**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, June 29, 2013

എഡിജിപി യുടെ കവിത, ആരെയാണ് അവഹേളിച്ചത്..?


 

 

 രാഷ്ട്രിയനേതാക്കളെയും, ഉന്നത ഉദ്യോഗസ്ഥരെയും, പത്രപ്രവര്‍ത്തകരെയും അവഹേളിച്ചു കവിത എഴുതിയ എഡിജിപി ബി സന്ധ്യക്ക് സര്‍ക്കാരിന്‍റെ താക്കിത് ..സാഹിത്യ രചനകള്‍ മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തരുതെന്നും,, കവിത എഴുത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നുമാണ് താക്കിതുകള്‍..പച്ച മലയാളത്തില്‍ പറഞ്ഞാല്‍ മേലാല്‍ ‘കൈമണി കവിതകള്‍’ മാത്രമേ എഴുതാന്‍ പാടുള്ളൂ..

‘എനിക്ക് ഇങ്ങനെയേ ആവാന്‍ കഴിയൂ’ എന്ന തലക്കട്ടില്‍ കഴിഞ്ഞ ഏപ്രിലില്‍ കലാകൌമുദിയില്‍ പ്രസിദ്ധികരിച്ച സ്വന്തം കവിതയാണ്;എ ഡി ജി പി യ്ക്ക്  വില്ലനായി മാറിയത്...കവിത പ്രസിദ്ധികരിച്ചത് ഒരു മുഖ്യധാര പത്രത്തിന്‍റെ ആഴ്ചപതിപ്പിലാണെന്നത് വേറെകാര്യം.... മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയിലുള്ള ചൊറിച്ചില്‍, അവരെ ബാധിച്ചുകണ്ടില്ല.....

 നീ ആരാകുന്നു;- - - - ഇതൊക്കെയാണോ നീ......... എന്ന ചോദ്യത്തിന്‌....അല്ല ഇതൊന്നുമല്ല .....ഇങ്ങനെയുള്ള, കുത്തഴിഞ്ഞ ഈ നാട്ടിലെ ഒരു പൌരനാണ് ഞാന്‍; എനിക്കിങ്ങനെയെ ആവാന്‍ കഴിയൂ..... എന്ന ഉത്തരവും നല്‍കി കവിത അവസാനിക്കുന്നു...കവിതയെക്കുറിച്ച് പറഞ്ഞാല്‍; ഒന്നാംതരം ഒരു സാമൂഹ്യവിമര്‍ശനം...

 കവിതയില്‍ ആരെയും വ്യക്തിപരമായി അവഹേളിച്ചിട്ടില്ല..ഏതെങ്കിലും ജാതിയേയോ, മതത്തെയോ, വിഭാഗത്തെയോ പരാമര്‍ശിച്ചിട്ടില്ല...എന്നിട്ടും ഈ കവിത ആര്‍ക്കൊക്കെയോ കൊണ്ടുവെന്നു വ്യക്തം... സാമൂഹ്യ ഇടപെടല്‍ എന്ന കവിതയുടെ ലക്ഷ്യം സാക്ഷാത്കരിച്ചിരികുന്നു... അതുകൊണ്ടുതന്നെ കവിത എന്ന പരിവര്‍ത്തന സങ്കേതത്തിന്‍റെ ഉദേശ്യം, ഇതിലൂടെ നിറവേറ്റിയിരിക്കുന്നു എന്നതില്‍ കവിയത്രിയ്ക്ക് സന്തോഷിക്കാം..

 ആരെയും വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ല; എന്നാല്‍ നാട്ടില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ വിമര്‍ശനം ചൊരിഞ്ഞിട്ടുമുണ്ട്..അങ്ങനെ വിമര്‍ശിക്കപ്പെട്ട പേരുകളില്‍ പത്രമെഴുത്ത് തൊഴിലാളി, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ,കഴുത, രാഷ്ട്രിയക്കാര്‍, കഴുതപ്പുലി, കാമാഭ്രാന്തന്‍ തുടങ്ങിയ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു...ഇതില്‍ എവിടെയാണ് അവഹേളനം എന്നു മനസിലായില്ല.ഇതൊക്കെ ഒരു അവഹേളനമായി രാഷ്ട്രിയക്കാര്‍ക്കും പത്രക്കാര്‍ക്കും തോന്നിയെങ്കില്‍ ദിവസവും ഇവരുടെയൊക്കെ പുലയാട്ടു കേട്ടുകൊണ്ടിരിക്കുന്ന ജനം എന്താണ് ചെയ്യേണ്ടത്. മുകളില്‍ പറഞ്ഞിരിക്കുന്ന വിഭാഗങ്ങളെ പൂവിട്ടു പൂജിക്കേണ്ട സാഹചര്യമാണിപ്പോള്‍ നിലവിലുള്ളതെന്ന് എല്ലാവര്ക്കുമറിയാം...

പിമ്പുകളാവുന്ന പത്രപ്രവര്‍ത്തനവും,കാലുവെട്ടലും കാലുവാരലും കൈമുതലാക്കിയ രാഷ്ട്രിയവും, സംസ്ക്കാരമില്ലാത്ത ദ്രെശ്യമാധ്യമങ്ങളുമുള്ള നാട്ടില്‍; മദ്യം, മാഫിയാ, പീഡനങ്ങള്‍, പ്രകൃതി ചൂഷണങ്ങള്‍ എല്ലാം നടമാടുന്ന ഈ നാട്ടില്‍; എനിക്ക് ഇങ്ങനെയേ ആവാന്‍ കഴിയൂ... എന്നൊരാളുടെ പ്രതികരണമാണ് കവിതയില്‍ പറയുന്നത്.എന്തേ ഞാന്‍ ഇങ്ങനെയാകുന്നു  സ്വയം പരിശോധിക്കുന്ന .ഒരു വ്യക്തിയുടെ ആത്മപരിശോധനായാണ് കവിതയില്‍ വ്യക്തമാവുന്നത്....സാമൂഹ്യ വിമര്‍ശനാത്മകമായി എഴുതിയ ഈ കവിതയില്‍ വിവാദമുണ്ടാക്കുന്ന തരത്തിലുള്ള ഒന്നുമില്ലന്നുവ്യക്തമാണ്...

  പ്രശ്നം അവിടെയല്ല ...രാഷ്ട്രിയക്കാരെയും പത്രക്കാരെയും വിമര്‍ശിച്ചു എന്നതാണ് കുഴപ്പം....മറ്റുള്ളവരുടെമേല്‍ ചെളിവാരിയെറിയല്‍ നടത്തുമ്പോള്‍ കാണിക്കുന്ന സഹിഷ്ണുതയൊന്നും നമ്മള്‍ക്ക് ബാധകമല്ല..നമ്മുടെ വെള്ളക്കുപ്പായത്തിനടിയിലുള്ള പുഴുക്കുത്തുകളെ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അപ്പൊ നമ്മള്‍ വാളെടുക്കും.അതിനു നമ്മള്‍ ഇല്ലാത്ത റൂളൊക്കെ പൊക്കിപ്പിടിക്കും;അതാണ്‌ കഥ. സര്‍വിസ് ചട്ടങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കരുത് എന്നേയുള്ളൂ...അല്ലാതെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കരുതെന്നും, വികിടത്തരം കാണിക്കുന്ന രാഷ്ട്രിയക്കാരെയും , പത്രക്കാരെയും വിമര്‍ശിക്കാന്‍ പാടില്ലയെന്നു പറഞ്ഞിട്ടില്ല. ഇനിയിപ്പോ രാഷ്ട്രിയക്കാര്‍ക്കും പത്രക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കാന്‍ പാടില്ലയെന്നു റൂള്‍ വല്ലതുമുണ്ടോ ആവോ...?  അല്ല; അങ്ങനേയും ആവാം...മൂക്കില്ലാരാജ്യത്ത് മുറിമൂക്കനാണല്ലോ രാജാവ്. അഥവാ ഇവര്‍ വിമര്‍ശങ്ങള്‍ക്ക് അതീതരാണോ..സാഹിത്യസൃഷ്ടികള്‍ വിമര്‍ശനാത്മകമാകാന്‍ പാടില്ലേ..

  ചുറ്റുമൊന്നു കണ്ണുതുറന്നു നോക്കിയാല്‍ നീറുന്ന പ്രശ്നങ്ങളെക്കാള്‍; നാറുന്ന പ്രശ്നങ്ങളാണ് അധികവും. ഒക്കെയിലും പ്രതികള്‍ രാഷ്ട്രിയക്കാര്‍. അഴിമതി, സ്വജനപക്ഷപാതം, പെണ്‍വാണിഭം എന്നുതുടങ്ങി രാഷ്ട്രിയക്കാര്‍ ഇല്ലാത്ത കേസുകള്‍ മരുന്നിനുപോലും കിട്ടില്ല. എന്നാലോ വിമര്‍ശിക്കാന്‍ പാടില്ല.........? സല്യൂട്ട് മാത്രം. അപ്പൊ ഈ നിയമപാലനമെന്നു പറഞ്ഞാലും രാഷ്ട്രിയക്കാരും പത്രക്കാരും പറയുന്നത് അനുസരിക്കലാണോ ആവോ...

 കൊച്ചുകുട്ടികളടക്കമുള്ള കുടുംബസദസ്സുകളിലേക്ക് ബ്രേക്കിംഗ് ന്യൂസായി ബ്ലൂഫിലിം പ്രദര്‍ശിപ്പിക്കാം; പക്ഷെ വിമര്‍ശിക്കാന്‍ പാടില്ല........?റേറ്റിംഗ് കൂട്ടാന്‍ വല്ലവന്‍റെയും കിടപ്പറരംഗങ്ങള്‍ സംപ്രേക്ഷണം ചെയ്ത് ആളെ കൂട്ടാം പക്ഷെ വിമര്‍ശിക്കാന്‍ പാടില്ല.....?.

 കൈയ്യിലൊരു പത്രമുണ്ടെങ്കില്‍ ആരെക്കുറിച്ചും എന്തും എഴുതാം.... നുണക്കഥകള്‍ പെരുപ്പിച്ചു ഏഴുകോളം വാര്‍ത്തയുണ്ടാക്കാം.. കള്ളത്തരം പുറത്തുവന്നാല്‍ തിരുത്ത്‌ കൊടുത്തു രക്ഷപെടാം..ആരും ഇതിനെയൊന്നും വിമര്‍ശിക്കാന്‍ പാടില്ല.ഇതൊക്കെ നമ്മുടെ അധികാരമാണെന്നാ വാദം..

 ശമ്പളത്തിന്‍റെ കൂടെ കിമ്പളം വാങ്ങാം, പണിവന്നാല്‍ ബന്ധപെട്ട ഫയലുകള്‍ മുക്കി രക്ഷപെടാം...പക്ഷെ വിമര്‍ശിക്കാന്‍ പാടില്ല.... പറ്റുമെങ്കില്‍ ഒരു താമ്രപത്രം എഴുതി സ്ഥാനകയറ്റം വാങ്ങാം..അതാണ്‌ ശരി..നേരിനു നേരെ കണ്ണടയ്ക്കുക..ആരേലും കണ്ണുതുറന്നാല്‍ അവരെ ഒറ്റപ്പെടുത്തുക.... അതാണിവിടെ സംഭവിച്ചത്. തമിഴ്‌നാട്‌ മോഡലില്‍ കാലുനക്കലാണ്‌ ഉദേശ്യമെങ്കില്‍ അതു നല്ലതല്ല ....

 സന്ധ്യാമാഡം എഴുതിയത് ഒരു കവിതയാണ്....കവിത മാത്രമാണ്... അതില്‍ കാണുന്ന ശരികളാണ് നിങ്ങളെ അസ്വസ്ഥരാക്കുന്നത്...മുന്നില്‍ കാണുന്ന ലോകത്തെനോക്കി ഒരു കവിത എഴുതാന്‍ പറഞ്ഞാല്‍ സാമൂഹ്യപ്രതിബദ്ധതയുള്ള ഏതൊരു കവിയും എഴുതുന്ന വാക്കുകളാണ് പ്രസ്തുത കവിതയിലും ഉള്ളത്.. സത്യം; സത്യമായിതന്നെ  പറയുമ്പോള്‍; സര്‍വീസ് റൂള്‍ എന്ന ഉമ്മാക്കികാട്ടി പേടിപ്പിക്കല്ലേ സര്‍ക്കാരെ....മീനാ കുന്തസ്വമി എന്ന ഭയങ്കര എഴുത്തുകാരി ഗാന്ധിയെക്കുറിച്ച്  Bapu, bapu, you big fraud, we hate you..” എന്നു കവിത എഴുതിയപ്പോള്‍ ആര്‍ക്കും ഒന്നും തോന്നിയില്ല. ഇവിടെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ, ഒരു കവിത എഴുതിയപ്പോള്‍ ഭയങ്കരവിവാദം....ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ഞെക്കി ക്കൊല്ലാന്‍ പാകത്തിലുള്ള തെറ്റൊന്നും തന്‍റെ കവിതയിലൂടെ സന്ധ്യാമാഡം ചെയ്തിട്ടില്ല...

 എല്ലാവരും നമ്മേ നോക്കി കവിത ചൊല്ലുന്നു........ തനിക്കൊന്നും ചൊല്ലാനില്ലേ നമ്പ്യാരേ......  എന്നു ചോദിച്ച തമ്പുരാനോട്‌; അടിയന്‍ എന്തു ചൊല്ലാന്‍ “ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം” എന്നു ചൊല്ലിയ കവിയുടെ നാടാണിത്. അതുകൊണ്ട് കവികളുടെയും, മറ്റു സാഹിത്യകാരന്‍മ്മാരുടെയും രചനകള്‍; തങ്ങളുടെ അടിവസ്ത്രത്തിന്‍റെ തൊങ്ങലുകളെക്കുറിച്ചുള്ള വിവരണങ്ങളായും, തങ്ങള്‍ വിട്ട അധോവായുവിനെ ജനങ്ങളുടെ ഇടയില്‍ നടത്തുന്ന പുഷ്പവൃഷ്ടിയായും പരുവപ്പെടുത്തുന്ന, കേവലം കൈമണികവിതകളായും മാറ്റണമെന്ന്, ആരും  നിര്‍ബന്ധം പിടിക്കുന്നത്‌ നന്നല്ല...

Thursday, June 27, 2013

ക്ലോസറ്റ് സ്വാമിയും, ഹെലിക്കോപ്ടര്‍ സ്വാമിമാരും 

 മൊത്തത്തില്‍ സമയം നന്നാകാത്ത  ഒരുപാടുപേര്‍, ഏന്തിവലിഞ്ഞു മുകളിലേയ്ക്കുനോക്കി നടക്കുന്ന കാലമാണിത്...സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്മ്മാര്‍, രാഷ്ട്രിയക്കാര്‍, നാട്ടുകാര്, വീട്ടുകാര്, കുടുംബക്കാര്‍ തുടങ്ങി അവസാനം ദൈവങ്ങള്‍വരെ സമയദോഷലിസ്റ്റില്‍ കടന്നുകൂടിയിരിക്കുന്നു. പൊതുവേ ദോഷങ്ങളില്‍നിന്നെല്ലാം രക്ഷപ്പെട്ടുനിന്നിരുന്നൊരു വകുപ്പ്, രാഷ്ട്രിയമായിരുന്നു. കള്ളനും, പെണ്ണുപിടിയനും, സമൂഹ്യദ്രോഹിയും, പിടിച്ചുപറികാരനും, ഒറ്റുകാരനും, മണ്ടനും, കൂട്ടത്തില്‍ പച്ചവെള്ളം പോലും ചവച്ചിറക്കുന്ന ശുദ്ധപാവങ്ങളും ഏകോദരസഹോദരന്മാരെപ്പോലെ ആമോദത്തോടെ വസിക്കുന്ന സ്ഥലമായിരുന്നു രാഷ്ട്രിയം... എന്നാല്‍ പുരോഗിച്ചു പുരോഗിച്ചു ഒളിക്യാമറകള്‍ ലോകം കീഴടക്കാന്‍ തുടങ്ങിയതോടെ രാഷ്ട്രിയക്കാര്‍ക്കും രക്ഷയില്ലാതെയായി...രക്ഷയ്ക്കായി അരയില്‍ കെട്ടിയ ഉറുക്കുപോലും ജനം കാണാന്‍തുടങ്ങി. ലിംഗം പാമ്പായി തിരിഞ്ഞുകൊത്തും കാലം...... ഇരുട്ടുപോലും സുതാര്യമായി.. സുതാര്യ ഭരണം നീണാള്‍ വാഴട്ടെ.....അടച്ചിട്ട മുറികള്‍ക്കുള്ളിലെ സുതാര്യതപോലും ചായക്കടയില്‍വരെ പാട്ടായി... പച്ചവെള്ളംപോലും ചവച്ചിറക്കുന്ന പലരും; തൊട്ടുനക്കുന്ന ‘ട്ടച്ചിങ്ങ്സ്’ പലതും ജനം കാണാന്‍തുടങ്ങി.. ഫലമോ ‘ശുദ്ധപാവങ്ങള്‍’ എന്ന വംശം രാഷ്ട്രിയത്തില്‍ നിന്നും അന്യമായി ക്കൊണ്ടിരിക്കുന്നു...അതിനിടയിലാണ് ഇതിനെല്ലാം പരിഹാരം കണ്ടെത്തേണ്ട ദൈവങ്ങളും ഒലിച്ചുപോയത്... ഇനിയെങ്കിലും തുലാഭാരം തൂക്കുന്ന വെണ്ണയും, പഴവും, ശര്‍ക്കരയും , പാലും, പന്സാരയും അട്ടപ്പാടിയിലെ ഏതെങ്കിലും കോളനികളില്‍ വിതരണംചെയ്യാനുള്ള വിവേകമെങ്കിലും  കാണിക്കണം.

 അങ്ങനെ മൊത്തത്തില്‍ ഉന്നതതലങ്ങളില്‍ ഒരു ശൂന്യത നിലനില്‍ക്കുന്ന സമയമാണ്.എന്നാലോ  ഉത്തെരേന്ത്യയിലെ പ്രളയത്തില്‍ പല ദൈവങ്ങള്‍ക്കും അടി തെറ്റിയതോടെ, ദൈവങ്ങളെമാത്രം ആശ്രയിച്ചു നേരെ സ്വര്‍ഗ്ഗത്തിലേക്ക് സീറ്റു ബുക്ക് ചെയ്തിരുന്ന കുറേ സ്വാമിമാര്‍ കളംമാറ്റി ചവിട്ടിയിരിക്കുന്നു. തൊഴാന്‍ പോയി അവസാനം ജീവന്‍ പോകുന്ന അവസ്ഥവന്നപ്പോള്‍, എല്ലാവരും കാലുമാറി; ‘ദൈവമല്ല സര്‍ക്കാരാണ് തങ്ങളെ രക്ഷിക്കേണ്ടതെന്ന’ പുതിയ ഒരു തിയോളജി അവതരിപ്പിച്ചിരിക്കുന്നു. ഇതില്‍ പറയുന്നകാര്യം അതിവിചിത്രമാണ് .. പ്രളയത്തില്‍ പതിനായിരക്കണക്കിനു ആളുകള്‍ മരിക്കുകയും, അഭയാര്‍ത്ഥികളാവുകയും ചെയ്തസമയത്ത് തങ്ങളെ സര്‍ക്കാര്‍ പ്രത്യേക പരിഗണനകൊടുത്തു രക്ഷിച്ചില്ലായെന്നാണ് പരാതി... എന്നാലോ ഒരെണ്ണമെങ്കിലും കാഞ്ഞുപോയോ..ഇല്ല?/ പരിക്കു പറ്റിയോ..? അതുമില്ല;  പിന്നെ...? പേടി; തൂറെ പേടി....ഒരു ഹെലിക്കോപ്ടര്‍ പോലും ശരിയാക്കിക്കൊടുത്തില്ല പോലും...ഞങ്ങള്‍ ആന്റണിയെ വിളിച്ചു..? മുല്ലപ്പള്ളിയെ വിളിച്ചു...? രവിയെ വിളിച്ചു....? ചെന്നിത്തലയെ വിളിച്ചു...? മുഖ്യമന്ത്രിയെ വിളിച്ചു..? ആരും ഫോണെടുത്തില്ല പോലും..?...എന്തേ നിങ്ങള്‍ ആ സമയത്ത് ദൈവത്തെ വിളിച്ചതായി പറഞ്ഞുകണ്ടില്ല..????. സര്‍വ്വവും പരിത്യജിച്ച നിങ്ങള്‍ക്ക് പുണ്യസ്ഥലത്തെ ജീവത്യാഗം മോഷമാര്‍ഗ്ഗമായി കാണാന്‍ കഴിയാത്തത്; മഹാകഷ്ടമായിപ്പോയി.. ‘കേരളത്തില്‍നിന്നുംപോയ സന്യാസിമാര്‍ പ്രളയദുരന്തത്തില്‍ സ്വന്തം ജീവന്‍ പോലുംമറന്നു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു’ എന്ന വാര്‍ത്തയായിരുന്നു ഞങ്ങള്‍ കേരളിയര്‍ പ്രതീക്ഷിച്ചിരുന്നത്...ഇതിപ്പോ പേടിച്ചുതൂറി; എല്ലാവരെയും കുറ്റംപറയുന്ന ഒരു കാഴ്ച; ല്ജാവഹംതന്നെ.... സര്‍വാംഗപരിത്യാഗികളും,വട്ടിപ്പലിശക്കാരന്‍ നാണപ്പനും ജീവിതാസക്തിയുടെ കാര്യത്തില്‍ തുല്യരാണന്നു വെളിപ്പെട്ട നിമിഷം.. കൂട്ടുകാര്‍ ഹിമാലത്തില്‍ കുടുങ്ങിയെന്നുപറഞ്ഞ് ബാക്കിയുള്ള ശിഷ്ടങ്ങള്‍ തെരുവിലിറങ്ങി സമരം നടത്തുന്നു... രാഷ്ട്രിയക്കാരും സന്യാസികളുമൊക്കെ പ്രാക്ടിക്കല്‍ തലത്തില്‍ ഒന്നായിരിക്കുന്നു. ഗുജറാത്തിലെ ഭഗവാനെ (ഭഗവാന്‍ പതിനായിരങ്ങളെ രക്ഷപെടുത്തിയ കഥ, ഏതോ അമേരിക്കന്‍ പരസ്യകമ്പനി നടത്തിയ ഇമേജ് പോളിഷിഗ് പരിപാടിയാണെന്ന് അറിഞ്ഞ സ്ഥിത്യ്ക്ക്...കൊണത്തെക്കാള്‍ ദോഷം വന്ന കാലമാണ് )  കേരളത്തില്‍ വിളിച്ചുവരുത്തി സല്‍ക്കരിച്ചു വിട്ട പരിചയത്തില്‍ സ്വാമിമാര്‍ക്ക്, അണ്ണനെയൊന്നു വിളിക്കാമായിരുന്നു. കാവികണ്ടാല്‍ തീര്‍ച്ചയായും അണ്ണന്‍ പെടുത്തിയേനെ,,, പോരാത്തതിനു നിക്കര് പാര്‍ട്ടിക്കാരുമാത്രം വല്ലാതെ പ്രവര്‍ത്തനം നടത്തുന്ന അവിടെ അവരും രക്ഷയ്ക്കുവരാത്തത് കഷ്ടംതന്നെ.. സ്വാമിമാര്‍ ഒന്നും മനസിലാക്കുക.. മരണം മുന്നില്‍കണ്ടു ആയിരങ്ങള്‍ നിലവിളിക്കുമ്പോള്‍, സ്വന്തം ജീവന്‍ മറന്നുകൊണ്ട് അവരെ രക്ഷിക്കാന്‍ ഇറങ്ങുന്നവര്‍; ദുരന്ത സ്ഥലത്ത് മനുഷ്യരേ മാത്രമേ കാണാറുള്ളൂ...സ്വാമിയും, മന്ത്രിയും, തന്ത്രിയും എല്ലാം വെറും മനുഷ്യരാകുന്ന സമയമാണത്.. അതുകൊണ്ടു അല്പനേരം കാത്തിരിക്കേണ്ടിവരും....അതിനിവിടെ സമരം പ്രഖ്യാപിക്കുന്നത് തികഞ്ഞ ശുംഭത്തമാണ്....  

  ഇതിനിടയിലാണ് തലസ്ഥാനത്ത് ഒരു സ്വാമി സ്വന്തം ക്ലോസറ്റും ചുമന്നു റോഡിലിറങ്ങിയത്‌.. നാലാള് കാണാനുണ്ടെങ്കില്‍ ക്ലോസറ്റില്‍ കിടക്കുന്നതുവാരി കീശയിലിട്ടുനടക്കുന്ന കാലമാണ്; അതുകൊണ്ട് അത്ഭുതപ്പെടാനില്ല.. പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍ രാജി വയ്ക്കണമെ ന്നാണ് ഈ ആസാമിയുടെ ആവശ്യം...പൊട്ടിയൊലിച്ചു നാറാന്‍ തുടങ്ങിയ ക്ലോസറ്റുകളും ടാങ്കുകളുമൊക്കെ വേറെകിടന്നിട്ടും താരതമ്യേന ജനങ്ങള്‍ക്ക്‌ നാറാത്ത ഈ നേതാവിനെതന്നെ ക്ലോസറ്റാക്കിയത്തിനു പിന്നില്‍; കിട്ടാനുള്ളത് കിട്ടാതെ അടിയന്‍ പോകില്ല എന്ന കീഴാള ചിന്തയാണെന്നു തോന്നുന്നു.. ഏതായാലും പ്രതീക്ഷ തെറ്റിയില്ല.കിട്ടാനുള്ളത് കിട്ടി; അതും വാങ്ങി സന്തോഷമായി പിരിഞ്ഞു പോകുന്നതും കണ്ടു..

   കുറേ സ്വാമിമാര്‍ പറയന്നു സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന്,വേറൊരു സ്വാമി പറയുന്നത് പ്രതിപക്ഷനേതാവ് രാജി വയ്ക്കണമെന്ന്..പ്രതിപക്ഷ നേതാവിന്‍റെ പേര് ക്ലോസറ്റിലെഴുതി അദേഹം പൂവിട്ടു പൂജിക്കുന്നു... ക്ലോസറ്റിനെ പൂജിക്കുന്ന ആദ്യ സ്വാമിയാണിദേഹം ..ഇതു കണ്ടുനിന്ന ഡെമോക്രാറ്റിക്‌ യൂത്തുകള്‍ വളരെ സമാധാനപരമായി, ജനാധിപത്യരീതിയില്‍ നിന്നും അല്പംപോലും വ്യതിചലിക്കാതെ സ്വാമിയുടെ ക്ലോസറ്റുപൂജയില്‍ പെങ്കെടുത്തുവെന്നു ദ്രെശ്യങ്ങള്‍ കാണിക്കുന്നു..ഒടുവില്‍ പല്ലിന്‍റെ എണ്ണം കുറയാതെയും, എല്ലിന്‍റെ എണ്ണം കൂടാതെയും സ്വാമിയെ ‘പോലിസ്ദൈവങ്ങള്‍ ’ രക്ഷിച്ചുവെന്നതാണ്‌ സത്യം..... പൂജാദികര്‍മ്മങ്ങള്‍ക്കിടയില്‍ തടസ്സമുണ്ടാക്കിയ ഡെമോക്രാറ്റിക്‌ യൂത്ത് നടപടിയില്‍ ആരെങ്കിലുമൊക്കെ രംഗത്തുവന്ന്‍ ഇതൊന്നു കൊഴുപ്പിച്ചുതരണം..

  
സര്‍വാംഗപരിത്യാഗികളായ സ്വാമിമാരൊക്കെ ഇങ്ങനെ ക്ലോസറ്റും ചുമന്നുനടക്കാന്‍ തുടങ്ങിയാല്‍ ഒരു ത്യാഗവും ചെയ്യാത്ത നമ്മളൊക്കെ എന്തുചെയ്യും...ജനത്തിനുവേണ്ടിയാണ് താനീ ക്ലോസറ്റ് ചുമക്കുന്നതെന്നാണു സ്വാമിയാര് പറഞ്ഞിരിക്കുന്നത്. എന്നാപിന്നെ ക്ലോസറ്റുചുമന്നു നടക്കാതെ നാലു ക്ലോസറ്റ് എവിടെയെങ്കിലും ഉറപ്പിച്ചുകൊടുക്കു സ്വാമി ....തൂറാന്‍ മുട്ടി പരക്കം പായുന്നവനെങ്കിലും സ്വാമിയേ സ്തുതിയ്ക്കും.. തീര്‍ച്ച..ലോകത്തിലെ ഏറ്റവുംവലിയ മുട്ടിനു പരിഹാരം കണ്ടവനെന്ന രീതിയിലെങ്കിലും അങ്ങ് ആദരിക്കപ്പെടും... ഇതിപ്പോ ക്ലോസറ്റുംപൊട്ടി, തല്ലുംവാങ്ങി, ക്ലോസപ്പും മോശമായി.....

 ഏതായാലും രാഷ്ട്രിയക്കാര്‍ ജാഗ്രതെ,,,, നിങ്ങളുടെ സമയം നന്നല്ല.. സ്വാമിമാര്‍ക്ക് ഹെലിക്കോപ്ടര്‍ കൊടുക്കാന്‍ വൈകിയതിലുള്ള സമരം ആര്‍ഷസംസ്കാരക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞു...ഇനിയിപ്പോ ക്ലോസറ്റ് സ്വാമിയേ ക്കൂടി ആരെങ്കിലും ഏറ്റെടുക്കണം...അതുകൂടിയായാല്‍ കേരളത്തിലെ ഒരു മാതിരി ജനകീയ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായി.....ഡെങ്കികളെ തിരിച്ചു വരൂ...അറ്റാക്ക് തുടങ്ങു..ഇത്തവണ കീഴ്ത്തട്ട് ഒഴിവാക്കി മേല്‍ത്തട്ടില്‍ നിന്നും തുടങ്ങൂ...

Tuesday, June 25, 2013

മകന്‍റെ അച്ഛന്‍; ഒരു മാതൃഭൂമി അവതരണം...


 

 

  “കാലമേറെയായി ഉള്ളില്‍ കൊണ്ടുനടന്ന ഒരു മോഹമായിരുന്നു നീ…. പക്ഷെ അമ്മാവനും മരുമകനും ഒരേ പാത്രത്തില്‍ നിന്നും;... ഛെ!!!!! അതൊരു സുഖമില്ലല്ലോ എന്നുകരുതി മാറിനിന്നതാ ..ഇനി ഈ ഏഴിലക്കരയില്‍ ആര്‍ക്കേലും നീ പായ് വിരിക്കുന്നുണ്ടെങ്കില്‍, അതീ ശേഖരനായിരിക്കും......” സിനിമയില്‍ മാന്യനായ വില്ലന്‍ അമ്മാവന്‍റെ മരണശേഷം അങ്ങേരുടെ പതിവുകാരിയുടെ അടുത്തുചെന്ന് തന്‍റെ ആഗ്രഹം പറയുന്ന ഡയലോഗാണിത്. അമ്മാവനുവേണ്ടി വികാരം അടക്കിനിറുത്തിയ മരുമകന്‍. വില്ലനാണെങ്കിലും അല്പം സദാചാരം അടങ്ങിയിരിക്കുന്നു.. സമൂഹത്തിന്‍റെ അന്നത്തെ സദാചാരബോധത്തിന്‍റെ അളവുകോല് നോക്കിയാണ് തിരക്കഥാകൃത്ത് ആ ഡയലോഗ് പരുവപ്പെടുത്തിയതെന്നു വ്യക്തം. കാലംമാറി കഥമാറി... ഇതു ന്യൂജനറേഷന്‍ കാലം. അവിഹതങ്ങളും ചെറ്റപൊളിക്കലുകളും വഞ്ചനകളും മുഖ്യധാരാ ജീവിതത്തിന്‍റെ ഭാഗമായി മാറി. ഭാര്യയെവഞ്ചിക്കുന്ന ഭര്‍ത്താവും, ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യയും.... സാധാരണം മാത്രം.. ഇതിനെയെല്ലാം കടത്തിവെട്ടിക്കൊണ്ടാണ് പുതിയ തെറ്റയില്‍ ഹോട്ട് വിവാദം വന്നിരിക്കുന്നത്... .. ‘പോസ്റ്റ്‌ മോഡേണ്‍ ന്യൂജനറെഷന്‍’ ചുരുക്കത്തില്‍ പറഞ്ഞാല്‍ യാഥാര്‍ഥ്യമായ മാജിക്കല്‍ റിയലിസം..സംഗതി മോര്‍ഫണേയെന്നു പോലിസ് പരിശോധിക്കട്ടെ..... മലയാളിക്ക് പുതിയ രീതിയിലുള്ള ഒരു ആരോപണം പരിചയപ്പെടാനായി എന്നുള്ളതാണ് വാസ്തവം.... മകനെ വിവാഹം കഴിക്കാന്‍; മകനും മകന്‍റെ അച്ഛനും ഒരുപോലെ കിടക്കവിരിച്ച യുവതിയുടെ ഹൃദയവിശാലത വെളിപ്പെടുത്തുന്ന പരിപാടിയാണ് മാജിക്കല്‍ റിയലിസത്തിലൂടെ ഇപ്പോള്‍ മലയാളി ആസ്വദിച്ചുകൊണ്ടിരിക്കുന്നത്. പുറത്തായ വീഡിയോ കണ്ടാല്‍ ഇതില്‍ പീഡനം എന്നൊരു വാക്ക് അനുവദനിയമല്ല. ആസ്വാദനവും കാരാറു ലംഘനവുമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് വ്യക്തം. അച്ഛനെയും മകനെയും ഒരു പോലെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ ഒരു യോനി എന്നുപറഞ്ഞാല്‍ അത് അശ്ലീലമാവുകയുമില്ല. പകരം ഹൃദയവിശാലത എന്ന അര്‍ത്ഥത്തിലായിരിക്കും അത് എടുക്കെണ്ടിവരിക. സ്വന്തം അവിഹിതങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുക അതു ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുക... അതില്‍ മകളെ സപ്പോര്‍ട്ട് ചെയ്യുന്ന മാതാപിതാക്കള്‍ വല്ലാത്തൊരു മാജിക്കല്‍ റിയലിസം തന്നെ. ഇതിന്‍റെ മറുവശം പരിശോധിച്ചാല്‍ സ്വന്തം മകന്‍ വിവാഹംകഴിക്കാന്‍ പോകുന്ന യുവതിയുമായി  കാമകേളികളില്‍ ഏര്‍പ്പെടുന്ന പിതാവിന്‍റെ മനശാസ്ത്രവും ശ്രദ്ധിക്കപ്പെടെണ്ടാതാണ്...

 പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതു വിവാഹമായി കരുതാമെന്ന വിധിവെച്ച് നോക്കിയാല്‍ കുടുങ്ങിയതുതന്നെ ഈ യുവതി ആരുടെ ഭാര്യയായിരിക്കും; അച്ഛന്റെയോ മകന്‍റെയോ.. തന്‍റെ സ്വന്തം ആവശ്യത്തിനു വേണ്ടി ഒരാളെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും, അതു വീഡിയോയില്‍ പകര്‍ത്തുകയും, പിന്നിടത് മാധ്യമങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നത് കുറ്റമാണെങ്കില്‍ ഈ കേസില്‍ ആരാണ് പ്രതികള്‍..അപ്പനും മകനും തന്നെ വഞ്ചിച്ചാല്‍ അതിനു നിയമ നടപടികള്‍ സ്വികരിക്കുകയും, തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്‌താല്‍ അതിനെരു സാമാന്യയുക്തിയുണ്ട്...പകരം ഈ ബ്ലൂ ഫിലിം പ്രദര്‍ശനംകൊണ്ട് പരാതിക്കാരി എന്താണ് അര്‍ഥമാക്കുന്നത്...സ്വയം ഹുജരാഹോവിലെ ശില്പമാകാനോ..??അതോ കലങ്ങി മറഞ്ഞിരിക്കുന്ന ഈ രാഷ്ട്രിയസാഹചര്യത്തില്‍ കൈയ്യിലുള്ള ഹോട്ട് വീഡിയോ വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക ലാഭമോ..??

 ഇനി നിയമത്തിന്‍റെ ഭാഗത്തുനിന്നു നോക്കുമ്പോള്‍ പോലിസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരിക്കുന്നു. പരാതികിട്ടിയ ഉടനെതന്നെ പരാതിയുടെ മെറിറ്റ്‌ പോലും നോക്കാതെ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു... ഈ ശുഷ്കാന്തി അഭിനന്ദനീയം തന്നെ..വിവാഹം കഴിക്കാമെന്ന് പറഞ്ഞു വഞ്ചിച്ചു എന്നാണ് കേസ്..ആരാണ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചത്; അച്ഛനോ മകനോ..???ലൈംഗിക ബന്ധപ്പെടല്‍ സമ്മതപ്രകാരമായിരുന്നോ....  എന്നാണ് ഇത്തരം കേസുകളില്‍ പ്രധാനാകാര്യം....അതിനു വീഡിയോ ഉത്തരം തരുന്നുണ്ട്.

 ഇതിന്‍റെ രാഷ്ട്രിയ വശംനോക്കുമ്പോള്‍ ഒരു കാര്യം മനസിലാകും. പണത്തിനും പെണ്ണിനും പിറകെ കേരളരാഷ്ട്രിയം ചുറ്റിത്തിരിയുന്ന സമയമാണ്. ചെയ്ത തെറ്റുകള്‍ ഒന്നൊന്നായി പുറത്തുവരുന്നു...പരസ്പരം ചെളിവാരിയെറിഞ്ഞു ന്യായികരിക്കുകയെന്നതാണ് ഇപ്പോഴത്തെ പരിപാടി.... നീയും പോയില്ലേ..... അതുകൊണ്ട് എനിക്കും പോകാം ഇതാണ് ന്യായവാദം. മഞ്ഞപ്രയുവതിയുടെ പരാതിയിന്‍മ്മേല്‍ ജാമ്യമില്ലാവകുപ്പുപ്രകാരം കേസ് എടുത്ത പോലിസ് സൂര്യനെല്ലിപെണ്‍കുട്ടിയുടെ മൊഴി; കാണാത്ത ഭാവം നടിക്കുന്നു. പെണ്‍കുട്ടി നാടുനീളെ വ്യഭിചരിച്ചു നടന്നവളാണെന്ന; കഴപ്പു തീര്‍ക്കാന്‍ പോയ പുണ്യാളന്‍മ്മാരുടെ മൊഴിയാണ് സത്യമായി പോലീസിനു തോന്നിയതു. ആദ്യവിവാഹം നിലനില്‍ക്കെ അപ്പനുംമകനും ഒരുപോലെ കിടക്കവിരിച്ചു അതു ക്യാമറയില്‍ പകര്‍ത്തി; മകനെ കെട്ടിച്ചു തരാത്തത്തിന്‍റെ പ്രതികാരം തീര്‍ത്തതാണെന്ന് പറയുന്ന ഒരു ശീലാവതിയുടെ മൊഴിയില്‍ ഉടനടി അറസ്റ്റ്...പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ഐസ് ക്രീം കുട്ടിക്കെതിരെ മൊഴികൊടുത്ത ഇരകളുടെ മൊഴിയില്‍ നോ ആക്ഷന്‍... തേക്കടിത്തടാകത്തില്‍ ബോട്ടില്‍ കറങ്ങി കഴപ്പ് തീര്‍ത്ത ഒരു മന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ വന്നപോലെ മുങ്ങി.ഒരു മന്ത്രിയുടെ ഭാര്യതന്നെ മന്ത്രിയ്ക്കെതിരെ കൊടുത്ത പരാതിയും മുങ്ങി.. പീഡനത്തിനു പാറശാല എം എല്‍ എ യ്ക്കെതിരെ പരാതികൊടുത്ത സ്ത്രീയും നട്ടംചുറ്റുന്നു...സോളാര്‍ സരിതയെപോലുള്ളവര്‍ക്ക് പൊട്ടു കുത്താനും പുട്ടിയിടാനും പോകുന്ന ശിങ്കിടികളുടെ കേസും മുങ്ങി...കേവലം രാഷ്ട്രിയ എതിരാളികല്‍ക്കെതിരേ മാത്രം; പെണ്ണുകേസുകള്‍ ചാര്‍ജകുമ്പോള്‍ ഒരു സംശയം മാത്രം ..മറ്റുള്ളവരുടെ സ്വകാര്യതകളും വേഴ്ചകളുമൊക്കെ ആസ്വദിക്കുന്ന അതേ വികാരം സ്വന്തം കുടുബത്തു നടക്കുന്ന കാര്യങ്ങള്‍ പുറത്താകുമ്പോഴും  കാണിക്കേണ്ടേ.. വീടുകാവലിനു വളര്‍ത്തുന്ന അല്‍സേഷന്‍ നായ്ക്കള്‍ വീടിനകത്തുകയറി വിത്തുവിതരണം നടത്തുന്ന കഥകളും..തെറ്റയില്‍ വീഡിയോകളും ഒരേ വികാരമാണ് ജനങ്ങളില്‍ ഉണര്‍ത്തുക...നാറ്റിക്കലാണ് ഉദ്യേശമെങ്കില്‍.....പ്ലിസ് പ്ലീസ്..... എല്ലാം പുറത്തു വിടുക..മൈക്ക് ഓഫാക്കരുത്...നടപടിയാണ് ഉദ്യേശമെങ്കില്‍ എല്ലാ പരാതികളും ഒരുപോലെ അന്വേഷിക്കുക...

 തങ്ങള്‍ നിക്ഷ്പക്ഷരാണെന്ന് നൂറുവട്ടം വിളിച്ചു പറഞ്ഞുകൊണ്ട് സ്വന്തം മുതലാളിയുടെ വിഴുപ്പുരാഷ്ട്രിയത്തിനു വേണ്ടി വല്ലവനും വല്ല അവളുമാരുടെയും പുറത്തു കുത്തിക്കഴപ്പുതീര്‍ക്കുന്ന നീലചിത്രങ്ങള്‍ ബ്രേക്കിംഗ് ന്യൂസെന്നു പറഞ്ഞുകൊണ്ട് കുടുബ സദസ്സുകളിലേക്ക് ഒലത്തി വിടുന്നതിനെക്കാള്‍ ഭേദം നാല് കക്കൂസുകഴുകാന്‍ പോകുന്നതാണ്..താന്‍ അഭിനയിച്ച ഏതെങ്കിലും നീലചിത്രത്തിലെ നായകനെതിരെ ഷക്കീല പരാതിയുമായി ഈ ‘മ’ ചനലിന്‍റെ അടുത്തുചെന്നാല്‍ ആ ബ്ലൂ ഫിലിം ലൈവായി കാണിക്കുമോ ഈ ‘മ’ കള്‍ ... കണ്ടവന്‍റെയൊക്കെ രതി വൈകൃതങ്ങളും, മന്മഥലീലകളും നാട്ടുകാരെ കാണിക്കുന്നതല്ല മാധ്യമപ്രവര്‍ത്തനമെന്നു ‘മ’ മക്കള്‍ ഇനിയെങ്കിലും മനസിലാക്കുക.ഇത്തരം കേസുകളില്‍ ഇരയുടെ ഫോട്ടോയോ വിഡിയോയൊ മറ്റു വിവരങ്ങളോ പുറത്തുവിടാന്‍ പാടില്ല എന്ന കോടതിയുടെ കര്‍ശനനിര്‍ദേശം നിലനില്‍ക്കെയാണ് ഒരു ചാനല്‍ ഈ ബ്ലൂ ഫിലീം പ്രദര്‍ശിപ്പിച്ചത്..ഇവിടെ യുവതി ഈ പറഞ്ഞ ഇരയുടെ പരിധിയില്‍ വരുന്നില്ല എന്നു വ്യക്തം. വാര്‍ത്തവന്നാല്‍ സ്വാഭാവികമായും അന്വേഷണം വരും. തെളിവുകള്‍ പോലിസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കും...അതാണ്‌ രീതി.ഉന്നതരുടെ കെട്ടിമറിയലുകള്‍ ഉണ്ടെന്നു പറയപ്പെടുന്ന സരിത വീഡിയോ എന്തുകൊണ്ട് പുറത്തു വന്നില്ല...ആനുമതി ഇല്ലാതെ ഇത്തരം ബ്ലൂ ഫിലിം പ്രദര്‍ശനം നടത്തിയ ചാനലിനെതിരെ നടപടി ആവശ്യമാണ്... രാഷ്ട്രിയ വിഴിപ്പുകളുടെ കസേരകളിക്ക് വാര്‍ത്താ മാധ്യമങ്ങള്‍ കുടപിടിക്കുന്നതിന്‍റെ ഒന്നാംതരം ഉദാഹരണമാണിത്...

 ഏതു വീഷണ കൊണാത്തിലൂടെ നോക്കിയാലും മുന്‍പ് മന്ത്രിയും ഇപ്പോള്‍ എം എല്‍ എ ആയിരിക്കുന്ന ഒരാള്‍ ഇത്തരം ആഭാസപ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം..തന്നില്‍ അര്‍പ്പിതമായിട്ടുള്ള എല്ലാ സ്ഥാനമാനങ്ങളും വെടിഞ്ഞുകൊണ്ട് അന്വേഷണത്തേ നേരിടണം...എം എല്‍ എ സ്ഥാനം രാജിവെച്ച് ഈ ആരോപണത്തിന് മറുപടി പറയാന്‍ അയാള്‍ ബാധ്യസ്ഥാനാണ്. കടിച്ചുതൂങ്ങി നില്‍ക്കാനാണ് ഭാവമെങ്കില്‍ പുറത്താക്കണം.. കാണട്ടെ വേദം പ്രസംഗിക്കുന്ന പാര്‍ട്ടികളുടെ ആര്‍ജവം. വിസര്‍ജ്യംചുമക്കുന്ന വിഴുപ്പുപണ്ടാങ്ങളെ മുഴുവന്‍ തനിക്കു ചുറ്റുംനിറുത്തി ദുര്‍ഗന്ധം കൊണ്ട് എതിരാളികളെ അകറ്റി നിറുത്താന്‍ ശ്രമിക്കുന്ന നേതാവും; അതിനെ എതിര്‍ക്കുന്നവരും  തമ്മില്‍ എന്തെങ്കിലും  വിത്യാസമുണ്ടോയെന്നു ജനംകാണട്ടെ..

 നമ്മുടെസാമൂഹ്യാവസ്ഥ എത്രത്തോളം അധപതിച്ചുവന്നതിന്‍റെ തെളിവുകള്‍ ചികയാന്‍ കണക്കുകള്‍ നോക്കി വിഷമിക്കേണ്ട...ഒരുവന്‍റെ ഭാര്യയാകാന്‍ അവന്‍റെ തന്തയുടെ കൂടെ കിടപ്പറ പങ്കിടുന്ന കേരളിയവനിത..ആദ്യശ്രമം പരാജയപ്പെട്ടപ്പോള്‍ രണ്ടാംവട്ടം കൂടുതല്‍ കൃത്യതയോടെ രംഗങ്ങള്‍ ക്യാമറയിലാക്കി അതുവെച്ച് വിലപോശുന്ന സ്ത്രീത്വം...മകനെ കിട്ടില്ലാന്നു ഉറപ്പായപ്പോള്‍ ഏഴു മാസങ്ങള്‍ക്ക് ശേഷം മകന്‍റെ അപ്പനുമൊത്തുള്ള കാമകേളികള്‍ മാധ്യമങ്ങള്‍ക്ക് കൊടുത്ത ശീലാവതി......നാളെയിവള്‍ ഒരു ‘ദോ’ഞ്ചാലിയായി വാഴ്ത്തപ്പെടട്ടെ...വിവാഹം കഴിക്കാമെന്ന വാഗ്ദാനം കൊടുത്തുകൊണ്ട് യുവതിയുമായി വേഴ്ചനടത്തുന്ന പുരുഷന്‍... അതില്‍ പുതുമ കാണുന്നില്ല.അതിപ്പോ സമൂഹത്തിന്‍റെ ഭാഗമായി കഴിഞ്ഞു.. മകന്‍റെ ഭാര്യകാന്‍വേണ്ടി  സ്വയം സമര്‍പ്പിതയാകാന്‍ എത്തിയ യുവതിയെ കന്നിമാസപ്പട്ടിയുടെ കണ്ണിലൂടെ നോക്കുന്ന മാതൃകാ പിതാവ് ,,,പുതിയ അവതാരമാണ്,,,, പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ തമ്മിലുള്ള ലൈംഗികവേഴ്ചയുടെ ദ്രെശ്യങ്ങള്‍ ജനങ്ങള്‍ക്ക്‌ മുമ്പില്‍ വിളമ്പുന്ന വാര്‍ത്താചാനലുകള്‍....ഒന്നുകൂടി വരാനുണ്ട്; പുതിയ സിനിമ; ‘അച്ഛനും മകനും ഒരേ പാത്രത്തില്‍ നിന്നും’. എങ്കിലേ എല്ലാം പൂര്‍ത്തിയാവുകയുള്ളൂ . ഇതാണ് നുമ്മ പറഞ്ഞ ആ ദൈവത്തിന്‍റെ സ്വന്തം നാട്...

Monday, June 24, 2013

നാട്ടിലാകെ പ്രളയം..;രാഹൂല്‍ജി അങ്ങ് എവിടെയാണ്??????
  അങ്ങ് എവിടെയ്ക്കാണ്  മുങ്ങിയത്......??.ഈ മലവെള്ള പാച്ചിലില്‍ അങ്ങയുടെ ഇമേജുംകൂടി ഒലിച്ചുപോകുമോ?? സത്യം പറഞ്ഞാല്‍ എല്ലാമൊന്നു കലങ്ങിത്തെളിഞ്ഞ് നല്ലകാലം വരുമെന്നു കരുതിയതാണ്. അന്ധകാരത്തില്‍പ്പെട്ട ജനത പ്രകാശത്തിനായി കാത്തിരിക്കുന്നതുപോലെ, മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ ഈ കലികാലത്തുനിന്നു സമത്വ പ്രശാന്ത സുന്ദരമായ ആ ലോകത്തേയ്ക്ക് ഞങ്ങളെ നയിക്കാന്‍ അങ്ങ് വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു...അങ്ങയുടെ  കെട്ടിപ്പിടുത്തവും, ചായക്കടയിലെ ഓടിക്കയറ്റവും, പരിപ്പുവട തീറ്റയും, സോഡാ കുടിക്കലും എല്ലാംകൂടി കണ്ടപ്പോള്‍ ഞാനും കരുതി; ഇതാണ്,,,, ഇതാണ് ഞാന്‍ കാത്തിരുന്ന ആ രക്ഷകന്‍ , ഇതാണ് ഞാന്‍ കാത്തിരുന്ന ആ ഭരണാധികാരി.... എന്നിട്ടിപ്പോ...ഗണപതിക്കുവെച്ചത് കാക്ക കൊണ്ടുപോയ അവസ്ഥയായതു മിച്ചം.????

 കോണ്ഗ്രസാണ് ഇന്ത്യയില്‍ അഴിമതിക്കെതിരെ പോരാടുന്ന ഏകപ്രസ്ഥാനമെന്നു അങ്ങു പറഞ്ഞപ്പോള്‍, എല്ലാവരും ചിരിച്ചു; പക്ഷെ ഞാന്‍ ചരിച്ചില്ല. അഴിമതി തുടച്ചുനീക്കുമെന്ന് അങ്ങ് പറഞ്ഞപ്പോള്‍ എല്ലാവരും കൂവി;പക്ഷെ ഞാന്‍ കൈയ്യടിച്ചു.എല്ലാവരും ഇംഗ്ലീഷ്‌ പഠിക്കണമെന്ന് അങ്ങ് പറഞ്ഞപ്പോള്‍ അന്നുതന്നെ  ക്യാപ്സൂള്‍ കോഴ്സിനു ചേര്‍ന്നവനാണ് ഞാന്‍... എന്നിട്ടും..??

 സ്ഥാനാര്‍ഥികള്‍ക്ക് ആദ്യം പ്രവേശനപരീക്ഷയാണ് വേണ്ടതെന്നു അങ്ങു പറഞ്ഞപ്പോള്‍ അന്തരംഗം അഭിമാനപൂരിതമായി. ഇന്റെര്‍വ്യൂനടത്തി അങ്ങ് സ്ഥാനാര്‍ഥിപട്ടിക ഉണ്ടാക്കി ചരിത്രംസൃഷ്ടിച്ചു.. (പട്ടികയിലുണ്ടായിരുന്ന പൈലുകളെല്ലാം തോറ്റമ്പി,, അതു വേറെകാര്യം....) എന്നാലും വെരൈറ്റികള്‍ സൃഷ്ടിക്കാന്‍ അങ്ങു മിടുക്കനായിരുന്നു. അങ്ങയെ ഒരുനോക്കുക്കാണാന്‍ വേണ്ടി, ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ഗ്രൌണ്ടില്‍ പറന്നിറങ്ങുന്ന ഹെലിക്കോപ്റ്ററിന്‍റെ പൊടിയും വലിച്ചുകേറ്റി മരത്തേല്‍ അള്ളിപ്പിടിച്ചിരുന്നതൊക്കെ വെറുതെയായോ എന്നൊരു തോന്നല്‍ ..രാജ്യം ഒരു മഹാദുരന്തത്തെ അഭിമുഖികരിക്കുമ്പോള്‍ അടുത്ത ഭരണാധികാരിയായി ജനമനസ്സില്‍ കയറിയെന്നു പറയുന്ന അങ്ങ് എവിടെയാണ്..????

 മോഡിസാറുവരെ പറന്നുവന്നു...പറ്റുന്നതും പറ്റാത്തതുമായ ഓഫറുകള്‍ നിരത്തുമ്പോള്‍ രാഹൂല്‍ജി; അങ്ങ് എവിടെയാണ്??????.. ചുമ്മാ ഒരു നിരീക്ഷണം, ഒരു  പത്രസമ്മേളനം, അനുശോചനം ഒന്നും കണ്ടില്ല!!!!!. അതോ, ചത്തവന്‍ ഇനി വരില്ല; അവന്‍റെ വോട്ടും സ്വാഹ...ചാകാതെ നിലവിളിക്കുന്ന കൂതറകള്‍ മറ്റേ പാര്‍ട്ടിയുടെ ആള്‍ക്കാരാണ്, അനുഭവിക്കട്ടെ.... എന്ന ഫ്യൂഡല്‍, മാടമ്പി, വിദേശ ചിന്തകള്‍ അങ്ങയെ മതിച്ചോ??

 അമ്മച്ചിയുംഅമ്മാവനും വ്യോമനിരീക്ഷണം നടത്തിപോയി..അവരെ സംബന്ധിച്ച് അതു വലിയകാര്യം തന്നെയാണ്. ഇനി എന്തിനെങ്കിലും വില കൂട്ടാനുണ്ടോയെന്നു ഭൂതക്കണ്ണാടിവെച്ച്   പരിശോധിക്കുന്ന തിരക്കിനിടയിലും, വിലയേറിയ ഒരു വ്യോമാനിരീക്ഷണം നടത്താന്‍ അവരു സമയംകണ്ടെത്തിയെന്നുള്ളത് ചില്ലറകാര്യമല്ല .തല്ക്കാലം പൊതുസേവനമല്ലാതെ  ജ്യോലിയും, വേലെയും ഒന്നുമില്ലാത്ത അങ്ങ് എവിടെയാണ്..??? ഞാന്‍ ചിന്തിക്കുന്നത് അങ്ങിപ്പോള്‍ പൂജാമുറിയിലാ യിരിക്കും..ദുരിതങ്ങളില്‍പ്പെട്ടവര്‍ക്കു വേണ്ടി ശേഷക്രിയകള്‍ ചെയ്യുന്ന തിരക്കിലായിരിക്കും..... അല്ലെങ്കില്‍ ജനങ്ങളുടെ ദുരിതങ്ങളെക്കുറിച്ചു പഠിക്കാന്‍ ദുരന്തഭൂമിയില്‍ വേഷംമാറി സഞ്ചരിക്കയാകും..... ഒക്കെ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും; പക്ഷെ പുറത്തു നില്‍കുന്ന കൂതറകള്‍ അതു വിശ്വസിക്കുന്നില്ല. അങ്ങ് വിദേശത്തെവിടെയോ ടൂറിലാണെന്നാണ് ഈ കുരുപ്പകള്‍ ആരോപിക്കുന്നത്..എവിടെയായാലും ടീവി ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വരുമ്പോള്‍, ഇക്കാലമത്രയും ഏറ്റുനടക്കാന്‍ വയ്യാത്തവിധം അത്യാസന്നനിലയില്‍ ഐ സി യു വില്‍ അഡ്മിറ്റായിരുന്നന്നൊരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതുന്നത് നന്നായിരിക്കും... അല്ലെങ്കില്‍ മറ്റേപാര്‍ട്ടിക്കാരും പത്രക്കാരും ചേര്‍ന്ന് വലിച്ചുകീറാന്‍ സാധ്യതയുണ്ട്.. എനിക്കാണേല്‍ തലയില്‍മുണ്ടിട്ടോ, മീശവടിച്ചോ, തല മൊട്ടയടിച്ചോ മുങ്ങിനടക്കാം അങ്ങേയ്ക്കതു പറ്റില്ലല്ലോ, അതുകൊണ്ട് പറഞ്ഞതാണ്.....

 ദോഷംപറയരുതല്ലോ, ഇമ്മടെ ഇവിടേന്നും ആരും പോയിട്ടില്ല..എത്രെണ്ണം ചത്തു.എത്രെണ്ണം കാണാതായി ..ഒരു തിരിപാടുമില്ല.. കണ്ടേടത്തോടെയൊക്കെ തെണ്ടാന്‍ പോയവനെയൊക്കെ അന്വേഷിക്കാന്‍ നേരമില്ലെന്നു മന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്...നമ്മള്‍ക്കിവിടെ പിടിപ്പതു പണിയാണല്ലോ.. സരിതോര്‍ജം, പതിനാറില്‍ കെട്ട്, തെറ്റയുടെ തെറ്റ് ,കൊണേശാവതരണം തുടങ്ങിയ ജനക്ഷേമ പരിപാടികള്‍ നടത്തി വരുന്നതിനിടയിലാണ് ഒരു ദുരിതാശ്വാസം; പോകാന്‍ പറ...

 ഏതായാലും മുപ്പത്തിമുക്കോടി ദൈവങ്ങളും ഒലിച്ചുപോയി,ഇനിയിപ്പോ ദൈവങ്ങള്‍ക്കണോ മലവെള്ളത്തിനാണോ ശക്തി എന്ന കാര്യത്തില്‍ ഒരു സംവാദമാവാം......ധീരസൈനികരുടെ അശ്രാന്ത പരിശ്രമത്തില്‍ കുറേ ജീവനുകള്‍ രക്ഷപെട്ടു എന്നതാണ് മിച്ചം.പ്രിയപ്പെട്ട സൈനികരെ നിങ്ങളുടെ സേവനത്തെയും രക്ഷാപ്രവര്‍ത്തനങ്ങളെയും ഈയുള്ളവന്‍ നന്ദിയോടെ സ്മരിക്കുന്നു.പുണ്യംചെയ്യുന്ന നിങ്ങളുടെ കൈകാലുകള്‍ തളരരുതേയെന്നു പ്രാര്‍ഥിക്കുന്നു..

 പ്രകൃതി ദുരന്തങ്ങള്‍  മനുഷ്യന്‍റെ നിയന്ത്രണത്തിനപ്പുറമുള്ളവയാണ്. എന്നാല്‍, അവയുടെ നാശങ്ങള്  നിയന്ത്രിച്ചു നിര്‍ത്താന്‍ മനുഷ്യനുമുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പ്രകൃതിക്ഷോഭം മഹാദുരന്തമായി മാറി, വിവരണാതീതമായ നാശനഷ്ടങ്ങള്‍ അവിടെ സംഭവിച്ചിരിക്കുന്നത്. ഹിമാലയന്‍ സുനാമി എന്നാണി ദുരന്തത്തെ  വിളിക്കുന്നത്. ജൂണ്‍ 17നാണ് ആദ്യത്തെ മിന്നല്‍പ്രളയം അനുഭവപ്പെട്ടത്. മേഘസ്ഫോടനത്തെതുടര്‍ന്ന് കേദാര്‍നാഥിലെ കൃത്രിമതടാകം കവിഞ്ഞൊഴുകി.  കേദാര്‍നാഥ്, രുദ്രപ്രയാഗ് എന്നിവിടങ്ങളില്‍നിന്ന് നൂറുകണക്കിന് ആളുകള്‍  ഒഴുകിപ്പോയി. ഇവരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഹോട്ടലുകളും മറ്റ് കെട്ടിടങ്ങളും പ്രളയജലം വിഴുങ്ങുകയായിരുന്നു.

 

  20,000ല്‍പരം തീര്‍ഥാടകരെക്കുറിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരങ്ങളൊന്നും ലഭ്യമല്ല. അയ്യായിരത്തോളം ആളുകള്‍ മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്. സൈന്യം ഇറങ്ങിയശേഷമാണ് പരിമിതമായ തോതില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതുതന്നെ.  റോഡുകള്‍ പൂര്‍ണ്ണമായി തകര്‍ന്നതിനാല്‍ ഹെലികോപ്റ്റര്‍മാത്രമാണ്  രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നത്. പ്രദേശത്തിന്‍റെ പ്രത്യേകതയും ദുരന്തത്തിന്‍റെ വ്യാപ്തിയും പരിഗണിക്കുമ്പോള്‍ അധികൃതര്‍ സ്വീകരിച്ച നടപടികള്‍ കൊണ്ട് പൂര്‍ണ്ണമായ ഒരു രക്ഷാപ്രവര്‍ത്തനം സാദ്ധ്യമല്ല.എങ്കിലും ദുരന്തഭൂമിയില്‍ നടക്കുന്ന ചൂഷണങ്ങല്‍ക്കെതിരെ നിയമപാലകര്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. ബലാല്‍സംഗം, കൊള്ള, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ദുരന്തമേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തിനാകെ നാണക്കേട്‌ ഉണ്ടാക്കുന്നതരത്തില്‍ അഴിഞ്ഞാടുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ എടുക്കെണ്ടിയിരികുന്നു.ഒരു കുപ്പി വെള്ളത്തിന്‌ ഇരുനൂറുരൂപയും, ഒരു കൂട് ബിസ്ക്കറ്റിനു നൂറുരൂപയും ഇടാക്കി; വഴിയില്‍ കുടുങ്ങിയവരുടെ ദയനീയാവസ്ഥയെ ചൂഷണംചെയ്യുന്നത് തടഞ്ഞേ പറ്റൂ. മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാതിരിക്കാന്‍ ആരോഗ്യരംഗത്തെ വിദഗ്ധരെതന്നെ  അയക്കെണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങളിലൊക്കെ മാറിനില്‍ക്കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ കേരളത്തിനും ധാര്‍മികമായ ഉത്തരവാദിത്തമുണ്ടെന്നുള്ളത് മറക്കേണ്ട. സരിതോര്‍ജവും, ഗ്രൂപ്പുകളിയും, പുതിയപുതിയ അഴിമതി ആരോപണങ്ങളുമൊക്കെ ദിവസേനെ പുറത്തുവരുമ്പോള്‍; കസേര ഉറപ്പിക്കാന്‍ നോക്കണോ അതോ ഹിമാലയത്തില്‍ പോണോ എന്നുള്ള ചോദ്യം ഉയരുന്നത്കൊണ്ട്, അത്യാവശ്യം കസേര ഇളകാത്ത ഏതെങ്കിലും ഒന്നിനെ കേരളത്തിന്‍റെ പ്രതിനിധിയായി ദുരന്തമേഖലയിലേക്ക് അയച്ചാല്‍ നല്ലതാണ്..ഇനി അങ്ങനെ അയക്കാന്‍ പറ്റിയ പാകത്തില്‍ നേരെ ചൊവ്വേ ഉള്ളതൊന്നും കൂട്ടത്തില്‍ ഇല്ലെങ്കില്‍ പറഞ്ഞത് പിന്‍വലിച്ചിരിക്കുന്നു...

 

 ഓരോവര്‍ഷവും ലക്ഷക്കണക്കിന് തീര്‍ഥാടകര്‍  എത്തുന്ന ഹിമാലയന്‍ കേന്ദ്രങ്ങളില്‍  ആവശ്യമായ മുന്‍കരുതലുകളോ,പഠനങ്ങളോ നടത്താതെ ഇക്കാലമത്രെയും അനങ്ങാപ്പാറനയം തുടര്‍ന്നുവന്ന നമ്മുടെ സര്‍ക്കാരുകള്‍ക്ക് ഈ ദുരന്തത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ലക്ഷങ്ങള്‍ വിദൂരമായ മലനിരകളിലെ ആരാധനാലയങ്ങളില്‍ എത്തുന്നു. ഈ പ്രദേശങ്ങളില്‍ അപകടമോ ദുരന്തമോ ഉണ്ടായാല്‍ അത് കൈകാര്യംചെയ്യാന്‍ ഒരു തയ്യാറെടുപ്പും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നില്ലെന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോഴത്തെ സാഹചര്യം. 1975ല്‍ സമാനമായ ദുരന്തം ഉണ്ടായതിനെത്തുടര്‍ന്ന് കേന്ദ്രജലവിഭവമന്ത്രാലയംമിന്നല്‍പ്രളയം സംഭവിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ക്കായി മാതൃകാ നിയമനിര്‍മാണം മുന്നോട്ടുവച്ചിരുന്നു. മിന്നല്‍പ്രളയം സൃഷ്ടിച്ചേക്കാവുന്ന ദുരന്തത്തിന്‍റെ ആഘാതം കുറയ്ക്കാന്‍ നിരവധി നടപടികള്‍ ബില്ലില്‍ നിര്‍ദേശിച്ചിരുന്നു. അനധികൃതമായ കെട്ടിടനിര്‍മാണങ്ങള്‍ ഒഴിവാക്കുക, ജലം ഒഴുകിപ്പോകാന്‍ ആവശ്യമായ സംവിധാനങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയ നിര്‍ദേശങ്ങളൊന്നും നടപ്പിലാക്കപ്പെട്ടില്ല എന്നതിന്‍റെ തെളിവാണ് ഇപ്പോഴത്തെ ഈ പരക്കം പാച്ചില്‍..

 

 വിവിധ പദ്ധതികള്‍ക്കായിനടത്തിയ  അശാസ്ത്രീയമായ  നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ദുരന്തത്തിന്റെ ആഘാതം ഇത്രകണ്ട് കൂട്ടിയതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വികസനപ്രവര്‍ത്തനങ്ങളുടെ മറവില്‍ പ്രകൃതിയുടെ താളംതെറ്റിക്കുന്നത് മനുഷ്യന്‍റെ തന്നെ വിനാശത്തിനു കാരണമാകുമെന്നും ഇത് വ്യക്തമാക്കുന്നു. ആലസ്യം വിട്ട് സര്‍ക്കാരുകള്‍ ദുരന്തനിവാരണത്തിനായി എല്ലാ ശേഷിയുമുപയോഗിച്ച് രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ഒരു മഹാദുരന്തം ഉണ്ടാകുമ്പോള്‍ ഏതെങ്കിലും മൂലയില്‍ ഒളിച്ചിരുന്ന് എന്തെങ്കിലും മുട്ടാപോക്ക് ന്യായങ്ങളും നിരത്തി ബ ബ്ബ ബ്ബാ അടിക്കാതെ  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം സന്നദ്ധരായി മുന്നിട്ടിറങ്ങാന്‍ പാര്‍ട്ടികളും, സംഘടനകളും, നേതാക്കളും, ജനങ്ങളും തയ്യാറാകേണ്ടിയിരിക്കുന്നു......നമ്മുടെ ധീരജവാന്മ്മാരെ ഒരിക്കല്‍കൂടി ഓര്‍ത്തുകൊള്ളുന്നു.

Saturday, June 22, 2013

പതിനാറിന്‍റെനിറവില്‍ ഉദ്ധാരണം നിഷേധിക്കപ്പെട്ടവര്‍....
 മുസ്ലീംസമുദായത്തിലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കി കുറച്ചുകൊണ്ട് സര്‍ക്കാര്‍ നിയമംപാസാക്കിയതിനെ തുടര്‍ന്ന്  ഇതരസമുദായത്തിലെ ചില അസൂയക്കാരും,പ്രതിക്രീയാവാദികളും ചുമ്മാ ബഹളം വച്ചുകൊണ്ടിരിക്കുകയാണ്. കാര്യം, സ്ത്രീകളുടെ ചില ആരോഗ്യശാക്തികരണ പ്രശ്നങ്ങളാണ് വിമതര്‍ ഉന്നയിക്കുന്നത്; എന്നാല്‍, സ്ത്രീവിഷയത്തില്‍ അവര്‍ക്ക് വേണ്ടത്ര അറിവില്ലാത്തതുകൊണ്ടും, തങ്ങള്‍ക്ക് ഈ ഭാഗ്യം നിഷേധിക്കപ്പെട്ടതിലുള്ള മുഴുത്ത കൃമികടിയുമാണ് ഇതിനു പിന്നിലെന്നു സ്ത്രീകളുടെ സുരക്ഷയെപ്പറ്റി വല്ലാതെ വേവലാതിപ്പെടുന്ന ‘ചില അറിവുള്ളര്‍’ കുറിപ്പിറക്കി കഴിഞ്ഞു.. സംഗതി ശരിയല്ലേ.....നോക്കൂ.. സമുദായത്തിലെ ആരെങ്കിലും ഈ നിയമത്തിനെതിരെ ഔദ്യോഗികമായി രംഗത്തുവന്നുകണ്ടില്ല, മുസ്ലീം പെണ്‍കുട്ടികളോ, ആണ്‍കുട്ടികളോ ഇതിനെതിരെ രംഗത്തുവന്നിട്ടില്ല, ആസ്ഥാന സ്ത്രീപക്ഷക്കാരോ, വനിതാക്കമ്മിക്ഷനോ,പുരോഗമനക്കാരോ .. അനാചാരങ്ങള്‍ക്കെതിരെ പടപൊരുതുന്ന വിദ്യാര്‍ത്ഥിസംഘടനകളോ കമാന്ന് ഒരഷരം മിണ്ടിയില്ല. മുഖ്യധാരയില്‍ മിണ്ടിയത്‌ സി.പി.എം നിയന്ത്രിക്കുന്ന കുട്ടികളുടെ സംഘടനയായ ബാലസന്ഘവും വിടി ബാലറാം എം എല്‍ എ യും മാത്രമാണ്. ബാല്‍റാമിന് മതമില്ല എന്നദേഹം പറഞ്ഞിട്ടുണ്ട്. വല്യേട്ടന്മ്മാര്‍ അനങ്ങാതിരിക്കുമ്പോള്‍ കുട്ടികള്‍ക്ക് കല്യാണപ്രശ്നത്തില്‍ എന്തുകാര്യം...

 സര്‍ക്കാരില്‍ തന്നെ സമാന്തരസര്‍ക്കാരായിനിന്നുകൊണ്ട് സമുദായത്തിനു ഗുണകരമാകുന്ന എന്തെങ്കിലും ചെയ്യാമെന്ന് വച്ചാല്‍ സമതിക്കുകേല പഹയന്മ്മാര്‍. കിട്ടാത്ത മുന്തിരിപുളിക്കും അതാണ്‌ സത്യം. പത്തില്‍ പഠിക്കുന്നകാലത്ത് മുന്‍ബഞ്ചിലിരുന്ന സരിതയെ കെട്ടണമെന്ന് കലശലായി ആഗ്രഹിച്ചതാണ്‌; അവള്‍ക്കും സമ്മതമായിരുന്നു. സെന്റ്‌ ഓഫ് നടക്കുന്ന ദിവസം കല്യാണംനടത്തണം ... അതാകുമ്പോള്‍ സഹപാഠികകളുടെയും ടീച്ചര്‍മ്മാരുടെയും സാന്നിദ്ധ്യത്തില്‍ താലികെട്ട് നടത്താം..ഇതിനൊന്നും കഴിഞ്ഞില്ലെങ്കില്‍ രാവിലെ കൊട്ടിയൂര്‍നിന്നും തലശ്ശേരിക്കു പോകുന്ന പീജിയെന്‍ ബസിനു ഒളിച്ചോടാമെന്നുവരെ കരുതിയതാണ്.പക്ഷെ പ്രായം; അതാണ്‌ തടസ്സമായത്..ഇന്നിപ്പോള്‍ ആ മഹാഭാഗ്യം ചിലര്‍ക്കെങ്കിലും കൈ വന്നിരിക്കുന്നു. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞാല്‍ സെന്റ്‌ഓഫിന്‍റെ കൂടെ കല്യാണം... പുതിയൊരു ജീവിതം ...എത്രയോ സ്വപ്നങ്ങളാണ് പൂവണിയാന്‍ പോകുന്നത്. ഇതൊന്നും ഈ പുരോഗമന ഉടായിപ്പുകള്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ല. നമ്മുടെ സമുദായത്തില്‍ ഇതെന്തേ വരാത്തതെന്ന വിഷമത്തിലാണ് നമ്മളിവിടെ. ജാതിയുംമതവും നോക്കി കുറെയെണ്ണത്തിനെ ജയിപ്പിച്ചുവിട്ടതാണ്. എന്തുകാര്യം..!! ഇതുപോലെ ഉപകാരപ്രദമായ എന്തെങ്കിലും വരുമ്പോള്‍ ഒറ്റയോരെണ്ണത്തിനെ കാണില്ല.ലെവന്മ്മര്‍ക്ക് സുഖിക്കാം നമ്മക്ക് പാടില്ല...ഈ നിയമം എല്ലാ സമുദായക്കാര്‍ക്കും ബാധകമാക്കേണ്ടതാണ്...ഒന്നാഞ്ഞുപിടിച്ചാല്‍ ഇന്നുതന്നെ ഓര്‍ഡറിറക്കാം; അതിനുനോക്കാതെ ചുമ്മാ മറ്റുള്ളവരെ കുറ്റംപറഞ്ഞു നടക്കുന്നത് ശരിയല്ല.

 വടക്കേഇന്ത്യയിലുംമറ്റും ഈ ഏര്‍പ്പാട് മുന്നേ നടക്കുന്നതാണ്.അവര് ഇക്കാര്യത്തില്‍ വളരെ ഫോര്‍വേഡായിക്കഴിഞ്ഞു. മുലകുടിമാറുന്നതിനു മുന്‍പേ അവിടെ കല്യാണംകഴിഞ്ഞിരിക്കും. ബുക്കിംഗ് നേരത്തെ നടത്തുന്നതിനാല്‍ ഒളിച്ചുപോക്കും, പരപീഡനവും, ബലാല്‍സംഗവും എല്ലാത്തിനും അഡ്രസ്സൂള്ള ഒരാളെകിട്ടും. ഇനി ബുക്കിംഗ് ലംഘിച്ചുകഴിഞ്ഞാല്‍ രണ്ടിനെയുമങ്ങ് തല്ലിക്കൊല്ലും; ദുരഭിമാനക്കൊല എന്നൊരു പരിപടിയങ്ങുനടത്തും.ചെറിയരീതിയില്‍ അതും നമ്മളിവിടെ പരീക്ഷിക്കുന്നുണ്ട്.. ഒരായിരം ജനത, ഒരു സംസ്കാരം എന്ന പദ്ധതിയുടെ ഭാഗമായി ശൈശവവിവാഹം  പരിപാടിയുടെ പരീക്ഷണഓട്ടം ഇവിടെയുമൊന്ന് നടത്തിനോക്കിയതാണ് സമ്മതിക്കൂല.. നാശങ്ങള്‍. പുതിയ നയത്തിന്‍റെ ഭാഗമായി പ്രായത്തിനു നല്‍ക്കുന്ന സബ്സീഡികള്‍ കുറച്ചുകൊണ്ടുവരികയാണ്; കാലക്രമത്തില്‍ പതിനാറു, പത്ത്, അഞ്ചു എന്നിങ്ങനെ കുറച്ചുകൊണ്ടുവന്നു തൊട്ടിലില്‍ത്തന്നെ കല്യാണം എന്നതാക്കാനാണ് ശ്രമം...എല്ലാ പിന്തുണയും നേരുന്നു

 ഈ ഇളവ് ഒരു സമുദായത്തിനുമാത്രം കൊടുക്കുന്നത്, എന്തുകൊണ്ടാണെന്നു മനസിലാവുന്നില്ല. ഇതരസമുദായങ്ങളിലെ ആണുങ്ങളോട് ഈ സര്‍ക്കാര്‍ ചെയ്ത ഏറ്റവുംവലിയ നീതികേടാണിത്. ഈ ‘മൂത്തകഴപ്പ്’ ഒരു കൂട്ടര്‍ക്ക് മാത്രമല്ലായെന്നു, സര്‍ക്കാര്‍ ഇനിയെങ്കിലും മനസിലാക്കണം. സമുദായ എം എല്‍ എ മാര്‍ എന്ന ബാനറുംതൂക്കി കുറെയെണ്ണം നിയമസഭയില്‍ ഇരുപ്പുണ്ട്‌;കണ്ടുപഠിക്ക്....നമ്മുടെ സമുദായകോന്തന്‍മ്മാരെകൊണ്ട് നമുക്കൊരു കൊണവുമില്ല..എല്ലാം സ്വന്തമങ്ങ് ആസ്വദിക്കും...ആ കുര്യാപ്പിയൊക്കെ എന്തുമാത്രം വിഷമിക്കുന്നു.ആ പ്രായം അങ്ങട് താത്തിയാല്‍ പ്രശ്നംതീര്‍ന്നില്ലേ..പ്രായമല്ലേ താത്താന്‍ പറഞ്ഞോളൂ അല്ലാതെ വേറെയൊന്നും താത്താന്‍ പറഞ്ഞില്ലല്ലോ..

 മൊത്തത്തില്‍ നോക്കിയാല്‍ ഈ നിയമം നടപ്പാക്കിയാല്‍, നമ്മുടെ സ്ത്രീ ശാക്തികരണം ഗംഭിരമാകും.കേസുകള്‍ പരിശോധിക്കുമ്പോള്‍ ആദ്യം ഒളിച്ചോട്ടം, പിന്നെ അഴിഞ്ഞാട്ടം, പിന്നെ പരവേശം,ശര്ദി,ഓക്കാനം ഒടുവില്‍ അധ്വാനത്തിന്‍റെ ഫലം പുറത്തുവരുമ്പോള്‍   സംഗതിമാറും.... തട്ടിക്കൊണ്ടുപോകാല്‍, പീഡനം, അവിഹിതം,ബലാല്‍സംഗം ഒടുവില്‍ പ്രസവം ഇങ്ങനെയാകുന്നു കഥ. ഇരയും കുട്ടിയും ചിലവിനുകിട്ടാന്‍ തേരാപാര നടക്കണം.  ടി എന്‍ എ  ടെസ്റ്റുപോലുള്ള ചിലവുകള്‍ സര്‍ക്കാരിന്‍റെ തലയിലും വരും.  ഗ്രൂപ്പ് പരിപാടിയാണ് നടക്കുന്നതെങ്കില്‍ എല്ലാത്തിനെയും തപ്പിപിടിക്കാനുള്ള പാടുവേറെ ..ഇതിനൊക്കെ ഏക പ്രതിവിധി ..സംഗതി മുളയിലെ നുള്ളുക എന്നതാണ്.അനക്കം വരുമ്പോഴേ ബുക്കിംഗ് നടത്തുക. പിന്നെ അവരായി, അവരുടെ പാടായി...........  .. മാതാപിതാക്കള്‍ക്ക് മക്കളെ നിലയ്ക്ക് നിറുത്താന്‍ കഴിയാത്തതുകൊണ്ട് സര്‍ക്കാരുതന്നെ ഇടപെട്ടു എന്നുകരുതിയാല്‍ മതി...പക്ഷെ ഈ പ്രശ്നം ഒരു സമുദായത്തില്‍ മാത്രമേയുള്ളൂയെന്ന കണ്ടുപിടുത്തമാണ് ദഹിക്കാത്തത്‌. ഹിന്ദുസമുദായത്തിലെ പതിനാറുകാരെ ആരുനോക്കും..??? ക്രിസ്ത്യന്‍ സമുദായത്തിലെ പതിനാറുകാരെ ആരു സംരക്ഷിക്കും. അവരെ ആര്‍ക്കുവേണമെങ്കിലും ലവ് ചെയ്യാമെന്നാണോ..? ഇതിനെതിരെ ഒരു ഒപ്പ് ശേഖരണം നടത്തിയാലോയെന്നാ ആലോചിക്കുന്നത്..ഈ പതിനാറില്‍ പരിപാടി എല്ലാ സമുദായത്തിലും നടപ്പിലാക്കണം.

 അതുപോലെ തികച്ചും യുവജനവിരുദ്ധമാണ് ഇപ്പോള്‍ പാസാക്കിയ  നിയമം. പതിനാറില്‍ വിവാഹംമെന്നത് സമുദായത്തിലെ  പെണ്‍കുട്ടികള്‍ക്കു മാത്രമായി ചുരുക്കിയിരിക്കുന്നു. എന്താ ആണ്‍ക്കുട്ടികള്‍ക്ക് ഈ പ്രായത്തില്‍പിക്കപ്പില്ലേ...കുണ്ടന്‍മ്മാരെ തഴഞ്ഞ ഈ പരിപാടി സമതിക്കൂലാ... ഭരണത്തിലുള്ള വയസന്മ്മാരുടെ ഫുള്‍ടിക്കറ്റ് കളിയാണിത്. ഇതു ശരിയല്ല. കെളവന്‍മാര്‍ക്ക് പതിനാറുതന്നെ വേണംപോലും ..അതുനടക്കൂലാ..നമ്മുടെ പ്രായവും പതിനാറാക്കണം. ഇതിപ്പോ, നമ്മുടെകിളിയെ ഏതെങ്കിലും കിളവന്‍ കൊത്തുന്നതുംനോക്കി നില്‍ക്കണമെന്ന്.. എന്തൊരു അന്യായമാണ്...ഒന്നുല്ലേല്‍ നിയമം പതിനാറെ ഈസ്റ്റു പതിനാറുയെന്നു തുല്യമാക്കണം.അല്ലേല്‍ നിലവില്‍ ബുക്കിംഗ് ഉള്ളവരെ ഈ നിയമത്തില്‍ നിന്നു ഒഴിവാക്കണം. അല്ലേല്‍ നമ്മള് സ്തംഭിപ്പിക്കും. എല്ലാവരും പിന്തുണതരണം.

 ബൂലോകത്തെ ആസ്ഥാന എഴുത്തുകാരോന്നും ഈ നിയമത്തെ അനുകൂലിച്ചു വാണംവിട്ടില്ലായെന്നു തീര്‍ത്തുപറയാന്‍ പറ്റില്ല. പതിനാറിനും അതിനുതാഴെയും സ്ത്രികള്‍ക്ക് ആര്‍ത്തവം വരുന്നുവെന്നും ആര്‍ത്തവം വന്നാല്‍പ്പിന്നെ പൂര്‍ണ്ണസ്ത്രീയായിയെന്നും ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്.പുതിയ ഭക്ഷണരീതിയില്‍ പത്തുവയസിലും ആര്‍ത്തവം തുടങ്ങുന്നുണ്ട്..അതുകൊണ്ട് പതിനാറു എന്നുള്ളത് പത്ത് എന്നാക്കി മാറ്റണമെന്നു പറഞ്ഞുകണ്ടില്ല. പിന്നെ മതേതരത്വം നിലനില്‍ക്കുന്നതുകൊണ്ട് തോന്നുമ്പോള്‍ കെട്ടാം; ആര്‍ക്കും  ഇടപെടാന്‍ പറ്റില്ല എന്നൊരു കണ്ടുപിടുത്തവും ഉണ്ടായിട്ടുണ്ട്.ഞമ്മക്ക് തോന്നുമ്പോള്‍ കെട്ടും നിയരടാ ചോദിക്കാന്‍ എന്നങ്ങു പറഞ്ഞാല്‍ പോരെ മാഷേ...അതുപോലെ പെണ്‍കുട്ടികളുടെ സമ്മതത്തിന്‍റെ കാര്യം ... അക്കാര്യത്തില്‍ ഒരു കുഴപ്പവുമില്ല.സമ്മതം കിട്ടാത്തതുകൊണ്ട് നടക്കാതെപോയ ഒരു സംഗതിയെങ്കിലും പറഞ്ഞാല്‍ ഉപകാരമായിരിക്കും.....ഏതായാലും നവോത്ഥാനം,പുരോഗമനം, സ്ത്രീ ശാക്തികരണം എന്നൊക്കെപറയുന്നത്; ഇതാണ്..........

 പുതിയ വിദ്യാഭ്യാസനിയമപ്രകാരം ആറാം വയസ്സിലാണ് ഒന്നാം ക്ലാസ്.. അതിന്‍പ്രകാരം പതിനാറുവയസ്സില്‍ പത്താം ക്ലാസ്സ്‌....ആ പ്രായത്തില്‍ വിവാഹത്തിനുള്ള പക്വത ഒരു പെണ്‍കുട്ടിക്കുവന്നുവെന്നു കരുതാന്‍ കഴിയില്ല. ശാരിരിക വളര്‍ച്ചമാത്രമാണ് വിവാഹത്തിനുള്ള പാകത, എന്നു കരുത്തുന്നത് കേവലം അജ്ഞതമാത്രമാണ്.സ്കൂളില്‍നിന്നും വിവാഹത്തിനു വേണ്ട ഒരുക്കം കിട്ടുമെന്നുപറഞ്ഞുകൊണ്ട് ഇരുട്ടാക്കരുത്. നിര്‍ബന്ധമില്ല; മുട്ടി നില്‍ക്കുന്നവര്‍ക്ക് മാത്രമാണ്, എന്ന തൊടുന്യായവും ഇതിനു ഉത്തരമല്ല..? മുന്‍കാലത്തുനടന്ന വിവാഹങ്ങള്‍ റെജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവാണെന്നു പറഞ്ഞു തലയൂരാനും കഴിയില്ല. കാരണം ആ ഉത്തരവില്‍ ഒരിടത്തും ഈ പതിനാറില്‍ കല്യാണം അവസാനിപ്പിക്കേണ്ട തിയതി പറയുന്നില്ല. എപ്പോള്‍ വന്നാലും പതിനാറില്‍ നടന്ന വിവാഹം രെജിസ്റ്റെര്‍ ചെയ്യണം.... അതാണ്‌ ഉത്തരവില്‍ പറയുന്നത്...പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ട് എന്ന സുപ്രീംകോടതിവിധി നിലനില്‍ക്കെയാണ് ഈ നിയമം പാസാക്കിയിരിക്കുന്നത്..ഏകികൃത സിവില്‍കോഡ് ഇല്ല.മാസമുറ വന്നാല്‍ കല്യാണം നടത്താമെന്നുമുള്ള ഏതോ വിധിയുമാണ് ന്യായികരണക്കാര്‍ പൊക്കിപിടിക്കുന്നത്‌...

 സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനുവേണ്ടി കോടികളാണ് ഓരോവര്‍ഷവും ചിലവഴിക്കുന്നത്. ബാലവിവാഹങ്ങള്‍ തടയണമെന്നും ചെറുപ്രായത്തിലെ വിവാഹവും ഗര്‍ഭധാരണവും; പെണ്‍കുട്ടികളുടെയും ഗര്‍ഭസ്ഥശിശുവിന്‍റെയും ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നുമുള്ള പഠനങ്ങള്‍ ഒരുവശത്ത്.പതിനാറില്‍ ലൈംഗികബന്ധമാകാം എന്നാല്‍ വിവാഹം പതിനെട്ടില്‍ മാത്രം,പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തെ വിവാഹമായി കണക്കാക്കാം ,വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കാമെന്നുള്ള നിരീക്ഷണങ്ങള്‍ മറുവശത്ത്. ഇങ്ങനെ മൊത്തത്തില്‍ കണ്ഫ്യുഷനിലാണ് കാര്യങ്ങള്‍ ..ഉപമയും ഉല്പ്രേക്ഷയും ഒരു പോലെ കടന്നുവരുന്നതിനാല്‍ താന്താന്‍ തോന്നും പ്രകാരം എന്നതാണ് പരിണാമഗതി.

 എന്തൊക്കെയാണെങ്കിലും സതി, ശൈശവവിവാഹം തുടങ്ങിയ അനാചാരങ്ങളെ കേരളത്തില്‍നിന്നെങ്കിലും പുറംതള്ളിയെന്നു അഭിമാനിക്കാമായിരുന്നു ഇതുവരെ. സ്ത്രീധനം പോലുള്ള അനാചാരങ്ങള്‍ക്കെതിരെ സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുകയും, ക്രിമിനല്‍കുറ്റമായി നിയമംപാസാക്കുകയും ചെയ്തിരിക്കുന്ന നമ്മുടെ നാട്ടില്‍; പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറച്ചുകൊണ്ട് ശൈശവവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പറയുന്ന തൊടുന്യായങ്ങള്‍, എന്തിന്‍റെ പേരിലാണെങ്കിലും പിന്താങ്ങാന്‍ പറ്റില്ല.ഒരു ജനാധിപത്യരാജ്യത്ത് എല്ലാ മതങ്ങള്‍ക്കും, സാമൂഹ്യ ആചാരങ്ങള്‍ക്കും മേലെയാണ് പൌരന്‍റെ ജീവനും, ആരോഗ്യവും. ആരോഗ്യകരമായ ഒരുജീവിതം കെട്ടിപ്പടുക്കാന്‍ വ്യക്തികളെയും സമൂഹത്തെയും സഹായിക്കേണ്ടത് സര്‍ക്കാരിന്‍റെ കടമയാണ്.

  സമൂഹത്തില്‍നിന്നും പുറംതള്ളേണ്ടതാണെന്ന് ഉത്തമബോധ്യമുള്ള അനാചാരങ്ങളെ കേവലം വോട്ടുബാങ്കു രാഷ്ട്രിയത്തിന്‍റെ പേരില്‍, വീണ്ടും മുഖ്യധാരയില്‍ എത്തിക്കാനുള്ള  കുത്സിതശ്രമങ്ങള്‍ സര്‍ക്കാരിന്‍റെഭാഗത്തു നിന്നുതന്നെ ഉണ്ടാവുകയയെന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്.വേലിതന്നെ വിളവുതിന്നുന്ന രീതിയാണിത്. നവോഥാനനായകന്മ്മാരുടെ ചരിത്രം പഠിക്കുന്ന വിദ്യാലയങ്ങളില്‍തന്നെ ..വിവാഹം രെജിസ്റ്റെര്‍ ചെയ്യാനുള്ള സൗകര്യവും ഉണ്ടയാല്‍ പുരോഗമനത്തിന്‍റെ കണക്കില്‍പ്പെടുത്താം. സ്വന്തമായി യൂണിവേഴ്സിറ്റികള് ഉണ്ടാക്കി തനിക്കുതോന്നിയ വിഷയത്തില്‍ ഡോക്ട്ടറെറ്റു നേടിയ മഹാന്മ്മാര്‍ നാടുഭരിക്കുന്ന ഇക്കാലത്ത്‌...’പാടുകിളവനും; കിളുന്തു പെണ്‍കിടാങ്ങള്‍ കിടക്കവിരിക്കണം’ മെന്നു നിയമം ഇറക്കിയാല്‍ അത്ഭുതപ്പെടാനില്ല.. എന്നിരുന്നാലും ഗാന്ധിജിയുടെ പിന്മുറക്കാര്‍ ഇതിനു ചൂട്ടുപിടിക്കാന്‍ പാടില്ലായിരുന്നു.. ഇത്രയൊക്കെപറഞ്ഞത്; ആരുടെയങ്കിലും മക്കള്‍ ആര്‍ക്കെങ്കിലും കിടക്കവിരിക്കുന്നതില്‍ പ്രത്യേകിച്ച് വിഷമമുണ്ടായിട്ടല്ല. സാമുദായിക ഉത്ധാരണത്തെ എതിര്‍ക്കുന്നതുകൊണ്ടുമല്ല.. സ്ത്രീകളുടെ ശോചാനിയാവസ്ഥയുടെ  പേരില്‍ ഹൈക്ലാസ് കൊച്ചമ്മമാരും,സ്ത്രീ ഉദ്ധാരണക്കാരും ചാനല്‍ ക്യാമറകളുടെ മുന്നിലിരുന്നു സകല ആണുങ്ങളെയും തെറിവിളിക്കുന്നതും, സ്ത്രീകളുടെസീറ്റില്‍ ഇരിക്കുന്ന പുരുഷന്മ്മാരെ ഏല്‍പ്പിക്കുന്നതും മാത്രമല്ല;  ഈ സ്ത്രീശാക്തികരണം; എന്നു തോന്നിയതുകൊണ്ടാണ്...

 

Thursday, June 20, 2013

ടീം സോളാറിനു താക്കോല്‍ കൊടുക്കൂ..............
 

 രാവിലെ ഒരു കട്ടനുംകുടിച്ചു വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. പറ്റുമെങ്കില്‍ ഹരിതാനായരുമായി ഒരു ഇന്റര്‍വ്യൂ അതിനു കഴിഞ്ഞില്ലെങ്കില്‍ ബിജു രാധാകൃഷ്ണനുമായി ഒരു അഭിമുഖം....ഇന്നിപ്പോ ഒന്നുംനടക്കുന്ന ലക്ഷണമില്ല. ഹരിത, പോലിസകമ്പടിയില്‍ കേരളംമുഴുവന്‍ ചുറ്റുകയാണ്. കേരളത്തിലെ പതിനാലുജില്ലകളിലും കേസുള്ളതിനാല്‍ മൂപ്പത്തിയാര്‍ക്ക് തിരക്കോടുതിരക്കാണ്. എപ്പോ വിയ്യൂര് തിരിച്ചെത്തുമെന്നു പറയാന്‍ കഴിയില്ലപോലും. അടുത്തമാസം ചാണ്ടിസാറുമായി ഒരു കുടുംബപ്രശ്നം ചര്‍ച്ചചെയ്യാന്‍ വരുന്നുണ്ട് അപ്പൊകാണാം എന്നാണു പറഞ്ഞിരിക്കുന്നത്. എന്നാപ്പിന്നെ  ബിജുസാറിനെ കാണാമെന്നു വച്ചപ്പോള്‍; ഭാര്യയുടെ മരണവുമായി ബന്ധപെട്ടു പോലിസ് അദേഹത്തെ പഞ്ഞിക്കിട്ടിരിക്കുകയാണ് പോലും. വെള്ളം വെള്ളം എന്നല്ലാതെ ടിയാന്‍ ഒരു വാക്കുപോലും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലായെന്നാണറിഞ്ഞത്. ഇതൊക്കെയാണെങ്കിലും ബിജു അന്വേഷണവുമായി നന്നായി സഹാരിക്കുന്നുണ്ടെന്നാണ് പോലിസ് പറയുന്നത്. കൈയ്യിലുള്ള  വീഡിയോ വെളിപ്പെടുത്തുമെന്നു ഉടനെ  പറഞ്ഞില്ലെങ്കില്‍; ആളില്ലാതെകിടക്കുന്ന സകലമാന  കേസുകളും തലയിലകാന്‍ സാദ്ധ്യതകാണുന്നുണ്ട് മച്ചാനേ..

  ഇന്റര്‍വ്യൂ ചോദിച്ചത്; കൂടെകിടന്നവരുടെയും കൂട്ടികൊടുപ്പുകാരുടെയും ലിസ്റ്റ് ചോദിക്കാനല്ല; ഒളിപ്പിച്ചു വച്ചിരിക്കുന്ന സീഡികള്‍ എവിടെയാണെന്ന് അറിയാനുമല്ല... സത്യത്തില്‍ ഇവരോട് അസൂയകലര്‍ന്ന ഒരു ആരാധനയാണ് തോന്നുന്നത്... തട്ടിപ്പുകേസുകളും പീഡനക്കേസുകളും വരുകയും പോകുകായും ചെയ്യുന്നത് കേരളിയര്‍ക്കു  പുത്തരിയൊന്നുമല്ല...ഇമ്മാതിരി കേസുകളുടെ പുതിയ വെളിപ്പെടുത്തലുകളുമാസ്വദിച്ച് ഒരു ചായയും  കുടിച്ചുകൊണ്ടാണിപ്പോള്‍ ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നതുതന്നെ...എന്നെ ഇയാള്‍ പീഡിപ്പിച്ചു എന്നൊരു പെണ്‍കുട്ടി വിളിച്ചുപറഞ്ഞിട്ടും ടിയാന്‍ പരമ മാന്യനാണെന്നു ചീട്ടുനല്‍കിയ ആളുകളാണ് നമ്മള്‍...ഐസ് ക്രീം, കിളിരൂര്‍, വിതുര, സൂര്യനെല്ലി തുടങ്ങി കേരളത്തില്‍ നടന്ന എല്ലാ പെണ്ണുകേസുകളിലും ആഴത്തില്‍ത്തന്നെ ഭരണംനടത്തി കഴിവുതെളിയിച്ച മഹാന്‍മാരായ ആളുകളാണ് നമ്മളെ നയിക്കുന്നത്.. ആട്, മാഞ്ചിയം, തേക്ക്, മുതല്‍ ടോട്ടല്‍ വരെ നടന്ന എല്ലാ തട്ടിപ്പിലും പണംനിക്ഷേപിച്ചു പറ്റിക്കപ്പെട്ടവരാണ് നമ്മള്‍. ആര്‍ക്കും പണം തിരികെകിട്ടിയില്ല എന്നു മാത്രമല്ല അന്വേഷണവും കേസുകളും ചില കുരുപ്പുകളില്‍ മാത്രം ഒതുക്കി വമ്പന്മാര്‍ രക്ഷപെടുകയും ചെയ്തു. .എല്ലാ കേസുകളിലും അതതു കാലത്തെ രാഷ്ട്രിയക്കാരുടെ സജീവ സാന്നിധ്യവും ഉണ്ടായിരുന്നു..അതുകൊണ്ട് തട്ടിപ്പും പൈങ്കിളിയും ഇടകലര്‍ന്ന സോളാര്‍ ഒരു ഭയങ്കര സംഭവമായി തോന്നുന്നില്ല.. ഇളിച്ചു കാണിക്കുന്നേടെത്തെല്ലാം പൈസനിഷേപിക്കാനുള്ള മലയാളിയുടെരീതി മാറിയില്ലെങ്കില്‍ ഒരു സോളാര്‍ മാറി അടുത്ത ഊമ്പിക്കല്‍വരും അത്രയേയുള്ളൂ....

 സോളാര്‍ ടീമിനെ വിത്യസ്തമാക്കുന്നത് ഇതൊന്നുമല്ല...അവരുടെ വെറൈറ്റി ഓപ്പറെഷന്‍സാണ്.....ഇത്രമാത്രം തട്ടിപ്പുകള്‍ വര്‍ഷങ്ങളായി ചെയ്തിട്ടും, ഇന്ത്യമുഴുവന്‍ തട്ടിപ്പ് നടത്തിയിട്ടും, കേരളമടക്കം നിരവധി സംസ്ഥാനങ്ങളില്‍ നിരവധി കേസുകള്‍ നിലവിലിരുന്നിട്ടും, പലതവണ ജയിലില്‍ കിടന്നിട്ടും, പല സ്ഥലങ്ങളിലും പിടികിട്ടാപ്പുള്ളിയായി തുടരുമ്പോഴും; തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ കയറിനിരങ്ങി; നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളെ കൃത്യമായി കബിളിപ്പിച്ചുകൊണ്ട്‌ ഇതൊക്കെ ഇത്രേയുള്ളൂ അണ്ണാ... എന്നു കാണിച്ചുതന്ന ധീരവ്യക്തികള്‍കളാണ്  സോളാര്‍ ടീം...!!!!


 ഷെര്‍ലക്ക്‌ഹോംസിനെ ആരാധിക്കുമ്പോള്‍ തീര്‍ച്ചയായും ഹരിതയേയും ബിജുവിനേയും വിസ്മരിക്കാന്‍ വയ്യ. വൈവിധ്യമാര്‍ന്ന തട്ടിപ്പു രീതികള്‍.ആവര്‍ത്തന വിരസത തീരെയില്ല.....കള്ളന്മ്മാരുടെ മോഷണരീതികള്‍ പഠിക്കാന്‍ സ്കോട്ട്ലണ്ടുയാര്‍ഡുവരെ കള്ളന്മ്മാരെ ക്ലാസെടുക്കാന്‍ ക്ഷണിക്കാറുണ്ട്.. അതുകൊണ്ട് മുഖ്യമന്ത്രിതന്നെ മുന്നോട്ടിറങ്ങി ബിജുഹരിത ടീമിന്‍റെ ഒരു പഠനക്ലാസ് കേരളപോലിസില്‍ സംഘടിപ്പിച്ചുകൊടുത്താല്‍ സേനയ്ക്ക് അതൊരു  മുതല്‍കൂട്ടായിരിക്കുമെന്നാണ് എന്‍റെ അഭിപ്രായം.ഇയവസരത്തില്‍ പ്രിയ ഹരിതാമാഡം; ഭവതിയുടെ  ആരാധകര്‍ എന്ന നിലയിലും,ചവറു രാഷ്ട്രിയക്കാരുടെ പൊരോട്ടു നാടകങ്ങള്‍ കണ്ടു മടുത്തതിനാലും, ഭവതി ചില രഹസ്യങ്ങള്‍ ഞങ്ങളോട് വെളിപ്പെടുത്തണം... ഭവതിയുടെ മോചനത്തിനായി കേരളം മുഴുവന്‍ പദയാത്രനടത്താനും വേണമെങ്കില്‍ ജയിലുപടിക്കല്‍ അനശ്ചിതകാല നിരാഹാരസമരം ആരംഭിക്കുവാനും ഞങ്ങള്‍ തയ്യാറാണ്..അതുകൊണ്ട് ഞങ്ങളുടെ ഈ സംശയങ്ങള്‍ക്ക് ഭവതി മറുപടിതരുമെന്ന വിശ്വാസത്തോടെ...... 

 ഒരു വര്ഷം ജയിലില്‍കിടന്നു പുറത്തിറങ്ങിയാലും പിറ്റേദിവസം തന്നെ ആളുകളുടെ കൈയ്യില്‍നിന്നും  കോടികള്‍ പിരിച്ചെടുക്കാനുള്ള കഴിവ് സമ്മതിച്ചേപറ്റൂ. ഇവിടെ സര്‍ക്കാരും ടാക്സുകാരും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കിട്ടേണ്ട നികുതിപോലും പിരിച്ചെടുക്കാന്‍ പറ്റുന്നില്ല..ഭവതിയും  കൂട്ടരും സോളാര്‍ കാറ്റാടി എന്നൊക്കെപ്പറഞ്ഞിറങ്ങുകയെ വേണ്ടു ദിവസങ്ങള്‍കൊണ്ട് കോടികള്‍തന്നെ  പിരിയുന്നു.. ഈ മാജിക് വിദ്യയുടെ രഹസ്യംമൊന്നു വെളിപ്പെടുത്തിതരണം.  

 വോട്ടുചെയ്തു ജയിപ്പിച്ച ജനത്തിന്, മന്ത്രിമാരെ കാണണമെങ്കില്‍ നല്ലനേരം നോക്കണം. അപ്പന്‍ ചാകാന്‍ കിടക്കുകയാണ് സഹായംതരണം , അല്ലെങ്കില്‍ കെട്യോന്‍മരിച്ചു കുടുംബം അനാഥമായി, എന്‍ഡോസള്‍ഫാന്‍ ഇരയാണ്, കാലവര്‍ഷത്തില്‍ എല്ലാംപോയി തുടങ്ങിയ എന്തെങ്കിലും പരിധേവനവുമായി മന്ത്രിമാരെ കാണാന്‍പോയാല്‍ അവരുടെ ഓഫീസിനുമുന്നില്‍ പട്ടി ചന്തയ്ക്കുപോയപോലെ നാട്ടംതിരിയാനാണ് പൊതുജനത്തിന്‍റെ വിധി. കണ്ടാല്‍തന്നെ എല്ലാ കാര്യങ്ങളും ശരിയാക്കാം എന്നൊരു ഉറപ്പുംവാങ്ങി പോരമെന്നല്ലാതെ ഒരു കൊണവും ഉണ്ടാവാറില്ല. അങ്ങനെയുള്ള നാട്ടിലാണ് ഹരിതയും കൂട്ടരും മന്ത്രിമാരുടെ ഓഫിസുകളിലൂടെ അങ്ങാടിപ്പശുവിനെപ്പോലെ നിരങ്ങുന്നത്. ഹരിത മിസ്കോള്‍ വിട്ടാല്‍ മന്ത്രിയും, എംപി യും, പി എ യും, ഗണ്‍ മാനും എല്ലാം തിരിച്ചുവിളിക്കാന്‍ മത്സരിക്കുന്നു...ഈ പിടിയുടെ രഹസ്യം പൊതുജനതാല്പര്യം മുന്‍നിറുത്തിയെങ്കിലും ഹരിതമാഡം വെളിപ്പെടുത്തണം ..ആ സോഫ്റ്റ്‌വെയര്‍ ഞങ്ങളുടെ സിസ്റ്റത്തിലും ഇന്‍സ്റ്റാല്‍ ചെയ്യാനാണ്..

 മന്ത്രിയ്ക്ക് സമയമില്ലാത്തതിനാല്‍ പണികഴിഞ്ഞ് ഉത്ഘാടനം നടക്കാത്ത പാലങ്ങള്‍, റോഡുകള്‍, സ്കൂളുകള്‍, അംഗന്‍വാടികള്‍ എന്തിനധികം തൂറാനുള്ള കക്കൂസുകളുവരെ മന്ത്രിയെകാത്ത് കാലംകഴിക്കുമ്പോള്‍ ഹരിതയുടെ സോളാര്‍ കത്തിക്കാന്‍ മന്ത്രിമാരും ജനപ്രധിനിധികളും ഓടി നടക്കുന്നു..ഇങ്ങനെ നേതാക്കളെ വരുത്താന്‍ ഹരിതമാഡം ഉപയോഗിക്കുന്ന ആ ഒറ്റമൂലികള്‍ എന്താണെന്നു ഇനിയെങ്കിലും വെളിപ്പെടുത്തണം

 വീടിനു ഒരു നമ്പറിടാന്‍, അല്ലെങ്കില്‍ കൊടുക്കാനുള്ള നികുതി അടയ്ക്കാന്‍ ചെന്നാല്‍ രെസീതില്ല, ആള് അവധിയാണ് തുടങ്ങിയ പെരട്ടുന്യായങ്ങള്‍ നിരത്തി ജനങ്ങളെ പത്തുനടപ്പ് നടത്തിക്കുന്നതില്‍ വിദഗ്ധരായ നമ്മുടെ പൊതുസേവകര്‍ ഹരിതമാഡത്തിന്‍റെ ഫയലുകള്‍ എക്സ്പ്രസ്സ്‌ വേഗത്തില്‍ ശരിയാക്കി കൊടുക്കുന്നതില്‍ നിതാന്ത ജാഗ്രതയിലായിരുന്നുവെന്നു കാണാം.. അതിവേഗം ഫയലുകള്‍ നീക്കാനുള്ള ആ വിദ്യയൊന്നു പറഞ്ഞുതരണം..പ്ലീസ്.

 ഹെല്‍മറ്റ് വയ്ക്കാത്തവനേയും ബീഡി വലിച്ചവനെയും പോക്കറ്റടി ക്കാരനേയും ഓടിച്ചിട്ടുപിടിച്ചു കഴിവ് തെളിയിക്കുന്ന നമ്മുടെ പോലിസ്; നിരന്തരമായി വന്‍തട്ടിപ്പുകള് നടത്തിയ ഹരിതയും,  സ്വന്തം ഭാര്യയെ കൊന്നകേസില്‍ പ്രതിയായ ബിജുവും  മന്ത്രിമാരടക്കമുള്ള നേതാക്കളുടെ സ്ഥിരം സന്ദര്‍ശകരായിട്ടും ഒന്നുംതിരിയാതെ അറിയാതെ മണ്ടന്‍കളി നടത്തി പോന്നത് എന്തു മറിമായം നടത്തിയാണ്...എന്തു തുണി ഉപയോഗിച്ചാണ് മാഡം കേരളാപോലീസിന്‍റെ കണ്ണുകെട്ടിയത്....?

നമ്മുടെ കോടതികളിലും കുടുംബക്കോടതികളിലും വനിതാക്കമ്മിഷനുകളിലും ആയിരക്കണക്കിനു കുടുംബക്കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ കല്യാണം പോലുംകഴിക്കാതെ ലിവിങ്ങ്ടുഗതര്‍ ആഘോഷിക്കുന്ന പച്ചമലയാളത്തില്‍ പറഞ്ഞാല്‍ കീപ്പുമായിനടക്കുന്ന തട്ടിപ്പുകാരുടെ കുടുംബപ്രശ്നത്തില്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിവരെ   മണിക്കൂറുകള്‍ ചിലവഴിക്കാന്‍ ബിജുസരിതാ ടീമിനെ  കേരളത്തിന്‍റെ പൈതൃകസ്വത്താക്കി മാറ്റിയത് ഏന്തു ബിനാലെ നടത്തിയാണന്നറിയാന്‍ ആഗ്രഹമുണ്ട്... മുഖ്യമന്ത്രിവരെ ഇങ്ങനെ ചക്കപ്പഴത്തേല്‍ ഈച്ചപിടിക്കുന്നതുപോലെ, ഇടപെടാന്‍ പ്രയോഗിച്ച ആ മരുന്നു എന്താന്നെന്ന് കേരളത്തിലെ വഴിയാധാരമായ കുടുംബങ്ങള്‍ക്ക് വേണ്ടിയെങ്കിലും ഹരിതബിജു ടീം  വെളിപ്പെടുത്തണം..അപേക്ഷയാണ്...

 മിസ്കൊളുകളില്‍ എന്തെങ്കിലും ലേപനം പുരട്ടിയിരുന്നെ മാഡം..അതോ വശീകരണ ഏലസാണോ ഉപയോഗിച്ചത്. പാതിരാ വിളികളില്‍ ചാപ്പനും ഗണ്ണനും കൊടുത്ത ഉപദേശങ്ങള്‍ എന്താണെന്നും അറിഞ്ഞാല്‍ കൊള്ളാം..ഭര്‍ത്താവ് ഇല്ലാത്ത ഒരു സാധുസ്ത്രീ എന്നാണല്ലോ ചാപ്പന്‍ താങ്കളെപ്പറ്റി പറഞ്ഞത്..പറ്റീരുംതട്ടിപ്പും സ്ഥിരംതൊഴിലാക്കി കോടതിയേയും പോലീസിനെയും പറ്റിച്ചു നടന്നിരുന്ന താങ്കളെപ്പറ്റി ഇങ്ങനെ ഒരു നല്ല അഭിപ്രായം പറയാന്‍; ചാപ്പന് നിങ്ങള്‍ എന്തു കൈവിഷമാണ് കൊടുത്തത്.. ഇങ്ങനെ  പറഞ്ഞാല്‍ തീരാത്ത  അനവധിയായ കാര്യങ്ങള്‍ കിടക്കുന്നു ... ഇവിടെ അരിയില്ല, എല്ലാത്തിനും തൊട്ടാല്‍പൊള്ളുന്ന വില, മഴവന്നു കെടുതികള്‍ ഉണ്ടാകുന്നു, കൃഷി നശിക്കുന്നു,വിനയോഗിക്കാന്‍ കൊടുക്കുന്ന തുകപോലും ചിലവഴിക്കുന്നില്ല,പകര്‍ച്ചവ്യാധികള്‍പിടിച്ച് ആളുകള്‍ മരിക്കുന്നു... വോട്ടുചെയ്തു ജയിപ്പിച്ചുവിട്ട ഒരു പുല്ലനും ജനങ്ങളെ നോക്കാന്‍ സമയമില്ല .... ഹരിതാ, ചാലൂ, ബിജു തുടങ്ങിയ ഭൂലോകഫ്രോഡുകള്‍ ചുമ്മാ മിസ്സ്‌ വിട്ടാല്‍ നൂറെണ്ണം പിറകെകൂടുന്ന ആ സൂത്രം. നമ്മളും അറിഞ്ഞിരിക്കേണ്ടേ അതിന്‍റെ രഹസ്യം...????

 ഭരണ സംവിധാനങ്ങളെപ്പോലും നിഷ്പ്രയാസം കബിളിപ്പിച്ചുകൊണ്ട്‌ ജനങ്ങളെപ്പറ്റിച്ചുകൊണ്ട് കോടികള്‍ ഉണ്ടാക്കാനുള്ള ആ കഴിവ് അതാണ്‌ സമ്മതിക്കേണ്ടത്...അതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.

 ശബരി, ഹരിത, ബിജു തുടങ്ങിയ മാന്യദേഹങ്ങളെ ജയിലിലടയ്ക്കാതെ അവരുടെ സേവനങ്ങള്‍  ഭരണതലത്തില്‍ പ്രയോജനപ്പെടുത്തണമെന്നാണ് എന്‍റെ എളിയ അഭിപ്രായം. കാലാകാലങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങള്‍ പ്രത്യേകിച്ചും മുല്ലപ്പെരിയാര്‍ പോലുള്ള വിഷയങ്ങള്‍ ഹരിതമാഡത്തിനെ  ഏല്‍പ്പിച്ചാല്‍ ദിവസങ്ങള്‍ക്കകം തമിഴ്നാടിന്‍റെ വെടിതീരും ഉറപ്പാണ്‌..കേന്ദ്രമന്ത്രിമാരുമായിവരെ പിടിയുള്ള സ്ഥിത്യ്ക്ക് വൈദ്യുതിവകുപ്പും ഹരിതയെ ഏല്‍പ്പിച്ചാല്‍ നന്നായിരിക്കും. കേന്ദ്രപൂളില്‍നിന്നും വൈദ്യതി നല്ലെവണ്ണം ഒഴുകിയെത്തുമെന്നതില്‍ ഒരു സംശയവും വേണ്ടാ...

 കേരളത്തിലെ കുടുംബപ്രശ്നങ്ങള്‍ തീര്‍ക്കാനും, നാടുനീളെ സോളാര്‍ സ്ഥാപിക്കാനും മുഖ്യമന്ത്രി ഉപദേശകാനായി; ബിജു രാധാകൃഷ്ണനെ എംഡി യാക്കിക്കൊണ്ട് ഒരു ബോഡ്തന്നെ ഉണ്ടാക്കിയാലും കുഴപ്പമില്ല...ചാലുവിനെ പോലുള്ള അനുഗ്രഹീത നടിമാരെ ചാലുകീറാനും അതിന്‍റെ പ്രചാരണത്തിനായും ഉപയോഗിക്കാം.... ഒരു വിയോജിപ്പ് മാത്രമേയുള്ളൂ പണം ഉണ്ടാക്കാന്‍ ഇവരെ ഉപയോഗിക്കാം പക്ഷെ ഉണ്ടാക്കിയ പണം സൂക്ഷിക്കാന്‍ ഇവര്‍ക്കറിയില്ല...അതിനു ചാപ്പന്‍,പാവംപയ്യന്‍  തുടങ്ങിയ സുതാര്യന്മാരുടെ സേവനം ഉപയോഗിക്കാം. കോടികളുടെ തട്ടിപ്പുനടത്തിയ ബിജു, പോലിസുപിടിക്കുമ്പോള്‍ ഒരു കാലിചായകുടിക്കാനുള്ള കാശിനുവേണ്ടി; എല്ലാ രഹസ്യങ്ങളുമടങ്ങിയ തന്‍റെ ലാപ്ടോപ് പോലും വില്‍ക്കാന്‍ തുടങ്ങുകായാണെന്നായിരുന്നു പോലിസുപറയുന്നത്.. വണ്ടിക്കൂലിക്കു പൈസാതികയാത്തതിനാല്‍ മൊബൈല്‍ പോലും പാവം വിറ്റു.. മണി മാനേജ്മെന്റ് തീരെ അറിയില്ല.. പണംപോയെന്നു പറഞ്ഞു കേസിനുപോയ എല്ലാവര്ക്കും കാര്യം മനസിലായിക്കാണുമല്ലോ..പണത്തിനു ഇനി ഊമ്പിയാ മതി...

 തട്ടിയ പണം എവിടെപ്പോയി..???അവിടെയാണ് കണാപ്പന്‍, ചാപ്പന്‍, ഗണ്‍മാന്‍ ,പാവം പയ്യന്‍, ചാലൂ ,നൌഷാദ് തുടങ്ങിയ താരങ്ങള്‍ കടന്നുവരുന്നത്... അഞ്ചുകൊല്ലം ഒരു മുഖ്യമന്ത്രിയെ സേവിച്ചിട്ടു ഒരു പി.എ അരിക്കാശുകണ്ടെത്താന്‍ പ്രവാസിയായി..പത്താംക്ലാസ്സില്‍ പത്തുവട്ടം തോറ്റ ചാപ്പനെപോലുള്ള സുതാര്യ പി.എ മാര്‍  കോടികള്‍ മുടക്കി ഭവനം പണിയുന്നു. പാവം പയ്യനും ചങ്ങനാശ്ശേരിക്കാരനും കോടികാള്‍ ഉണ്ടാക്കുന്നു... ചാലുവിനെപ്പോലുള്ള ചീളുകേസുകള്‍ ആഡംബരവാഹനങ്ങളില്‍ ഊരുചുറ്റുന്നു...സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക വീഴാത്തപലതും ഇവിടെ നടക്കുന്നുണ്ട്...അതുകൊണ്ട് സോളരില്‍ ചാര്‍ജായ പണം ഏതൊക്കെ വീട്ടിലാണ്  കത്തിയതെന്നു പറയാനും ഹരിതാബിജു ടീം തയ്യാറാകണം..


 ഇത്തരത്തിലുള്ള മണിമേകിംഗ് തലച്ചോറുകളെ ജയിലില്‍ കിടന്നു തുരുമ്പെടുക്കാന്‍ അനുവദിക്കാതെ നല്ല ശമ്പളവും കൊടുത്ത് സര്‍ക്കാരിന്‍റെ താക്കോല്‍ ദ്വാരങ്ങളില്‍ നിയമിക്കണമെന്നാണ് ഈയുള്ളവന് പറയാനുള്ളത്. സര്‍ദാര്‍ജിയെപ്പോലെ നാട്ടുകാരുടെ തെറികേട്ടല്ല ഇവര്‍ പിരിവ് നടത്തുന്നത്. പരസ്യംകണ്ടു അങ്ങോട്ടു കൊണ്ടുപോയി നിക്ഷേപിക്കുന്നവരാണ് അധികവും; അതുകൊണ്ടു പണം പോയാല്‍ത്തന്നെ ഒന്നുംമിണ്ടാതെ മിണുങ്ങി ഇരുന്നോളും. അതാണ്‌ പിരിവുകാരുടെ മിടുക്ക്..ആ മിടുക്കിനെ ഖജനാവിന് മുതല്‍ക്കൂട്ടാക്കണം....ആക്രമണം നടത്തുന്ന ഹാക്കര്‍മ്മാരെ കമ്പനികള്‍ തന്നെ ജോലിക്ക് നിയമിക്കുന്ന ആ വിദേശ ഏര്‍പ്പാട്; നമുക്കുമൊന്നു ആവാം...ജയിലില്‍ ചുമ്മാചിലവിനു കൊടുത്തിട്ട് എന്തുകാര്യം.. പുറത്തിറങ്ങിയാല്‍ അടുത്ത തട്ടിപ്പ് തുടങ്ങും...

Tuesday, June 18, 2013

ചിരുതയുടെ അരഞ്ഞാചരട്; ഒരു ഫ്ലാഷ്ബാക്ക്


   


 നേരെചൊവ്വേ  വെളിച്ചംകാണാന്‍ കഴിയാത്ത പതിനായിരങ്ങളുടെ ഉമ്മറവും അകത്തളങ്ങളും പ്രഭാപൂരിതമാക്കാന്‍ ഇറങ്ങിത്തിരിച്ച രണ്ടു പുണ്യാത്മാക്കളെ മുക്കാലിയില്‍കെട്ടി പൊതിരെതല്ലുന്ന മലയാളി നരാധമന്‍മാരുടെ ചെയ്തികള്‍ ദൈവംപൊറുക്കട്ടെ , സുതാര്യത ഒന്നുകൊണ്ടുമാത്രം പിടിച്ചുനില്‍ക്കുന്ന നമ്മുടെ  മുഖ്യമന്ത്രിയ്ക്ക് എട്ടിന്‍റെ പണികൊടുത്ത കണാപ്പന്‍മാര്‍ക്കും നമോവാകം....

 എങ്ങും ഇരുട്ട്, കുറ്റാകൂരിരുട്ട്... ലോഡ് ഷെഡിലായതുകൊണ്ടാണ്.... പുരപ്പുറത്തെ പാനല്‍ ഒന്നിളകി, അതില്‍ ഘടിപ്പിച്ചിരിക്കുന്ന കമ്പികള്‍ കമ്പനംകൊണ്ട് ചാര്‍ജാകുന്നു. കമ്പനത്തില്‍, ലോഡായ ബാറ്ററി ഉത്തേജിതയാകുന്നു. അതാ ചെറിയയൊരു നീലവെളിച്ചം; അതുവളര്‍ന്നു ഒരു വലിയ വെളിച്ചമാവുന്നു.. ആ നീലവെളിച്ചത്തില്‍ കടുംനീല സാരിയുടുത്ത ഒരു സുന്ദരി.... അവളങ്ങനെ നടന്നു നടന്നുനീങ്ങുകയാണ്.. ഏതോ ഒരു കണ്ണാടിവെച്ച കരിങ്കുരങ്ങന്‍ ഒരു നിഴലുപോലെ അവളെ പിന്തുടര്‍ന്നു... അവളതാ ഒരു മുറിയിലേക്ക് കയറുന്നു. കുരങ്ങുരൂപന്‍ അപ്രത്യക്ഷനായി. അടച്ചിട്ടമുറിയില്‍ എന്താ നടക്കുന്നതറിയാന്‍ ഞാന്‍ താക്കോല്‍ദ്വാരത്തിലൂടെ ഒളിഞ്ഞുനോക്കി...

  സുതാര്യം അകംമുഴുവന്‍ സുതാര്യം...അകത്ത് ഉത്തമഗീതം അഴിഞ്ഞാടുന്നു.. സോളാര്‍  എല്ലാവീട്ടിലും സോളാര്‍...  കാറ്റാടിയന്ത്രം പ്രവര്‍ത്തിച്ചുതുടങ്ങിയ ശബ്ദം. ചാര്‍ജ് കയറിത്തുടങ്ങിയിരിക്കുന്നു. ഓമനേ എന്താണ് വേണ്ടത്... പണം ,ഭൂമി,കാറ്.... പറയൂ ....പതിനായിരം; പോരാ.... പുരയിടം; പോരാ..... തെങ്ങിന്‍ത്തോപ്പ്; പോരാ.... ആറ്റുതീരത്തെ പാടം; പോരാ... ഫ്പാ നായിന്‍റെമോളെ എന്നാ ഞാന്‍ കേരളം മുഴുവനായങ്ങ് എഴുതിത്തരാമെടി.....വേണ്ട സാറേ നമുക്കീ ബാറ്ററിയങ്ങുമാറ്റാം... കണ്ണാടിവെച്ച കരിങ്കുരങ്ങ് ആരോടോ പറയുന്നു.. ഇതിന്‍റെ ചാര്‍ജ് ഇറങ്ങിയിരിക്കുന്നു. ലീക്ക് വന്നിരിക്കുന്നു ഈ ബാറ്ററി ലീക്കായി; ഇനിയിത് വേണ്ട ....ഒത്തിരി നാളായി ഒരേപാനലേന്നുതന്നെ ചാര്‍ജുകേറാന്‍ തുടങ്ങിയിട്ട്. ഇപ്പോള്‍ പഴക്കംകൊണ്ട് ബാറ്ററിയ്ക്ക് പഴയപോലെ ചാര്‍ജ് നില്‍ക്കുന്നില്ല.പോരാത്തതിനു രണ്ടുപ്രാവശ്യം റീലോഡ് ചെയ്ത ബാറ്ററിയാണ്.. അതുകൊണ്ട് നമുക്കിത് ആക്രികടയില്‍ കൊണ്ടുവന്നു ലേലംവിളിച്ചു വില്‍ക്കാം ... ഹരിതസോളാര്‍ മാറ്റി ഇനി ആലൂസോളാറാക്കാം..

  ഹരിതസോളാര്‍; നീയൊരു മഹാദുരന്തമായിത്തീരുമ്പോള്‍ നിന്നെകാത്തു പൂമുഖപ്പടിയില്‍  പാതിരാത്രിവരെ എണ്ണയിട്ടുകൊണ്ടിരുന്ന ഒരുപാടു പ്രേമഭിക്ഷുക്കളും എരിഞ്ഞടങ്ങുകയാണ്...ഒരപേക്ഷയുണ്ട് നീയവര്‍ക്ക് കുളിരായി, തണലായി, മന്മഥലീലകള്‍ പകര്‍ന്നാടിയ രാവുകളുടെ സീഡികള്‍ക്കായി ഞങ്ങള്‍ ആരാധകവൃന്തം;കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിക്കുകയാണ്... പറ്റിക്കല്ലേ... ഹരിതേ,,,, എന്‍റെ കരളിന്‍റെ കുളിരേ......  എല്ലാം പറയൂ;  ആരൊക്കെ നിന്നെ പീഡിപ്പിച്ചു, ആരൊക്കെ നിന്നെ ഭോഗിച്ചു..നിന്‍റെ രാത്രികള്‍ കാളരാത്രികളാക്കിയ ആ കശ്മലന്മാരെക്കുറിച്ചു പറയൂ..ആ ദ്രശ്യങ്ങളുടെ സീഡി പുറത്തുവിടൂ...

   “എന്തിനാ .......”

ഒന്നിനുമല്ല, വെറുതെ ചുമ്മാ ഒന്നുകാണാനാ ..ആരാ ആ ഭാഗ്യവന്മ്മാര്‍ എന്നറിയാമല്ലോ.പറ്റുമെങ്കില്‍ അവര്‍ക്ക് ഒരു സ്വികരണം കൊടുക്കാനാ... ഞങ്ങള്‍ക്ക് പറ്റാത്തത് അവര്‍ ചെയ്തല്ലോ...

 “കഴുതകള്‍ കാമംകരഞ്ഞു തീര്‍ക്കുന്നു...സീഡി മാത്രം മതിയോ..?/”

പോരപോരാ, ആരാണ് നിന്‍റെ അങ്കത്തട്ടില്‍ കടന്നുകയറി പരിചപിടിച്ച ആ നൃത്തക്കാരി;; കുന്നിന്‍ മുകളിലും പൂങ്കാവനത്തിലും പടര്‍ന്നുകയറിയ ആ വഞ്ചകി ആരാണ്?? പറയൂ..... അവരുടെ സീഡി ഉണ്ടെങ്കില്‍ അതുംതരൂ ..

 “എന്തിനാ................”.

ചുമ്മാ കാണാനാ..... അതുകണ്ട് ഞാനൊന്ന് ഉണരട്ടെ, വിയര്‍ക്കട്ടെ ഹാവൂ..

 “അപ്പൊ ഞാന്‍ തട്ടിപ്പുകാരിയാണെന്നു നിങ്ങള്‍ പറയുന്നതോ... കോടികള്‍ കട്ടു എന്നു പറയുന്നതോ..”

ആരു പറഞ്ഞു? എപ്പോ പറഞ്ഞു...? അങ്ങനെ പലരുംപറയും; ചക്കര അതൊന്നും കാര്യമാക്കേണ്ട. ചുമ്മാതല്ലല്ലോ കാശ് തന്നവര്‍ക്കെല്ലാം രെസീത് കൊടുത്തിട്ടില്ലേ; അതുമതി. ഇനിവേണേല്‍ അവന്മ്മാര് കോടതി പൊയ്ക്കോളും..... പക്ഷെ സീഡി അതുതരാന്‍ മറക്കരുത്. ഞങ്ങള്‍ക്കറിയാം ഒത്തിരി ലെവന്മാരുടെ ദോശതീറ്റയുടെയും, ബാറ്ററി ചാര്‍ജു ചെയ്യുന്നതിന്‍റെയും സീഡികള്‍ ഭവതിയുടെ കൈയ്യിലുണ്ടെന്ന്... അതൊന്നു പുറത്തുവിടൂ............. പ്ലീസ്.

അന്വേഷണം അന്വഷണംവേണം..... കോടികളുടെ അഴിമതി, ബന്ദ്‌, ഹര്‍ത്താല്‍, അടിപിടി,  ലാത്തിച്ചാര്‍ജ്, ഗ്രനേഡ്, വിടില്ല.... രാജി വേണം...

 വേണ്ടേവേണ്ട രാജിവേണ്ട സരിതമതി....അല്ല രാജിതന്നെ വേണം... ആര്‍ക്കാടാ രാജിയെ വേണ്ടത്; ഞങ്ങള്‍ക്കുസരിത മതി.. അല്ല രാജിവേണം..... അടിയെടാ അവനെ..ഡിഷ്യും ഡിഷ്യും........

എന്തുവാടാ സോഫായില്‍കിടന്നു പിച്ചുംപേയും പറയുന്നത്.ങ്ങേ..ഉറക്കം വരണുണ്ടെങ്കില്‍ അകത്തുപോയി കട്ടിലില്‍ കിടക്ക്‌......

 ശ്ശൊ.... നശിപ്പിച്ചു കിളവന്‍; നല്ലൊരു സ്വപ്നമായിരുന്നു.. എല്ലാമൊന്ന് ഉഷാറായി വന്നതായിരുന്നു.... രാവിലെമുതല്‍  സോളാര്‍ ഷോ കാണാന്‍ തുടങ്ങിയതാണ്‌. നായികയും നായകനും അറസ്റ്റിലായി..ഇനി ഞെട്ടിപ്പിക്കുന്ന ആ സീഡി ദ്രെശ്യങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നു കരുതി ഇരിക്കുകയായിരുന്നു.. പരസ്യംവന്നപ്പോള്‍ ഒന്നു മയങ്ങിപ്പൊയി.. അപ്പോഴാണ്‌ സോളാറിലെ ഹോട്ട് വീഡിയോകള്‍ തലയ്ക്കകത്ത്‌ മിന്നാന്‍ തുടങ്ങിയത്...അരഞ്ഞാചരട് അഴിക്കുന്നേടംവരെ എത്തിയതാണ്............. അതിനിടയിലാണ് വിരുന്നുവന്ന അമ്മായിയപ്പന്‍റെ ഇടപെടല്‍.

 മഴക്കാലം പിടിച്ചതുകൊണ്ട് ചക്കക്കുരുവുംച്ചുട്ടുതിന്നു ചില ഉള്‍വളികളും  വിട്ടുകൊണ്ടിരിക്കുന്ന നേരത്താണ് സോളാര്‍ കടന്നുവന്നത് .മഴപിടിച്ചാല്‍ പൊതുവേ സോളാറിനു വെട്ടംകുറവാണ്; എങ്കിലും സരിതബിജുസോളാര്‍ നന്നായങ്ങു കത്തുന്നുണ്ട്..രാജിവേണം സരിതപോണം എന്നൊരു കൂട്ടര്‍, ജീവന്‍പോയാലും രാജിവയ്ക്കില്ല എന്നു സുതാര്യനും കൂട്ടരും..ആരു ജയിക്കും ആരുതോല്‍ക്കും ഒരു തിട്ടവുമില്ല ..ലോഡ് ഷെഡില്‍ കയറാതിരിക്കുന്നതിനാല്‍ ഷോ തത്സമയം ആസ്വദിക്കാം..

 കോടികളുടെ തട്ടിപ്പുനടത്തിയ സരിതയെന്ന സ്ത്രീയ്ക്കും; സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസിലെപ്രതിയും, നിലവില്‍ സരിതയുമായി ലിവിങ്ങ്ടുഗതര്‍ നടത്തിപ്പുകാരനുമായ ബിജുവിനും; മുഖ്യമന്ത്രിയുമായും, അദേഹത്തിന്‍റെ പി എ, ഗണ്മാന്‍, പാവം പയ്യന്‍ തുടങ്ങിയ സുതാര്യന്‍മ്മാരുമായും അത്ര സുതാര്യമല്ലാത്ത ബന്ധങ്ങളുണ്ടെന്നും, അതിന്‍റെ മറവില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു കോടിക്കണക്കിനുരൂപ കമ്മിഷന്‍ കിട്ടിയെന്നും, അതിലേക്കായി മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് പല വഴിവിട്ട സഹായങ്ങളും ചെയ്തുവെന്നുമാണ് ആരോപണം. അല്ല സുതാര്യനേതാവേ അറിയാന്‍ പാടില്ലാതതുകൊണ്ട് ചോദിക്കുവാ കുറ്റം ചെയ്തിട്ടില്ലായെന്നു അങ്ങുപറയുന്നത് വിശ്വസിക്കാമെങ്കില്‍....??? ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതില്‍ എന്തിനാണ് ഇത്ര വിമുഖത. ആരോപാണം തെറ്റാണെന്ന് ഉറപ്പല്ലേ...? പിന്നെ അങ്ങെന്തിനു പേടിക്കണം...  ഞങ്ങളുണ്ട് അങ്ങയുടെ കൂടെ.. ആടിനില്‍ക്കുന്ന പലരും നമ്മുടെ പക്ഷത്തു ഉറയ്ക്കുകയുംചെയ്യും. ജനപിന്തുണ കൂടുമെന്നതില്‍ ഒരു തര്‍ക്കവും വേണ്ട.. ഇങ്ങനെ അങ്ങേയ്ക്ക് തന്നെ ഗുണകരമാകുന്ന ഒരു നിക്ഷ്പക്ഷ അന്വേഷണത്തെ അങ്ങ് എന്തിനാണ് ഭയക്കുന്നത്..????????

  സുതാര്യത എന്ന വാക്കിന് വെളിച്ചംകടന്നു പോകുന്നത് എന്നതിനപ്പുറം വെളിച്ചം പ്രതിഫലിപ്പിക്കുന്നത്; എന്നാണോ അങ്ങ് അര്‍ഥമാക്കുന്നത്. എങ്കില്‍ പണിപാളിയതുതന്നെ... കണ്ണാടിയ്ക്ക് പിറകില്‍ എന്തോ നടന്നിരിക്കുന്നുവെന്നു വേണംകരുതാന്‍. തളികയില്‍ മുറിച്ചതല കാണിക്കുന്ന ആ പഴയ മാജിക്കാണ് അങ്ങിപ്പോള്‍ കാണിച്ചു കൊണ്ടിരുന്നതെന്നുപറയേണ്ടിവരും. അവിടെയും സുതാര്യത തന്നെയാണ് കാണികളെ പറ്റിക്കുന്നത്.ഉടലിനെ ഒളിപ്പിച്ചു വെയ്ക്കുന്ന ആ ഗ്ലാസ്‌ ടെക്ക്നോളജീ തകരാന്‍ ഒരു കരിങ്കല്‍ കഷണം മതിയെന്നത് ഓര്‍ക്കുന്നതു നന്നായിരിക്കും. വന്‍കിട ആരോപണങ്ങള്‍ ഇതാണെങ്കില്‍ ....

 ചെറുകിട ആരോപണങ്ങള്‍  മൊത്തത്തില്‍ മസാലമയമാണ് കൂടെ കിടപ്പുകാരുടെയും, കൂട്ടികൊടുപ്പുകാരുടെയും കഥകളാണ് അതിലുള്ളത്. മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, എംപി മാര്‍, പി എ, ഗണ്മാന്‍, സംസ്ഥാന, ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, വാര്‍ഡ്‌ എന്നുതുടങ്ങി സകലമാനാ അലമ്പുകളും കഥയില്‍നിറഞ്ഞു നില്‍ക്കുന്നു. ഒരു സ്മാര്‍ത്തവിചാരം നടത്തിയില്‍ ആരൊക്കെ പെടും എന്നതിലാണ് ഇപ്പോള്‍ ചര്‍ച്ചനടക്കുന്നത്.ആരൊക്കെ, എവിടെ വച്ച്, എന്തൊക്കെ ചെയ്തു, അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ചകള്‍, ടെമോന്‍സ്ട്രെഷന്‍സ്, അതിനു സ്വികരിച്ച രീതികള്‍, .മിസ്‌ കോളില്‍ തുടങ്ങുന്ന പാതിരാകേളികള്‍ തുടങ്ങിയവയെല്ലാം; നല്ല എരിവും പുളിയുംചേര്‍ത്തു വിളമ്പി ജനത്തിന്‍റെ വയറുനിറയ്ക്കാം എന്നൊരു നീക്കം എവിടെയോ നടക്കുന്നില്ലേയെന്നൊരു സംശയം..

 അച്ചാറ് വിളമ്പുന്നതിനിടയില്‍ മോരുകറിയുമായി കടന്നുവരുന്ന സീരിയല്‍ സുന്ദരി. അവരുടെ ലീലാവിലാസങ്ങള്‍, ക്യാമ,റ ലാപ്ടോപ്, ഒളിക്യാമറ, കെട്ടിമറിയലുകള്‍, കിടപ്പറ ദ്രെശ്യങ്ങള്‍, ഫോണ്‍ സംഭാക്ഷണങ്ങള്‍  തുടങ്ങി ഒരുഗ്രന്‍ സീരിയലിനുവേണ്ട തിരക്കഥകള്‍ അണിയറയില്‍ നടക്കുന്നില്ലേ എന്നൊരു തോന്നല്‍....... അവസാനം അമ്പുകൊള്ളാത്തവര്‍ ആരുമില്ല കുരുക്കളില്‍ എന്നൊരു മംഗളഗാനവുംപാടി പരിപാടി അവസാനിപ്പിക്കാനുള്ള ചാക്യാരുടെ നീക്കം ശരിയാണെങ്കില്‍ ഈ സുതാര്യത ഒരു പറ്റിക്കല്‍ ഇടപാടാണ്...അതിനിടയില്‍ ഒരു പാണന്‍ എനിക്കെല്ലാം അറിയാമെന്നു ചാനലുകള്‍ തോറും കയറിയിറങ്ങി പറയുന്നുണ്ട്..എല്ലാം അറിയാമെന്നു സ്വയംപറയുന്ന സ്ഥിതിയ്ക്ക് ഇദേഹത്തെ ഒന്നു ചോദ്യം ചെയ്‌താല്‍ കാര്യങ്ങള്‍ എല്ലാം പുറത്തുവരില്ലേ..ഉള്ളതു പറയാന്‍ ചിലപ്പോള്‍ ചലവും മൂത്രവും വരുത്തേണ്ടിവരും; എന്നാലും സാരമില്ല നേര് അറിയാമല്ലോ..

  മുഖ്യമന്ത്രിയുടെ ഓഫീസ് സുതാര്യമായതിനാല്‍ അവിടെനിന്നും കിട്ടുന്ന വീഡിയോ ദ്രെശ്യങ്ങള്‍ക്ക് ഒരു സ്കോപ്പുമില്ല. ഫാനിന്‍റെ കാറ്റില്‍ ഇളകിയാടുന്ന കഞ്ഞിപ്പശപുരണ്ട ചില ഒറ്റമുണ്ടുകളുടെ ദ്രെശ്യങ്ങളല്ലാതെ വിജ്രുംഭവിക്കാന്‍ ഒരു വകയും അതില്‍ കാണാന്‍ സാദ്ധ്യതയില്ല. ആര്‍ക്കുവേണം ഖാദര്‍ മുണ്ടിനടിയില്‍ കാണുന്ന രോമാവൃതമായ കാലുകള്‍...ഞങ്ങള്‍ക്കു വേണ്ടത് നല്ല വെണ്ണപ്പരുവത്തിലുള്ളതാണ്.. ങാ,,, ങ്ങൂ,,, വൂ,,,, സീല്‍ക്കാരങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്ന  വീഡിയോകളാണ്.. കോടികളുടെ അഴിമതി.... അതില്‍ ഞങ്ങള്‍ക്കു ഒരു താല്പര്യവുമില്ല..

  സാറേ,,,,, ഇവിടെ നിക്ഷേപം ഇറക്കിയാല്‍ നല്ല ഒന്നാംതരം ലാഭം ഉണ്ടാക്കിത്തരാമെന്നുപറഞ്ഞ്; എന്തെങ്കിലും കിളികള്‍ വിളിച്ചാല്‍, ഒന്നും നോക്കാതെ കോടികള്‍ കൊണ്ടുപോയി അവളുമാരുടെ  ഭരണിയില്‍ നിക്ഷേപിക്കുന്നവനൊക്കെ, ഇതാണ് ഗതിയെന്ന് ആര്‍ക്കാണറിയാത്തത്. നിക്ഷേപസമയത്ത് ബോണസായി നെയ്‌വടയും,ഹോര്‍ലിക്സും കിട്ടിയാല്‍ അതു ലാഭമായികരുതിയാല്‍ മതി. അല്ലപിന്നെ..ഇവിടെ ഒരു ഗതിയുമില്ലാതെ ചക്കക്കുരുവും തേങ്ങാപൂളും ചവച്ച് ഉള്‍വളിയുംവിട്ട്, കട്ടന്‍ചായയും കുടിച്ചിരിക്കുമ്പോഴാണ് ലെവന്‍റെയൊക്കെ സോളാറും,കാറ്റാടിയും, കോടികളുടെ നിക്ഷേപവും.. കൊടുക്കാന്‍ന്നേരത്ത് ആരോടെങ്കിലും ചോദിച്ചോ...സരിതമാരുടെയും ശാലുകളുടെയും നിക്ഷേപപ്പെട്ടി കണ്ടാല്‍, അപ്പൊ നിക്ഷേപംനടത്തുന്ന എല്ലാ മാന്യദേഹങ്ങളും ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതി..അസൂയ.. പെരുത്ത അസൂയയാന്നു കരുതിക്കോ.....

ഭഗവാനേ; ഒരു കോടി പോയിട്ട്, ഒരു ലക്ഷംപോലും ഇതുവരെ ഒന്നിച്ചു കണ്ടിട്ടില്ല..നേരെചൊവ്വേ കഞ്ഞികുടിച്ചിട്ട് ദിവസങ്ങളായി .. കിട്ടുന്ന നക്കാപ്പിച്ച ശമ്പളത്തില്‍വേണം കൊച്ചുപിച്ചടക്കം എല്ലാത്തിനും ഒരുമാസം കഞ്ഞിവെള്ളംകുടിച്ചു കിടക്കാനും മരുന്നുവാങ്ങാനും ...സുതാര്യ നേതാക്കന്മ്മാരും...ചിരുതയുടെ അടിപ്പാവാടച്ചരടിന്‍റെ നീളംപിടിക്കാന്‍ നടക്കുന്ന മാധ്യമശിങ്കങ്ങളും  ഒന്നോര്‍ത്താല്‍ കൊള്ളാം... ഇവിടെ കുറച്ചാളുകള്‍ പനിയും പട്ടിണിയുമായി നട്ടംതിരിഞ്ഞു കഴിയുന്നുണ്ടേ....തിരിഞ്ഞു നോക്കാന്‍ സമയമുണ്ടോ ആവോ..