**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, March 31, 2017

മംഗളം ; നോമ്പുകാല കുമ്പസാരം നടത്തി അങ്ങനെ ഒടുക്കം പവനായി ശവമായി.. മംഗളംചാനല്‍; മാപ്പപേക്ഷ നടത്തി. 
 എം കെ ശശീന്ദ്രന്‍നെതിരെ നടത്തിയത് സാധാരണ മാധ്യമ പ്രവര്‍ത്തനത്തില്‍ കാണാറുള്ള ഒരു സ്റ്റിംഗ് ഓപ്പറേഷന്‍ ആയിരുന്നുപോലും.. എന്തൊക്കെയായിരുന്നു ആദ്യഘട്ടത്തില്‍;  സ്റ്റിംഗ് അല്ല അഗതിയായ വീട്ടമ്മയാണ്  സ്വന്തം ചാനലില്‍ കുറെ മഞ്ഞപത്രക്കാരെ വിളിച്ചിരുത്തി ന്യായികരണം.. റിപ്പോര്‍ട്ടര്‍ ചാനലില്‍ പോയിരുന്നു വളവള അടിക്കല്‍.. നികേഷ് കുമാറിന്‍റെ ചോരതിളയ്ക്കലില്‍ നടത്തിയ ആക്രോശം... എല്ലാം ആവിയായി...പരാതിക്കാരിയുണ്ടെന്നവാദം തെളിയിക്കേണ്ടി വരുമെന്നായപ്പോള്‍ മാപ്പുപറഞ്ഞു തടിയുരാനുള്ള അവസാന ശ്രമം.. മൂട്ടില്‍ തീപിടിക്കാന്‍ തുടങ്ങിയപ്പോള്‍ തുപ്പിക്കെടുത്താനുള്ള  ശ്രമം.. മംഗളം ചൊല്ലെണ്ടിവരുമോ എന്തോ.. 

 മുതിര്‍ന്ന എട്ടു മാധ്യമപ്രവര്‍ത്തകര്‍ കൂട്ടായിയെടുത്ത തീരുമാനമായിരുന്നുപോലും ഈ ഹണിട്രാപ്പ്. ആരൊക്കെയായിരുന്നു മാധ്യമപ്രവര്‍ത്തനത്തെ വ്യഭിചരിച്ച ആ മുതിര്‍ന്നപ്രവര്‍ത്തകര്‍.. സ്വയം ഏറ്റെടുത്ത ഒരു മാധ്യമ പ്രവര്‍ത്തകയാണു പോലും ഹണിട്രാപ്പ് നടത്തിയത്.  വ്യാപകമായ സത്യവിരുദ്ധ പ്രചാരണങ്ങള്‍ നടക്കുന്നതുകൊണ്ടണ് പോലും ഇതിപ്പോ വെളിപ്പെടുത്തുന്നത്. അല്ലാതെ അടച്ചുപൂട്ടേണ്ടിവരും എന്നതല്ല കാരണം... അവിടേയും നുണ തന്നെ ശരണം...  സംഭവിച്ച തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ല അതുകൊണ്ട് ഇത്തവണ മാപ്പാക്കണം പോലും. എന്ന് സ്വന്തം ചീപ്പ് മംഗളം.. കള്ളനും പിടിച്ചുപറിക്കാരനും കൊലപാതകിയും ബലാല്‍സംഗം നടത്തിയവനും എല്ലാം കോടതിക്ക് മുന്‍പാകെ ഇങ്ങനെ പറയാറുണ്ട് അറിയാതെ പറ്റിപ്പോയതാണ് ഇനി ആവര്‍ത്തിക്കില്ല വെറുതെ വിടണം... അതുപോലെ അഗതിയായ വീട്ടമ്മയല്ല  നുമ്മടെ നടിയാണ് അത് ചെയ്തത് പ്ലീസ് പറ്റിപ്പോയി ഇത്തവണ മാപ്പാക്കണം ഇനി ആവര്‍ത്തിക്കില്ല.. ഉളുപ്പുണ്ടോടോ പറയാന്‍ മാധ്യമപ്രവര്‍ത്തനമാണുപോലും...

  രാത്രി ബസ്റ്റാന്റൂകളിലും റെയില്‍വേസ്റ്റേഷനിലുമൊക്കെ വന്നിറങ്ങുന്ന യാത്രക്കാരോട്  അടുത്തുകൂടി പതിഞ്ഞ സ്വരത്തില്‍ മന്ത്രിക്കുന്ന ഒരു കൂട്ടരുണ്ട്.. ആളുണ്ട് പോരുന്നോ.. റൂം റെഡിയാണ്, പ്രായം കുറഞ്ഞതാണ്, പൈസ വേണേല്‍ അട്ജസ്റ്റ് ചെയ്യാം പോരുന്നോ,,,,തുടങ്ങി ഇവര്‍ പിറകെനടന്നുവിവരണം നടത്തിക്കൊണ്ടേയിരിക്കും..ഓടെടാ എന്നുപറഞ്ഞാല്‍ മതി മൂത്രമൊഴിച്ചുസ്ഥലംവിടും.  പിമ്പ് അഥവ കൂട്ടിക്കൊടുപ്പുകാര്‍ എന്നാണ് ഇവര്‍ പൊതുവേ അറിയപ്പെടുന്നത്. ചില സ്ഥലങ്ങളില്‍ കയര്‍, മാമപ്പണി എന്നും അറിയപ്പെടുന്നു ... കുടുംബം പുലര്‍ത്താനോ, ജീവിക്കാന്‍ മറ്റു വഴികള്‍ ഇല്ലാത്തതുകൊണ്ടോ, അതുമല്ലെങ്കില്‍ ആരുടെയെങ്കിലും ചതിയില്‍ വീണുപോയതിനാലോ സ്വന്തം ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്ന സ്ത്രീകളുടെ ശരീരത്തിന് വിലപറഞ്ഞു ആളെകൂട്ടുന്ന ഈ പിമ്പുകള്‍ ഇരയെ സംഘടിപ്പിച്ചുകൊടുത്തതിനുള്ള  ദല്ലാള്‍ പണവും വാങ്ങി ജീവിക്കുന്നു... മംഗളവും ചെയ്തതും ഈ പിമ്പ് പരിപാടി തന്നെയാണ്.. ഒരു പുരുഷനെ; സ്ത്രീയെ ഉപയോഗിച്ച് വശീകരിച്ച് അവരുടെ വേഴ്ച്ചകള്‍ വിറ്റുകാശാക്കുന്ന അതേ മാമാപണി... മാധ്യമ പ്രവര്‍ത്തനമെന്നു പറഞ്ഞാല്‍ ഇതുപോലുള്ള കൂട്ടിക്കൊടുപ്പു പരിപാടിയാണോ മംഗളം ചീപ്പേ...

  സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താന്‍ മുതിര്‍ന്നമാധ്യമപ്രവര്‍ത്തകര്‍ കൂട്ടായിതീരുമാനമെടുത്തു പോലും... എന്തു തീരുമാനം?... അഴിമതിക്കാരെ കണ്ടുപിടിക്കാനോ? .. അധികാര ദുര്‍വിനിയോഗം കണ്ടുപിടിക്കാനോ.? എന്തിനായിരുന്നു ഈ ഓപ്പറേഷന്‍... പൊതുസമൂഹത്തിനു ഗുണകരമായ ഒന്നിനും വേണ്ടിയായിരുന്നില്ല ഈ ഹണിട്രാപ്പ്..ചാനല്‍ മുതലാളിയുടെ കീശ വീര്‍പ്പിക്കാന്‍ വേണ്ടി മാത്രം നടത്തിയാ കുടിലതന്ത്രം..  ഒരു സ്ത്രീയെ ഉപയോഗിച്ച്  മന്ത്രിയെ വശീകരിക്കുക, വശീകരണമെന്നുപറഞ്ഞാല്‍ ലൈംഗികബന്ധം നടത്താന്‍ പാകത്തില്‍ അയാളെ ഉത്തേജിപ്പിക്കുക. പാകപ്പെട്ടുകഴിഞ്ഞാല്‍ ഫോണ്‍ രതി നടത്തിക്കുക, അത് റെക്കോര്‍ഡ്‌ ചെയ്ത് പൊതുസമൂഹത്തെ കേള്‍പ്പിക്കുക.. അതിനായി സ്വന്തം സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരു ജോലിക്കാരിയെ അയക്കുക... ഭംഗിയായി കാര്യം സാധിച്ച് ചാനലിന്‍റെ റേറ്റിങ്ങും കൂട്ടുക... ഇതും പിമ്പ് പരിപാടിയല്ലേ ചാനല്‍ ചീപ്പേ.
 മന്ത്രിയെ ടാര്‍ജറ്റ് ചെയ്തത് നിങ്ങളാണെങ്കില്‍ നിങ്ങള്‍ അയച്ചസ്ത്രീ മന്ത്രിയെ അങ്ങോട്ട്‌ വിളിച്ചിരിക്കണം...കാരണം ആവശ്യം ചാനലിന്‍റെതാണ്. നിങ്ങളുടെ ഉദേശ്യം മന്ത്രിയുടെ ഫോണ്‍ രതി റെക്കോര്‍ഡ്‌ ചെയ്യുകയെന്നതാവുമ്പോള്‍ അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചതും നിങ്ങള്‍ത്തന്നെയായിരിക്കണം... എന്നുവെച്ചാല്‍ ഫോണ്‍ രതി തുടങ്ങിവെച്ചത് നിങ്ങള്‍ നിയോഗിച്ച സ്ത്രീതന്നെ ആയിരിക്കണം... മിടുക്കിയാണ് ആ മ---പ്രവര്‍ത്തക ..ബഹുമിടുക്കി.. ഇതുപോലുള്ള മിടുക്കികളെയാണ് ഇപ്പൊ നാടിനാവശ്യം .. അറുപതിനു മുകളില്‍ പ്രായമുള്ള ഒരു മനുഷ്യനെ ഇത്രയ്ക്ക് വികാരതീവ്രനാക്കാന്‍ എന്തായിരിക്കും ആ മിടുക്കി ചെയ്തിട്ടുണ്ടാകുക.. ആ മാപ്പുപറച്ചിലില്‍  ആ മിടുക്കി പ്രവര്‍ത്തകയുടെ പ്രവര്‍ത്തനക്ലിപ്പുകള്‍ കൂടി പുറത്തുവിട്ടിരുന്നേല്‍ കൂടുതല്‍ നന്നായേനെ..

 സത്യത്തില്‍ ഇതില്‍ മാപ്പ് പറയേണ്ട ഒരു കാര്യവുമില്ല. മംഗളം പോലുള്ള ഒരു ചാനല്‍ ഈ കാലഘട്ടത്തിനു വളരെ ആവശ്യമാണ്..ദയവുചെയ്ത് ഈ ചാനലിനെതിരെ ഒരു നടപടിയും എടുക്കരുതെന്നാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് പറയാനുള്ളത്...ഇവരെ പ്രോത്സാഹിപ്പിക്കണം...കാരണം കേരളം ഇപ്പോള്‍ നേരിടുന്ന ഏറ്റവുംവലിയ ദുരന്തം സ്ത്രീപീഡനമാണ്.. തൊണ്ണൂറുവയസുള്ളവൃദ്ധമുതല്‍ മുലകുടി മാറാത്ത പിഞ്ചുകുഞ്ഞുവരെ പീഡനത്തിന് ഇരയാകുന്നു.. കത്തനാരും, പൂജാരിയും, ഉസ്താദുമെല്ലാം ഓടി നടന്നു പീഡിപ്പിക്കുന്നു, അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു, അമ്മാവന്‍ മരുമകളെ പീഡിപ്പിക്കുന്നു, മിട്ടായികൊടുത്തു പീഡിപ്പിക്കുന്നു.. സര്‍വത്രപീഡനം.. അതുകൊണ്ടെന്താ മാനംമര്യാദയായി കുടുംബം നോക്കി ജീവിക്കണ പുരുഷന്മാര്‍ക്കും തലയില്‍ മുണ്ടിടെണ്ട അവസ്ഥയാണ്.. സ്വന്തം മകളെപ്പോലും മടിയിലിരുത്തി കൊഞ്ചിക്കാന്‍ പറ്റാത്ത അവസ്ഥയായി..

  എല്ലാ പീഡനങ്ങള്‍ക്കും പിറകില്‍ സ്ത്രീശരീരത്തെ ആസ്വദിക്കാനുള്ള പുരുഷന്‍റെ ആര്‍ത്തിയീണെന്നു കാണാം.. പിടിക്കപ്പെടുന്ന കുറ്റവാളികളെ ശിക്ഷിച്ചുനന്നാക്കാമെന്നു നമ്മുടെ നിയമവ്യവസ്ഥിതിയില്‍ മോഹിക്കുന്നത് വെറുതെയാണ്... ജയിലില്‍ കിടന്നു തടിച്ചുകൊഴുത്ത് പുറത്തിറങ്ങുമ്പോള്‍ അടുത്ത ഇരയെതേടിയിറങ്ങുന്നു. അതാണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്... പുരുഷന്‍റെ ലിംഗവിശപ്പ് യഥാസമയം തീര്‍ന്നാല്‍ ഇവിടെ പീഡനമേ നില്‍ക്കും. ശിക്ഷകൊടുത്തു ഒതുക്കാമെന്നുവെച്ചാല്‍ പാടായാ സ്ഥിതിക്ക് ബദല്‍ മാര്‍ഗ്ഗങ്ങള്‍ നോക്കുകയാണ് ഒരേയൊരു വഴി.. അതിലൊന്നാണ് നിര്‍ബന്ധിത സ്വയംഭോഗം. എപ്പോ ലിംഗം ഉയരുന്നുവോ അപ്പൊ  അവനെക്കൊണ്ട്‌ സ്വയംഭോഗം ചെയ്യിക്കുക.. തുടര്‍ച്ചയായ സ്വയംഭോഗം അവനിലുള്ള പീഡനവാസനെയെ തളര്‍ത്തുമെന്നു ഉറപ്പാണ്‌.. അതിനായി  ഒരു ഹെല്‍പ്പ് ഡസ്ക്ക് തുറന്നാല്‍ പീഡകരായ പുരുഷന്മാരെ ഒരു പരിധിവരെ തളര്‍ത്തിയിടാം... ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു ആളെത്തപ്പി വിദേശത്തുപോവുകയൊന്നും വേണ്ട. മംഗളം ചാനലിനെ ആ പണി ഏല്‍പ്പിച്ചാല്‍ മതി അവരത് ഭംഗിയായി ചെയ്യുമെന്ന് തെളിച്ചുകഴിഞ്ഞു... ഒരാളുടെ ലിംഗവിശപ്പ് തീര്‍ക്കാന്‍ അറിയാവുന്ന  എട്ടു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും എന്തിനും തയ്യാറുള്ള മാധ്യമ പ്രവര്‍ത്തകയും ഉള്ളതുകൊണ്ട് കാര്യങ്ങള്‍ വളരെ ഈസിയാണ്... ഇവര്‍ക്ക് വാര്‍ത്തകള്‍ക്ക് പകരം തുണ്ടുക്ലിപ്പുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതികൊടുക്കുക.. കുട്ടികളെ മാറ്റുക എന്ന് ഇടയ്ക്കിടെ എഴുതിക്കാണിക്കാന്‍ മറക്കരുത്.. മന്ത്രിയുടെ ക്ലിപ്പ്, കത്തനാരുടെ ക്ലിപ്പ്, തന്ത്രിയുടെ ക്ലിപ്പ് എന്നൊക്കെ ചുമ്മാ അടിച്ചുവിട്ടാല്‍ മതി ജനം ഓടിക്കൂടിക്കോളും.. അഭിനേതാക്കളും, സംവിധായകരും, നിര്‍മ്മാതാവും എല്ലാം ചാനലില്‍ത്തന്നെ ഉള്ളതുകൊണ്ട് നിങ്ങളുടെ സ്റ്റുഡിയോയില്‍ത്തന്നെ ഷൂട്ട്‌ ചെയ്യുകയുമാവാം.. ഒറ്റക്കാശുപുറത്തുപോവില്ല... റേറ്റിംഗിനെക്കുറിച്ചു പേടിക്കേണ്ട ആവശ്യമേയില്ല; ഒരാഴ്ചകൊണ്ട് ഒന്നാമതെത്തും. അതുറപ്പാ കേരളമല്ലേ സ്ഥലം.. അതുപോലെ സര്‍ക്കാര്‍ ചിലവില്‍ മംഗളത്തിനു ഒരു ടോള്‍ ഫ്രീ നമ്പര്‍ അനുവദിക്കുക. നിങ്ങള്‍ക്ക് എപ്പോ സെക്സ് ചെയ്യണമെന്നു തോന്നുന്നുവോ അപ്പോള്‍ ഈ നമ്പറിലേക്ക് വിളിക്കുക നിങ്ങള്‍ക്ക് വേണ്ട സേവനം ലഭിക്കുന്നതായിരിക്കും ഈ സേവനത്തിനു പ്രത്യേകഫീസ്‌ ഉണ്ടായിരിക്കുന്നതല്ലായെന്ന പ്രഖ്യാപാനത്തോടെ ആ നമ്പര്‍ പൊതുജനങ്ങള്‍ക്കായി പരസ്യപ്പെടുത്തുക... മംഗളം ഈ പരിപാടി വിജയിപ്പിക്കുമെന്നു ഉറപ്പാണ്‌..അവര്‍ക്ക് അതിനു പറ്റിയ സെറ്റപ്പ് ഉണ്ടെന്ന് അവര്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്..


   മലയാളത്തില്‍ ഇനിയൊരു വാര്‍ത്ത ചാനലിന്‍റെ ആവശ്യമേയില്ല... നേരോടെ നിരന്തരം മുതല്‍ എല്ലാ ഇനവും ഇഷ്ടംപോലെയുണ്ട്.. എല്ലാം കാണേണ്ടത് ഒരേ മലയാളിതന്നെ... മംഗളത്തിന്‍റെ തുടക്കം വെച്ചുനോക്കുമ്പോള്‍ നിങ്ങള്‍ക്ക് നല്ലത് മാമ പണിയാണ്. അതില്‍ നിങ്ങള്‍ക്ക് നല്ലൊരു ഭാവി കാണുന്നുണ്ട്.. പോരാത്തതിന് മാമപണിയിലും ഹണിട്രാപ്പിലും നല്ല പരിചയമുള്ള ജീവനക്കാര്‍ ധാരാളം... അവരുടെയൊന്നും കഴിവുകള്‍ കേവലം തുക്കടാ ന്യൂസുകള്‍ എഴുതി നശിപ്പിച്ചുകളയരുത്... നിങ്ങള്‍ പറഞ്ഞപോലെ സ്ത്രീശാക്തികാരണമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ പീഡകരായ പുരുഷന്മാരെ എണിറ്റുനടക്കാന്‍ അനുവദിക്കരുത്.. മന്ത്രിയ്ക്കിട്ടു പ്രയോഗിച്ച അതേ രീതികള്‍ പ്രയോഗിക്കുക... ഫോണിന്‍റെ ചുവട്ടില്‍ നിന്നും മാറാന്‍ അനുവദിക്കരുത് സ്വയംഭോഗം ചെയ്തു മരിക്കട്ടെ പിശാചുക്കള്‍... 

ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും

Thursday, March 30, 2017

ഇവിടാര്‍ക്കാ പരാതി ആര്‍ക്കുമില്ല പരാതി. ഇനിയുംവരട്ടെ ക്ലിപ്പുകള്‍..

   ര്‍ണീം ര്‍ണീം   ര്‍ണീം ര്‍ണീം .................

 ആരപ്പാ ഈ ഒന്‍പതുമണി നേരത്ത്..
*ഹെലോ; വിദ്യാധരന്‍ മാഷല്ലേ
@അതേ
*സുഖമാണോ
@അതേ സുഖമാണ്
*എല്ലാവരും ഉറങ്ങിയോ അനക്കമൊന്നും കേള്‍ക്കുന്നിലല്ലോ
@അങ്ങേതലയ്ക്കല്‍ ഒരു സ്ത്രീ ശബ്ദമാണല്ലോ ഓ,,, ഗോഡ് ഹണി ട്രാപ്പ് .......അറിയാതെ പറഞ്ഞുപോയി

അതേ കൊച്ചേ എന്നോട് കളിവേണ്ട; വെച്ചിട്ടുപോ. അല്ലെത്തന്നെ മനസമാധാനമില്ല അപ്പോഴാ.............റെക്കോര്‍ഡ്‌ ചെയ്ത്  നാളെ ചാനലില്‍ കൊടുക്കാനല്ലേ
*അയ്യോ; മാഷേ ഇത് ഞാനാ മാലതിടീച്ചര്‍
@ഒ ടീച്ചറാണോ ഞാന്‍ പേടിച്ചുപോയി ഇനിവല്ല ഹണിട്രാപ്പോ മറ്റോ ആയിരിക്കുമെന്നോര്‍ത്തു  പേടിച്ചുപോയി..
*അതേ മാഷെ  ഞാനാ കണക്കുപരീക്ഷ മാറ്റിവെച്ച കാര്യം പറയാന്‍ വിളിച്ചതാ
@ഉവ്വോ...

ആരാ മാഷേ വിളിക്കുന്നത്‌; വല്ല പെണ്ണുങ്ങളുമാണെങ്കില്‍ അധികം ശൃംഗരിക്കേണ്ടാ നാളെരാവിലെ ചാനലില്‍ വരും... ഭാര്യയുടെ മുന്നറിയിപ്പ് വന്നു..

@എന്നാ ടീച്ചറെ ആയിക്കോട്ടെ... ഫോണ്‍ കട്ടുചെയ്തു.
കിടക്കുമ്പോള്‍ വീണ്ടും സംശയംതോന്നി ടീച്ചര്‍ തന്നെയായിരിക്കുമോ വിളിച്ചത് അതോ വല്ലവരും വല്ല ഹണിട്രാപ്പും ഉപയോഗിച്ചതാണോ.. വല്ല ചോദ്യപേപ്പറും ചോര്‍ത്താന്‍ ..ഈശ്വരാ ഭഗവാനേ കാത്തോളണേ..
ഉറക്കം നല്ലപോലെ കട്ടപിടിച്ചപ്പോഴാണ് ഫോണ്‍ വീണ്ടുമടിക്കാന്‍ തുടങ്ങിയത്
ര്‍ണീം ര്‍ണീം ര്‍ണീം

ആരപ്പാ ഈ നട്ടപാതിരയ്ക്ക്
*ഹെലോ വിധ്യാരന്‍ മാഷല്ലേ
@അതേ
*ഞാനാ ഉല്‍പ്പലാക്ഷന്‍ ഒന്ന് കവലവരെ വരണം
@ഈ നട്ടപാതിരയ്ക്കോ..
*അത് മാഷേ രണ്ടുദിവസമായി കോളനിയിലെ വീടുകളില്‍ ഒളിഞ്ഞു നോക്കുന്ന ആ കള്ളനില്ലേ; അയാളെ ഞങ്ങള്‍ പിടിച്ചിട്ടുണ്ട്... എല്ലാവരുമുണ്ട് അവനെ ഇവിടെ പോസ്റ്റില്‍ കെട്ടിയിട്ടിരിക്കുവാ മാഷ്‌ വേഗം വാ
ഉല്പ്പലാക്ഷന്‍ ഫോണ്‍ വെച്ചു

കുറച്ചു ദിവസമായി ഏതോ ഞരമ്പുരോഗി കോളനിയിലെ വീടുകളില്‍ ഒളിഞ്ഞുനോക്കുന്നു..രണ്ടുദിവസം മുന്‍പേ ജനലിനരുകില്‍ ഒരു നിഴല്‍ കണ്ടതാണ് ടോര്‍ച്ചുമായി വന്നപ്പോഴേക്കും മുങ്ങിക്കളഞ്ഞു.. ഇതിപ്പോ ചെറുപ്പക്കാര്‍ എല്ലാവരുംകൂടി പതിയിരുന്നു ആളെ പിടികൂടിയിരിക്കുന്നു നല്ലകാര്യം... അവിടെവരെ ഒന്ന് പോയേക്കാം

എടിയേ ഉറങ്ങിക്കോ ഞാന്‍ കവലവരെ ഒന്നുപോകുവാ.. ആ കള്ളനെ പിടിച്ചെന്നു ഉല്‍പ്പലാക്ഷന്‍ വിളിച്ചുപറഞ്ഞു.. അവനെ പോലീസില്‍ ആക്കിയിട്ടു ഇപ്പൊവരാം

കവലയില്‍ എത്തുമ്പോള്‍ ചെറിയ ഒരു ആള്‍ക്കുട്ടമുണ്ട് .. ഇടയ്ക്കിടെ അയ്യോ തല്ലല്ലേ എന്ന അലര്‍ച്ചകേള്‍ക്കാം വരുന്നവര്‍ വരുന്നവര്‍ പോസ്റ്റില്‍ കെട്ടിയിട്ടിരിക്കുന്ന ആളുടെമേലെ കൈത്തരിപ്പ് തീര്‍ക്കുമ്പോഴാണ് നിലവിളി കേള്‍ക്കുന്നത് ..എന്നാലും ആരായിരിക്കും ആ ഞരമ്പെന്നു അറിയാനുള്ള ആകാംക്ഷയില്‍ നടത്തത്തിനു സ്പീഡ് കൂടി...
കൂട്ടംകൂടി നിന്നവരെ വകഞ്ഞുമാറ്റി; പോസ്റ്റില്‍ കെട്ടിയിട്ടിരിക്കുന്ന രൂപത്തിന്‍റെ അടുത്തേയ്ക്ക് നീങ്ങി..

തല്ലുമേടിച്ച് ഊപ്പാട് ഇളകിയിട്ടുണ്ട്..രണ്ടു കടവായിലും കൂടി ചോര ഒലിക്കുന്നു.. ഷര്‍ട്ടിന്‍റെ ബട്ടണ്‍ എല്ലാം വലിച്ചുകീറപ്പെട്ടിരിക്കുന്നു,, ഇട്ടിരിക്കുന്ന ജീന്‍സ് മുഴുവന്‍ ചെളിയില്‍ കുതിര്‍ന്നിരിക്കുന്നു.. അടുത്ത തല്ലു പേടിച്ചു തല താഴേയ്ക്ക് കുമ്പിട്ടിരിക്കുകയാണ്..
ങ്ഹാ മാഷ്‌ വന്നോ .. നമ്മുടെ കള്ളനെകിട്ടികേട്ടോ.. പഞ്ചായത്തുപ്രസിഡണ്ടിന്‍റെ വീടിന്‍റെ ജനാലയില്‍ കൂടി ഒളിഞ്ഞുനോക്കുമ്പോളായിരുന്നു പിടിച്ചത്.. ശകലം ഓടേണ്ടിവന്നു പിടിക്കാന്‍ എന്നാലും പിടിച്ചു..നല്ലോണം കൊടുത്തിട്ടുണ്ട്‌; ഇനി ഓടുന്നു പേടിക്കേണ്ടാ... ആരാന്നു അറിയേണ്ടേ..? ആ തലയൊന്നു പൊക്കി നോക്കിക്കേ...
ഞാന്‍ കുമ്പിട്ടിരിക്കുന്ന തലയൊന്നു പൊക്കിനോക്കി..

അയ്യോ ഇത് നമ്മുടെ കുമാരനല്ലേ.. ഇവനാണോ ആ ഒളിഞ്ഞുനോട്ടക്കാരന്‍..
അയ്യോ എന്‍റെ മാഷേ ഒരു അബദ്ധം പറ്റിപ്പോയതാണ് രക്ഷിക്കണം.. പറഞ്ഞതും ടിം അടുത്ത അടിവീണു തുടര്‍ന്ന് അയ്യോന്നുള്ള നിലവിളിയും 
ഇയാളെ ഇങ്ങനെ തല്ലാതെ കാര്യം എന്താണെന്നു ചോദിച്ചോ...
എന്‍റെ മാഷേ അതിനു എന്നേ പറയാന്‍ സമ്മതിക്കേണ്ടേ വാ തുറന്നാല്‍ അപ്പൊ അടിയാ....കുമാരന്‍ പറഞ്ഞു
നീയിനി കൂടുതല്‍ ചിലയ്ക്കേണ്ട പോലിസ് വരും അവരോട് പറഞ്ഞാല്‍ മതി .. പ്രസിഡണ്ട് ഇടപെട്ടു.

വരട്ടെ ഇയാള് കാര്യം പറയട്ടെ ..
എന്താ കുമാരാ,, നീയെന്തിനാ ഇങ്ങനെ ചെയ്തത്..ഇതാണോ ഇപ്പൊ നിന്‍റെ പണി
എന്‍റെ മാഷേ നിങ്ങള്‍ക്ക് അറിയാമല്ലോ ഞാന്‍ ‘പാഷാണം’  ചാനലില്‍ ജോലിചെയ്യുന്ന കാര്യം..
അറിയാം .

‘പാഷാണം’  എന്നപേരിലുള്ള  പ്രാദേശിക ചാനലിന്‍റെ ചീഫ്റിപ്പോര്‍ട്ടറാ യാണ് കുമാരന്‍ ഇപ്പൊ ജോലിചെയ്യുന്നത്..

എന്‍റെ മാഷേ രണ്ടുദിവസമായി ചാനല്‍മുതലാളി സ്വൈര്യം തരുന്നില്ല എക്സ്ക്ലൂസിവ് വേണം എക്സ്ക്ലൂസിവ് വേണം ഒരേപറച്ചില്‍ ഞാന്‍ എവിടുന്നാണ് എക്സ്ക്ലൂസിവ് ഉണ്ടാക്കുന്നത്... വല്ലതും കിട്ടിയാലല്ലേ കൊടുക്കാന്‍ പറ്റൂ.. അപ്പൊ അയാളാണ് പറഞ്ഞത് മംഗളം ശൈലിയില്‍ ഒരു സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താന്‍.. പ്രാദേശിക ചാനലായതുകൊണ്ട് ഈ ലൊക്കാലിറ്റിയില്‍ നടത്തിയാല്‍ മതിയെന്നും പറഞ്ഞും... ആരുടെയെങ്കിലും കുളിസീനോ, ബാത്ത്റൂം ശബ്ദങ്ങളോ കിട്ടിയാല്‍ മതിയെന്നും  ബെഡ്റൂം ദൃശ്യം കിട്ടിയാല്‍  കൂടുതല്‍ റീച്ച് കിട്ടുമെന്നും പറഞ്ഞു...
തല്ലുകിട്ടുന്ന പണിയല്ലേയെന്ന് ചോദിച്ചപ്പോള്‍ നാണക്കേടുകാരണം ആരും പുറത്തുപറയില്ലായെന്നും, ദ്രശ്യങ്ങള്‍ പുറത്തു കാണിക്കാതിരിക്കാന്‍ പണം ചോദിക്കമെന്നും അയാള് പറഞ്ഞു... രണ്ടുമാസമായി ശമ്പളം കിട്ടിയിട്ട് സംഗതി പിടിച്ചുകൊണ്ടുവന്നാല്‍ പ്രമോഷനും ശമ്പളകുടിശികയും ഒന്നിച്ചുതരാമെന്ന് പറഞ്ഞപ്പോള്‍ പെട്ടുപോയതാണ്...
   
എന്നിട്ട് നിനക്ക് എന്തെങ്കിലും കിട്ടിയോ..

ഉല്‍പ്പാ,,,,, അവന്‍റെ ബാഗ് പരിശോധിക്കൂ..ബാഗ്‌ തുറന്നപ്പോള്‍ ചെറിയൊരു വീഡിയോ ക്യാമറ ..ഓണ്‍ ചെയ്തുനോക്കി.. ചിത്രമൊന്നും ഇല്ല ഇരുട്ടുമാത്രം പക്ഷെ ഓഡിയോ ഉണ്ട് ...ഓണ്‍ ചെയ്യൂ... ആ,, ഓ,, ചക്കരെ,, ഉമ്മ,, ആ, ഓ,, ..എല്ലാവരും പകച്ചുപോയി...

ഇത് എവിടുന്നു പിടിച്ചടാ തെണ്ടി.... ടിം; ചോദ്യവും അടിയും ഒരുമിച്ചുവീണു..

അയ്യോ തല്ലല്ലേ പറയാം ഇത് പഞ്ചായത്തു പ്രസിഡണ്ടിന്‍റെ വീട്ടിന്നു കിട്ടിയ ഓഡിയോ ക്ലിപ്പാണ്.. കുമാരന്‍ മൊഴിഞ്ഞു..

എന്നാലും എന്‍റെ പ്രസിഡണ്ടേ എന്തായിത് ..എല്ലാ കണ്ണുകളും അത്ഭുതത്തോടെ പ്രസിഡന്റിന്റെ മുഖത്തേയ്ക്ക്.. അല്ലാ,,,നിങ്ങടെ ഭാര്യ ഇന്നുരാവിലെയല്ലേ അനിയത്തിയുടെ കല്യാണത്തിന് പോയത്  അപ്പൊ ഇതാര് ...അയല്‍ക്കാരന്‍ അന്ത്രുമാന്‍റെ ചോദ്യം
പ്രസിഡണ്ട് വിയര്‍ക്കാനും  മൂക്കൂപിഴിയാനും തുടങ്ങി.. സത്യം പറ പ്രസിഡണ്ടെ അകത്ത് ആരായിരുന്നു ഏതെങ്കിലും വനിതാ മെംബര്‍മാര്‍ ആയിരുന്നോ..

അയ്യോ അല്ലേയല്ല ഇനി എന്തിനു ഒളിക്കണം.. ഉള്ള സത്യം എല്ലാവരോടും പറയാം ... ഭാര്യ അനിയത്തിയുടെ കല്യാണത്തിന് പോയിരിക്കുവാണ്  .. മക്കള്‍ എല്ലാവരും പഠനസ്ഥലത്തും. ആരുമില്ലാത്തതുകൊണ്ട്  ഒരു ഉന്മേഷം കിട്ടാന്‍വേണ്ടി ഒരു പെഗും അകത്താക്കി, ഞാനാ കിന്നാരത്തുമ്പികള്‍ സീഡിയൊന്നു കണ്ടതാണ്... ..അമ്മച്ചിയാണേ ഇതാണ് സത്യം.. അതാണ്‌ ഈ നാറി റെക്കോര്‍ഡ്‌ ചെയ്തിരിക്കുന്നത്.. സത്യമായിട്ടും ഇതാണ് സത്യം..

ആ ഓഡിയോ ഒന്നുടെ വെച്ചേടാ,,നോക്കട്ടെ ഞാന്‍ പറയാം ആണോന്ന്... ഞാന്‍ കിന്നാരത്തുമ്പികള്‍ അന്‍പതു പ്രാവശ്യം കണ്ടതാണ്..പങ്കജാക്ഷന്‍ അഭിമാനപുരസരം മുന്നോട്ടുവന്നു . ഓഡിയോ ശബ്ദം ഒന്നുകൂടെ പ്ലേ ചെയ്തു .. ആ,, ഓ,, ചക്കരെ,,, ആ,, ഓ ...
 ആ നിറുത്തിക്കോ ശരിയാണ് ഇത് ഷാക്കിലയെ കുളിപ്പിക്കുന്ന സീനില്‍ ഉള്ളതാണ് .. ശരിയല്ലേ പ്രസിഡണ്ടേ ..എന്നോടാണോ കളിയെന്ന ഭാവത്തില്‍ പങ്കന്‍ ഒന്ന് ഞെളിച്ചുനിന്നുകൊണ്ട് ചോദിച്ചു..
ശരിയാണ് തലതാഴ്ത്തി പ്രസിഡണ്ട് മൊഴിഞ്ഞു..

അല്ല കുമാരാ നീ പ്രസിഡണ്ടിന്‍റെ വീടുതന്നെ തിരഞ്ഞെടുക്കാന്‍ എന്താ കാരണം.

അതുപിന്നെ ചേച്ചി കല്യാണത്തിനു പോകുവാന്നു രാവിലെ കണ്ടപ്പോള്‍ പറഞ്ഞതാണ് ... രാത്രി ഞാന്‍ ജോലികഴിഞ്ഞുപോകുമ്പോള്‍ പ്രസിഡന്‍റെ വീട്ടില്‍ നല്ല വെളിച്ചം ശ്രദ്ധിച്ചപ്പോള്‍ പെണ്ണുങ്ങളുടെ ശബ്ദവും .. അടുത്തു ചെന്നപ്പോള്‍ അകത്തുനിന്നു പെണ്ണുങ്ങളുടെ അയ്യോ,, ആ,, വാ,, തുടങ്ങിയ സീല്‍ക്കാരങ്ങള്‍   ജനല്‍ അടച്ചിരുന്നതുകൊണ്ട് അകത്തെന്താണ് നടക്കുന്നതെന്ന് കണ്ടില്ല .. ഞാന്‍ കരുതി  ഭാര്യ കല്യാണത്തിനു പോയപ്പോള്‍ പ്രസിഡന്‍റെ ആരെയോ പോക്കിയതാണെന്ന്‍ .. ഓഡിയോ എങ്കില്‍ ഓഡിയോ ‘പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ വീട്ടില്‍ അനാശാസ്യം’  നാളെ ബ്രേക്കിംഗ് ആക്കാമെന്നുകരുതി റെക്കോര്‍ഡ്‌ നടത്തുമ്പോഴാണ്.. ഇവരെല്ലാം ചാടിവീണ് ഓടിച്ചിട്ടുപിടിച്ചത്.. ദയവുചെയ്തു മാപ്പാക്കണം. ഭാര്യേം കുട്ടികളും അറിഞ്ഞാല്‍ ആത്മഹത്യമാത്രമേ വഴിയുള്ളൂ... അപ്പൊ നീ ഇതൊക്കെ നാളെ ബ്രേക്കിംഗ് കൊടുത്താല്‍ എന്‍റെ ജീവിതം എന്താകുമെടാ പന്ന തയോളിമോനെ .. ടിം പ്രസിഡണ്ടിന്‍റെ കാല്‍ ഒന്ന് ഉയര്‍ന്നു തന്നു ... കുമാരന്‍ ടാപ്പ് തുറന്നപോലെ നിന്ന സ്ഥലം നനച്ചു,,,
മതിമതി ഇനി തല്ലിയാല്‍ ഇയാള് ചത്തുപോകും. ആളെ കിട്ടി, കരണവും അറിഞ്ഞു. നമുക്കിത് ഇവിടെ തീര്‍ക്കാം. നാറ്റിക്കേണ്ടാ ;എന്താ പ്രസിഡണ്ടേ
മതി മതി ... മേലില്‍ ഇത് ആവര്‍ത്തിച്ചേക്കരുത്..

എല്ലാവരും പോകാന്‍ വരട്ടെ നാളെ രാവിലെ പത്തുമണിക്ക് പാഷാണം  ചാനലിലേക്ക് ബഹുജനമാര്‍ച്ച്.. അവനിട്ടും കൊടുക്കണമല്ലോ രണ്ടെണ്ണം എല്ലാവരും റെഡിയല്ലേ ..റെഡി.... എങ്കില്‍ എല്ലാവര്ക്കും ഇപ്പൊ പിരിയാം..

ഡേയ് കുമാരനെ ആരെങ്കിലും വീട്ടില്‍ കൊണ്ടാക്ക് .. ഇടികൊടുത്തവരുടെ ശ്രദ്ധയ്ക്ക് കൊഴമ്പുവാങ്ങാന്‍ കുറച്ചു പൈസയും കൊടുത്തേക്കണം..  
അങ്ങനെ ആ സംഭവം അവിടെ ഒതുക്കിത്തീര്‍ത്തു..  

എന്തൊരു കഷ്ടമാണ് ഓരോരുത്തന്മാര്‍ ചാനല്‍ ലോഞ്ചിംഗ്,എക്സ്ക്ലൂസിവ് എന്നൊക്കെപ്പറഞ്ഞുകൊണ്ട് ആരുടെയെങ്കിലും തുണ്ടും കൊണ്ടുവരും... ചാനല്‍പറയും ‘തുണ്ട്’ ആര് ആരോട് എപ്പോ പറഞ്ഞുവെന്ന്‍; കേട്ടിരിക്കുന്ന നമ്മള്‍ കേള്‍ക്കുന്നതപ്പാടെ തൊള്ളതൊടാതെ വിഴുങ്ങണം പോലും... ഓരോരുത്തരുടെയും സ്വാകാര്യതയിലെക്കുള്ള ഈ കടന്നുകയറ്റം ഒട്ടും ആശാസ്യമല്ല... ഇന്ന് മന്ത്രിയാണ് കെണിയില്‍ വീണതെങ്കില്‍ നാളെ അത് നമ്മളില്‍ ആരുമാകാം.. നമ്മള്‍ ഓരോരുത്തരും നമ്മുടെ കര്‍മ്മമേഖലയിലെ പ്രമുഖര്‍ തന്നെയാണ് .മന്ത്രിയാകുമ്പോള്‍ കേരളത്തിലെ പ്രമുഖന്‍.. അദ്ധ്യാപകന്‍ ആകുമ്പോള്‍ സ്കൂളിലെ പ്രമുഖന്‍, കുടുബനാഥന്‍ ആണെങ്കില്‍ വീട്ടിലെ പ്രമുഖന്‍, പഞ്ചായത്ത് പ്രസിഡണ്ടാണെങ്കില്‍ പഞ്ചായത്തിലെ പ്രമുഖന്‍ ഇങ്ങനെ നമ്മള്‍ ഓരോരുത്തരം നമ്മുടെ  മേഖലകളിലെ പ്രമുഖര്‍ തന്നെയാണ്.. നമ്മോട് വിരോധം ഉള്ളവര്‍ അല്ലെങ്കില്‍ നമ്മളെ ബ്ലാക്ക്‌ മെയിലിംഗ് നടത്താന്‍ ഉദേശിക്കുന്നവര്‍   നമ്മള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളിലൊക്കെ ഒളിക്യമറകള്‍ വെച്ചുകൊണ്ട് അല്ലെങ്കില്‍ ഹണിട്രാപ്പ്  പോലുള്ള രീതിയില്‍  സ്ത്രീശരീരങ്ങള്‍ കാണിച്ചുകൊണ്ട് നമ്മളിലെ മൃദുലവികാരങ്ങളെ ഉണര്‍ത്തി അതെല്ലാം റെക്കോര്‍ഡ്‌ ചെയ്ത് നമുക്കെതിരെ പ്രയോഗിക്കുന്ന രീതി ശക്തമായി എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്... ഇത്തരം സംഭവങ്ങളില്‍ ഇരയും പീഡകനും ഒന്നുമില്ല പരസ്പരം പറഞ്ഞും കേട്ടും വികാരനിര്‍വൃതി വരുത്തിയശേഷം ഒരാള്‍ മറ്റൊരാളോട് കാണിക്കുന്ന കേവലം വിശ്വാസവഞ്ചനമാത്രമാണിത്... ഓഡിയോ ചാറ്റും വീഡിയോ ചാറ്റും സര്‍വ്വസാധരണമായ ഈ കാലത്ത് ഇത് ആര്‍ക്കും സംഭവിക്കാവുന്ന കാര്യങ്ങള്‍ മാത്രമാണ്...

ഒരു പക്കാ ലൈംഗികശൃംഗാര തുണ്ട് മറ്റെല്ലാ വാര്‍ത്തകളും മാറ്റിവെച്ച്  ചാനല്‍ ലോഞ്ചിംഗിലെ എക്സ്ക്ലൂസിവായി ഉപയോഗിക്കാന്‍  മംഗളത്തെ പ്രേരിപ്പിച്ച ഘടകവും ചിന്തനീയമാണ്..കേരളിയന്‍റെ നിലവാരം ഏതറ്റംവരെ താഴ്ന്നുവന്നു ഇതിലൂടെ അറിയാം... നാട്ടില്‍ റേഷന്‍ ഇല്ലെങ്കിലും ഗ്യാസ് വില കൂടിയാലും അതിനെക്കാള്‍ നമ്മളെ വ്യാകുലപ്പെടുത്തുന്നത്   മറ്റുള്ളവരുടെ സ്വകാര്യതകളാണെന്നു മംഗളം മനസ്സിലാക്കിത്തന്നു... എസ് എസ് എല്‍ സി പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളെയും വിഡ്ഢികളാക്കി ചോദ്യപേപ്പര്‍ ചോര്‍ത്തിയ അദ്ധ്യാപകരുടെ ചെയ്തികള്‍ ചര്‍ച്ചയാക്കാന്‍ ആര്‍ക്കും താല്പര്യമില്ല... നമ്മുടെ മക്കളുടെ  ഭാവിത്തന്നെ ബാധിക്കുന്ന പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകള്‍ ആര്‍ക്കും പ്രശ്നമല്ല.... നമുക്ക് അതിനെക്കാള്‍ പ്രിയങ്കരം മന്ത്രി മേല്‍വിലാസം ഇല്ലാത്ത ആരോടോ അവരുടെ സ്വകാര്യനിമിഷങ്ങളില്‍ പറഞ്ഞ ശൃംഗാരരസങ്ങള്‍ കേള്‍ക്കുന്നതിലാണ്... ഇവിടെ നമ്മുടെ ബലഹീനത മംഗളം വിറ്റ് കാശാക്കി യെന്നതാണ് ശരി.. പട്ടാപ്പകല്‍ കുടുംബസദസ്സിലേക്ക്  ഈ അമിതലൈംഗിക  ആസക്തിനിറഞ്ഞ ശബ്ദവിവരണം  കടത്തിവിട്ട ചാനലിനെതിരെ ഏതെങ്കിലും കുട്ടികള്‍ ബാലാവകാശകമ്മിഷനില്‍ പരാതി കൊടുത്തോ..? സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള ഈ വിവരണം സംപ്രേഷണം ചെയ്തതിനു ഏതെങ്കിലും സ്ത്രീകള്‍ വനിതാക്കമ്മിഷനെ സമീപിച്ചോ.?.. ഇത്തരം അമിത ലൈംഗികപ്രസരമുള്ള കാര്യങ്ങള്‍ ഇങ്ങനെ സംപ്രേക്ഷണം ചെയ്ത ചാനലിനെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചോ.?. ആരെങ്കിലും അപമാനിക്കപ്പെട്ടതിനു പോലിസ് കേസ് ഉണ്ടോ..?എന്തിനേറെ പറയുന്നു കൊച്ചിയില്‍ നടുറോഡില്‍കിടന്നു തെരുവുപട്ടികളെപ്പോലെ കെട്ടിമറിഞ്ഞ ചുംബനക്കാര്‍ക്ക് പിന്തുണയറിയിച്ച പുരോഗമനക്കാര്‍ പോലും രണ്ടുപേരുടെ സ്വകാര്യത വില്പനചരക്കാക്കി സദാചാരപോലിസ് ചമഞ്ഞ  മംഗളത്തിനെതിരെ ഇരുപ്പുസമരം നടത്തിയോ.?..ഇല്ലേയില്ല.. എല്ലാവരും കുടുംബസമേതമിരുന്നു കേട്ടാസ്വദിച്ചു... ഇങ്ങനെ വള്ളിപൊട്ടിയ ഒരു സമൂഹത്തിനു പറ്റിയ മന്ത്രിയും; ആരാന്‍റെ അമേദ്യം ചുമക്കുന്ന ഒരു ചാനലും അത്രതന്നെ....

ദോഷം പറയരുതല്ലോ ഈ കാലത്തിനിടയില്‍ മംഗളം ചെയ്തിട്ടുള്ള ഒരു പ്രധാന നന്മ എന്താന്നുവെച്ചാല്‍ വര്‍ഗ്ഗിയതയും മതാധിപത്യവും നമ്മുടെ സമൂഹത്തെ വരിഞ്ഞുമുറുക്കുമ്പോള്‍ അതില്‍നിന്നും വിടുതല്‍ ആഗ്രഹിക്കുന്നവര്‍ക്കായി ശക്തരില്‍ശക്തനായ ‘ഡിങ്കന്‍’ എന്നൊരു ദൈവത്തെ ലോകത്തിനു പരിചയപ്പെടുത്തിയെന്നുള്ളതാണ്.. ഡിങ്കോയിസം ഒളിഞ്ഞുനോട്ടക്കര്‍ക്ക്  പറഞ്ഞിട്ടുള്ളതല്ലായെന്നും. പ്രലോഭനങ്ങള്‍ നിരത്തി സെക്സ് ചാറ്റ് നടത്തുന്നവന്‍ നമ്മില്‍പ്പെട്ടവന്‍ അല്ലായെന്നും വിശുദ്ധ ബാലമംഗളം പറയുന്നു.. വിശുദ്ധ വചനം തെറ്റിച്ച മംഗളത്തെ ഡിങ്കന്‍ കപ്പ തീറ്റിക്കുമോയെന്നു കാത്തിരുന്നു കാണാം...

ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....

Monday, March 27, 2017

മന്ത്രിയുടെ കുറ്റിതെറുപ്പിച്ച് മംഗളത്തിന്‍റെ ഹോട്ട് ക്ലിപ്പ്

 
 
   അങ്ങനെ മലയാളികാത്തിരുന്ന സമ്പൂര്‍ണ്ണ പാപ്പരാസിചാനല്‍ മിഴിതുറന്നു... മന്ത്രി എകെ ശശീന്ദ്രന്‍റെതെന്ന പേരില്‍ ഒരു അശ്ലീല ഓഡിയോ ക്ലിപ്പ് സംപ്രേക്ഷണം ചെയ്തുകൊണ്ടായിരുന്നു തുടക്കം... ക്ലിപ്പ്; ഹോമിയോമരുന്ന് കഴിക്കുന്നതുപോലെ അരമണിക്കൂര്‍ ഇടവിട്ട്‌ കാണിച്ചു.. അവതാരക പറഞ്ഞപോലെ കേരളം സ്തംഭിച്ചുപോയി... സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു, ഓഫീസുകള്‍ അടച്ചിട്ടു, ബസ്സുകള്‍ ഓട്ടംനിറുത്തി, പാടത്ത് കിളച്ചു കൊണ്ടിരുന്നവരും ഓഫീസില്‍ ഫയല്‍ നോക്കിയിരുന്നവരും പൊറോട്ടയ്ക്ക് മാവ് കുഴച്ചുകൊണ്ടിരുന്നവരും എന്തിനേറെ തൂറാന്‍ കക്കൂസില്‍ കേറിയവര്‍ വരെ ടീവിക്കു മുന്നില്‍ തമ്പടിച്ചു.... കൊച്ചുകുട്ടികളെ ടീവിക്ക് മുന്നില്‍നിന്നും മാറ്റണമെന്ന് അവതാരക പുട്ടിനു പീരപോലെ പറഞ്ഞുകൊണ്ടേയിരുന്നു... ഹോ ഭയങ്കരംത്തന്നെ എന്തൊരു ഭയങ്കര വെളിപ്പെടുത്തല്‍... പ്രിയ അവതാരകെ; ഇതൊക്കെ ഏക്കണ കാലം കഴിഞ്ഞു... വാട്സ് അപ്പ്‌, ഫേസ് ബുക്ക് ഇവയൊക്കെ തുറന്നാല്‍ ഇതിനേക്കാള്‍ നല്ല ക്ലിപ്പുകള്‍ പറന്നുനടക്കുന്നത് കിട്ടും.. പാതിരാത്രിയില്‍ പന്ത്രണ്ടുകാരിയുടെ സല്ലാപം... അയല്‍ക്കാരിയും ഭര്‍ത്താവും തമ്മിലുള്ള സല്ലാപം, മകന്‍ ഉറക്കമിളച്ചുകണ്ടത് കണ്ട മാതാവ് ഞെട്ടി  ഷെയര്‍ ചെയ്തിട്ടു തുറക്കുക തുടങ്ങിയ വാര്‍ത്തകള്‍ ഇഷ്ടംപോലെ നിരങ്ങുന്ന പാപ്പരാസിലോകത്തേയ്ക്ക് മറ്റൊരു പാപ്പരാസികൂടി അത്രേള്ളൂ...

  ഇന്ത്യന്‍സമയം ഏകദേശം പതിനൊന്നുമണിക്കാണ് ആ വിസ്പ്പോടനം നടന്നത്... അവതാരക വിസ്പ്പോടനക്ലിപ്പ് പുറത്തുവിടുന്നു; തല്‍സമയം ചര്‍ച്ചിക്കാന്‍ മൂന്നു മഹിളാമണികള്‍ നിരന്നിരിക്കുന്നു... ചക്കരെ പാലെ മുത്തെ ഉമ്മ,,, അങ്ങനെ ക്ലിപ്പിലെ തീവ്രത കൂടിയുംകുറഞ്ഞും കേള്‍പ്പിക്കുന്നു. പുരുഷശബ്ദം മാത്രമാണ് കേള്‍ക്കുന്നത്... ക്ലിപ്പില്‍ പറയുന്ന ഒരു ഉമ്മയും അവതാരകയുടെ മുഖത്തു തട്ടുന്നതായാണ് പ്രേഷകര്‍ക്ക് തോന്നുക.. ക്ലിപ്പ് കേള്‍ക്കുന്ന അവതാരകയിലേക്കും മറ്റു മഹിളാമണികളിലെക്കും ക്യാമറ ഇടയ്ക്കിടെ സൂം  ചെയ്യുന്നു.. വിവിധവികാരങ്ങള്‍ മിന്നിമറയുന്ന മുഖഭാവങ്ങള്‍ പ്രേഷകരെ ഒരു പ്രത്യേക ഉന്മാദവസ്ഥയിലേക്ക് കൊണ്ടുപോകുന്നു. അത് മനസ്സിലക്കിയെന്നോണം കുട്ടികളെ ടീവിയുടെ മുന്നില്‍ നിന്നും മാറ്റൂ,,, പ്ലീസ്. അവതാരകയുടെ നേര്‍ത്ത ശബ്ദം മുഴങ്ങുന്നു.. ഹാ ഹാവൂ ശൃംഗാരശബ്ദം മുറുകുന്നു... ചങ്കില്‍ പെരുമ്പറ അടിക്കുന്നു എവിടെയൊക്കെയോ വലിഞ്ഞുമുറുകുന്നു.. ഇനി ഒരു ഇടവേള കഴിഞ്ഞുവരാം .... ശോ നശിപ്പിച്ചു....എന്നാപ്പിന്നെ  അടുത്ത ക്ലിപ്പ് വരുന്നവരെ അല്പം ചര്‍ച്ചിക്കാം...

*അല്ലപ്പാ; ക്ലിപ്പില്‍ കേള്‍ക്കുന്ന ഈ പുരുഷശബ്ദം ആരോടാണ് ശൃംഗരിക്കുന്നത്..?.
*ആ അറിയില്ല...
*മിനിട്ടുകള്‍ നീണ്ട ലൈംഗിക ചുവയുള്ള സംഭാഷണം കേള്‍ക്കുമ്പോള്‍ മറുതലയ്ക്കില്‍ നിന്നും എന്തെങ്കിലും പ്രതിഷേധം ഉണ്ടായോ?
*ഇല്ലേയില്ല; മാത്രമാല്ല ഫോണ്‍ കട്ട് ചെയ്യാതെ പറയുന്നതൊക്കെയും ആസ്വദിക്കുന്നതായാണ് തോന്നുക...
*ഒട്ടും പരിചയമില്ലാത്ത ആളോട് ആരെങ്കിലും ഇങ്ങനെ സംസാരിക്കുമോ?
*ഇല്ലേയില്ല..........
*ഇത്രയും ഹോട്ടായി സംഭാഷണം തുടരണമെങ്കില്‍ ഉഭയസമ്മതം ഉണ്ടാകില്ലേ?
*ഉറപ്പല്ലേ..
*അങ്ങനെയെങ്കില്‍ അങ്ങേത്തലയ്ക്കല്‍ ആ സമയത്ത് എന്തായിരിക്കും വികാരം?
*ആസ്വാദനം അല്ലാതെന്താ........... 
*അങ്ങേത്തലയ്ക്കല്‍ ആണാണോ പെണ്ണാണോ.. അതോ ശൂന്യമാണോ..?   
*അറിയില്ല........
*ഇത് രണ്ടുപേര്‍ പരസ്പരസമ്മതത്തോടെ നടത്തിയ സംഭാഷണം അല്ലന്നുണ്ടോ?
*ആകാനാണ് കൂടുതല്‍ സാധ്യത........  
*എപ്പോഴാണ് ഈ സംഭവം നടന്നിരിക്കുനത്?
*ആ അറിയില്ല..........
*ഇതില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടോ?
*ഇതുവരെ ഇല്ല............
*പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ വളരെ സ്വകാര്യമായി ഫോണില്‍ കൂടി വികരാതീവ്രമായി സംഭാഷണം നടത്തിയാല്‍ അത് കുറ്റകരമാണോ?
*അല്ല................
*ഈ സംഭാഷണം ആരെയെങ്കിലും ദോഷകരമായി ബാധിക്കുമോ?
*അതിനു രണ്ടുപേര്‍ മാത്രം നടത്തിയ സംഭാഷണമല്ലേ.. ആരെ ബാധിക്കാന്‍..
*ഇക്കാര്യത്തില്‍ എന്തെങ്കിലും അധികാരദുര്‍വിനയോഗം നടന്നോ..?.
*അത് പറയേണ്ടത് സംഭാഷണത്തിനു ചെവികൊടുത്ത് അങ്ങേതലയ്ക്കല്‍ നിന്ന ആളാണ്‌
*അങ്ങനെ ഒരാളുണ്ടോ..? ഉണ്ടെങ്കില്‍ എവിടെ?
*ചാനലിനോട് ചോദിക്കണം   
*ഖജനാവിന് എന്തെങ്കിലും നഷ്ടം ഉണ്ടാക്കിയോ?
*അങ്ങനെ ചോദിച്ചാല്‍ മന്ത്രി ഉപയോഗിച്ച ഫോണ്‍ സര്‍ക്കാര്‍ ചിലവില്‍ ആണെങ്കില്‍ ആ കോളിന്റെ ചിലവ് ഖജനാവില്‍നിന്നും പോകും
*അത് തിരിച്ചടച്ചാല്‍ പ്രശ്നം തീര്‍ന്നില്ലേ..?
*തീരും.........
അതായത് ഉഭയസമ്മതപ്രകാരമുള്ള വെറും അഞ്ചുരൂപയില്‍ താഴെ ചിലവുവരുന്ന  ഒരു ഫോണ്‍ ശൃംഗാരമാണ് ഒലക്ക വണ്ണത്തില്‍ പുറത്തുവിട്ടത്.. ആര്‍ക്കും പരാതിയില്ല, പരാതിക്കാരിയുണ്ടോന്നും അറിയില്ല, പരാതിപ്പെടാന്‍ ആരുമില്ലാത്ത അവസ്ഥയില്‍  രണ്ടുപേര്‍ തമ്മില്‍ നടത്തിയ  സ്വകാര്യസംഭാഷണം എങ്ങനെ കുറ്റമാകും...
പിന്നെ ഇവിടെ ആര്‍ക്കാ പ്രശ്നം.... മംഗളത്തിന്...

 രണ്ടുപേര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരം നടത്തിയ ഫോണ്‍സംഭാഷണം ചോര്‍ത്തിയെടുത്തു പൊതുസമൂഹത്തിന്‍റെ മുന്നില്‍ കേള്‍പ്പിക്കുന്ന പരിപാടിയെ പത്രപ്രവര്‍ത്തനമെന്നല്ല ചെറ്റത്തരമെന്നാണ് പറയുക.. കരണത്ത് രണ്ടുപൊട്ടിക്കുക തുടര്‍ന്നാകാം ചോദ്യം ചെയ്യലും അന്വേഷണവുമൊക്കെ.. ഇതാണോ നിങ്ങ പറയുന്ന ഈ ഫോര്‍ത്ത് എസ്റ്റേറ്റ്.. ഇമ്മാതിരി വളിപ്പുകള്‍ നാട്ടുകാരെ കേള്‍പ്പിക്കാന്‍ വേണ്ടിയാണോ നിങ്ങളീ കഷ്ടപ്പെട്ടു മാധ്യമപ്രവര്‍ത്തനം നടത്തുന്നത്.. ഈ പരിപാടികള്‍ നടത്തുന്നവരെ പിമ്പുകള്‍ എന്നാണ് പൊതുവേ വിളിക്കാറ്...

   അശ്ലീല സംഭാഷണമെന്നത് സാഹചര്യത്തിന്‍റെ അടിസ്ഥാനത്തില്‍ വരുന്ന പ്രയോഗമാണ്... രണ്ടുപേര്‍ അവരുടെ സ്വകാര്യനിമിഷങ്ങളില്‍ പങ്കുവയ്ക്കുന്നത് പലതും ഒളിഞ്ഞുനിന്നു കേള്‍ക്കുമ്പോള്‍ ഒളിഞ്ഞുനോട്ടക്കാരന് അത് അശ്ലീലമായി തോന്നാം... മറ്റുള്ളവരുടെ സ്വകാര്യയിടങ്ങളില്‍ കടന്നുകയറി അവിടെയെന്താ നടക്കുന്നതെന്ന് ഒളിഞ്ഞുനോക്കി അത് ലോകംമുഴുവന്‍ പറഞ്ഞുനാറ്റിക്കുന്നതാണോ മാധ്യമ പ്രവര്‍ത്തനം. സംഭാഷണത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ക്കും പ്രശ്നമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പ്രശ്നം.. ഇത്തരം ഒളിഞ്ഞുനോട്ടക്കാരുടെ കാലു തല്ലിയോടിക്കുകയാണ് ആദ്യം വേണ്ടത്.. ഇന്നിത് മന്ത്രിക്ക്; ഇതിങ്ങനെ തുടര്‍ന്നാല്‍ നാളെ ഇത് ആര്‍ക്കെതിരെയും പ്രയോഗിക്കും.  എന്‍റെ കാശു കൊടുത്ത് ഞാന്‍ വാങ്ങിയ ഫോണില്‍ ഞാന്‍ കാശുമുടക്കി എടുത്ത സിം ഞാന്‍ കാശുകൊടുത്ത് ചാര്‍ജ് ചെയ്ത് അകലെയുള്ള എന്‍റെ ഭാര്യെയൊ കാമുകിയെയോ വിളിച്ച് അല്പം കൊച്ചുവര്‍ത്തമാനം പറയാമെന്നു വെച്ചാല്‍ മംഗളംപോലുള്ള പാപ്പരാസി പരനാറികള്‍ എന്‍റെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന് സംഭാഷണം റെക്കോര്ഡ് ചെയ്ത് ലോകം മുഴുവന്‍ കേള്‍പ്പിക്കാന്‍ തുടങ്ങിയാല്‍ അത് അനുവദിക്കാന്‍ പറ്റുമോ.. ഇവനെയൊക്കെ എന്ത് ചെയ്യണം... നാളെ ഇത് ആര്‍ക്കും വരാം....

  ഏതായാലും ക്ലിപ്പുവന്നയുടനെ മന്ത്രി രാജിവെച്ചു.. അതോടെ മംഗളം ഇറക്കിയ ബോംബ്‌ പാതിനനഞ്ഞ പടക്കമായി ചീറ്റിയെന്നതാണ് വാസ്തവം... രാജി വന്നില്ലേല്‍ അതിന്‍റെ പുറത്തുകയറിയൊരു ഊഞ്ഞാലാട്ടം തന്നെ നടത്താമായിരുന്നു... ആ മനപ്പായസം വെറുതെയായി.. 

  കേരള രാഷ്ട്രീയത്തില്‍ സ്ത്രീ വിഷയങ്ങള്‍ കടന്നുവരുന്നതില്‍ ഇപ്പൊ വലിയ പുതുമയൊന്നുമില്ല... അമ്പുകൊള്ളാത്തവര്‍ ആരുമില്ല കുരുക്കളില്‍ അതാണ് അവസ്ഥ... പിറകോട്ടു ചികയാന്‍ നിന്നാല്‍ കേരളം മുഴുവന്‍ ദുര്‍ഗന്ധം മണക്കും.. ഇരുപത്തൊന്നു പേജുള്ള കത്തും സ്വന്തം ലൈംഗിക അവയവും പ്രദര്‍ശിപ്പിച്ച എംപിയുമൊക്കെ ഇതിലെ ഇപ്പോഴും നടക്കുന്നുണ്ട്... പരാതി പറയാന്‍ ഒരു സ്ത്രീതന്നെ മുന്നോട്ടുവന്നിട്ടും മനസ്സാക്ഷിയെ നോക്കി കെട്ടിപ്പിടിച്ചുകിടന്നവരുമൊക്കെ അങ്ങനെതന്നെയിരിക്കുമ്പോള്‍ പരാതിക്കാര്‍ ഇല്ലാത്ത ഒരു ആരോപണം വന്ന് മണിക്കൂറുകള്‍ക്കകം രാജിവെച്ചതും നല്ലതുതന്നെ.. ചെയ്തത് ഒരു കുറ്റമാണെന്ന പരാതിവന്നാല്‍ നടപടിയെടുക്കേണ്ടതുമാണ്.. അതല്ല ചാനല്‍ ലോഞ്ചിങ്ങിനുവേണ്ടി പടച്ച ഒരു പെയ്ഡ് എക്സ്ക്ലൂസിവാണ് ഈ വാര്‍ത്തയെങ്കില്‍ ഈ ചാനലിനെതിരെ ശക്തമായ നടപടിയും ആവശ്യമാണ്...

  ശരിക്കും മന്ത്രിയുടെ അശ്ലീലസംഭാഷണം പുറത്തുവിട്ടുകൊണ്ട്  സ്ത്രീകളുടെ ഉന്നമനമാണോ മംഗളം ലക്ഷ്യമിട്ടത്... നല്ല ഒന്നാംതരം ലൈംഗിക സംഭാഷണം കേള്‍ക്കാന്‍ അവതാരകയായും; കേള്‍വിക്കാരായും സ്ത്രീകളെത്തനെ കൊണ്ടിരുത്തി... ക്ലിപ്പിലെ ഹോട്ട് രംഗങ്ങള്‍ കേള്‍ക്കുമ്പോള്‍ സ്ത്രീകളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങള്‍ സൂം ചെയ്ത് ലോകം മുഴുവന്‍ കാണിച്ചു... തനി ഊളത്തരം എന്നല്ലാതെ എന്താണ് ഇതിനെ പറയുക... ഒരു വാര്‍ത്തചാനല്‍ കുടുംബസദസ്സുകളിലെക്ക് എക്സ്ക്ലൂസിവ് എന്നപേരില്‍  കടത്തിവിടുന്ന  സീല്‍ക്കാരശബ്ദങ്ങള്‍ നമ്മുടെ സമൂഹത്തിനു എന്തു ഗുണമാണ് ഉണ്ടാക്കുക..? കുട്ടികളെ മാറ്റിക്കോ എന്ന് അവതരകയുടെ മുന്നറിയിപ്പുകൊണ്ട് പ്രശ്നം തീര്‍ന്നോ? എക്സ്ക്ലൂസിവെന്നപേരില്‍ ഏത് അശ്ലീലക്ലിപ്പുകളും പൊതുജനത്തെ കേള്‍പ്പിക്കാമെന്നാണോ... ഈ ക്ലിപ്പുകള്‍ വ്യാജമാണോ ഒര്‍ജിനലാണോയെന്ന് മംഗളം പറയുന്ന ന്യായങ്ങളെ മുന്നിലുള്ളൂ... ഇത് ഏതെങ്കിലും സ്ത്രീക്കെതിരെയുള്ള പീഡനം ആയിരുന്നെങ്കില്‍ ഇരയുടെ വാക്കുകളും കേള്‍പ്പിക്കേണ്ടതുണ്ട്... മാത്രമല്ല പീഡനം എയര്‍ ചെയ്യുന്നതോടൊപ്പം ഇരയ്ക്കുവേണ്ട നിയമസഹായവും ഉറപ്പുവരത്തണം..അങ്ങനെ എന്തെങ്കിലും ചെയ്തോ.. ഇതൊരു പീഡനം ആണെന്നതിനുള്ള വ്യക്തമായ തെളിവുകള്‍ മംഗളം പൊതുസമൂഹത്തിനു മുന്നില്‍ വയ്ക്കേണ്ടതാണ് ..അല്ലാത്ത പക്ഷം തെറ്റായവാര്‍ത്ത പ്രക്ഷേപണം ചെയ്തതിനു മംഗളത്തിന്റെ സംപ്രേക്ഷണ അനുമതി സര്‍ക്കാര്‍ നിരോധിക്കേണ്ടതാണ്... എക്സ്ക്ലൂസിവെന്ന പേരില്‍ നീലചിത്രത്തിലേതിനു സമാനമായ ശബ്ദരേഖകള്‍ കേള്‍പ്പിച്ചു ആളെകൂട്ടാനുള്ള സൈക്കോളജിക്കല്‍ മൂവാണോ ഇതെന്ന് കാത്തിരുന്നു കാണാം...


  റേറ്റിംഗ് കൂട്ടാനുള്ള തത്രപ്പാടില്‍ ഇന്ന് ഹോട്ട് ഓഡിയോ ക്ലിപ്പ് ,നാളെ ഹോട്ട് സീഡി അതും കഴിഞ്ഞ്... അവതാരകരും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വരുന്നവരും പരിപൂര്‍ണ്ണ നഗ്നരായി മറവില്ലാതെ എല്ലാം ലോകത്തിനു മുന്നില്‍ തുറന്നുകാട്ടുന്ന സത്യസന്ധമായ ഒരു മണിക്കൂര്‍ അതാണ്‌ നുമ്മ കാത്തിരിക്കുന്ന കലര്‍പ്പില്ലാത്ത മംഗളം ന്യൂസ് അവര്‍.. 


ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....  

Sunday, March 26, 2017

എയര്‍ഇന്ത്യജീവനക്കാരന് തല്ല്;സംഭവത്തില്‍ പ്രവാസികള്‍ക്ക് ശുഭപ്രതീക്ഷ...


  എയര്‍ഇന്ത്യ ജീവനക്കാരനെ ശിവസേന എം പി വിമാനത്തില്‍ വെച്ച് മര്‍ദിച്ചു. ചെരുപ്പുകൊണ്ട് ഇരുപത്തിയഞ്ച് പ്രാവശ്യം അടിച്ചുവന്നാണ് പരാതി. പരാതിയിന്മേല്‍ വധശ്രമത്തിനു ഡല്‍ഹിപോലിസ് കേസെടുത്തു. വിമാനകമ്പനികള്‍ എം പി യെ ബഹിഷ്ക്കരിച്ചു. എയര്‍ടിക്കറ്റ് കിട്ടാത്ത എംപി ട്രെയിന്‍ പിടിച്ച് ഡല്‍ഹിക്കുപോയി...ഏതായാലും അടികിട്ടിയവന്‍റെ വേദനയിലും അടികൊടുത്തവന്‍റെ പ്രതികരണത്തിലും പങ്കുചേര്‍ന്ന് കേസ് കേസിന്‍റെ വഴിക്കും; നിയമം നിയമത്തിന്‍റെ വഴിക്കും പോകട്ടെയെന്നു ആശംസിക്കാം; നമുമ്മു നമ്മുടെ വഴിക്കും പോകാം....
  
  നാട്ടില്‍ എവിടെയോ എയര്‍ഇന്ത്യ ജീവനക്കാരനെ ഏതോ എംപി പഞ്ഞിക്കിട്ടന്നു കേട്ടിട്ട് പ്രവാസികള്‍ പടക്കംപൊട്ടിച്ച് ആഹ്ലാദിച്ചുവെന്നു പറയപ്പെടുന്നു... തങ്ങള്‍ക്കുചെയ്യാന്‍ കഴിയാത്തത് ചെയ്ത ആ മഹാനുഭാവന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി സന്ദേശങ്ങളാണ് എയറിലൂടെ പറന്നുകളിക്കുന്നത്... അത്രയ്ക്കു നല്ല ആത്മബന്ധമാണ് പ്രവാസികളും എയര്‍ഇന്ത്യയും തമ്മില്‍.. ഈ തല്ലുകൊടുക്കല്‍ പൂജ നടത്തിയത് കേരളത്തില്‍നിന്നുള്ള ഏതെങ്കിലും എംപിയാണു ചെയ്തതെങ്കില്‍ ഒരു സംശയവും വേണ്ട; മലയാളികള്‍ ഒന്നടങ്കം ആ എംപി ക്കു പിന്തുണയുമായി പിറകെ ഓടിയേനെ.. ഇതിപ്പോ അടികിട്ടിയത് മലയാളിക്ക്; അടികൊടുത്തത് ശിവസേന എംപി. അതുകൊണ്ട് എംപിക്കെതിരെ അല്പം പ്രതികരിച്ചില്ലേല്‍ കടുത്ത അപരാധമാകും... എന്നാലും തല്ലുകിട്ടിയത് മലയാളിക്കാണെങ്കിലും അടികൊടുത്തത് എയര്‍ ഇന്ത്യയ്ക്കിട്ടാണല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത ഒരു സുഖം. അന്ന് എയര്‍ ഇന്ത്യയ്ക്ക് വേണ്ടി തല്ലുവാങ്ങാന്‍ നിമിത്തമായത് ആ പാവമാണല്ലോ; അത് അങ്ങേരുടെ വിധിയെന്നോര്‍ത്തു ഞടുക്കവും ദുഖവും രേഖപ്പെടുത്തുന്നു ..

  ഈശ്വരാ ഭഗവാനേ യെവന്മ്മാരുടെ മോന്തയ്ക്കിട്ട് ആരെങ്കിലുമൊന്നു പെരുക്കണേയെന്നു ഒരിക്കലെങ്കിലും പ്രാര്ധിക്കാത്ത ഒരു പ്രവാസിയെപ്പോലും കണികാണാന്‍ കിട്ടുമെന്ന് തോന്നുന്നില്ല... വേണമെങ്കില്‍ കേറിയിരുന്നുപോടാ കന്നുകാലികളെ...  അതാണ്‌ സര്‍വിസിംഗ് ലൈന്‍... പിന്നെ വേറെ ഗതിയില്ലാത്തതുകൊണ്ട്  വീണ്ടും വീണ്ടും കയറേണ്ടിവരുന്നു... മോന്തയ്ക്കോന്നു കൊടുക്കാമെന്നുവെച്ചാല്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്നുപറഞ്ഞ് കള്ളക്കേസ് കൊടുത്ത് അകത്തിടും... പണ്ട്  നെടുമ്പാശ്ശേരിക്ക് ടിക്കറ്റ് എടുത്തവരെ തിരുവനന്തപുരത്ത് കൊണ്ടിട്ട് പൊരിച്ചപ്പോള്‍ വെള്ളവും ഭക്ഷണവും മറ്റ് തുടര്‍യാത്രാ സൌകര്യങ്ങളും ചോദിച്ചതിനു യാത്രക്കാര്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്നു പറഞ്ഞാണ് എയര്‍ ഇന്ത്യ കേസ് കൊടുത്തത്... കുടിക്കാന്‍ വെള്ളം ചോദിച്ചവരും, ഉച്ചത്തില്‍ സംസാരിച്ചവരുമൊക്കെ  അവധിക്കാലം കേസും കോടതിയുമായി തള്ളിനീക്കി ..അന്ന് ശ്രീ പത്ഭനാവനെക്കണ്ട് തേങ്ങയുടച്ചു പ്രാര്‍ഥിച്ചതാ  ഈശ്വരാ ഭഗവാനെ യെവന്റെയൊക്കെ മോന്തയ്ക്കിട്ടാരെങ്കിലും രണ്ടു കൊടുക്കണേയെന്നു... അതിപ്പോ അച്ചിട്ടായി.... എന്‍റെ എംപി ചേട്ടാ,,, നിങ്ങ മുത്താണ്; മുത്ത്‌.. നിങ്ങ ഇനിയും അടിച്ചുപൊളിക്ക് ബ്രോ... നിങ്ങ ഇപ്പൊ പ്രവാസികളുടെ അവതാരപുരുഷനാണ്; കണ്‍കണ്ട ദൈവം.. അങ്ങ് ഈ മുംബൈ ഡല്‍ഹിയാത്ര മാത്രം നടത്താതെ ഇടയ്ക്കിടെ ഗള്‍ഫ് യാത്രകളും നടത്തണം... അതിനുള്ള പണമില്ലേല്‍ ടിക്കറ്റെടുത്തുതരാം എന്നാലും വേണ്ടില്ല. ഒരേയൊരു കണ്ടിഷന്‍ മാത്രം പറഞ്ഞസമയത്തു പറന്നില്ലേല്‍,,സര്‍വിസിംഗ് മോശമായാല്‍ ഇപ്പൊ ചെയ്തതുപോലെ മുഖം നോക്കാതെ, മുഖമടച്ചു പ്രതികരിക്കണം. അതിനായി സോളില്‍ നല്ല മുള്ളാണിയുള്ള ചെരുപ്പും സ്പോണ്സര്‍ ചെയ്യാം..യെവന്മ്മാര്‍ നന്നാകുമോയെന്നു നമുക്കൊന്നു നോക്കാമല്ലോ... കിട്ടേണ്ട അടി യെവന്മ്മാര്‍ എവിടുന്നായാലും ഇരന്നുമേടിക്കും അതുറപ്പാ....എംപി അതിനുള്ള ഒരു നിമിത്തമായി മാറിയെന്നത് സ്വാഭാവികം.

  ലോകത്തിലെ കൂതറ വിമാനക്കമ്പനികളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ എയര്‍ ഇന്‍ഡ്യയ്ക്ക് മോശമല്ലാത്ത സ്ഥാനമാണുള്ളത്‌... ആ ഗ്രേഡ് വച്ചുനോക്കുമ്പോള്‍  ഈ അടിയൊക്കെ ചെറുത് .ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന വാര്‍ത്തപ്രകാരം  മോശം സര്‍വിസിങ്ങില്‍ എയര്‍ഇന്ത്യ; ലോകത്ത്  മൂന്നാം സ്ഥാനത്താണ്.. അതിനു താഴെ പരകൂതറയായി രണ്ടുപേര്‍ മാത്രം.. അത് ഒന്നാം സ്ഥാനത്ത് എത്തിക്കുംവരെ ഇമ്മാതിരി കലാപരിപാടികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.... ഇപ്പൊ കിട്ടിയ അടിയിലൂടെയെങ്കിലും നന്നാവുമോ എന്തോ.

  തല്ലിയത് വളരെ മോശമായിപ്പോയിയെന്നു വിലപിക്കുമ്പോള്‍ ഒരു കാര്യം മറക്കേണ്ട;  ചില തല്ലുകള്‍ ഇരന്നുവാങ്ങുന്നതാണ്.. ഒരു തല്ലു കിട്ടിയാല്‍ ചിലര്‍ നന്നായെന്നും വരാം... ഇത്തരം തല്ലും തെറിവിളിയും നന്നാക്കലുമൊക്കെ നമ്മുടെ നാട്ടിലും സമൃദ്ധമായി നടക്കുന്നുണ്ടുതാനും..ഈ അടുത്ത ദിവസങ്ങളിലാണ് നമ്മുടെ ഒരു ജനപ്രതിനിധി ഉച്ചയൂണ് അല്പം താമസിച്ചുവെന്ന കാരണത്താല്‍ കാന്റീന്‍ ജീവനക്കാരന്റെ മുഖത്തടിച്ചത്... പണ്ടൊരു കണ്ണൂര്‍ എം പി യാണ് മണല്‍ക്കടത്തു പ്രതിയെ പിടിച്ച എസ് ഐ യെ സ്റ്റേഷനില്‍ കയറി തെറിവിളിച്ചത്... കറന്റ് പോയെന്നും പറഞ്ഞ് നമ്മുടെ ഒരു ജനപ്രതിനിധി KSEB  ഓഫീസില്‍ പോയി ഭരണിപ്പാട്ട് നടത്തുന്ന ദൃശ്യങ്ങള്‍ യു ടുബില്‍ ഇപ്പോഴും കിടക്കുന്നു.. ന്യായികരണ വ്യാകരണവിധി പ്രകാരം ഇമ്മാതിരി കലാപരിപാടികള്‍ ജനപ്രതിനിധികള്‍ ചെയ്യുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് പലര്‍ക്കും അറിഞ്ഞുകൂടാ... ഉദാഹരണത്തിനു എയര്‍ ഇന്ത്യ ചെയ്യുന്ന ജനസേവനങ്ങള്‍ നോക്കിയാല്‍ ഇപ്പൊ കൊടുത്ത അടിയൊക്കെ ചെറുത്..  നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ടവനെ തിരുവനന്തപുരത്ത് ഇറക്കും കോഴിക്കോട് ഇറങ്ങേണ്ടവനെ കൊയിലാണ്ടിയില്‍ ഇറക്കും...  വിമാനം പറക്കുമ്പോള്‍  നിയന്ത്രിക്കേണ്ട പൈലറ്റ്‌ ബിസിനസ് ക്ലാസില്‍ പോയി ഉറങ്ങുന്നു.. പറക്കുന്നതിനിടയ്ല്‍ എയര്‍ ഹോഴ്സ്ട്ടസുമായി തല്ലുകൂടി വിമാനം നിയന്ത്രിക്കാന്‍ ആരുമില്ലാതെ പറക്കുന്നു... ഡ്യൂട്ടിസമയത്ത് മദ്യപിച്ചു പിടിക്കപ്പെടുന്നു... ഇതൊക്കെ ആരേലും ചോദ്യം ചെയ്താല്‍ അപ്പൊ കേസ് വരും റാഞ്ചാന്‍ ശ്രമിച്ചുവെന്ന്... യാത്രക്കാരുടെ കാര്യത്തില്‍ ഒരു ഉത്തരവാദിത്തവും ഇല്ലാതെ വരുമ്പോള്‍ ഒരു ഓര്‍മ്മപ്പെടുത്തലിന് ഒരു കിഴുക്ക് നല്ലതാണ്.

  ഈ വിഷയത്തില്‍ കിട്ടിയ തല്ലിനെ  ജനങ്ങളുടെ മൊത്തം ഒരോര്‍മ്മപ്പെടുത്തലായി കണ്ടാല്‍ മതിയാകും..അപ്പന്‍ മക്കളെ തല്ലുന്നതുപോലെ.. തങ്ങളുടെ വിമാനത്തില്‍  യാത്രചെയ്യുന്ന യാത്രക്കാരോടുള്ള സമീപനത്തെക്കുറിച്ച് എയര്‍ഇന്ത്യ ഒരു ആത്മപരിശോധന നടത്തിയാല്‍ ഇപ്പൊ കിട്ടിയ ഒരടിയല്ല എല്ലാ ദിവസവും ഓടിച്ചിട്ടടികിട്ടേണ്ട പണിയാണ് ചെയ്യുന്നതെന്നു മനസ്സിലാകും... പെട്ടിയും കിടക്കയുമെടുത്തു കുഞ്ഞുകുട്ടി പരാധിനങ്ങളുമായി ബോര്‍ഡിംഗ് പാസും മേടിച്ച്; ഇപ്പൊ ഗേറ്റ് തുറക്കുമെന്നോര്‍ത്തു നോക്കിയിരിക്കുമ്പോഴാണ് അറിയിപ്പുവരുന്നത്. 10.45 നു ഇവിടുന്നു പറക്കുമെന്ന് പറയുന്ന എയര്‍ഇന്ത്യ ഇതുവരെ ഇവിടെ  ഇറങ്ങിയിട്ടില്ല ... കാത്തിരുന്നു കാണാമെന്നു... എങ്ങാനും കയറിപ്പറ്റിയാലോ സര്‍വിസിംഗ് അഥവ യാത്രക്കാരുടെ സംതൃപ്തിലാണ് എയര്‍ ഇന്ത്യയുടെ പ്രധാനശ്രദ്ധയെന്നു ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാകും.. സീറ്റുകള്‍ മിക്കതും കീറിപ്പറിഞ്ഞു തുന്നിക്കെട്ടിയത്,, സ്ക്രൂവോക്കെ ഇളകി ക്രാ ക്രാ ശബ്ദം.. കോമ്പ്ലിമെന്ററി ഫുഡ് എന്ന ഓമനപ്പേരില്‍ കാശുവാങ്ങി വിളമ്പുന്നത് അടിപൊളി സാധനമാണ് ...  ഉരുളക്കിഴങ്ങ് കറി, ചോറ് പിന്നെയൊരു മധുരക്കട്ട, നാലു കായ് വറ, ഇരുനൂറു എംഎല്‍ പച്ചവെള്ളം അങ്ങനെ വിഭവസമൃദ്ധം.. ഒക്കെ കഴിച്ചുകഴിഞ്ഞാല്‍ ആവണക്കുകുടിച്ചപോലെ ശുദ്ധമായ നിര്‍ബാധം നിരന്തരം തുടരുന്ന ശോധന... പിന്നെ തിരക്കോട് തിരക്കാണ്.. ടോയിലറ്റ് മുന്നില്‍ എപ്പോഴും നീണ്ട ക്യൂ; പോയവര്‍ വരുന്നു, വീണ്ടും പോകുന്നു.. ചിലര്‍ ഇരുന്നു വിയര്‍ക്കുന്നു.. ഇതിനിടയിലാണ് ഏസീ ഓഫാക്കിയുള്ള  സ്റ്റീം ബാത്ത് തുടങ്ങുന്നത്... എല്ലാവരെയും പുഴുങ്ങിയെടുക്കും; ഇത് യാത്രക്കാര്‍ക്ക് കൊടുക്കുന്ന കൊമ്പ്ലിമെന്ററി ബാത്താണെന്നാണ് വയ്പ്പ്.. ഫീസ്‌ കൊടുക്കേണ്ട... വിയര്‍ത്തുകുളിച്ച കുഞ്ഞുകുട്ടികളുടെ ആര്‍ത്തനാദം പിന്നണി മ്യൂസിക് ഇല്ലാത്തതിന്‍റെ വിടവ് നികത്തും... ഇങ്ങനെ മുഴുവന്‍ സമയവും വിമാനത്തിനകം ഒരു ഉത്സവപറമ്പിന് സമാനമായി നിലനിറുത്താന്‍ എയര്‍ഇന്ത്യ ശ്രമിക്കാറുണ്ട്. ഇനിയാണ് കലാശക്കൊട്ട്   കൊച്ചിയില്‍ ഇറങ്ങേണ്ടത് കൊയിലാണ്ടിയില്‍ ഇറക്കും.. വീട്ടുകാരും കൂട്ടുകാരും കൊച്ചിയില്‍ നമ്മളെ കാത്തിരിക്കുമ്പോള്‍ നമ്മള്‍ തിരുവനന്തപുരത്ത് പച്ചവെള്ളംപോലും കിട്ടാതെ വിമാനത്തില്‍ കുത്തിയിരുപ്പ് സമരം നടത്തുകയായിരിക്കും..ഒടുവില്‍ ഏസി ഓഫാക്കി എല്ലാത്തിനെയും ഉന്തിത്തള്ളി പുറത്തുചാടിക്കും... പരാതി പറയാന്‍ പോയാല്‍ സൗഹൃദഭാവത്തില്‍ പേരും അഡ്രസും എഴുതിവാങ്ങി വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്ന പേരില്‍ കേസും പിറകെവരും.. അങ്ങനെ;  അവധിക്കാലം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ വരുന്നവന്‍ കേസും കോടതിയുമായി നട്ടം തിരിയും..  ഇമ്മാതിരി സേവനങ്ങള്‍ത്തന്നു യാത്രക്കാരുടെ മുതുകിനിടിക്കുന്ന  എയര്‍ ഇന്ത്യയുടെ കരണത്ത് ആര് പൊട്ടിച്ചാലും ആ ധൈര്യശാലിക്ക് നല്ലൊരു ലൈക്ക് അത്യാവശ്യമാണ്... തല്ലുകള്‍ ന്യായികരിക്കത്തക്കതല്ലെങ്കിലും  ചില തല്ലുകള്‍ ചിലയിടങ്ങളില്‍ ചിലപ്പോള്‍ അത്യാവശ്യമാണ്... കന്നുകാലികള്‍ മാത്രം സഞ്ചരിക്കുന്നത്തിനിടയില്‍ ചിലപ്പോള്‍ ഏമാന്മ്മാരും കടന്നുവരാമെന്ന സത്യം മറക്കാന്‍ പാടില്ല... അവരോട് കന്നുകാലികളോട് സംസാരിക്കുന്ന അതേ രീതിയില്‍; നീയാരാടാ സംസാരിക്കാന്‍;  ഇരിയെടാ അവിടെ... എന്നൊക്കെ പറഞ്ഞാല്‍ ചിലപ്പോ മോന്തയുടെ ഷെയിപ്പുമാറാനും, പല്ലിന്‍റെ എണ്ണം കുറയാനും സാദ്ധ്യതയുണ്ട്; അതുകൊണ്ട് നോക്കിയും കണ്ടും ഇനിയെങ്കിലും പെരുമാറുക... ഇതിപ്പോ എംപി തന്നെ അടിപൊട്ടിച്ച സ്ഥിതിക്ക്;കാര്യങ്ങളൊക്കെയൊന്ന് ഉഷാറാകാന്‍ സാധ്യതയുണ്ട്.. ബഹിഷ്കരണം അതൊക്കെ വെറും ഒരു സെക്കന്‍ഡിന്‍റെ  കോമഡിയല്ലേ....

  ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....  


Thursday, March 23, 2017

സമരമെന്നുപറഞ്ഞാല്‍ ഇതാണുസമരം മൂക്കില്‍ പഞ്ഞിവെയ്ക്കുന്ന സമരം


  വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സ്വാശ്രയമുതലാളിക്കെതിരെ സ്വാശ്രയ അസോസിയേഷന്‍ നടപടിയെടുത്തൂ..കുട്ടികളെ ഇടിച്ചുപഞ്ഞിക്കിടുന്നതും; ഇടിമുറിയില്‍ക്കയറ്റി തല്ലിക്കൊല്ലുന്നതും ക്രിമിനല്‍കുറ്റമാണെന്നും അങ്ങനെയുള്ളവരെ സംഘടനയില്‍ വെച്ചുപൊറുപ്പിക്കില്ലന്നും അസോസിയേഷന്‍ അറിയിച്ചു... മര്‍ദനമേല്‍ക്കേണ്ടിവന്ന വിദ്യാര്‍ത്ഥിയോട് ഐക്യദാര്‍ട്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ദിവസത്തേയ്ക്ക് കോളേജുകള്‍ അടച്ചിടാനും ..പോലിസ് അന്വേഷണത്തോട് സഹകരിക്കുമെന്നും; വിദ്യാര്‍ത്ഥിയേയും കുടുംബക്കാരെയും ആശ്വസിപ്പിക്കാന്‍ ഒരു പ്രതിനിധിസംഘത്തെ അയക്കാനും സ്വാശ്രയഅസോസിയേഷന്‍ തീരുമാനിച്ചു.....     ഹാ ഹഹ എന്തുനല്ല നടക്കാത്ത സ്വപ്നം...  
        ഒര്‍ജിനല്‍ ദേണ്ടെ താഴെ കിടക്കുന്നു
 കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളും നാളെ അടച്ചിടാന്‍ സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു.  എന്‍ജിനീയറിങ്, മെഡിക്കല്‍ കോളേജുകള്‍ അടക്കം എല്ലാ കോളേജുകളും അടച്ചിടും.  നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ലക്കിടി നെഹ്രു ലോ കോളേജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് പി. കൃഷ്ണദാസടക്കം അഞ്ചുപേരെ ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍  അനിശ്ചിതകാല സമരം അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷന്‍ അറിയിച്ചു....... (മാതൃഭൂമി)

അടിപൊളി.... അല്പം വൈകിയാണെങ്കിലും സംഗതി കലക്കി.. എന്തേ അടച്ചിടാന്‍ വൈകിയതെന്നോര്‍ത്തു വേവലാതിപ്പെട്ടിരിക്കുവായിരുന്നു... ഈ അടച്ചിടല്‍സമരം കുറച്ചുകൂടിനേരത്തെ നടത്തിയിരുന്നെങ്കില്‍ കുറച്ചുകൂടി ജോറായേനെ... ഏത്,,, നമ്മുടെ റോബിന്‍ പാതിരിയെ പീഡനത്തിന് പിടിച്ച സമയത്ത് ഈ അടച്ചിടല്‍ സമരം നടത്തേണ്ടതായിരുന്നു... അദേഹവും ഒത്തിരി വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജര്‍ ആയിരുന്നല്ലോ... പോരാത്തതിന് നമ്മുടെ ഗ്രൂപ്പില്‍പ്പെട്ട ആളുമാണ്....ജാമ്യമില്ലാത്ത വകുപ്പ് പോലിസ് ചാര്‍ത്തിയതുകൊണ്ട്; അങ്ങേരിപ്പോള്‍ ചപ്പാത്തി പരത്തി ആശ്വാസം കൊള്ളുകയാണ്... ജാമ്യംകിട്ടുന്നവകുപ്പ് ചാര്‍ത്താന്‍ അന്ന് സമരം നടത്തിയിരുന്നെങ്കില്‍ ഇന്ന് അദേഹവും സഭാപ്രതിനിധിയായി  ഈ സമരത്തിന്‍റെ മുന്‍പന്തിയില്‍ നിന്നേനെ...
 ഇതിപ്പോ; ഈ അടച്ചിടല്‍ സമരത്തില്‍ ദൈവസ്നേഹം മാത്രം പ്രസംഗിക്കുന്ന സഭാ സ്വാശ്രയങ്ങളും,  സമുദായനന്മയ്ക്കും മാനവപുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സമുദായസംഘടനാ സ്വാശ്രയങ്ങളും, പിന്നെ അല്ലറചില്ലറ കള്ളുകച്ചവട പ്രമുഖരുടെ സ്വാശ്രയങ്ങളും  എല്ലാം ഒറ്റക്കെട്ടാണ്.. അതാണ്‌ വര്‍ഗ്ഗസ്നേഹം.. സ്വാശ്രയ അടിമുറിഇടിമുറി  കാര്യത്തില്‍ സഭയും, കള്ളും, സമുദായവും എല്ലാം ഒറ്റക്കെട്ടാണ്... നുമ്മടെ കോളേജിലെ വിദ്യാര്‍ത്ഥികളെ തല്ലാനും കൊല്ലാനുമുള്ള അധികാരം നമുക്കുണ്ട്; കേസെടുത്താല്‍ നുമ്മ ഒറ്റക്കെട്ടായി സമരം നടത്തിക്കളയും.... എന്താല്ലേ.........
  
 എന്തിനാണപ്പോ  ഈ അടച്ചിടല്‍... ഒരു സ്വാശ്രയകോളേജ് ചെയര്‍മാന്‍റെ നേതൃത്വത്തില്‍ അവരുടെ കോളേജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ പഞ്ഞിക്കിടുന്നു.. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലിസ് കേസ് എടുക്കുന്നു.. കുറ്റത്തിന്‍റെ മെറിറ്റ്‌ നോക്കി പോലിസ് ആവശ്യമായ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കി... കുറ്റത്തിന്‍റെ കഠിനത പ്രകാരം പ്രതികള്‍ക്ക് ജാമ്യംകിട്ടാനുള്ള സാധ്യത കുറവാണ്...അതിനെത്തുടര്‍ന്ന്‍  പോലിസ് ഈ കേസില്‍ ജാമ്യംകിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്തുവെന്ന് ആരോപിച്ച് കോളേജുകള്‍ അടച്ചിട്ടു സമരം നടത്തുന്നു.. അല്ലപ്പാ.. നിങ്ങ കുറെ സ്വാശ്രയക്കാര്‍ പറയുന്ന വകുപ്പുകള്‍ ചാര്‍ത്തി കേസ് എഴുതിയാ മതിയെങ്കില്‍ ഇന്നാട്ടില്‍ പോലീസും കോടതിയും ഒന്നും വേണ്ടല്ലോ... അല്ലേ.. നിങ്ങള്‍ക്ക് തോന്നിയവരെ തല്ലും നിങ്ങള്‍ക്ക് തോന്നിയവരെ കൊല്ലും ആരും മിണ്ടാന്‍പാടില്ല കൊള്ളാലോ ബ്രോ,,കളെ  നിങ്ങള്‍ പറയുന്ന ആ കിണാശ്ശേരി.....   

  അല്ല ഒരുകണക്കിന് നിങ്ങ പറയുന്നതിലും കാര്യമുണ്ട്; ഒരു വിദ്യാര്‍ത്ഥിയെ ഇടിമുറിയിലിട്ടു തല്ലിക്കൊന്നിട്ടും ജാമ്യം കിട്ടി; ഇതിപ്പോ വെറും തല്ലുമാത്രം കൊടുത്ത കേസില്‍ ജാമ്യമില്ലപോലും... ഇതെന്തൊരു പരിപാടിയാണ്; മ്ലെച്ചം മ്ലെച്ചം...ചിന്തിച്ചുപോകും ആരും ചിന്തിച്ചുപോകും...ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തമുണ്ട്.. ആദര്‍ശധീരന്‍ ആന്റണി ചേട്ടന്‍റെ കാലത്ത് രജനി എസ് ആനന്ദ്.....ഇപ്പൊ ജിഷ്ണു പ്രണോയ് എന്നിട്ട് ഇവിടുത്തെ സ്വാശ്രയത്തിനു വല്ല മാറ്റവും ഉണ്ടായോ..? ഇല്ല...  അപ്പൊ  ഇതങ്ങനെ വിട്ടാല്‍ പറ്റില്ല കാശിനുവേണ്ടി പിഴിയാനുള്ള അധികാരം ഉള്ളതുപോലെ തല്ലാനും കൊല്ലാനുമുള്ള അവകാശം കൂടി  സ്വാശ്രയകോളേജുകള്‍ക്ക് പതിച്ചു കിട്ടുന്നതുവരെ അടച്ചിടല്‍ തുടരണം...
  
   ഈ സ്വാശ്രയങ്ങളൊക്കെ തുടങ്ങുന്നത് സാമൂഹ്യ സേവനത്തിനുവേണ്ടിയാണെന്നാണ് ചിലരുടെയൊക്കെ വിചാരം.. സത്യമതാണോ അല്ലേയല്ല...  കാശെറിഞ്ഞു കാശുണ്ടാക്കാന്‍ വേണ്ടിയാണ് ഇതൊക്കെ തുടങ്ങുന്നത്... പത്തുകോടി മുടക്കിയാല്‍ നൂറുകോടി തിരിച്ചുപിടിക്കണം. അതിനുവേണ്ടിയുള്ള  എല്ലാ മാര്‍ഗ്ഗങ്ങളും സ്വികരിക്കും. ഫീസിനത്തില്‍ മാത്രം പിഴിഞ്ഞാല്‍ ഒക്കുന്നില്ലേല്‍ ; താടിവെച്ചാല്‍ ഫൈന്‍,, താടിവടിച്ചാല്‍ ഫൈന്‍,, മുണ്ടുടുത്താല്‍ ഫൈന്‍,, തുമ്മിയാല്‍ ഫൈന്‍ , ചിരിച്ചാല്‍ ഫൈന്‍,, കരഞ്ഞാല്‍ ഫൈന്‍ അങ്ങനെ പറ്റുന്ന രീതിയിലൊക്കെ പൈസ വസൂലാക്കും.. ഇതിനെയൊക്കെ എതിര്‍ക്കാന്‍ വരുന്നവര്‍ക്ക് ഇടിമുറിയില്‍ വച്ച് സ്വികരണം കൊടുക്കും.. സ്ഥാനത്ത് ഇടികൊടുത്താല്‍  ആള് പരലോകം പുല്കുമെന്നൊക്കെ  ഇവിടെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങളാണ്.. അതൊക്കെ അത്രവലിയ ഇഷ്യൂ ആക്കണോ. അതാണല്ലോ  മുന്പ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ മുന്‍‌കൂര്‍ജാമ്യം കിട്ടിയത്... അതിനു പറ്റിയ വകുപ്പുകള്‍ നുമ്മതന്നെ പോലീസിനു പറഞ്ഞുകൊടുത്തു.. പോലിസ് അതുവെച്ചു കാര്യങ്ങള്‍ നീക്കി. പക്ഷെ ഇവിടിപ്പോ ചെറിയൊരു മര്ധനക്കേസില്‍ ജാമ്യമില്ലപോലും.. എന്തൊരു അനീതിയാണ് ഈ പോലിസ് ചെയ്യുന്നത്. ചേര്‍ക്കേണ്ട വകുപ്പുകള്‍ ഏതെന്നു കൃത്യമായി പറഞ്ഞുകൊടുത്തതാണ്..അതൊന്നും കേള്‍ക്കാതെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിരിക്കുന്നു.. പിടിച്ചാല്‍ ഉണ്ട തിന്നേണ്ടിവരുമെന്ന് ഉറപ്പാണ്‌... പ്രമുഖന്‍റെ ഇടപെടലാണ് ഇനി ആകെയുള്ള പ്രതീക്ഷ..... മോഹന്‍ ഗോമസിന്‍റെ ഉച്ചിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച് നാല് നേരവും മൃഷ്ടാന്നം ഭോജിച്ച് ആസനത്തിലെക്ക് വാലും ചുരുട്ടി നടക്കുന്ന ആ കൊത്താഴത്തിലെ പ്രമുഖന്‍ ഉണ്ടല്ലോ; അദേഹം കലിതുള്ളി വിറച്ചിരിക്കുകയാണ്.. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത പോലീസുകാരുടെ വരിയെടുത്തുകളയുമെന്നാണ് ഭീക്ഷണി... അങ്ങനെ വലതും സംഭവിക്കുമോ മുഖ്യാ....
  
   കേസില്‍ പിടിയിലാകുന്ന പ്രതിക്ക് രക്ഷപെടാവുന്ന  വകുപ്പുകള്‍ ചേര്‍ത്തുവേണം കേസ് എഴുതാനെന്ന്...  ഹ ഹഹ എന്തൊരു നിരീക്ഷണം... പരാതിക്കാരന്‍റെ മൊഴിയുടെ മെറിറ്റ്‌ നോക്കി പോലിസ് വകുപ്പുകള്‍ ചാര്‍ത്തുന്നത് പ്രതിക്ക് ജാമ്യം കിട്ടാനുള്ള സാധ്യത ഇല്ലാതാക്കുംപോലും... ഇനിയിപ്പോ പ്രതി പറയുന്ന വകുപ്പുകള്‍ ചേര്‍ത്തെ കേസ് എഴുതാവൂ പോലും... ഇല്ലേല്‍ പണി തെറുപ്പിക്കും പോലും... ഈ പ്രമുഖനെയൊക്കെ ഏതു മലരുകളാണോ കൊത്താഴത്തിലേക്ക് തിരഞ്ഞെടുത്തത്..
  
   വന്നുവന്ന് നാട്ടില്‍ ചെറുകിട മോഷണമൊക്കെ നടത്തി ജീവിക്കുന്നവര്‍ക്കും,  ചെറുകിട കൂലിത്തല്ലുകാര്‍ക്കും, വല്ലപ്പോഴും വല്ല ചെറിയചെറിയ  പീഡനങ്ങളൊക്കെ നടത്തുന്നവര്‍ക്കും ജീവിക്കാന്‍ വയ്യാണ്ടായിരിക്കുന്നു... മുട്ടിനില്‍ക്കുമ്പോള്‍  ഒരു സിഗരറ്റ് വലിച്ചാല്‍, ഗുളികവാങ്ങാന്‍ പോണസമയത്ത് ഹെല്‍മറ്റ് മറന്നാല്‍, മതിലേല്‍ മുള്ളിയാല്‍, വഴിയില്‍ തുപ്പിയാല്‍, അടുത്ത പറമ്പില്‍ കയറി രണ്ടു തേങ്ങയിട്ടാല്‍..... നിങ്ങള്‍ പെട്ടത് തന്നെ.. ഇടിയും കിട്ടും, കേസും വരും... നാട്ടില്‍ അത്യാവശ്യം സ്വാശ്രയപ്രമുഖനക്കെയായാല്‍ സ്വന്തമായി ഇടിമുറികള്‍ ഉണ്ടാക്കാം കൈത്തരിപ്പ് തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികളെ പഞ്ഞിക്കിടാം, വേണമെങ്കില്‍ കൊല്ലാം ഒരു കുഴപ്പവുമില്ല... ഏതുവകുപ്പുചേര്‍ത്താ കേസ് എടുക്കേണ്ടതെന്ന് ചോദിച്ചു പോലിസ് പിറകെ നടക്കും... അതാണ്‌ നടപ്പ്... തല്ലിയാലും കൊന്നാലും നമുക്കുവേണ്ട വകുപ്പ് നമ്മള്‍ പറയും... അതല്ല വേറെ വകുപ്പ് ചേര്‍ക്കാമെന്നു വച്ചാല്‍ അടച്ചിടല്‍ സമരം നടത്തിക്കളയും...
മണിയും, മസില്‍പവറും, യൂണിയനും കൈയ്യിലുണ്ടെങ്കില്‍ ആരെയും തല്ലാം,; ആരെയും കൊല്ലാം; പ്രതിയാക്കപ്പെട്ടാല്‍ നിയമവ്യവസ്ഥയ്ക്കെതിരെ സമരം നടത്താം ഇതിനെയൊക്കെ മൊത്തത്തില്‍ പറയാനുള്ള പദം ഇറ്റലിക്കാര്‍ ലോകത്തിനു കൊടുത്തിട്ടുണ്ട്‌..  മാഫിയ

അപ്പൊ ഈ; നീതി, ന്യായം എന്നൊക്കെ പറയുന്നതോ ..?

അതൊക്കെ വെറും കോമഡിയല്ലേ ചേട്ടാ.....................   


 ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....