**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, June 12, 2014

മനസമ്മതം നടത്തിയാല്‍ തകരുന്ന ആലയങ്ങള്‍..



വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
   സ്വന്തം അടുപ്പിനകത്തു  പൂച്ചപെറ്റുകിടക്കുമ്പോഴും അയല്‍ക്കാരന്‍റെ അടുപ്പ് പുകയുന്ന വിഷമത്തിലാണ് ചിലര്‍... അമലപോളും സംവിധായകന്‍ എ.എല്‍ വിജയിയും തമ്മിലുള്ള വിവാഹ മനസമ്മതം പള്ളിയില്‍ നടന്നോയെന്ന സംശയത്താല്‍ ഒരു വിഭാഗം പുരോഗമന ആരാധകര്‍ കടുത്ത മാനസികസംഘര്‍ഷത്തിലാണ് ... സംശയത്തെത്തുടര്‍ന്നുണ്ടായ അനശ്ചിതത്വം നീക്കാന്‍ പള്ളിയില്‍വെച്ച് അങ്ങനെയൊരു സമ്മതം നടന്നിട്ടില്ലായെന്നു പത്രക്കുറിപ്പ് ഇറക്കേണ്ടിവന്നിരിക്കുന്നു... നല്ല ഒന്നാംതരം പുരോഗമന ചിന്താഗതിക്കാര്‍ക്കാണ് പ്രധാനമായും വാലിനു തീ പിടിച്ചിരിക്കുന്നത്.. ഒരുപക്ഷെ മനസമ്മതത്തിനു ക്ഷണിക്കാത്തതിലുള്ള ദേഷ്യമായിരിക്കും വിവാദത്തിനുപിന്നില്‍ .. പ്രശ്നപരിഹാരത്തിനായി; മനസമ്മതമല്ല വെറും പ്രാര്‍ഥനയാണ് പള്ളിയില്‍ നടന്നതെന്ന് പള്ളിക്കാര്‍ക്കും അമലയുടെപിതാവിനും പത്രക്കുറിപ്പ് ഇറക്കേണ്ടിവന്നിരിക്കുന്നു.. എന്നിട്ടും ചിലര്‍ക്ക് തൃപ്തി വന്നിട്ടില്ല... അല്ലപ്പാ,,, പള്ളിയില്‍ മനസമ്മതം നടന്നാല്‍ എന്താണ് കുഴപ്പം. ആകാശം ഇടിഞ്ഞുവീഴുമോ..?? അതോ ആരുടെയെങ്കിലും വാലിനു തീ പിടിക്കുമോ../ രണ്ടു മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്‌ അവര്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും ആരാധനാലയത്തില്‍ വെച്ചാണെങ്കില്‍ അതില്‍ എന്താണ് പ്രശ്നം.. മനസമ്മതത്തിനു യോജ്യമായ വേഷഭൂഷാദികള്‍ ധരിച്ചുനടന്ന ചടങ്ങ് മനസമ്മതം തന്നെയാണെന്ന് തുറന്നുപറയാന്‍ ആരെയാണ് പേടിക്കേണ്ടത്... അതൊരു നല്ല തുടക്കമല്ലേ... മിശ്രവിവാഹം കഴിക്കാന്‍ പോകുന്നവര്‍ ദേവാലയത്തിനകത്തു കയറിയാല്‍ അകത്തിരിക്കുന്ന ദൈവം പുറത്തേയ്ക്ക് ഓടുമോ...??

  മനസമ്മതം വിഷയത്തില്‍ പള്ളിക്കാരും പട്ടക്കാരും അനുയായികളും തങ്ങളുടെ നിലപാട് മാതൃകാപരമായി വ്യക്തമാക്കിയ സ്ഥിതിയ്ക്ക് ഇനി ഹിന്ദുക്കളുടെ ഭാഗമാണ് അറിയേണ്ടത്.. കല്യാണം ക്ഷേത്രത്തില്‍ വെച്ചു നടത്താനാണ് നിലവിലുള്ള തീരുമാനം.. അതും എതിര്‍ക്കണം. എന്നിട്ടു വല്ല മണ്ഡപത്തിലോ രജിസ്ട്രാര്‍ ഓഫിസിലോവെച്ചു മാലയിട്ട് കല്യാണം നടത്തട്ടെ... അതോടെ കലിപ്പ് തീരുമല്ലോ... ഒരുതരം അസൂയ അല്ലാതെന്ത്.. ഇന്നലെവരെ ആരാധിച്ചതും വിശ്വസിച്ചതുമായ ദൈവങ്ങള്‍ കല്യാണകാര്യം വന്നപ്പോള്‍ ഒറ്റദിവസംകൊണ്ട് പിണങ്ങിയിരിക്കുന്നു.. ഭക്തരുടെ കാലുമാറ്റം സഹിക്കാന്‍ പറ്റണില്ല... ക്ഷമയും, സഹനവും, സ്നേഹവും, സഹിഷ്ണതയുമെക്കെ പ്രസംഗത്തില്‍ മാത്രമായി ഒതുങ്ങുന്നു...പ്രയോഗത്തില്‍ നമുക്കുള്ളത് നമുക്ക് തന്നെ. നമ്മുടെ ഒരു ഭക്തന്‍ മറ്റൊരു ദൈവത്തെ കണ്ടാല്‍ അതോടെ തീരും എല്ലാം... ഒരു മതവിശ്വാസി മറ്റൊരു മതവിശ്വാസിയെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചാല്‍ അതോടെ ദൈവങ്ങള്‍ പിണങ്ങുന്നു.. എന്തൊരു കാലം...
  
  മിശ്രവിവാഹങ്ങള്‍  അവരവരുടെ ആരാധനാലയങ്ങളില്‍വെച്ച് നടത്തിയാല്‍ അതില്‍ എന്താണ് പ്രശ്നം.?/. രണ്ടു മതദൈവങ്ങളെയുടെയും അനുഗ്രഹം വാങ്ങി കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചാല്‍ അതില്‍ എന്താണ് തെറ്റ്..?? മനസമ്മതം പള്ളിയിലും, കല്യാണം അമ്പലത്തിലും അതൊരു വിശാല സഹിഷ്ണുത നിറഞ്ഞ ആശയമല്ലേ; അതിനെ എന്തിനാണ് എതിര്‍ക്കുന്നത്.?/ മതങ്ങളില്‍ വരുന്ന കാലോചിതമായ മാറ്റങ്ങളെ തല്ലിക്കെടുത്താന്‍ ശ്രമിക്കുന്നത് നിരാശാജനകമാണ്... ഭക്തരും തമ്പ്രാക്കളും ബഹളം തുടങ്ങിയപ്പോള്‍  പള്ളിയില്‍നടന്ന ചടങ്ങിനെ തള്ളിപ്പറയാന്‍ പള്ളിയും വധൂവിന്‍റെ മാതാപിതാക്കളും നിര്‍ബന്ധിതരായിരിക്കുന്നു.. സ്വന്തം മതത്തില്‍പ്പെട്ടവരെ മാത്രമേ വിവാഹം കഴിക്കാവൂ.. മറ്റു മതക്കാരെല്ലാം മോശമാണ്, മറ്റു മതത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുന്നവരെ മതത്തില്‍ നിന്നും പുറത്താക്കണം, അല്ലെങ്കില്‍ മതനിന്ദ കുറ്റം ചുമത്തി വധിക്കണം തുടങ്ങിയ പ്രാകൃത ചിന്താഗതികള്‍ മാറേണ്ടിയിരിക്കുന്നു... അന്യമതത്തില്‍പ്പെട്ട യുവാവിനെ കല്യാണം കഴിച്ച് അമ്മയായ യുവതിയെ കുഞ്ഞിന് മുലകുടി മാറുമ്പോള്‍ കൊല്ലാന്‍ വിധിച്ച മതഭ്രാന്തന്മാരും, അന്യമതത്തില്‍പ്പെട്ടയാളെ കല്യാണം കഴിക്കാന്‍ തീരുമാനിച്ച യുവതിക്ക് ആചാരവിലക്ക് ഏര്‍പ്പെടുത്താന്‍ മുറവിളി കൂട്ടുന്ന പുരോഗമനവാദികളും അസഹിഷ്ണുതയുടെ  രണ്ടു വശങ്ങള്‍ മാത്രമാണ്.. ഇഷ്ടപ്പെട്ട മനസ്സുകള്‍ മതത്തിന്‍റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ഒന്നാകട്ടെ..  അവര്‍ക്ക് ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള ധൈര്യമാണ് സമൂഹം കൊടുക്കേണ്ടത്... ഏതെങ്കിലും ആരാധനാലയത്തില്‍ മിശ്രവിവാഹിതര്‍ അവരുടെ ആചാരമനുസരിച്ച് പ്രാര്‍ഥിക്കാന്‍ പോയാല്‍ അവരെ ഉള്‍ക്കൊള്ളാന്‍ മതങ്ങള്‍ തയ്യാറായാല്‍ അതിനെ ഒരു നല്ല അടയാളമായാണ് കാണേണ്ടത്.അതിനെതിരെ ബഹളംകൂട്ടി കുളംകലക്കി മീന്‍ പിടിക്കുന്നവരെയാണ് ആദ്യം ഓടിക്കേണ്ടത്... മനസമ്മതം നടന്നെങ്കില്‍ നടക്കട്ടെ അതൊരു നല്ലതുടക്കമായാണ് കാണേണ്ടത് ഇന്നിത് സെലിബ്രിറ്റിയില്‍നിന്നും തുടങ്ങട്ടെ; നാളെയിത്  സാധരണക്കാരനും ബാധകമായിക്കോളും .....നിസ്വാര്‍ത്ഥമായ  വ്യക്തിജീവിതത്തിനും വിവാഹജീവിതത്തിനും മതങ്ങളും ആചാരങ്ങളും തടസ്സമാകതിരിക്കട്ടെ... ദുരഭിമാനകൊലപോലുള്ള ദുരാചാരങ്ങളുടെ ചെറിയ പതിപ്പായ ഇത്തരം ചിത്രവധങ്ങള്‍ സമൂഹത്തില്‍ നിന്നും ഉണ്ടാകാതിരിക്കട്ടെ.. മതം വിശ്വാസം ആചാരം തുടങ്ങിയവുമായി കലഹിക്കാതെ അവയെയെല്ലാം ബഹുമാനിച്ചുകൊണ്ട് പരസ്പരം ഒന്നാകാനുള്ള അവരുടെ തീരുമാനത്തെയും ധൈര്യത്തെയും പ്രശംസിക്കുകയാണ് വേണ്ടത്.. ആചാരങ്ങളും വിശ്വാസങ്ങളും ആരാധാനാലയങ്ങളില്‍ നടക്കട്ടെ.... വിവാഹം സ്വര്‍ഗ്ഗത്തിലും നടക്കട്ടെ... അമലയ്ക്കും വിജയ്ക്കും സന്തോഷപ്രദമായ ഒരു ദാമ്പത്യജീവിതം ആശംസിക്കുന്നു...


12 comments:

  1. തുളസിവനം ഇ കല്യാണ ബഹളമൊക്കെ ഞാനും കേട്ടു പക്ഷെ നിങ്ങള്‍ പറയുന്ന കാരണമല്ലല്ലോ അവര്‍ പറയുന്നത് പള്ളിയില്‍ കാശുള്ളവര്‍ക്കും ഇല്ലാത്തവനും രണ്ടുതരം നിയമങ്ങള്‍ അതു മോശം അല്ലെ അതു ചോദ്യം ചെയ്യ്താല്‍ എന്താണു തെറ്റ്

    ReplyDelete
    Replies
    1. ചോദ്യം ചെയ്തതില്‍ ഒരു തെറ്റുമില്ല ... ഒരു കല്യാണം ഇങ്ങനെ നടക്കട്ടെ അതിലൂടെ ഒരു മാറ്റം വന്നാല്‍ അതിനെ എതിര്‍ക്കേണ്ട ആവശ്യവുമില്ല...

      Delete
  2. പ്രിയപ്പെട്ട തുളസി ചേട്ടാ നിങ്ങളുടെ നിങ്ങളുടെ വാക്കുകള്‍ തന്നെ പറയട്ടെ "അസൂയ തോന്നുന്നു ",ശരിക്കും അവര്‍ക്ക് ഈ പള്ളിക്കാര്‍ ഒരുക്കി കൊടുത്ത സൗകര്യം കേട്ടിട്ട് അസൂയതന്നെ ആണ് തോന്നുന്നത് . പവര്‍ ഉള്ളവനോട് സാധാരണക്കാരന്‌ തോന്നുന്ന ഒരു തരം അസൂയ .സധാരക്കാരന് സാധ്യമല്ലാത്തത് അവരുടെ പണത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ നേടിയെടുക്കുന്നത് കാണുമ്പൊള്‍ ഉണ്ടാകുന്ന അസൂയ .

    ഞാന്‍ ഒരു സംഭവം പറയാം ഇതേ അതിരൂപതയില്‍ ഉള്ള ഒരു പള്ളി .ആ പള്ളി അവിടെ സ്ഥാപിച്ച കാലം മുതല്‍ അതില്‍ അംഗങ്ങള്‍ ആയ ഒരു കുടുംബം ആ കുടുംബത്തിലെ ഒരു പെണ്‍കുട്ടി വേറൊരു വിഭാഗത്തിലെ ഒരു ക്രിസ്ത്യന്‍ പയ്യനുമായി പ്രണയത്തിലായി . വീട്ടുകാര്‍ ഇടപെട്ടു കല്യാണം നടത്തുവാനും തീരുമാനം ആയി പെങ്കൊച്ചിന്‍റെ അപ്പനു ഒരു ആഗ്രഹം പള്ളിയില്‍ വച്ചു മനസമ്മതം നടത്തിയി നാലാളെ അറിയിച്ചു വേണം മകളുടെ കല്യാണം നടത്താന്‍ .ആ ആഗ്രഹവുമായി അയാള്‍ കാണാത്ത പുരോഹിതന്മാരില്ല വന്ദ്യ പിതാക്കന്‍മാരില്ല ,ഇടവകക്കാരില്ല കമ്മറ്റിക്കരില്ല.ചെറുക്കന്‍ വേണമെങ്കില്‍ നമ്മുടെ വിശ്വാസത്തിലേക്ക് മാറട്ടെ അപ്പോള്‍ നമുക്ക് ആഘോഷമായി കല്യാണം നടത്താം ഇല്ലങ്കില്‍ മനസമ്മതം നടത്തണമെങ്കില്‍ വേറെ ചെറുക്കനെ നോക്കിക്കോ . ഒരു പുരോഹിതന്‍റെ വാക്കുകള്‍ ആണ് അസൂയ തോന്നില്ലേ ആര്‍ക്കും . അവസാനം അയാള്‍ മോളുടെ വിവാഹ നിശ്ചയം സ്വന്തം വീട്ടില്‍ വച്ചു നടത്താന്‍ തീരുമാനിച്ചു എന്നിട്ട് ഈ പുരോഹിത ശ്രേഷ്ടരെ സ്വന്തം വീട്ടിലേക്കു ക്ഷണിച്ചു . ഒരു വാക്ക് പ്രാര്‍ത്ഥിച്ചു മകളുടെ നിശ്ചയം നടത്താന്‍ . അപ്പോഴും ഇവരാരും വരാന്‍ മനസ് കാട്ടിയിയില്ല .എന്താ ആ അപ്പന്‍ ചെയ്ത തെറ്റ് . സ്വന്തം മോള്‍ ഇഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരനെ വിവാഹം ചെയ്യാന്‍ സമ്മതിച്ചതോ?? ആ പയ്യന്‍ ഒരു ഹിന്ദുവോ മുസ്ലിമോ ഒന്നുമല്ല .വേറൊരു വിഭാഗം ക്രിസ്ത്യന്‍ തന്നെ . അധികകാലം ഒന്നും ആയിട്ടില്ല ഈ സംഭവം നടന്നിട്ട് . ഇതിലെ പിതാവ് വേറെ ആരും അല്ല എന്‍റെ ഭാര്യുടെ പപ്പാ തന്നെയാണ് . ഇത്തരം തിക്താനുഭവങ്ങള്‍ ജനിച്ചകാലം മുതല്‍ സഹകരിക്കുന്ന ഒരു സഭയില്‍ നിന്നും ഉണ്ടാകുമ്പോള്‍ ആര്‍ക്കും വിഷമം ഉണ്ടാകും അത് പോലെ തന്നെ നമുക്ക് കിട്ടാത്ത സൗകര്യം വേറെ ചിലര്‍ക്ക് കിട്ടുന്നത് കാണുമ്പോള്‍ അസൂയ തോന്നുക തന്നെ ചെയ്യും .

    അത്തരം അസൂയകളെ വളരെ നിസാരമായി സാമൂഹിക പരിഷ്കരണം എന്ന പേരില്‍ പുശ്ചിച്ചു എഴുതുമ്പോള്‍ എഴുതുന്ന ആളിനോട്‌ ഉള്ളിന്‍റെ ഉള്ളില്‍ തോന്നുന്ന വികാരം സഹതാപം മാത്രമാണ്

    ReplyDelete
    Replies
    1. ചാക്കോച്ചാ തിക്താനുഭവങ്ങള്‍ക്കെതിരെ പ്രതികരിക്കുക തന്നെവേണം.. ഞാന്‍ ഇവിടെ പറഞ്ഞത് രണ്ടു മതത്തിപ്പെട്ടവരുടെ മനസമ്മതം പള്ളിയില്‍ വെച്ചു നടത്തപ്പെടുന്നതില്‍ ഒരു തെറ്റുമില്ല എന്നതാണ് ..താങ്കള്‍ പറയുന്നത് ഞങ്ങള്‍ക്ക് കിട്ടിയില്ല അതുകൊണ്ട് അവര്‍ക്കും കൊടുക്കാന്‍ പാടില്ല എന്നതാണ് ..എന്തുകൊണ്ട് നിങ്ങള്‍ക്കത് കിട്ടതിരുന്നു എന്നതല്ലേ ചിന്തിക്കേണ്ടത് .. അവര്‍ക്കത്‌ കിട്ടി എങ്കില്‍ എന്തിനു അവരെ കുറ്റം പറയണം ... മിശ്രവിവാഹങ്ങള്‍ ആരാധാനാലയങ്ങളില്‍ വെച്ചു നടക്കട്ടെ ..ഇനിയും ഇനിയും നടക്കട്ടെ ..പണം അതിനൊരു തടസ്സമാകാതിരിക്കട്ടെ

      Delete
  3. Hi Thulasi,

    I follow most of your blogs and like it. But for this one, you haven’t done enough home work. I have read many criticisms against this incident. None of them were against the incident. All of them were about the double standard of the church. You have no idea about the restrictions church do to a normal parishioner. Even for simple reason they don’t let to you get marriage on church and even delay the process. Even for dead body has to face discrimination.

    So the point is, if church allows Amala paul and her family for this, it is fine for us. But this flexibility should be available to all parishioners irrespective of his purse size. But you can see church is not willing to do that. That’s why even after the engagement they are denying it.

    ReplyDelete
    Replies
    1. ജോമോന്‍ ഞാന്‍ പറഞ്ഞ വിഷയത്തില്‍ അമലപോള്‍ പണക്കാരിയും പ്രശസ്തയും എന്നതല്ല കാര്യം രണ്ടു മതത്തില്‍ പെട്ടവര്‍ വിവാഹിതര്‍ ആകുമ്പോള്‍ അവരുടെ മനസമ്മതം പള്ളിയില്‍ വെച്ചുനടത്തി എന്നതില്‍ എന്താണ് തെറ്റ് ..അതാണ്‌ ഞാന്‍ ചോദിക്കുന്നത്... വിശ്വാസികള്‍ക്കിടയിലുള്ള വേര്‍തിരിവ് എന്നതിനേക്കാള്‍ ചെയ്യാന്‍ മടിക്കുന്ന ഒരു കാര്യം ചെയ്തു എന്നതാണ് പറഞ്ഞത്... പാവപ്പെട്ടവന് വേറൊരു നിയമം പണക്കാരനു മറ്റൊരു നിയമം അതാണ്‌ മതത്തിന്‍റെ നിയമമെങ്കില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ അതിനെതിരെ പ്രതികരിക്കട്ടെ...

      Delete
  4. ജാതിയും മതവും ഒന്നും അല്ല ഇവിടെ പ്രശ്നം. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ളതാണ് . അത് എല്ലാ മത-വിഭാഗത്തിലും നടക്കുന്നതാണ്. സായ്പ്പിനെ കണ്ടാല കവാത്ത് മറക്കുന്ന പുരോഹിത വര്ഗം. ഉള്ളവന എന്ത് ചെയ്യുമ്പോളും ന്യായീകരിക്കുകയും സാധാരണക്കാർ ചെയ്യുമ്പോൾ നിയമ വശങ്ങൽ ഉയത്തിക്കൊണ്ട് വരികയും ചെയ്യുകയും . അത് വിധ്യാധരാൻ അറിയാത്തതാണോ അതോ മതങ്ങളെ എതിര്ക്കാൻ വേണ്ടി കണ്ടില്ലെന്നു നടിക്കുന്നതാണോ .......?

    ReplyDelete
    Replies
    1. മതത്തിനുള്ളില്‍ നടക്കുന്ന ഉള്ളവന്‍ ഇല്ലാത്തവന്‍ തര്‍ക്കത്തെക്കുരിച്ചല്ല ... ഒരു മിശ്ര വിവാഹത്തെ ഉള്‍ക്കൊള്ളാന്‍ മതം തയ്യാറായാല്‍ അത് നന്നായിരിക്കും എന്നാണ് വിവക്ഷിച്ചത്..അര്‍ഹത പെട്ട നീതി നിഷേധിക്കപ്പെട്ടാല്‍ അതിനെതിരെ ശബ്ദം ഉയരട്ടെ ... എനിക്ക് കിട്ടാത്തത് വേറെ ആര്‍ക്കും കിട്ടരുത് എന്നു പറയുന്നതും ശരിയല്ല

      Delete
  5. രാജിവ്June 12, 2014 at 5:20 PM

    പണക്കാരനും പാവപ്പെട്ടവനും രണ്ടു നിയമങ്ങള്‍ കാണിക്കുന്ന മതത്തില്‍ എന്തിനാണ് വിശ്വാസികള്‍ അടിമകളെപ്പോലെ നില്‍ക്കുന്നത് .അതിനെതിരെ പ്രതിഷേധം ഉയരട്ടെ . മിശ്രവിവാഹിതരെ അംഗികരിക്കാന്‍ മതങ്ങള്‍ തയ്യാറാകുന്നതിനെ എതിര്‍ക്കാതിരിക്കുക

    ReplyDelete
  6. No comments! This is not my area

    ReplyDelete
  7. തുളസിക്ക് പള്ളിയില്‍ നിന്നും ഉള്ള അനുഭവങ്ങള്‍ ഇല്ലാത്തത് കൊണ്ട് ആയിരിക്കും ഇത് പോലെ എല്ല്ലാം എഴുത്ത് കൂട്ടുന്ന്നത്. നിയമങ്ങളും ആചാരങ്ങളും ഒക്കെ ഒരാള്‍ക്ക് വേണ്ടി മാത്രം അല്ലെങ്കില്‍ പണമുള്ള ആളുകള്‍ക്കും സ്വാധീനം ഉള്ളവര്‍ക്കും മാത്രം ആക്കുമ്പോള്‍ ആണ് അത് പ്രശനം ആയി തീരുന്നത്. ഒരു പ്രവാസിക്ക് നാട്ടില്‍ പോയി പെണ്ണ് കെട്ടണം എങ്കില്‍ എന്തെല്ലാം നൂല മാലകള്‍ കടക്കണം എന്ന് അറിയുമോ?ഇല്ല! ആദ്യം അതൊക്കെ എന്താണ് എന്ന് അറിയാന്നെങ്കിലും ശ്രമിക്കു. പണം കാണുമ്പോള്‍ കമിഴ്ന്നു വീഴുന്ന്ന ഒരു വിഭാഗമായി സഭയും അതിലെ പുരോഹിതരും മാറി പോയി! ആരെങ്കിലും അതിനെതിരെ പ്രതികരിച്ചാല്‍ അവനും അവന്റെ കുടുംബവും പള്ളിക്ക് പുറത്തു. ഒരു കല്യാണമൊന്നു നടന്നാല്‍ ഒന്ന് ഇടിഞ്ഞു വീഴോന്നുമില്ല പക്ഷെ അത് എല്ലാവര്ക്കു ബാധകം ആക്കണം എന്നെ ഉള്ളു! ഇതൊക്കെ സ്വയം അനുഭാവിക്കു അപ്പൊ അറിയാം നിങ്ങളുടെ വികാരം എങ്ങിന്നെ ആകും എന്ന്! ഇപ്പൊ സപ്പോര്‍ട്ട് ചെയ്ത അതെ എഴുത്ത് നിങ്ങള്‍ തന്നെ തിരിചെഴുതും

    ReplyDelete
  8. if i support this, I will be evicted ( padi adachu pindam vakkum) from temple.. so i am staying away from it too..

    thulasi.. good points though.

    ReplyDelete