തള്ളയ്ക്ക് വിളിയും വെട്ടി നിരത്തലും യഥേഷ്ടം നടക്കുന്ന മലയാള സിനിമ ലോകത്തെയ്ക്ക് സന്തോഷ്പണ്ഡിറ്റ് എന്ന സാധാരണ പണ്ഡിറ്റ് നടത്തിയ കടന്നു വരവിനെ;’വിവരം ഉള്ളവന്‍’ എന്ന നാട്യം കൊണ്ടുനടക്കുന്ന മലയാളിക്ക് തീരെ പിടിക്കുന്നില്ല .സാധാരണ മലയാളി ഈ നാട്യങ്ങള്‍ക്കും പുറത്താണ് .നാട് നീളെ തെറിവിളിക്കാന്‍ പണ്ഡിറ്റ്‌നു ഫാന്‍സ് എന്ന കൂലിപ്പട്ടാളം ഇല്ലാത്തതിനാല്‍ വല്ലാതെ വിമര്‍ശന ശേഷി കാണിക്കുന്നവര്‍ കാണാതെ പോയ ഒരു കാര്യം ഉണ്ട്. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ ഒരു ബ്രഹ്മാണ്ടന്‍മലയാള പൊളി പടത്തിലെ സ്റ്റാറുകളും,സ്റ്റാര്‌റികളും ഉപയോഗിച്ച കോണകം വരെ തുക്കി വില്‍ക്കുന്നതായി പത്രങ്ങളില്‍ പരസ്യം വന്നിരുന്നു. മുടക്കിയ കാശിന്റെ ഒരു ശതമാനം വരെ തിരിച്ചു പിടിക്കാന്‍ കഴിയാതെ. നായികയും നായകനും ഉപയോഗിച്ച അടി വസ്ത്രം വരെ ലേലത്തിന് വയ്ക്കുമ്പോള്‍ .അത് വിലയ്ക്ക് വാങ്ങി സ്വന്തം സ്വികരണ മുറിയില്‍ ചില്ലിട്ട് വച്ച് പൂജിക്കുന്ന എമ്പോക്കികള്‍ക്ക് പണ്ഡിറ്റ് എന്ന ഒറ്റയാള്‍ പട്ടാളം; സിനിമയുടെ പുറമ്പോക്കില്‍ കോണകം അലക്കുന്നവന്‍ മാത്രമായത് സ്വാഭാവികം മാത്രം.ഷാക്കില പടങ്ങള്‍ക്ക് ക്യു നിന്ന് തിയേറ്ററും വൃത്തികേടാക്കി പുറത്തിറങ്ങി വരുന്ന കേരളത്തിലെ മണ്ടശിരോമണികള്‍ക്ക്; പണ്ഡിറ്റ് കുഴപ്പക്കാരന്‍.വെപ്പ്മുടിയും ,വെപ്പ് പല്ലും വച്ച് തവളയുടെ ബോഡി ഷേപ്പുമായി കൊച്ചു മകളാകാന്‍ പ്രായമുള്ള കൊച്ചു പെണ്‍കുട്ടികളെ നോക്കി ‘കരളേ നിന്റെ തേന്‍ നുകരാന്‍ കൊതിയാവാണെ….’ എന്ന് പാടുന്ന വയസന്‍ പണ്ടാരങ്ങളുടെ പടത്തില്‍ പാലഭിഷേകം നടത്തുന്നത് താരാരാധന. മലയാളിയുടെ ആസ്വാദന ശൈലിക്കണോ ;സന്തോഷ് പണ്ഡിറ്റ്‌നാണോ യഥാര്‍ത്ഥത്തില്‍ കുഴപ്പം …?പഴയ കാല രതി പടങ്ങളെ പുന:സൃഷ്ടിച്ച് പുതു തലമുറയുടെ ഞരമ്പുകള്‍ക്ക് തീ പിടിപ്പിക്കുന്നത് സന്തോഷ് പണ്ഡിറ്റ് ആണോ ..?മൂ ന്നും,നാലും കെട്ടി ;കെട്ടാതെ വേറെയും നടന്ന് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ തനി വേശ്യകളെ പോലെ അഴിഞ്ഞാടുന്ന ബ്രഹ്മാണ്ട കൂതറകളെ മലയാള സ്ത്രിത്വമായി ഒരു ഉളുപ്പുമില്ലാതെ അവതരിപ്പിക്കുന്ന അഭിനവ മാധ്യമങ്ങള്‍ക്ക് സന്തോഷ് വെറുക്കപ്പെട്ടവന്‍ .
അവള്‍ പിഴച്ചവള്‍ എന്ന് ഭര്‍ത്താവും;അയാള്‍ പെണ്ണ് പിടിയന്‍ എന്ന് ഭാര്യയും വിളിച് പറയുമ്പോള്‍ ഇത്തരക്കാര്‍ മക്കള്‍ക്ക് വേണ്ടി നടത്തുന്ന തമ്മിലടിയും കോടതി കയറ്റവുമൊക്കെ പൊടിപ്പും തൊങ്ങലും വച്ച് നമ്മുടെ കുടുംബസദസിലേക്ക് ഇട്ടു തരുന്ന ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും പണ്ഡിറ്റിന്റെ നിറത്തെയും,പല്ലിനെയും കുറ്റം പറയാന്‍ എന്താണ് അവകാശം.ഇതില്‍ ഒരു ചതി ഉണ്ട് ഞങ്ങള്‍ ഇട്ടു തരുന്നത് നിങ്ങള്‍ വിഴുങ്ങിക്കോണം എന്ന ചതി . തിരഞ്ഞെടുക്കാനുള്ള നമ്മുടെ അവകാശതിന്‍ മേലുള്ള കടന്നു കയറ്റം ആണത്.’കാമിനി കാമിനി….’ എന്ന പാട്ടിനെ വിമര്‍ശിക്കുന്ന ബ്ലോഗര്‍ എന്തെ കാസനോവയില്‍ പേരിനു പോലും തുണിയില്ലാത്ത പെണ്ണുങ്ങളുടെ കൂടെ ഒരു ‘ഭരത്’ അഴിഞ്ഞടുത് കാണാതെ പോയത് .ഒരു രാജ്യത്തെ പൊതുജന അംഗികാരത്തിന്റെ അടയാളമായ അവാര്‍ഡുകള്‍ ഏറ്റു വാങ്ങുമ്പോള്‍ അതിന്റെ അന്തസ്സ് എങ്കിലും സമുഹത്തോട് കാണിക്കാന്‍ ആ വ്യക്തി ബാധ്യസ്ഥനാണ്.രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന ഒരു സൈനികന് ഒരു കേണല്‍ ആവാന്‍ വേണ്ടിവരുന്ന അധ്വാനവും,പരിശിലനവും ,പ്രവര്‍ത്തി പരിചയവും ,സര്‍വിസ്‌കാലയളവും എത്രയാണെന്ന് മനസിലാക്കാതെ ;ഏതോ ചില പൊളി പടങ്ങളില്‍ പട്ടാള വേഷം ധരിച്ച്‌നടത്തുന്ന ഗിമിക്കുകളില്‍ ദേശിയ ഉദ്ഗ്രഥനം ഉണ്ടന്ന കാരണം പറഞ്ഞു ഒരു സിനിമ നടന് കേണല്‍ പദവി കൊടുക്കുമ്പോള്‍ നമ്മുടെ നാടിനു വേണ്ടി നെഞ്ചില്‍ വെടിയേറ്റ് പിടഞ്ഞു മരിച്ച ഓരോ സൈനികനോടും അവന്റെ കുടുംബത്തിനോടും നമ്മള്‍ നടത്തുന്ന ആത്മവഞ്ചനയാണത്.ഈ നടനാണോ ഭാരത സൈന്യത്തിന്റെ റോള്‍ മോഡല്‍.ഊത്ത വയറും പെരുച്ചാഴികണക്കെയുള്ള നടപ്പുമായി എ കെ47 പോയിട്ട് ഒരു പിസ്‌റല്‍ പോലും നേരെ പിടിക്കാന്‍ കഴിയില്ല എന്ന് എതോരള്‍ക്കും അറിയാം ….ഫാനസുകള്‍ എന്ന ഒരിനം ചെത്തലപട്ടികളെ സ്വന്തം ചിലവില്‍ വളര്‍ത്തി വിമര്‍ശിക്കുന്നവരെ തെറി വിളിപ്പിക്കുന്ന പഴയ ഫ്യുടല്‍ മാടമ്പി സംസ്‌ക്കാരം ആണോ ദേശിയ ഉദ്ഗ്രഥനം.അഭ്ര പാളികളില്‍ രമിക്കുന്ന ഇക്കുട്ടര്‍ക്ക് രാഷ്ട്രീയപക്വതയോ ,സമുഹത്തോട് എന്തെങ്കിലും കടപ്പടോ ഇല്ലന്നുള്ളത് സമിപ കാല റായ്ടുകള്‍ സൂചിപ്പിക്കുന്നു .
മികച്ച അഭിനയ പ്രതിഭയ്ക്കുള്ള അവാര്‍ഡ് നല്‍കി രാഷ്ട്രം ഒരു വ്യക്തിയെ ആദരിക്കുമ്പോള്‍ .ആ പ്രകടനം നമ്മുടെ അന്തസിനു ചേര്‍ന്നതും,ഭാരതിയ സങ്കല്പം കുടുംബത്തില്‍ അധിഷ്ഠിതമായതിനാല്‍ സിനിമ ഒരു വിനോദ വിജ്ഞാനഉപാദി ആയതിനാലും മികച്ച സിനിമയും മികച്ച അഭിനയവും കുടുംബംസദസ്സുകള്‍ക്കും ആസ്വദിക്ക തക്കതയിരിക്കണം എന്ന് വിചാരിച്ചാലും തെറ്റ് പറയാന്‍ കഴിയില്ല.അത് നമ്മുടെ അവകാശവും ആണ് .അങ്ങനെയെങ്കില്‍ ഇപ്രാവശ്യത്തെ ആ മഹത്തായ പ്രകടനം വിദ്യബാലന്റെ ‘ടെര്‍ടി പിക്ചര്‍’ ആര്‍ക്ക് വേണ്ടിയാണ്.നമ്മുടെ സമുഹത്തില്‍ ആ അഭിനയത്തിന് എന്ത് ആധികാരികത ആണുള്ളത്.വെറും വിഷയ ലമ്പടന്‍മ്മാര്‍ക്ക് നയനരോഗ്യപ്രദം എന്നതില്‍ കവിഞ്ഞ് അതില്‍ ഒന്നുമില്ല.അ തുറന്നു കാണിക്കലും,രതിചേഷ്ടകളും ആണ് നമ്മുടെ ദേശിയ അവാര്‍ഡ് മാനദണ്ഡമെങ്കില്‍.വളരുന്ന യുവത്വം പഴയ രാജനിഷ് ശൈലിയിലേക്ക് പോകും തീര്‍ച്ച.ഇത് കാണുമ്പൊള്‍ ഓസ്‌കര്‍ പടങ്ങള്‍ ആയ ‘ദി ആര്ടിസ്റ്റും,ഹ്യുഗോ’ യുമെല്ലാം നമ്മെ നോക്കി പല്ലിളിക്കും.
അഭ്രപാളികളിലെ സിനിമാ ദൈവങ്ങള്‍ ചിരിക്കുമ്പോള്‍ കുടെ ചിരിക്കുകയും കരയുമ്പോള്‍ കുടെ കരയുകയും ചെയുമ്പോള്‍ സുക്ഷിക്കുക ;ആ ചിരിയും കരച്ചിലും മാത്രമല്ല അവര്‍ കാണിക്കുന്ന അതിഭാവുകത്വം നിറഞ്ഞ സാഹസിക രംഗങ്ങളും,രതി ഭാവങ്ങളും ,അക്രമങ്ങളും അറിയാതെ നമ്മിലെക്കും പടരാം ……………………
This comment has been removed by the author.
ReplyDeleteഏതോ ചില പൊളി പടങ്ങളില്‍ പട്ടാള വേഷം ധരിച്ച്‌നടത്തുന്ന ഗിമിക്കുകളില്‍ ദേശിയ ഉദ്ഗ്രഥനം ഉണ്ടന്ന കാരണം പറഞ്ഞു ഒരു സിനിമ നടന് കേണല്‍ പദവി കൊടുക്കുമ്പോള്‍ നമ്മുടെ നാടിനു വേണ്ടി നെഞ്ചില്‍ വെടിയേറ്റ് പിടഞ്ഞു മരിച്ച ഓരോ സൈനികനോടും അവന്റെ കുടുംബത്തിനോടും നമ്മള്‍ നടത്തുന്ന ആത്മവഞ്ചനയാണത്.
ReplyDeleteagree with this statement...
this does **NOT** mean he is not a good actor. in the same sense Mr Santhosh is *NOT* an actor :) he did produce a crap, any kid can produce such a non sense. just watch few youtube video, that has better quality.
just because others criticized the film, it can not be a great :)