**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, July 16, 2012

കണ്ട് പഠിക്കാന്‍ ഒരു പ്രസവം ?


ലോകത്തിലേക്കും വച്ച് ഏറ്റവും മനോഹരമായ പദമാണ് അമ്മ എന്നത്.സ്ത്രിത്വത്തിന്റെ ഉന്നതിയാണ് മാതൃത്വം.ഒരു കുഞ്ഞു ജനിക്കുമ്പോള്‍ അതിലുടെ അമ്മയും കുഞ്ഞും തമ്മില്‍ രൂപപ്പെടുന്ന സ്‌നേഹ ബന്ധത്തെ അളവുകോലുകള്‍ വച്ച് തിട്ടപ്പെടുത്താന്‍ സാധ്യമല്ല.ആ ബന്ധത്തിലുള്ള ആത്മിയമായ സ്‌നേഹത്തിന്റെ നിഗൂഢതയെ ഒരു ശാസ്ത്രത്തിനും നിര്‍വചിക്കാന്‍‍ കഴിഞ്ഞിട്ടുമില്ല.ഇതിനു ചില അപവാദങ്ങള്‍ അങ്ങിങ്ങ് ചൂണ്ടി കാണിക്കാന്‍ കഴിഞ്ഞാലും പൊതുവില്‍ ഇത് അംഗികാരിക്കപ്പെട്ടതാണ്. ഫ്രോയ്ഡിയന്‍ ചിന്താഗതി പ്രകാരം, അമ്മ കുഞ്ഞ് ബന്ധത്തിലെ ആത്മ നിര്‍വൃതി പോലും രതിയില്‍ അടിസ്ഥാനമാക്കിയുള്ളതാണന്ന് സമ്മതിച്ചാല്‍ തന്നെയും അതിലെ പവിത്രത ചോദ്യം ചെയ്യപ്പെടുന്നില്ല. അതുകൊണ്ട് തന്നെ പൊതുസ്ഥലങ്ങളില്‍ അമ്മ തന്‍റെ കുഞ്ഞിനെ ‘മാറിടം മറച്ച്’ മുലയൂട്ടുന്നത് ഒരു രതി സിമ്പലായി ആരും കാണുന്നുമില്ല.ഇവിടെ സ്വാഭാവികമായ ഒരു മറവ് അഥവാ നിരോധിത മേഖല സ്വയം സൃഷ്ടിക്കപ്പെടുന്നു. അമ്മയും കുഞ്ഞും മാത്രമായ ആ ലോകത്തെക്ക് ആരും ഒളിഞ്ഞു നോക്കാറില്ല. ഇതിനെ പരസ്യമായി,മറയില്ലാതെ പ്രദര്‍ശിപ്പിക്കുവാന്‍‍ ഒരു അമ്മയും താല്പയര്യപ്പെടാറില്ല.
ലൈംഗികമായ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത ചൂണ്ടി കാണിക്കപ്പെടുന്നുണ്ടങ്കില്തന്നെയും പാകത വന്ന യുവത്വത്തിന് ലൈഗികമായ അറിവുകള്‍ നമ്മുടെ ചുറ്റുപാടുകളില്‍ നിന്ന് തന്നെ ലഭിക്കുന്നു.ഇത്തരത്തിലുള്ള അറിവുകളെ പ്രദര്ശ്നങ്ങള്‍ വഴി പരസ്യമായി പഠിപ്പിക്കാന്‍ നമുടെ സാമുഹ്യനീതി നമ്മെ അനുവദിക്കുന്നുമില്ല. കിട്ടിയ അറിവുകളെ പരസ്യമായി പ്രകടിപ്പിച്ചെക്കാം എന്ന് തോന്നുമ്പോള്‍ ആണ് സദാചാരനിയമങ്ങള്‍ (സദാചാര പോലിസ് അല്ല)ഇടപെടുന്നത്.ഇതിലുടെ അറിഞ്ഞിട്ടും എന്നാല്‍ പരസ്യമാക്കപ്പെടാതെ;.. സാമുഹ്യ നീതിയില്‍ അധിഷ്ഠിതവും, ഇണയുടെ സമ്മത പ്രകാരവും മാത്രം നടത്തപെടെണ്ടതും; സദ്:ഉദേശ്യപരമായ ഒരു മറവ് അഥവാ സംരക്ഷിത മേഖലയും ഇതിനു ആവശ്യമായി വരുന്നു. സാമുഹ്യപരമായ പിന്തുണ ആയി വിവാഹവും; സ്വായത്തമാക്കിയ അറിവുകള്‍ പ്രകടിപ്പിക്കാന്‍ സദ്:ഉദേശ്യപരമായ മറവ് ആയി മണിയറയും കടന്നു വരുന്നു. മണിയറയില്‍ ഉണ്ടായ കുറവുകള്‍ ജിവിതത്തെ ബാധിച്ചാല്‍ അതിനുള്ള ചികിത്സാവിധികള്‍ ‍ തേടുമ്പോള്‍ ഒരു ചികത്സകനും പറയാറില്ല ; നിങ്ങള്‍ അവിടെ കാണിച്ചത് എന്നെ ഒന്ന് കാണിക്ക് തെറ്റിയേടം ഞാന്‍ തിരുത്തി കാണിക്കാമെന്ന്. പറഞ്ഞാല്‍…. രോഗി; ഡോക്റ്റരെ അവിടെ വച്ചു തന്നെ ചികത്സിക്കും എന്നുറപ്പ്. എന്ന് പറഞ്ഞാല്‍ ചില അറിവുകള്‍ രഹസ്യങ്ങള്‍ ആയി തന്നെ ഇരിക്കണം എന്നര്ത്ഥം .മനുഷ്യ ജിവിതത്തിലെ ലൈഗികവും ഉല്പാദനപരവുമായ കാര്യങ്ങളിലേക്ക് നടത്തുന്ന ഒളിഞ്ഞു നോട്ടവും പരസ്യപെടുത്തലും നമ്മുടെ സമൂഹത്തില്‍ നല്ല ലക്ഷണമല്ല. അതുകൊണ്ട് തന്നെയാണ് മണിയറയും,പ്രസവ മുറിയും അന്യര്ക്ക് പ്രവേശനം ഇല്ലാതാക്കുന്നത്.അവിടെ നടക്കുന്നത് എല്ലാവര്ക്കും അറിയാം.അതിനു പ്രത്യേക വിവരണം ഇറക്കേണ്ട ആവശ്യമില്ല.ഭര്ത്താവുംഭാര്യയും തങ്ങളുടെ കിടപ്പറ ദ്രശ്യങ്ങള്‍ ചിത്രികരിച്ച് പരസ്യപ്പെടുത്തുന്നത് ഏതു തരത്തിലും ന്യയികരിക്കതക്കതല്ല. അതിലുടെ ഇനി വിവാഹം കഴിക്കാന്‍ പോകുന്നവര്ക്ക് കുറെ അറിവ് ലഭിക്കട്ടെ എന്ന് പറഞ്ഞാല്‍ അതിനു എന്ത് മറുപടിയാണ് കൊടുക്കേണ്ടത് !.

  ഒരു സ്ത്രീ തന്റെ കുഞ്ഞിനു ജന്മം നല്കുകമ്പോള്‍ അത് എവിടെ വച്ച് ആയാലും…. അവിടെ ഒരു മറവ് അഥവാ നിരോധിത മേഖല സഹജിവികളാലോ സ്വയമേവയോ സൃഷ്ട്ടിക്കപ്പെടുന്നുണ്ട്. തന്റെ പ്രസവ വേദനയും കുഞ്ഞിന്റെ കടന്നു വരവും എല്ലാവരും വന്നു കണ്ടോ എന്ന് ഏതു അമ്മയാണ് പറയുക. ഇതാ വന്നു കണ്ടോ എന്ന് ഒരു സ്ത്രി വിളിച്ചു പറഞ്ഞാല്‍ അവര്‍ സ്ത്രി സമുഹത്തിന് തന്നെ അപമാനമാണ്. ഇതിലുടെ ആര്ക്കാ ണ് അറിവ് ലഭിക്കുന്നത് .പുരുഷന്മ്മര്ക്കോ …?അതിനു ഏതു ഭര്ത്താവാണ് എന്റെ ഭാര്യയുടെ പ്രസവം വന്നു കണ്ട് ആസ്വദിച്ചോളു എന്ന് പറയുന്നത്.അങ്ങനെ പറയുന്നവന് സുബോധം ഉണ്ടോ …..? പ്രസവം കണ്ട് പഠിക്കേണ്ട ഒരു കല അല്ല. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യപരമായ സംരക്ഷണത്തിനു ഉത്തരവാദിത്വപ്പെട്ടവരുടെ മേല്നോട്ടത്തില്‍ നടക്കുന്ന പ്രസവം അല്ല ഇവിടെ പറയുന്നത്.മാതൃത്വത്തിന്റെ പൂര്ണ്ണതയായ പ്രസവം അനാവ്രതമാക്കപ്പെടുന്നത് സ്ത്രിത്വത്തെ അവഹേളിക്കലാണ്.വിവേകം ഇല്ലായ്മയെ തന്റേടം ആയി കരുതാതെ ഇത്തരക്കാരെ തിരുത്തുകയാണ് ചെയേണ്ടത്.

മലയാളത്തിലെ ഒരു സിനിമാനടി തന്റെ പ്രസവം സിനിമയില്‍ ഷൂട്ട് ചെയ്യാന്‍ കരാര്‍ നല്കി എന്ന വാര്ത്ത കണ്ടു; അതിലുടെ മാതൃത്വത്തിന്റെ മഹിമ ലോകം മുഴുവന്‍ അറിയും എന്നാണ് നടിയുടെ അവകാശവാദം. ക്യാമറയ്ക്ക് മുന്നില്‍ പ്രസവിക്കുമ്പോള്‍ എന്ത് മഹിമയാണ് നടി ലോകത്തിനു നല്കുന്നത് എന്ന് അറിയില്ല .നടിയുടെ പ്രസവം കാണാന്‍ മലയാളികള്‍ തിയേറ്ററിലേക്ക് ഇടിച്ചുകയറി പടം വിജയിക്കും എന്ന ബിസ്‌നെസ്സ് തന്ത്രമായിരിക്കണം ഇതിനു പിന്നില്‍. സമൂഹത്തിന് ഒരു ഗുണവും ചെയ്യാത്ത ഇത്തരം വൃത്തികേടുകളെ ആവിഷ്‌ക്കര സ്വാത്രന്ത്ര്യം എന്ന് പറഞ്ഞു പിന്തുണയ്ക്കാന്‍ പറ്റുമോ. മാനവും മാനക്കേടും തമ്മില്‍ തിരിക്കുന്ന നേര്ത്ത‌ രേഖ ഒരിക്കല്‍ തകര്ന്നാ ല്‍ അത്തരക്കാര്ക്ക് എന്ത് വൃത്തികേടും കാണിക്കാന്‍ സ്വതിന്ത്രം കിട്ടി എന്നാ ധാരണയെ ഊട്ടിഉറപ്പിക്കും വിധം ഒരിക്കല്‍ മലയാളിയുടെ രാവുകളെ അനുഭുതി നിറഞ്ഞതാക്കാന്‍ ഉറ ഉപയോഗിക്കാന്‍ കാണിച്ച നടി ;ഉറ ഉപയോഗിക്കാത്ത രാവുകളും അതിന്റെ ബഹിര്ഗമനവും തുറന്നു കാണിക്കാന്‍ വെമ്പുന്നത് തന്റേടം ആയി കാണാന്‍ പറ്റുമോ……? നാളെ ബലാത്സംഗവും ലൈവ് ആയി കാണിക്കാന്‍ സമ്മതം നല്കി്യാല്‍ അതിനും കൈ അടിക്കാന്‍ പറ്റുമോ…..?ഇത്തരം പ്രവണതകള്‍ സ്വന്തം കുടുംബത്തില്‍ നിന്ന് ഉടലെടുത്താല്‍ അതിനെ അംഗികാരിക്കുമോ……?സൂഷിക്കുക എല്ലാം നഷ്ടപ്പെട്ടവര്ക്ക് ഒന്നും നോക്കാനില്ല.തന്റെ ചുറ്റിലും ഉള്ളവരെക്കുടി നശിപ്പിക്കാന്‍ വശ്യമായ ചിരിയുമായി അവര്‍ നമുക്ക് ചുറ്റും കറങ്ങി നടക്കും. കാണിക്കുന്ന വഷളന്‍ പരിപാടികള്ക്ക് തക്കതായ പ്രതികരണം നല്കാന്‍ പ്രേഷകന് കഴിയാത്തോടത്തോളം കാലം; കച്ചവടം മാത്രം മുതലാക്കിയ മാധ്യമങ്ങള്‍ ഇത്തരം നെറികേടുകളെ ന്യായികരിക്കുകയും ചെയ്യും….


1 comment:

  1. ജോണ്‍മേരിDecember 18, 2012 at 12:28 PM

    കാലിക പ്രസക്തിയുള്ള എഴുത്ത്....

    ReplyDelete