**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, May 8, 2013

മന്ത്രിയുടെ കാറിനെ പിന്തുടര്‍ന്ന കാറ്‌, ..റസ്റ്റില്‍.!!!


 

 മന്ത്രിയുടെ കാറിനുപിന്നാലെ പാഞ്ഞ, നടന്‍ ആസിഫ്‌ അലിയുടെ കാറിനെ പോലിസ്‌ പിടികൂടി..വാര്‍ത്ത മുഴുവന്‍ വായിച്ചിട്ടും എന്തിനാണ് ആസിഫ്‌ അലിയുടെ കാറ്‌ മന്ത്രിയുടെ കാറിനുപിന്നാലെ പാഞ്ഞത് എന്നകാര്യം മനസിലാവുന്നില്ല..

മന്ത്രി ജയലക്ഷ്മിയുടെ കാര്‍ മുന്നില്‍.....  പിന്നില്‍ നട്ടുച്ചയ്ക്ക് ലൈറ്റും കത്തിച്ചു ആസിഫ്‌ അലിയുടെ BMW കാറ്‌ ..ടിയാന്‍ കല്യാണം വിളിക്കാനുള്ള ആവേശത്തില്‍ പാഞ്ഞതാണെന്നാണ് പോലീസിനോട് വെളിപ്പെടുത്തിയത്.

 നട്ടുച്ചയ്ക്കാണോടാ ലൈറ്റ്‌ കത്തിക്കുന്നത്............. എന്ന ചോദ്യത്തിന്

 ഈ ലൈറ്റ്‌ എന്‍ജിന്‍ ഓണാകുമ്പോള്‍ സ്വയം കത്തുന്നതാണെന്ന...........

 വിശദികരണം കൊടുത്തുവെന്നും താരം പറയുന്നു.എന്നിട്ടും വണ്ടിയടക്കം തിരൂരങ്ങാടി പോലിസ്‌ സ്റ്റേഷനില്‍ എത്തിച്ച്, രണ്ടു മണിക്കൂറിനു ശേഷം വിശദമായി മൊഴിയെടുത്തു കണ്ഫ്യൂഷന് തീര്‍ത്തശേഷം താരത്തെ വിടുകയായിരുന്നു.പോലിസിന്‍റെ ഭാഗത്തുനിന്ന് മോശം സംസാരമുണ്ടായി എന്നും താരം പരാതിപ്പെട്ടു.

 സത്യത്തില്‍ താരത്തെ സ്റ്റേഷനില്‍ എത്തിച്ചത് ഒന്നിച്ചു കുറച്ചു ഗ്രൂപ്പ്ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫ്‌ വാങ്ങാനുമായിരുന്നു...അല്ലാതെ ഒരു ഉദേശ്യവും ഉണ്ടായിരുന്നില്ല..ഏതായാലും വന്നതല്ലേ അതുകൊണ്ട് ആസിഫിന്‍റെ ഡ്രൈവര്‍ക്ക് കുറച്ചു താക്കിതും കൊടുത്തു.മറ്റൊന്നും അവിടെ സംഭവിച്ചിട്ടില്ല..അതിനെയാണ് മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിച്ചത്‌. പരാതികൊടുക്കാന്‍ പോയി ഒടുവില്‍ പ്രതിയായി ഇടിയുംവാങ്ങി തിരിച്ചുപോരുന്ന എത്രയോപേരുണ്ട് ആരുടെയെങ്കിലും പടം പത്രത്തില്‍ വാരാറുണ്ടോ...???അതാണ് താരമായാലുള്ള ഗുണം.പണ്ടൊരു താരത്തിനെ മദ്യപിച്ചു വണ്ടിയോടിച്ചു എന്നു കാരണത്താല്‍ പൊക്കിയ പോലീസിനു ഒടുവില്‍ മാപ്പുപറഞ്ഞു തലയൂരേണ്ടി വന്നതും നമ്മള്‍ കണ്ടതാണ്...

 ആകാശത്തുമാത്രം മിന്നിത്തിളങ്ങുന്ന താരങ്ങള്‍ക്ക് പലപ്പോഴും ഭൂമിയിലെ കാര്യങ്ങളില്‍ അത്ര പിടിയില്ലാത്തതുകൊണ്ടാണ് പോലിസ്‌ മോശമായി സംസാരിച്ചുവെന്നു പരാതിപ്പെടുന്നത്........കാര്യം, ജനമൈത്രിയൊക്കെ വന്നുവെങ്കിലും സ്റ്റേഷനില്‍ വരുന്നവരെ ബിരിയാണിയും കഴിപ്പിച്ച്, വണ്ടിക്കൂലിയും കൊടുത്തുവിടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ ഇതുവരെ വന്നിട്ടില്ല. പഴയ മാ,,, കൂ,,,, സ്റ്റയില്‍ അല്പം മാറി എന്നുമാത്രം..ചായ കൊടുത്താല്‍ സത്യംപറയുന്ന രീതിയിലേക്ക് നമ്മുടെ സമൂഹവും മാറിയിട്ടില്ല;  അതു വേറെകാര്യം...

 ഇത്ര വേഗത്തില്‍ ഏതു --------ലേക്ക് പോകുന്നുവെന്ന് ചോദിച്ചതായാണ് പരാതി.കേരളാ പോലീസിനെ അറിയാവുന്ന എല്ലാ മലയാളികള്‍ക്കും വിട്ട ഭാഗം അറിയാമെന്നതിനാല്‍ പൂരിപ്പിക്കുന്നില്ല.

  ഇവിടെ പ്രശ്നം, മന്ത്രിയുടെ കാറിന്‍റെ പിറകെ മറ്റൊരു കാറില്‍ സഞ്ചരിക്കാന്‍  ഒരു പൌരന് അധികാരമുണ്ടോ എന്നതാണ്. മുന്നില്‍ കയറ്റി വിടുന്നില്ലെങ്കില്‍ പിന്നിലെ സഞ്ചരിക്കാനേ കഴിയൂ.. അതിനു നിയമപരമായി തടസ്സമൊന്നും കാണുന്നില്ലായെങ്കിലും മന്ത്രിമാര്‍ റോഡിലിറങ്ങിയാല്‍, റോഡേ നടക്കുന്നവര്‍ കുറ്റിക്കാട്ടിലേക്ക് മാറിനില്‍ക്കണം എന്നുള്ളതാണ് പൊതുവേയുള്ള നിയമം. വേറൊന്നിനുമല്ല ജീവന്‍ വേണേല്‍ മാറിക്കോളുക എന്ന വാമൊഴി അനുസരിച്ചുള്ള നടപടിയായി കരുതിയാല്‍ മതി. മന്ത്രിയുടെയും സിനിമാ നടന്‍റെയും കാറിടിച്ചാല്‍ കാര്യംപോക്കാണ്.ആരും തിരിഞ്ഞുനോക്കില്ല. പത്തുപൈസാ സഹായം കിട്ടില്ലായെന്നുമാത്രമല്ല;മാര്‍ഗ്ഗ തടസ്സമുണ്ടാക്കി എന്നു കേസ്‌ വേറെയുംവരും. എന്നാല്‍ മന്ത്രിയേയും സിനിമാനടനേയും കാറിടിച്ചാല്‍ ഈ നിയമം ബാധകമല്ല..സര്‍ക്കാര്‍ തലത്തില്‍ ധനസഹായം വിദഗ്ധചികല്‍സാ ഒക്കെ പ്രതീക്ഷിക്കാം...........ഇനി, റോഡില്‍  മന്ത്രിയുടെ വാഹനം കണ്ടാല്‍ വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ വാഹനം വശങ്ങളിലേക്ക് ഒതുക്കി, പറ്റുമെങ്കില്‍ പുറത്തിറങ്ങി മന്ത്രി കീ ജയ്‌,, എന്നു വിളിക്കണം.വികലാംഗര്‍ വണ്ടിക്കകത്തിരുന്നു ജയ്‌ വിളിച്ചാലും മതി.. ലൈസന്‍സ്‌ പരീക്ഷ എഴുതുമ്പോള്‍ ഈ നിയമങ്ങളെക്കുറിച്ച് വ്യക്തമായി പഠിക്കുന്നുണ്ട്,,കാരണം മറ്റൊന്നുമല്ല ഇവര്‍ ജനങ്ങള്‍ക്കു വേണ്ടി വായുഗുളിക അരയ്ക്കാനായിരിക്കും പോകുന്നത്.ഒരു സെക്കന്‍ഡ് താമസിച്ചാല്‍ കോടികളുടെ ഫണ്ട് ലാപ്സാകാന്‍ സാധ്യതയുണ്ട്; ഒരു പക്ഷെ മന്ത്രിസഭ തന്നെ താഴെപ്പോകാനും സാധ്യതയുണ്ട്..അങ്ങനെ വരുമ്പോള്‍ ആസിഫിന്‍റെ കാര്‍ ചെയ്തത് ഭയങ്കര കുറ്റമാണ്..

  നട്ടുച്ചയ്ക്ക് ലൈറ്റ്‌ ഇടാമോ ----- മോനെ? (ഡാഷ് തരാതരം പോലെ പൂരിപ്പിച്ചുവായിക്കാം തെക്കും വടക്കും വ്യത്യസ്തഭാഷാപ്രയോഗങ്ങളാ യിരിക്കും അവിടെ ചേര്‍ക്കുക; അതുകൊണ്ടാണ്.) എന്നുള്ള ചോദ്യം ഉത്തരവാദിത്വബോധത്തിന്‍റെ പ്രതിഫലനമായി കണ്ടാല്‍ മതി. കൂരിരുട്ടത്തുപോലും ലൈറ്റിടാനുള്ള കറന്‍റ് നാട്ടിലില്ല.അപ്പോഴാ ഒരുത്തന്‍ നട്ടുച്ചയ്ക്ക് ലൈറ്റിട്ടു നടക്കുന്നത്...വണ്ടിയുടെ എഞ്ചിനില്‍ നിന്നാണെങ്കിലും ലൈറ്റുകത്താന്‍ കറന്‍റ് വേണമല്ലോ......എന്തിനു അത്രയും കറന്‍റ് വെറുതെ കളയുന്നു..  എന്ന ശുദ്ധചിന്താഗതിയാണ് ഈ ചോദ്യത്തിന് കാരണം. ജാംബവാന്‍റെ കാലത്തുള്ള ശകടവുമായി മന്ത്രിയുടെ പുതുപുത്തന്‍ വാഹനത്തിനു  എസ്കോര്‍ട്ടുപോകുന്ന പോലിസുകാര്‍ക്കറിയാം അവര്‍ അനുഭവിക്കുന്ന പങ്കപ്പാട്.. അതിനിടയിലാണ് ഒരുത്തന്‍ BMW കാറില്‍ ലൈറ്റിട്ടു പിറകെകൂടുന്നത്... തല്ലു കിട്ടിയില്ലേല്‍ ഭാഗ്യം; അത്രയേ പറയാനുള്ളൂ..

 BMW ആയാലും ബെന്‍സ്‌ ആയാലും മന്ത്രിയുടെ വാഹനം കണ്ടാല്‍ വാലും ചുരുട്ടി മാറിക്കോളണം അതാണ് ജനാധിപത്യം..അത്യാവശ്യത്തിനു ആശുപത്രിയില്‍ പോകുന്നവന്നവനുവരെ ഇതില്‍നിന്നും ഒഴിവില്ല. ഇതൊന്നും അറിയാത്ത താരങ്ങള്‍, ഇടയ്ക്കിതൊക്കെ അറിയുന്നത് നല്ലതാണ്.കല്യാണം വിളിക്കാന്‍ പോകേണ്ട ഒരു സ്പീഡോക്കെയുണ്ട്, അതിനിങ്ങനെ ലൈറ്റും കത്തിച്ചു പായേണ്ട..അല്ലപിന്നെ.......ഇവിടെ ആസിഫിന്‍റെ ഡ്രൈവറെ പ്രതീകാത്മകമായി ചോദ്യംചെയ്തു മൊഴിയെടുത്തതൊഴിച്ചാല്‍ വേറെ അനിഷ്ടസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.   ഡ്രൈവര്‍ക്ക് ശക്താമായ ഒരു താക്കിത് കൊടുത്തിട്ടുണ്ട്പോലും അതിന്‍റെ ഗുട്ടന്‍സ് മനസിലാവുന്നില്ല. റോഡില്‍ അനുവദനീയമായ വേഗത്തിലാണ് മന്ത്രിയുടെ വാഹനം പോയതെങ്കില്‍ അതേ അനുവദനീയമായ വേഗത്തില്‍ മറ്റൊരു വാഹനം സഞ്ചരിച്ചാല്‍ അത് എങ്ങനെ കുറ്റമാകും.എന്താണ് ഡ്രൈവര്‍ ചെയ്ത കുറ്റം. ഏതെങ്കിലും ട്രാഫിക്‌ റൂള്‍ ലംഘിച്ചോ..മന്ത്രിയുടെ കാര്‍ കണ്ടാല്‍ പിന്നെ വണ്ടി ന്യൂട്രല്‍ ആക്കണം എന്നുണ്ടോ.. രാജാവ്‌ നടുറോഡില്‍ വെളിക്കിരുന്നാല്‍  റോഡിലൂടെ സഞ്ചരിക്കുന്ന പ്രജകളെല്ലാം കണ്ണുപൊത്തണം എന്നുപറയുന്നത് എവിടുത്തെ ന്യായമാണ്..വേണ്ടവന് കാണാം അല്ലാത്തവന് പൊത്താം;അതാണ്‌ ന്യായം.....മാന്യത രാജാവിനും മന്ത്രിക്കും ആയിക്കൂടെ.??

 സാധാരണയായി പകല്‍ സമയത്ത് റോഡിലൂടെ ലൈറ്റ് കത്തിച്ചുപോകുന്നത് രണ്ടുതരം വാഹനങ്ങളാണ് ഒന്നാമത്തേത് ആംബുലന്‍സാണ് രണ്ടാമത്തേത് മന്ത്രിമാരുടെ വാഹനവ്യൂഹമാണ്.രണ്ടും അപകടമാണ്..ഓടി മാറിക്കോളു എന്നാണ് ജനത്തെ പഠിപ്പിക്കുന്നത്‌. ആദ്യത്തെതു ജീവന്‍ രക്ഷിക്കാനുള്ള പോക്കാണെങ്കില്‍ രണ്ടാമത്തേത് നാട്ടുകാരെ നന്നാക്കാനുള്ള പോക്കാണ്.. രണ്ടിലും തടസ്സങ്ങള്‍ പാടില്ല... കല്യാണം വിളിക്കാന്‍ പോകുമ്പോള്‍ ലൈറ്റിട്ടു പോകുന്നരീതി കേരളത്തിലില്ല;  മാത്രമല്ല പകല്‍ സമയത്തും ലൈറ്റിട്ടു വണ്ടി ഓടിക്കുന്ന BMW രീതി കേരളത്തില്‍ പ്രചാരത്തിലായിട്ടുമില്ല.മന്ത്രിയുടെ വാഹനത്തിന്‍റെ പിറകെ ലൈറ്റ്‌ ഇട്ടു വണ്ടിയോടിച്ചത് ജനപ്രാതിനിധ്യനിയമപ്രകാരം മാരകപാപമായതുകൊണ്ട്, താരം തല്ക്കാലം പതുക്കെപോയി കല്യാണം വിളിച്ചിട്ടു വാ ....ഇമ്മടെ മന്ത്രി വായുഗുളിക അരയ്ക്കാന്‍ വേഗത്തില്‍ പോകട്ടെ...  നമുക്കിത് രണ്ടും പ്രശ്നമല്ല കാരണം നമ്മളിപ്പോഴും നടരാജ് വണ്ടിതന്നെയാണ് ഉപയോഗിക്കുന്നത്..

ഗുണപാഠം

*മന്ത്രിയുടെ കാറിന്‍റെ പിറകെ വണ്ടി ഓടിക്കരുത്..

*കല്യാണം വിളിക്കാനായാലും,ചാവടിയന്തിരത്തിനായാലും പോകുന്നതിനുമുന്‍പ്‌ മന്ത്രിയുടെ കാറ്‌ അതിലെ വരുന്നില്ല എന്നു അടുത്തുള്ള പോലിസ്‌ സ്റ്റേഷനില്‍ വിളിച്ചു ഉറപ്പുവരത്തുക

*എഞ്ചിന്‍ സ്റ്റാര്‍ട്ടാക്കുമ്പോള്‍ തെളിയുന്ന വല്ല ബള്‍ബുകളും വണ്ടിയില്‍ ഉണ്ടെങ്കില്‍ അതൂരി വീട്ടില്‍ വച്ചിട്ട് വണ്ടിയുമായി ഇറങ്ങുക

*വണ്ടിയുമായി പോലിസ്‌ പിടിച്ചാല്‍ ഓട്ടോഗ്രാഫ്‌ കൊടുത്തു ഇറങ്ങിപ്പോരുന്നത് താരങ്ങള്‍ക്കുമാത്രമുള്ള സൌകര്യമാണ്..ഇതുകണ്ട് പൊതുജനം പോലീസിനു ഓട്ടോഗ്രാഫ് കൊടുക്കാന്‍ നിന്നാല്‍ കൂമ്പിനു ഇടിയായിരിക്കും കിട്ടുക
*നാട്ടാപ്പകല്‍ ലൈറ്റിട്ടു പോകുന്ന വണ്ടികണ്ടാല്‍ ഒന്നുകില്‍ മന്ത്രി അല്ലെങ്കില്‍ താരം...അപായം ആണെന്നു മനസിലാക്കി റോഡിലൂടെ സഞ്ചരിക്കുന്ന പൊതുജനം റോഡില്‍നിന്നും നിന്നു പരമാവധി മാറി സഞ്ചരിക്കുക

11 comments:

 1. മന്ത്രി പോകുന്നുണ്ടോ എന്നു ഉറപ്പുവരത്തി മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.മന്ത്രിമാരുടെ വണ്ടിയിടിച്ച കുറെ ആളുകള്‍ ആശുപത്രിയില്‍ കിടപ്പുണ്ട്

  ReplyDelete
 2. Mr. തുളസിവനം എല്ലാ വിലയിരുത്തലും കൊള്ളാം ... പക്ഷെ എന്ത് കാര്യം സ്വതന്ത്രമായി 60 ലേറെ കൊല്ലമായിട്ടും ... ജനാധിപത്യ രീതി ഇവിടെ ഇങ്ങനെയാണ്ണ്‍.... ജനം എന്നത് ഓരോ 5 കൊല്ലം കൂടുമ്പോള്‍ വോട്ടു ചെയ്യാന്‍ മാത്രമുള്ളതാണ്.... പിന്നെ അവരെ കണ്ടാല്‍ വോട്ടു തെണ്ടാന്‍ വന്നവന് കണ്ട ഭാവം ഉണ്ടാവില്ല .... ആത്യന്തികമായി ഒന്നേ പറയാനുള്ളൂ കോരന് കുപ്പയില്‍ തന്നെ കഞ്ഞി ... ഇന്നലെയും ..ഇന്നും ... ചിലപ്പോള്‍ നാളെയും

  ReplyDelete
 3. വിജീഷ്‌May 8, 2013 at 11:04 AM

  വിവരമില്ലാത്ത ആള്‍ക്കാരെ പറഞ്ഞിട്ട് എന്തു കാര്യം..കേരളത്തിന്‍റെ വിവരമൊക്കെ പൊത്ത കത്തില്‍ മാത്രമേ ഉള്ളൂ

  ReplyDelete
 4. സജീവന്‍May 8, 2013 at 11:16 AM

  ഇതിലിപ്പോള്‍ പോലീസിനെ മാത്രം പറഞ്ഞിട്ട് കാര്യമില്ല മന്ത്രി എന്നതിനെ പൊതിഞ്ഞു കെട്ടി സുരക്ഷിതമായി എത്തിച്ചാലെ അവര്‍ക്ക് ശ്വാസം വിടാന്‍ കഴിയൂ അല്ലെങ്കില്‍ അവരുടെ തൊപ്പി തെറിക്കും.സിനിമാ നടന്‍ ആയതിനാല്‍ പൂവിട്ടു പൂജിക്കണം എന്നു പറഞ്ഞാല്‍ നടക്കുമോ

  ReplyDelete
 5. ബിനു ജോണ്‍May 8, 2013 at 12:25 PM

  ജനപ്രതിനിധികള്‍ സഞ്ചരിക്കുന്ന സമയത്ത് ജനം റോഡില്‍ നിന്ന് മാറണം എന്നതാണ് പുതിയ ജനാധിപത്യം.ഇതും പഴയ ജാതി വ്യവസ്ഥയും തമ്മില്‍ നല്ല ബന്ധമുണ്ട്.ഉയര്‍ന്ന ജാതിക്കാരന്‍ വരുമ്പോള്‍ കീഴ്ജാതിക്കാരന്‍ വഴി മാറണമായിരുന്നു അതിനു ഹോയ്‌ വിളിക്കാന്‍ ശിങ്കിടികള്‍ മുന്നേ നടക്കും സത്യത്തില്‍ ആ വ്യവസ്ഥ ഇപ്പോഴും നിലനില്‍കുന്നു.രൂപം മാറി എന്ന് മാത്രം. മന്ത്രിയുടെ എഴുന്നോള്ളത്തിനു പോലിസ്‌ കിങ്കരന്മാര്‍ മുന്നേ പായുന്നു,റോഡിലൂടെ നടക്കുന്ന പാവം ജനങ്ങളെ ആട്ടിയോടിച്ചു നേതാവിന് വഴയോരുക്കാന്‍..സത്യത്തില്‍ ഇവിടെ എന്തെങ്കിലും മാറിയോ.

  ReplyDelete
 6. പൊതുജനത്തെ ബുധിമുട്ടിച്ചുകൊണ്ടുള്ള മന്ത്രിമാരുടെ എഴുന്നോള്ളത്തുകള്‍ നിരോധിക്കപ്പെടനം

  ReplyDelete
 7. രാജഭരണമുള്ള ഒരു ദേശത്ത് ജീവിക്കുന്നവനാണ് ഞാന്‍
  രാജാവോ മന്ത്രിമാരോ പോകുമ്പോള്‍ ഇവിടെ ട്രാഫിക്കിന് ഒരു തടസ്സവും ഉണ്ടാകാറില്ല. വി ഐ പി ഒരു സിഗ്നലിലെത്തുമ്പോള്‍ പൈലറ്റ് ബൈക്ക് മുന്പെ പോയി അടുത്ത സിഗ്നല്‍ ബ്ലോക്ക് ചെയ്യും. അവിടെ കടന്നുകഴിയുമ്പോള്‍ അടുത്ത സിഗ്നലിലേയ്ക്ക് പൈലറ്റ്. രണ്ടോ മൂന്നോ മിനിറ്റ് ആണ് ആകെ ബ്ലോക്ക് ആകുന്നത്.
  ജനാധിപത്യക്കാര്‍ക്ക് കണ്ടുപഠിയ്ക്കാന്‍ പാഠങ്ങളേറെയുണ്ട് ഇവിടെ

  ReplyDelete
 8. thulsi bhai I like your post very much, ഇങ്ങനെ നര്‍മത്തില്‍ ചാലിച്ച് വിമര്‍ശിച്ച് എഴുതാന്‍ വളരെ കുറച്ചു പേര്‍ക്കെ സാധിക്കൂ

  ReplyDelete
 9. കാറുകളിലെ പുതിയ ടെക്നോളജി കണ്ട്‌ അന്ധാളിച്ച്‌ പേടിക്കുന്ന മന്ത്രിമാര്‍ എങ്ങനെ പുതിയ കേരളത്തെ നയിക്കും !!!

  ReplyDelete
 10. അയിത്തം ,ജാതീയത ,വര്‍ഗീയത ,ജന്മിത്വം ,രാജഭരണം ....ഇത്യാദി കാര്യങ്ങള്‍ ഇന്ത്യന്‍ ജനതയും അവരുടെ നേതാക്കന്മാരും ഇന്നും പിന്തുടരുന്നുണ്ട് കേരളത്തില്‍ ഇങ്ങനെ എന്ന് മാത്രം ...........

  ReplyDelete
 11. i have a doubt?he cant off the lght.why?
  he is saying when engine on at the same time light will on...cant beleive mr. Asif ali....sorry... we have also bmw....in dubai...

  ReplyDelete