**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, September 16, 2013

പ്രത്യേക ഓണദിനപരിപാടി...നടന്‍റെ വട തീറ്റയും,നടിയുടെ പപ്പടം കാച്ചലും..?


 
വിദ്യാധരന്‍റെ വ്യാകുല ചിന്തകള്‍
  എല്ലാം വാങ്ങിയിട്ടില്ലോ..? ഇനിയൊന്നും വാങ്ങാനില്ലല്ലോ അല്ലേ..? ..

എന്നാ ഞാന്‍ ക്ലബിലേക്ക്‌ പോകുവാ ..അവിടെ എല്ലാവരും സദ്യവിതരണത്തിന് റെഡിയായി നില്‍ക്കുവാ...

 മാഷേ,,,, ഉണ്ണാന്‍ ആ ജാനുവിനേം പിള്ളേരേം കൂടി വിളിക്കട്ടെ ,,ഓണമല്ലേ

അതിനെന്താ രമണീ,,, വിളിച്ചോളൂ ..ആ കുട്ടികള്‍ക്ക് ഓരോ പുത്തനും വാങ്ങിക്കൊടുത്തോള്ളൂ ,, ഞാന്‍ ഉണ്ണാറാകുമ്പോള്‍ എത്തിക്കോളാം ...

അടുക്കളജോലിക്കാരി ജാനുവിന് ഓണത്തിന് അവധിയാണ് ..ഒരുദിവസം സ്വന്തംവീട്ടിലിരിക്കാമെന്നതൊഴിച്ചാല്‍ രണ്ടുകുട്ടികള്‍ക്കും ജാനുവിനും ഓണവും ചക്രാന്തിയും പ്രത്യേകതകളോന്നും സമ്മാനിക്കുന്നില്ല... അതുകൊണ്ട് വര്‍ഷത്തില്‍ ഒരുദിവസം എല്ലാവര്‍ക്കും ഒപ്പമിരുന്നു മറ്റുള്ളവര്‍ വിളമ്പിക്കൊടുക്കുന്നത് അവരുമൊന്നു കഴിക്കട്ടെ..അതല്ലേ ഓണം.

     എനിക്ക് ഒരോണക്കാലത്ത് മൂന്നു ഓണസദ്യകളാണുള്ളത് ..  ഓണാവധിക്ക് സ്കൂളടയ്ക്കുന്നദിവസം സ്കൂളിലെ കുട്ടികളുമൊത്തുള്ള ഓണസദ്യ .. പൂക്കളമത്സരം, ഓണസദ്യ, തുടര്‍ന്ന്‍ അവരുടെ കലാപരിപാടികളും .. മനോഹരമാണ് എല്ലാം ... കള്ളവും ചതിയും ഇല്ലാത്ത മാലാഖക്കുഞ്ഞുങ്ങളുമൊത്തുള്ള ഓണം ..കുഞ്ഞുമുണ്ടും കൊച്ചു പാവടയുമൊക്കെ അണിഞ്ഞ് കുഞ്ഞുങ്ങളുടെ ഓണം ...

അതുകഴിഞ്ഞാല്‍ ക്ലബിന്‍റെ വക ഓണമാണ് .. അത് ഏതെങ്കിലും അനാഥാലയത്തില്‍ വച്ചാണ് ആഘോഷിക്കുന്നത് .. പുറന്തള്ളപ്പെട്ടവര്‍ക്കും,  ഒറ്റപ്പെട്ടവര്‍ക്കും, അവശതകള്‍ബാധിച്ചവര്‍ക്കുമിടയില്‍ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഒരോണം... ദുഖങ്ങളും, രോഗങ്ങളും, ഒറ്റപ്പെടലും മാത്രം കൂട്ടായിരിക്കുന്നവര്‍ക്കിടയില്‍ ഒരുനേരമെങ്കിലും സന്തോഷത്തിന്‍റെ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഓണം...

 മൂന്നാമത്തെ ഓണം എന്‍റെ കുടുംബത്തോടോപ്പമാണ്. കളിച്ചും, ചിരിച്ചും, പൂക്കളമിട്ടും, ഊഞ്ഞാലാടിയും ‘കുടുംബം’ എന്നതിനെ ശരിക്കും, ‘കൂടുമ്പോള്‍ ഇമ്പമുള്ള’താക്കിത്തീര്‍ക്കുന്ന ഓണം...

 ഇതൊക്കെ എന്തോണം ?.. ഓണമൊക്കെ പഴയകാലത്ത്.... എന്നുള്ള സ്ഥിരം പല്ലവിയും പറഞ്ഞു എവിടെയെങ്കിലും ചെരിഞ്ഞിരുന്നു മുറുക്കിത്തുപ്പി പരിസരം വൃത്തികേടാക്കുന്ന സ്ഥിരം വേദാന്തക്കാരുടെ ഓണമല്ല ഓണം.... ഇത് ഒത്തുചേരലുകളുടെ ആഘോഷമാണ്. പങ്കു വയ്ക്കലിന്‍റെ  ആഘോഷമാണ് ... എത്ര വലിയവനേയും  എത്ര ചെറിയവനേയും ഒന്നുപോലെയാക്കുന്ന  മലയാളിയുടെ ഓണം...കുടുബത്തോടൊപ്പം ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത എല്ലാ മലയാളികളെയും ഇത്തരണത്തില്‍ സ്നേഹപൂര്‍വ്വം സ്മരിക്കുന്നു...

 ക്ലബിന്‍റെ വകയായി  നടത്തിയ സദ്യവിതരണവും കഴിഞ്ഞുവീട്ടിലെത്തി; വീട്ടുകാരോടോത്തു നല്ലൊരു ഓണസദ്യയും കഴിച്ചു, കസേരയില്‍ ആസനസ്ഥനായി..... മാവിന്‍കൊമ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ കുട്ടികള്‍ ആടിത്തിമിര്‍ക്കുന്നു.. പഴയ വഞ്ചിപ്പാട്ടിന്‍റെ  ശീലുകളൊക്കെ പതുക്കെ മനസ്സിലേക്ക് കടന്നുവരുന്നുണ്ട്...തിത്തിത്താരാ തിത്തെയ് തകതെയ് തോം.... ഇനിയല്‍പ്പം ടീവി കണ്ടുകളയാം.... പ്രത്യേക ഓണദിനപരിപാടികള്‍ തകര്‍ക്കുന്ന ദിവസമാണ്... അന്യംനിന്നു പോകുന്നതൊക്കെ ഇപ്പൊ ടീവി യിലൂടെയാണ് ജീവിക്കുന്നതെന്ന് ഇന്നലെ ഒരു സാംസ്കാരിക നായകന് പറഞ്ഞതേയുള്ളൂ..

 റിമോട്ട് ഞെക്കി ടീവി തുറന്നു.... ഒന്നാം ചാനലില്‍ പ്രമുഖനടിയുടെ ഓണ വിശേഷങ്ങള്‍. ഓണദിവസം അരിയാട്ടി പാലട ഉണ്ടാക്കും.... രാവിലെ കോണാന്‍ ഉടുത്ത് അമ്പലത്തില്‍ പോകും... പിന്നെ ഉച്ചവരേയിരുന്നു ചൊറികുത്തും.. ഉച്ചയ്ക്ക് വേലക്കാര്‍ ഉണ്ടാക്കുന്നത് വെട്ടിവിഴുങ്ങും.. അതിനിടയ്ക്ക് നാല് വളവള ചിരിയും... ശുദ്ധമലയാളത്തെ നാറ്റിക്കുന്ന മലയാലത്തിലുള്ള ഓണവിശേഷങ്ങള്‍ കേട്ടപ്പോഴേ മതിയായി.....   അടുത്ത ചാനല്‍വെച്ചു..അവിടെ മഹാനടന്‍റെ ചെരയ്ക്കലാണ്  ..ഓണം മഹത്തരമാണ്, ചക്കയാണ്, മാങ്ങയാണ്‌ .. ഞാന്‍ അന്നാണ് കുടുബത്തെ കാണുന്നത് .. ചട്ണി എനിക്ക് പ്രിയമാണ് .. എന്നാലും ഇന്നു ഞാന്‍ വടയുടെ കൂടെ സാമ്പാറാണ് കഴിക്കുന്നത്‌..ഭയങ്കരം ഭയങ്കരം...... അടുത്ത ചാനല്‍ വെച്ചു ..അവിടെ പുതുമുഖനായിക പപ്പടം കാച്ചുന്നു.. അവതാരകന്‍ അതെടുത്തു കടിക്കുന്നു, ..സൂപ്പര്‍ എന്നു ആര്‍ത്തുവിളിക്കുന്നു... ഓണക്കോടിക്കിടയിലൂടെ പുറത്തു കാണുന്ന നടിയുടെ പുക്കിളും വയറും കാണാന്‍ പാകത്തില്‍ ക്യാമറ സൂം ആകുന്നു.. കൊള്ളാം കലക്കന്‍ ഓണസദ്യതന്നെ... ദാ പരസ്യംവന്നു..ശ്ശേ കഷ്ടം

 അടുത്ത ചാനല്‍ വെച്ചു.. അവിടെ ഒരുഗ്രന്‍ കോമഡി ഷോയാണ് ..മാവേലി കുടിച്ചു വെളിവില്ലാതെ വാളുവെച്ചു നടക്കുന്നു .. വഴിയില്‍ കണ്ട ചില ലേഡിസ് പ്രജകളെ കയറിപ്പിടിക്കുന്നു, തല്ലുകിട്ടുന്നു ..ഒടുവില്‍ നാട്ടുകാരെല്ലാം കൂടി മാവേലിയെ വസ്ത്രാക്ഷേപം നടത്തി തല്ലി ഓടിക്കുന്നു... ശ്ശൊ കഷ്ടം...... .അടുത്ത ചാനല്‍തുറന്നു അവിടെ ഓണക്കൊടികളുടെ പരസ്യമാണ്... മെഗാസ്റാര്‍ ഒരു വശത്തു സിംഗമായി മുണ്ടുടുപ്പിക്കുന്നു... ചോട്ടാസ്റ്റാര്‍ മറ്റൊരു വശത്ത് ആനയായി മുണ്ടുടുപ്പിക്കുന്നു... ചാത്തിസില്‍ പോയി പുടവ എടുത്താല്‍ ഒരുകൂട് പുട്ടുപൊടി ഫ്രീ എന്നുള്ള അറിയിപ്പ്.... അവസാനം അതുംവന്നു വിശ്വാസം അതല്ലേ എല്ലാം.. ദൈവമേ അടുത്തതിലെങ്കിലും ഒരു നല്ല പരിപാടി കാണണേയെന്നുള്ള ആഗ്രഹത്തോടെ അടുത്ത ചാനലും  ഞെക്കി... അവിടെയതാ ഒരു പ്രമുഖനേതാവിന്‍റെ ഓണസന്ദേശം ..മഹാബലിയുടെ ഭരണം നല്ലതാണ്. അതുപോലുള്ള ഒരു ഭരണമാണ് എന്‍റെ സ്വപ്നം... കള്ളവും ചതിയും ഇല്ലാത്ത ഒരു ഭരണമാണ് എന്നിങ്ങനെ പോകുന്നു... ലോകത്തുള്ള സകല കേസിലും ഇങ്ങേര് ആരോപണവിധേയനാണ് എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ കള്ളവും ചതിയും ഇല്ലാത്ത ഓണസന്ദേശം കൊടുക്കുന്നു.. അവന്‍റെ അമ്മേടെ ഒരോണസന്ദേശം..

    അല്ല അറിയാന്‍മേലാഞ്ഞിട്ടു ചോദിക്കുവാ.... ഈ നാട്ടില്‍ സിനിമാക്കാര്‍ക്കും രാഷ്ട്രിയക്കാര്‍ക്കും മാത്രമേ ഓണമുള്ളോ.?.. ഒരു നല്ല പൂക്കളം, ഒരു നല്ല ഓണപ്പാട്ട്, ഒരു നല്ല മാവേലി വിശേഷം, കേരളിയന്‍റെ ഓണാഘോഷത്തിന്‍റെ ഒരു ചെറിയ നേര്‍ക്കാഴ്ചപോലും  ഒരിടത്തുമില്ല ..... വെളുക്കുമ്പോള്‍ തുടങ്ങി  കറക്കുന്നേടംവരെ നടനും നടിയും അരിയാട്ടിയതും, പപ്പടംകാച്ചിയതും, വടയുംസാമ്പാറും കഴിച്ചതുമാണ് മലയാളിയുടെ ഓണവിശേങ്ങളായി നമ്മുടെ അഴകിയ ചാനലുകാര്‍ കാണിക്കുന്നത്. അകമ്പടിയായി ഭൂലോകകള്ളന്മ്മാരുടെ ഓണസന്ദേശങ്ങളും... നമിച്ചു പൊന്നേ.... നമിച്ചു.. എന്‍റെ വാമനോ എന്നെയും കൂടി പാതാളത്തിലേക്ക് ഒന്നുതാഴ്ത്തണേ... അവിടെയിപ്പോഴും മാവേലി ഭരണം തന്നാണല്ലോ അല്ലേ...

      സത്യത്തില്‍ ഈ വാമനന്‍ എന്നാ പണിയാ കാണിച്ചത്‌; ഐശര്യപൂര്‍ണ്ണമായ ഭരണംനടത്തിയ മാവേലിയെ അങ്ങേര് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി...എന്തിനു വേണ്ടി.?..ആര്‍ക്കു വേണ്ടി.??. ദേ ഇപ്പൊ നാടിനെ കട്ടുമുടിച്ചവനെയും, കള്ളുവാറ്റിയവനെയും, പെണ്ണു പിടിച്ചവനെയുമൊക്കെ ചവിട്ടിത്താഴ്ത്താന്‍ ആരുമില്ലാത്ത ഒരോണം.... എന്‍റെ വിഷ്ണുഭഗവാനേ അങ്ങ് വാമനനായി അവതരിക്കേണ്ട സമയം ഇപ്പോഴാണ്. അടുത്ത ഓണത്തിനെങ്കിലും അങ്ങ് ഈ അലവലാതികളെയൊക്കെ പാതാളത്തിലേക്ക് ചവിട്ടണമേ .. പകരം കേരളഭരണം വീണ്ടും മാവേലിയ ഏല്പ്പിക്കണമേ... ടീവി ഓഫ്‌ ചെയ്തു.....  ചാരുകസേരയില്‍ അമര്‍ന്നിരുന്ന് റേഡിയോ  ഓണ്‍ ചെയ്തു ... അതാ ആ പഴയ പാട്ട്..... മാവേലി നാടു വാണീടും കാലം... മാനുഷേരെല്ലാരു ഒന്നുപോലെ .. കള്ളവുമില്ല ..ചതിയുമില്ല.........  സുഖകരമായ ചെറുകാറ്റിനൊപ്പം ഒരുറക്കവും പതുക്കെ കടന്നുവരുന്നു ............എല്ലാവര്‍ക്കും ഓണാശംസകള്‍...

30 comments:

 1. ഓണം എന്നത് ഇപ്പോള്‍ പക്കാ മാര്‍ക്കറ്റിങ്ങ് ഉത്സവമാണ് അവിടെ നാലു പൈസ തടയുന്നതേ മാധ്യമങ്ങളും കാണിക്കൂ

  ReplyDelete
 2. മലയാളിയുടെ ഓണം എപ്പോൾ ടി വി യുടെ മുന്നിലാ ....കാരണവന്മാർ പറയും പോലെ പണ്ടത്തെ ഓണമായിരുന്നു ഓണം...നന്നായിട്ടുണ്ട്.. എഴുത്ത് തുടരുക

  ReplyDelete
  Replies
  1. അതേ ഇത്ന്തു ഓണം ..അതൊക്കെ പണ്ട്

   Delete
 3. ഓണം ശരിക്കും ഒരു കച്ചവട ഉത്സവമാണ്.....ഇനിമുതല്‍ ഓണം വേണ്ടയെന്നു ആരൊക്കെ കരുതിയാലും കച്ചോടക്കാര്‍ സമ്മതിക്കൂല്ല കാരണം അവര്‍ക്ക് നാലു പുത്തന്‍ തടയാനുള്ള വഴിയാണത്

  ReplyDelete
 4. എല്ലാ ആഘോഷങ്ങളും കച്ചവടത്തിന്റെ ഭാഗമായി കഴിഞ്ഞല്ലോ പിന്നൊരു ഒത്തൊരുമ കാണാം അങ്ങനെയൊരു സമാധാനം.

  ReplyDelete
  Replies
  1. അതേ ഓണത്തിനു ഒരു ഒരുമയുണ്ട് അതങ്ങനെ നിന്നാല്‍ മതിയായിരുന്നു

   Delete
 5. സിനിമാക്കാരുടെ വളിപ്പ് കേള്‍ക്കാന്‍ എല്ലാവനും കുത്തിയിരിക്കും ...വല്ല വയലും വീടും പരിപാടിയോ മറ്റോ വെച്ചാല്‍ അപ്പൊ എല്ലാം എണിറ്റു സ്ഥലം വിടും

  ReplyDelete
  Replies
  1. ഹി ഹി വയലും വീടുമൊന്നും ആര്‍ക്കും വേണ്ട

   Delete
 6. അങ്ങനെ ഈ വര്‍ഷത്തെ ഓണവും കഴിഞ്ഞു ല്ലേ മാഷേ.. ഇനി എന്താ അടുത്ത ഉത്സവം.. ക്രിസ്മസ്, അതും നമുക്ക് ഓണ്‍ലൈനില്‍ തന്നെ ആഘോഷിക്കാം.. ഓണ്‍ലൈന്‍ ആകുമ്പോ കുടുംബക്കാര്‍ ഇല്ലെങ്കിലും കുറച്ചു നല്ല സുഹൃത്തുക്കലോടെങ്കിലും നാലും രണ്ടു ആറു വര്‍ത്തമാനം പറഞ്ഞു ചിലവഴിക്കാലോ... ടി.വി കണ്ടു മനസമാധാനം കളയണ്ട ആവശ്യോം ഇല്ല.
  ഒരു വൈകിയ ഓണാശംസ കൂടി..

  ReplyDelete
  Replies
  1. വൈകാതെ മലയാളിയുടെ ഓണം ഓണ്‍ലൈന്‍ ആകാം

   Delete
 7. ഹ..ഹ. പറഞ്ഞതൊക്കെ വാസ്തവം. ഓണത്തിന്റെ കാര്യത്തിൽ മാത്രമല്ല എല്ലാ ആഘോഷങ്ങളുടെ കാര്യത്തിലും ഈ വക വളിപ്പുകൾ തന്നെ :) പാവം മാവേലി

  ReplyDelete
 8. പാവം നമ്മള്‍..,.. എന്തൊക്കെ കാണണം അല്ലെ.. :)

  ReplyDelete
 9. ഈ തേവിടിശ്ശിയുടെയൊക്കെ ഓണം കേള്‍ക്കാനും കോണോന്‍ കാണാനും ആരാഗ്രഹിക്കുന്നു....(ചിലര്‍കാണും)...മലയാളത്തെ അപമാനിക്കുന്ന ഇത്തരം ചാനല്‍ ആഭാസങ്ങള്‍ നിര്‍ത്തേണ്ട സമയം കഴിഞ്ഞു... ഈ ചാനല്‍ ചെറ്റയ്‌ക്കൊക്കെ ഇവളുമാരാണല്ലോ...സെലിബ്രിറ്റികള്‍...!

  ReplyDelete
 10. എന്നാലും ഓണാശംസകള്‍

  ReplyDelete
  Replies
  1. അജിത്തേട്ട ആശംസകള്‍

   Delete
 11. മണിലാല്‍September 16, 2013 at 5:56 PM

  സത്യം പറഞ്ഞാല്‍ മാഷ്‌ പറഞ്ഞത് വളരെ ശരിയാണ് ..ഇന്നൊരണ്ണം കണ്ടു ഏതോ ഒരു അലവലാതി കിടന്നു പുളയുന്നു...ഓണം ഇഷ്ടമാണ് പോലും അവളുടെ അമ്മേടെ പുളിശ്ശേരി കഴിക്കണം പോലും..... ഫ്തൂ....ടീ വി തല്ലിപ്പൊളിക്കാന്‍ തോന്നിയതാ...പക്ഷെ കാശ് പോക്കറ്റിന്നു പോകുമെന്ന് ഓര്‍ത്തപ്പോള്‍ വേണ്ടാന്ന് വെച്ചുറേഡിയോ തുറന്നു..നല്ല കുറച്ച് ഓണപ്പാട്ട് കേട്ടു..

  ReplyDelete
  Replies
  1. റേഡിയോ ഇന്നും പ്രസക്തമാണ്‌

   Delete
 12. കൊള്ളാം......... ചേട്ടന്റ വീട്ടിലെ അടുക്കളക്കാരീടെ പേര് ജാനുന്നാ അല്ലേ........ എന്റ നാട്ടിലും പത്തിരുപതു വര്‍ഷമായി എല്ലാ വേലക്കാരിടേം പേര് ജാനൂന്നാ..... ജാനൂ ... വണ്‍ടൂത്രീ

  ReplyDelete
  Replies
  1. നാട്ടിലെ വേലക്കാരികളുടെയെല്ലാം പേര് അറിയില്ല.... നമുക്ക് ഐ ആര്‍ ഡി പ്പി യില്‍ എരുമ കറക്കല്‍ അല്ല സന്തോഷേ പണി .സന്തോഷിനെ ബൂലോകത്ത് കണ്ടശേഷം ഇപ്പോഴാ കാണുന്നത് സന്തോഷം

   Delete
 13. എല്ലാവീട്ടിലെയും കാര്യം ഇങ്ങനെയാണ്. ടീവിന്റെ മുന്നിലിരുന്ന് ഓണം ആഘോഷിക്കുന്നവർക്ക് ടീവി കാണാതെ അടൂക്കളയിലുള്ളവർ, സമയമാവുമ്പോൾ ഓണസദ്യ കൊടുക്കുമല്ലൊ.

  ReplyDelete
  Replies
  1. അത് ഒരു കാര്യമാണ്

   Delete
 14. ആ ടീവ് തുറക്കാനെ വയ്യാ, ഹോ ജാഡ തെണ്ടികൾ കാരണം ...................

  ReplyDelete