**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, September 24, 2013

വളര്‍ച്ചനോക്കി കഴിക്കാന്‍ നമ്മള്‍ ഒറ്റക്കെട്ടാണ്


 
വിദ്യാധരന്‍റെ വ്യാകുല ചിന്തകള്‍


തന്‍റെ വീട്ടിലെ കാര്യമാണോയിത്….? അല്ല.... തന്‍റെ മകളെ അങ്ങനെ കെട്ടിക്കാന്‍ പറഞ്ഞോ.? ഇല്ല.... , തന്‍റെ പെങ്ങളെ അങ്ങനെ കെട്ടിക്കാന്‍ പറഞ്ഞോ.? ഇല്ല...... , തന്നോട് അങ്ങനെ കെട്ടണമെന്നു പറഞ്ഞോ.? ഇല്ല.........,പിന്നെ എന്തിനാ...... ജ് ഇങ്ങനെ ബേജാറാവുന്നത്... പഹയാ.....          ചര്‍ച്ചയങ്ങനെ  കത്തിക്കയറുകയാണ്....

   നായരേ ഒരു ചായകൂടി പോരട്ടെ ...എന്നാലും ഇതൊരു പീഡോഫീലിയായുടെ ലക്ഷണമല്ലേ..?
 എന്തോന്നു 'പില്ലാടെല്‍ഫിയ'..., ഇങ്ങള് രാജസ്ഥാനിലേക്ക് നോക്ക്, ബീഹാറിലേക്ക് നോക്ക് അവിടൊക്കെ ഇതു നടക്കണില്ലേ .പിന്നെ ഇവിടെമാത്രം എന്താണൊരു കുഴപ്പം..
 രാജസ്ഥാനിലും ബീഹാറിലുമൊക്കെ നടക്കുന്ന അനാചാരങ്ങളെ അതേപടി ഇവിടെയും കൊണ്ടുവരണമെന്ന് പറഞ്ഞാല്‍...?... അതാപറഞ്ഞത് പീഡോഫീലിയ.. അതിനെ എതിര്‍ക്കുകയെല്ലേ വേണ്ടത്... അത്തരം സമ്പ്രദായങ്ങള്‍  ഇവിടെ വരാതിരിക്കനല്ലേ നോക്കേണ്ടത്...?
 ഇത്തിരി പുളിക്കും.. അവിടെയും സര്‍ക്കാരില്ലേ നിയമമില്ലേ..? അവിടുത്തെ സര്‍ക്കാരിനറിയാം പെണ്‍കുട്ടികളെ ചെറുപ്പത്തില്‍ത്തന്നെ മൂത്ത ആണുങ്ങള്‍ക്ക് കൊടുക്കണമെന്ന്‍; അല്ലേല്‍ ആണുങ്ങളുടെ ശാപം നാടുമുടിക്കുമെന്ന്‍..... അറിയോ.?. നിങ്ങള് അന്റാര്‍ട്ടിക്കയിലെക്ക് നോക്ക്, ഉട്ടോപ്യയിലേക്ക് നോക്ക്, വികസിതരാജ്യങ്ങളായ ഇറാന്‍, ഇറാക്ക്, മംഗോളിയ, നേപ്പാള്‍, ബുട്ടാന്‍, ബര്‍മ്മ, പാക്കിസ്ഥാന്‍, ജപ്പാന്‍, ജര്‍മ്മനി, യു എസ് എ,  ഇറ്റലി, ഇന്തോനേഷ്യ തുടങ്ങി എല്ലായിടത്തും ഇതൊരു പതിവു കാഴ്ചയാ..... അവിടെ, ആരുടെയെങ്കിലും  എന്തെങ്കിലും കീറിപ്പോയോ..? അനുഭവസ്ഥര്‍ എല്ലാവരും പറയുന്നത് പത്തുകഴിഞ്ഞാല്‍ ബെസ്റ്റാ എന്നാണ്...ഇത്തിരി വേദന, ഇത്തിരി ചോര പിന്നെ ഒരു പ്രശനമേയല്ല ..... എങ്ങനെ എങ്ങനെ കേക്കട്ടെ ..ആളുകള്‍ അടുത്തുകൂടന്‍ തുടങ്ങി...
 തനിക്കൊന്നും നാണമില്ലേടോ..? മൂക്കില്‍വരെ പല്ലുവന്നിട്ടും ഈ മറ്റെത്തരം പറയാന്‍ .. അഞ്ചുകെട്ടിയ തന്‍റെ, ആദ്യഭാര്യയിലുള്ള  മൂത്തമോളുടെ കാര്യമാണോ താനീ പറയുന്നത്..
 ദേ, ചുമ്മാ അനാവശ്യം പറയരുത്... നിങ്ങള് ഒരുകാര്യം മനസിലാക്കണം പ്ലസ്‌ ടു-വിനു പഠിക്കുന്ന പെണ്ണ്‍ ഒരുത്തനുമായി പ്രേമത്തിലാകുന്നു.. അവനെ ഇപ്പൊ കെട്ടണമെന്നു പറയുന്നു... അപ്പൊ വീട്ടുകാര്‍ എന്തുചെയ്യും കേട്ടിച്ചില്ലേല്‍ ചാകുമെന്ന്‍ പറഞ്ഞാല്‍ എന്തുചെയ്യും.. പറ ..പതിനെട്ടൂവരെ നോക്കിയിരിക്കാന്‍ പറ്റ്വോ ..അതാ പെണ്‍കുട്ടിക്ക്  വിഷമമുണ്ടാക്കില്ലേ..? അപ്പൊ, അതാ നമ്മള് പറയണത് പ്രായം കുറയ്ക്കണമെന്ന്..
അപ്പൊ പതിനഞ്ചില്‍ പ്രേമം തുടങ്ങിയാല്‍ താന്‍ എന്തോ ചെയ്യും.?.. തല്ലിക്കൊല്ലുമോ..? അതോ പതിനെട്ടായെന്നു പറഞ്ഞു കെട്ടിക്കുമോ..??.
എന്നാ കേട്ടോളി പെണ്ണിന് പതിനാറായപ്പോ അച്ഛന് ക്യാന്‍സര്‍ വന്നാല്‍ എന്തുചെയ്യും.?. മരിക്കുന്നതിനു മുന്പ് മകളുടെ നിക്കാഹ് നടത്തണമെന്ന് പിതാവിന് തോന്നിയാല്‍ അതുതെറ്റാണോ.?..നിങ്ങ പറ...തെറ്റാണോ.?
 അപ്പൊ പെണ്ണിനു പത്തുവയസ്സുള്ളപ്പോള്‍ അച്ഛനു ക്യാന്‍സര്‍ വന്നാലോ കോയ.?.
ദേണ്ടെ പിന്നേം ..എന്നാ ഞാന്‍പറയട്ടെ. പതിനാറുവയസ്സില്‍ നല്ല വളര്‍ച്ച വന്നാല്‍ എന്നാ ചെയ്യാന്‍ പറ്റും..?. മുന്നുംപിന്നും നല്ല വലുപ്പത്തില്‍ തള്ളി നിക്കണ് ..കണ്ടവനോക്കെ അതുനോക്കി വെള്ളംവിടുന്നു..അപ്പൊ കെട്ടിച്ചാല്‍ കൊഴപ്പമുണ്ടോ.?.
 വേണ്ടത്ര വളര്‍ച്ചവന്നുവെന്ന് താന്‍ എങ്ങനാ നോക്കണത്.? സ്വന്തം മകളുടെ വളര്‍ച്ച താന്‍ തന്നെയങ്ങ് പരിശോധിക്കുമോ..?. പതിനാറിന് മുന്‍പേ ഈ വളര്‍ച്ച കണ്ടാല്‍ എന്തോചെയ്യും..?.
   കെട്ടിക്കും അത്രതന്നെ ..
 ഇത്തിരിപുളിക്കും..... നിങ്ങടെ വീടിനുമുന്നില്‍ നമ്മള് കൊടി പിടിക്കും കോയാ...
 നിങ്ങള് വടിപിടിക്കും ..നമ്മള്‍ക്ക് സപ്പരേറ്റ് നിയമാ... അറിയാമോ...   വ്യക്തിനിയമം..അറിയോ.?..
 അല്ല ചോദിക്കട്ടെ കോയ, പതിനാറില്‍ കെട്ടണമെന്ന് നിയമംപറഞ്ഞു വാശി പിടിക്കുമ്പോള്‍, എന്തേ; കെട്ടിയതിനെ തട്ടുമ്പോഴും, നാടുമുഴുവന്‍ നടന്നു കോഴിപ്പണിനടത്തുമ്പോഴും കളവുനടത്തുമ്പോഴും അവരുടെ കാര്യത്തില്‍ ഈ സപ്പരെറ്റ് നിയമപ്രകാരമുള്ള കൈവെട്ട് തലവെട്ട് തുടങ്ങിയ ശിക്ഷകള്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കാത്തത്. പെണ്ണുവിഷയത്തില്‍ മാത്രം എന്തേ ഈ പെരുത്തവാശി..????
പീര്‍,,,, പീര്‍ പീര്‍,,,,, പ്രീര്‍ ര്‍ റര്‍,,,,, ര്‍ര്‍റ രരര്‍ ര്ര്ര്ര്‍.,,,,,,,..............................
എന്താ ഒരൊച്ച, ആരാ വളിവിട്ടെ ?..ചര്‍ച്ചയ്ക്കിടെ വളിവിടാന്‍ പാടില്ലായിരുന്നു.. ഞാനില്ല ഞാനില്ല ..ഇതു എന്നെ ഉദേശിച്ചുമാത്രം വിട്ട വളിയാണ്.. വളിവിട്ടു നാറ്റിക്കാന്‍ പാടില്ലായിരുന്നു...ഇതു ശരിയാവില്ല ഞാന്‍ പോവ്വാ ...
 നിങ്ങള് ഇരി കോയാ.. നമുക്കൊരു തീരുമാനത്തില്‍ എത്തേണ്ടേ..
  ഇല്ല ഇല്ല ഞാനില്ല ..ചര്‍ച്ചയ്ക്കിടെ വളിവിട്ടാല്‍ ചര്‍ച്ച അപ്പൊ നിറുത്തണമെന്നാ പണ്ഡിതര്‍ പറഞ്ഞിരിക്കുന്നത്...
 അങ്ങനെ ആ ചര്‍ച്ച തീര്‍ന്നു. പതിനാറിലെ കെട്ടിനും ശൈശവ വിവാഹത്തിനുമെല്ലാം ഏതെങ്കിലും ഒരു സമുദായത്തെ മുഴുവനായി കുറ്റപ്പെടുത്താന്‍ കഴിയില്ല.. സമുദായത്തിന്‍റെ മുഴുവന്‍ അപ്പസ്തോലന്മാരാണന്നുള്ള മേലങ്കിയണിഞ്ഞുകൊണ്ട് വണ്ണംവന്നാല്‍ കെട്ടിക്കാം,,, പോലുള്ള മണ്ടത്തരങ്ങള്  പടച്ചുവിടുന്ന വിടുവായന്മ്മാരെയാണ്  മനുഷ്യത്വപരമായി ചിന്തിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ത്തു തോല്‍പ്പിക്കേണ്ടത്. ഇതൊരു മതപരമായ വിഷയം മാത്രമല്ല സാമൂഹ്യപരമായ വിഷയവുംകൂടിയാണ് .പീഡനം, ബലാല്‍സംഗം, ഒളിച്ചോട്ടം, രോഗം, വണ്ണം, വളര്‍ച്ച, പ്രേമം ഇതൊന്നുമല്ല പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള പരിഗണനാവിഷയങ്ങള്‍. ഈപ്പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം പ്രതിവിധി പെണ്‍കുട്ടിയെ പതിനാറുവയസ്സില്‍ വിവാഹം കഴിപ്പിക്കലാണെന്നു  വാദിക്കുന്ന പണ്ഡിതശ്രേഷ്ടന്മാര്‍ പൊട്ടക്കുളത്തിലെ ചൊറിത്തവളകളാണെന്ന് നിസംശയം പറയാം. ജനിച്ചത്‌ പെണ്‍കുട്ടിയാണെങ്കില്‍, അതിനെ കഴിയുന്നതുംവേഗം ആണുങ്ങളുടെ ആര്‍ത്തിപൂര്‍ത്തികരണത്തിന് വിട്ടുകൊടുക്കണമെന്ന് ചിന്തിക്കുന്നതും ഉപദേശിക്കുന്നതും ..സ്ത്രീയെ അടിമയായും വില്‍പ്പനച്ചരക്കായും കമ്പോളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സംസ്കാരത്തിന്‍റെ ഭാഗമാണ് ...അത്തരം അപരിഷ്കൃത സാമ്പ്രദായങ്ങള്‍ മാറേണ്ടസമയം കഴിഞ്ഞിരിക്കുന്നു.. ഇവിടെ പതിനാറില്‍ കെട്ടണം എന്നതില്‍  മുസ്ലീംവ്യക്തിനിയമം ഉയര്‍ത്തുമ്പോള്‍ എന്താണ് ആ നിയമം...
  ബ്രിട്ടിഷുകാര്‍ 1915-ല്‍ നടപ്പാക്കിയ  'ഗവണ്മെന്റ്ഓഫ് ഇന്ത്യ ആക്ടനുസരിച്ച് ഇന്ത്യന്‍ പൌരന്മാര്‍ക്ക് സിവില്‍  നിയമങ്ങളില്‍ സ്വന്തം മതനിയമങ്ങളോ ആചാരങ്ങളോ അനുസരിക്കാവുന്നതാണന്ന് നിശ്ചയിച്ചിരുന്നു. വിവാഹം,വിവാഹമോചനം, മരണപത്രം, ഇഷ്ടദാനം,അനന്തരാവകാശം തുടങ്ങിയവ മാത്രമാണ് ഈ സിവില് നിയമത്തിന്‍റെ  പരിധിയില് വന്നിരുന്നത്. ഇതനുസരിച്ച് നിലവില് വന്ന മുസ്ലീംവ്യക്തിനിയമം (ശരീഅത്ത്) ബാധകനിയമം , മുസ്ലീം വിവാഹമോചനനിയമം , വഖഫ്നിയമം, തുടങ്ങിയ നിയമങ്ങളും, മുസ്ലീങ്ങള്കക്ഷികളായുള്ള കേസുകളിലെ കോടതിവിധികളും, വിധിക്കുകാരണമായ  കണ്ടെത്തലുകളും അടിസ്ഥാനമാക്കി പറഞ്ഞിട്ടുള്ള കാര്യങ്ങളുമാണ് ഇന്ത്യയിലെ മുസ്ലീംവ്യക്തി നിയമം  എന്നുപറയുന്നത്. അതില്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും രാജ്യത്തെ ക്രിമിനല്‍ നിയമം അനുസരിച്ച് സാധുവല്ല... മുസ്ലീം പെണ്കുട്ടികളുടെ വിവാഹപ്രായം പതിനാറായി  നിശ്ചയിക്കണമെന്ന ആവശ്യത്തിന്മേല്‍ സമുദായസംഘടനകള്  ഇപ്പോള്‍ കോടതിയെ സമീപിക്കാന്‍ പോകുമ്പോള്‍ ...പതിനാറെന്ന പ്രായപരിധി ഇസ്ലാം നിശ്ചയിച്ചിട്ടുണ്ടോ?. പ്രായപരിധി നിശ്ചയിച്ചിട്ടില്ല എന്നതുകൊണ്ട്‌ തോന്നുമ്പോള്‍കല്യാണം നടത്താമെന്നാണോ അര്‍ഥം.? ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ വിവാഹിതരായി അമ്മമാരും,ദുര്‍ബലരും, രോഗികളുമാകുന്നത് തടയുന്നതില് എന്താണ് കുഴപ്പം? ഇതുമൂലം എന്തു മതവിശ്വാസമാണ് തകരുന്നത്? ശരിയത്ത് നിയമം മുറുകെപ്പിടിക്കുമ്പോള്‍ കളവിനും ബലാല്‍സംഗംത്തിനും കൊലപാതകത്തിനുമൊന്നും ശരിയത്ത് നിയമപ്രകാരമുള്ള ശിക്ഷ സമുദായത്തിലെ കള്ളന്മ്മര്‍ക്ക് കൊടുക്കാന്‍ എന്തേ വാശിപിടിക്കാത്തത്?. ഈവക കാര്യങ്ങളിലൊന്നും കാണാത്ത അങ്കലാപ്പ്  എന്തേ സ്ത്രീവിഷയത്തില് മാത്രം കാണിക്കുന്നത്? പതിനാറുവയസ്സില്‍ കല്യാണം നടത്തണമെന്ന് പലകാരണങ്ങള്‍ നിരത്തി സങ്കടപ്പെടുന്നവര്‍  അല്ലെങ്കിൽ പതിനാറുവയസ്സുള്ള  പെണ്ണിനെത്തന്നെ കെട്ടണമെന്ന  ആഗ്രഹം മുറ്റിനില്ക്കുന്ന ഈ സമുദായ പ്രമാണിമാര്‍ എന്തെ മുപ്പതും നാല്പ്പതും വയസ്സായ മുസ്ലിം സ്ത്രീകള് സ്ത്രീധനംകൊടുക്കാൻ കഴിയാത്തതിന്‍റെ  പേരില് കല്യാണംകഴിക്കാൻ കഴിയാതെ സങ്കടപ്പെടുന്നത്  കാണാതെ പോവുന്നത്? എന്തേ ഇവരാരും സ്ത്രീധന സാമ്പ്രദായത്തില്‍ എരിഞ്ഞടങ്ങുന്ന സ്ത്രീജന്മങ്ങള്‍ക്ക് വേണ്ടി  ഇതുപോലെ രോഷം കൊള്ളാത്തത്..?.
 
  രാജ്യത്തിന്‍റെ  ക്രിമിനൽ നിയമങ്ങൾ ഉണ്ടാകുന്നതിനു മുൻപ് തുടങ്ങിയ ആചാരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ  ‘വ്യക്തിനിയമങ്ങള്‍’ ഉണ്ടായത്. അതില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു... ഒരു പരമാധികാരരാജ്യത്തിനു ഒരു ഏകീകൃത സിവില്‍ കോഡ് വരുന്നതില്‍ എന്താണ് കുഴപ്പം... പ്രത്യേക സാംസ്‌കാരിക പാരമ്പര്യവും ആചാരങ്ങളുമുണ്ട് അതുകൊണ്ട് പതിനാറുവയസുകാരികളുടെ കൂടെത്തന്നെ രമിക്കണമെന്നുപറഞ്ഞാല്‍ ദഹിക്കാന്‍ ശകലം ബുദ്ധിമുട്ടാണ്... എല്ലാ നിയമങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്നതാണ്... ലൈംഗികബന്ധത്തില്‍ ഉറ ഉപയോഗിക്കുന്നതും മറ്റും പാപമാണെന്നു വിശ്വാസികളെ പഠിപ്പിച്ചവര്‍ത്തന്നെ, മാറുന്നലോകത്തില്‍ വ്യക്തിസുരക്ഷിതത്വത്തിനു പ്രാധാന്യംനല്‍കി ആ നിയമത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറാകുന്നതും ലോകം കണ്ടതാണ്...... പ്രാകൃതനിയമങ്ങള്‍ മാറ്റാന്‍ പാടില്ലായെന്നു വാദിക്കുന്നവര്‍ക്ക് അതിലെന്തോ സ്വാര്‍ഥലാഭം ഉണ്ടെന്നുള്ളത് വ്യക്തമാണ്..
 വിവാഹപ്രായം പതിനാറാക്കണമെന്ന് ഏതെങ്കിലും  സ്ത്രീയോ, സ്ത്രീപക്ഷ സംഘടനകളോ ഇതുവരെ പറഞ്ഞിട്ടില്ല. കോടതിയില്‍ പോയിട്ടുമില്ല.. ഇപ്പോള്‍ പ്രായം പതിനാറാക്കണമെന്ന ആവശ്യവുമായി കോടതിയില്‍ പോകുന്നത് നല്ല ഒന്നാംതരം ആണ്‍പ്പണ്ഡിതന്‍മാരാണ്... ഇവിടെ പതിനെട്ടുവയസ് തികയാത്ത സ്ത്രീകൾക്ക് വിവാഹം കഴിക്കാനുള്ള അവകാശമല്ല സമുദായനേതാക്കൾ ചോദിക്കുന്നത്... പതിനെട്ടുവയസിൽ താഴെയുള്ള മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ആണുങ്ങൾക്ക് വിവാഹപ്രായം സംബന്ധിച്ച് ഇന്ത്യയിൽ നിലനിൽക്കുന്ന ക്രിമിനൽ നിയമം  ബാധകമാക്കരുത് എന്നാണ് പണ്ഡിതരുടെ വാദം.... പീഡോഫീലിയ ആര്‍ക്കാണ്‌ എന്നതില്‍ സംശയംവേണ്ട....തിന്നുകൊഴുത്ത പണ്ടികള്‍ക്ക് തന്നെ..... നിലവിൽ മുസ്ലീം വ്യക്തിനിയമവും ക്രിമിനൽ നിയമവും തമ്മിലുള്ള വിത്യാസപ്രകാരം . ക്രിമിനൽ നിയമത്തിലെ പല കുറ്റങ്ങളും മുസ്ലീം വ്യക്തിനിയമപ്രകാരം കുറ്റമല്ല . ഒരു സ്ത്രീയെ വിവാഹം കഴിച്ച ശേഷം മറ്റൊരു വീണ്ടും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സാധാരണ നിലയിൽ ജയില്‍വാസം കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണ്  . എന്നാൽ  ഒന്നിലധികം വിവാഹങ്ങൾ അംഗികരിക്കുന്ന മുസ്ലീം വ്യക്തിനിയമം പ്രകാരം മുസ്ലിങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല. അതുപോലെതന്നെ ശൈശവ വിവാഹനിരോധന നിയമത്തിൽ നിന്നും മുസ്ലീങ്ങളെ പലപ്പോഴും രക്ഷിച്ചിരുന്നത് അവരുടെ വ്യക്തിനിയമമാ യിരുന്നു. എന്നാൽ അപ്പോഴെല്ലാം  വിവാഹ ബന്ധത്തിന് അനുമതി നൽകാനുള്ള പെണ്ണിന്‍റെ  പ്രായപരിധി പതിനാറായിരുന്നു. അതിപ്പോള്‍  ഭേദഗതി ചെയ്ത് പതിനെട്ടാക്കിയിരിക്കുന്നു. മാത്രമല്ല, വിവാഹങ്ങൾ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമംകൂടി വന്നപ്പോൾ ശൈശവ വിവാഹങ്ങൾ പിടിക്കപ്പെടുന്ന അവസ്ഥയിലായികാര്യങ്ങള്‍.... പുതിയ  നിയമപ്രകാരം പതിനെട്ടുതികയാത്ത പെണ്‍കുട്ടിയെ കല്യാണം കഴിക്കുന്ന വ്യക്തിമാത്രമല്ല, ആ വിവാഹത്തിനു കൂട്ടുനില്‍ക്കുന്ന വ്യക്തികളും  ക്രിമിനൽ കുറ്റത്തില്‍ പ്രതികളാകും . ഇതു മറികടക്കാനാണ് വ്യക്തിനിയമവും ആചാരങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കാനുള്ള ഈ നീക്കത്തിന് പിന്നിലുള്ള ചേതോവികാരം.....  ശൈശവ വിവാഹങ്ങളെ നിയമപരമാക്കാനുള്ള ഈ നീക്കം ..എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്... ഇതുവരെ നേടിയെടുത്ത എല്ലാ സാമൂഹ്യപരിഷ്ക്കാരങ്ങളെയും സ്ത്രീ ശാക്തികരണ പരിപാടികളെയും പിന്നോട്ടടിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ സമുദായത്തിനകത്തുനിന്നും പ്രതിഷേധങ്ങള്‍ ഉയരണം... ഹിന്ദുവ്യക്തിനിയമത്തിനും ക്രിസ്ത്യൻ വ്യക്തിനിയമത്തിലും കാലോചിതമായ പരിഷ്ക്കാരങ്ങൾ ആവശ്യമാണ്‌. അതാത് സമുദായാംഗങ്ങളാണതിന് അതിനു മുൻകൈ എടുക്കേണ്ടത്.....ഇത്തരം അനാചാരങ്ങള്‍ക്കെതിരെ പൊതുസമൂഹത്തില്‍നിന്നും  നിരന്തരമായ ശബ്ദങ്ങള്‍ ഉയരണം ..എന്നാല്‍ മാത്രമേ ആട്ടിന്‍ത്തൊലിട്ട ചെന്നായ്ക്കളെ പൊതുസമൂഹത്തിന്‍റെ മുഖ്യാധാരയില്‍നിന്നും അകറ്റിനിറുത്താനാവൂ... ഇതിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ മാത്രമേ സാധാരണ ജനത്തിനു ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് അറിയാനാകൂ..
നിയമപരമായ വിലക്കിനേക്കള്‍, ശൈശവവിവാഹങ്ങള്‍ ഒരു അപരിഷ്കൃതമായ സാമൂഹ്യതിന്മയാണെന്ന തിരിച്ചറിവ് നമ്മുടെ സാമൂഹ്യവും മതപരവുമായ മേഖലകളില്‍ ഉണ്ടാവണം..അതിലേക്കായി ഉണ്ടാവുന്ന എല്ലാ വിവാദങ്ങളും സ്വാഗതം ചെയ്യപ്പെടേണ്ടതുമാണ്21 comments:

 1. രവികുമാര്‍September 24, 2013 at 11:17 AM

  പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെ ശരിയാണ് ...മതവും ജാതിയും നോക്കാതെ പെണ്‍കുട്ടികളുടെ വിവാഹക്കാര്യത്തില്‍ ഒരു സാമൂഹ്യ ഇടപെടല്‍ ആണ് ആവശ്യം

  ReplyDelete
  Replies
  1. അതിനോട് യോജിക്കുന്നു രവികുമാര്‍

   Delete
 2. പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ നല്ലൊരു ജീവിതവും നയിക്കാനാവൂ ...ഇതിനെല്ലാം വായ്‌ മൂടികെട്ടി സമരമല്ല വേണ്ടത്.

  ReplyDelete
  Replies
  1. പ്രതികരണമാണ് ആവശ്യം

   Delete
 3. ചീമുട്ട എറിയേണ്ടത് പണ്ടികളുടെ പള്ള നോക്കിയാണ്

  ReplyDelete
  Replies
  1. ഹി ഹി ഏറു തിരിഞ്ഞു വരാതെ നോക്കണം നൌഷാദ്

   Delete
 4. ഞമ്മന്റെ സമുദായത്തിന്റെ കാര്യം ഞമ്മന്‍ നോക്കിക്കോളാം.. ഞമ്മന്റെ സമുദായത്തില്‍ തൊട്ടുകളിക്കണ്ട കോയാ..

  ReplyDelete
 5. അനുമോദ്‌September 24, 2013 at 12:19 PM

  മുതുക്കന്മാര്ക് ക്രിമികടി യുടെ അസുഖമാണെന്ന് തോനുന്നു...വള്ളിത്തണ്ട് ചൂടാക്കി വയ്ക്കേണ്ടിവരും..

  ReplyDelete
  Replies
  1. വള്ളത്തണ്ടു ചുടാക്കി വയ്ക്കേണ്ടിവരുമെന്നാ തോന്നണേ

   Delete
 6. അപ്പോള്‍ അമേരിക്കാര്‍ അപരിഷ്ക്രിതരാണോ ?പ്രതികരണ ശേഷിഇല്ലാത്ത സമൂഹമാണോ .. പരസ്പര സമ്മതപ്രകാരം പതിനാറു വയസ്സിലും മാതാപിതാക്കളുടെ സമ്മതപ്രകാരം പതിനാലു വയസ്സിലും വിവാഹം കഴിക്കാം എന്നു അമേരിക്കയിലുള്ള നിയമം കടത്ത നിയമം അല്ലെ സുഹൃത്തുക്കളെ ..... ഇപ്പോള്‍ എല്ലാത്തിനും അമേരിക്കയെ അല്ലെ കൂട്ട് പിടിക്കുന്നത്‌ .... അപ്പോള്‍ ഇതുമാകട്ടെ ..... എന്താ വിഷമം ഉണ്ടോ? http://family.findlaw.com/marriage/state-by-state-marriage-age-of-consent-laws.html

  ReplyDelete
  Replies
  1. aaro kinattil chaadi ennu vechu nammalum kinattil chaadano?

   Delete
  2. മോനെ ലാസറേ നീ അമേരിക്ക യെ കുറിച് അധികം പറയണ്ട അന്നെപോലെ പത്താം ക്ലാസ്സ്‌ പത്ത് കൊല്ലം തോറ്റിട്ട് ലിംഗത്തിന്റെ അറ്റം മുറിച് മൂരിനെം തിന്ന്നടക്കുന്നഅവരല്ല അവിടെ വിവരവും വിദ്യാഭ്യാസവും ഉള്ളവരാ ..നീയൊക്കെ പതിനാലിലും പതിനാറിലും കെട്ടിയാൽ എൻറെ രാജ്യം ജനസംഖ്യ കൊണ്ട് തകർന്നുപോകും .....

   Delete
 7. Oru samshayam Mashe, Juvanile justice -nde karyathil prayam kurakkanamennu oru vaadamundallo, maash athineyum ethirkkunnundo?

  ReplyDelete
  Replies
  1. അവിടെ വികാസ് ശരിക്കും എനിക്കിട്ടൊരു പണി തന്നു...അതില്‍ പ്രത്യേക പരിഗണന കൊടുത്തുകൊണ്ട് പ്രതികളെ ശിക്ഷയില്‍ നിന്നും ഒഴിവക്കുന്നതിനോട് യോജിക്കുന്നില്ല..ആ ഒരു കാര്യത്തിനു പ്രായം കുറയ്ക്കുന്നത് ഒരു പ്രതിവിധിയാണോ എന്താണ് വികാസ് പറയുന്നത്

   Delete
 8. ചൈനേല് 20 ~22 വയസ്സാണ് മിനിമം പ്രായം
  അങ്ങനെ നോക്കുകയാണെങ്കില്‍ ഇന്‍ഡ്യയില്‍ പെണ്‍കുട്ടി?കള്‍ക്ക് 22, ആണ്‍കുട്ടി?കള്‍ക്ക് 24 എന്നിങ്ങനെ ആക്കേണ്ടതാണ്!

  ReplyDelete
  Replies
  1. കല്യാണം കഴിക്കാന്‍ ഇരുപതിന് മുകളില്‍ പ്രായം ആവശ്യമുള്ള രാജ്യങ്ങളുടെ പേര് ആരും പറയുന്നില്ല..എല്ലാവരും പത്തും പന്ത്രണ്ടും കല്യാണപ്രായമുള്ള രാജ്യങ്ങളാ അജിത്തേട്ട നോക്കുന്നത്

   Delete
 9. ee nalum anchum kettunnathu mensus u mayi enthenkilum bandhamundo!!!!!?
  anganeyanenkil oru divasampolum veruthe irikkan vayalle?

  ReplyDelete
  Replies
  1. വയ്യാത്തവരുടെ വിലാപമായിരിക്കും ഈ പതിനാറ്

   Delete
 10. do they really want this rule to be approved.. I guess not! what they need is polarize the community.. muslims should get a feeling that Quran words/rules were disobeyed by many and they are cornered by many.. .... etc.etc....

  so they fooled all of us once again... just watch it.

  ReplyDelete
  Replies
  1. കാത്തിരുന്നു കാണാം

   Delete