**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, October 15, 2013

പെണ്‍കുട്ടികളെ ഗര്‍ഭിണിയാക്കുന്ന അന്യഗ്രഹജീവികള്‍....


 
വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 ഇന്‍ഡ്യ കേരളത്തിലല്ലാത്തതിനാലും കേരളം ഇന്ത്യയിലായതിനാലുമാണ് ഈ പ്രശ്നം ആവിയില്‍ വേവാതെ പോയത്, ഈ ഒരു കാര്യത്തില്‍ കേരളം യെമനില്‍ ആയിരുന്നാല്‍ മതിയായിരുന്നു....കാരണം യെമന്‍ ഇതു തടയാന്‍ റെഡിയാണ്.....

 എല്ലാ കാര്യത്തിലും നമ്മള്‍ അതിവേഗം കുതിക്കുകയാണെന്നാണ് നേതാക്കള്‍ പറയുന്നത്. ആ കുതിപ്പിന്‍റെ ഭാഗമായി സഫേദ് മസ്ലി കഴിക്കുന്ന നമ്മുടെ നേതാക്കള്‍ ശൈശവവിവാഹത്തിന് എതിരായ ഐക്യരാഷ്ട്രസഭാ പ്രമേയത്തെ  അനുകൂലിക്കാന്‍  തയ്യാറായില്ല...  107 രാജ്യങ്ങള്‍ അനുകൂലിച്ച പ്രമേയത്തെ ഇന്ത്യ  ശക്തമായിത്തന്നെ എതിര്‍ത്തു . ഒരു തരത്തിലും പ്രമേയത്തെ അനുകൂലിക്കില്ലന്ന് വ്യക്തമാക്കിയിട്ടുണ്ട്..നമുക്ക് കൂട്ടായി കൂവാന്‍ ബംഗ്ലാദേശ് പ്രതിനിധിയും ഉണ്ടായിരുന്നു..എന്താണ് നമ്മുടെ എതിര്‍പ്പിന്‍റെ കാരണമെന്ന് പറഞ്ഞുകണ്ടില്ല.... പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹത്തെയും,ബലം പ്രയോഗിച്ചുളള വിവാഹത്തെയും തടയുകയെന്നതായിരുന്നു  യുഎന്‍ പ്രമേയത്തിന്‍റെ ലക്ഷ്യം. പക്ഷെ നമ്മുടെ യോഗ്യന്മാര്‍ക്ക് അതുപിടിച്ചില്ല... ആഗോളതലത്തില്‍ ശൈശവ വിവാഹത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവരുമ്പോഴാണ് ഇന്ത്യ ഇതിനെ അനുകൂലിച്ച് രംഗത്തുവന്നിരിക്കുന്നത്. ഇനി അറിയേണ്ടത് സര്‍ക്കാരിലെ ഏതു നേതാവിനാണ്  ശൈശവവിവാഹം നടത്തേണ്ടതെന്നാണ്.... അദേഹത്തിന് പുട്ടും കടലയും സോറി പട്ടും വളയും കൊടുക്കേണ്ട സമയമായിരിക്കുന്നു.. .പത്തുകഴിഞ്ഞ് വീട്ടില്‍ പുരനിറഞ്ഞു നില്‍ക്കുന്ന പെണ്‍കിടാങ്ങളുണ്ടെങ്കില്‍, കെട്ടി നല്ല പരിചയമുള്ള ആരെങ്കിലും സഹായിക്കാനും ഉണ്ടാകും... അതുകൊണ്ട് ദയവായി ആ മാന്യദേഹത്തിന്‍റെ പേര്‍ പുറത്തുവിടണം... ഇന്ത്യ എതിര്‍ത്തു എന്നുപറയാതെ ആരാണ് ഇന്ത്യയ്ക്ക് വേണ്ടി എതിര്‍പ്പ് പ്രകടിപ്പിച്ചത്  എന്നാണ് അറിയേണ്ടത്.... കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്ന ചില തിവാരിമാരൊക്കെ ഡി.എന്‍.എ പരിശോധനയും കഴിഞ്ഞ് കൊച്ചുപെണ്‍കിടാങ്ങളോടൊപ്പം കെട്ടിമറിയുന്ന വാര്‍ത്തകള്‍ ഇപ്പോഴും പുറത്തുവരുന്നുണ്ട്...

 ശൈശവവിവാഹം ഏറ്റവും കൂടുതലുള്ള എത്യോപ്യ, സൌത്ത് സുഡാന്‍, സിയറ ലിയോണ്‍, ചാഡ്, ഗ്വോട്ടമല, ഹോണ്ടുറാസ്, യെമന്‍ തുടങ്ങിയ രാജ്യങ്ങളും ശൈശവ വിവഹനിരോധനപ്രമേയത്തെ അനുകൂലിച്ചിട്ടുണ്ട്. എന്നിട്ടും ഇന്ത്യയ്ക്കതിനു  കഴിയുന്നില്ല...

2015നുശേഷം ശൈവവവിവാഹങ്ങള്‍ ഇല്ലാതാക്കാക്കാനുള്ള ഐക്യരാഷ്ട്രസഭ മനുഷ്യാവകാശസമതിയുടെ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു ഈ പ്രമേയം കൊണ്ടുവന്നത്. നമ്മുടെ സര്‍ക്കാര്‍, ഇനിയും  ഈ ദുരാചാരം പ്രോത്സാഹിപ്പിന്നു എന്നത് അപലപനിയമാണ്...ഇതാണോ നമ്മുടെ വളര്‍ച്ച..

 ലോകത്ത് ഏറ്റവുംകൂടുതല്‍ ശൈവവവിവാഹം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.  പ്രായപൂര്‍ത്തിയാകാതെ വിവാഹിതരാകുന്ന അറുപതുമില്യണ്‍ പെണ്‍കുട്ടികളുടെ കണക്കെടുക്കുമ്പോള്‍ അതില്‍ ഇരുപത്തിനാലു മില്യണ്‍ വിവാഹങ്ങളും നടക്കുന്നത് ഇന്ത്യയിലാണ്. ലോകത്ത് നടക്കുന്ന ശൈശവവിവാഹങ്ങളുടെ നാല്‍പതു ശതമാനം ഇന്ത്യയിലാണ് നടക്കുന്നത്. എന്നിട്ടാണ് നമ്മുടെ സര്‍ക്കാര്‍ ശൈശവവിവാഹത്തിനു പിന്തുണയുമായി നടക്കുന്നത്..... അങ്ങനെ ശൈശവവിവാഹത്തെക്കുറിച്ചുള്ള ഇന്ത്യന്‍ നിലപാട് നമ്മുടെ നേതാക്കള്‍  ലോകത്തിനുമുന്നില്‍ വ്യക്തമാക്കി ...അപ്പൊ ശൈശവവിവാഹത്തിനെതിരെ ഇതുവരെ നടന്നതെല്ലാം വെറും ചക്കളത്തിപ്പോരാട്ടങ്ങള്‍ മാത്രമാണെന്ന് വ്യക്തമായി...

 കള്ളന്മാര്‍ക്കും പിടിച്ചുപറികാര്‍ക്കും കൊലപാതകികള്‍ക്കും കോടതിയെ പ്പേടിക്കാതെ ജനപ്രതിനിധിയാകാം എന്നൊരു മസാലക്കൂട്ടുവിഭവം നമ്മുടെ സര്‍ക്കാരിന്‍റെ അടുക്കളയില്‍ തയ്യാറായതാണ്,,,എന്നാല്‍ ഒടുവില്‍ പ്രധാനവെപ്പുകാരന്‍തന്നെ ആ വിഭവം പൊതുജനങ്ങള്‍ നോക്കിനില്‍ക്കെ വിളമ്പുകാരന്‍റെ കൈയ്യില്‍നിന്നും വാങ്ങി നിലത്തൊഴിച്ചുകളയുന്ന നാടകം നമ്മള്‍ കണ്ടതാണ്.. പൊതുനന്മയ്ക്ക് വേണ്ടി തിളയ്ക്കുന്ന ആ വെപ്പുകാരന്‍റെ ആത്മരോഷം, ശൈശവവിവാഹക്കാര്യത്തില്‍ കണ്ടതേയില്ല. അദേഹം നിത്യ ബ്രഹ്മചാരിയായതുകൊണ്ടാണോ, അതോ ശൈശവങ്ങള്‍ക്ക് വോട്ടില്ലാത്തതുകൊണ്ടാണോ ആവോ; അറിയില്ല.......

 സ്ത്രീകളുടെ നന്മയെമാത്രം ലക്ഷ്യമാക്കി, കുറച്ചു പാവങ്ങള്‍, പെണ്ണിന്‍റെ വിവാഹപ്രായം പതിനാറാക്കണമെന്ന് പറഞ്ഞപ്പോള്‍ വിവരമുണ്ടെന്നു പറയുന്ന കുറെയെണ്ണം അപ്പോഴേ തെരുവിലിറങ്ങി.... ഇപ്പൊ എന്തായി... ഗാന്ധിയനുയായികള്‍ പോലും രക്ഷയ്ക്കുവന്നില്ല... ശൈശവവിവാഹങ്ങള്‍ വേണമെന്ന് വാദിക്കുന്ന സുമനസ്സുകള്‍ പറയുന്നതാണ് ശരിയെന്നു അവസാനം നമ്മുടെ ബഹുമാന്യ സര്‍ക്കാരിനും ബോധ്യമായി...

 പ്രേമം, ഒളിച്ചോട്ടം, അവിവിഹിത ഗര്‍ഭം തുടങ്ങിയ പെണ് വര്‍ഗ്ഗത്തിന്‍റെ മാത്രം സ്വഭാവദൂഷ്യത്തിനെതിരെയുള്ള ആകെയൊരു പോംവഴിയാണ് ശൈശവവിവാഹം... ഇക്കാര്യത്തില്‍ പുരുഷന്മ്മാര്‍ തീര്‍ത്തും നിരപരാധികളും നിസ്സഹായരുമാണ്.. മിക്കവാറും പെണ്ണുങ്ങളും വയസ്സറിയിച്ചു കഴിഞ്ഞാല്‍ ഏതെങ്കിലും അന്യഗ്രഹജീവികളുമായി പ്രേമത്തിലാവുകയും ഒളിച്ചോടുകയും പിന്നിട് അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കുകയുമാണ്  ചെയ്യുന്നത്....ഇതു  കുടുബത്തിനും സമൂഹത്തിനും മാനക്കേട് ഉണ്ടാക്കുന്നതിന്‍റെ ഫലമായി  പെണ്ണുങ്ങളുടെ ഒളിച്ചോട്ടവും പ്രേമവും തടയാനുള്ള  ഏക പോംവഴിയാണ്; ശൈശവവിവാഹം... പെണ്ണാണെന്ന് അറിയുമ്പോള്‍ തന്നെ ഏതെങ്കിലും വയസ്സറിയിച്ച ആണുങ്ങളുമായി അവരുടെ വിവാഹം നടത്തുകയെന്നതാണ് ഇതിനുള്ള ഏക പരിഹാരം.....  ഇതെങ്ങനെ തെറ്റാകും; ഇതു മൂലം ഒരു സ്ത്രീക്കും ഇതുവരെ കേടുവന്നിട്ടില്ല.... വളരെ ശരിയാണ്... പത്തിരുപതുഡോക്ടറേറ്റ് നൂറിനുമുകളില്‍ ഡിഗ്രി ,അറിവിന്‍റെ ഭണ്ടാകാരം,,അങ്ങനെ ലോകത്തിനു മുഴുവന്‍ മാതൃകയായിട്ടുള്ള ആളാണ്‌ തലപ്പത്ത് , മാത്രമല്ല പാവങ്ങളെകുറിച്ച് മാത്രം ചിന്തിക്കുന്ന ക്ഷോഭിക്കുന്ന യുവത്വമാണ് സര്‍ക്കാരിനെ  നിയന്ത്രിക്കുന്നത്. അപ്പോള്‍ സര്‍ക്കാരിന്  ഇക്കാര്യത്തില്‍ പിഴയ്ക്കുമോ; ഇല്ലേയില്ല... അതുകൊണ്ട് ശൈശവവിവാഹം ഇന്ത്യയ്ക്ക് ആവശ്യമാണ്.. അതില്‍ സംശയം പാടില്ല.. ആര്യസമാജവും, രാജാറാംമോഹന്‍ റോയുമെല്ലാം  പടിയടച്ചു പിണ്ടംവയ്ക്കേണ്ട സമയമായിരിക്കുന്നു...

   ജനസംഖ്യയിലും അഴിമതിയിലും നമ്മള്‍ ഒന്നാം സ്ഥാനത്താണ്‌. അത്  നമ്മളാര്‍ക്കും വിട്ടുകൊടുക്കില്ല... അഴിമതിയുടെ സ്ഥാനം നമ്മുടെ നേതാക്കള്‍ വിടാതെ പിടിച്ചോളും.. പിന്നെ ജനസംഖ്യവര്‍ധനവ്, ശൈശവവിവാഹം തുടങ്ങിയ കാര്യങ്ങള്‍ താഴെത്തട്ടിലുള്ളവര്‍ നോക്കണം... അതിനു വേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനമായാണ് ശൈശവവിഹാഹത്തെ പ്രോത്സാഹിപ്പിക്കാന്‍ നടപടിയെടുത്തത്... എട്ടും പത്തും വയസ്സുള്ള ബാലികമാര്‍ കല്യാണവുംകഴിച്ച്, ഒക്കത്ത് കൊച്ചിനെയും വെച്ചുകൊണ്ട് യുവരാജവിനു സ്വീകരണം കൊടുക്കുന്ന കാഴ്ച്ച ഏന്തു മനോഹരമായിരിക്കും... ഇതാണ് നുമ്മ സ്വപ്നം കാണുന്ന കിണാശ്ശേരി... ഇന്ത്യ വളരുകയാണ്... പത്തുവയസ്സില്‍ തന്നെ നമ്മുടെ പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുത്ത് അവരെ തളര്‍ത്തണം.. അതാണ്‌ നമ്മുടെ വളര്‍ച്ചയുടെ ശൈലി... രാജസ്ഥാനിലും ബീഹാറിലും രണ്ടുവയസ്സിലും, തമിഴ്നാട്ടില്‍ പട്ടിയെകൊണ്ടും പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നു എങ്കില്‍പ്പിന്നെ എന്തുകൊണ്ട് കേരളത്തിലും ആ മാതൃക പിന്തുടര്‍ന്നുകൂടാ എന്നാണ് ചില ദിവ്യന്മാര്‍ ചോദിക്കുന്നത്... അക്കൂട്ടര്‍ക്കിനി മണിയറ ഒരുക്കാന്‍ തുടങ്ങാം.. എട്ടുംപൊട്ടും തിരിയാത്ത പെണ്‍കിടാങ്ങളുടെ നിലവിളികള്‍ ഉയരുന്ന രാവുകള്‍ക്കായി ഇനി കാത്തിരിക്കാം...ശൈശവ വിവാഹകമ്പോളം ഇനി നമ്മുടെ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു... തുരുമ്പുകയറിയ തോക്കിലെല്ലാം ..ഇനി എണ്ണതൂത്ത്  ഉണ്ട നിറയ്ക്കാം.....ഇരകള്‍ റെഡി....

 കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിക്ക്  പുരുഷന്മാര്‍ക്ക് വിവാഹം കഴിക്കാനുള്ള നിയന്ത്രണങ്ങളും എടുത്തുകളയണം..താലി, മാല, രെജിസ്റ്റര്‍ എല്ലാം ഒഴിവാക്കണം. ഏതെങ്കിലും പെണ്ണിനോട് എവിടെവെച്ച്  ഇഷ്ടം തോന്നുന്നുവോ അവിടെവെച്ചുതന്നെ  അവളോട്‌ ഞാന്‍നിന്നെ കെട്ടുന്നു എന്ന ഒറ്റവാക്കില്‍ വിവഹം കഴിക്കാനുള്ള ഒരു നിയമം ഉടനെ പാസാക്കണം.. അവള്‍ മറ്റാര്‍ക്കെങ്കിലും റിസര്‍വാണെങ്കില്‍ അതറിയാന്‍  ചെവിയിലും കഴുത്തിലും പത്തുമീറ്റര്‍ അകലെനിന്നും തിരിച്ചറിയാന്‍ പാകത്തില്‍ റിഫ്ലക്ടര്‍ ഘടിപ്പിച്ച ടാഗുകള്‍ തൂക്കാനും നിയമമുണ്ടാക്കണം അങ്ങനെയാവുമ്പോള്‍ അന്യന്‍റെവസ്തുവിനെ അപഹരിക്കാതിരിക്കാന്‍ പുരുഷന്മാര്‍ക്ക് അതൊരു സഹായമായിരിക്കും... ഒരു ഭാര്യക്ക് മാസമുറ വന്നാല്‍ അടുത്തതിനെ പ്രാപിക്കാനുള്ള പുരുഷന്‍റെ അവകാശം അംഗികരിച്ച് ഒരു പുരുഷന് പത്തുസ്ത്രീകളെവരെ  കെട്ടാമെന്ന നിയമവും ഉടനെ കൊണ്ടുവരേണ്ടതാണ്.. പുരുഷന്‍റെ വിങ്ങലുകള്‍ക്ക് ഒരു പരിധിവരെ ഇതൊക്കെ സഹായകമാകും.................

ചുരുക്കത്തില്‍ പറഞ്ഞാല്‍ സ്ത്രീകളുടെകാര്യത്തില്‍ ഇന്ത്യപോലെ ഇത്രെയേറെ ശ്രദ്ധ പതിപ്പിക്കുന്ന ഒരു രാജ്യവും ലോകത്ത് വേറെകാണില്ല... സര്‍ക്കാരിനെ നിയന്ത്രിക്കുന്നതും, പാര്‍ലമെണ്ട് നിയന്ത്രിക്കുന്നതും, തലസ്ഥാനം ഭരിക്കുന്നതും സാരിയുടുത്ത സ്ത്രീനാമധാരികള്‍ തന്നെയാണ് .പക്ഷെ അവരൊക്കെ സ്ത്രീകളാണോയെന്നുള്ള കാര്യത്തില്‍ സംശയമുണ്ട്‌... കാരണം സ്ത്രീകളുടെ അവസ്ഥ പരിതാപകരമാക്കുന്ന ശൈശവവിവാഹം പോലുള്ള പ്രാകൃതരീതികളെ സംസ്ക്കാരസമ്പന്നമായ ഒരു സാമൂഹത്തില്‍ അടിച്ചൊടിക്കേണ്ടത്തിനു പകരം,,, പടിക്കുപുറത്താക്കിയ പ്രാകൃത നിയമങ്ങളെ വീണ്ടും വിളിച്ചുകേറ്റി,,, ലോകത്തിനു മുന്നില്‍ രാജ്യത്തെ പിന്നോട്ടടിക്കുന്ന ഇത്തരം ജന്മങ്ങള്‍ സ്ത്രീകള്‍ത്തന്നെയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്...

 ശൈശവത്തില്‍ തന്നെ പെണ്‍കുഞ്ഞുങ്ങളെ തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഒരുകൂട്ടം കാമഭ്രാന്തന്മാര്‍ കോടതിയില്‍ പോയപ്പോള്‍ പൊതുസമൂഹം ഒറ്റക്കെട്ടായി അതിനെതിരെ രംഗത്തുവരുകയും; ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ വേട്ടക്കാര്‍ത്തന്നെ തങ്ങളുടെ നിലപാട് മയപ്പെടുത്തി തലയൂരാന്‍ ശ്രമിക്കുന്നതും കണ്ടതാണ്... അപ്പോഴാണ്‌ ഇരയുടെ ഭാഗത്തു നില്‍ക്കേണ്ട നമ്മുടെ സര്‍ക്കാരും ശൈശവ വിവാഹത്തെ പിന്തുണച്ചുകൊണ്ട് വേട്ടക്കാര്‍ക്കായി രംഗത്ത് വന്നിരിക്കുന്നത്..പരമ ദയനീയം തന്നെ...ഇനി എവിടെനിന്നാണ് ഇരകള്‍ക്ക് നീതികിട്ടുക...

  ജനാധിപത്യരാജ്യത്ത് ഒരു തവണപോലും ജനങ്ങളുടെ സമ്മതിദാനാവകാശത്തിന്‍റെ ബലത്തില്‍ ജനപ്രതിനിധിയാകാന്‍ കഴിയാത്തവരാണ് ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ നയിക്കുന്നത്.. അതുതന്നെ നമ്മുടെ ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ വിരോധാഭാസമാണ്.. നേരിട്ട് ജനങ്ങളാല്‍ തിരെഞ്ഞെടുക്കപ്പെട്ടു ജനപ്രതിനിധിയാവാത്ത ഒരുത്തനും രാജ്യത്തെ നയിക്കാന്‍ പാടില്ലായെന്ന നിയമവും അടിയന്തരമായി കൊണ്ടുവരേണ്ടതാണ്... കാരണം ഇങ്ങനെ  നിയമിതരാകുന്ന പാവകള്‍ക്ക്, കീ കൊടുക്കുമ്പോള്‍ ചലിക്കാനല്ലാതെ നാടിന്‍റെ സ്പന്ദനമറിയില്ല... ജനങ്ങളോടോത്തുള്ള യാതൊരു പ്രവര്‍ത്തി പരിചയവുമില്ലാതെ നാടിനാവശ്യമായ സാമൂഹ്യമാറ്റങ്ങള്‍ മാനസ്സിലക്കാന്‍ കഴിയാത്ത നായകന്മാരെക്കൊണ്ട് നാടിനു എന്താണ് ഗുണം. വെറും അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ കച്ചവടക്കണക്കുകളുടെ സമവാക്യങ്ങള്‍മാത്രം എഴുതിപ്പഠിച്ചിട്ടുള്ള തലതിരിഞ്ഞ ബ്യൂറോക്രാറ്റുകള്‍ നാടുഭരിച്ചാല്‍ ജനകീയ പ്രശ്നങ്ങളെക്കാള്‍ കോര്‍പ്പറേറ്റുകളുടെ ലാഭകണക്കുകള്‍ക്കായിരിക്കും കൂടുതല്‍ പരിഗണനകിട്ടുക..അവരെ സംബന്ധിച്ചിടത്തോളം സ്ത്രീ ഒരു വിപണനവസ്തു മാത്രമാണ്...ഭോഗം ചെയ്യാനുള്ള വെറും വസ്തു... അവര്‍ക്ക് വേണ്ടത് അധികാരം മാത്രമാണ്. അത് നിലനിറുത്താന്‍ അവര്‍ ഇരകള്‍ക്കൊപ്പം സഞ്ചരിച്ച് വേട്ടക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒറ്റുകാര്‍ മാത്രമായിരിക്കും .....

 ഇന്ത്യന്‍ ജനസംഖ്യയില്‍ ഭൂരിപക്ഷമായ സ്ത്രീജനങ്ങളെ ,,,നിങ്ങളുടെ പെന്മ്മക്കളുടെ ദേഹവളര്‍ച്ചയില്‍ മാത്രം നോക്കി വായില്‍വെള്ളമിറക്കി കൊണ്ടിരിക്കുന്ന കാമവെറിയന്മാര്‍ക്ക് പിന്തുണയുമായി നില്‍ക്കുന്ന അധികാരികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം... ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും വോട്ടിനുവേണ്ടി ഇളിച്ചുവരുന്ന ഇത്തരം ജന്തുക്കളുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പി ..ചാണകവെള്ളമൊഴിച്ചു ആട്ടിയോടിക്കാനുള്ള ആര്‍ജവം നിങ്ങള്‍ കാണിച്ചാലേ നിങ്ങളുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യകരമായ ഒരു ജിവിതം ഉണ്ടാകൂ...

28 comments:

 1. താലി, മാല, രെജിസ്റ്റര്‍ എല്ലാം ഒഴിവാക്കണം. ഏതെങ്കിലും പെണ്ണിനോട് എവിടെവെച്ച് ഇഷ്ടം തോന്നുന്നുവോ അവിടെവെച്ചുതന്നെ അവളോട്‌ ഞാന്നിെന്നെ കെട്ടുന്നു എന്ന ഒറ്റവാക്കില്‍ വിവഹം കഴിക്കാനുള്ള ഒരു നിയമം ഉടനെ പാസാക്കണം..angane oru niyamam odune varane daivame

  ReplyDelete
  Replies
  1. Population 100 Crorsilum nirthan sammathikkilla alle???>>>>>>>>>>>>

   Delete
  2. ചമ്മതിക്കൂല ,,,,,,,,,,,,,,,,,,,,,,

   Delete
 2. sarkkarum ee nilapad eduthathu mahaa kashtamaayi poyi ..vottinuvendi enthu naarittharavum cheyyumennu orikkal koodi thelinju ...

  ReplyDelete
 3. നല്ല വെടിപ്പായി കാര്യങ്ങള്‍ പറഞ്ഞു ..അഭിനന്ദങ്ങള്‍ മാഷേ

  ReplyDelete
 4. എന്തായാലും സോഷ്യല്‍ മീഡിയകളിലൊന്നും ചര്‍ച്ചയായിക്കാണുന്നില്ല
  പതിനാറിന് കിട്ടിയ പ്രാധാന്യം പോലുമില്ലെന്നോ!

  ReplyDelete
  Replies
  1. ഇതില്‍ വലിയ സ്കോപ്പ് ഉണ്ടാവില്ല

   Delete
 5. നമ്മുടെ സര്‍ക്കാരിന്‍റെ നയങ്ങള്‍ രൂപം കൊള്ളുന്നതിനെക്കുറിച്ച് അത്ഭുതം തോന്നുന്നു.

  ReplyDelete
  Replies
  1. വ്യക്തമായ ഒരു നയവും ഒരു രംഗത്തും കാണുന്നില്ല

   Delete
 6. ഒരു ഭാര്യക്ക് മാസമുറ വന്നാല്‍ അടുത്തതിനെ പ്രാപിക്കാനുള്ള പുരുഷന്‍റെ അവകാശം അംഗികരിച്ച് ഒരു പുരുഷന് പത്തുസ്ത്രീകളെവരെ കെട്ടാമെന്ന നിയമവും ഉടനെ കൊണ്ടുവരേണ്ടതാണ്.. പുരുഷന്‍റെ വിങ്ങലുകള്‍ക്ക് ഒരു പരിധിവരെ ഇതൊക്കെ സഹായകമാകും................


  Thulasi... you rocks!

  ReplyDelete
  Replies
  1. എല്ലാം പുരുഷന് വേണ്ടിയാണല്ലോ

   Delete
 7. തുരുമ്പുകയറിയ തോക്കിലെല്ലാം ..ഇനി എണ്ണതൂത്ത് ഉണ്ട നിറയ്ക്കാം.....ഇരകള്‍ റെഡി............HAHAHAHAHA.......THATS FUNNY

  ReplyDelete
  Replies
  1. അങ്ങനെ തോന്നുന്നു

   Delete
 8. well said article ......congratulations mr thulasi

  ReplyDelete
 9. ആർക്കു വേണ്ടിയാണ് ഭരണാധികാരികൾ മുട്ടു വളക്കുന്നത് !!

  ReplyDelete
  Replies
  1. സ്വന്തം കീശയ്ക്ക് വേണ്ടിയായിരിക്കണം

   Delete
 10. എനിക്ക് വലിയ വിവരമില്ല............. ഓരോ അഞ്ചു വര്ഷം കഴിയുമ്പോഴും ഓരോ പാര്‍ട്ടിക്കാര്‍ കൊണ്ട് വരുന്ന വടിക്ക് തുണി ചുറ്റിയാല്‍ മണത്തു നോക്കുന്ന ,കുനിഞ്ഞിരുന്നാല്‍ അടിച്ചുമാറ്റുന്ന ......ഈ ജന്തുക്കളെ നമ്മളെ ഭരിക്കാന്‍ തെരഞ്ഞെടുക്കേണ്ടി വരുന്ന നിസ്സഹായത നമുക്കെങ്ങനെ ചെറുക്കാന്‍ പറ്റും ?

  ReplyDelete
  Replies
  1. ഈ പ്രത്യേക പരിപാടിയാണ് ജനാധിപത്യം

   Delete
 11. Replies
  1. നന്ദി ശ്രീജിത്ത്‌

   Delete
 12. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും തളര്‍ച്ചയും ഇന്ത്യയുടെ മാത്രം നിയന്ത്രണത്തിലല്ല. അത് ആഗോള സമ്പദ് വ്യവസ്ഥയുടെ ഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് എന്നൊക്കെ ഇക്കണോമിസ്റ്റ് പറഞ്ഞപ്പോ ഞാന്‍ വിശ്വസിച്ചു. പക്ഷെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സാംസ്കാരിക പാരമ്പര്യത്തിന്റെ പേരില്‍ അഭിമാനം കൊള്ളുന്ന സാധാരണ ഇന്ത്യന്‍ പൌരന്‍മാര്‍ക്കിട്ടു ഒരു വല്ലാത്ത ചതിയായി പോയി സര്‍ക്കാരിന്റെ ഈ നിലപാട്. മഹാഭൂരിപക്ഷം ജനങ്ങളുടെയും അഭിപ്രായത്തിന് വിരുദ്ധമായ ഒരു നിലപാട് നമ്മുടെ രാജ്യത്തിന്റെ പേരില്‍ അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ അധികാരത്തിലേക്ക് നൂലേല്‍ കെട്ടി ഇറക്കപ്പെട്ട ഈ നേതൃത്വത്തിനു ധാര്‍മ്മികമായ എന്തെങ്കിലും അവകാശമുണ്ടോ? അല്ല ഈ ധാര്‍മികതയെ പറ്റി ആര് ചിന്തിക്കുന്നു അല്ലെ??

  എന്തായാലും ഉള്ളിലെ തിളയ്ക്കുന്ന രോഷം നന്നായി വാക്കുകളില്‍ വരച്ചിട്ടു.. അഭിനന്ദനങ്ങള്‍!!!

  ReplyDelete
  Replies
  1. ഭൂരിപക്ഷം എന്നത് ഇലക്ഷന്‍ ജയിക്കാന്‍ വേണ്ടിയുള്ള ഒരു പരിപാടിയാണ് ജയിച്ചാല്‍ അധികാരന്യൂനപക്ഷമാണ് കാര്യങ്ങള്‍ തീരുമാനിക്കുനത്

   Delete
 13. ജനാധിപത്യരാജ്യത്ത് ഒരു തവണപോലും ജനങ്ങളുടെ സമ്മതിദാനാവകാശത്തിന്‍റെ ബലത്തില്‍ ജനപ്രതിനിധിയാകാന്‍ കഴിയാത്തവരാണ് ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ നയിക്കുന്നത്.. അതുതന്നെ നമ്മുടെ ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ വിരോധാഭാസമാണ്.. നേരിട്ട് ജനങ്ങളാല്‍ തിരെഞ്ഞെടുക്കപ്പെട്ടു ജനപ്രതിനിധിയാവാത്ത ഒരുത്തനും രാജ്യത്തെ നയിക്കാന്‍ പാടില്ലായെന്ന നിയമവും അടിയന്തരമായി കൊണ്ടുവരേണ്ടതാണ്...

  ReplyDelete
  Replies
  1. അങ്ങനെ തോന്നുന്നു

   Delete
 14. azhimathiyude kaaryathil india 1st aavan karanam athu ivide illegal aayathuknodu mathramaanu.......AMERICAYIL AZHIMATHIKKU PARAYUM "LOBBYING'.......perfectly LEGAL........allenkill aa cuppum america kondu poyene

  ReplyDelete