**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, April 11, 2017

എങ്ങനെയാണ് ഈ മകളെ മറക്കാന്‍ കഴിയുക



  അങ്ങനെ കേരളംകണ്ട അമ്മ സമരം എന്താണ്ട് ഫലപ്രാപ്തിയില്‍ എത്തിയിരിക്കുന്നു.. പ്രതികള്‍ ഓരോത്തരായി പിടിയിലാകുന്നു.. പലതുകൊണ്ടും വേറിട്ട ഒരു സമരമായിരുന്നു അത്.. പോലിസ് ആസ്ഥാനത്ത് നടത്തുന്ന ആദ്യസമരം.. സര്‍ക്കാരിനെതിരെയല്ല; പോലിസിനെതിരെയാണ് സമരമെന്നു സമരം നടത്തുന്നവര്‍; അതല്ല സമരം മുഖ്യമന്ത്രിക്ക് എതിരെയാണെന്നു പറഞ്ഞു മാധ്യമങ്ങള്‍.. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമെന്നു ആവര്‍ത്തിച്ച് മുഖ്യമന്ത്രി.. പ്രതികളായി പറയുന്ന സ്വാശ്രയമാനേജുമെന്റിനെതിരെ ഒരക്ഷരം പറയാതെ ഇരയ്ക്ക് വേണ്ടി ഹര്‍ത്താല്‍ നടത്തുന്ന പ്രതിപക്ഷം.. സ്വന്തം അണിയെ ചവിട്ടിക്കൊന്നിട്ടും അത് കണ്ടതായി ഭാവിക്കാതെ കുളംകലക്കി മീന്‍ പിടിക്കാന്‍ മറ്റൊരു കൂട്ടര്‍... പക്ഷെ എല്ലാവരുടെയും മുദ്രാവാക്യം ഒന്നായിരുന്നു ജിഷ്ണുവിനും കുടുംബത്തിനും നീതികിട്ടണം.. ഈ സമരത്തില്‍ ജിഷ്ണുവിന്‍റെ കുടുംബവും, സര്‍ക്കാരും, പ്രതിപക്ഷവും, മറ്റു ചില്ലറപക്ഷവും, പൊതുജനവും എല്ലാം ഒറ്റക്കെട്ടായിരുന്നുവെന്നുവേണം പറയാന്‍.. അതുകൊണ്ടെന്തായി   കേരള ചരിത്രത്തില്‍ ആദ്യമായി ഒരു സ്വാശ്രയമുതലാളിയെ അറസ്റ്റു ചെയ്തിരിക്കുന്നു.. ജിഷ്ണുപ്രണോയിയുടെ മരണത്തിനു കാരണക്കാരെന്ന് പറയപ്പെടുന്ന ആളുകളുടെ അറസ്റ്റുകള്‍ പോലിസ് നടത്തിക്കൊണ്ടിരിക്കുന്നു.. ഒളിവിലുള്ള പ്രതികളെ പിടിക്കാന്‍ അന്വേഷണം ഉഷാറാക്കുന്നു... സ്വാശ്രയമുതലാളിമാര്‍ക്കെതിരെ നടപടിയെടുത്ത മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍.. കാരണം മറ്റൊന്നുമല്ല; ഇതിനുമുന്‍പും ഇവിടെ സ്വാശ്രയപീഡനത്തില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യചെയ്തിരുന്നു... അന്നൊക്കെ സമരവും പ്രതിക്ഷേധവും നടന്നിരുന്നു. പക്ഷെ അന്വേഷണങ്ങള്‍ എല്ലാം മുക്കി. ആരും അറസ്റ്റ് ചെയ്യപ്പെട്ടുമില്ല.. നടോടെയാണ് ഈ അറസ്റ്റ് അതുകൊണ്ട് അഭിനന്ദനം അര്‍ഹിക്കുന്നു... ഇതുപോലെ തന്നെ തുടരണം നടപടികള്‍ ഉടനടി ഉണ്ടാവണം...
  
  ജിഷ്ണുകേസിലെ അന്വേഷണം മുന്നോട്ടുപോകട്ടെ. മുഖ്യമന്ത്രിയോടു പറയാനുള്ളത് മറ്റൊരുകാര്യമാണ്... ഇതിനു സമാനമായ മറ്റൊരു മരണം 2014 നവംബര്‍ ആറിനു നടന്നിരുന്നു. കിംസ് കോളേജ് ഓഫ് നഴ്സിംഗിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി റോജി റോയ് ആസ്പത്രി കെട്ടിടത്തിന്‍റെ മുകളില്‍നിന്നും ചാടി മരിച്ച സംഭവം... ഇന്ന് ഉറഞ്ഞുതുള്ളിയ മാധ്യമങ്ങള്‍ക്ക്  അന്ന് അണ്ണാക്കില്‍ അമ്പഴങ്ങ പോയ അവസ്ഥയായിരുന്നു. പ്രമുഖ ആശുപത്രിയുടെ മുകളില്‍നിന്നും ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യാ ചെയ്തുവെന്ന ചെറിയ കോളമാക്കി ആ വാര്‍ത്ത‍ മുക്കുകയാണ് ചെയ്തത്... അന്നത്തെ സര്‍ക്കാര്‍; അന്വേഷണ ഉദ്യോഗസ്ഥന്മാരെ അടിക്കടി മാറ്റി കുളമാക്കിയ കേസിപ്പോള്‍ തേരാപാരയായി പോകുന്നു.. അവസാനം ദോശയ്ക്ക് ചട്ണികിട്ടാത്ത ദുഃഖത്തിലാണ് റോജിറോയി ആത്മഹത്യചെയ്തെന്ന പരുവത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് ഉറപ്പായതുകൊണ്ട് വീട്ടുകാരിപ്പോള്‍  സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നു;  ബഹുമാനപ്പെട്ട മുഖ്യമന്ത്രി കഴിയുമെങ്കില്‍ ആ കുടുംബത്തിനും എന്തെങ്കിലും ധനസഹായം കൊടുക്കണം.. പ്രതിഷേധിക്കാനും പോലിസ് ആസ്ഥാനത്ത് സമരം നടത്താനും റോജിക്ക് ആള്‍ബലം ഇല്ല.. ശബ്ധിക്കാനും കാണേണ്ടവരെ കാണാനും റോജിയുടെ മാതാപിതാക്കള്‍ക്ക് പ്രാപ്തിയുമില്ല. അന്ധരും ബധിരരുമാണവര്‍. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങ്  ആ കുടുംബത്തെ   മനസ്സറിഞ്ഞു  സഹായിക്കണം. കഴിയുമെങ്കില്‍ ആ കേസോന്നു റീ ഓപ്പണ്‍ ചെയ്യണം. നല്ല ഉദ്യോഗസ്ഥരെവെച്ച് ഒന്നന്വേഷിക്കണം... ജിഷ്ണുക്കേസില്‍ ഇത്രയൊക്കെ ആവാമെങ്കില്‍ ഇതും ആവാം.. പ്രതികരിക്കാന്‍ ആളില്ലാത്ത ഒരാത്മാവിനുകൂടി നീതി കിട്ടട്ടെ..

  ജിഷ്ണുവിന്റെ അമ്മയുടെ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഹര്‍ത്താല്‍ നടത്തിയ പ്രതിപക്ഷനേതാക്കള്‍ നല്ലവരാണ്. കാരണം ഒരമ്മയുടെ വികാരം അവര്‍ നന്നായി മനസ്സിലാക്കിയെന്നുവേണം കരുതാന്‍... രാഷ്ട്രീയത്തില്‍ മറവി ഒരു രോഗമായതിനാല്‍ മറവിരോഗികളെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല.. എല്ലാ രാഷ്ട്രീക്കാരും  മറവി രോഗത്തിനു അടിമകളായതിനാല്‍  കഴിഞ്ഞ കാര്യങ്ങള്‍ കൂടെക്കൂടെ ഓര്‍മ്മപ്പെടുത്തലാണ് ഇതിനുള്ള ചികല്‍സ .. യേയ്,,, പ്രതിപക്ഷ സാറുമ്മാറെ; നിങ്ങടെ കഴിഞ്ഞ ഭരണത്തില്‍ നീതികിട്ടാതെ അലയുന്ന ഒരാത്മവുണ്ട്; റോജി റോയിയെന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനി; ഓര്‍ക്കുന്നുണ്ടോ..? അന്വേഷണ ഉദ്യോഗസ്ഥന്‍മ്മാരെ അടിക്കടി മാറ്റി ആ കേസ് അന്ന്‍ നമ്മള്‍ പാളിസാക്കി... അവസാനം ഹോസ്പിറ്റല്‍ മാനേജ്മെന്റിനെ  വെള്ളപൂശി കേസ് ആത്മഹത്യാ പരുവത്തിലാക്കി.. ഹര്‍ത്താല്‍ നടത്താന്‍ മുന്നോട്ടിറങ്ങിയ ശിവകുമാര്‍ സാറും തിരുവഞ്ചൂര്‍ സാറും ഇവിടെത്തന്നെ ഉണ്ടല്ലോ അല്ലേ... ജിഷ്ണുവിനു നീതികിട്ടാന്‍ ഇപ്പൊ നിങ്ങള്‍ ഹര്‍ത്താല്‍ നടത്തി; നല്ലകാര്യം.. ഈ ആത്മാര്‍ത്ഥത സത്യമാണെങ്കില്‍ നിങ്ങള്‍ ആ റോജിയുടെ വീട്ടിലുമൊന്നു പോകണം. ആ മാതാപിതാക്കളെയൊന്നു കാണണം... ഗാന്ധി ശിഷ്യന്മാര്‍ എന്നാണല്ലോ വെയ്പ്പ്.. റോജിക്ക് വേണ്ടി ഇനിയൊരു ഹര്‍ത്താല്‍ നടത്തണമെന്നു പറയുന്നില്ല; പകരം റോജിയുടെ കുടുംബത്തിനു പിന്തുണ അറിയിച്ചുകൊണ്ട്‌  നിങ്ങള്‍ കെ പി സി സി ക്കാരും പ്രതിപക്ഷ എം എല്‍ എ മാരും ഒരു ദിവസത്തെ ഉപവാസ സമരം നടത്തണം.. നിങ്ങളുടെ ഒരു മാസത്തെ വരുമാനത്തില്‍ നിന്നും ചെറിയൊരു ഓഹരി റോജിയുടെ കുടുംബത്തിനു നല്‍കണം,,എന്താ പറ്റില്ലേ..? ആ മാതാപിതാക്കള്‍ ശാരീരിക അവശതകള്‍ അനുഭവിക്കുന്നവരാണ് അറിയാമല്ലോ... അല്ലേ.
  
 ജിഷ്ണുവിനു നീതികിട്ടാന്‍ ഏതറ്റംവരെയും പോകാന്‍ തയ്യാറുള്ള നമ്മുടെ ചാനല്‍ മുതലാളിമാരെയും അവരുടെ മൈക്കായി ജോലിചെയ്യുന്ന മാധ്യമ ജഡ്ജിമാരായ വന്ദ്യവിനുവണ്ണന്‍, വേണുഭായ്, പ്രമോദ് രാമന്‍, ഷാനി, അഭിലാഷ്, ഹര്‍ഷന്‍, ലല്ലൂ തുടങ്ങിയ പുലികളെയും അഭിനന്ദിക്കാതെ വയ്യ.. ഇവരുടെയൊക്കെ ‘ഇമ്പാക്റ്റാണ്’ കേരളത്തെ ഇങ്ങനെ താങ്ങിനിറുത്തുന്നത്..    അനീതിക്കെതിരെ മുഖം നോക്കാതെയുള്ള ഇവരുടെ പോരാട്ടം അതിഭയങ്കരമാണ്.പക്ഷെ ചില വാര്‍ത്തകള്‍ വായിക്കേണ്ട സമയത്ത് ഇവര്‍ക്കെല്ലാം മൂലക്കുരുവിന്‍റെ അസുഖം ഉണ്ടാവുന്നു.. തൊണ്ണ വരണ്ട് അവലോസുണ്ട വിഴുങ്ങിയപോലെ  ഒരേ ഇരുപ്പ്.. പ്രമുഖ പ്രമുഖ എന്നു മാത്രം കേള്‍ക്കാം. ഉടനടി ചെറിയ ഒരു ഇടവേള ആവശ്യമാണെന്ന അറിയിപ്പും വരും.. ലൂസ് മോഷനും കഴിഞ്ഞു വരുമ്പോള്‍ ചില വാര്‍ത്തകളേ ഉണ്ടാവില്ല.. അതുപോലെ  അന്ന് നിങ്ങള്‍ മിണുങ്ങിയ വാര്‍ത്തയാണ് റോജി റോയിയുടെ മരണവാര്‍ത്തയും.. ആ വാര്‍ത്ത‍  എങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് അന്ന്‍  കേരളം കണ്ടതാണ്. മരണസ്ഥലത്തു ഷൂട്ട്‌ ചെയ്ത ദ്രശ്യങ്ങള്‍ എല്ലാം മുക്കി. വാര്‍ത്ത ചുരുങ്ങിച്ചുരുങ്ങി വിദ്യാര്‍ത്ഥിനി പ്രമുഖ ആശുപത്രിക്ക് മുകളില്‍നിന്നും വീണു മരിച്ചുവെന്നായി ... അന്ന് നിങ്ങളുടെ ക്യാമറകണ്ണുകള്‍ ഒന്നും കണ്ടില്ല.. വാ തുറന്നില്ല, നാക്കുകള്‍ ശരിക്കും വഴങ്ങിയില്ല.. വാര്‍ത്ത വായിക്കാന്‍ നേരത്ത് നിങ്ങള്‍ക്കെല്ലാം ഒരുമിച്ചു തൂറാന്‍ മുട്ടി... അത് അന്നു കിട്ടിയ അമിത പരസ്യവരുമാനത്തില്‍പ്പറ്റിയതാണെന്ന്    വേണമെങ്കില്‍ പറയാം. പക്ഷെ ഇപ്പൊ നിങ്ങള്‍ നേരിന്‍റെ വശത്തായ സ്ഥിതിക്ക്; ആ വിഷയം ഒന്നുകൂടെ ചര്‍ച്ച ചെയ്യണം. നിങ്ങളുടെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ ആ കേസിന്‍റെ നാള്‍വഴികളിലൂടെ ഒന്ന് സഞ്ചരിക്കണം.. പറ്റുമോ? കേള്‍ക്കുമ്പോഴേ മൂത്രം പോകുന്നുണ്ടോ..? മുട്ടുകൂട്ടിയിടിക്കാന്‍ തുടങ്ങിയോ..? ഇല്ലല്ലോ അല്ലേ.. റോജിക്കുവേണ്ടി ഹര്‍ത്താല്‍ പ്രഖ്യാപിക്കാനും സമരം നടത്താനുമൊന്നും ആളില്ല..  നിങ്ങള്‍ ഭയങ്കര സംഭവമാണെങ്കില്‍ ആ മാതാപിതാക്കളെയൊന്നു സഹായിക്കൂ..കാണട്ടെ നിങ്ങടെ മിടുക്ക്..


  കേന്ദ്രത്തില്‍ നല്ല പിടിയുള്ള കുമ്മനേട്ടനും, സുരേന്ദ്രന്‍സാറും റോജിയുടെ കുടുംബത്തെ സഹായിക്കുമെന്നുതന്നെയാണ് വിശ്വാസം... ശോഭേടത്തി റോജിയുടെ അമ്മയെയുമൊന്നു സന്ദര്‍ശിക്കണം.. കഴിയുമെങ്കില്‍ ആ അമ്മയ്ക്കൊപ്പമിരുന്ന് അവരുടെ മകള്‍ക്കുവേണ്ടി  ഒരുദിവസം നിരാഹാരസമരം നടത്തണം... റോജിയുടെ കുടുംബത്തിന്‍റെ ആവശ്യം സംഭവം സി ബി ഐ അന്വേഷിക്കണമെന്നു മാത്രമാണ്.. സി ബി ഐ ക്കൊണ്ടു അന്വേഷിപ്പിക്കാന്‍ കേന്ദ്രത്തിലൊന്ന് സമ്മര്‍ദം ചെലത്തണം... നിങ്ങളൊക്കെ വല്യവല്യ ആള്‍ക്കാരല്ലേ... റോജിക്കും നീതി കിട്ടട്ടെ... നമ്മുടെ മക്കള്‍ കൊല്ലപ്പെടുമ്പോള്‍ അല്ലെങ്കില്‍ അവരെ മരണത്തിലേക്ക് തള്ളിവിടുന്നവര്‍ ആരായാലും അവരെ കല്‍ത്തുറങ്കില്‍ അടയ്ക്കേണ്ടേ..? അതിനു രാഷ്ട്രീയം നോക്കണോ..? മതവും ജാതിയും നിറവും നോക്കണോ..? വേണ്ടേ വേണ്ട.. അതല്ല ഞമ്മക്ക് കയ്യിട്ടുവാരാനും കുളംകലക്കാനും വല്ലതുമുണ്ടെങ്കില്‍ മാത്രമേ നുമ്മ ഇടപെടുകയുള്ളൂവെന്നാണ് പുലികളെല്ലാം പറയുന്നതെങ്കില്‍ ഓര്‍മ്മദിനത്തില്‍ നിത്യശാന്തി നേര്‍ന്നുകൊണ്ടുള്ള രണ്ടുകോളം പത്രപരസ്യത്തിലും സ്മരണാഞ്ജലി കുറിപ്പിലുമായി റോജിയേപ്പോലുള്ളവരുടെ  സ്മരണകള്‍ ചുരുക്കപ്പെടും...  ഒടുക്കം ആത്മാക്കള്‍ത്തന്നെ പ്രതികാരത്തിനിറങ്ങിയെന്ന വാര്‍ത്തകള്‍ കേട്ടു നമുക്ക് തൃപ്തിയടയേണ്ടിയുംവരും...  

ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും...

7 comments:

  1. മാധ്യമങ്ങള്‍ എപ്പോഴും അങ്ങനെയാണ് കൊത്തിപ്പറിക്കാന്‍ വല്ലതുമുണ്ടേങ്കിലെ അവര്‍ എത്തുകയുള്ളൂ

    ReplyDelete
  2. കേന്ദ്രത്തില്‍ നല്ല പിടിയുള്ള കുമ്മനേട്ടനും, സുരേന്ദ്രന്‍സാറും റോജിയുടെ കുടുംബത്തെ സഹായിക്കുമെന്നുതന്നെയാണ് വിശ്വാസം... ശോഭേടത്തി റോജിയുടെ അമ്മയെയുമൊന്നു സന്ദര്‍ശിക്കണം.. കഴിയുമെങ്കില്‍ ആ അമ്മയ്ക്കൊപ്പമിരുന്ന് അവരുടെ മകള്‍ക്കുവേണ്ടി ഒരുദിവസം നിരാഹാരസമരം നടത്തണം...

    ahhaha...

    ReplyDelete
  3. ഉവ്വ ഉവ്വേ റോജിയെ ഇപ്പൊ സഹായിക്കും കലക്കാന്‍ കുളവുമില്ല പിടിക്കാന്‍ മീനുമില്ല അതുകൊണ്ട് റോജിക്ക് നോ രക്ഷ

    ReplyDelete
  4. ബഷീര്‍April 12, 2017 at 7:38 AM

    ഇതൊക്കെ വെറും പൊടിയിടല്‍ അല്ലേ ആര്‍ക്കും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല മക്കള്‍ നഷ്ടപെട്ടവര്‍ക്ക് പോയി അത്രമാത്രം

    ReplyDelete
  5. കിംസിനെതിരെ ചലിയ്ക്കാൻ ശേഷിയുള്ളവൻ ഇന്ന് കേരളത്തിലുണ്ടോ????

    ReplyDelete
  6. നീതി കിട്ടാന്‍ തുനിഞ്ഞിറങ്ങണമെന്ന അവസ്ഥ നീതിയും ന്യായവും മുതലാളിമാരെ കാണുമ്പൊള്‍ കവാത്തു മറക്കുന്നുണ്ടോ എന്നൊരു സംശയം

    ReplyDelete
  7. അഭിലാഷ്April 15, 2017 at 7:23 AM

    ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞു എല്ലാവനും സ്ഥലം വിട്ടു

    ReplyDelete