**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, October 12, 2012

കുഞ്ഞാലിയുടെ കുഞ്ഞും,മറ്റു നിഷ്കളങ്കരും


 

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

 

  അമ്പലപ്പറമ്പിലെ  ആല്‍മരത്തിന്‍റെചുവട്ടിലിരുന്ന് പുളിമൂട്ടില്‍ വിദ്യാധരനും, കറുത്തെടത്ത് ഹംസയും,വേലിക്കല്‍ അസനാരും,പള്ളിത്താഴത്ത് വര്‍ക്കിയും മറ്റു പല ശിങ്കിടികളും ചേര്‍ന്ന് കിളിത്തട്ട് കളിച്ചുകൊണ്ടിരുന്ന സമയത്താണ് ലോട്ടറിക്കാരന്‍ ശങ്കു വിവരം തിരക്കിയത്.

 “കേട്ടോ അസനാരെ ,ഹംസേ നിങ്ങടെ നേതാവിനെ പോലീസ് പിടിക്കുമെന്ന് പത്രക്കാര് പറയണു നേരാണോ??”

“ഞമ്മടെ നേതാവോ  ആര്.......???? കട്ടോനൊക്കെ പോയി അകത്തുകിടക്കട്ടടോ.....;ഇവരെക്കൊണ്ടോക്കെ നമക്ക് എന്നാ കൊണം”.

 “കളി നടക്കട്ടേന്ന്............ അല്ല പിന്നെ.ഇവിടെ പട്ടിണി കിടക്കുമ്പോള്‍ തിരിഞ്ഞു നോക്കാത്തവനാ നേതാവ്‌..........”

കേട്ടല്ലോ ഇതാണ് ഞങ്ങളുടെ നാട്. ആദ്യമേ പറയട്ടെ....... ഇവിടെ ആരും; നമ്മള്, നമ്മുടെ ജാതി, മതം എന്നൊന്നും പറഞ്ഞ് കണ ഇറക്കാന്‍ വരേണ്ട.......

 ഞങ്ങളിവിടെ ഒറ്റക്കെട്ടാണ്.മൊത്തക്കച്ചവടക്കാരാരും ഞങ്ങളെ രക്ഷിക്കാന്‍ ചാക്കുമായി ഇതിലെ വരേണ്ട.....

 പണ്ടൊക്കെ ദൈവം പിന്നെപ്പിന്നെ എന്നായിരുന്നു. ഇപ്പോളത് കൂടെക്കൂടെ എന്നായിരിക്കുന്നു. താമസം ഒട്ടുമില്ല  പാടത്ത് പണി വരമ്പത്ത് കൂലി ഇതാണ് ഇപ്പോഴത്തെ പ്രമാണം. കേരളം മുഴവന്‍ ഓലത്തുന്നത്‌ നമ്മളാണെന്നും.നമ്മള്‍ക്ക് ഇഷ്ടമല്ലാത്തതൊന്നും ദൈവം അനുഗ്രഹിച്ച് കേരളത്തില്‍ ഇപ്പോള്‍ നടക്കില്ലായെന്നും നമ്മുടെ കുഞ്ഞിക്ക പറഞ്ഞു നാക്കെടുത്തില്ല; പണി
പാലുംവെള്ളത്തില്‍ കിട്ടി. ഓ...... ആ നാക്കിനു, നൂറു ആയുസായിരിക്കട്ടെ. കേരളഭരണം എങ്ങനെ പോകുന്നു, ആരൊക്കെ ഈ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നു,.ആര്‍ക്കൊക്കെ ഇതിന്‍റെ ഗുണം കിട്ടുന്നു; എന്നൊക്കെ പൊതുജനം കണ്ടുകൊണ്ടിരിക്കയാണ്.ഞങ്ങള്‍ അറിഞ്ഞ പലതും നിങ്ങള്‍ അറിയുന്നുമില്ല.പത്രത്തിലും ചാനലിലുമൊക്കെ ദിവസങ്ങളോളം പ്രദര്‍ശിപ്പിച്ച വാര്‍ത്തകളെക്കുറിച്ച് ചോദിച്ചാലും നമ്മുടെ നേതാക്കള്‍ പറയും; ഞാന്‍ അറിഞ്ഞില്ല, കണ്ടില്ല, കേട്ടില്ല എന്നൊക്കെ.പാവങ്ങള്‍..... ചുമ്മാ അങ്ങനെ നടക്കുകയാണ് നിലാവത്ത് അഴിച്ചുവിട്ട കോഴി കണക്കെ..ആരോ…..ടാ...

 പൊരുന്നയിലും,കണിച്ചിക്കുളങ്ങരയിലുമുള്ള മണ്ണാങ്കട്ടയും, കരിയിലയും ഒന്നിച്ചു കാശിക്ക് പോകുകയാണെന്ന, വാര്‍ത്തവന്നിട്ട് അധികകാലമായിട്ടില്ല. ന്യൂനപക്ഷഅക്രമം സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് പോകുന്നതെന്നാണ് പറച്ചില്‍.ഭൂരിപക്ഷം മുഴുവന്‍ അവരുടെ ചാക്കിലാണെന്നാ വിചാരം. മക്കള്‍ക്കും മരുമക്കള്‍ക്കുമൊക്കെ ആരുമറിയാതെ പലതും കൊടുത്താണ് കുഞ്ഞുഞ്ഞും ചെന്നതലയുമൊക്കെ ഈ പോക്കിനെ തടഞ്ഞത്. അങ്ങനെ കോളേജിന്‍റെ പടി കണ്ടിട്ടില്ലാത്തവനും സിണ്ടിക്കേറ്റ്‌ മെംബരായി വിലസുന്നു. ചോദിച്ചാല്‍ പറയും; ഓ...... എന്നത്.. വേണ്ടാന്ന് പറഞ്ഞിട്ട് സമ്മതിക്കേണ്ടേ.... നിര്‍ബന്ധിച്ചത്കൊണ്ടാ എന്നൊക്കെ....പിന്നെ അത്യാവശ്യം പെട്ടിക്കട വയ്ക്കാന്‍ സര്‍ക്കാര്‍വകസ്ഥലം ഫ്രീ കൊടുത്തും, പൊരുന്നയിരിക്കാന്‍ മുട്ടകൊടുത്തും കാര്യങ്ങള്‍ കൊണ്ടുപോകുന്നു.

 

 സാഹിബും കൂട്ടരും അങ്ങനെയല്ല. കിടക്കുന്നേടത്തുതന്നെ മൂത്രമൊഴിക്കുന്ന ഏര്‍പ്പാടാണ് നടത്തുന്നത്. അഞ്ചാം മന്ത്രിസ്ഥാനം തോക്ക്ചൂണ്ടി തന്നെ വാങ്ങി. ഉടുതുണിക്ക് മറുതുണിയില്ലാത്ത ഗാന്ധിപ്പാര്‍ട്ടി എതിര്‍ക്കാനൊന്നും പോയില്ല. അങ്ങു കൊടുത്തേച്ചു.മാനം കൊടുക്കേണ്ടിവന്നാലും ഭരണം വിട്ടൊരു കളിയുമില്ല.  മന്ത്രിസ്ഥാനം കിട്ടിയ പൂവംഗന്‍ വല്ലാത്തൊരു ഭരണമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.തിരുവനന്തപുരത്തെ നാറ്റം ഇങ്ങ് കാസര്‍ഗോഡ്‌ വരെ എത്തിയിരിക്കുന്നു. ഇന്നലെവരെ ചെങ്കൊടി സിന്താബാദ്‌, വിപ്ലവം ജയിക്കട്ടെ,ദൈവമില്ല, മതമില്ല എന്നൊക്കെ പറഞ്ഞവന്‍ ഒറ്റരാത്രികൊണ്ട് പച്ചയും, ദൈവവിശ്വാസിയുമായി മാറി.എന്ത് കൂടോത്രം ആണ് മനംമാറ്റത്തിനു പ്രയോഗിച്ചതെന്ന് ആര്‍ക്കറിയാം. മന്ത്രിസ്ഥാനം ആണോ? ലീഗ് രാഷ്ട്രിയമായ സദാചാരം കാത്തു സൂക്ഷിക്കുന്ന പാര്‍ട്ടിയാണ്; അതുകൊണ്ട് അങ്ങനെ ആയിരിക്കില്ല.സ്വയം മാനസാന്തരം വന്നതാകാനേവഴിയുള്ളു...... ആര്‍ക്കും ഒന്നും മനസിലാവുന്നില്ല കേട്ടോ..... ജില്ലയിലെ മുപ്പത്തിമൂന്നു സ്കൂളുകള്‍ അപ്പ്‌ഗ്രേഡ്‌ ചെയ്യണമെന്നു പറഞ്ഞപ്പോഴും  ഞങ്ങള്‍ക്കൊന്നും മനസിലായില്ല..... യൂണിവേഴ്‌സിറ്റിവക ഭൂമി പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും പതിച്ചുകൊടുക്കാന്‍ നടത്തിയ ഇടപാടുകളും  ഞങ്ങള്‍ അറിഞ്ഞില്ല.... നമ്മുടെ കുഞ്ഞാപ്പയുടെ സ്വന്തം കുഞ്ഞ് ഇപ്പോള്‍ നടത്തിയ പ്രസംഗവും ഞങ്ങള്‍ കേട്ടില്ല...... കേരളത്തിലെ പ്രമുഖനഗരമായ തിരൂരങ്ങാടിയിലേക്ക് സ്കൂള്‍യുവജനോത്സവം കൊണ്ടുപോകാനുള്ള ആട്ടക്കഥയും ഞങ്ങള്‍ അറിഞ്ഞില്ല...... കാരണം എന്താണന്നോ ഞങ്ങള്‍ വെറും കഴുതകളാ..............നിങ്ങള്‍ എന്ത് പറയുന്നോ; അത് മാത്രമേ ഞങ്ങള്‍ വിശ്വസിക്കു.....എന്തെങ്കിലും പറയാന്‍ പറ്റുമോ, വര്‍ഗിയത ആകില്ലേ.....കേരളത്തിലെ വിശ്വാസികളുടെ മൊത്തക്കച്ചവടക്കാരല്ലേ; അതുകൊണ്ട് ഞങ്ങള്‍ മിണ്ടുന്നില്ല...തെറ്റുധരിക്കേണ്ട ഞങ്ങള്‍ എന്ന് പറഞ്ഞാല്‍  മറ്റേ കക്ഷിയുടെ ആള്‍ക്കാരോ, കപടമതേതരവാദികളോ, മതവാദികളോ, വിഘടനവാദികളോ,പ്രതിക്രിയാ വാദികളോ ഒന്നുമല്ല ഒരു നേതാവിന്‍റെയും മൂട്താങ്ങാന്‍ പോകാത്ത,അന്നാന്നത്തെ അപ്പം കൊണ്ട് പതപ്പിച്ച് പോകുന്ന സാധാരണക്കാരാണ്.അത് കൊണ്ട് പേടിക്കേണ്ട.എന്നാല്‍ ഇപ്പോള്‍  ഞങ്ങള്‍ക്ക് പകരം ദൈവംതമ്പുരാന്‍ പണിതരാന്‍ തുടങ്ങിയിരിക്കുന്നു.

കാലിക്കറ്റ് സര്‍വകലാശാല ഭൂമിദാനക്കേസില്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരേ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നു. ഭൂമിദാനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച മൂന്ന് ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.കോടതി ഇബ്രാഹിംകുഞ്ഞ് പറഞ്ഞ കാര്യമൊന്നും അറിഞ്ഞില്ലായെന്നു തോന്നുന്നു.അതോ ജഡ്ജി ഏതെങ്കിലും പ്രതിക്രിയാവാദിയോമറ്റോ ആയിരിക്കുമോ.എതായാലും പണി
പാലുംവെള്ളത്തില്‍ കിട്ടിയെന്നു പറയുന്നതായിരിക്കും ശരി.

മുസ്ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി.കെ.അബ്ദുറബ്ബ്, എം.കെ.മുനീര്‍, സര്‍വകലാശാല വൈസ് ചാന്‍സലര്‍ അബ്ദുള്‍ സലാം എന്നിവര്‍ക്കെതിരേയാണ് അന്വേഷണം.

കാലിക്കറ്റ് സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ള നാല്‍പ്പതേക്കര്‍ ഭൂമി മൂന്ന് സ്വകാര്യ ട്രസ്റ്റുകള്‍ക്ക് ദാനം ചെയ്യന്‍ തീരുമാനിച്ച നടപടി സംബന്ധിച്ചാകും അന്വേഷണം നടത്തുന്നത്.പിന്നെ ഒരു ഗുണമുള്ളത്
മലപ്പുറം പോലീസിനാണ് അന്വേഷണച്ചുമതല അതുകൊണ്ട് അന്വേഷണം എങ്ങനെ വേണമെന്ന് എഴുതി കൊടുത്താല്‍ മതി അങ്ങനെ പോയ്ക്കോളും. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നത്.കാലിക്കറ്റ് സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ടി.കെ.നാരായണനാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മൂന്ന് വ്യത്യസ്ത ഹര്‍ജികള്‍ നല്‍കിയത്.

സര്‍വകലാശാലയുടെ പത്തേക്കറുഭൂമി ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എഡ്യൂക്കേഷന്‍ ട്രസ്റ്റിനും, മന്ത്രി എം.കെ മുനീറിന്‍റെ ബന്ധു പി.എ ഹംസ ഭാരവാഹിയായ ഒളിമ്പിക് അസോസിയേഷന് മുപ്പതേക്കര്‍ ഭൂമിയും, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവായ ഡോ. കെ കുഞ്ഞാലിയുടെ നേതൃത്വത്തിലുള്ള സംഘടനയ്ക്ക് ബാഡ്മിന്‍്റണ്‍ കോര്‍ട്ടുണ്ടാക്കാനും ഭൂമി ദാനം ചെയ്യാനാണ് സെനറ്റ് തീരുമാനിച്ചത്. വിവാദമായതോടെ ഈ തീരുമാനം സെനറ്റ് റദ്ദാക്കിയിരുന്നു.പത്തുസെന്റ്‌ സ്ഥലം മാത്രമേ സ്വകാര്യസംരംഭങ്ങള്‍ക്കായി കൊടുക്കാവു എന്ന് സര്‍വകലാശാലനിയമത്തില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളപ്പോഴാണ് ഏക്കറുകളുടെ ഈ അഴിമതിയാരോപണം.അഴിമതി കാണിക്കലും കീശ വീര്‍പ്പിക്കലും സ്വന്തംസ്വന്തം.അന്വേഷണംവരുമ്പോള്‍ ന്യുനപക്ഷ പീഡനമെന്നുപറഞ്ഞ്; അത്താഴപ്പട്ടിണിക്കാരനെയും തെരുവിലിറക്കുക അതാണ് നമ്മുടെ ഒരു ലൈന്‍. സ്വന്തം വീട്ടില്‍ തീ പുകഞ്ഞില്ലെങ്കിലും നേതാവിന്‍റെ ചന്തി കഴുകിക്കാന്‍ തയ്യാറായ കുറെ അണികളും. ഏതായാലും കുഞ്ഞാലിയും മക്കളും ബാറ്റു കളിക്കുമ്പോള്‍ നമുക്ക് ഔട്ട്‌ പെറുക്കി ജീവിക്കാം ..................

കാര്യങ്ങള്‍ ഈ രീതിയിലാണ്‌ പോകുന്നതെങ്കില്‍ തങ്ങള്‍ക്കു ഇതില്‍ ഇടപെടേണ്ടി വരുമെന്ന് ചീഫ്‌ വിഴുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.ആര്യാടന്‍റെ വാ തുന്നിക്കെട്ടിയില്ലെങ്കില്‍ ആഞ്ഞടിക്കുമെന്നാണ് വിഴുപ്പ് ഇന്ന് അലക്കിയിരിക്കുന്നത്.വിരട്ടാന്‍ നോക്കേണ്ട എന്ന് പറഞ്ഞു സതിശനും രംഗത്ത് വന്നിരിക്കുന്നു.ഏതായാലും തള്ളയ്ക്കു വിളികളുടെ ഒരു ആരവം കേള്‍ക്കുന്നുണ്ട്.കഞ്ഞിവെപ്പും, കുടിയുമൊന്നുമില്ലാതെ ഇരുട്ടത്ത്‌ കഴിച്ചുകൂട്ടുന്ന കേരളിയര്‍ക്കു മുന്‍പാകെ യുഡിഎഫ് കലാപസമിതി അഭിമാനപുരസ്സരം കാഴ്ചവയ്ക്കുന്ന “പൊതുജനം ഒരു കഴുത” എന്ന നാടകം കണ്ടുകൊണ്ട് നമുക്ക് നമ്മുടെ വിശപ്പടക്കാം...

No comments:

Post a Comment