**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, May 6, 2013

ആനവണ്ടിയും കിന്നാരത്തുമ്പികളും


       


 ഇല്ലത്തെ സ്ഥിതി മഹാകഷ്ടമാണ്, അതുകൊണ്ട് നാഴി അരിക്കുള്ള വക എങ്ങനെയും കണ്ടെത്തുകയെന്ന ഉദേശ്യത്തോടെ ഇറങ്ങിയതാണ്.പക്ഷെ ഉണ്ടായിരുന്ന കോണാനും ഓലക്കുടയും ഇല്ലക്കാരുതന്നെ തല്ലിതകര്‍ത്താല്‍ എന്തുചെയ്യാന്‍ പറ്റും. ഇടിവെട്ടിയവനെ പാമ്പുകടിച്ചു, വിനാശകാലേ വിപരീത ബുദ്ധി, മോങ്ങാനിരുന്ന പട്ടിയുടെ തലേല്‍ തേങ്ങാവീണു... തുടങ്ങിയ സുകൃത ജപങ്ങളും ചെല്ലി കാശിക്കുപോകുക; അതാണ്‌ നല്ല പരിപാടി...

 നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്കുപോയി സ്ഥിതികഷ്ടത്തിലായ കെ.എസ്. ആര്‍.ടി.സി  യെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന രീതിയിലാണ് അല്പം ന്യൂ ജനറേഷന്‍ പരസ്യങ്ങള്‍ നെഞ്ചത്ത്‌ ഒട്ടിക്കാമെന്നുവെച്ചത്. അതും സമ്മതിക്കൂലാന്നു വച്ചാല്‍ ....വര്‍ഗ്ഗശത്രുക്കളാണെങ്കില്‍ അതെങ്കിലും പറയാമായിരുന്നു. ഇതിപ്പോ താവഴി ബന്ധുക്കളുതന്നെ ഈപ്പണി ചെയ്താല്‍ എന്തുചെയ്യും...മനപൂര്‍വ്വമാണിത്...ഇമേജ് തകര്‍ക്കാന്‍ത്തന്നെയാണിത്,,ഞാ.. ട്ടാ.. പ്പാ.. മം.. മം മ്മ്... ഏത്..................

 കെ.എസ്.ആര്‍.ടി.സി യ്ക്ക്, പരസ്യം അത്ര പുതുമയൊന്നുമല്ല.പണ്ടും പരസ്യം പതിച്ച ശരീരവുമായി ഓടിയിട്ടുണ്ട്‌..സെന്റ്‌ ജോര്‍ജ്‌, പോപ്പി, ജോണ്സ് തുടങ്ങി തുണിക്കട, സിനിമ പരസ്യം ഇവയൊക്കെ ഓടുന്ന ഓട്ടത്തില്‍ കെ.എസ്.ആര്‍.ടി.സി നാടുനീളെ കാണിച്ചിരുന്നു.. ‘നാം ഒന്ന് നമുക്ക് രണ്ട്’ തുടങ്ങിയ കച്ചീട്ടും; ‘ഉറ ഉപയോഗിക്കു’ തുടങ്ങിയ ടിപ്പണികളും ആനവണ്ടി പണ്ട് കാണിച്ചിരുന്നു...ആര്‍ക്കും ഒരു പരാതിയും ഉണ്ടായിട്ടില്ല ദേ, ഇപ്പൊ ഒരു സില്‍ക്കിന്‍റെ പരസ്യം ഒട്ടിച്ചപ്പോള്‍ എല്ലാവരുംകൂടി വലിച്ചു കീറുന്നു...എന്തോന്നാണിത്...വെള്ളരിക്കാപ്പട്ടണമോ??

 പട്ടിന്‍റെ പരസ്യം കാണിക്കാന്‍ എന്തിനാ, പെണ്ണിന്‍റെ മാറിടം കണിക്ക വഞ്ചിയായും,വിശാലാര്‍ത്ഥത്തിലുള്ള പൊക്കിള്‍ച്ചുഴിയുമൊക്കെ കാണിക്കുന്നത് എന്നുചോദിച്ചാല്‍ ചുറ്റിപ്പോകും...’അത്,,, അത് അതുകൊണ്ടുതന്നെ,,,,’ തുടങ്ങിയ ഫിലോസഫിക്കല്‍ മറുപടിയായിരിക്കും കിട്ടുക..’ആരും പറയാത്ത സില്‍ക്കിന്‍റെ’ എന്തോവാണ് പരസ്യത്തില്‍ കാണിക്കുന്നത്. ഏതു സില്‍ക്ക്; എന്തു സില്‍ക്ക്‌ എന്നുള്ളത് പടംകണ്ട് തീരുമാനിക്കാം..പലര്‍ക്കും ഇഷ്ടപ്പെട്ടാലും ചിലര്‍ക്കത് ഇഷ്ടപ്പെട്ടില്ല എന്നുവേണം അനുമാനിക്കാന്‍... നിലവിളക്ക് ഏന്തിയ കേരളിയവനിതയും, ഹംസവും ദമയന്തിയും പോലുള്ള പടങ്ങളുമൊന്നും പഴയപോലുള്ള ഒരു ചലനവും ‘സ്ത്രീകള്‍ക്കിടയില്‍’ (പട്ടു വസ്ത്രങ്ങള്‍ അധികവും സ്ത്രീകളാണ്‌ ധരിക്കുക എന്നു വിചാരിക്കുന്നു.) ഉണ്ടാക്കില്ലായെന്നു കരുതിയാവണം പട്ടിന്‍റെ പരസ്യത്തിലും സ്ത്രീയുടെ നഗ്നതതന്നെ പ്രദര്‍ശിപ്പിച്ചത്..

 സഭ്യതയും അസഭ്യതയും, ശ്ലീലവും അശ്ലീലവും തമ്മിലുള്ള അതിര്‍വരമ്പുകളെക്കുറിച്ച് വമ്പന്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുയാണ്.. ഇതുവരെ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല..ഉടനെ ഉണ്ടാകുമെ ന്നു പ്രതീക്ഷിക്കാം..

 ഒരു വശത്ത്, റോഡിന്‍റെ വശങ്ങളില്‍ വെച്ചിട്ടുള്ള വമ്പന്‍ പരസ്യങ്ങളിലെ അശ്ലീലത കാരണം ഡ്രൈവര്‍മാര്‍ക്ക് ദൃഷ്ടിഭ്രംശം സംഭവിക്കുന്നതിനാല്‍ അപകടങ്ങള്‍ കൂടുന്നുവെന്ന റോഡ്‌ സേഫ്റ്റി കൌണ്‍സിലിന്‍റെ കണ്ടെത്തല്‍... മറുവശത്ത്, കിന്നാരത്തുമ്പികള്‍ ചിത്രങ്ങളുമായി സര്‍ക്കാരിന്‍റെ സ്വന്തം ആനവണ്ടി....രണ്ടിനുമിടയില്‍ക്കിടന്നു വിസിലടിക്കുന്ന പൊതുജനം..

 ഡ്രൈവര്‍മാര്‍ക്ക് കണ്ട്രോളുപോകുന്നതിനാല്‍, ശ്ലീലമോ അശ്ലീലമോ എന്നു തിരിച്ചുപറയാന്‍ കഴിയാത്തവിധം നയനാനന്ദകരമായ പരസ്യചിത്രങ്ങളെ കൊച്ചിയിലും പ്രാന്തപ്രദേശങ്ങളില്‍നിന്നും കെട്ടുകെട്ടിക്കാനാണ് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന റോഡ്‌ സേഫ്റ്റി കൌണ്‍സിലിന്‍റെ തീരുമാനം...ഇത്തരം പരസ്യങ്ങളുള്ള സ്ഥലത്താണുപോലും ഏറ്റവുംകൂടുതല്‍ അപകടം നടക്കുന്നത്... അതുകൊണ്ട് ഇനിമുതല്‍ കമ്പനികള്‍, പരസ്യചിത്രങ്ങള്‍ സ്ഥാപിക്കുന്നതിനുമുമ്പ്‌ അതിന്‍റെ ഡ്രാഫ്റ്റ്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കാണിച്ചു അനുമതിവാങ്ങണമെന്നാണ് യോഗതീരുമാനം...മാന്യമായ വസ്ത്രധാരണം എന്നതിലേക്കുള്ള സദാചാരവാദികളുടെ ഒരു ഗൂഡാലോചന ഈ വിഷയത്തില്‍ നടന്നോ എന്നു വെറുതെ സംശയിക്കാം  സ്‌ത്രീശരിരം പൊതിഞ്ഞു വെയ്ക്കേണ്ടതല്ല തുറന്നുവയ്ക്കനുള്ളതാണെന്നും,ഓരോരുത്തനും അവനവന്‍റെ കണ്ണുകളെയാണ് നിയന്ത്രിക്കേണ്ടതെന്നും  വാദിച്ചുകൊണ്ടിരിക്കുന്ന എല്ലാ അക്ടീവിസ്റ്റുകളുടെയും പള്ളയ്ക്കൊരു കുത്താണ് ഈ തീരുമാനമെന്നതില്‍ സംശയമില്ല.ഇക്കാര്യത്തില്‍ കണ്ണടച്ചു വണ്ടിയോടിക്കാനുള്ള സാങ്കേതികവിദ്യ നിലവില്‍ ഇല്ലാത്തതുകൊണ്ട് കണ്ണിളക്കുന്ന പരസ്യങ്ങള്‍തന്നെ മാറ്റേണ്ടിവരും. അതിനെതിരെയുള്ള അലക്കുകള്‍ ഉടന്‍ പ്രതീക്ഷിക്കാം..

 ഏതായാലും പരസ്യങ്ങള്‍ പലരുടെയും കണ്ട്രോളുതെറ്റിക്കുമെന്നു ഇവിടെ ചിലര്‍ക്കൊക്കെ മനസിലായിത്തുടങ്ങിയിരിക്കുന്നു..എന്നിട്ടും നമ്മുടെ ആന വണ്ടിക്കെന്താപോലും കാര്യം തിരിയാത്തത്..ഇനിയിപ്പോ ‘എ’ പടത്തിന്‍റെ പോസ്റ്റര്‍  കണ്ടാണെങ്കിലും നാലാള് കയറട്ടെയെന്ന ഒടുക്കത്തെ ബുദ്ധിയായിരിക്കുമോ ഇതിനു പിന്നില്‍...............പോസ്റ്റര്‍ കീറിയാലും, എടുത്തു മാറ്റിയാലും; നമ്മുടെ മനസ്സ്‌ നന്നായില്ലെങ്കില്‍ ഒരു കാര്യവുമില്ല..മദ്യ നിരോധനസമരത്തില്‍ പ്രസംഗിക്കാന്‍ പോകുന്നവന്‍, രഹസ്യമായി രണ്ടു പെഗ് അടിച്ചിട്ടാണ് വേദിയില്‍ എത്തുന്നതെങ്കില്‍,  എന്തുകൊണം..    കുച്ച് .നഹീം..

8 comments:

  1. മജീദ്‌May 6, 2013 at 8:24 AM

    ആനവണ്ടി ഇങ്ങനെയും പടം ഒട്ടിക്കാന്‍ തുടങ്ങിയോ കഷ്ടം

    ReplyDelete
  2. കുളിര്‍മ്മയുള്ള കാഴ്ചകളും നിരോധിക്കുവാണോ

    ReplyDelete
  3. സനീഷ്‌May 6, 2013 at 8:42 AM

    ഉഷ്ണം ഉഷ്ണേന ശാന്തി എന്നല്ലേ പൊളിക്കട്ടെ,വലിച്ചു പൊളിക്കട്ടെ എന്നിട്ട് അതുകൊണ്ടുപോയി വീട്ടില്‍ ചില്ലിട്ടു വയ്ക്കട്ടെ

    ReplyDelete
  4. ശേ കളഞ്ഞു. ആന വണ്ടിയിൽ കിടന്നു രോമാഞ്ചം കൊള്ളന്നു വച്ചാൽ അതും സമ്മതിക്കില്ല വികസന വിരിധികൾ...!

    ReplyDelete
  5. തുണിക്കടയുടെ പരസ്യത്തിൽ തുണിയുടുക്കാത്ത പെണ്ണിന്റെ പരസ്യം എന്തിനാണ് കോയ?ഭാര്യക്ക്‌ വാങ്ങി കൊടുക്കുന്ന മലയാളത്തിലെ മുൻനിര വനിതാ പ്രസിദ്ധീകരണത്തിന്റെ പകുതി പേജുകളിലും അടിവസ്ത്രം മാത്രം ധരിച്ച കിളികളുടെ പടമാണ്.സ്വർണക്കടയുടെ പരസ്യത്തിലും പെണ്ണിന്റെ നഗ്നമായ വയറും പുറവും കാണിക്ക വഞ്ചിയും തന്നെ പ്രധാന ഐറ്റം.കുടയുടെ പരസ്യത്തിൽ മഴയത്ത് നനഞ്ഞു കുതിർന്ന ,അടിവസ്ത്രം വ്യക്തമായി കാണിക്കുന്ന കുട്ടി പാവാട ധരിച്ച സുന്ദരിയും അവൾക്ക്‌ ചുറ്റും തുള്ളി ചാടുന്ന കുട്ടികളും.ഇതൊക്കെ ആരോട് ചെന്ന് ചോദിക്കും?സദാചാര ഗുണ്ട ആവുന്നില്ല,പക്ഷെ പരസ്യത്തിനു ഒരു വ്യവസ്ഥയൊക്കെ വേണ്ടേ എന്ന് ചോദിക്കുവാൻ ആഗ്രഹിക്കുന്നു.

    ReplyDelete
  6. വ്യവസ്ഥയില്ലാ

    ആര്‍ക്കും

    ReplyDelete
  7. പാക്കരന്‍May 7, 2013 at 9:38 AM

    പോസ്റ്റര്‍ കീറിയത് ഭയങ്കര കഷ്ടമായിപ്പോയി..എന്തെങ്കിലും ഒരു വികസനം നടക്കുമോന്നു നോക്കായിരുന്നു,ഇതിപ്പോ സില്‍ക്കിന്റെ ആരും കാണാത്ത...പിന്നെ ഒന്നും കാണുന്നില്ല കഷ്ടം ഇത് ചെയ്തവന്മാരോട് ദൈവം പോലും പൊറുക്കില്ല,ആര്യാടന്‍ സിന്ദാബാദ്

    ReplyDelete
  8. കൊള്ളാം . കൂടുതല്‍ പറഞ്ഞു സടാചാരവാദിയാവാന്‍ ഉദ്ദേശമില്ല . ഞാന്‍ ദുരാചാരിയാനേയ്

    ReplyDelete