**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, July 17, 2013

സച്ചിന്‍ പുറത്ത്; പിലാറ്റസ് അകത്ത്


വിദ്യാധരന്റെ വ്യാകുലചിന്തകള്‍
  സച്ചിന്‍റെ അണ്ടിപ്പരിപ്പും, മോഹന്‍ലാല്‍ ചപ്പാത്തിയും, കാവ്യാമാധവന്‍റെ കോഴിക്കറിയുംകൂട്ടി ഒരു പിടിപിടിക്കുന്നതിനിടയിലാണ്, ഇടിത്തീപോലെ ആ വാര്‍ത്ത കേട്ടത്. സച്ചിനെ അംബാസിഡര്‍ സ്ഥാനത്തുനിന്നു നീക്കിയിരിക്കുന്നു. വല്ലാത്തദാഹം, തൊണ്ട വരളുന്നു; അടുത്ത കടയിലേക്ക് അന്നേരെ വിളിച്ചു.     ശുക്കൂരെ, എടാ, ഇതു ഞാനാ....വിദ്യാധരന്‍,,, നീയൊരു രണ്ടുകുപ്പി സച്ചിന്‍ പെപ്സിയും, ഒരുകുപ്പി സച്ചിന്‍ ബൂസ്റ്റും ഇങ്ങോട്ടെടുത്തോ.. പെട്ടന്നു വേണം.

    എന്തുപറ്റി മാഷേ....

 എന്നാ പറയാനാടാ... നമ്മുടെ സച്ചിന്‍റെ അംബാസിഡര്‍ സ്ഥാനം പോയി. കേട്ടപ്പോള്‍ വല്ലാത്ത ഒരു തലകറക്കം.

   അതിനു, സച്ചിന്‍ ഇതിനിടയ്ക്ക് അംബാസിഡറുമായോ.. അതെപ്പോ.?...

 എടാ നിനക്കറിയില്ലേ, നമ്മുടെ വായൂസേനയുടെ അംബാസിഡറായിരുന്നു പുള്ളിക്കാരന്‍. അതീന്നു മൂപ്പരെ ഒഴിവാക്കി... ഭഗവാനെ ഇനിവല്ല യുദ്ധവും ഉണ്ടാവുമോന്ന എന്‍റെ പേടി..

      അതെന്താ മാഷേ...

 എടാ സച്ചിന്‍ അംബാസിഡറാണെന്നുള്ള ഒറ്റപ്പേടികൊണ്ടല്ലേ പാക്കിസ്ഥാന്‍ ഇന്ത്യയുമായി യുദ്ധം പ്രഖ്യാപിക്കാത്തത്..ചൈന ലഡാക്കില്‍നിന്നു പിന്മാറിയതും ഈ  സച്ചിനെ പേടിച്ചിട്ടാ അറിയാമോ.. എന്തിനധികംപറയുന്നു, ഇറ്റലി നാവികരെ വീണ്ടും തിരിച്ചയച്ചത് എന്തുകൊണ്ടാ സച്ചിനെ പേടിച്ചിട്ട്‌.. ഇതിപ്പോ കുഴപ്പമാകുമോ എന്തോ..

ഇങ്ങള് ബെജരാവണ്ട മാഷേ; നമുക്ക് വേറെ ആളില്ലേ.... അതാരാട,,,,, ഹാ നമ്മുടെ ലാലേട്ടന്‍ ഇല്ലെന്ന്‍..ഇനി അങ്ങേര് നോക്കിക്കോളും.. കീര്‍ത്തിചക്രയിലും, കുരുക്ഷേത്രയിലും, കണ്ടഹാറിലുമൊക്കെ അങ്ങേര് പാക്കിസ്ഥാന്‍കാരെ പപ്പടം പോലെയല്ലേ പൊടിച്ചത്.അങ്ങേര്‍ക്കു ഒരു തോക്കുംകൊടുത്ത് അതിര്‍ത്തിയിലേക്ക് വിട്ടാല്‍ മതി, പാക്കിസ്ഥാനും ചൈനയും എല്ലാം പമ്പകടക്കും. നിങ്ങള്‍ക്ക് അറിയാന്‍ മേലഞ്ഞിട്ടാ മാഷേ. അല്ലപിന്നെ..എന്നിട്ടും രക്ഷയില്ലേല്‍ നമുക്ക് സേനക്കരോട് പറയാം അടുത്ത അംബാസിഡറായി രജനിയണ്ണനെ നിയമിക്കാന്‍; ആ യന്തിരനും ബാഷയും മാത്രം കണ്ടാല്‍മതി, അങ്ങേരുടെ ശക്തി അറിയാന്‍. ‘..ഞാന്‍ ഒരു തടവ് ശോന്നാല്‍ മതി...’ എന്ന ആ മിസൈലുണ്ടല്ലോ അതുകേട്ടാല്‍ എല്ലാവനും ഓടിക്കോളും. ഇനി സൈന്യത്തില്‍ ചേരാന്‍ ആളില്ലേല്‍,നമ്മുടെ രവിച്ചേട്ടന്‍റെ നാലുപടം അടിപ്പിച്ചു ഓടിച്ചല്‍മതി യെല്ലാവനും സൈന്യത്തിലും ചേരും...

 വായൂസേനയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ പദവിയില്‍നിന്നും സച്ചിന്‍ ടെണ്ടൂല്‍ക്കാരെ നീക്കിയിരിക്കുന്നു. പകരം ഇനിമുതല്‍  ‘പിലാറ്റസ്’ എന്നു പേരുള്ള ട്രെയിനര്‍ വിമാനമായിരിക്കും വായൂസേനയുടെ ബ്രാണ്ട് അംബാസിഡര്‍. കഴിഞ്ഞ രണ്ടുവര്ഷമായി സച്ചിനായിരുന്നു അംബാസിഡര്‍.  ‘ഗ്രൂപ്പ് ക്യാപ്റ്റന്‍’ പദവി നല്‍കിയാണ്‌ വായൂസേന ഇദേഹത്തെ ആദരിച്ചത്. ഏതു യുദ്ധത്തിലെ മികവിന്‍റെ അടിസ്ഥാനത്തിലാണ് ഈ ആദരവെന്നു ഏതെങ്കിലും ഒരു സാധാരണക്കാരന് തോന്നിയാല്‍ ചുറ്റിപ്പോകും. സേനയ്ക്കും ഇന്ത്യന്‍ജനതയ്ക്കും ഇദേഹം നല്‍കിയ സേവനങ്ങള്‍ എന്താണെന്നു മഷിയിട്ടു നോക്കിയിട്ടും കണ്ടില്ല. ക്രിക്കറ്റെന്ന കളിയാണ് അതിനുള്ള യോഗ്യത. അതൊരു വല്ലാത്ത യോഗ്യതയാണ്. സച്ചിന്‍ ഒരു നല്ല ക്രിക്കറ്റ് കളിക്കാരനാണെന്നതില്‍ ആര്‍ക്കുംതര്‍ക്കമില്ല. അതു മാത്രമാണുതാനും അങ്ങേരുടെ യോഗ്യത. കളിക്കളത്തിലെ കഴിവ്  രാഷ്ട്രസേവനത്തിനെന്നു പറയുന്നതിലുപരി സ്വന്തം വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ഒരു തൊഴില്‍ എന്ന രീതിയില്‍ മാത്രമാണ് അങ്ങേര് കാണുന്നത്... മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പറഞ്ഞുകൊടുക്കുന്ന അംഗന്‍വാടി ടീച്ചറും, മരിക്കാറായ ഒരു രോഗിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരുന്ന ഒരു ഡോക്ടറും, മുന്‍സിപ്പാലിറ്റിയില്‍ കൊതുകിനു മരുന്നു തളിക്കുന്ന ജോലിക്കാരനും, അനേകരെ ഊട്ടാന്‍ വേണ്ടി വയലില്‍  വിത്തുവിതയ്ക്കുന്ന കര്‍ഷകനും; രാജ്യത്തിനു നല്കുന്നതില്‍ കൂടുതല്‍ മേന്മയൊന്നും സച്ചിനും ഇവിടാര്‍ക്കും ചെയ്യുന്നില്ല. ഇവരൊന്നും ചെയ്യാത്ത  മറ്റൊരുകാര്യം സച്ചിന്‍ ചെയ്യുന്നുമുണ്ട്. കൊക്കോകോള, പെപ്സി പോലുള്ള ഉണ്ടാക്കിയസ്ഥലത്തു നിരോധിച്ച പാനിയങ്ങള്‍ ഇന്ത്യക്കാരെ കുടിപ്പിക്കാനും, ഗോതുമ്പുപൊടിയും, ചോക്ലേറ്റ് പൊടിയും ബൂസ്റ്റാക്കി ഇന്ത്യക്കാരെ തീറ്റിക്കാനും മള്‍ട്ടിനാഷണല്‍ കമ്പനികളെ സഹായിക്കാറുണ്ട്... ഇതിനൊക്കെ ഒരു ക്യാപ്ടന്‍ പദവി കൊടുത്തു പൂജിക്കേണ്ടതുണ്ടോ എന്നു ചോദിച്ചാല്‍ രാജ്യം ഇന്ത്യയാണ് എന്ന മറുപടിയില്‍ ഒതുക്കാം....

 ഇത്തരം ബ്രാന്‍ഡ്‌ അംബാസിഡര്‍പദവികളോക്കെ ഉപയോഗിക്കുന്നത് പടച്ചുവിടുന്ന ഉത്പന്നങ്ങള്‍ക്കു വേണ്ടത്ര പരസ്യംകിട്ടുന്നതിനു വേണ്ടിയാണ്. സന്നദ്ധസംഘടനകളായാലും സര്‍ക്കാരായാലും  ഇങ്ങനെയുള്ള പദവികള്‍ ഉണ്ടാക്കുന്നതും കൊടുക്കുന്നതും തങ്ങളുടെ പ്രവര്‍ത്തങ്ങള്‍ക്ക് ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ്...അതിനവര്‍ വമ്പിച്ച പണവും മുടക്കാറുണ്ട്. ഇതിനു പിന്നിലൊക്കെ ഒരു പരസ്യതന്ത്രം ഒളിഞ്ഞിരിക്കുന്നു.ഏതു തരക്കാരനെയും തങ്ങുളുടെ ഉല്‍പ്പന്നത്തിലേക്ക് ആകര്‍ഷിക്കുക എന്നതാണത്. പക്ഷെ നമ്മുടെ വായൂസേനയ്ക്ക് അതിന്‍റെ ആവശ്യമുണ്ടോ..ഒരു പരസ്യം ഇറക്കിയില്ലെങ്കില്‍ പിടിച്ചുനില്ക്കാന്‍ പ്രയാസമാണോ..?. യുവാക്കളെ ആകര്‍ഷിക്കാനാണത്രേ ഈ പരിപാടി നടത്തിയത്. പക്ഷെ ഒരു ആകര്‍ഷണവും നടന്നില്ലപോലും. ക്രിക്കറ്റുകളി കണ്ടു ആരെങ്കിലും സൈന്യത്തില്‍ ചേരാന്‍ പോകുമോ.. അറിയില്ല... നേരെചൊവ്വേ ഒരു തോക്കുപോലും കണ്ടിട്ടില്ലാത്ത പല തവളപ്രിക്കാണ്ടികളും ഒന്നോരണ്ടോ സിനിമകളില്‍ സൈനിക വേഷമിട്ടു ചില്ലറ ഗിമിക്കുകള്‍ കാണിച്ചപ്പോള്‍ നാട്ടിലുള്ള യുവാക്കളെല്ലാം അതുകണ്ട് സൈന്യത്തില്‍ ചെരുമെന്നു പറഞ്ഞുകൊണ്ട് മേപ്പടിയാന്മ്മാര്‍ക്ക്  കേണല്‍, ഡോക്ടറേറ്റ് തുടങ്ങി പലതും കൊടുക്കുന്ന കാലമാണ്. ഇനി എന്നാണാവോ ലെവനെയൊക്കെ പിടിച്ചു സൈനിക മേധാവിയാക്കുന്നത്. കാശും ആള്‍ സ്വാധിനവുമുണ്ടെങ്കില്‍ ഒരുമാതിരിപ്പെട്ടതൊക്കെ തരമാക്കാവുന്ന നാടാണ്... മോശമാകാന്‍ തരമില്ല. സത്യം പറഞ്ഞാല്‍ ഇതൊരു നാണംകെട്ട പരിപാടിയാണ്. രാജ്യത്തിനുവേണ്ടി ജീവന്‍പോലും ത്യജിച്ചു പോരാടുന്ന സൈനികരോടുള്ള അപമതിയാണിത്. സൈന്യത്തിലെ തന്നെ മികച്ച ഒരാളെ അംബാസിഡറാക്കൂ... എന്നാലല്ലേ ബ്രണ്ടിനെക്കുറിച്ചു എന്തെങ്കിലും ലോകത്തോട്‌ പറയാന്‍ കഴിയൂ. സോപ്പ്, ചീപ്പ്, കണ്ണടി പരസ്യംപോലെ ഉപയോഗിക്കൂ സൌന്ദര്യം വര്‍ദ്ധിപ്പിക്കൂ എന്നു പറയുന്നതാണോ.. രാജ്യസുരക്ഷയും സൈനികസേവനവും. ചുമ്മാ വാരിക്കോരി കൊടുക്കുന്ന ഈ ക്യാപ്റ്റന്‍സ്ഥാനവും കേണല്‍സ്ഥാനവുമൊക്കെ ചോരനീരാക്കുന്ന ഒരു സാധരണ സൈനികന് സ്വപ്നംപോലും കാണാന്‍ കഴിയാത്ത സ്ഥാനമാണ്. അതിനെ ഇങ്ങനെ ചെറുതാക്കുന്നത് മോശം തന്നെയാണ്. ആ സ്ഥാനത്തിന്‍റെ എന്തെങ്കിലും യോഗ്യതകളുണ്ടോ ഈ സിനിമാക്കാര്‍ക്കും കളിക്കാര്‍ക്കും..മറ്റു മേഖലകള്‍ പോലെയല്ല രാജ്യസുരക്ഷപോലുള്ള സുപ്രധാന ജോലികള്‍. എല്ലാ മേഖലകള്‍ക്കും മേലയായിരിക്കണം അതിനുള്ള സ്ഥാനം.

 കേവലം ഒരു ക്രിക്കറ്റ് കളിക്കാരന്‍ പറഞ്ഞാല്‍ ഓടിവന്നു ചേരാന്‍ കഴിയുന്ന ഒരു മേഖലയല്ല സൈന്യം. സൈന്യത്തില്‍ ചേരാന്‍ ആളെ കിട്ടുന്നില്ല എന്ന പ്രസ്താവനയ്ക്ക് ഒരു ന്യായികരണവുമില്ല. കാരണം റിക്രൂട്ട്മെന്‍റ് നടത്തുന്ന എല്ലാ സ്ഥലങ്ങളിലും യുവാക്കളുടെ തിരക്കാണ്. മൂന്നുംനാലും ദിവസങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ കാത്തുകെട്ടികിടക്കുന്നത് കേരളത്തിലും കാഴ്ച്ചയാണ്.
                                                 നമ്മുടെ അഭിമാനം
     ഇന്ത്യന്‍ സൈന്യത്തിന് എന്തിനാണ് ക്രിക്കറ്റ് കളിക്കാരന്‍റെയും സിനിമാക്കരന്‍റെയും പരസ്യങ്ങള്‍.. അല്ലാതെതന്നെ ജനങ്ങള്‍ക്ക്‌ നിങ്ങളവിശ്വാസമാണ്. നിങ്ങളുടെ സേവനതല്‍പ്പരതയിലും, അര്‍പ്പണ മനോഭാവത്തിലും ഞങ്ങള്‍ സംതൃപ്ത്തരാണ്; പിന്നെയെന്തിനാണ്, നിങ്ങളെ വെച്ചുനോക്കുമ്പോള്‍ വെറും കീടങ്ങള്‍മാത്രമായ ഇവരുടെയൊക്കെ പരസ്യങ്ങള്‍ നിങ്ങള്‍ക്ക്. ഇപ്രാവശ്യത്തെ ഹിമാലയന്‍ വെള്ളപ്പൊക്കത്തില്‍ ഒരു ബ്രാന്‍ഡ്‌ അംബാസിഡറും തിരിഞ്ഞുനോക്കാത്ത ദുരന്തമേഖലകളില്‍ സൈന്യം ചെയ്ത സേവനങ്ങള്‍ മാത്രംമതി ലോകശ്രദ്ധ നേടാന്‍.... .
                                                                           നമ്മുടെ ശക്തി
    ജ്ഞാനപീഠജേതാവ് എസ് കെ പൊറ്റക്കാട്; എംപി-യായിരുന്ന കാലത്ത് ഹിമാലയത്തിലേക്ക് നടത്തിയ തന്‍റെ യാത്രകളില്‍ നമ്മുടെ സൈനികരുടെ സേവനത്തെക്കുറിച്ചു കൃത്യമായി പറയുന്നുണ്ട്. കിലോമീറ്ററുകള്‍ നീളുന്ന മഞ്ഞുപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ഓരോ വളവിലും കാണാം ഏകനായി  തോക്കുംപിടിച്ചു രാജ്യത്തിന് കാവല്‍നില്‍ക്കുന്ന പട്ടാളക്കാരനെ. ആരോടും പരിഭവമില്ലാതെ തണുത്തമരവിച്ച ശരീരത്തിനൊപ്പം മരവിച്ച സ്വപ്നങ്ങളുമായി നാടുംവീടും വിട്ട് നിതാന്ത ജാഗ്രതയോടെ ദേശത്തിന് കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരന്‍. തണുത്തുറഞ്ഞമഞ്ഞില്‍ തണുത്തുമരച്ച് ദ്രെവിച്ചു വിരലുകള്‍ നഷ്ടപ്പെടുമ്പോഴും അതെല്ലാം മാറുന്നുകൊണ്ട് രാജ്യത്തിനു കാവല്‍നില്‍ക്കുന്ന സൈനികന്‍...... സ്ലീപ്പിംഗ് ബാഗില്‍ കിടന്നുറങ്ങി പിറ്റേന്ന് എണീക്കുമ്പോള്‍ ശരിരത്തിനു മുകളില്‍ രൂപപെട്ട മഞ്ഞുപാളികള്‍ പൊട്ടിച്ചുകൊണ്ടു ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തുന്ന നമ്മുടെ സൈനികര്‍. ഈ രൂപങ്ങളൊക്കെ നമ്മുടെ  മനസ്സിലുള്ളപ്പോള്‍ എന്തിനാണ്..ആഡംബരത്തിന്‍റെ അത്യുന്ന കോടിയില്‍, ചുറ്റുംതീര്‍ക്കുന്ന സുരക്ഷാവലയത്തിനുള്ളില്‍ നിന്നുകൊണ്ട് ആരാധകര്‍ എന്ന ബുദ്ധിനശിച്ച കൂട്ടത്തിന്‍റെ ജയ്‌ വിളികള്‍ കേട്ട് പുളകിതനായി ഇന്ത്യന്‍യുവത്വത്തെ കോളകളില്‍ മുക്കി രോഗത്തിലാഴ്ത്തുന്ന ഒരാളുടെ ബ്രാന്‍ഡില്‍ ഇന്ത്യന്‍ സൈന്യം അറിയപ്പെടുന്നത്.
                                                                         നമ്മുടെ വികാരം
      ഏതെങ്കിലും രണ്ടു പൊറോട്ട് സിനിമകളില്‍ സൈനികവേഷവും കുത്തിക്കേറ്റി പ്ലാസ്റ്റിക് ആയുധങ്ങളും, നാടന്‍ പൊട്ടാസും പൊട്ടിച്ചു പ്രേക്ഷകരെ പറ്റിക്കുന്ന സിനിമാക്കാര്‍ക്ക് എങ്ങനെയാണ് സൈനികര്‍ക്ക് പകരക്കാരാകാന്‍ കഴിയുക. ഓരോ യുദ്ധത്തിലും മരിക്കുന്ന ധീരയോദ്ധക്കളുടെ ഓര്‍മ്മ പുതുക്കികൊണ്ട് രാഷ്ട്രം അമര്‍ ജവാന്‍ ജ്യോതിയില്‍ സല്യൂട്ട് അര്‍പ്പിക്കുമ്പോള്‍; സച്ചിനും മോഹന്‍ലാലും ഒന്നുമല്ല ഞങ്ങളുടെ മനസ്സില്‍; രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ജവാന്മ്മാര്‍ മാത്രമാണ് മനസ്സില്‍. കാര്‍ഗ്ഗില്‍ യുദ്ധത്തില്‍ നിര്‍ണ്ണായകമായ വ്യോമസേനയുടെ ഓപ്പറേഷന്‍ ‘സഫേദ് സാഗര്‍’ നയിച്ചത് സച്ചിനോ ഏതെങ്കിലും സിനിമാക്കാരോ ആയിരുന്നില്ല. കമ്പും കോലും കളിക്കുന്നവന്‍ നാട്ടുകാരെ പെപ്സിയും കോളയും കുടിപ്പിക്കട്ടെ,  ബൂസ്റ്റ്‌ തീറ്റിച്ചു മുടിപ്പിക്കട്ടെ.. സൈന്യത്തിന്‍റെ പരസ്യം കാണിക്കുമ്പോളെങ്കിലും നമ്മുടെ സൈനികരെ തന്നെ കാണിക്കൂ... ഓരോ വിജയങ്ങളും കാണുമ്പൊള്‍ സേനയ്ക്ക് മറ്റൊരു പരസ്യം എന്തിനാണ്. സൈന്യം അതൊരു വികാരമാണ്.. അതിനെ ഏതെങ്കിലും കളിക്കാരന്‍റെയോ സിനിമാക്കാരന്‍റെയോ പേരില്‍ ബ്രാന്‍ഡ്‌ ചെയ്യപ്പെടാന്‍ ആത്മാഭിമാനമുള്ള ഒരു ഇന്ത്യക്കാരനും ആഗ്രഹിക്കുന്നില്ല. സൈനികയൂണിഫോറം ധരിപ്പിച്ച്  സൈനികനാണ് എന്ന ലേബലും തലയിലൊട്ടിച്ച് ഇയാളാണ് നമ്മുടെ സേനയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ എന്നുപറയുന്ന ഗതികേടില്‍നിന്നു ഇനിയെങ്കിലും നമ്മുടെ സേന മാറിച്ചിന്തിക്കട്ടെ...

25 comments:

 1. മാഷെ കിടിലന്‍ ,ജയ്‌ ജവാന്‍

  ReplyDelete
  Replies
  1. വായനയ്ക്ക് നന്ദി ശരത്

   Delete
 2. kalakki-
  Murali Nair,Dubai

  ReplyDelete
  Replies
  1. നന്ദി സുഹൃത്തെ

   Delete
 3. ഇവര്‍ക്ക് ഒരു കാര്യവും ഇല്ലാതെ വാങ്ങുന്ന കാശിനു പണിയെടുത്താല്‍ മതി വെറുതെ ഇതൊക്കെ ആവേണ്ട കാര്യം അവര്‍ക്കുണ്ടോ ? ഇങ്ങനെ ഒരു കാര്യം പറയുമ്പോള്‍ ചെയ്യാന്‍ കാരണം അവരും രാജ്യസ്നേഹികള്‍ ആണ് .അല്ലാതെ ഞാന്‍ മാത്രമാണ് രാജ്യസ്നേഹി താന്‍ മാത്രാമാണ് രാജ്യസ്നേഹിയെന്നു എനിക്ക് തോന്നുന്നില്ല അവരും സാധരണ മനുഷ്യര്‍ ആണ് . അവര്‍ സൈനികയൂണിഫോറം ധരിച്ചു വന്നാലും അത് സിനിമാക്കാരന്‍ ആണ് അത് ക്രിക്കെറ്റര്‍ ആണെന്ന് വിചാരിക്കാതെ അവന്‍ സൈനികനാണ് അങനെ കാണാന്‍ കഴിയാത്തത്തിന്റെ കുഴപ്പം ആണിത്. അവരും പരിശീലനമൊക്കെ നേടിയിട്ടു തന്നെയാണ് സൈനികന്‍ ആവുന്നത്. പിന്നെ പട്ടാളത്തിലും പോലീസിലും അടികൊള്ളാനും പോരാടാനും ചാവാനും മാത്രമായി ഒരു കൂട്ടം ഉണ്ട് .അല്ലാത്ത വലിയ കൂട്ടത്തിനു വല്ലപോഴും വല്ല പണി വന്നാല്‍ ആയി.ഈ ലേഖനം പട്ടാളത്തില്‍ നിലവില്‍ ഉള്ള ചില നിലപാടുകള്‍ പോലെതന്നെയായാണ്‌ എനിക്ക് തോനുന്നത് . അവിടെയും ഇന്ത്യന്‍ സൈന്യം എന്നുള്ള വികാരം എപ്പോഴും ഇല്ലല്ലോ കറുത്തവന്‍ ,വെളുത്തവന്‍ ,ഉത്തര ഇന്ത്യ ,ദക്ഷിണ ഇന്ത്യ എല്ലാവരും ഒരേ ചോര ഒരേ മക്കള്‍ എന്ന് അവിടെയും എപ്പോഴും കാണുന്നില്ല, ചേരിതിരിവ്‌ തന്നെ. അപ്പോള്‍ സച്ചിനും മോഹന്‍ലാലും സൈനികര്‍ ആയാല്‍ അവര്‍ സിനിമാക്കാരന്‍ ,ക്രിക്കറ്റര്‍ എന്നുമാത്രം മുദ്രകുത്തപെടുന്നത്തിനെ കുറ്റം പറയാന്‍ ആവില്ല.പിന്നെ ഒരുകാര്യം പറഞ്ഞത് ഒകെ ആണ് ഇവര്‍ ആയാലും ആയില്ലെങ്കിലും നമ്മുടെ വികാരത്തിന് ഒരു മാറ്റവും ഉണ്ടാവിന്നില്ല .

  ReplyDelete
  Replies
  1. ഞാന്‍ പറഞ്ഞത് ചേരിയും തിരിവും ഒന്നുമല്ല.ഒരു സച്ചിനെ ഒരു മോഹന്‍ലാലോ അല്ല ഇന്ത്യന്‍ സൈന്യം...സിനിമക്കരനെയും ക്രിക്കറ്റുകാരനേയും കണ്ടല്ല ഇന്ത്യന്‍ യുവത്വം സൈന്യത്തില്‍ ചേരേണ്ടത്...അതു നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന രാജ്യസ്നേഹം കൊണ്ടയിരികണം...പരസ്യം കണ്ടിട്ടു സൈന്യത്തില്‍ ചേരാന്‍ പോയാല്‍..പരസ്യവും സൈന്യവും തമ്മില്‍ ഒരു ബന്ധവും ഉണ്ടാവില്ല.പോകുന്നവന്‍ നന്നായി വിഷമിക്കും..അതുകൊണ്ട് സൈനികര്‍ തന്നെയാവട്ടെ സൈന്യത്തിന്റെ പരസ്യം."പിന്നെ അവരും പരിശിലനം നേടിയിട്ടുണ്ട്"എന്നാ താങ്കളുടെ അഭിപ്രായം സൈനിക പരിശിലനവും സെലിബ്രിറ്റി പരിശിലനവും തമ്മിലുള്ള വിത്യാസം അറിയാത്തതുകൊണ്ടാ..ഏതെങ്കിലും സൈനികരോട് ചോദിച്ചാല്‍ ഇതിനു കൃത്യമായ ഉത്തരം കിട്ടും...സ്നേഹത്തോടെ.

   Delete
  2. എല്ലാ പട്ടാളക്കാരും ഒരേ പോലെ കഷ്ടപെടുന്നു .ഒരേ പോലെ അദ്വാനിക്കുന്നു ,ഒരേ പോലെ ആനുകൂല്യങ്ങള്‍ പറ്റുന്നു എന്നൊക്കെ ഞാന്‍ ഒരിക്കലും വിശ്വസിക്കില്ല.അതൊരിക്കലും ഒരു പട്ടാളക്കാരനും പറയില്ല. ഓരോ ഫോഴ്സിനും ഓരോരോ ശൈലിയാണ് . പിന്നെ എത്ര പട്ടാളക്കാര്‍ പത്തിരിപതു കിലോ ഭാരം തൂക്കി കാവല്‍ നില്‍ക്കുന്നുണ്ട്.എത്ര പേര്‍ നന്നായി ശമ്പളം പറ്റുന്നു ? പിന്നെ പട്ടാളത്തില്‍ ചേരുന്നത് രാജ്യത്തിനു വേണ്ടി പോരാടാന്‍ തന്നെയാണ് അപ്പോള്‍ ചേരുന്ന ഫോഴ്സിന്റെ പരിശീലനം തന്നെ കൊടുക്കണം സെലിബ്രിറ്റിആയതുകൊണ്ട് ആളു പരിശീലനത്തിനു പോയില്ലെങ്കില്‍ ആളുടെ ജീവന്‍ മറ്റുള്ളവരുടെ കൈയില്‍ ഇരിക്കും അത്രതന്നെ. പട്ടാളത്തെ കുറിച്ച് കുറച്ചെല്ലാം അറിയാം.പറഞ്ഞു കേട്ടവ ,കണ്ടവ .ഒരു പട്ടാളക്കാരന്റെ ചോര തന്നെയാണ് എന്റെ ഞരമ്പില്‍കൂടി ഓടുന്നത്.

   Delete
 4. മാഷ്‌ പറഞ്ഞത് സത്യം സൈനികന്‍ കഴിഞ്ഞിട്ടേ സച്ചിനും ലാലും ഒക്കെയുള്ളൂ

  ReplyDelete
  Replies
  1. വായനയ്ക്ക് നന്ദി ബിജു

   Delete
 5. വി കെ പിJuly 17, 2013 at 11:43 AM

  പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് നൂറു ശതമാനവും യോജിക്കുന്നു.ഞാനും ഒരു പട്ടാളക്കാരന്‍ ആയിരുന്നു.ഇടുന്ന യുനിഫോമിന്റെയും കൈയ്യില്‍ എന്തുന്ന ആയുധത്തെയും ദൈവ തുല്യം കണക്കാക്കിയാണ് ഓരോ ആളും പോകുന്നത് വന്നാല്‍ വന്നു എന്നു പറയാന്‍.അത്രയ്ക്കും ദുര്‍ഘടം നിറഞ്ഞ ജോലിയെ ഏതെങ്കിലും സിനിമാക്കാരനും ക്രിക്കറ്റ് കളിക്കാരനും കേറിയങ്ങ് അഭിനയിക്കുമ്പോള്‍ സത്യം പറഞ്ഞാല്‍ പുച്ഛം തോന്നുന്നു..കാശിനു വേണ്ടി മാത്രം വേഷം കെട്ടുന്ന ഇവര്‍ക്കൊക്കെ ഒരു സൈനികന്‍റെ അവസ്ഥ എങ്ങനെ അറിയാന്‍ കഴിയും...സഹിച്ചല്ലെ പറ്റു കാരണം പ്രതികരിക്കാന്‍ പാടില്ലല്ലോ.

  ReplyDelete
  Replies
  1. ഒരു പട്ടാളക്കാര്‍ ആയ താങ്കളോട് എനിക്ക് ഇതിനെക്കുറിച്ച് ഒന്നും പറയാനില്ല.വായനയ്ക്കും വരവിനും നന്ദി.

   Delete
 6. അനുമോദ്‌July 17, 2013 at 11:52 AM

  ഒരു നടൻ എന്ന നിലയിൽ മോഹൻലാൽ ഒരു സംഭവം ആണ്..പക്ഷെ ദക്ഷിണേന്ത്യൽ മാത്രം ജനങ്ങൾക്കിടയിൽ അറിയപ്പെടുന്ന ഒരാളെ ഇന്ത്യാ മഹാരാജ്യത്തിന്റെ സൈനിക അംബാസിഡർ ആക്കുനത് രാജ്യത്തോട് കാണിക്കുന്ന അനീതി ആണ്..മാത്രമല്ല മോഹൻലാലിനെ കണ്ട് ആസ്സമിലെയൊ മണിപൂരിലെയോ യുവാക്കള്‍ ‍പട്ടാളത്തിൽ ചേരുമെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും ..

  ReplyDelete
  Replies
  1. അഭിപ്രായത്തോട് ഞാനും യോജിക്കുന്നു

   Delete
 7. ഈ ബ്ലോഗ്‌ പടച്ചു വിടുന്ന താങ്കള്ക്ക് എത്ര കുട്ടികൾ ഉണ്ട് ? ഒരു വര്ഷം ഒരാള്ക് ചെലവാകുന്ന പൈസ ഒന്ന് കണക്കു കൂട്ടി നോക്കിക്കൂടെ?
  ഈ പറയുന്ന അങ്ങനവാടി റ്റീചെരിനെ അത്രപോലും മുനിസിപാലിടി കൊതുകിനു മരുന്ന് തളിക്കുന്ന ആളിന്റെ അത്രപോലും പ്രയോജനം ഇല്ല എന്ന് ഇയാള കണ്ടുപിടിച്ച സച്ചിൻ ഒരു വര്ഷം 200 കുട്ടികളെ ആണ് സ്പോണ്‍സർ ചെയ്യുന്നത്. കഴിഞ്ഞ കുറെ അധികം വർഷങ്ങൾ ആയി ഇത് തുടരുന്നു . വെറുതെ ഇരിക്കുമ്പോൾ ഒന്ന് കണക്കു കൂടി നോക്ക്. ബൂസ്ടിന്റെ പരസ്യവും കോള പരസ്യവും മാത്രംകണ്ണിൽ പിടിക്കുന്ന ടൈപ്പ് ആണ് താങ്കൾ എങ്കിൽ ഞാൻ വിട്ടു...
  ഇത് ചെയുന്ന കാര്യങ്ങളിൽ ഒന്ന് മാത്രം. താൻ പ്രതിനിധാനം ചെയ്യുന്ന ഐ പീ എല് ടീം പോലും എജ്യൂക്കേഷൻ ഫോർ ഓൾ എന്ന പ്രൊജക്റ്റ്‌ മുറുകെ പിടിക്കണം എന്ന് നിര്ദ്ദേശിച്ച ആൾ ആണ് സച്ചിൻ. കാൻസർ രോഗികളും അന്ധരും ആയ കുട്ടികള്ക്ക് വേണ്ടി വര്ഷം മുടക്കുന്ന കോടികളുടെ വിശദാംശങ്ങളും വെറുതെ ഒന്ന് അന്വേഷിച്ചാൽ കിട്ടും ഈ ബൂസ്ടിന്റെയും കോളയുടെയും പരസ്യം ഇടയ്ക് കാണിക്കുന്ന ടൈപ്പ് ഇക്കിളി പരിപാടികൾ ഇടയ്ക്ക് ഒഴിവാകി സമയം കണ്ടെത്തിയാൽ മതി.

  സച്ചിൻ കൊതുകിനു മരുന്ന് അടിക്കുന്ന ആളിനെകാൾ യോഗ്യൻ ആണെന്ന് തോന്നുന്നുണ്ടോ? അത്രയും നന്ന്.
  ഇനി ഈ ബ്ലോഗ്‌ എഴുതുന്ന 'ഞാൻ' കൊതുകിനു മരുന്ന് അടിക്കുന്ന ആളിനെകാൽ എന്താണ് രാജ്യത്തിന്‌ സംഭാവന ചെയ്യുന്നത് എന്നറിഞ്ഞാൽ കൊള്ളാം

  ReplyDelete
  Replies
  1. കൃത്യമായി ജോലിയില്‍ മുഴുകുന്ന ആളായതിനാല്‍ ആയിരിക്കണം താങ്കളെ ആദ്യമായാണ് പരിചയപ്പെടുന്നത്.കണ്ടതില്‍ സന്തോഷം.ഇനി നമുക്ക് ലൈനിലേക്ക് വരാം..താങ്കളുടെ ഭാഷയില്‍ തന്നെ മറുപടി പറയുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു.ഈ ബ്ലോഗ്‌ വടിച്ചു വിടുന്ന എന്‍റെ കുട്ടികളുടെ എണ്ണം കൊതുകിനു കൊതം ചൊറിയുന്ന ഇയാളോട് പറയാന്‍ താല്പര്യമില്ല.പിന്നെ കിട്ടുന്ന വാര്ഷി്കവരുമാനത്തിന്‍റെ ഇത്ര ശതമാനം നികുതി കൊടുക്കാന്‍ താല്പെര്യമില്ലാത്ത പലരും പലതും ചെയ്യും അതൊന്നും പെറുക്കാന്‍ എനിക്ക് താല്പര്യമില്ല.ചെയ്യുന്ന നല്ല കാര്യങ്ങള്‍ ചെയ്യട്ടെ..അതു മറക്കുന്നില്ല.പറഞ്ഞതില്‍ പലതും തളിക്കാരന്‍ താളിക്കുന്നതുപോലെ എനിക്ക് തോന്നിയിയില്ല..കട്ടുമുടിക്കുന്നവനും പെണ്ണുപിടിക്ക്ന്നവനും സകല തെണ്ടികള്ക്കും കൊടി പിടിക്കാന്‍ ഇവിടെ ആളുണ്ട്...താന്‍ ഈ പറയുന്ന സച്ചിന്‍ കോള കുടിപ്പിച്ചു രോഗികളാകുന്ന കുട്ടികളുടെ കണക്ക് തനിക്ക് അറിയാമോ..വെറും ഗോതമ്പ്പൊടിയും മധുരവും കലക്കി വില്പ്പനന നടത്തുന്ന കമ്പനികള്ക്ക് കൊടി പിടിക്കുമ്പോള്‍ ഇയാളുടെ മനുഷ്യത്വം എവിടെയാണ്..കുറ്റബോധം ചില വിട്ടു വീഴ്ചകള്ക്കു തയ്യാറാക്കുന്നു എന്നു മാത്രം.(ഞാന്‍ പറഞ്ഞിരിക്കുന്നത് നമ്മുടെ സൈന്യത്തിന് ഏതെങ്കിലും സിനിമക്കാരന്റെയോ,കളിക്കാരന്റെയോ മേല്‍വിലാസത്തില്‍ അറിയപ്പെടെണ്ട ഗതികേട് ഇല്ല എന്നതാണ്)ബ്ലോഗ്‌ എഴ്തുന്ന ഞാന്‍ ‘കൊതുകിനു മരുന്നടിക്കുന്ന താങ്കള്‍’ നല്കുന്നതുപോലെയുള്ള സംഭാവനകള്‍ മാത്രമേ രാജ്യത്തിനു നല്കുന്നുള്ളൂ.കൊതുകിനു മരുന്നടിക്കുന്നത് അത്ര മോശമാണെന്ന് ശശിക്ക് തോന്നിയില്ലെങ്കില്‍ മാത്രം...ടെങ്കിയും വൈറലും നാടുവഴുംപോള്‍ ‘ശശി വര്മ്മേ’ താങ്കളെയാണ് സച്ചിനേക്കാള്‍ നാടിനാവശ്യം....

   Delete
  2. കൊതുകിനു മരുന്നു തളിക്കുന്ന ശശി വര്‍മ്മ.പണികഴിഞ്ഞു ഇരിക്കാന്‍ സമയം കിട്ടിയാല്‍,വായിക്കാന്‍ അറിയാമെങ്കില്‍ ,കേള്‍ക്കുന്നത് മനസിലവുമെങ്കില്‍ ഇതും ഒന്ന്‍ നോക്കണമെന്ന് അപേക്ഷിക്കുന്നു.. http://articles.timesofindia.indiatimes.com/2003-08-09/india/27215205_1_coke-and-pepsi-cola-offer-drink, http://www.youtube.com/watch?feature=player_detailpage&v=qazpj66xDJE

   Delete
  3. സച്ചിൻ നടത്തുന്ന പല ജീവ കാരുണ്യ പ്രവർത്തികളും അയാളുടെ ഇമേജ് ബൂസ്റ്റ്‌ ചെയ്യുവാനുള്ള ഒരു ഉപാധിയാണെന്ന് കരുതുന്നതിൽ തെറ്റില്ല.കേരളത്തിൽ തന്നെ നികുതി വെട്ടിക്കുവാനും കള്ളപ്പണം വെളുപ്പിക്കുവാനും പലരും അനാഥാലയം നടത്തുന്നതും താങ്കൾക്ക് അറിയില്ല എന്ന് കരുതുന്നു.കുതുകിനു മരുന്ന് അടിക്കുന്നതിനേക്കാൾ,രോഖബാധിതരെ ശുശ്രൂഷിക്കുന്ന നെര്സിനെക്കാൾ മികച്ചതൊന്നും ഇവിടെ സച്ചിൻ ചെയ്തിട്ടില്ല.ക്രിക്കറ്റ് കളിക്കുന്നത് രാജ്യ സ്നേഹം ആണെങ്കിൽ ദേശിയ ടീമിന് വേണ്ടി കബഡി കളിക്കുന്ന, ഹാൻഡ്‌ ബോൾ കളിക്കുന്ന കളിക്കാരെ എന്ത് കൊണ്ട് അംബാസിടർ ആക്കുന്നില്ല?ഗ്ലാമറില്ല അത് തന്നെ കാര്യം.100 രൂപ വരുമാനം ഉള്ളവൻ അതിൽ ഒരു രൂപ ദാനം ചെയ്യുന്ന പുണ്യമൊന്നും സ്പോന്സര്മാരുടെ തണലിൽ സ്പൊൻസർ ചെയ്യുന്ന സച്ചിനുണ്ടെന്നു കരുതുന്നില്ല.

   Delete
  4. അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

   Delete
 8. എല്ലാം കച്ചവടമായ കാലത്ത് സൈന്യത്തിനെന്ത് വില ..!!

  ReplyDelete
  Replies
  1. അങ്ങനേയും പറയാം

   Delete
 9. ഇന്‍ഡ്യയാണ് രാജ്യം

  കൂടുതലെന്തിന് പറയണം

  ReplyDelete
  Replies
  1. അതേ അതുകൊണ്ട് ഒന്നും പറയാനില്ല.

   Delete
 10. സച്ചിന്‍ സ്വന്തം മേഖലയില്‍ മഹാന്‍ തന്നെയാണ്...അതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല...മോഹന്‍ലാലിന്റെ കാര്യവും അങ്ങനെ തന്നെ..പക്ഷെ അതൊന്നും ഒരിക്കലും സൈന്യത്തിന് എന്തെങ്കിലും ഗുണം ചെയ്യും എന്ന് തോന്നുന്നില്ല....സൈന്യത്തില്‍ തന്നെയുള്ള കഴിവ് തെളിയിച്ചവരെ ഇത്തരം പരസ്യങ്ങളില്‍ അഭിനയിപ്പിക്കട്ടെ...അവരുടെ സേവനങ്ങള്‍ക്ക്‌ നല്‍കുന്ന ഒരു പ്രോല്‍സാഹനം കൂടിയാകും അത്.
  പിന്നെ സേനയിലേക്ക്‌ ആളെ കിട്ടാത്തത് കൊണ്ടാണ് പരസ്യം എന്നൊക്കെ പറയുന്നത് വെറും വിഡ്ഢിത്തമാണ്..ആദ്യം റിക്രൂട്ട്മെന്റ് എന്ന് പറഞ്ഞു അയക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണം..എത്രയും പേരെ ഒഴിവാക്കാന്‍ പറ്റുമോ..ആരുടെ കയ്യില്‍ നിന്ന് വല്ലതും കിട്ടുമോ എന്ന് നോക്കി നടക്കുന്ന റിക്രൂട്ടിംഗ് ഉദ്യോഗസ്ഥരാണ് കുഴപ്പം..ഇവിടെ ജോലി ഇല്ലാതെ ഓരോ റിക്രൂട്ടിംഗ് റാലിയിലും ചെന്ന് വെയില്‍ കൊള്ളുന്ന ആള്‍ക്കാര്‍ എത്രയോ ഉണ്ട്.

  ReplyDelete
  Replies
  1. താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

   Delete