**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, July 28, 2013

ജയസൂര്യ ചെയ്തത് രാജ്യദ്രോഹക്കുറ്റം..അറസ്റ്റ് ഉടനെ.?.


 
  മാക്കാകൂക്കാ കോപ്പാപാസാ പ്രകാരം, നടന്‍ ജയസൂര്യയും കൂട്ടുകാരും കൊച്ചിനഗരത്തിലെ കുഴിയടച്ചത്, രാജ്യദ്രോഹക്കുറ്റമാണെന്ന്‍ മേയറും കുഴിതോണ്ടല്‍ മന്ത്രിയും അഭിപ്രായപ്പെട്ടു. കൊച്ചിയിലെ റോഡുകളും, കൊച്ചിയിലെ കൊതുകുകളും  കോര്‍പ്പറേഷന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാ ണെന്നും ഇവരണ്ടും കേരളത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള സംരക്ഷിത സ്മാരകങ്ങളാണെന്നുമാണ് നേതാക്കള്‍ പറഞ്ഞിരിക്കുന്നത്. ഇവ ഈ രീതിയില്‍ത്തന്നെ തുടര്‍ന്നു കൊണ്ടുപോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് പോലും. കുഴിയടയ്ക്കാനും കൊതുകിനെ കൊല്ലാനും അധികാരികളുടെ നേരിട്ടുള്ള സമ്മതം ആവശ്യമാണ്.ജയസൂര്യ അതു വാങ്ങിയില്ല...സമ്മതം എന്നുപറഞ്ഞാല്‍ ഉല്ഘാടനം നടത്തുന്നത് ജനപ്രതിനിധികള്‍ ആയിരിക്കണം...ജനാധിപത്യനിയമത്തില്‍ പണിയെടുക്കാന്‍ ജനങ്ങളും, ഉല്ഘാടിക്കാന്‍ നേതാക്കളും എന്നതാണ് ചട്ടം. റോഡിന്‍റെ കുഴിയടയ്ക്കല്‍, കക്കൂസിനു കുഴിവെട്ട്, ചാണകം കോരല്‍, മരിച്ച വീട്ടില്‍ റീത്ത് വയ്ക്കല്‍, നാട്ടുകാരുനന്നാക്കിയ റോഡ്‌ ഉല്ഘാടനം ചെയ്യല്‍, ബസ്‌ കാത്തിരിപ്പ് കേന്ദ്രം തുറക്കല്‍, മൂത്രപ്പുര ഉല്ഘാടനം തുടങ്ങി,,,, എന്തും ഏതും ഉത്ഘാടനം ചെയ്യല്‍, തരാതരംപോലെ വാര്‍ഡുമെമ്പര്‍, പഞ്ചായത്തു പ്രസിഡന്റ്, മേയര്‍, മന്ത്രി തുടങ്ങിയ ആള്‍ക്കാരുടെ അവകാശമാണ്... അതിലാണ് ജയസൂര്യ കൈവെച്ചത്...ടിയാന്‍ സ്വയമങ്ങു ഉത്ഘാടിച്ചു പണി നടത്തിയിരിക്കുന്നു. ഇനിയിപ്പോ അടച്ചകുഴിയിലെ മെറ്റല്‍ ഇളകിയാല്‍ ആരാണ് സമാധാനം പറയുക...നിലവില്‍ മെറ്റലിളകി വണ്ടിമറിയുന്നതിനും കുഴിയില്‍ വീണു ആളുമരിക്കുന്നതിനും മേയറും, റോഡുവകുപ്പ് മന്ത്രിയും സമാധാനം പറയുന്നുണ്ട്...ഈ അടച്ച കുഴികളുടെകാര്യത്തില്‍ ആരാണ് സമാധാനം പറയുക.അവര്‍ ഉറങ്ങിയപ്പോഴാണ് അടയ്ക്കല്‍ നടന്നത്.. അതുകൊണ്ട് അടച്ചകുഴികളെല്ലാം തുറന്ന് പഴയപടിയാക്കണമെന്നാണ് മേയറുടെ അഭിപ്രായം...ഇതേ റോഡിലെ കുഴിയില്‍ വീണു രണ്ടുബൈക്കു യാത്രക്കാര്‍ മരിച്ചതിനു, മേയറും മന്ത്രിയും വേണ്ടത്രസമാധാനം റോഡില്‍ വാരിവിതറുന്നത് കണ്ടതുകൊണ്ടാണ് പിറ്റേ രാത്രിയില്‍ നാട്ടുകാര്‍ കുഴിയടയ്ക്കാന്‍ ഇറങ്ങിയത്‌, ജയസൂര്യ കാശുമുടക്കാന്‍ തയ്യാറായി നാട്ടുകാര്‍ അധ്വാനിക്കാന്‍ തയ്യാറായി. അങ്ങനെ റോഡിലെ കുറച്ചുകുഴികള്‍ അടഞ്ഞു..

  മേയറും മന്ത്രിയും കമ്പിളിപ്പുതപ്പിനുള്ളില്‍ പെമ്പിളയേയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയപ്പോള്‍ മഴനനഞ്ഞു റോഡിലെ കുഴികള്‍ മൂടിയതാണ് മഹാ അപരാധമായത്.. കുഴിയടയ്ക്കല്‍ ഒരു മഹാ മാമാങ്കമായി നടത്തി, മേയറെയും മന്ത്രിയേയും വിളിച്ചു നാടമുറിപ്പിച്ചു ചെയ്തിരുന്നേല്‍ ഈ കുഴപ്പമൊന്നും  ഉണ്ടാകില്ലായിരുന്നു. ഇതിപ്പോ മണ്ണുംചാരി നിന്നവന്‍ പെണ്ണുംകൊണ്ടു പോയപോലെയായി കാര്യങ്ങള്‍ നമ്മളിവിടെ പുതപ്പിനടിയില്‍ക്കിടന്നു കൂര്‍ക്കംവലിക്കുമ്പോള്‍ ലെവന്മ്മാര്‍ ടീവിക്കാരെയും കൂട്ടി കുഴിയടച്ചുവാര്‍ത്തയാക്കി. ഇന്നലെ ഒരുത്തന്‍ ഞാറുനട്ടു വാര്‍ത്തയാക്കാന്‍ ഇറങ്ങി, അതു നമ്മള് പൊളിച്ച് കൈയ്യില്‍ കൊടുത്തു. ഇനി മേലാല്‍ അങ്ങേര് ആ പണിക്ക് ഇറങ്ങില്ല...ഇതും  സമ്മതിക്കാന്‍ പറ്റുമോ.. നഗരപിതാവ് ഉറങ്ങുമ്പോള്‍ മക്കള്‍ അണ്ടി ചെത്തണ പരിപാടിയല്ലേയിത്. തീട്ടം കോരലാണേലും, കക്കൂസ് കഴുകലാണേലും, മൂത്രപ്പുര ഉത്ഘാടനമാണേലും ഉത്ഘാടനം നമ്മളായിരിക്കണം... പത്രത്തില്‍ വാര്‍ത്തയും ഇളിച്ചുകൊണ്ട്‌ നില്‍ക്കുന്ന ഫോട്ടോയും വരണം..അത്രയേയുള്ളൂ നമ്മുടെ ഡിമാണ്ട്.. പിന്നെ നിങ്ങള്‍ കുഴി തുറക്കുകയോ, അടയ്ക്കുകയോ, മാന്തുകയോ എന്തുവേണേലും ചെയ്തോ... നോ പ്രോബ്ലം.. വേനക്ക് പണിതറോഡ്‌ മഴയത്ത് കുഴിയായി, ആ കുഴിയില്‍ ആളുവീണു മരിച്ചാല്‍ അതു പണിത കരാറുകാരനെതിരെ കേസെടുക്കുമോ..? ഉത്ഘാടനം നടത്തിയ മന്ത്രിയ്ക്കെതിരെ കേസെടുക്കുമോ..? ഇല്ല...പക്ഷെ റോഡിലെ കുഴിയടച്ചാല്‍ അപ്പൊ കേസെടുക്കും...അതാണ്, അതാണു ശശിയുടെഭരണം.

  റോഡിലെ ഓരോ കുഴിയും യാത്രക്കാരുടെ പേടിസ്വപ്നങ്ങളാണ്, എന്നാല്‍ രാഷ്ട്രിയക്കാര്‍ക്കും കരാറുകാര്‍ക്കും ഓരോ കുഴിയും ചില്ലറതടയുന്ന സ്വപ്നങ്ങളാണ്. മഴയൊന്നുമാറി മാനംതെളിഞ്ഞാല്‍ പത്തുകാശുണ്ടാക്കാനുള്ള വഴികളാണ് ഈ കുഴികള്‍.. ആ സ്വപ്നങ്ങളാണ് ജയസൂര്യയും കൂട്ടരും, മെറ്റലും സിമിന്റുമിട്ടു മൂടിയത്..കുഴിയൊന്നിനു ആയിരംരൂപവെച്ചു കൂട്ടിയാല്‍തന്നെ കരാറുകാരനും, മേയര്‍ക്കും, കുമ്പിടിയ്ക്കുമൊക്കെ ലക്ഷങ്ങളാണ് ഒറ്റരാത്രികൊണ്ട്‌ നഷ്ടപ്പെട്ടത്. മേയറുമൂപ്പന്‍റെ  അഭിപ്രായത്തില്‍ ജയസൂര്യ പണംമുടക്കി കരാറുകാരെക്കൊണ്ട് റോഡിലെ കുഴിയടയ്പ്പിക്കണം പോലും.....വളരെ നല്ല അഭിപ്രായം. പിന്നെ ഇയാള്‍ അവിടെ എന്നാ ചെരയ്ക്കാന്‍ ഇരിക്കുവാ... എന്നു ചോദിച്ചാല്‍ എന്നാ പറയുമോ ആവോ..

 ഇങ്ങനെ യുവാക്കളും നടന്മാരുമൊക്കെ സംഘടിച്ചു റോഡുനന്നാക്കാന്‍ ഇറങ്ങിയാല്‍ പാവം കരാറുകാരും അവരുടെ കീശയില്‍ നോക്കിയിരിക്കുന്ന നമ്മുടെ ജനസേവകരും എങ്ങനെ ജീവിക്കും..ഈ നന്നാക്കല്‍ അറിഞ്ഞ് മെഗാ സ്റ്റാറുകളും അവരുടെ ഫാന്‍സുകളും കുഴിയടയ്ക്കാന്‍ ഇറങ്ങിയാല്‍ ഒറ്റ രാത്രികൊണ്ട്‌ കേരളത്തിലെ റോഡുകളിലെ കുഴികള്‍ അപ്രത്യക്ഷമാകും.. അങ്ങനെ വല്ലതും സംഭവിച്ചാല്‍ പണിനഷ്ടപ്പെടുന്ന കരാറുകാരെ ആരു നോക്കും. ജോലിയില്ലാതാകുന്ന തൊഴിലാളികളോട് ആരു സമാധാനം പറയും. എത്ര ബാരല്‍ ടാറാണ് പിന്നെ വെറുതെപോകുന്നത്. അങ്ങനെ വന്നാല്‍ എത്ര അമ്മാവന്‍ വണ്ടികളാണ് കട്ടപ്പുറത്ത് ഇരിക്കുക. വലിയൊരു തൊഴില്‍മേഖലയെ മുഴുവനാണ്‌; ജയസൂര്യയും കൂട്ടരും ഒറ്റരാത്രികൊണ്ട്‌ പ്രതിസന്ധിയിലാക്കിയത്.. അനുവദിക്കാന്‍ പറ്റുമോ..കേസെടുക്കാന്‍ പറഞ്ഞിട്ടുണ്ട്.... മേയര്‍ക്കും, മന്ത്രിയ്ക്കും അഭിനന്ദനങ്ങള്‍. മേലാല്‍ ഒരുത്തനും കുഴിയടയ്ക്കാന്‍ ഇറങ്ങരുത്..പറ്റുമെങ്കില്‍ കുഴികുഴിച്ചോളുക. ഓരോ കുഴിയിലും നൂറുവീതം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച്‌ മഴക്കാലവസാനത്തോടെ വിളവെടുപ്പ് നടത്താനുള്ള പദ്ധതിയാണ് ഈ കുഴിയടയ്ക്കലിലൂടെ തകിടംമറിഞ്ഞത്. ഇതിനു ആരു സമാധാനം പറയും. കുഴിയുടെ വക്കത്തു ചൂണ്ടയുമായി കാത്തിരിക്കുന്ന നാട്ടുകാരെ, ആരാണ് ആശ്വസിപ്പിക്കുന്നത്...മേയറുടെ ചോദ്യം തികച്ചും ന്യായമാണ്.. ജയസൂര്യ സമാധാനം പറഞ്ഞേപറ്റൂ...സിമിന്റും മെറ്റലും ചേര്‍ത്താണ് കുഴിയടച്ചത്. അത് അതിനെക്കാള്‍ വലിയ കുറ്റമാണ്. അടുത്ത രണ്ടുവര്‍ഷത്തേയ്ക്ക് അവിടെ കുഴിയുണ്ടാവില്ല.. കുഴിയടയ്ക്കാന്‍ ബട്ജെറ്റില്‍ തുക അനുവദിക്കാന്‍ പറ്റുമോ..? അങ്ങനെവന്നാല്‍ കരാറുകാര്‍ക്ക് ആരു പണിനല്‍കും, നമുക്ക് കിട്ടാനുള്ള കമ്മിഷന്‍ ആരുതരും...ജയസൂര്യ തരുമോ നാട്ടുകാര്‍ തരുമോ...അതുകൊണ്ട് ഇങ്ങനെ ആരെങ്കിലും ജനങ്ങളെ നന്നാക്കാന്‍ ഇറങ്ങിയാല്‍, അപ്പൊ നമ്മള്‍ ഇടപെടും..കയ്യിലിരുന്നകാശുകൊണ്ട് കുറച്ചു മണ്ണുവാങ്ങി, അവിടെ കൃഷിയിറക്കി കേരളിയര്‍ക്ക് കഴിക്കാന്‍ കുറച്ച് അരിയുണ്ടാക്കാം എന്നുകരുതി പടത്തിറങ്ങിയ  മെഗാസ്റ്റാറിനെവരേ നമ്മള്‍ ഒതുക്കി; പിന്നെയാ ജയസൂര്യ. കേട്ടിട്ടില്ലേ മന്ത്രം അറിയാവുന്നവന്‍ തന്ത്രി..തന്ത്രം അറിയാവുന്നവന്‍ മന്ത്രി...നല്ല മനസ്സുണ്ടായിട്ടു കാര്യമില്ല. തന്ത്രം അറിയണം യൂദാസിനെപോലെ...

 പണ്ട് കര്‍ത്താവുതമ്പുരാന്‍റെ കാല്, സുഗന്ധതൈലംകൊണ്ടു കഴുകാന്‍ വന്ന മഗ്ദ്ധലനാമറിയത്തോട്  യൂദാസെന്ന പരമനാറി ചോദിച്ചു ... എന്തിനാണ് ഈ സുഗന്ധതൈലം കളയുന്നത്... എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദനാറായ്ക്ക് വിറ്റ്‌ ആ കാശ് ദരിദ്രര്‍ക്ക് കൊടുത്തില്ല..? അവന്‍ ഇതുപറഞ്ഞത് അവനു ദരിദ്രരോട് പരിഗണന ഉണ്ടായിരുന്നതുകൊണ്ടല്ല പ്രത്യുത അവന്‍ ഒരു കള്ളനായിരുന്നതുകൊണ്ടും, പണസഞ്ചി അവന്‍റെ കൈയ്യിലായിരുന്നതുകൊണ്ടും, അതില്‍ വീഴുന്നതില്‍നിന്നും അവന്‍ എടുത്തിരുന്നതുകൊണ്ടുമാണ്(യോഹ:12:5,6)……റോഡുയാത്രക്കാരോടുള്ള മേയറുടെ സ്നേഹം കാണുമ്പൊള്‍ അത് എന്തുകൊണ്ടാണെന്ന് ഈ ബൈബിള്‍ വചനം ഉത്തരംനല്‍ക്കുന്നു..ദൈവനാമത്തില്‍ സത്യപ്രതിജ്ഞചെയ്ത മേയര്‍ ഇതൊക്കെ ഇടയ്ക്ക് വായിച്ചാല്‍ കൊള്ളാം...

18 comments:

 1. കലക്കി മാഷേ

  ReplyDelete
 2. മൂക്കില്ലാരാജ്യത്തെ മുറിമൂക്കന്‍ മേയര്‍ക്ക് ജയസൂര്യയെ കുറ്റം പറയാന്‍ എന്താണ് അവകാശം

  ReplyDelete
 3. മാക്കാകൂക്കാ കോപ്പാപാസാ...ജനങ്ങള്‍ക്ക്‌ വേണ്ടി വല്ലാത്ത നിയമങ്ങള്‍ തന്നെ.

  ReplyDelete
 4. ചാനലുകാരെ വിളിച്ചു വരുത്തി ഒരു ഡംപ് ട്രക്ക് നിറയെ ജെല്ലി ഇറക്കൽ ആണോ കുഴി അടക്കൽ യജ്ഞം?അശാസ്ത്രീയമായ രീതിയിൽ കുഴിയിൽ കുറെ കല്ലുകൾ നിറച്ചാൽ റോഡിലെ പ്രശ്നങ്ങൾ തീരുമോ? ചാനലുകാരോട് ഇതൊന്നും പബ്ലിസിറ്റിക്ക് വേണ്ടിയല്ല എന്ന് പറഞ്ഞ ജയസുര്യ,ശരിക്കും സേവനം തന്നെയാണോ ഉദ്ദേശിച്ചത്?അധികാരികൾക്ക് ഒരു പണിയും ചുളുവിൽ കുറച്ചു പ്രൈം ടൈം ചാനൽ സ്പേസും അല്ല എന്ന് ഉറപ്പിച്ചു പറയുവാൻ കഴിയുമോ?മെയറിന്റെ പ്രതികരണം കുറച്ചു ഓവറായി പോയി എന്ന് സമ്മതിക്കുമ്പോൾ തന്നെ റോഡിലെ കുഴിയിൽ മൊത്തം ഇത് പോലെ കല്ലുകൾ നിറച്ചാൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞത് പോലെ ആവും കാര്യങ്ങൾ.

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. evanteyokke tharavattu swathaano road..? keralam muzhuvan padukuzhikal aayittum athil veenu dharaalam perkku parikku pattiyittum ee vaynokkikalkku DHARNAROSHAM undaayillallo..? Ethrayo shtalathu Auto thozhilalikalum chumattu thozhilaalikalum rodile kuzhikal mannittu moodunnu...Channel kaare vilichathu kuttam..rodilile kuzhikalil manushyar veenu parikku pattunnathu..Nalla karyam..Evanteyokke aasanathil pannipadakkam vachu pottikkan aalille...adhikruthar Road venda vidham cheyyathathukondu kodikal maintanance vakayil Nashtamaakunnu...Athu chodhikkan evide aarumilla....Oral kuzhiyadachathu Valiya problum...Roadile kuzhiyil mannittu moodiya muzhuvan pereyum akathaakkanam....kallaneyum kollakkaraneyum Vyabhichaariyeyum Kolapathakiyeyum jail mochitharaakkanam....Keralam Ammaye Thalliyavanu Kuda pidikkunnavanmmarkkullathaayi maratte..

  ReplyDelete
 7. എറണാകുളത്തെ കുഴികളിൽ ഞങ്ങ വാഴനടും, കപ്പേം നടും, വള്ളം ഇറക്കും അതൊക്കെ ഞങ്ങചെയ്യും, എന്നാലും ഒരവനും കുഴിഅടയ്ക്കാൻ വന്നേക്കല്ല്. അത് ഞങ്ങക്ക് സഹിക്കൂല്ല. റോഡിലെ കുഴിമാത്രല്ല ഞങ്ങടെ വീട്ടിലെ മാലിന്യം പോലും കോർപ്പറേഷന്റെ സ്വത്താ. അത് അവര് വന്നു കൊണ്ടോവും അവര് വന്നില്ലേ അവടക്കെടന്ന് ചീയും, നാറും എന്നാലും ഒരുത്തനും അതീതൊട്ടുകളിക്കാം ഞങ്ങ സമ്മതിക്കൂല്ല.

  ReplyDelete
 8. ദൈവേ...ഈ അജ്ഞാതന്‍ ഏതെങ്കിലും കുഴീ വീണ് നടുവുളുക്കണേ....!!

  ReplyDelete
 9. എനിക്ക് ഒത്തിരി ഇഷ്ടായി ഈ കുറിപ്പ് ,എവിടെ കാണാന്‍ കഴിയും ,ഇതുപോലെ ഗട്ടര്‍ സ്നേഹിയായ ഒരു മേയറെ !

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. നന്നായിരിക്കുന്നു ..
  നമ്മുടെ പ്രതിഷേധം ഇങ്ങനെ പ്രകടിപ്പിക്കാം ..

  ReplyDelete
 12. https://www.facebook.com/photo.php?fbid=667316969964797&set=a.199775903385575.55854.100000595010633&type=1&theater

  ReplyDelete
 13. സർക്കാർ വക കാറിൽ ദിവസവും ഫ്രീ ആയിട്ട് സഞ്ചരിക്കുന്ന മേയർക്കും മന്ത്രിക്കും റോഡിൽ കുഴിയുണ്ടായാൽ എന്ത് പ്രശ്നം. 15 വർഷത്തേക്കുള്ള ലൈഫ് ടാക്സ് അടച് കുഴിയിൽ വീഴുമ്പോൾ നമ്മളുടെ നെഞ്ചതല്ലെ അടിക്കുന്നത്. എല്ലാവിദ സപ്പോർട്ടും ജയസുര്യക്ക്.

  ReplyDelete
 14. it is easy to complain the govt is not doing its duties... is it happens only last week/month/year? govt has the bureaucracy and if it need to untie a knot, it will take months/years... probably Mayor has some power but I do not think he has the enough power to fix all issues in the city.

  when there is limitation for funding, management always tries to prioritize the issues.. they may not have enough fund for finishing this project...


  i have few doubts:

  1. will any Jwellery owners pay tax for gold business?
  2. is the textile mugals are paying enough tax either?
  3. is any keralaite who work daily wages ( 750Rs per day) pay income tax ?
  4. is Jayasoorya is filing his tax properly?

  any western countries, all citizen pay tax without fail. even if you work in McD( ie its equivalent to work in a retail shop in a small city).

  so the citizen should change.. here we are complaining every day to whom? for what?


  yea.. its all corrupt from top to bottom everywhere....one single action by Jayasoorya is not going to make any difference. yea, he got enough attraction due to this issue though.. if he is really want to help some one, there are millions of other areas he would have done that. his intention was to get some attention and a name for that without a single penny from own pocket. :)  ReplyDelete
 15. "One single action" by jayasurya could change things, which is evident from the fact that we the people of kerala are discussing this right now.
  What we should have been done before Jayasurya's protest.

  Some 80 years before a man went to the sea to make salt. He didn't want to actually become "THE SALT ENTREPRENEUR OF GUJARAT". He was setting
  an example, letting people know that they have been denied their own fundamental rights. Likewise as we pay tax, we have the right to have good roads, they even have enough funds. Then what is the problem?

  The Mayor shouldn't have said that. He should 've taken up the job himself, or delegate the job to the concerned and get it done - At least when there was a remainder.
  Instead he speaks of the authority.. PITY!!!

  ReplyDelete
 16. എന്‍റെ എഴുത്തു വായിച്ച് അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി അറിയ്ക്കുന്നു.

  ReplyDelete