**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, October 10, 2013

മൃതസംസ്ക്കാരം വീട്ടുവളപ്പിലായാല്‍ ഉയിര്‍പ്പുണ്ടാകില്ലേ....?


ഫോട്ടം കടപ്പാട് ഗൂഗിള്‍
വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  സഭയ്ക്കെതിരെ പുസ്തകമെഴുതിയ റിട്ട:പ്രഫസര്‍ക്ക് പള്ളിയില്‍ ശവസംസ്കാരം നിഷേധിച്ചു..സഭയുടെ കേരളഇടവക രൂപികരണത്തിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും മുഖ്യപങ്കുവഹിച്ചിട്ടുള്ള ഈ വ്യക്തി സഭയുടെ ചില പോരായ്മകള്‍ തന്‍റെ പുസ്തകത്തിലൂടെ പ്രകടിപ്പിച്ചതിനാണ് സഭയുടെ ഈ പ്രതികാരനടപടിയെന്നും വാര്‍ത്തകള്‍ പറയുന്നു...കൊള്ളാം നന്നായിരിക്കുന്നു ..നൂറില്‍ ഒരെണ്ണം   നഷ്ടപ്പെട്ടാല്‍ ബാക്കി തൊണ്ണൂറ്റിയൊന്‍പതിനെയും വിട്ടിട്ട് നഷ്ടപ്പെട്ട ഒന്നിനെ അന്വേഷിക്കുന്ന നല്ല ഇടയന്‍റെ പിഗാമികള്‍; മറ്റൊരു മാതൃക കാണിച്ചുതന്നിരിക്കുന്നു...പ്രതികാരം മൃതദേഹത്തോടും കാണിക്കാം എന്ന മാതൃക.... ഇവരായിരിക്കുമോ സ്വര്‍ഗ്ഗരാജ്യത്തില്‍ എത്താന്‍ സൂചിക്കുഴയിലൂടെ കടക്കുന്ന ആ ഒട്ടകങ്ങള്‍.. ഏതായാലും മരണത്തിലും പ്രഫസറെ തോല്‍പ്പിക്കാനായില്ല എന്നതുസത്യം..

വിശ്വാസിക്ക് സംസ്കാരം പോലും നിഷേധിച്ച് ഒരുകൂട്ടര്‍,പതിനാറില്‍ കെട്ടണമെന്നു മറ്റൊരുകൂട്ടര്‍,,, മസ്ജിദ് പൊളിച്ച് അമ്പലം പണിതാല്‍ നാട് രക്ഷപെടുമെന്ന് മറ്റൊരുകൂട്ടര്‍..എന്നിട്ടു എവിടെയെങ്കിലും എന്തെങ്കിലും നന്നായോ...ലോകത്ത് എവിടെയും നടക്കുന്ന അക്രമങ്ങളുടെ കണക്ക് പരിശോധിച്ചാല്‍... ഭൂരിഭാഗത്തിലും മതങ്ങളുടെ ഇടപെടല്‍ കാണാന്‍ കഴിയുന്നു... എന്തുകൊണ്ടാണിത് ?..അക്രമത്തിലൂടെ ആര്‍ക്കെങ്കിലും ദൈവത്തില്‍ എത്തിച്ചേരാന്‍ കഴിയുമോ..?

പഠിക്കേണ്ടസമയത്ത് പാറ്റാപിടിച്ചും, പട്ടം പറത്തിയും, ടീവി കണ്ടും സമയംകളഞ്ഞ് പരിക്ഷയില്‍ മൊട്ടയിട്ടുവന്ന, ഭാവി വിദ്യാധരനെ നെല്ലി വടിക്ക് ചെറുതായൊന്നു തലോടിവിട്ടിരുന്നു..നന്നാവാനുള്ള ഒരു ചെറിയ മുന്നറിയിപ്പ്... പക്ഷെ,  തുടയിലെ ചുമന്നപാടുകള്‍  കാണിച്ച് അവന്‍ അമ്മയോട് പറഞ്ഞിരിക്കുന്നത്.. ഞാനൊന്ന് വലുതായിക്കോട്ടേ അച്ഛനെ കാണിച്ചു കൊടുക്കാമെന്നാണ്... അവസാനക്കാലത്ത് കലേപ്പിടിച്ചു വലിയ്ക്കുമോയെന്നു കണ്ടറിയണം.. വില്‍പത്രത്തില്‍ ആറടിമണ്ണും ഉറപ്പാക്കേണ്ട കാലംവരുന്നു... തെക്കോട്ട് എടുക്കുക്കേണ്ട സമയത്ത് വെട്ടേണ്ടമാവിന് ഇപ്പോഴേ വെള്ളമൊഴിക്കുന്നുണ്ട്.. അതിനു പറ്റിയില്ലേല്‍ കല്ലുംപാറയും തടസ്സം നില്‍ക്കാത്ത മണ്ണായമുള്ള സ്ഥലത്തു ആറടിമണ്ണും ഇപ്പോഴേ കണ്ടുവെച്ചിട്ടുണ്ട്... കാര്യങ്ങള്‍ ഇങ്ങനെയാണ് പോവണതെങ്കില്‍ ഇതൊന്നും നടക്കണ ലക്ഷണമില്ല..

 ചാകണസമയത്ത് നല്ലൊരു ആള്‍ക്കുട്ടത്തെ ഇപ്പോഴേ പ്രതിക്ഷിക്കുന്നുണ്ട്.. പഞ്ചായത്തിലെ എല്ലാ മരണവീട്ടിലുംപോയി റീത്തുവെയ്ക്കാനുള്ള കാരണം ഈ പ്രതീക്ഷയാണ്.. അവറ്റകളും പറ്റിക്കുമോയെന്നാണിപ്പോള്‍ പേടി... ഒക്കേയ്ക്കുംപരിഹാരമായി  നമ്മുടെ ചൈനക്കാരി പെണ്‍കുട്ടി ചെയ്തതുപോലെ ജീവിച്ചിരിക്കെത്തന്നെ ഒരു ശവമടക്ക് നടത്തിക്കളയാം.. ആരൊക്കെവരും, ആരൊക്കെ എതിര്‍ക്കും, ആരൊക്കെ വിട്ടുനില്‍ക്കും എന്നത് നേരിട്ടറിയാമല്ലോ.. പരിപാടി കെങ്കേമമായിനടത്തി ഫോട്ടോയും വീഡിയോയും എടുത്തുവെച്ചാല്‍ സ്വന്തം ശവമടക്ക് ഇടയ്ക്കിടെ കാണുകയും ചെയ്യാം... കരയാനും അനുശോചനം അര്‍പ്പിക്കാനും കൂലികൊടുത്താല്‍ അങ്ങ് ചൈനേന്നുവരെ ആളുംവരും പിന്നാ... ഇനിയിപ്പോ ശരിക്കുള്ള മരണസമയത്ത് ഒരു പുല്ലനും വന്നില്ലേലും ഒന്നും പേടിക്കാനില്ല... മരിച്ചു കഴിഞ്ഞാല്‍ നമ്മള്‍ എന്തറിയാന്‍.... എവിടെ അടക്കിയാലും എന്നാ കാണിച്ചാലും പുല്ലാണ്;;; പുല്ല്... സെമിത്തേരിയില്‍ അടക്കിയാലും വീട്ടുവളപ്പില്‍ അടക്കിയാലും അവസാനം ഭൂമിയില്‍ അഴുകിത്തിരും... ആറുമാസം കഴിഞ്ഞ് ഏതുകുഴി തുറന്നാലും ഒരു തലയോട്ടിയും കുറേ എല്ലുകളും മാത്രം കിട്ടും... ഇതൊന്നും അറിയാത്ത പമ്പരവിഡ്ഢികളാണല്ലോ ദൈവത്തിങ്കേലേക്കുള്ള വഴി പറഞ്ഞുതരാമെന്ന് പറയുന്നത്... കഷ്ടം.... ഒരാളുടെ മരണശേഷം മൃതദേഹത്തോട് കാണിക്കുന്ന അനാദരവ് എന്തു സംസ്കാരമാണ്... അന്ത്യവിധിയില്‍ എല്ലാവരും മൂടിതുറന്ന് പൊങ്ങും എന്നൊക്കെ വിവരിക്കുന്നവര്‍ അന്നു ദൈവസന്നിധിയില്‍ ഈ അവമതിക്ക് ഉത്തരം കൊടുക്കേണ്ടിവരില്ലേ ?.. അതോ ഇതൊക്കെ വെറും തട്ടിപ്പ് മാത്രമാണോ...?? ഏതായാലും മരണം ഒരു സത്യമാണ്; ഉയിര്‍പ്പ് ആ സത്യത്തെ ചാരിനില്‍ക്കുന്ന ഒരു സങ്കല്‍പ്പവും...

 പുസ്തകമെഴുതിയ വ്യക്തി, അയാളുടെ ശരിരം ഉപേക്ഷിച്ചു യാത്രയായി... എന്നിട്ടും അയാളോടുള്ള പക അവസാനിപ്പിക്കാന്‍ മതത്തിന് കഴിയുന്നില്ല.. യുദ്ധങ്ങളില്‍ പരസ്പരം പോരാടിക്കുന്ന സൈനികന്‍പോലും ശത്രുവിന്‍റെ മൃതദേഹത്തോട് ആദരവ് കാണിക്കുന്നു... അത്രപോലും സഹിഷ്ണുത ഒരു വിശ്വസിയോടു കാണിക്കാന്‍ മതത്തിന് കഴിയാത്തത് എന്തുകൊണ്ടാണ്... ക്ഷമയും, സ്നേഹവും, സമാധാനവും, കാരുണ്യവും പ്രസംഗിക്കുന്ന ആഗോളപ്രസ്ഥാനങ്ങളായ മതങ്ങള്‍ക്ക്, കേവലം ഒരു വ്യക്തിയുടെ വിമര്‍ശനത്തെപ്പോലും അവരുടെ അടിസ്ഥാനതത്വങ്ങളില്‍ നിന്നുകൊണ്ട് മറികടക്കാന്‍ കഴിയാത്തത്.. എന്തുകൊണ്ടാണ്..? പരേതന്‍റെ മൃതദേഹത്തോട് പകവിട്ടുക വഴി മതം എന്തു സന്ദേശമാണ് വിശ്വാസികള്‍ക്ക് നല്‍കുന്നത്..??. മരണശേക്ഷം ഒരു മൃതശരീരത്തെ മാന്യമായ രീതിയില്‍ സംസ്കരിക്കുക എന്നത് കേവലമര്യാദയാണ്... അതിനുപോലും കഴിയാത്ത കുശാഗ്രഹ ചിന്തയാണോ മതം കാണിച്ചുതരുന്ന മാതൃക..?.. ജീവിതകാലത്തെ ശത്രുവിനെ മരണസമയത്ത് മിത്രമായി കാണുന്നതാണ് കേവലമായ കേരളിയസംസ്കാരം... ഏതായാലും ഒരു കാര്യം ഉറപ്പിക്കാം..... ആത്മാവ് നഷ്ടപ്പെട്ട ശരീരത്തെ ആദരവോടെ സ്വീകരിക്കാന്‍ ഭൂമി തയ്യാറാണ്... മതിലുകളാല്‍ ചുറ്റപ്പെട്ട സ്ഥലത്തായാലും, സ്വന്തം പറമ്പിലായാലും ഭൂമി അതിനെ സ്വീകരിക്കുന്നു... ഇക്കാര്യത്തില്‍  ആരാണ് ജയിച്ചത്‌. ഫ്യൂഡല്‍ മാടമ്പിമാര്‍ നയിക്കുന്ന മതമോ... ദേഹി വിട്ടുപോയ ദേഹമോ..? ഇവിടെയാണ്‌ ദൈവവിശ്വാസവും മതവിശ്വാസവും തമ്മിലുള്ള വിത്യാസം... നിയന്ത്രിതമായ ചട്ടക്കൂടിനുള്ളില്‍നടക്കുന്ന, എന്ത് അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളേയും ചോദ്യംചെയ്യാന്‍ സാധിക്കാതെ ഒരു അടിമയെപ്പോലെ മതമേലാളന്‍മ്മാരുടെ പാദസേവനടത്തി ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് മതവിശ്വാസി... ചുരുക്കത്തില്‍, ഒരു മതവിശ്വാസിയില്‍ ഈശ്വരചൈതന്യം അല്പംപോലും കാണണമെന്ന് നിര്‍ബന്ധമില്ല.. കേവലമൊരു വാണിജ്യപ്രസ്ഥാനം എന്നതില്‍  കവിഞ്ഞുള്ള ഒരു ആത്മീയതയും അതില്‍ നിന്നും പ്രതിക്ഷിക്കുകയും വേണ്ട.. എന്നാല്‍ പരമസത്യമായ ഈശ്വരനില്‍ വിശ്വസിക്കുന്നവന്‍ സ്വന്തന്ത്രനായിരിക്കും... ജനനംമൂലം ഏതെങ്കിലും മതത്തിന്‍റെ പാരമ്പര്യത്തില്‍ കെട്ടപ്പെടുന്നവര്‍ക്ക് ആ കെട്ടുപൊട്ടിച്ചു പുറത്തു വരാന്‍ പലപ്പോഴും കഴിയാറില്ലായെന്നതാണ് വാസ്തവം. ലോകത്ത് ഉണ്ടായിട്ടുള്ള എല്ലാ ആത്മീയഗുരുക്കന്മാരും അതതുകാലത്തേ മതങ്ങള്‍ക്ക് പുറത്തുനിന്നവരാണ്..എന്നാല്‍  അവര്‍ക്കുശേഷം, അവരെ പിന്‍ചെന്നും അവരെ ഉള്‍ക്കൊണ്ടും മതങ്ങള്‍, വിശ്വാസികളുടെ എണ്ണത്തിലുള്ള അക്കൌണ്ട് വര്‍ദ്ധിപ്പിക്കുകയാണ് ഉണ്ടായത്... ജീവിച്ചിരുന്നപ്പോള്‍ തോല്‍പ്പിക്കാന്‍ നോക്കി പറ്റില്ലായെന്നു മനസ്സിലായപ്പോള്‍ മരണശേഷം അവരെ കൂടെക്കൂട്ടി.....  ഇവിടെ ഒരു കാര്യം ഉറപ്പാണ്‌..മരണംവരെ തന്‍റെ ആശയത്തില്‍ ഉറച്ചുനിന്ന് ഒടുവില്‍ ദേഹംവെടിഞ്ഞു പോകുന്ന വ്യക്തിത്വത്തിനല്ല പരാജയം സംഭവിച്ചത്.. മഹത്തായ മൂല്യങ്ങള്‍ പ്രസംഗിച്ചു ജനങ്ങളെപ്പറ്റിച്ചു തിന്നുകൊഴുക്കുന്ന മതനേതാക്കന്മ്മാരുടെ തനിനിറം തന്‍റെ മരണത്തിലൂടെയും ലോകത്തിനു വെളിപ്പെടുത്തികൊടുക്കാന്‍ കഴിഞ്ഞുവെന്ന ചാരിധാര്ത്യത്തോടെ ടിയാന് ഭൂമിയില്‍നിന്നും വിടവാങ്ങാം... അറിഞ്ഞൊ അറിയാതയോ മതം ആ വ്യക്തിക്ക് മുന്നില്‍ പരാജയപ്പെട്ടുവെന്നു നിശ്ചയം... മരണശേഷം വാദ്യഘോഷത്തോടെ ശ്രീകോവിലില്‍ അടക്കം ചെയ്യപ്പെടുമെന്ന പൂജരിയുടെ അഹംഭാവത്തിനേക്കാള്‍;,,, ആറടിമണ്ണില്‍, വേണ്ടപ്പെട്ടവരുടെ ഒരിറ്റു കണ്ണുനീരോടെ അടക്കപ്പെടണമെന്ന സാധരണക്കാരന്‍റെ ആഗ്രഹമാണ് കൂടുതല്‍ മികച്ചുനില്‍ക്കുന്നത്...................

28 comments:

  1. ക്ഷമയും, സ്നേഹവും, സമാധാനവും, കാരുണ്യവും പ്രസംഗിക്കുന്ന ആഗോള പ്രസ്ഥാനങ്ങളായ മതങ്ങള്ക്ക്ത, കേവലം ഒരു വ്യക്തിയുടെ വിമര്ശ്നത്തെപ്പോലും അവരുടെ അടിസ്ഥാനതത്വങ്ങളില്‍ നിന്നുകൊണ്ട് മറികടക്കാന്‍ കഴിയാത്തത്..എന്തുകൊണ്ടാണ്..? ഈ ചോദ്യത്തിനു ഒരു മറുപടിയും പ്രതിക്ഷിക്കേണ്ട...

    ReplyDelete
  2. എല്ലാം ആറടിമണ്ണില്‍ നീറിയോടുങ്ങും ....

    ReplyDelete
    Replies
    1. പക്ഷെ ആ വിചാരം വേണ്ടേ

      Delete
  3. അന്തോണി ആദംOctober 10, 2013 at 2:15 PM

    ഇതല്ല ഇതിനപ്പുറവും ഇവിടെ സംഭവിക്കും ....പടുവിഡ്ഢികള്‍ വെള്ളം കോരാന്‍ ഉള്ളപ്പോള്‍ എന്തിനു പേടിക്കണം...ഇപ്പൊ എല്ലാം നേരെ സ്വര്‍ഗ്ഗത്തിലേക്ക് കേറും..ത്ഫൂ.

    ReplyDelete
  4. ഞാൻ സോണി ഡിത്തിന്റെ ഒരു കവിത ഇതിനു തൊട്ടു മുന്നേ വായിച്ചു.
    മതം - ഭ്രാന്ത്.
    മതം അവനവന്റെ ഉള്ളിൽ കിടക്കുക എന്നല്ലാതെ ഇങ്ങനെ അങ്ങനെ എന്ന് വല്ലാത്ത കത്രികപ്പൂട്ട് ഇട്ടു വരുമ്പോൾ അസഹനീയം തന്നെ
    വിശ്വസിച്ചോളൂ
    പ്രാര്ത്തിച്ചോളൂ
    അത്രയേ വേണ്ടു
    അതിനപ്പുറം ??
    ഹാ കഷ്ടം

    ReplyDelete
    Replies
    1. അതിനപ്പുറമ്മാണ് കഷ്ടം

      Delete
  5. നല്ല പോസ്റ്റ് .നന്നായി

    ReplyDelete
  6. ജിതേന്ദ്രന്‍October 10, 2013 at 4:33 PM

    ഇതെല്ലാം ഒരു വയറ്റിപ്പിഴപ്പിന്റെ പ്രശ്നമല്ലെ മാഷേ...ഒറ്റ വിശ്വസിയെങ്കിലും ഇതിനെതിരെ രംഗത്തു വരുമോ..ഇല്ല ..അത്രയ്ക്ക് സംഘടിതരാണ് പുരോഗിതവര്‍ഗം...ഈശ്വരന്‍ ഇവരുടെ കീശയില്‍ ആണെന്നുള്ള വിശ്വാസമാണ് ആദ്യം മാറേണ്ടത്

    ReplyDelete
    Replies
    1. കീശയില്‍ ആണെന് ആശ്വാസം

      Delete
  7. മരണശേക്ഷം ഒരു മൃതശരീരത്തെ മാന്യമായ രീതിയില്‍ സംസ്കരിക്കുക എന്നത് കേവലമര്യാദയാണ്...

    I strongly believe that dead body should be given to medical college for study purpose. instead of wasting let some one learn from it!

    ReplyDelete
    Replies
    1. അതൊരു നല്ല കാര്യമാണ്

      Delete
  8. In Kerala the churches and the Bishops are more venerated and they are demi- Gods!!, The church thinks that no court of law stand against it, that is the tragedy, once one learns a lesson the tower of cards will collapse, the poor laymen are made scapegoats because they fear the eventual burial, the marriage, and baptism of children and etc ..etc, time is up to make the false notions, the churches are nothing but a facades and institutions nothings more, no way way to God 's way

    ReplyDelete
  9. സ്വര്‍ഗരാജ്യം അവരുടെ അധികാരത്തിന്‍കീഴിലാണ്

    ReplyDelete
    Replies
    1. നമ്മളും അവരുടെ അധികാരത്തിന്‍ കീഴീല്‍ ആണ്

      Delete
  10. വളരെ നല്ല പോസ്റ്റ്.

    enikk thankalude http://thulasivanamkr.blogspot.in/
    ബ്ലോഗ് പോലെ ഉള്ള ഒരു ടെമ്പ്ലേറ്റ് ഉണ്ടാക്കിത്തരാമോ..? മനോഹരമായിരിക്കുന്നു

    regards
    jp
    prakashettan@gmail.com

    ReplyDelete
    Replies
    1. നന്ദി ,..ടെംപ്ലേറ്റിനെ കുറിച്ച് ഇന്‍ബോക്സില്‍ മെസേജ് ഇട്ടിരുന്നു കിട്ടിക്കാണുമെന്നു കരുതുന്നു

      Delete
  11. വളരെ നല്ല പോസ്റ്റ്.

    enikk thankalude http://thulasivanamkr.blogspot.in/
    ബ്ലോഗ് പോലെ ഉള്ള ഒരു ടെമ്പ്ലേറ്റ് ഉണ്ടാക്കിത്തരാമോ..? മനോഹരമായിരിക്കുന്നു

    regards
    jp
    prakashettan@gmail.com

    ReplyDelete
  12. എതിര്‍പ്പിന്റെ ശബ്ദങ്ങളെ കുരിശില്‍ തറയ്ക്കുന്ന കാലമാണ്...പ്രത്യേകിച്ചും മതങ്ങള്‍ ,,,മതനിയമങ്ങള്‍ ചോദ്യം ചെയ്യപെടാന്‍ പാടില്ല എന്നതാണ് അതിന്‍റെ മേലാളന്‍മ്മാരുടെ തീരുമാനം...ചോദ്യം ചെയ്താല്‍ അവന്‍ മതവിരോധിയായി മുദ്രകുത്തും...ഈശ്വരനെയും മതത്തെയും കൂട്ടിക്കൊഴച്ച് ..തങ്ങളിലൂടെ മാത്രമേ ഈശ്വരനില്‍ എത്താന്‍ കഴിയൂ എന്ന ചിന്തയെ പ്രബലപ്പെടുത്തി ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന പുരോഹിത
    വര്‍ഗ്ഗമാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനപരമായ ശാപം...കഷ്ടപ്പാടും വേധനകളും രോഗങ്ങളും ദൈവനിശ്ചയം ആണെന്നു പഠിപ്പിക്കുന്ന ഇവര്‍ ;ഇതൊന്നും സഹിക്കാന്‍ തയ്യാറാവാതെ രമ്യഹര്‍മ്മങ്ങള്‍ പണിത് ജീവിതം ആസ്വധികുന്നു....എല്ലിന്‍ കഷണങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ ഉപജാപക വൃന്ദങ്ങള്‍ ചുറ്റും നിന്നു ഇവരെ പുകഴ്ത്തുന്നു...ദരിദ്രനാരായണന്‍ന്മാര്‍ക്ക് ഇതുകൊണ്ടൊന്നും ഒരു ഗുണവും കിട്ടുന്നില്ല...എന്നതാണ് സത്യം

    ReplyDelete
  13. "Kristhuvinae njan snehikunnu enal kristhyanikalae njan verukunnu" ennu vilichu paranja oru mahavykthitham undu bharathathil namudae rashtra pitavu Mahatma gandhi " Kristuvil anu entae vishwasam ennal keeshayil anu entae ashwasam" ennu padiya valiya kaviyum undu Kunju unni mashu, evidae ellam mathavum avide mathil keetukal theertha matha meladhikarikaleyum namuku kanam Snehathintae valiya sandeshavumai vanna daiva puthranee thirichu ariyan annathae matha meladikarikalkum kazhinjilla athu kondu annum avar avanae kurishil tharachu konnu, ennathae lokathum anathae matha meladikarikaludae parambarayil ninum undakam orupadu peru, enal ethinellam appuram snehavum karunyavum kondu krushitantae jeevitha samdesham pakarnnu jeevicha orupadu vishudharaya vydikareyum sanayasamoohagalum undu enna sathyam arum markaruthu avarilo ninum samoohoka samskarika rangalil nam swikaricha nanamakalum marakaruthu Sabha meladhikarikal arum ella nanamaklum thikanju swargathil ninum iragy vannavar alla namale polae kudubagalil janichu valrnumanushikamaya ella kurvukalodeyum balaheenathakalodeyum jeevikunavar anu,atharam alukalude kurvukal choondy kani
    chu Sabha samhhothae muzhvan thalli paryuka abhilsshaneeyam alla

    ReplyDelete
    Replies
    1. സഭാസമൂഹത്തെ ഇവിടാരും തള്ളിപ്പറയുന്നില്ല....ആട്ടിന്‍ പറ്റത്തെയല്ല പറഞ്ഞത്..ചില ഇടയന്മാരെ കുറിച്ചാണ് പറഞ്ഞത് ..എല്ലാവരും അല്ല......

      Delete
  14. സ്വര്‍ഗ്ഗരാജ്യത്ത് ഈ സഭക്കാര് മാത്രമേ ഉള്ളോ -
    കര്‍ത്താവേ , അവിടെയും സംവരണം ഉണ്ടോ?

    ReplyDelete
    Replies
    1. സ്വര്‍ഗ്ഗരാജ്യം പലതു കാണുമായിരിക്കും....എല്ലാവരും അവരവരുടെ സ്വര്‍ഗ്ഗങ്ങള്‍ മാത്രമേ പറയുന്നുള്ളൂ

      Delete
  15. മരണശേഷം നടക്കുന്ന സംസ്കാര ചടങ്ങില്‍ വെളിവാകുന്നത് മരിച്ചയാളിന്റെ സംസ്കാരമോ അയാള്‍ ഉള്‍പ്പടെ ജീവിച്ച സമൂഹത്തിന്റെ സംസ്കാരമോ ?...

    ReplyDelete
    Replies
    1. സമൂഹത്തിന്‍റെ ആയിരിക്കണം....

      Delete