**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, October 13, 2013

ഇടുക്കിഗോള്‍ഡ്‌ എന്ത് ഗോള്‍ഡ്‌...?


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  ഇടുക്കിഗോള്‍ഡ്‌ വലിച്ച സുഖത്തില്‍ ഇരിക്കുയയാണ് ,,,ഹഹഹ ഹാ എന്താസുഖം.... നീലച്ചെടയനും പിരിയനുമൊന്നും അടുത്തേയ്ക്ക് വരില്ല.. ഓരോപുകയിലും ഒരായിരം സംസ്കാരം, വ്യതസ്തമായ ദേശങ്ങള്‍ ...എല്ലാം പതഞ്ഞുപൊങ്ങുന്നു... അപ്പൂപ്പന്‍താടിപോലെ വായുവിലൂടെ ഒഴുകി നടക്കുന്നു... ചിറകുകള്‍വീശി പറന്നുനടക്കാനുള്ള ആഗ്രഹം സഫലമായിരിക്കുന്നു... ഇനിയൊരു റിവ്യൂ എഴുതണം, തരാമെന്ന് പറഞ്ഞിരിക്കുന്ന സമ്മാനം വാങ്ങണം.... പതിനായിരം മെഗായായതുകൊണ്ട് ഇടുക്കിമുഴുവനും കാണാം,,, ചെറുതോണി മുതല്‍ ഇടുക്കി അണക്കെട്ടിന്‍റെ മടിത്തട്ട് വരെ വീശാലമായിനീളുന്ന ഔട്ട് ഡോര്‍.... കുറവന്‍ പാറയുടെ മുകളില്‍ ശിവനും ചെഗുവും ഒന്നിച്ചിരുന്ന്‍ ഇടുക്കിഗോള്‍ഡ്‌ പുകയ്ക്കുന്നു; ഭയങ്കരം.... എല്ലാം കഞ്ചന്‍റെ അനുഗ്രഹം.... അങ്ങനെ ഗുണഗണങ്ങള്‍ എണ്ണിയെണ്ണി എഴുതുന്നതിനിടയിലാണ് ശകലം വെളിവ് വന്നത്... ഹേയ് ഇതത്ര പോര.... നീലച്ചെയടയനാണ് ഭേദം.. .ഇതുവെറും ബിലോ ആവറേജ്... ഉള്ളതു വിളിച്ചുകൂവിയപ്പോള്‍ ദേ വരുന്നു...കഞ്ചാവ് അടിച്ചു കിറുങ്ങിയ ഏതോ പോത്തനൊ,  ചാത്തനൊ..... മായും പൂവും വിളിച്ചുകളിക്കുന്നു... ഗോള്‍ഡ്‌ നല്ലവണ്ണം തലയ്ക്ക് പിടിച്ചിരിക്കുന്നു... ഇനിയിപ്പോ കുമ്പളങ്ങാനീര് കൊടുത്താലേ രക്ഷയുള്ളു..........

 ഈ, കഞ്ചാവ് ഒരു അടിപൊളി സാധനമാണ്, യുവാക്കള്‍ക്കും മധ്യവയസ്കര്‍ക്കും വൃദ്ധരായവര്‍ക്കും മാത്രമല്ല ദൈവങ്ങള്‍ക്ക് പോലും കഞ്ചാവ് വിശേഷവസ്തുവാണെന്ന് ഇടുക്കിഗോള്‍ഡ്‌ വലിച്ചപ്പോളാണ് ശരിക്കും അറിഞ്ഞത്... ശ്രീബുദ്ധനെപ്പോലുള്ളവര്‍ മാസങ്ങളോളം ബോധിവൃക്ഷച്ചുവട്ടില്‍ തപസ്സ് ചെയ്തിട്ടാണ് ബോധോദയം കിട്ടിയത്.. ഇവിടെ വെറും രണ്ടരമണിക്കൂര്‍ കൊണ്ട് നല്ലവണ്ണം ബോധോദയം കിട്ടുന്നു.. പലതും തിരിച്ചറിയാനുള്ള ബോധം മലയാളിക്ക് നഷ്ടപ്പെട്ടുവെന്നു വിലപിക്കുന്ന എല്ലാവര്‍ക്കും ബോധംകിട്ടാനുള്ള മാര്‍ഗ്ഗംനോക്കി ഇനി അലയേണ്ടതില്ല...ഒരു ഇടുക്കി ഗോള്‍ഡ്‌ വലിച്ചാല്‍ മതി..ഉള്ള ബോധവും തനിയെപോകുമെന്നു ഗ്യാരണ്ടിപറയാം.. ആര്‍ക്കും ബോധം ഇല്ലെങ്കില്‍പ്പിന്നെ എനിക്കായിട്ടെന്തിനീബോധം ..അതാണ് ഇടുക്കി ഗോള്‍ഡിന്‍റെ വിജയ രഹസ്യം...

മുപത്തിയഞ്ചുവര്‍ഷം വിദേശത്ത് ഏതുംപോരാണ്ട് ചെക്ക്സ്ലാവാക്യില്‍ തെണ്ടിനടന്ന്, ശിഷ്ടകാലം നാട്ടില്‍ ചിലവഴിക്കാന്‍ എത്തിയപ്പോള്‍ പഴയ സ്കൂള്‍ അലവലാതികളെയൊക്കെ(നല്ലതിനെയൊന്നും കൂട്ടത്തില്‍ കണ്ടില്ല) തേടിപ്പിടിക്കാനും ഇടുക്കിയിലെ ചെറുതോണിയില്‍ കുറ്റിയടിച്ച് കഞ്ചാവടിക്കാനും ഏതൊരു എന്‍.ആര്‍.ഐ തോന്നുന്ന കാര്യമാണ്.. അല്ലെങ്കില്‍ തോന്നിപ്പിക്കും അതാണ് ഗ്രഹാതുരത്വംമെന്നൊക്കെ പറയുന്നത്.. കുഞ്ചിയമ്മയ്ക്ക് അഞ്ചുമക്കളായിരുന്നല്ലേ.. അതില്‍ അഞ്ചാമന്‍ പഞ്ചാരക്കുഞ്ചു പഞ്ചാരതിന്നു മടത്തപ്പോള്‍ ഇഞ്ചികടിച്ചാണല്ലോ രസിച്ചത്.. ഇവിടെയിപ്പോള്‍ അഞ്ചുകുഞ്ചന്മാരും ഒന്നിച്ചപ്പോള്‍ എന്തുചെയ്യും... കഞ്ചാവടിച്ചുമടുത്ത അഞ്ചും; സ്വയംഭോഗം ചെയ്തു രസിച്ചുപോലും.. അതാണ് കപിവചനം... അറ്റകൈപ്രയോഗങ്ങള്‍ പലതും നടത്തിനോക്കി ശിവനെയും ചെഗുവിനെയും ഒന്നിച്ചു കഞ്ചാവ് വലിപ്പിച്ചു... ഇതില്‍ ഭയങ്കരമായ തത്വചിന്തയാണ് ഒളിപ്പിച്ചത്. മതവും കമ്യൂണിസവും എല്ലാം കഞ്ചാവിന്‍റെ മുന്നില്‍ ഒന്നാണെന്ന ഭയങ്കരരഹസ്യം..എന്നിട്ടും ഏശുന്നില്ല. അതുകൊണ്ടാണ് ഇനി തെറിവിളിയാകാമെന്ന പൊതുതത്വത്തില്‍ എത്തിയത്... അങ്ങനെയാണ് പോത്തനും ചാത്തനുമൊക്കെ മാവേലേറു തുടങ്ങിയിരിക്കുന്നത്.... തെറിവിളി, കൊലവിളി സ്റ്റൈലില്‍ പുരോഗമികുമ്പോള്‍ ദേ തൃശ്ശൂരില്‍നിന്നും മറ്റൊരുവാര്‍ത്ത....കഞ്ചാവടിച്ച നാല്പ്പത്തിയാറുകാരന്‍ എഴുപത്തിയാറുവയസ്സുള്ള അമ്മുമ്മയെ ഭക്ഷണം തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുകയറ്റി പീഡിപ്പിച്ചശേഷം വിവസ്ത്രയാക്കി റോഡരുകില്‍ തള്ളിയിരിക്കുന്നു... കഞ്ചാവ്; ഗോള്‍ഡായി നടത്തിയ ലീലാവിലാസങ്ങള്‍ .... ഗോള്‍ഡില്‍ പറഞ്ഞപ്രകാരം സ്വയംഭോഗം ആവോളം നടത്തിയിട്ടും പരപീഡനം തന്നെയാണ് നടക്കുന്നത്.. സ്വയം ഭോഗത്തില്‍ സ്ഖലനനിയന്ത്രണം നടത്താന്‍ നിറുത്തിയും ഞെക്കിയും വീണ്ടും തുടങ്ങിയും എല്ലാം ചെയ്തിട്ടും ഇടുക്കിഗോള്‍ഡ്‌ വലിക്കുമ്പോള്‍ വല്ലാതെ സ്ഖലിച്ചുപോകുന്നു... ഇതാണ് നുമ്മപറഞ്ഞ കഞ്ചാവ്സ്വര്‍ഗ്ഗം... വെള്ളമടി, പെണ്ണുപിടി തെറിവിളി,സ്വയംഭോഗം,കഞ്ചാവുവലി എല്ലാംകൂടി ഒരു ഗോള്‍ഡ്‌ ലെവലില്‍ പതപ്പിച്ചാല്‍; സ്ഖലിക്കാന്‍ മുട്ടിനില്‍ക്കുന്നവരെല്ലാം നേരെ തിയേറ്ററിലെക്ക് ഓടിക്കയറുമെന്ന വിശ്വാസത്താല്‍ ഒരു ഗോള്‍ഡ്‌ കൂടി വലിക്കാം...

 കീപ്പ്,ചുറ്റിക്കളി,സെറ്റപ്പ്,ചിന്നവീട്,ചിറ്റംകൂടാന്‍ തുടങ്ങിയ പ്രാദേശികപദങ്ങളെ ലിവിംഗ് ടുഗതര്‍ എന്നൊരു മോഡേണ്‍ പേരുനല്‍കി സമൂഹമധ്യത്തില്‍ അവതരിപ്പിച്ചപ്പോള്‍ ആളുകള്‍ പിറകെകൂടി... അറുപതുകളിലെ ഹിപ്പിപ്രസ്ഥാനത്തിലൂടെ സമൂഹത്തില്‍ നുഴഞ്ഞുകയറിയ പലതിനെയും പുതിയകുപ്പിയില്‍ അവതരിപ്പിച്ചുകൊണ്ട് കുത്തഴിഞ്ഞ ലൈംഗികതയും, മയക്കുമരുന്നുസേവയും, പ്രതിനായകസംസ്കാരവും പൊതുജനത്തിന്‍റെ തീന്‍മേശയിലേക്ക്‌ ആസ്വാദ്യകരമായവിഭവമെന്ന രൂപേണ വിളമ്പിക്കൊണ്ട്, ഇതാണ് ജീവിതാസ്വാദനം എന്നു വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിതനീക്കങ്ങളെ ഇനിയും തിരിച്ചറിയപ്പെടാതെപോകുന്നു എന്നതാണ് ദയനീയമായ സത്യം... പൊതുജനങ്ങളുമായി സംവാദിക്കുന്ന ദ്രെശ്യമാധ്യമങ്ങളില്‍വിളമ്പുന്ന ഭൂരിഭാഗംസദ്യകളിലും മദ്യപാനിയും, പെണ്ണുപിടിയനും, അക്രമവും, അഴിമതിയും നടത്തുന്ന ജനദ്രോഹവേഷങ്ങള്‍ നായകസ്ഥാനത്തുവരുകയും; സത്യവും നീതിയും അനുഷ്ഠിച്ചു ജീവിക്കുന്നവര്‍ ജീവിതത്തില്‍ പരാജയപ്പെടുകയും,,,തങ്ങള്‍ക്ക് ന്യായമായി ലഭിക്കാനുള്ള അവകാശങ്ങള്‍ക്കായി  മുന്‍പറഞ്ഞ നായകന്മ്മാരുടെ ദയയ്ക്കുവേണ്ടി കേഴുകയുംചെയ്യേണ്ടിവരുന്ന രീതിയിലുള്ള അവതരണമാണ് നടന്നുവരുന്നത്.. തന്മൂലം എത്രവലിയ വൃത്തികേടുകള്‍ ചെയ്യുന്നവര്‍ക്കും, സമൂഹമധ്യത്തില്‍ വീരപരിവേഷം ലഭിക്കുകയും, അവര്‍ക്ക് ജയ്‌ വിളിക്കാന്‍ ഒരു അനുയായിവൃന്ദം ഉണ്ടാവുകയും ചെയ്യുന്നു.. സത്യത്തിനും നീതിയ്ക്കും വേണ്ടി പോരാടുന്നവന്‍ ഒറ്റപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യപ്പെടുന്നു. മദ്യവും മയക്കുമരുന്നും ലൈംഗികാതിക്രമങ്ങളും തടയാനുള്ള ബോധവല്‍ക്കരണം ഒരു വശത്ത്,, മറുവശത്ത് അവിഷ്ക്കാരസ്വാതന്ത്ര്യം,,,, അഭിനയം, കല തുടങ്ങിയ പലതിന്‍റെയും പേരുപറഞ്ഞ് ദൈവങ്ങളെവരെ കഞ്ചാവ് വലിപ്പിക്കുന്നു.. മദ്യവും, മയക്കുമരുന്നും, മറ്റുപലതും മാറ്റി നിറുത്തേണ്ടവയല്ല ആസ്വദിക്കാനുള്ളതാണെന്ന സന്ദേശം പറയാതെപറഞ്ഞ് പ്രചരിപ്പിക്കുന്നു.. ഒടുവില്‍ ഗോള്‍ഡിനെയും വ്യാജനേയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാതെ പൊതുസമൂഹം വിഷമിക്കുകയും...എനിക്ക് തോന്നിയത് ഞാന്‍ തിരഞ്ഞെടുക്കും, എന്‍റെ ശരിയാണ് എന്‍റെ നിയമം  തുടങ്ങിയ ന്യായങ്ങള്‍ മഹത്വവല്ക്കരിക്കപ്പെടുകയും ചെയ്യും...ഇതിനെയാണ് അരാജകത്വം എന്നു പറയുന്നതെങ്കില്‍ അതിലേക്കുള്ള ആദ്യചുവടാണ് സ്വര്‍ണ്ണമായി അവതരിപ്പിക്കുന്ന കഞ്ചാവും, അതിന്‍റെ കൃഷിക്കാരും....   

 

23 comments:

  1. ഇടുക്കി ഗോള്‍ഡ്‌ വ്യാജ ഗോള്‍ഡ്‌ ആണെന്നു തെളിഞ്ഞു...ഉരച്ചുനോക്കിയാല്‍ തനി ചെമ്പ്

    ReplyDelete
  2. കഞ്ചാവ് ബീഡി വലിക്കുന്ന സീൻ സിനിമയിൽ ആദ്യമായിട്ടാണോ കാണിക്കുന്നത്?ചിന്ന വീടും പെരിയ വീടും ഇതിനു മുന്പും സിനിമയിൽ കാണിചിട്ടില്ലേ?അസാസിൻ ഓഫ് യൂത്തിലും ഈസി രൈഡറിലും കഞ്ചാവ് വലിക്കുന്ന സീൻ കാണിച്ചാൽ അത് ലോകോത്തര ക്ലാസ്സിക്കുകൾ,മലയാളത്തിൽ കാണിച്ചാൽ അത് സാംസ്കാരിക അധപതനം.മലയാളത്തിൽ ഇതിനു മുന്പും എത്രയോ സിനിമകളിൽ കഞ്ചാവ് വലിക്കുന്നതും പെണ്ണ് പിടിക്കുന്നതും കാണിച്ചിരിക്കുന്നു.പത്മരാജന്റെ ക്ലാസ്സിക്ക് സിനിമയായി കണക്കാക്കുന്ന തൂവാനതുമ്പിയിൽ പെണ്ണ് പിടിയല്ലേ വിഷയം?ഒരു സിനിമ പിടിച്ചത് കൊണ്ട് തകര്ന്നു പോവുന്നതാണോ നമ്മുടെ സംസ്കാരം?സിനിമയിൽ കഞ്ചാവ് വലിക്കുന്നത് കണ്ടു യുവതലമുറ വഴി തെറ്റുമെങ്കിൽ, നന്മയുടെ പര്യായമായ മര്യാദരാമന്മാർ നായകന്മാരായ സിനിമകൾ കണ്ടു യുവതലമുറ എന്നെ നന്നായേനെ!

    ReplyDelete
    Replies
    1. നന്മയുടെ പര്യായമായ മര്യാദരാമന്മാർ നായകന്മാരായ സിനിമകൾ കണ്ടു യുവതലമുറ എന്നെ നന്നായേനെ!

      അജ്ഞാതാ........താഴെ നില്‍ക്കുന്ന ഒരാളിനെ വലിച്ച് മേലോട്ടുയര്‍ത്താന്‍ വളരെ ശ്രമകരമാണ്. എന്നാല്‍ ഏണിയുടെ ഉയരത്തിലെ പടിയില്‍ നില്‍ക്കുന്നവനെ വലിച്ച് താഴെയിടാന്‍ എളുപ്പവും. നന്മ വളര്‍ത്തുക വലിയ ശ്രമകരമാണ്. എന്നാല്‍ ചീത്തയാക്കാന്‍ എന്തെളുപ്പമെന്നോ!

      Delete
    2. അജിത്തേട്ടന്‍ പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ല...............മറ്റു സിനിമകളില്‍ കഞ്ചാവ് ഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍ അതും ശരിയല്ല ......അതുകൊണ്ടിത്‌ ശരി എന്ന അഞ്ജാത നിഗമനത്തോട് യോജിപ്പില്ല....

      Delete
  3. രവികുമാര്‍October 13, 2013 at 1:38 PM

    ഒടുവില്‍ ഗോള്ഡിേനെയും വ്യാജനേയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാതെ പൊതുസമൂഹം വിഷമിക്കുകയും...എനിക്ക് തോന്നിയത് ഞാന്‍ തിരഞ്ഞെടുക്കും, എന്റെക ശരിയാണ് എന്റെന നിയമം തുടങ്ങിയ ന്യായങ്ങള്‍ മഹത്വവല്ക്കരിക്കപ്പെടുകയും ചെയ്യും...ഇതിനെയാണ് അരാജകത്വം എന്നു പറയുന്നതെങ്കില്‍ അതിലേക്കുള്ള ആദ്യചുവടാണ് സ്വര്ണ്ണ മായി അവതരിപ്പിക്കുന്ന കഞ്ചാവും, അതിന്റെട കൃഷിക്കാരും.... ---ശരിയായ വീക്ഷണം

    ReplyDelete
  4. അല്പം കഞ്ചാവടിച് ഈ വിഷയം ചര്‍ച്ച ചെയ്യുന്നതായിരിക്കും കൂടുതല്‍ നല്ലത്,,അഷിക്കില്‍ നിന്നും ഇനിയും ഞങ്ങള്‍ പലതും പ്രതിക്ഷിക്കുന്നു...പിന്മാറരുത് തളരരുത്..ഇനിയും പലതും തുറന്നു കാണിക്കണം....ഇമ്മാതിരി ഓള്‍ഡ്‌വേണ്ട നല്ല കിളികള്‍ തന്നെ വരട്ടെ..എല്ലാം തുറന്നു കാണികട്ടെ.......

    ReplyDelete
    Replies
    1. ഇവിടെ ഒരു കഞ്ചാവ് മണക്കുന്നു

      Delete
  5. ഹഹ - കൊള്ളാം .
    അഭിപ്രായങ്ങളുമായി മറ്റുള്ളവര ഉണ്ടല്ലോ.
    നിങ്ങടെ എഴുത്ത് ചാട്ടുളിയാണ്.
    പറയാൻ നമുക്ക് പലതുമുണ്ടല്ലോ

    ReplyDelete
    Replies
    1. ചില നേരത്ത് ചില കാര്യങ്ങള്‍ മാത്രം .............

      Delete
  6. മുഹമ്മദ്‌October 13, 2013 at 8:57 PM

    ചില തകരകള്‍ ഇങ്ങനെയാണ് ആളെകൂട്ടാന്‍ ദൈവത്തെ വരെ കൊല്ലും...പക്ഷെ അടുത്ത വേനലില്‍ കരിഞ്ഞു വീഴും...ശുദ്ധവളിപ്പ് പടം....

    ReplyDelete
  7. സ്വര്‍ണമെന്നു പറഞ്ഞു മുക്കുപണ്ടം വിറ്റാല്‍ ഇങ്ങനെയിരിക്കും ല്ലേ :)

    ReplyDelete
  8. സിനിമയെ പ്രതികൂട്ടില്‍ കയറ്റാം കനാബിസിന്റെ അസാധ്യ ഗുണങ്ങളെ കുറിച്ചും മനസിലാക്കാം ഒന്ന്‍ ശ്രമിക്കൂ

    http://www.trueactivist.com/still-believe-nature-got-it-wrong-top-10-health-benefits-of-marijuana/

    http://www.askmen.com/sports/health/20_mens_health.html

    ReplyDelete
    Replies
    1. എല്ലാ മുറിവുകള്‍ക്കും തേയ്ക്കാം എന്നാണോ

      Delete
    2. എല്ലാ മുറിവുകള്‍ക്കും തേയ്ക്കാം എന്നാണോ

      Delete
    3. CANNABIS IS THE MOST MEDICINAL PLANT EVER DISCOVERED FOR HUMANITY.......ATHU ACCEPT CHEYYAN MADIYULLA SAMOOHATHE AANU VISHAKALANAM CHEYYENDATHU ALLATHE ATHU NALLA REETHIYIL USE CHEYTHU NALLA JEEVITHAM NAYIKKUNNAVAREYALLA

      Delete
  9. കാണണ്ട എന്ന് വക്കണോ?

    ReplyDelete
    Replies
    1. പൈസയെ ആശ്രയിച്ചു തീരുമാനിക്കാം

      Delete
  10. പടം കുഴപ്പമില്ല... പിള്ളേര് ഡൌണ്‍ലോഡ് ചെയ്തു പടം കാണുന്ന കാലമല്ലേ.. ഇവിടെ വേണ്ടെന്നു വച്ചാലും അമേരിക്കയില്‍ അങ്ങനെ വെക്കാന്‍ പറ്റുമോ?

    ReplyDelete
  11. ITHONNUM POTHIJANATHILEEKU ARUM ITTU ODUTHU ANUARIKKAN PARANJATHALLA>........HIPPI SAMSKARATHE THAZHTHIKKETTUM MUNBU ATHU NNANAYONNU PADIKKE.........AA SAMSKARAM NINGAL MAINSTREAM MEDIA YIL KANDU VALARANA SAMSKARAMALLENNUM......ATHINEKKALUM SPIRITUAL LEVELIL ETHRAYO MUKALILANENNUM PADIKKE......SAMADHANAM SHANTHI ENNEE MUDRAVAKYANGAL AMERICAN CULTURIL UYARTHIYATHINU AVARUDE SAMOOHAM MUZHUVAN THARADICHA SAMSKARAMANU HIPPISM......ENTHEY YUDDHAKODIYANMARKU SAMADANAM PIDIKKATHATHENNU CHINTHIKKANAM?.......PINNE,,,MAYAKKUMARUNNU ENNU ELLA SADHANANGALEYUM CLASSIFY CHEYTHU ATHELLAM DOSHAMANU ENNULLA KAZHCHAPPADU......ATHUM THETTU......SCIENTIFICALLY SPEAKING....THE DRUGS HIPpiES or modern psychedelic people use are only LSD,MDMA,HASHISH...in this lsd helps change ur consiousness,help shape free thinking....expand ur mind.....improve empathy and kindness towards others....MDMA-is the most therapeutic drug ever....it has the most use in depressive people.....it helps people love each other...hashish was used by lord shiva its a fact...no religious moron can change that...kanjavum hashishum onnu thanne(charas)....none of these drugs are proven to be harmfull to health or addictive to mind or body......so what the fuss....AMERICA PARANJU ITHELLAM DRUGS AANE.....NIRODHIKKOO.....ATHU UPAYOGIKKUNNAVARE ADDICTSUM CRIMINALSUMAYI CHITHREEKARIKKUU......ATHU EETTU PADAN PATTIYA NALLA MATHABRANTHULLA SAMOOHAM ULLAPPO.....ADIPOLI.......PEOPLE SHOULD HAVE FREEDOM TO EXPLORE THEIR CONSIOUSNESS......THOSE WHO WANT TO USE THESE HARMLESS DRUGS SHOULD BE ALLOWED TO USE IT......

    ReplyDelete