**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, January 10, 2014

അങ്ങനെ; സോണിയാമാഡത്തിനും അമ്പലമായി.....


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
  സ്വയം അമ്പലങ്ങള്‍ പണിത്, അതിനുള്ളില്‍ കയറിക്കൂടി ടിക്കറ്റു വെച്ചു ഭക്തരെ കടത്തിവിടുന്ന  തിനൂതന ആള്‍ ദൈവങ്ങളുടെ നാടാണിത്. കെട്ടിപ്പിടിക്കാന്‍ അഞ്ഞൂറ്, ഉമ്മ വെക്കാന്‍ ആയിരം, തലയില്‍ ചവിട്ടാന്‍ രണ്ടായിരം...... എന്നിങ്ങനെ ടിക്കറ്റു നിരക്കും വെച്ചിട്ടുണ്ട്... ആശ്രമത്തിന്‍റെ  അകത്തേയ്ക്ക് കടക്കണമെങ്കില്‍  ദൈവമാകാന്‍ അഞ്ഞൂറ് പൊടിക്കൈകള്‍ അഥവ ഞാനാകുന്നു ദൈവം’..   എന്ന പുസ്തകവും വാങ്ങണം.. ഇങ്ങനെ വയറ്റിപ്പിഴപ്പിനെ അടിസ്ഥാനമാക്കിയുള്ള ചട്ടക്കൂടിലാണ്  ഇന്ത്യയിലെ അമ്പലം വിഴുങ്ങി ആള്‍ ദൈവങ്ങളുടെ നിലനില്‍പ്പ്‌.. ഇവരെല്ലാംതന്നെ  താന്‍ ദൈവമാണെന്ന് സ്വയമങ്ങു പ്രഖ്യാപിക്കും; അവരുടെ കാലം കഴിയുന്നതോടെ ശിഷ്യരുതമ്മില്‍ കടിപിടിയും അടിപിടിയുമായി ആശ്രമം പൊളിച്ചടക്കും... ഉറുക്ക് കെട്ടുകാരും വെള്ളം ഓതുന്നവരും പോലിസിനെക്കാണുമ്പോള്‍ ഓടി തടിയെടുക്കും,,, നഗ്നപൂജകള്‍ നടത്തി നിര്‍വാണം അടയുന്നവര്‍ ഒടുക്കം ജയിലില്‍ ഉണ്ട തിന്നും...പല ആശ്രമങ്ങളും അത്ഭുതകേന്ദ്രങ്ങളും ശല്യം സഹിക്ക വയ്യാതാകുമ്പോള്‍ നാട്ടുകാരു തന്നെ  പൊളിച്ചടുക്കും. ഇങ്ങനെയൊക്കെയാണ്  നമ്മുടെ ന്യൂജനറേഷന്‍  ഭക്തി പ്രസ്ഥാനങ്ങളുടെ പൊതു അവസ്ഥ..  അത്യാവശ്യം ഞൊടുക്കുവിദ്യകള്‍ കൈയ്യിലുള്ള ആര്‍ക്കും ദൈവമാകാം...ഭാഗ്യം തുണച്ചാല്‍  കൈനനയാതെ  മീന്‍ പിടിക്കാം... നിലവിലുള്ള ബൂര്‍ഷ്വാ ദൈവങ്ങളെ ആശ്രയിച്ച് ഗതികിട്ടാതെ ഊമ്പിത്തിരിഞ്ഞ  ഭക്തന്മാര്‍  വരിവരിയായി എത്തും... ഭക്തരുടെ എണ്ണം കൂടുന്നതോടെ രാഷ്ട്രിയക്കാരും എത്തും. പിന്നെ സമയം തെളിഞ്ഞു... രാഷ്ട്രിയക്കാര്‍ പൊതുവേ അമ്പലം പണിത് സ്വയം ദൈവമാകാതെ ഈ ഞൊടുക്കു വിദ്യക്കാര്‍ക്ക് ശിഷ്യപ്പെടുകയാണ് ചെയ്യുന്നത്...രാഷ്ട്രിയവും, ദൈവംകെട്ടലും രണ്ടും ഒന്നിച്ചുകൊണ്ടുപോകാന്‍ ചില്ലറ പ്രായോഗിക വിഷമം ഉള്ളതുകൊണ്ടാകാം... ചന്ദ്രസ്വാമി മുതല്‍ സന്തോഷ്‌ മാധവന്‍ തുടങ്ങിയ സ്പെഷ്യലിസ്റ്റുകള്‍  തകൃതിയായി പൂജകള്‍ നടത്തിയത്.. എന്നാല്‍ അനുയായികളെക്കൊണ്ട് അമ്പലം പണിയിച്ച് അതില്‍ കയറിക്കൂടി  പ്രാദേശിക ദൈവങ്ങളായി വിലസുന്ന ജയലളിത മായാവതി തുടങ്ങിയ ഉഗ്രമൂര്‍ത്തികളെയും ഇതിനിടയില്‍  കാണാം......ഇനിയിപ്പോ ദേശിയ രാഷ്ട്രിയത്തിലും അമ്പലം പണിത്  ശ്രീകോവിലില്‍ കയറിക്കൂടാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.. വമ്പന്ദൈവങ്ങളെ പ്രീതിപ്പെടുത്താന്ചെറുകിട ദൈവങ്ങള്അമ്പലങ്ങള്പണിയാന്തുടങ്ങിയിരിക്കുന്നു...
  തെലുങ്കാനസംസ്ഥാനം സൃഷ്ടിച്ചതിലൂടെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട സോണിയാഗാന്ധിയുടെ പേരില്‍ ആന്ധ്രായില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ റാവുവാണ് ക്ഷേത്രം നിര്‍മ്മാണത്തിനൊരുങ്ങുന്നത്. എന്തധികാരം ഉപയോഗിച്ചാണ്; ഒരധികാരവും ഇല്ലാത്ത സോണിയാജി തെലുങ്കാന ഉണ്ടാക്കിയതെന്ന് അറിയല്ല...ഒരുപക്ഷെ ശൂന്യതയില്‍ നിന്നും എടുത്തതാകണം.. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ സോണിയയുടെ പ്രതിമാ നിര്‍മ്മാണം പൂര്‍ത്തിയായി. 500 കിലോ വെങ്കലത്തിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.സോണിയാജിയെ പ്രധാന മൂര്‍ത്തിയാക്കുമ്പോള്‍ ഉപദൈവങ്ങളായി മന്‍മോഹനെയും ചിദംബരണ്ണനേയും  സ്ഥാപിക്കെണ്ടതാണ്.. കാരണം ഈ പ്രശ്നത്തില്‍ വന്ന തെറിയെല്ലാം പിടിച്ചത് ഈ പാവങ്ങളാണ്..  ദേശീയ അവാര്‍ഡ് ജേതാവായ ശില്‍പിയാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ അടുത്ത വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോവില്ലായെന്നു പ്രതീക്ഷിക്കാം .

  സോണിയയുടെ പ്രതിമ നില്‍ക്കുന്ന സ്ഥലം സോണിയാഗാന്ധി ശാന്തിവനം എന്നായിരിക്കും ഇനിമേല്‍ അറിയപ്പെടുക. സ്ഥാനങ്ങള്‍ കിട്ടാതെ അശാന്തിയുമായി നടക്കുന്ന എല്ലാ നേതാക്കള്‍ക്കും ഭജന ഇരിക്കാനും,,, തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ വട്ടായിപ്പോകുന്ന നേതാക്കളെ പുനരധിവസിപ്പിക്കാനുമുള്ള സൌകര്യങ്ങള്‍ ഈ ശാന്തിവനത്തില്‍ ഉണ്ടായിരിക്കുന്നതാണ്... വനത്തിലെക്കുള്ള വഴിയറിയാതെ ആരും വിഷമിക്കാതിരിക്കാന്‍  ബാംഗ്ലൂര്‍-ഹൈദ്രാബാദ് ദേശീയപാതയിലാണ് അമ്പലം നിര്‍മ്മിക്കുന്നത്....
 രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പ്രതിമ കവലതോറും സ്ഥാപിച്ച് കാക്ക തൂറാനുള്ള അവസരം നമ്മള്‍ നേരത്തെ ഉണ്ടാക്കിയിട്ടുണ്ട്...പ്രാദേശിക പകിടകളി രാഷ്ട്രിയക്കാര്‍ സ്വന്തം പ്രതിമകള്‍ നാട്ടുകാരുടെ ചിലവില്‍ ഉണ്ടാക്കി സ്ഥാപിക്കുന്നുമുണ്ട്..ഏതും പോരാഞ്ഞ്‌ ഹസരെയണ്ണനും പറയുന്നു പ്രതിമ വേണമെന്ന്.. ഇങ്ങനെ എല്ലാവരും പ്രതിമകളായി മഴയും വെയിലും കൊണ്ട് കാക്കയും തൂറി കവലകളില്‍ നില്‍ക്കുമ്പോള്‍ ഒരു ചെയ്ഞ്ച് ആവശ്യമാണ്. അങ്ങനെയാണ് അമ്പലമെന്ന ആശയം വന്നത്.. അതാകുമ്പോള്‍ കാറ്റും വെയിലും മഴയും കൊള്ളേണ്ട നല്ല സുഖയിരുപ്പിരിക്കാം. ഭക്തര്‍ വണ്ടിപിടിച്ചു എത്തിക്കോളും.. ഭണ്ടാരംവെച്ചു പിരിവും തുടങ്ങാം...
 രാഷ്ട്രപിതാവ് ഗാന്ധിജിയാണെന്നു പറയുമ്പോള്‍ മാതാവ് ആരാണെന്ന ചോദ്യം അവശേഷിച്ചിരുന്നു; ഇനിയിപ്പോള്‍ അതിനും ഉത്തരമായി... ഗാന്ധിജി ഒറ്റത്തുണിയുംച്ചുറ്റി കട്ടിക്കണ്ണടയുംവെച്ചു വടിയുംകുത്തി കവലകളില്‍ നില്‍ക്കുമ്പോള്‍; ഇതിപ്പോ കിരീടവും ചെങ്കോലുമൊക്കെ പിടിച്ചാണ് നില്‍പ്പ് ഒരു മാറ്റം വേണമല്ലോ.. ഗാന്ധിജിയുടെ കാലത്തേ ദരിദ്രമെല്ലാം മാറി രാജ്യം സമ്പന്നതയുടെ ഉത്തുംഗ ശൃംഗത്തിലെത്തിയിരിക്കുന്നു എന്നതാണ് ഇതിലെ സൂചന... ഇനിയിപ്പോ പട്ടിണിയുടെ ലക്ഷണമായ ഗാന്ധിപ്രതിമകളെല്ലാം മാറ്റി ഇമ്മാതിരി ദേവി പ്രതിമകള്‍ സ്ഥാപിക്കാം...

 കുത്തക മതങ്ങളുടെ കസ്റ്റഡിയിലുള്ള ബൂര്‍ഷ്വാ ദൈവങ്ങളെ വിളിച്ചിട്ട് ഇപ്പോള്‍ കാര്യമൊന്നുമില്ല...അവരൊക്കെ ഉറക്കത്തിലാണ്. അരിവില, ഗ്യാസ് വില, എണ്ണവില ഇതെല്ലാം രായ്ക്കുരാമാനം ചൊവ്വായിലേക്ക് വിട്ട റോക്കറ്റ് പോലെ കുതിക്കുകയാണ്.. ഭ്രമണപഥം തെറ്റുമെന്നോ പോയപോലെ തിരിച്ചുവരുമെന്നോയുള്ള പ്രതീക്ഷ വേണ്ട.. ചൊവ്വയിലേക്ക് പോയ റോക്കറ്റിനെക്കാള്‍ വേഗത്തിലാണ് വിലകയറിപ്പോകുന്നത്.. പക്ഷെ നമ്മുടെ അനൂപ്‌ മന്ത്രിപറഞ്ഞത് കേരളത്തില്‍ വിലക്കയറ്റമേ ഇല്ലായെന്നാണ്. മന്ത്രി അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ബൂര്‍ഷ്വാ ദൈവങ്ങളൊന്നും സാധരണക്കാരന്‍റെ പ്രാര്‍ഥന കേള്‍ക്കണമട്ടില്ല.. ഇനിയിപ്പോ ഒറ്റ രക്ഷയേയുള്ളൂ സോണിയാ മാതാവിന്‍റെ അമ്പലത്തില്‍ നേര്‍ച്ചകൊടുക്കുക..തീര്‍ഥാടനം നടത്തുക. അധികാരം കൈയ്യിലുള്ള ജീവനുള്ള ദൈവമാകുമ്പോള്‍ ഭക്തരുടെ അപേക്ഷയില്‍ വേണമെങ്കില്‍ തീരുമാനമെടുക്കാം... കാലക്രമത്തില്‍ മാഡം ഇന്ത്യയുടെ പൊതുദൈവമാകാനും സാദ്ധ്യതയുണ്ട്.. പാര്‍ട്ടിയിലുള്ളവരെല്ലാം മാഡത്തെ ദൈവമായി ആരാധിക്കണമെന്നൊരു ഫത്വവ ഇറക്കിയാല്‍ മതി.. എല്ലാ പഞ്ചായത്തിലും സോണിയ അമ്പലങ്ങള്‍ നിര്‍മ്മിക്കണമെന്നും അതിനുള്ളില്‍ പ്രതിമസ്ഥാപിച്ച് പൂജകള്‍ ആരംഭിക്കണമെന്നും ഓര്‍ഡര്‍ ഇറക്കണം... ഈ അമ്പലങ്ങളിലെ പൂജാരിമാരെ മാത്രമേ മേലില്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിയമിക്കുവെന്നും പറയണം... പട്ടിണിക്കും വിലക്കയറ്റത്തിനും  അഴിമതിക്കും പരിഹാരമായി എല്ലാ വീടുകളിലും സോണിയാപ്രതിമകള്‍ സ്ഥാപിച്ച് ജപാര്‍ച്ചനകള്‍ നടത്താന്‍ ജനങ്ങളെ ഉദ്ബോദിപ്പിക്കണം.... ഭക്തര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ കൊടുക്കാവൂ.. മാത്രമല്ല വര്‍ഗ്ഗിയതയുടെ മുനയൊടിക്കാന്‍ ഏറ്റവും നല്ല മര്ഗ്ഗവുമാണ് ഇത്തരം സെക്യൂലര്‍ ദൈവങ്ങള്‍... ദേവി മഹാമായേ രക്ഷിക്കണേ... പത്തുകൊല്ലം ഭരിച്ചപ്പോള്‍ നാടിനുണ്ടായ ആകെയൊരു ഗുണം... ആം ആദ്മി പോലുള്ള ഒരു പാര്‍ട്ടിക്ക് രാജ്യതലസ്ഥാനത്ത് അധികാരത്തില്‍ വരാന്‍ കഴിഞ്ഞുവെന്നതാണ്.. അത് വലിയൊരു മാറ്റം തന്നെയാണ്... ഈ മാറ്റം രാജ്യംമുഴുവന്‍ വരണമെങ്കില്‍ കവലകള്‍ത്തോറും ഇത്തരം അമ്പലങ്ങള്‍ വരണം... അന്നം മുട്ടിക്കുന്ന ദൈവത്തെ കണികണ്ട് ജനം ഉണരണം... ആം ആദ്മികള്‍ക്ക് ചൂല്‍ കയ്യിലെടുക്കാനുള്ള ഊര്‍ജം ഈ അമ്പലങ്ങള്‍ തരുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവും വേണ്ട...അതൊരു വലിയ കാര്യമല്ലേ ... അതുകൊണ്ട് അമ്പല നിര്‍മ്മാണവും പ്രതിഷ്ടാസ്ഥാപനവും നടക്കട്ടെ...

9 comments:

  1. സജിത്ത്January 10, 2014 at 1:25 PM

    ദേവിമാരുടെ ശില്പങ്ങള്‍ നാടുനീളെ സ്ഥാപിക്കട്ടെ ...പൂജാരിമാര്‍ക്ക് പണിയില്ലാതെ ഇരിക്കുവാ....

    ReplyDelete
  2. ഭാരതം ഒരു ഭ്രാന്താലയം..........അതിന്‍റെ ഒരു കുറവ് മാത്രമേ ഭാരതത്തില്‍ ഉള്ളൂ.. ഓം സോണിയാ ഗാന്ധി നമഹ.. ഞങ്ങളെ അനുഗ്രഹിക്കേണമേ... അഴിമതി എങ്ങനെ ചെയ്യണം എന്ന് നീ മാര്‍ഗ ദര്‍ശനം എകണേ.. ദുഷ്ട ശക്തികളായ സി.ബി.ഐ, ലോക് പാല്‍ എന്നിവയില്‍ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ..??

    ReplyDelete
  3. ഇപ്രവശ്യത്തോടെ തോറ്റുതുന്നം പാടും ..പിന്നെ പൂജയും അമ്പലവുമായി കഴിയാം ..എന്തൊരു ദീര്‍ഘവീക്ഷണം ............

    ReplyDelete
  4. വിശ്വാസികള്‍ പെരുകട്ടെ!
    ആശംസകള്‍

    ReplyDelete
  5. ഇവരെല്ലാംതന്നെ താന്‍ ദൈവമാണെന്ന് സ്വയമങ്ങു പ്രഖ്യാപിക്കും;...

    all major religion does this too.. so i do not see a difference here!!!

    ReplyDelete
  6. പത്തുകൊല്ലം ഭരിച്ചപ്പോള്‍ നാടിനുണ്ടായ ആകെയൊരു ഗുണം... ആം ആദ്മി പോലുള്ള ഒരു പാര്ട്ടി്ക്ക് രാജ്യതലസ്ഥാനത്ത് അധികാരത്തില്‍ വരാന്‍ കഴിഞ്ഞുവെന്നതാണ്.. അത് വലിയൊരു മാറ്റം തന്നെയാണ്... ഈ മാറ്റം രാജ്യംമുഴുവന്‍ വരണമെങ്കില്‍ കവലകള്ത്തോറും ഇത്തരം അമ്പലങ്ങള്‍ വരണം... അന്നം മുട്ടിക്കുന്ന ദൈവത്തെ കണികണ്ട് ജനം ഉണരണം... ..ആ പറഞ്ഞതു ന്യായം.

    ReplyDelete
  7. ഇറ്റാലിയന്‍ ദേവി

    ReplyDelete