**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, January 14, 2014

എഴുന്നോള്ളുന്നു രാജാവ് എഴുന്നോള്ളുന്നു......


വിദ്യാധാരന്‍റെ വ്യാകുലചിന്തകള്‍ 
 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 ‘’’അപ്പത്തിന് കൂട്ടാന്‍ കരിമീനും കോഴിയും; നാടന്‍ രുചിയില്‍ മതിമറന്ന് രാഹുല്‍: ആലപ്പുഴ: കോഴിവറുത്തതും കരിമീന്‍ പൊരിച്ചതും കൊഞ്ച് മസാലയും മേശപ്പുറത്ത് നിരന്നു. ഓരോ പാത്രത്തിലെയും വിഭവങ്ങളെടുത്ത് രാഹുല്‍ രുചിച്ചുനോക്കി. ഒടുവില്‍ എല്ലാ പാത്രത്തില്‍നിന്നും ഓരോന്നും തന്റെ പാത്രത്തിലേക്ക് കോരിയിട്ടു. നാടന്‍ രുചിയില്‍ മതിമറന്ന രാഹുല്‍ നാല് അപ്പവും കറിയും സ്വാദോടെ കഴിച്ചു. കരിമീന്‍ പൊരിച്ചത് സ്​പൂണ്‍ കൊണ്ടെടുത്തപ്പോള്‍ നേതാക്കളിലാരോ മുള്ളുണ്ടെന്ന് പറഞ്ഞതോടെ പെട്ടെന്ന് പിന്‍വാങ്ങി. ഭക്ഷണശേഷം ഒരു കമന്റും- 'കോഴി വറുത്തത് സൂപ്പര്‍'………………’’’’’’’’’’’.ഈ വാര്‍ത്ത‍ വായിച്ചുകൊണ്ടിരിക്കെ വിദ്യാധരന്‍റെ വായില്‍ കപ്പലോടിക്കാന്‍ പാകത്തില്‍ ഉമിനീര്‍ നിറയുന്നു...

“രമണിയേയ് ഇന്നുച്ചയ്ക്ക് ഊണിനു കരിമീനും ചിക്കനും ആയാലോ..”

“ദേ, മിണ്ടാതിരുന്നോ. ഉള്ള കഞ്ഞീം ചമ്മന്തീം മിണുങ്ങിയാ മതി.. പലചരക്ക് കടയിലെ കഴിഞ്ഞമാസത്തെ  പറ്റുകാശ് കൊടുത്തുകഴിഞ്ഞിട്ടില്ല.. അപ്പോഴാ ഒരു കരിമീന്‍..”

വായില്‍ നിറഞ്ഞ ഉമിനീര്‍ പൊടുന്നനെയങ്ങുമിണുങ്ങി... വാര്‍ത്ത‍ ഒന്നുകൂടി വായിച്ചു നിര്‍വൃതിയടഞ്ഞു.... ഭാഗ്യവാന്‍,,,,,, ആശാന്‍റെ തലയിലെ വര; അടുത്ത ജന്മത്തിലെങ്കിലും എന്‍റെ എവിടെയെങ്കിലും വരയ്ക്കണേ.....

“””””””””നൂറനാട് കെ.സി.എം. ആസ്പത്രിക്ക് മുന്നില്‍ കൂടിനിന്ന നഴ്‌സുമാര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഇടയിലേക്ക് ഇറങ്ങിനിന്ന് സ്‌നേഹാഭിവാദ്യം നല്‍കിയാണ് പദയാത്രയുടെ പിന്നിലേക്ക് രാഹുല്‍ ചേര്‍ന്നത്.നൂറനാട് പത്താംകുറ്റിയില്‍ രാഹുല്‍ ജാഥയ്‌ക്കൊപ്പം പെട്ടെന്ന് നടന്നുനീങ്ങുകയായിരുന്നു. അരികില്‍നിന്നവരുടെ തോളില്‍ തട്ടി, കൈകൊടുത്ത്, വഴിയരികില്‍ നിന്നവരെ അഭിവാദ്യംചെയ്ത് ചെറുപുഞ്ചിരിയോടെ രാഹുല്‍ നീങ്ങുമ്പോള്‍ പ്രവര്‍ത്തകര്‍ ആവേശത്തോടെ ഇരമ്പിയാര്‍ത്തു. ഷാളണിയിച്ചും കെട്ടിപ്പിടിച്ചും സ്‌നേഹപ്രകടനം കാട്ടുന്നവരില്‍നിന്ന് കുതറി ആശാന്‍കവലയ്ക്ക് സമീപംവച്ച് പോലീസ് വാഹനത്തിന്റെ മുകളിലേക്ക് രാഹുല്‍ കയറി. ഒപ്പം സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെയും വിളിച്ചിരുത്തി. പദയാത്രികരെയും നാട്ടുകാരെയും അഭിവാദ്യം ചെയ്തു.”””””........ആ കരസ്പര്‍ശനമേറ്റ എത്രയേ മനുഷ്യജന്മങ്ങള്‍ ആനന്ദനിര്‍വൃതിയടഞ്ഞു..ആ പാദസ്പര്‍ശമേറ്റ എത്രയോ കല്ലുകള്‍ ശാപമോഷം കിട്ടിയ അഹല്യകളായി മാറി...ഭക്തരുടെ കണ്ണുകള്‍ നിറഞ്ഞു അവര്‍ ആനന്ദാധിക്യത്താല്‍ തങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ചു വഴിയില്‍ വിരിച്ചു... വഴിയരുകിലുള്ള തെങ്ങില്‍ പെടച്ചുകയറി കരിക്കുകള്‍ കൂട്ടത്തോടെ വെട്ടിത്താഴയിട്ടു..കുരുത്തോലകള്‍ വലിച്ചുകീറി റോഡില്‍ നിരത്തി...ആമേന്‍ ആമേന്‍...  

‘’’’’’രാഹുല്‍ തുള്ളിമരുന്ന് നല്‍കി ആദില്‍ താരമായി:
തുറവൂര്‍(ആലപ്പുഴ): രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത തുറവൂര്‍ സന്ദര്‍ശനത്തില്‍ താരമായത് രണ്ടരമാസം പ്രായമുള്ള ആദില്‍ ആയുഷ്‌ദേവ്. രാഹുലിന്റെ കൈയില്‍നിന്ന് ആദില്‍ ആദ്യമായി പോളിയോ തുള്ളിമരുന്ന് നുണഞ്ഞു. ആദിലിനെ കൊഞ്ചിക്കാനും രാഹുല്‍ മറന്നില്ല. പ്രതിരോധ മരുന്നിനായി തുറവൂര്‍ ആസ്​പത്രിയിലെത്തിയപ്പോഴാണ് ആദില്‍ താരമായത്…………’’’’’’’പച്ചവെള്ളം പോലും അത്ഭുത മരുന്നായി മാറുന്ന അത്യപൂര്‍‍വകാഴ്ച്ചയ്ക്ക് ആയിരങ്ങള്‍ സാക്ഷിയായി... ആസ്പത്രികളില്‍ അഡ്മിറ്റായ രോഗികള്‍ സുഖപ്പെട്ടു... പനി വിട്ടുപോയി, വയറ്റിളക്കം നിലച്ചു, മുഴ അപ്രത്യക്ഷമായി..ചൊറി ചിരങ്ങ് എല്ലാം ഒറ്റ നിമിഷംകൊണ്ട് അപ്രത്യക്ഷമായി....ഹല്ലേലൂയ..
 ഭാവി പ്രധാനമന്ത്രിയായി പ്രമുഖ രാഷ്ട്രിയകക്ഷി ഉയര്‍ത്തിക്കാട്ടുന്ന നേതാവിന്‍റെ ഗിമിക്കുകളെക്കുറിച്ച്...വലിയ പാരമ്പര്യം അവകശപ്പെടുന്ന ഒരു പത്രമുത്തശിയുടെ പൈങ്കിളി വിവരണങ്ങളും അവയുടെ വിട്ടുപോയ  ഭാഗങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌... കരിമീന്‍ പൊളിച്ചു തിന്നതും, പോലിസ് വാഹനത്തിന്‍റെ മുകളില്‍ ഓടിക്കയറിയതും കുഞ്ഞിന്‍റെവായില്‍ തുള്ളിമരുന്ന്‍ ഒഴിച്ചു കൊടുത്തതുമാണ് പ്രധാന യോഗ്യതകള്‍.... ഭാവി പ്രധാനമന്ത്രി രാജ്യത്തെക്കുറിച്ചോ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചോ പ്രതീക്ഷ നല്‍കുന്ന ഒന്നും പറഞ്ഞുകണ്ടില്ല... ഇത്തരം റോഡ്‌ ഷോകളാണ് പ്രധാന മന്ത്രിയാകാനുള്ള യോഗ്യതയായി പറയുന്നതെങ്കില്‍ കഷ്ടം... കുരങ്ങന്‍റെ കൈയ്യില്‍ പൂമാല എന്നേ പറയാനുള്ളൂ...
 അപ്പവും, കോഴിക്കറിയും, കരിമീന്‍ പൊള്ളിച്ചതും റെഡിയാക്കി മേശപ്പുറത്തു കിട്ടിയാല്‍ അത് അകത്താക്കാന്‍ പ്രധാനമന്ത്രിക്ക് പഠിക്കണമെന്നില്ല... ഇതുപോലൊരു സദ്യ മൂന്നുനേരവും മുടക്കമില്ലാതെ കിട്ടണമെന്നാണ് ഏതൊരു ഇന്ത്യക്കാരന്റെയും ആഗ്രഹം.... മൂന്നുകോടിജനങ്ങളില്‍  രണ്ടരക്കോടിക്കും ഇതു കിട്ടാറില്ല,,, ഒന്നരക്കോടിയോളം ആളുകള്‍ കോഴിക്കാലും അപ്പവും കരിമീന്‍ വറുത്തതുപോയിട്ട് നേരെചൊവ്വേ മൂന്നുനേരവും കഞ്ഞിയും ചമ്മന്തിയും പോലും കഴിക്കാന്‍ പറ്റാത്തവരാണ്... അതുകൊണ്ട് വായില്‍ വെള്ളമൂറുന്ന ഇത്തരം സദ്യകള്‍ ഒസ്സില്‍ ആസ്വധിക്കാനുള്ള എളുപ്പവഴിയാണ്  പ്രധാനമന്ത്രി പദമെങ്കില്‍ അങ്ങനെയൊരു നേതാവിനെ ഈ നാടിനാവശ്യമില്ല...
 പോലിസ് വാഹനത്തിന്‍റെ മുകളിലേക്ക് ഓടിക്കയറുകയും അനുയായികളെ വലിച്ചു കയറ്റുകയും അതിന്‍റെ പുറത്തിരുന്നു ഭക്തര്‍ക്ക് ദര്‍ശനം നല്‍കുകയും ചെയ്യുന്നത് തികഞ്ഞ ഭോഷത്വം തന്നെയാണ്... അനര്‍ഹമായി കിട്ടുന്ന  അധികാരത്തിന്‍റെ ഉന്മാദമാണ് ഇത്തരം ഗിമിക്കുകള്‍ കാണിക്കുന്നതിന്‍റെ പിന്നില്‍... ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഇത്തരം ഗിമിക്കുകള്‍ കാണിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു... വഴിയരുകില്‍ മുഖം കാണിക്കാന്‍ ആയിരങ്ങള്‍, വഴിയില്‍ പുഷ്പവൃഷ്ടി നടത്താന്‍ ബാലികമാര്‍, ദൈവത്തെ തൊഴാന്‍ കൂപ്പുകൈയ്യോടെ കന്യാസ്ത്രികള്‍..... ഇതൊക്കെ; ജനത്തെ അധികാരത്തിന്‍റെ ഉരുക്കുമുഷ്ടികൊണ്ട് അടക്കി ഭരിച്ചിരുന്ന മഹാരാജാക്കന്മാരുടെ എഴുന്നള്ളത്തിനു ചേരുന്ന വിവരണങ്ങളാണ്.... ഈ കോപ്രായങ്ങള്‍ കണ്ടുകൊണ്ട് ഇതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്‍റെ ഭരണസാരഥിയ്ക്ക് വേണ്ട യോഗ്യതയെന്ന് പറയാന്‍ നാണമില്ലേ... ഇതിങ്ങനെ തുടര്‍ന്നാല്‍ രാജാവിതാ ഉടുതുണിയില്ലാതെ നടക്കുന്നവെന്നു ഈ നാട് വിളിച്ചുപറയും....
  ജനത്തിനുവേണ്ടത് അനുകൂലമായ ജീവിതസാഹചര്യങ്ങളാണ് അഴിമതി രഹിതഭരണമാണ്... നിത്യോപയോഗ സാധനങ്ങളുടെ  സുഗമമായ ലഭ്യതയാണ്... അല്ലാതെ നേതാവ് തിന്നുന്നതു നോക്കി വെള്ളമിറക്കാനുള്ള അവസരമല്ല...
 ജനങ്ങള്‍ക്ക് വേണ്ടത് നിക്ഷ്പക്ഷമായ നീതിനിര്‍വഹണവും ക്രമസമാധാനവുമാണ്... അല്ലാതെ പോലിസ് വാഹനത്തിന്‍റെ മുകളില്‍ ക്കയറി ആര്‍ത്തുവിളിക്കുന്ന ധാര്ഷ്ട്യമല്ല...
 സര്‍ക്കാര്‍ ആശുപത്രികളില്‍ ശരിയായ ചികല്‍സ കിട്ടാതെ രോഗികള്‍ വലയുമ്പോള്‍... മരുന്നുകള്‍ക്ക് അനിയന്ത്രിതമായ വിലക്കയറ്റം സൃഷ്ടിച്ചുകൊണ്ട് മരുന്നുകമ്പനികള്‍ ജനങ്ങളെ ചൂഷണം ചെയ്യുമ്പോള്‍... അതിനെതിരെ ചെറുവിരല്‍ പോലും അനക്കാതെ... പൈങ്കിളി വാര്‍ത്തകള്‍ക്കുവേണ്ടി കുഞ്ഞിന്‍റെ വായില്‍ തുള്ളിമരുന്ന് ഇറ്റിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന രാഷ്ട്രിയ പാപ്പരത്തമല്ല ജനം ആഗ്രഹിക്കുന്നത്... ഉച്ചിഷ്ടവും എച്ചിലും പെറുക്കുന്ന വാലാട്ടികള്‍ ഇതൊക്കെ വലിയ വാര്‍ത്തയായി അവതരിപ്പിക്കും... കാരണം മേശയില്‍ നിന്നും വീഴുന്ന എല്ലിന്‍ കഷണത്തിലാണ് അവരുടെ നോട്ടം... രാജാവ് തുണിയില്ലാതെ നടക്കുമ്പോഴും  അവര്‍ പറയും സര്‍വ്വാഭരണവിഭൂഷിതനാണെന്ന്... പക്ഷെ കണ്ടുനില്‍ക്കുന്ന ആം ആദ്മികള്‍ പറയും ദേ തുണിയുടുക്കാതെ നടക്കുന്ന ഭ്രാന്തനെന്നു...........

  വഴിയിലൂടെ വെളിവില്ലാതെ ഓടുക... വഴിയരുകില്‍ കാണുന്ന ചായക്കടയില്‍ ഓടിക്കയറി മസാലദേശ കഴിക്കുക... മുറുക്കാന്‍കടയില്‍ സോഡാ തപ്പുക.. പോലിസ് വാഹനത്തില്‍ ഓടിക്കയറുക.. ചാടിയിറങ്ങുക... നേഴ്സിന്‍റെ കൈയ്യില്‍ നിന്നും മരുന്നുവാങ്ങി കുഞ്ഞിന്‍റെ വായില്‍ ഒഴിക്കുക... ഇത്തരം വിക്രിയകള്‍ രാഷ്ട്രിയ പക്വതയുടെ ഉത്തമലക്ഷണമാണെന്നും  പ്രത്യേകിച്ചും ഇതൊക്കെയാണ്  ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനുള്ള  വേണ്ടുന്ന അടിസ്ഥാനയോഗ്യതകളെന്നും പറയുന്നവരോട് സഹതപിക്കാനേ ആവൂ.. ഇത്തരം വിക്രിയകള്‍   കാണിക്കുന്നവര്‍ക്ക് അപ്പവും കോഴിയും കരിമീന്‍ വറുത്തതും കൊടുത്തു വയറുനിറയ്ക്കുക എന്നത് ഒരു മഹത്തായ സാമൂഹ്യസേവനവുമാണ്‌ അതുപറയാതിരിക്കാന്‍ വയ്യ.........ഭാവി പ്രധാനമന്ത്രിയെക്കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടിക്കഴിഞ്ഞു... കഴുത്തില്‍ക്കിടക്കുന്ന സ്വര്‍ണ്ണമാല നാട്ടുകാരെ കാണിക്കാന്‍ ഷര്‍ട്ടിന്‍റെ ബട്ടന്‍സ് അഴിച്ചിട്ടു നടക്കുന്നവരോട് ഒരു ചോദ്യം നിങ്ങള്‍ക്ക്  സ്വര്‍ണ്ണ അരഞ്ഞാണം  ധരിക്കാന്‍ അവസരം കിട്ടിയാല്‍ പൊതുജനം എന്തൊക്കെ കാണേണ്ടിവരും.... ആം ആദ്മികളെ സ്വര്‍ണ്ണ അരഞ്ഞാണം കൊടുക്കല്ലേ,,, പകരം ചൂല്‍ എടുത്തോളൂ... 

14 comments:

  1. 1000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000likes

    ReplyDelete
  2. അമൂല്‍ ബേബിയുടെ നാടകം...

    ReplyDelete
  3. ഭാവിപ്രധാനമന്ത്രിയെ ഇങ്ങനെ അപഹസിയ്ക്കരുത് കേട്ടോ
    ആ കുടുംബത്തില്‍ ജനിയ്ക്കുക എന്നാല്‍ അത്ര നിസ്സാരമാണോ?

    ReplyDelete
  4. ഇതൊന്നും ചെയ്യാതിരുന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആകാന്‍ കഴിയില്ലെന്ന് ഏറ്റവും കൂടുതല്‍ പ്രധാനമന്ത്രിമാരെ സൃഷ്ടിച്ച കോണ്‍ഗ്രസിന്‌ അറിയാം .. ഇതൊന്നും ചെയ്യാത്ത മന്ദബുദ്ധികളെ ആരാ ഹീറോ ആക്കുക ?ഹീറോ ആയിട്ടുള്ളവര്‍ ഇതൊക്കെ ചെയ്യും ,ചെയ്യണം ,ഇല്ലെങ്കില്‍ ഞങ്ങള്‍ വോട്ടു ചെയ്യില്ല

    ReplyDelete
    Replies
    1. ചെറിയ തിരുത്ത് "ഏറ്റവും കൂടുതല്‍ പ്രധാന മന്ത്രിമാരെ സൃഷ്ടിച്ച "ഗാന്ധി ഫാമിലി" .

      Delete
    2. ഗാന്ധി ഫാമിലി എന്ന് ആരാ പറഞ്ഞത് ഗന്ധിഉടെ പേര് മോഷ്ടിച്ച ഫാമിലി...

      Delete
  5. സന്തോഷ്‌January 14, 2014 at 7:43 PM

    ആടിക്കളിക്കടാ കുഞ്ചിരാമാ ...എന്നൊക്കെ കേട്ടിട്ടില്ലേ... നമുക്ക് ഗാലറിയില്‍ ഇരുന്നു കളികാണാം .

    ReplyDelete
  6. ഹ ഹ അടിപൊളി മാഷേ ,,,ചിന്തനീയം ..

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. Wonderfully created to make it thought provoking

    ReplyDelete
  9. വിശ്വംഭരന്‍January 16, 2014 at 7:48 AM

    വീട്ടിലെ കാരണവര്‍ക്ക് അടുപ്പിലും സ്ഥാപിക്കാം എന്നാണല്ലോ പ്രമാണം ... സുരക്ഷയ്ക്ക് വേണ്ടിയാണ് വണ്ടിപ്പുറത്തു കയറിയതെന്നാണ് ഇപ്പോള്‍ വാദം... സുരക്ഷയ്ക്ക് വേണ്ടി വണ്ടിയ്ക്കകത്തു കയറുന്നത് കണ്ടിട്ടുണ്ട്...പുറത്തു കയറുന്നത് ആദ്യം കാണുകയാ...ഇനി എന്തൊക്കെ കാണണം ...

    ReplyDelete
  10. നമ്മളൊക്കെ എന്തേ അതുപോലെ ജനിക്കാഞ്ഞത്?

    ReplyDelete
  11. നന്നായിരിക്കുന്നു മാഷെ!

    ReplyDelete
  12. Really thought provoking to reach public mind....

    ReplyDelete