**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, February 6, 2014

ഇതിലുംഭേദം ഗോവിന്ദചാമിയെ കുളിപ്പിക്കുന്നതാണ്.


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

   ദാസാ;, എല്ലാത്തിനും അതിന്‍റേതായ സമയമുണ്ടെന്നു പറഞ്ഞപ്പോള്‍ ഇത്രേം നിരീച്ചില്ല... സമയത്തിന്‍റെ പൂര്ത്തികരണത്തില്‍ എല്ലാം സംഭവിക്കുമെന്നാണല്ലോ പ്രമാണം... ഇത്രേംകാലം സ്ത്രീശാക്തികരണമെന്നൊക്കെ പറഞ്ഞിട്ട് ഒരു പട്ടിപോലും തിരിഞ്ഞുനോക്കിയിട്ടില്ല; എന്നാലിപ്പോള്‍ സ്ത്രീകളുടെ സമയമാണ്.... കേരളത്തെ നിയന്ത്രിക്കുന്ന സമരങ്ങളൊക്കെ ഇപ്പോള്‍ സ്ത്രീകളുടെ കയ്യിലാണ്.. ഒരുവശത്ത് സ്ത്രീകളുടെ മുന്നേറ്റമായ ഒരു വന്‍യാത്ര വടക്കുനിന്നു ആരംഭിച്ചുകഴിഞ്ഞു.യാത്ര കടന്നുപോകുന്ന വഴികളില്‍ സ്ത്രീകളുടെ വന്‍മുന്നേറ്റമാണ് ദ്രെശ്യമാകുന്നത്.. സ്ത്രീ പീഡനങ്ങള്‍ നിലച്ചുകഴിഞ്ഞു... പീഡകരെല്ലാം പിടിയിലായിക്കഴിഞ്ഞു.. ഇനി ശിക്ഷ നടപ്പാക്കിയാല്‍ മാത്രം മതി.. വിതുരകേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടതാണ് മുന്നേറ്റം തുടങ്ങിക്കഴിഞ്ഞശേഷംവന്ന ആദ്യ സംഭവം.ഇനിയെത്ര വരാന്‍ കിടക്കുന്നു...എല്ലാ കേസുകളിലും സ്ത്രീ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.. ഇനിയിപ്പോ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഗോവിന്ദചാമിയെ വെറുതെവിട്ടെന്നും കേള്‍ക്കാം...അതാണ്‌ നമ്മുടെ മുന്നേറ്റയാത്ര. നാടും നഗരവും ഇളക്കി മറിച്ചുകൊണ്ടാണ് അത് തെക്കോട്ടു നീങ്ങുന്നത്. ഈ മുന്നേറ്റയാത്രയില്‍ത്തട്ടി പല പ്രമുഖര്‍ക്കും പരിക്കുപറ്റുന്നതായാണ് വിവരം. അവസാനം ആരെയൊക്കെ തെക്കോട്ട് എടുക്കേണ്ടിവരുമെന്നു നോക്കിയിരുന്നു കാണാം... എന്നാല്‍ ഈ പരിപാടികളെല്ലാം ആണുങ്ങള്‍ കര്‍ട്ടനുപിന്നില്‍ മറഞ്ഞിരുന്നു നടത്തുന്ന സ്പോണ്‍സേര്‍ട് പരിപാടിയാണെന്നും, ഈ സമരങ്ങളില്‍ സ്ത്രീകള്‍ വെറും ബിനാമികള്‍ മാത്രമാണെന്നും ദോഷദൃക്കുകള്‍ പറഞ്ഞുപരത്തുന്നുണ്ട്... പച്ചവെള്ളം പോലും ചവച്ചിറക്കുന്ന മലയാളികള്‍ അതു വിശ്വസിക്കില്ലായെന്നു ഉറപ്പാണ്‌... കാരണം അത്ര നിഷ്കളങ്കമാണ് സ്ത്രീകള്‍ നയിക്കുന്ന സമരങ്ങളുടെ ഉദേശ്യം..

  മാസക്കണക്കില്‍ നോക്കിയാല്‍ ഇതു കന്നിമാസമല്ലെങ്കിലും മൊത്തത്തില്‍ ചില അനുകൂലങ്ങളാണ് കാണുന്നത്. അതുകൊണ്ട് ഭയക്കേണ്ട ആവശ്യമില്ല... സ്ത്രീജനങ്ങള്‍ സമൂഹത്തിന്‍റെ മധ്യഭാഗത്തേയ്ക്ക് ഇറങ്ങിവന്ന് മുന്നേറ്റ യാത്രകള്‍ നടത്തുന്നതും സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതുമായ കാഴ്ചയാണ് ഈ വര്‍ഷാരംഭത്തില്‍ത്തന്നെ കാണുന്നത്... വടക്കുനിന്നു പുറപ്പെട്ട  മുന്നേറ്റയാത്ര   കാസര്‍ഗോഡും കണ്ണൂരും സ്ത്രീമുന്നേറ്റം ഉറപ്പാക്കിക്കൊണ്ട് വയനാട്ടില്‍ എത്തിനില്‍ക്കുന്നു... കണ്ണൂരില്‍ എത്തിയപ്പോള്‍ പ്രതിപക്ഷ നേതാവിനോട് പോയി തൂങ്ങി ചാവാനാണ് വനിതാ ജാഥാ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.. വളരെ നല്ല സംസാരം... പ്രതിപക്ഷനേതാവ് തൂങ്ങിച്ചാവണം പക്ഷെ സൂര്യനെല്ലിക്കേസിലെ നേതാവ് ബഹു,,മാന്യന്‍ എന്തരോ എന്തോ..... മുന്നേറ്റം  വയനാട്ടില്‍ എത്തിയപ്പോള്‍ അത് കോടതിയ്ക്ക് നേരെയായി.. കോടതിനിര്‍ദേശം പാലിച്ച് മൈക്ക് ഓഫാക്കാന്‍ ആവശ്യപ്പെട്ട പോലിസ് ഓഫീസറോട്, ഞങ്ങളോട് കളിച്ചാല്‍ തന്‍റെ തൊപ്പി തെറുപ്പിക്കുമെന്നാണ് വനിതാനേതാവിന്‍റെ പരസ്യഭീഷണി.. ഇനിയും പതിനൊന്നു ജില്ലകള്‍ കൂടി കടന്ന് ഈ സ്ത്രീമുന്നേറ്റയാത്ര തിരുവനന്തപുരത്തു എത്തുമ്പോള്‍ ഏറെക്കുറെ കേരളത്തിലെ സ്ത്രീമുന്നേറ്റം പൂര്‍ത്തിയാകും; ആരുടെയൊക്കെ തൊപ്പിതെറിക്കും, ആരൊക്കെ തൂങ്ങി ചാകേണ്ടിവരും, ആരുടെയൊക്കെ തന്തയ്ക്ക് വിളിക്കും എന്നൊക്കെ കാത്തിരുന്നുകാണാം..പുരഷന്മാരെ അപേക്ഷിച്ച് മാന്യതയുള്ള പെരുമാറ്റം എന്നൊക്കെ ധരിച്ചത് വെറുതെയായി... അല്ല അറിയഞ്ഞിട്ടു ചോദിക്കുവാ;  ജാഥ ക്യാപ്ടന്‍ വഴിനീളെ പൂരപ്പാട്ടുപാടി നിയമസംവിധാനങ്ങളടക്കം സകലരെയും തെറിവിളിക്കുന്നതാണോ നിങ്ങ ഉദേശിക്കുന്ന സ്ത്രീമുന്നേറ്റം...????


 ഇതുമാത്രമോ..!!! സ്ത്രീകളുടെ നേതൃത്വത്തില്‍ കിടിലന്‍ സമരങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്... ഒന്നു; ടിപിയുടെ വിധവ രമ നടത്തുന്ന നിരാഹാരസമരം.. രണ്ടു; കൊടിസുനി കിര്‍മ്മണി ടീമിന്‍റെ കുടുബവനിതകള്‍ നടത്തുന്ന സമരം..രണ്ടു സമരങ്ങളും സ്പോണ്‍സേര്‍ഡ് സമരങ്ങള്‍ മാത്രമാണെന്ന് ഏതു കൊച്ചുകുഞ്ഞിനുമറിയാം...

 ടിപിവധത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപെട്ടു രമ നടത്തുന്ന സമരം ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീ നടത്തുന്ന സമരമെന്ന രീതിയില്‍ പ്രസക്തമെങ്കിലും... സിബിഐ അന്വേഷണത്തിന് ഉത്തരവ് ഇറക്കേണ്ടവര്‍ അതുചെയ്യാതെ സമരപ്പന്തലില്‍ പ്രസംഗങ്ങള്‍ നടത്തുമ്പോള്‍; അന്വേഷണം വേണ്ടവര്‍തന്നെ ഏതോ മൂഡസ്വര്‍ഗ്ഗത്തിലിരുന്നു ഗിമിക്കുകള്‍ ആസ്വദിക്കുമ്പോള്‍ ഈ സമരം എന്തിനുവേണ്ടിയെന്ന സംശയം ഉയരുന്നു.. സി ബി ഐ അന്വേഷണം പ്രഖ്യാപിക്കേണ്ട സര്‍ക്കാര്‍ അതിനു തയ്യാറാകാതെ രമയുടെ സമരത്തെ പിന്താങ്ങുന്നുവെന്നു പറയുന്നത്തിന്‍റെ ലോജിക് എന്താണ്... ഇതു രമയെ അപമാനിക്കുന്നതിനു തുല്യമാണ്... എന്തുകൊണ്ട് രമയ്ക്കിത് മനസിലാവുന്നില്ല...അതിനാല്‍തന്നെ  ഈ സമരം എഴുതി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് എന്നതില്‍ സംശയമില്ല... രമയും അതിനു കൂട്ടുനില്‍ക്കുന്നു എന്നത് തികച്ചും അപലപനീയമാണ്...

  രണ്ടാമത്തെ സമരം തിരുവനന്തപുരം ജയില്‍പടിക്കല്‍ നടത്തിവന്ന മെഗാഷോയാണ്... ടിപി വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച്  പ്രതികളുടെ കുടുംബാംഗങ്ങള്‍ നടത്തിവന്ന സമരമാണത്,,ഈ പരിപാടിയും സ്പോണ്‍സേര്‍ഡ് സമരമാണെന്ന് പറയപ്പെടുന്നു.. ഏതായാലും അന്വേഷണമെന്ന ഉറപ്പ് കിട്ടിയതിനാല്‍ ആ സമരം വിജയകരമായി അവസാനിച്ചു...ഒരു മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഗംഭീരമായ മനുഷ്യാവകാശം ഉണ്ടെന്നുള്ള കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.. അവരെ ആനയും അമ്പാരിയും നിരത്തി വേണം ജയിലിലേക്ക് സ്വീകരിക്കാന്‍... മാനസികഉല്ലാസത്തിനുവേണ്ട ഇന്റര്‍നെറ്റും മൊബൈലും എല്ലാം അവര്‍ക്ക് അര്‍ഹതപ്പെട്ടതാണ്... ശാരീരിക ക്ഷമതയ്ക്ക് വേണ്ടി എല്ലാ ദിവസവും ബിരിയാണി അടക്കമുള്ള ഭക്ഷണവും കൊടുക്കണം... പുറത്തിറങ്ങിയാല്‍ അവര്‍ക്കു വീണ്ടും ജോലിയില്‍ പ്രവേശിക്കേണ്ടതാണ്... അതുകൊണ്ട് അവരുടെ തടികേടാവുന്ന ഒരു പരിപാടിയും ജയിലില്‍ ഉണ്ടാവാന്‍ പാടില്ല.. അങ്ങനെ സംഭവിച്ചാല്‍ അവരുടെ കുടുംബത്തെ ആരു നോക്കും...അതുകൊണ്ട്  സൌജന്യറേഷന്‍ കൊടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.. ഗോവിന്ദ ചാമിയടക്കമുള്ള പ്രമുഖര്‍ക്ക് ബിരിയാണി വിളമ്പുമ്പോള്‍ കിര്‍മാണിക്കും കൊടിയോടും ഈ സര്‍ക്കാര്‍ വിവേചനം കാണിക്കാനേ പാടില്ല.. ഒന്നോര്‍ത്താല്‍ സരിതയും, ശാലുവും, സലിംരാജുമൊക്കെ ഭരണത്തിന്‍റെ ആണിക്കല്ല് ഇളക്കിയപ്പോള്‍ പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പ് തന്ന മഹാന്മാരാണ് കൊടിയും കിര്‍മ്മാണിയുമൊക്കെ അതുകൊണ്ട് അവരോടുള്ള കടപ്പാട് സര്‍ക്കാര്‍ വിസ്മരിക്കരുത്.. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇങ്ങനെയൊരു നിരാഹാരനാടകം വിജയകരമായി കളിക്കുമ്പോള്‍ അതിനുള്ള മാര്‍ഷല്‍ ആട്സ് നടത്തിയവരെ മറക്കുന്നത് ശരിയാണോ... പ്രതികളുടെ ഭാര്യം അമ്മേം നടത്തിവന്ന സമരം വളരെ ശരിയാണ്...സുനിയും മനോജുമൊക്കെ നല്ല കൊലാകാരന്മാര്‍ ആയതിനാല്‍ കേസിന്‍റെ സ്വഭാവം പരിഗണിച്ച് പ്രതികളെ ഏതെങ്കിലും റിസോട്ടിലെക്ക് മാറ്റാനുള്ള നടപടിയാണ് ഉടനെവേണ്ടത്.. കഴിയുമെങ്കില്‍ മികച്ച സേവനത്തിനയുള്ള അവാര്‍ഡിനു അടുത്തതവണ ഇവരുടെ പേരുകളും പരിഗണിക്കണം.. കൊല്ലപ്പെടുന്നവന്‍റെ വേദനയുടെ ഒരംശം പോലും സ്വന്തം ദേഹത്തുതാങ്ങാന്‍ കഴിവില്ലാത്ത ഭീരുക്കളാണ് കൊലയാളികളെന്ന സത്യം കുടുംബക്കാര്‍ക്കെങ്കിലും മനസിലായിരിക്കുന്നു...

വടക്കുനിന്നു വിട്ടിട്ടുള്ള സ്ത്രീ മുന്നേറ്റയാത്ര തിരുവനന്തപുരം പിടിക്കുമ്പോഴെയ്ക്കും  സമരങ്ങളൊക്കെയൊന്നു ഉഷാറാക്കണം. നിരാഹാരം കിടക്കുന്നവരും സമരം കിടക്കുന്നവരും എണിറ്റുപോകാതിരിക്കാന്‍ ബന്ധപ്പെട്ട സ്പോണ്സര്‍മാര്‍ നിതാന്തജാഗ്രത പുലര്‍ത്തെണ്ടതാണ്.. അവസാനം എല്ലാത്തിന്റെയും കൊട്ടിക്കലാശം പുത്തരിക്കണ്ടം മൈതാനത്തെയ്ക്ക് മാറ്റണം... ഈ രീതിയിലാണെങ്കില്‍ സ്ത്രീ സംവരണം തൊണ്ണൂറുശതമാനമാക്കിയാല്‍ എന്തു സംഭവിക്കുമെന്ന് നേരിട്ടുകാണാം... തൊപ്പിതെറുപ്പീരും തൂങ്ങിച്ചാവലും തല്ലിക്കൊല്ലലും, നിരാഹാരവും കൊലവിളിയുമൊക്കെ കഴിയുമ്പോള്‍ നേരം പാതിരാവാകും.. പിന്നെയാണ് പച്ചയായ ശക്തികരണം നടക്കുന്നത്; അതിങ്ങനെയാണ്  പരിപാടികഴിഞ്ഞാല്‍ വീട്ടില്‍പ്പോകാന്‍ ലൈറ്റുമായി കൂട്ടുവന്നിട്ടുള്ള അപ്പനും ആങ്ങളയും ഭര്‍ത്താവുമെല്ലാം പറഞ്ഞുറപ്പിച്ച സ്ഥാനാങ്ങളില്‍ നിന്നും മാറിയേക്കരുത്... മുന്നേറ്റവും തെറിവിളിയുമെല്ലാം വെട്ടത്തുമാത്രം ഇരുട്ടായാല്‍ മുന്നിലും പിന്നിലും ആളുവേണം...ചെമ്മീന്‍ തുള്ളിയാല്‍ മുട്ടുവരെ അതുകഴിഞ്ഞലോ.............. 
   
    ആസനത്തിലെവാലില്‍ കൊടിയുംചുറ്റി മുന്നേറ്റയാത്രയും പിന്നൊക്കയാത്രയുമൊക്കെയായി  തെക്കുവടക്ക് സര്‍വീസ് നടത്തി  തൊപ്പിതെറുപ്പിക്കാനും, തൂങ്ങിചാവാനുമൊക്കെ പറയുമ്പോള്‍ വിതുര പെണ്‍വാണിഭക്കേസിലെ പ്രതികളെല്ലാം മാന്യന്മാരായി പുറത്തിറങ്ങി.. സൂര്യനെല്ലിപെണ്‍കുട്ടിയുടെ അവസ്ഥ എന്തായി...അതിലെ പ്രതികളെല്ലാം എങ്ങനെ മഹാന്മാരായി??? മഹിളകള്‍ ഇത്തരത്തില്‍ മുന്നേറ്റയാത്ര നടത്തുന്നതിലും  നല്ലത് ഗോവിന്ദചാമിയെ എണ്ണതേച്ചുകുളിപ്പിക്കാന്‍ പോകുന്നതാണ്....

4 comments:

  1. ചക്കിക്കൊത്ത ശങ്കരന്‍ ...............പെണ്ണുങ്ങള്‍ക്ക് വെളിവ് പോയാല്‍ പിന്നെ തീര്‍ന്നു .

    ReplyDelete
  2. ഈ' മഹധിക്കു ഭര്‍താവ് ഉണ്ടെങ്കില്‍ അദ്ദേഹത്തെ സമ്മതിക്കണം....സമ്മതിച്ചാല്‍ മാത്രം പോര ഒരു അവാര്‍ഡും കൊടുക്കണം....

    ReplyDelete
  3. മഹിളകള്‍ ഇത്തരത്തില്‍ മുന്നേറ്റയാത്ര നടത്തുന്നതിലും നല്ലത് ഗോവിന്ദചാമിയെ എണ്ണതേച്ചുകുളിപ്പിക്കാന്‍ പോകുന്നതാണ്....

    ReplyDelete