**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, October 19, 2012

കുഞ്ഞുങ്ങളെക്കാള്‍ ഭേദം മൃഗങ്ങളോ?????


   
   അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ്‌ നമ്മളെ പലതിലേക്കും കൂട്ടികൊണ്ടുപോകുന്നത്.വര്‍ത്തമാനകാലത്തു കാണുകയും, കേള്‍ക്കുകയും, വായിക്കുകയുമൊക്കെ ചെയ്യുന്നകാര്യങ്ങള്‍ നമ്മളില്‍ ഭൂതകാലത്തിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്താറുണ്ട്.ഏകാന്തതയുടെ വിരിമാറില്‍ ഇരകാത്തിരിക്കുന്ന ഒരു വന്യമൃഗത്തിന് ഒരിക്കലും ഓര്‍മ്മകളിലെ വിരഹത്തിന്‍റെയും സ്നേഹത്തിന്‍റെയും നിശ്വനങ്ങള്‍ മനസിലാവുകയില്ല. അവരെ സംബന്ധിച്ച് ഇരതേടല്‍ മാത്രമാണ് ജീവിതം. എന്നാല്‍ മനുഷ്യജീവിതം ഇരതേടല്‍ മാത്രമല്ലല്ലോ.പരുപരുത്ത ജീവിതയാത്രകളില്‍ പാഠം ഉള്‍ക്കൊണ്ട് മനുഷ്യനാകാതെ;  സ്വയം പരുക്കനാക്കപ്പെട്ട് കോമാളികളാകുന്നവരോട്  സഹതപിക്കാനേ കഴിയു.


    മലയാളത്തിലെ ഒരു സിനിമാനടി ഒരു വാരികയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ ചില ഓര്‍മ്മകളെ ഉണര്‍ത്തുന്നു.എനിക്കവരോട് വിരോധമൊന്നുമില്ല;കാരണം അവരുടെ ചുറ്റുപാടുകള്‍ ആയിരിക്കാം അവരെ അങ്ങനെ പറയിച്ചത്, “അമ്മയാകാന്‍ ഇഷ്ടമില്ല.കുട്ടികളേക്കാള്‍ ഭേദം മൃഗങ്ങളാണ്.”തുടങ്ങിയ തരത്തിലുള്ള പ്രയോഗങ്ങളാണ് അവര്‍ പറഞ്ഞിരിക്കുന്നത്.പൊതുജനങ്ങള്‍ പ്രത്യേകിച്ച് സ്ത്രീപക്ഷവായനക്കാര്‍ ധാരാളമുള്ള വാരികകള്‍ ഒരു സെലിബ്രിറ്റിയുമായി അഭിമുഖം നടത്തുമ്പോള്‍ തങ്ങളുടെ സ്ത്രീവായനക്കാര്‍ക്ക് വേണ്ട വിഭവങ്ങളാണ് അധികവും വിളമ്പാറ്‌. തങ്ങളുടെ വായനക്കാരായ സ്ത്രീകളോട് മക്കളേക്കാള്‍ നല്ലത് മൃഗങ്ങളാണ്,മക്കളുടെ അപ്പികോരലും,കുളിപ്പിക്കലുമൊക്കെ നഷ്ടക്കച്ചവടമാണ്,മക്കള്‍ വലുതായാല്‍ പാരയായിരിക്കും,അതുകൊണ്ട് നാലുപട്ടികളെ വാങ്ങി വളര്‍ത്തു,വഞ്ചിതരാകാതിരിക്കു എന്നൊക്കെ ഒരു സ്ത്രീയേക്കൊണ്ട്തന്നെ പറയിപ്പിക്കുമ്പോള്‍ ഈ വാരിക എന്താണ് ഉദേശിക്കുന്നത്.നടി മൃഗങ്ങളെ ജനിപ്പിക്കട്ടെ, വളര്‍ത്തട്ടെ അത് അവരുടെ കാര്യം.ഇത്തരം വൃത്തികെട്ടആശയങ്ങളെ എന്തിനാണ് മുഖ്യധാരയില്‍ അവതരിപ്പിക്കുന്നത്????. ഒരു ഉളുപ്പുമില്ലാതെ ഇത്തരം വഷളത്തരങ്ങള്‍ പൊതുസമൂഹത്തിലേക്ക് വിളിച്ചുപറയുമ്പോള്‍ മനുഷ്യനായി പിറന്നവര്‍ക്കെല്ലാം വിഷമം തോന്നും. ഒരു നിമിഷം ഞാന്‍ എന്‍റെ അമ്മയെ ഓര്‍ത്തുപോയി.എന്‍റെ അമ്മ ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ ഈ ഞാന്‍ ഉണ്ടാകുമായിരുന്നോ. ഇന്ന് ഞാന്‍ വലിയ ആളാണ്‌.സ്വന്തമായി എനിക്ക് തീരുമാനങ്ങള്‍ എടുക്കാം, ആരോടും കണക്ക് പറയേണ്ട, ആരെയും വിമര്‍ശിക്കാം; പക്ഷെഒരുനാള്‍ ഞാനും കുഞ്ഞായിരുന്നു.എന്നെ എന്‍റെ മാതാപിതാക്കള്‍ ജനിപ്പിച്ച്, വളര്‍ത്തിയാതുകൊണ്ടാണ് ഞാന്‍ വലുതായത്.  എനിക്ക് മക്കള്‍വേണ്ട, ഞാന്‍ പ്രസവിക്കില്ലായെന്നു എന്‍റെ അമ്മ തീരുമാനിച്ചിരുന്നുവെങ്കില്‍; ഞാന്‍ ഈ ലോകത്ത് ഇന്ന് ഉണ്ടാകുമായിരുന്നില്ല. ചെറുപ്പകാലത്തെ പരിതാപകരമായ ചുറ്റുപാടില്‍ മക്കള്‍ക്ക്‌ വേണ്ടിയുള്ള അമ്മയുടെ  സഹനങ്ങള്‍,വേദനകള് എല്ലാം ഇപ്പോള്‍ ഓര്‍മയില്‍ വരുന്നു.കൃഷിപ്പണിക്കാരനായ അച്ഛന്‍ രാവിലെതെന്നെ പറമ്പിലേക്ക് ഇറങ്ങിയാല്‍;പിന്നെ  മക്കളുടെ കാര്യങ്ങള്‍ അമ്മയാണ് നോക്കുന്നത്.മുടിചീകുന്നത് മുതല്‍ നാരങ്ങമിട്ടായി വാങ്ങാനുള്ളപൈസയും തന്ന് സ്കൂളിലേക്ക്‌ അയക്കുന്നത് വരെ അമ്മയാണ്. ഓരോ ദിവസത്തെയും ചെളിനിറഞ്ഞ വസ്ത്രങ്ങള്‍ അലക്കി വിരിക്കുമ്പോള്‍ അമ്മ ആരോടും പരാതി പറഞ്ഞിരുന്നില്ല.നാളെ ഇതുപോലെ ചെളിയാക്കല്ലേ.................കേട്ടോ എന്ന് സ്നേഹപൂര്‍വ്വം പറഞ്ഞിരുന്നു വെങ്കിലും പിറ്റേ ദിവസവും പൊടിയില്‍ കുളിച്ചായിരിക്കും വരവ്. വഴിയില്‍വീണു മുട്ട്പൊട്ടിയാല്‍, കാലിലെനഖം പറിഞ്ഞുപോയാല്‍ ആ മുറിവുകളിലെല്ലാം മരുന്നുപുരട്ടിത്തന്നിരുന്നതും അമ്മയാണ്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഉണ്ടാക്കുന്ന പലഹാരങ്ങളില്‍ അമ്മയുടെ വിഹിതം പലപ്പോഴും ഞങ്ങളായിരുന്നു കഴിച്ചിരുന്നത്.സ്നേഹത്തോടെയുള്ള ഒരു ചിരിയായിരുന്നു അതിനുള്ള മറുപടി. പനിവന്ന് ഉറക്കം വരാത്ത രാത്രികളില്‍ അമ്മ എനിക്ക് കാവലിരുന്നു. പാതി മയക്കത്തില്‍ എന്‍റെ നെറ്റിയില്‍ വീണ കണ്ണുനീര്‍ തുള്ളികള്‍ അമ്മയുടെതായിരുന്നു.എന്‍റെ വേദനകള്‍ അമ്മയെയും വേദനിപ്പിച്ചിരുന്നു.മുതിര്‍ന്നപ്പോള്‍ വീടുവിട്ടു  മാറിനില്‍ക്കേണ്ട സാഹചര്യങ്ങളില്‍; അടുത്ത മടങ്ങിവരവ് വരെ ഉപയോഗിക്കാനുള്ള എണ്ണയും,അച്ചാറും,അവലോസുമെല്ലാം പൊതിഞ്ഞു തന്ന്; എന്നെ ഉപദേശിക്കും. കുളിച്ചിട്ടു തല നന്നായി തോര്‍ത്തണെ.....വെള്ളം മാറിയാല്‍ പനി പിടിക്കും, അതുകൊണ്ട് എണ്ണതേച്ചേ കുളിക്കാവൂ.....ബാഗുമെടുത്തു മുറ്റത്തെയ്ക്ക് ഇറങ്ങുന്ന നേരം എനിക്ക് തരുന്ന ഉമ്മയും അതിനോടൊപ്പം എന്‍റെ മുഖത്ത് പതിക്കുന്ന ചുടുകണ്ണീരും മാത്രം മതി; അമ്മ എന്ന ആ സ്നേഹത്തെ തിരിച്ചറിയാന്‍....ഒരിക്കല്‍ എങ്കിലും ആ സ്നേഹം അറിഞ്ഞിട്ടുള്ള ഒരാള്‍ക്കും മൃഗങ്ങളാണ്; മക്കളെക്കാള്‍ നല്ലത് എന്ന് പറയാന്‍ കഴിയില്ല .കഷ്ടപ്പെട്ട് വളര്‍ത്തിയ കുട്ടികള്‍ പിന്നിട് നന്ദികേട് കാണിച്ചാലോ എന്നാണ് നടിയുടെ ഭയം; കുട്ടികളേക്കാള്‍ ഇഷ്ടപ്പെട്ടു വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് പേ പിടിച്ചാലോ.. സ്നേഹിക്കാന്‍ പഠിക്കുമ്പോള്‍ മാത്രമേ ഒരാള്‍ മനുഷ്യനാകൂ.ഒരു കുഞ്ഞിനെപ്പോലും സ്നേഹിക്കാന്‍ കഴിയാത്ത വ്യക്തിക്ക് എങ്ങനെ മനുഷ്യനാകാന്‍ കഴിയും.മനുഷ്യനെക്കാള്‍ മൃഗങ്ങളെ സ്നേഹിക്കുന്ന ഈ സെലിബ്രിറ്റിയുടെ അഭിനയം കാണാന്‍ ആരാണ് തിയേറ്ററില്‍ പോകേണ്ടത്.മനുഷ്യനൊ അതോ മൃഗങ്ങളോ????.

       പ്രസവിക്കാന്‍ തയ്യാറല്ലായെന്നു പറയുന്ന ബഹുമാന്യനാരിരത്നങ്ങളെ ഒരു പാട് കണ്ടിട്ടുണ്ട്.അതിനവര്‍ പറയുന്ന ബാലിശമായന്യായങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ സ്ത്രികള്‍ തന്നെ തള്ളിക്കളയുന്നു.കാരണം അവരെ ഒരു  സ്ത്രീ പ്രസവിച്ചതുകൊണ്ട് മാത്രമാണ് അങ്ങനെ പറയാന്‍ അവര്‍ വളര്‍ന്നത്‌. എന്നാല്‍ കുഞ്ഞുങ്ങളെക്കാള്‍ മൃഗങ്ങളെയാണ് ഇഷ്ടം എന്ന് പറയുന്ന ഒരു സെലിബ്രിറ്റിയെ ആദ്യമായാണ് കാണുന്നത്.നാട്ടില്‍ വിത്തുകാളകള്‍ ധാരാളമുള്ളതിനാല്‍; നമ്മുടെ  മാട്ടുപ്പെട്ടി രീതി, നടിയൊന്ന് പരിക്ഷിച്ചു നോക്കിയാല്‍ ഇതിലും കൂടുതല്‍ പബ്ളിസിറ്റികിട്ടും. സെലിബ്രിറ്റിപാത പിന്തുടരുന്ന ന്യുജനറേഷന് നല്ല കാളക്കുട്ടന്മാരുടെ അമ്മയാവുകയും ചെയ്യാം. മംഗളത്തിന് അമ്മയുടെയും കുഞ്ഞിന്റെയും ഫോട്ടോ മുഖചിത്രമാക്കി പ്രചാരവും കൂട്ടാം..ഒരു സംശയംമാത്രം ബാക്കിനില്‍ക്കുന്നു.മക്കളെ ജനിപ്പിച്ചു അവരെ സ്നേഹിച്ചുവളര്‍ത്തി, പഠിപ്പിച്ച്; മംഗളംപോലുള്ള മാസികകള്‍ വായിക്കുന്ന ഒരു തലമുറയെ സൃഷ്ട്ടിക്കുന്ന അമ്മമാരെ തറയിലിരുത്തി; അക്ഷരത്താളൂകളെ വലിച്ചുകീറുകയോ, തിന്നുകയോ ചെയ്യുന്ന മൃഗങ്ങളെ മക്കളായി  വളര്‍ത്തുന്ന ഇത്തരം ‘സാധനങ്ങള്‍ക്ക്’ കസേര കൊടുത്തത് എന്തിനു വേണ്ടിയാണ്.അടിവയറിന്‍റെ വെളുപ്പും, നാക്കിന്‍റെ ഒലിപ്പും, മൃഗരാജകടിയും കണ്ടപ്പോള്‍; മക്കളെ സ്നേഹിക്കുന്ന കേരളിയ സ്ത്രിത്വത്തെ മംഗളം മറന്നുപോയോ....................

4 comments:

  1. താങ്കളുടെ വീക്ഷണത്തെ ഞന്‍ ബ്ബഹുമാനിക്കുന്നു..
    ഇന്നത്തെ കാലത്തു സ്നേഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും
    മൂല്യച്ചുതി വന്നിരിക്കുന്നു..
    മാധ്യമങ്ങള്‍ ആണു ഇപ്പോളത്തെ പൊതുസമ്മുഹത്തിന്റെ
    ഏറ്റവും വലിയ ശത്രൗവായ് മാരിക്കൊണ്ടിരിക്കുവാണെന്നു തോന്നുന്നു..

    മഞ്ഞപത്രത്തിനും വലുതു റേറ്റിങ്ങ് അണേ...!!!! പിന്നെ ഒരു സിനിമാ നടിയുടെ വയില്‍
    നിന്നു വീഴുന്ന..ഇച്ചിച്ചി വര്‍ത്തമനങ്ങള്‍ വെറുതെ വായുവില്‍ പറത്തില്ലല്ലൊ..!!

    ReplyDelete
  2. ഇവളുടെയൊക്കെ സിനിമ കാണാന്‍ പോകുന്നവനെ തൊഴിക്കണം....ഒരു കസേര കിട്ടിയാല്‍ എന്ത് തോന്യാസവും പറയാമെന്ന വിചാരം.....

    ReplyDelete
  3. ഇവളൊക്കെ ഏതു മൃഗത്തിന് ഉണ്ടായതാ ദൈവമേ .......സിനിമ നടിയാണെന്ന് കണ്ടപ്പോള്‍ ഇവിടുത്തെ സദാചാരക്കരോക്കെ വാലുമടക്കി ഇരുപ്പായോ..............

    ReplyDelete
  4. മൃഗങ്ങൾക്ക് മൃഗങ്ങളോട് ഇഷ്ടം തോന്നുന്നത് തികച്ചും സ്വാഭാവികം!!

    ReplyDelete