**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, December 27, 2012

പരി......ശോധന ഉണ്ട് സൂക്ഷിക്കുക...


 

 

വിമാനയാത്രക്കാരെ കസ്റ്റംസ് ഇനി വഴിയിലും പരിശോധിക്കും..

 ഇതൊരു മാതിരി മറ്റേടത്തെ പണിയായല്ലോ അളിയാ ..അകത്തെ പരിശോധനയ്ക്ക് പുറമേ പുറത്തും തുടങ്ങിയോ പരി....ശോധന.

  ഒന്നും മിണ്ടെണ്ട....... വല്ലതും കൊടുത്തു ഊരിപ്പോകാന്‍ നോക്ക് അല്ലെങ്കില്‍ എല്ലാം അഴിക്കേണ്ടി വരും.  അടിവസ്ത്രംവരെ തുറന്നു കാണിക്കേണ്ടിവരും.....  അതാ നിയമം.

 ഊം...... ഇങ്ങോട്ട് മാറി നില്‍ക്ക്.... പാസ്പ്പോര്‍ട്ട് എവിടെ?? എന്താ പേര്?/ എവിടുന്നു വരുന്നു?????   എവിടേയ്ക്ക് പോകുന്നു????? എന്താ ബാഗില്??? സ്വര്‍ണ്ണമുണ്ടോ???

 ഇല്ല...

കറന്‍സിയുണ്ടോ??

 ഇല്ല......

ഇലക്ട്രോണിക്സ്??

ഒന്നുംമില്ല......

പിന്നെ അവിടുന്ന് ഓടിച്ചതാണോ...??

അല്ല... കല്യാണത്തിന് വന്നതാ...

 ആരുടെ..??

   എന്‍റെ>>>

അതുശരി എന്നിട്ടാ..... അപ്പൊ സ്വര്‍ണ്ണമൊന്നുമില്ലേ???

കെട്ടുതാലി മാത്രമേയുള്ളൂ........

അത് നുണ.... അഴിയ്ക്ക്...

എന്ത് അഴിക്കാന്‍..??

 ‘മനസിലായില്ലേ കെട്ടഴിക്കാന്‍ ....

 ‘എന്‍റെ സാറേ എല്ലാ പരിശോധനയും കഴിഞ്ഞാ പുറത്തുവരുന്നത്.നമ്മുടെ സ്വന്തം വിമാനമായതുകൊണ്ട് പറയുവാ.... ഇന്നലെ വരേണ്ടതാ; ഇന്നാ വന്നത്.കേരളത്തിലെ എല്ലാ താവളങ്ങളില്‍ക്കൂടിയും കറങ്ങി അവസാനം പ്രാര്‍ത്ഥനയും നേര്‍ച്ചയും നേര്‍ന്നു കാത്തിരുന്ന ശേഷമാണ് ഇവിടെ ഇറങ്ങിയത്. നാളെ കല്യാണമാണ്.. ദയവുചെയ്ത് ബുദ്ധിമുട്ടിക്കരുത്.’

  ‘അങ്ങനെ പറഞ്ഞാല്‍ ഞങ്ങള്‍ക്ക് എന്നാ ചെയ്യാന്‍ പറ്റും. മുകളില്‍ നിന്നുള്ള ഓര്‍ഡറാ ,..ഈ വെയിലും കൊണ്ടുനില്‍ക്കാന്‍ ഞങ്ങള്‍ക്കും താല്‍പ്പര്യമുണ്ടായിട്ടല്ല. പക്ഷെ എന്നാ ചെയ്യാനാ..... വേഗം അഴിക്ക്.’

 ‘സാറേ.. ഇങ്ങു വന്നേ.......

‘എന്താ...??’

 ‘അതെ; സാറുമ്മാരുടെ ബുദ്ധിമുട്ട് ഞങ്ങള്‍ക്ക് മനസിലാവും. ഈ വെയിലത്ത്‌ ഇങ്ങനെ എത്രനേരമെന്നുവെച്ചാ...... .....അതുകൊണ്ട് ഒന്ന് ഒഴിവാക്കണം ..എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യണം..’.

  എന്ത് വിട്ടുവീഴ്ച....അതൊന്നും പറ്റില്ല ....

     സാര്‍))))))))))))))))))))).....

 അതുപിന്നെ ..കല്യാണമാ അല്ലേ..... ചിലവുവേണം....

 ‘അതിനെന്താ തരാമല്ലോ’.

 ‘പെട്ടിയില്‍ കുഴപ്പമുള്ള ഒന്നും ഇല്ലല്ലോ അല്ലേ.....’

  ഹും......

ഭാഷകള്‍ ഇല്ലാതെ വിലപേശലും കരാര്‍ ഉറപ്പിക്കലും എല്ലാം നടന്നു.

‘അപ്പൊപിന്നെ ഞങ്ങള്‍ പോകട്ടെ.....’

  ‘ശരി എന്നാല്‍ കാണാം.......’

‘ശരി ശരി സൂക്ഷിക്കണം; വഴിയില്‍ വേറെ ആള്‍ക്കാര്‍ കാണും..’

ഹോ എന്തൊരു നല്ല മുന്നറിയിപ്പ്‌...

കല്യാണത്തിന് ഒരാഴ്ച മാത്രം ലീവ് ഒപ്പിച്ചാണ് നാട്ടിലേയ്ക്ക് വരുന്നത്.കയറുമ്പോഴും ഇറങ്ങുമ്പോഴും സര്‍വത്ര പരിശോധനയും കഴിഞ്ഞാണ് വിമാനത്താവളത്തിനു പുറത്തേയ്ക്ക് വരുന്നത്.എന്നിട്ടും വഴി തടഞ്ഞു വീണ്ടും പരിശോധന..ഇതിനെയൊക്കെ എന്താണ് വിളിക്കേണ്ടത്. വിമാനത്താവളത്തിലെ ആധുനിക നിരീക്ഷണ സംവിധാനങ്ങളെ മറികടന്ന് സാധനങ്ങള്‍ പുറത്തു എത്തിക്കാമെങ്കില്‍ ...നമ്മുടെ സുരക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യത എന്താണ്???

 മറ്റൊരു രാജ്യത്തുപോയി തൊഴിലെടുക്കുന്ന  പ്രവാസി; മാതൃരാജ്യത്തിന്‍റെ ഒരു വരുമാനസ്രോതസ്സ് കൂടിയാണ്.നാടിനു വിദേശനാണ്യം നേടിത്തരുന്ന ഒരു സമൂഹത്തെ എന്തിനാണ് ഇങ്ങനെ പീഡിപ്പിയ്ക്കുന്നത്. ഇതുകൊണ്ട് എന്താണോ തടയാന്‍ ഉദേശിക്കുന്നത് അതൊക്കെ ഉത്തരവാദിത്വപ്പെട്ടവരുടെ അറിവോടെ നടക്കുന്നു എന്നതാണ് ഇതിലെ വൈരുദ്ധ്യാത്മകത. അത്യാവശ്യ ആവശ്യങ്ങള്‍ക്കായി നാട്ടില്‍ വരുന്നവരും, അവധിക്കാലം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ വരുന്ന സാധാരണ പ്രവാസികളുമാണ് ഇങ്ങനെയുള്ള നിയമങ്ങളുടെ കുടുക്കില്‍ പെടുന്നത്.

ദൈവമേ അടുത്ത ജന്മത്തിലെങ്കിലും ആ ഇറ്റലിയില്‍ ജനിയ്ക്കാന്‍ കഴിയണമെ ...

  രണ്ടു കൊലപ്പുള്ളികള്‍ നാട്ടില്‍ ചെന്നപ്പോള്‍ കൊടുത്ത സ്വികരണം കണ്ടില്ലേ...ഇവിടെ അറസ്റ്റ്‌ ചെയ്തപ്പോള്‍ എന്തൊക്കെ ആയിരുന്നു പുകില്.വിചാരണ ഇറ്റലിയിലാണ് നടത്തേണ്ടത്, സംഗതി അന്താരാഷ്ട്രമാണ് അങ്ങനെ എന്തെല്ലാം...ഇറ്റലിയില്‍ നടക്കുന്ന വിചാരണയുടെ തുടക്കമാണ് കണ്ടത്.വിമാനത്താവളത്തില്‍ വന്‍വരവേല്‍പ്പാണ് കൊടുത്തത്.മന്ത്രിമാരുടെ അകമ്പടിയോടെ പ്രസിഡന്റിന്‍റെ കൊട്ടാരത്തിലെത്തിയ കൊലയാളിനാവികരെ പ്രസിഡന്‍റ് മുത്തം കൊടുത്താണ് സ്വികരിച്ചത്.ഒരു ദേശിയ കക്ഷി ഇവരെ പാര്‍ലമെന്റിലെയ്ക്ക് മത്സരിപ്പിയ്ക്കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.......സ്വന്തം രാജ്യത്തിനുവേണ്ടി പോരാടി ശത്രുവിന്‍റെ കൈയ്യില്‍ അകപ്പെട്ടവര്‍ മോചിതരാകുമ്പോള്‍ കൊടുക്കുന്ന സ്വീകരണമാണ് രണ്ടു പാവങ്ങളെ വെടിവെച്ചുകൊന്ന ബോറന്മാര്‍ക്ക് അവിടെ കിട്ടിയത്.വെറുതെ പുളുവടിയ്ക്കുന്ന ഇന്ത്യാ-ഇറ്റലി ബന്ധത്തില്‍ ഇറ്റലിയുടെ നയമാണ്ഇങ്ങനെ വ്യക്തമായത്. ഇവിടെ നമ്മുടെ കാര്യത്തില്‍  ഇതൊന്നും വേണ്ടായിരുന്നു ഒന്ന് നേരെചൊവ്വേ നടക്കാന്‍ വിട്ടാല്‍ മതിയായിരുന്നു.അതിനും സമ്മതിക്കുകേലായെന്നു വെച്ചാല്‍ വല്യ കഷ്ടമാണെ.....

 സ്വന്തം പൌരന്മ്മാരെ കൊന്ന കൊലയാളികളെ തടവ്‌ എന്ന പേരും പറഞ്ഞു പഞ്ചനക്ഷത്രഹോട്ടലുകളില്‍ വിരുന്നൂട്ടിയിട്ടു ക്രിസ്മസിന് കേക്ക് മുറിക്കാനെന്ന പേരില്‍ നാട്ടിലേയ്ക്ക് കടത്തിവിടുമ്പോള്‍...., അന്യനാട്ടില്‍ കഷ്ടപ്പെട്ട് സ്വന്തം കുടുംബത്തോടൊപ്പം കുറച്ചു കാലം ചിലവഴിക്കാന്‍ വരുന്ന പ്രവാസികളെ ഓരോ ലൊട്ടുലൊടുക്ക് നിയമങ്ങളുടെ പേരും പറഞ്ഞു പെരുവഴിയില്‍ തടഞ്ഞു നിറുത്തി ജട്ടിവരെ ഊരിയ്ക്കുന്നത് എന്ത് നീതിയാണ്....പൊരിവെയിലത്ത് എല്ലാം തുറന്നു കാണിക്കാന്‍ വിധിക്കപ്പെട്ട ഒരു  പ്രവാസിയുടെ രോദനത്തില്‍ നിന്നും......പീഡനമേ നിന്‍റെ പേരാണോ ഇന്‍ഡ്യ.

8 comments:

  1. നിസഹായന്‍December 27, 2012 at 8:51 AM

    നമ്മുടെ പുറത്തു ആര്‍ക്കും കുതിരകയറാമല്ലോ...പ്രതിഷേധിക്കാനും ബഹളം വയ്ക്കാനും നമുക്ക്‌ കഴിയില്ല ..അങ്ങനെ ചെയ്താല്‍ ഉള്ള കഞ്ഞിയില്‍ കൂടി ഇവര് പാറ്റ ഇടും ..ഇവരോട് ദൈവം ചോധിചോലും ..

    ReplyDelete
  2. കുതിരകേറാന്‍ ഏറ്റവും ബെസ്റ്റ് പ്രവാസിയുടെ പുറം തന്നെയാ... കാരണം തിരിച്ചു പോണല്ലോ എന്ന് വിചാരിച്ചു അവന്‍ ഒന്നിലും കൊണ്ട് തലവെക്കില്ല !

    ReplyDelete
  3. സൗകര്യപൂര്‍വ്വം മറന്നു കളഞ്ഞ ചില വസ്തുതകള്‍ ഉണ്ട് :
    1. വിദേശത്ത് നിന്ന് പെട്ടികണക്കിനു വിലയേറിയ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ സര്‍കാരിന് ലഭിക്കേണ്ട നികുതിയാണ് ഇല്ലാതെയാവുന്നത് .
    2. കൊണ്ട് വരുന്ന വസ്തുക്കള്‍ക്ക് നിയപ്രകാരമുള്ള നികുതി അടച്ചു വസ്തുക്കള്‍ വീട്ടിലേക്കു കൊണ്ട് പോകാന്‍ അവസരം ഉണ്ടെങ്കിലും - എന്റെ കയ്യില്‍ ഒന്നുമില്ല എന്ന് പറഞ്ഞു ലക്ഷക്കണക്കിന്‌ രൂപയുടെ വസ്തുക്കള്‍ കൊണ്ട് വരുന്ന വിരുതന്മാര്‍ , വിരുതികള്‍ ധാരാളം . പിടിക്കപെട്ടാല്‍ കൈമടക്കു കൊടുത്തു ഊരിപ്പോരും . ഇങ്ങനെയുള്ള കള്ളന്മാരെയും കള്ളികളെയും കണ്ടാല്‍ മനസിലാകാത്തത് കൊണ്ടാണ് എല്ലാവരെയും പരിശോധിക്കുന്നത് ..
    നികുതി വെട്ടിപ്പുകരെ പാവങ്ങള്‍ എന്ന് വെള്ള പൂശേണ്ടതുണ്ടോ? നിങ്ങളാല്‍ ആവുന്നത് നിങ്ങള്‍ ചെയ്യുമ്പോള്‍ പാവപെട്ടവര്‍ , അംബാനിമാര്‍ ചെയ്യുമ്പോള്‍ നികുതി ഒടുക്കാത്ത രാജ്യദ്രോഹികള്‍ !!!
    ഇരട്ടത്താപ്പ് അല്ലെ?!

    ReplyDelete
    Replies
    1. താങ്കള്‍ ഏതു കാലഘട്ടത്തില്‍ ആണ് ജീവിക്കുന്നത് സഹോദരാ?ഇപ്പോള്‍ വിദേശത്തു നിന്നും ആരാണ് "പെട്ടിക്കണക്കിനു വിലയേറിയ " വസ്തുക്കള്‍ ഇറക്കുന്നത്?നമ്മുടെ നാട്ടില്‍ കിട്ടാത്ത എന്ത് ഇലക്ട്രോണിക്സ് സാധനങ്ങള്‍ ആണ് വിദേശത്തു ഉള്ളത്,അതോ സ്വര്‍ണമോ പെട്ടിക്കണക്കിനു ഇറക്കുന്നത്?രണ്ടു വര്‍ഷം കൂടുമ്പോഴോ മൂന്നു വര്‍ഷം കൂടുമ്പോഴോ നാട്ടില്‍ വരുന്ന പാവപെട്ടവന്‍ അവന്റെ വേണ്ടപ്പെട്ടവര്‍ക്ക് എന്തെങ്കിലും ഒരു സമ്മാനം വാങ്ങിച്ചു കൊണ്ട് വരുന്നതാണോ പെട്ടിക്കണക്കിനുള്ള വിലയേറിയ വസ്തുക്കള്‍?നികുതി വെട്ടിപ്പിനെ കുറിച്ച് പറഞ്ഞ സാര്‍,കൃത്യമായി തന്നെയാണോ നികുതികള്‍ കൊടുക്കുന്നത്?താങ്കളുടെ വീടിരിക്കുന്ന സ്ഥലത്തിനും വീടിനും അതിന്റെ നിലവിലുള്ള മതിപ്പ് വില അനുസരിച്ചും വലിപ്പത്തിന് അനുസരിച്ചും തന്നെയാണോ കരം അടക്കുന്നത്?താങ്കള്‍ ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും കൃത്യമായി നികുതി അടച്ചതിനു ശേഷം തന്നെയാണ് താങ്കളുടെ കൈവശം എത്തിയിരിക്കുന്നത് എന്ന് ഉറപ്പിച്ചു പറയുവാന്‍ കഴിയുമോ?ആയിരക്കണക്കിന് കോടികള്‍ നികുതി കുടിശിക വരുത്തുന്ന കോര്‍പരേറ്റുകളെയും സാധാരണക്കാരായ വിദേശ മലയാളികളെയും ഒരേ പോലെ കാണുന്ന താങ്കളുടെ വിവരക്കേടിനു മുന്നില്‍ തലകുനിക്കുന്നു.

      Delete
  4. നന്ദു പി കെDecember 27, 2012 at 11:41 AM

    ലേഖനത്തില്‍ പറഞ്ഞത് വളരെ ശരിയാണ്..കാരണം വലിയങ്ങാടിയില്‍ അരിച്ചാക്കിറക്കുന്നത് പോലെയാണ് വിമാനത്തില്‍ നിന്നും സാധനങ്ങള്‍ ഇറക്കുന്നത് എന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത് ഒരിക്കലെങ്കിലും വിദേശത്തുപോയി വന്നവര്‍ക്കറിയാം കാര്യങ്ങളുടെ കിടപ്പ് ....പരിശോധന ഇല്ലാതെ ഒരു സാധനവും പുറത്തു വരുന്നില്ല ..പോലീസ് പരിശോധനയും, കസ്റ്റംസ്‌പൊയന്റും കടന്നാണ് ഓരോ യാത്രക്കാരനും പുറത്തു വരുന്നത് .നികുതി അടയ്ക്കാത്തതും, നിരോധിച്ചതുമായ എല്ലാ സാധനങ്ങളുംഅവിടെ പിടിക്കപ്പെടും ,എന്നല്ല പിടിക്കപ്പെടണം അങ്ങനെ വരുന്നില്ലങ്കില്‍ ആരാണ് അതിനു ഉത്തരവാദി ..?/പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കി വീടു പിടിക്കാന്‍ പോകുന്നവനെ വളവിലും തിരിവിലും പതുങ്ങി നിന്ന് ,കള്ളന്മ്മാരെപ്പോലെ പിടിച്ച് എല്ലാം വലിച്ചു ചാടിക്കുന്നതാണോ ശരി ...നാട്ടിലേയ്ക്ക് വരുമ്പോള്‍ ആകെ കൊണ്ടു വരാമെന്ന മാക്സിമം അമ്പതുകിലോയില്‍...അംബാനിമാര്‍ ചെയ്യുന്നതിനെക്കാള്‍ വലിയ നികുതി വെട്ടിപ്പാണ് നടത്തുന്നതെന്ന ചിലരുടെ കണ്ടുപിടുത്തം കഥ അറിയാതെയുള്ള ആട്ടം കാണലാണ് ...

    ReplyDelete
  5. സത്യസന്ധമായ ലേഖനം... ആശംസകള്‍..

    ReplyDelete
  6. സത്യം തുറന്നുകാട്ടുന്ന ലേഖനം
    കെ.പി. ഓഫ് കൊച്ചീടെ കമന്റും വായിച്ചു.
    അദ്ദേഹം യാഥാര്‍ത്ഥ്യം അറിയാത്തതുകൊണ്ടുള്ള തെറ്റിദ്ധാരണയില്‍ നിന്നെഴുതിയത് എന്ന് തോന്നുന്നു.

    ReplyDelete