**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, February 12, 2013

മൂല്യബോധനം യൂട്രസ്സിനോടൊ.......???


 

       ഇത്രയുംകാലം അലട്ടിക്കൊണ്ടിരുന്ന എല്ലാ സംശയങ്ങള്‍ക്കും പരിഹാരമായി. പപ്പാ,... ഞാന്‍ എങ്ങനെയാണ് ഉണ്ടായതെന്ന മകന്‍റെ ചോദ്യത്തിന് എങ്ങനെ മറുപടി പറഞ്ഞു മനസിലാക്കുമെന്നോര്‍ത്തു വിഷമിച്ചിരിക്കുകയായിരുന്നു. കാര്യകാരണസഹിതം കാര്യം മനസിലാക്കിക്കൊടുക്കണമെങ്കില്‍ ഒരു ദിവസമെങ്കിലും എടുക്കും. കുഞ്ഞുങ്ങള്‍ക്ക്‌ മനസിലാകുന്ന രീതിയില്‍ മൂല്യബോധം നഷ്ടപ്പെടാതെ വേണ്ടേ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍... അല്ലാതെ  നീ പോയി ആദ്യം ഒരു ഷക്കില പടം കണ്ടിട്ടുവാ... അതിനു ശേക്ഷം കാര്യങ്ങള്‍ പറഞ്ഞുതരാമെന്നു പറയാന്‍ പറ്റുമോ.അങ്ങനെ യിരിക്കുമ്പോഴാണ് മൂല്യബോധത്തോടെ, പക്വമായരീതിയില്‍ കുട്ടികളുടെ ഈ സംശയം എങ്ങനെ പരിഹരിക്കാമെന്ന് കേരളസര്‍ക്കാരിന്‍റെ അംഗികൃത വിദ്യാഭ്യാസ വിചഷണന്‍ ഡോക്ടര്‍ റെജിത്കുമാര്‍ തിരുവനന്തപുരം വുമന്‍സ്‌ കോളേജില്‍ നടത്തിയ മൂല്യബോധനപ്രസംഗം കേട്ടത് .

   അതിങ്ങനെയാണ് പുരുഷവര്‍ഗ്ഗത്തിന്‍റെ സ്പേംപൈപ്പിന്‍റെ ടാപ്പ്‌ തുറക്കുക, സ്പേം എടുക്കുക സ്ത്രീയുടെ യൂട്രസിലേക്ക് അയക്കുക.സംഗതി സിമ്പിള്‍; വെറും പത്തുമിനിട്ടിന്‍റെ പരിപാടിയേയുള്ളു.പത്താംമാസം ഒന്നാംതരം കുഞ്ഞു മുളച്ചുവരും.ഇതിനെയാണ് എല്ലാവരും മഹാസംഭവം എന്ന രീതിയില്‍ പൊതിഞ്ഞുവെച്ചിരുന്നത്. കുട്ടികളെ വളര്‍ത്തേണ്ട രീതിയെക്കുറിച്ചും അദേഹം പറഞ്ഞു തരുന്നുണ്ട്. ആണ്‍കുട്ടികളാണെങ്കില്‍ അഴിച്ചുവിട്ടുവളര്‍ത്താം. ചാടാം, മറിയാം, ജീന്‍സ്‌ ധരിക്കാം, മൊബൈല്‍ഫോണ്‍ കൊടുക്കാം.... പെണ്‍കുട്ടിയാണെങ്കില്‍ സൂക്ഷിക്കണം ചാട്ടവും മറിച്ചിലുമൊന്നും പാടില്ല. പടികള്‍ ഇറങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം; യൂട്രസ് സ്കിപ്പ് ചെയ്തു പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ത്രീ ടു ഫൈവ്‌ ലാക്സ്‌ ചിലവു വരും, യൂട്രസ്സ് നേരെയാക്കാന്‍. ഇതു കുടുംബമായി ജീവിക്കണമെന്ന് താല്‍പ്പര്യമുള്ളവര്‍ ശ്രദ്ധിച്ചാല്‍ മതി. അല്ലാത്തവര്‍ക്ക് കുഴപ്പമില്ല. ഈ യൂട്രസെന്ന സാധനം; ഇങ്ങനെ പടി ഇറങ്ങുമ്പോള്‍ താഴെവീഴാന്‍ പാകത്തില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുകയാണെന്ന സത്യം ഇപ്പോഴാണ് വെളിപ്പെട്ടത്. കഷ്ടംതന്നെ......അപ്പൊ കുടുംബമായി ജീവിക്കണമെങ്കില്‍ പെണ്‍കുട്ടികള്‍ സ്ലോ മോഷനില്‍ നടക്കാന്‍ പഠിക്കണം.കായികപരമായ ജോലിചെയ്യുന്ന സ്ത്രീകളെല്ലാം യൂട്രസ് വീട്ടില്‍വച്ചു പൂട്ടിയിട്ടായിരിക്കണം ജോലിക്ക് പോകുന്നത്. അവരും പ്രസ്സവിക്കുന്നുണ്ട്, കുടുംബവുമായി ജീവിക്കുന്നുമുണ്ട്. അതുകൊണ്ട് പറഞ്ഞതാണ്.കേരളത്തിലെ ഗട്ടര്‍ നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കുന്ന ഒരു സ്ത്രീയുടെയും യൂട്രസ്സ് സ്കിപ്പായ വിവരം ആരും പറഞ്ഞു കണ്ടില്ല. നാണം കാരണം പുറത്തു പറയാത്തതാവണം. റെജിത് കുമാറിന്‍റെ അഭിപ്രായത്തോട് ആര്‍ക്കെങ്കിലും വിയോജിപ്പ് തോന്നിയാല്‍ സംശയിക്കേണ്ട നിങ്ങളുടെ ജീനിന് പ്രശ്നമുണ്ട്... .ഡി എന്‍ എ യും ജീനും മനസിലായോ??? ജീനിനു ഇന്നേവരെ കാര്യമായ മാറ്റമൊന്നും വരാത്തവര്‍ ഇപ്പോള്‍ തന്നെ ഡോക്ടര്‍ സാറിനു സിന്താബാദ് വിളിക്കട്ടെ...

  ഒക്കെ മനസിലായി മൂല്യബോധം തുളുമ്പുന്ന വാക്കുകള്‍തന്നെ.. ഈ ക്ലാസുകളിലൂടെ വരും തലമുറയുടെ മൂല്യബോധം കുതിച്ചുയരും.ഒരു സംശയവും വേണ്ട. കേരളത്തിലെ മിക്ക പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ തന്നെയും മൂല്യബോധം പടയ്ക്കാനായി ഇത്തരം പ്രാസംഗികരെ ഇറക്കി വിട്ടിരിക്കുമ്പോള്‍ തീമഴ പെയ്തില്ലെങ്കിലേ അത്ഭുതമുള്ളു.വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വി ടി ഭട്ടതിരിപ്പാട് സ്ത്രീകളോട് അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക് വരാന്‍ ആവശ്യപ്പെട്ടു; ഇന്നിതാ മറ്റൊരു മൂല്യബോധനക്കാരന്‍ പറയുന്നു അരങ്ങത്തു നിന്ന് അടുക്കളയിലേയ്ക്ക് പോയ്ക്കോളാന്‍. പെണ്‍കുട്ടികള്‍ ജീന്‍സ്‌ ധരിക്കാന്‍ പാടില്ല, മേക്കപ്പ് ഇടാന്‍ പാടില്ല, ശാലിന സുന്ദരികളായിനടക്കണം(അതെങ്ങനെയെന്നു വ്യക്തമാക്കി കണ്ടില്ല), ആണ്‍കുട്ടികള്‍ വളച്ചാല്‍ വളയുന്നവരാണ് തൊണ്ണൂറു ശതമാനം പെണ്‍കുട്ടികളും, അതുപോലെ തൊണ്ണൂറുശതമാനം പെണ്‍കുട്ടികളും രക്ഷിതാക്കളോട് കള്ളം പറയുന്നു. തുടങ്ങിയ ചരിത്രസത്യങ്ങളും വെളിപ്പെടുകയുണ്ടായി..ഈ പറഞ്ഞതിന്‍റെ ആധികാരികതയെപ്പറ്റി സംശയിക്കാന്‍ പാടില്ല.കാരണം രക്ഷിതാക്കളോട് കള്ളം പറഞ്ഞതും, ആണ്‍കുട്ടികള്‍ക്ക് മുന്നില്‍ വളഞ്ഞവരുമായ  കേരളത്തിലെ തൊണ്ണൂറുശതമാനം വരുന്ന പെണ്‍കുട്ടികളുടെയും കുമ്പസാരം കേട്ട മഹാനാണ് പറയുന്നത്. ചുരുക്കത്തില്‍ സമൂഹത്തില്‍ ഇന്ന് നടക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം പെണ്‍കുട്ടികളാണ്...അല്ലാതെ ആര്‍ത്തിയോടെ അവരെ നോക്കുന്ന പുരുഷന്‍റെ കണ്ണുകള്‍ക്കല്ല കുഴപ്പം....അവരുടെ യൂട്രസ്സ് സ്കിപ്പ് ചെയ്താല്‍ എല്ലാം തീര്‍ന്നു. അതിനാല്‍ പടി കയറരുത്, ഇറങ്ങരുത്, മൊബൈല്‍ഫോണ്‍ ഉപയോഗികരുത്,മേക്കപ്പ് ഇടരുത്, ജീന്‍സ് ധരിക്കരുത്അങ്ങനെ പോകുന്നു മൂല്യബോധനം...ഇതൊക്കെ ലംഘിച്ചാല്‍ പുരുഷവര്‍ഗ്ഗം അവരുടെമേല്‍ സ്പേം ചീറ്റിക്കും. പിന്നെയവര്‍ തുലഞ്ഞു..ഭയങ്കരം ഭയങ്കരം.... ഇതെന്താ ഉത്തരപ്രദേശിലെ ഖാപ്‌ പഞ്ചായത്തോ??സ്വന്തമായി രചിച്ചുവെന്നു പറയുന്ന മതഗ്രന്ഥങ്ങളില്‍ എല്ലാത്തിനും പരിഹാരവും ഉണ്ടായിരിക്കും.ഒത്തിരി ഡിഗ്രിയുണ്ട് കുറെ പൊത്തകം എഴുതി, ഡോക്ടറാണ്, ആയിരം പ്രസംഗം പറഞ്ഞിട്ടുണ്ട് എല്ലാം ശരിയായിരിക്കും... മുമ്പും പിമ്പും പറഞ്ഞതൊക്കെ അമൃതായിരിക്കും പക്ഷെ ഈ പറഞ്ഞ മാലിന്യങ്ങള്‍ മാത്രം മതി മുഴുവനെയും അശുദ്ധമാക്കാന്‍.

പത്തുമിനിട്ടുകൊണ്ടു സ്പേം പമ്പുചെയ്യാന്‍ കഴിയുമെന്ന് പറയുന്ന റെജിത്കുമാര്‍ സംസാരത്തില്‍ എന്തു നിലവാരമാണ് പുലര്‍ത്തിയത്. കേള്‍വിക്കാര്‍ കുട്ടികളാണെന്ന് ഓര്‍ക്കണം; അധികവും പെണ്‍കുട്ടികള്‍. ഇതാണോ മൂല്യബോധനപ്രസംഗം. സ്ത്രീകളെ കാണുമ്പോഴേ പമ്പുചെയ്യാന്‍ പാകത്തില്‍ എല്ലാ പുരുഷന്മാരുടെയും പമ്പിംഗ് മെഷീന്‍ സദാ റെഡിയാണെന്നത്; സ്വന്തംകാര്യത്തില്‍ ശരിയായിരിക്കും. പുരുഷവര്‍ഗത്തെ മുഴവന്‍ അതിനു കൂട്ടുപിടിക്കേണ്ട. അങ്ങനെ സദാനേരത്തും മിഷനും റെഡിയാക്കി, യൂട്രസിലേക്ക് സ്പേം അയക്കാന്‍ മാത്രം നോക്കിയവരാണിപ്പോള്‍, അഞ്ചരയ്ക്ക് പാലുകാച്ചലില്‍ പങ്കെടുത്തു,ഏഴിനു ബിരിയാണികഴിച്ചു എന്നൊക്കെ പറഞ്ഞുകൊണ്ട്  കൈകാലിട്ടടിക്കുന്നത്.  പറയുന്നതില്‍ മൂല്യബോധം ഒട്ടുമില്ല എന്നതിന് തെളിവാണ് കുട്ടികളോട് നടത്തിയ ഈ പ്രസംഗം. ഇതുവരെ ആരും കൂവിയില്ല; കേരളം മുഴുവന്‍ പ്രസംഗിച്ചിട്ടു ഒരു കുട്ടിയാണ് കൂവിയത് എന്നു പറഞ്ഞുകണ്ടു. ആരും കൂവാതിരുന്നതിനെ എല്ലാവരുടെയും സമ്മതമായി കാണേണ്ട... ആദ്യം ആരു കൂവും  എന്നതിലായിരുന്നു തര്‍ക്കം ഉണ്ടായത്. ഒറ്റക്കൂവലില്‍തന്നെ  പ്രസംഗംനിറുത്തി. കേരളം മുഴുവന്‍ ഇളക്കിമറിച്ചു നടത്തിയ പ്രസംഗത്തെ ഒരു കുട്ടിയുടെമാത്രം പ്രതിഷേധത്താല്‍ നിറുത്താന്‍ സാധിച്ചുവെങ്കില്‍ ഇതൊരു തുടക്കമാണ്.ഒരാള്‍ ഉതിര്‍ത്ത തീപ്പൊരി ആളിപ്പടരുമെന്നുകണ്ട സംഘാടകര്‍;  ഉശിരുള്ള പ്രാസംഗികനോട് പെട്ടന്ന് അവസാനിപ്പിച്ചുകൊള്ളാന്‍ പറഞ്ഞുവെന്നാണ് വാര്‍ത്ത. സ്ത്രീവിരുദ്ധതയ്ക്കെതിരെ സ്ത്രീകള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയതിന്‍റെ ആരംഭമായി ഇതിനെക്കാണാം.

  മനുഷ്യവര്‍ഗത്തില്‍ സാമുഹ്യപരമായും,സദാചാരപരമായും, നിയമങ്ങള്‍ക്കനുസരിച്ചും, സ്പേം യൂട്രസ്സില്‍ അയക്കുന്നതിനു മുന്‍പായി ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്. സാധരണഗതിയില്‍ വിവാഹമെന്ന പരിപാവനമായ ചടങ്ങിലൂടെയാണ് ഇതിനുള്ള അനുമതിലഭിക്കുന്നത്.(മറ്റു അവിഹിത ബന്ധത്തിന്‍റെ കാര്യങ്ങള്‍ ഇവിടെചര്‍ച്ചയ്ക്ക് വരുന്നില്ല. കാരണം ഇവിടെ മൂല്യബോധനയാത്രയില്‍ ഊന്നിക്കൊണ്ടാണ്പ്രസംഗം നടന്നത്.) അങ്ങനെ കിട്ടുന്ന അനുമതിയിലൂടെ പുരുഷനുംസ്ത്രീയും പരസ്പരം ബന്ധപ്പെടുമ്പോളാണ് സ്ത്രീ ഗര്‍ഭംധരിക്കാനുള്ള സാഹചര്യം രൂപപ്പെടുന്നത്. അതിനുള്ള മുന്നൊരുക്കമാണ് ശാരിരികവും മാനസികവുമായ പരസ്പര ധാരണയോടുകൂടിയ ബന്ധപ്പെടലില്‍ പുരുഷനില്‍ നിന്നുള്ള ബീജം സ്ത്രീയുടെ യൂട്രസ്സില്‍ എത്തുന്നത്‌. ഇതൊരു പാവനമായ കര്‍മ്മമാണ്.വാവിനു കാറുന്ന പശുവിനെ ഇണചേര്‍ക്കാനായി  മൂരിയുടെയടുത്തു കൊണ്ടുപോകുന്നതു പോലെയുള്ള ശൈലിയില്‍ ഇതിനെ വ്യാഖ്യാനിക്കുന്നതിലൂടെ എന്തു മൂല്യബോധനമാണ് കുട്ടികള്‍ക്കിടയില്‍ ഉണ്ടാകുക. “ഞാനുള്‍പ്പെടുന്ന പുരുഷവര്ഗത്തിനു പത്തുമിനിട്ട്കൊണ്ടു സ്പേം യൂട്രസ്സില്‍ എത്തിക്കാന്‍ കഴിയും പിന്നത്തെ പണി സ്ത്രീയുടെ മാത്രമാണ്” എന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്.അതില്‍ മുഴച്ചു നില്‍ക്കുന്നത് പുരുഷന്‍റെ അഹങ്കാരവും, സ്ത്രീകളോടുള്ള പുച്ഛവുമാണ്. കുഞ്ഞിനു രൂപം കൊടുക്കുന്നതിലും വളര്‍ത്തുന്നതിലും പുരുഷനും സ്ത്രീയ്ക്കും തുല്യ ചുമതലയാണുള്ളത്. സ്പേം ചീറ്റിക്കല്‍ മാത്രമാണ് പുരുഷന്‍റെ പണിയെന്നു പഠിപ്പിക്കുന്ന ആര്‍ഷ സദാചാരവാദികളും അവര്‍ക്ക് ഓശാന പാടുന്ന മതസദാചാരവാദികളും പെണ്‍കുട്ടികള്‍ ഒരു മൂലയ്ക്ക് ഒതുങ്ങി കഴിയെണ്ടാവരാണെന്ന ചിന്തകളെ ഊട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. പെണ്‍കുട്ടികളുടെ യൂട്രസിലേക്ക് സ്പേം അയക്കുന്ന വിദ്യ അവിടെ നില്‍ക്കട്ടെ.അതിലല്ല ബോധനം നടത്തേണ്ടത്; അതിനുവേണ്ടിമാത്രം  തുനിഞ്ഞിറങ്ങുന്നവുരുടെ കരണക്കുറ്റിനോക്കി രണ്ടു പൊട്ടിക്കാനുള്ള വിദ്യയാണ് പറഞ്ഞു കൊടുക്കേണ്ടത്...... .

നിലവിലുള്ള സാമൂഹ്യവ്യവസ്ഥയെ നൂറ്റാണ്ടുകള്‍ക്ക് പിറകിലേയ്ക്ക് നയിക്കുന്ന ബോധനമല്ല ഇന്ന് ആവശ്യം; ആണുംപെണ്ണും പരസ്പരം ബഹുമാനിച്ചുകൊണ്ട്, തുല്യമായ അവകാശങ്ങളിലൂടെ നന്മ നിറഞ്ഞ  ഒരു വ്യവസ്ഥിതിയാണ് കെട്ടിപ്പടുക്കേണ്ടത്. മാറ്റങ്ങളുടെ ദൂഷ്യവശങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടാനല്ല; നല്ല വശങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് അതിലൂടെ നല്ല ജീവിതം കെട്ടിപ്പടുക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്.....

26 comments:

 1. അവന്‍റെ സ്പേം പൈപ്പ് തല്ലുകൊണ്ട് സ്കിപ്പ് ചെയ്തു പോകാന്‍ സാധ്യതയുണ്ട്

  ReplyDelete
 2. പാക്കരന്‍February 12, 2013 at 11:07 AM

  ഈ പ്രായത്തിലും ഇത്ര പുള്ളിംഗ് ആണെങ്കില്‍ ചെറിയ പ്രായത്തില്‍ ഇവന്‍റെ അടിവസ്ത്രം ഉണക്കാനിട്ടത്തിന്റെ അരികില്‍ കൂടി പോയാല്‍ പോലും സ്ത്രികള്‍ ഗര്‍ഭം ധരിക്കാന്‍ സാധ്യത ഉണ്ട്.

  ReplyDelete
 3. അവന്‍ പറയുന്നതും കേട്ട് വായും പൊളിച്ചിരുന്ന ബാക്കിയുള്ള മഹിളാമണികളെ പറഞ്ഞാല്‍ മതി.ഇയാളുടെ വായില്‍ നിന്നും വീഴുന്ന തീട്ടത്തിന്റെ നാറ്റം സഹിച്ചു കൊണ്ട് തന്നെ അവിടെ ഇരിക്കുകയും പ്രസംഗത്തില്‍ പ്രതിഷേധിച്ചു ഇറങ്ങി പോയ പെണ്‍കുട്ടിയോട് ഐക്യ ദര്ട്യം പ്രഖ്യാപിക്കാതെ അവിടെ തന്നെ ച്ട്ന്തിയും ഉറപ്പിച്ചു ഇരുന്ന മഹിളകള്‍ ഇത് കേള്‍ക്കുവാന്‍ എന്ത് കൊണ്ടും അര്‍ഹര്‍ തന്നെ.നീണ്ട താടിയും പേരിനു മുന്നില്‍ ഒരു ഡോക്ടറും ഉണ്ടായാല്‍ മാത്രം ഒരാള്‍ക്ക് വിവരം ഉണ്ടാവില്ല എന്ന് ഇപ്പോള്‍ ബോധ്യമായി.

  ReplyDelete
 4. ഇപ്പൊ എന്ത് പറഞ്ഞാലും സ്ത്രീ വിരുദ്ധത കാണും പറയുന്നവന്‍ ബൂലോക തെമ്മാടിയും ആണ് ,അങ്ങിനെയാണ് മാധ്യമങ്ങളും സ്ത്രീ പക്ഷ വാദികളും മുദ്ര കുത്തുക ഇയാളുടെ പ്രസംഗത്തിന്റെ അപ്പുറവും ഇപ്പുറവും വെട്ടി കളഞ്ഞു തെറ്റായി രീതിയി പ്രചരിപ്പിക്കുക യാണ് ഇപ്പോള്‍ നടക്കുന്നത് . ഇയാള്‍ പറഞ്ഞതില്‍ അത്ര വലിയ തെറ്റ് കാണാന്‍ എനിക്ക് കഴിയുന്നില്ല . ഒരു പുരുഷന്‍ ഒരു സ്ത്രീയെ പീഡിപ്പിച്ചാല്‍ പുരുഷന് ഒന്നും സംഭവിക്കുന്നില്ല.അതിന്‍റെ ജീവിത ക്കാലം മുഴുവന്‍ പേറുന്നത് ആ ഇരയാക്കപെട്ട പെണ്ണ് തന്നെയാണ്. പുരുഷന്‍ അപ്പോഴും സമൂഹത്തില്‍ മാന്യന്‍ ആയി നടക്കുകയാണ് കാര്യങ്ങളെ കാണേണ്ട രീതിയില്‍ കാണാന്‍ കഴിയാതെ വരുമ്പോള്‍ നന്മ തിന്മ യാവും

  ReplyDelete
  Replies
  1. കൊമ്പനെപോലെയുള്ളവര്‍ ഒരു കാര്യം മനസിലാക്കുക, സ്ത്രീകളും ജീവനും അഭിമാനവും ഒക്കെ ഉള്ളവരാണ്. അവരെ അപമാനിചിട്ടല്ല അവന്റെ അമ്മേടെ മൂല്യബോധനം നടത്തേണ്ടത്. അയാളുടെ പ്രസംഗത്തിന്റെ അപ്പുറവും ഇപ്പുറവും ഒക്കെ ഉണ്ടായാലും പറഞ്ഞതൊക്കെ തനി പോക്രിത്തരമല്ലേ?. താങ്കള്‍ക്ക് അതിലെ തെറ്റ് മനസിലാകാന്‍ ഒരു വഴിയുണ്ട്, അടുത്ത പ്രാവശ്യം തങ്ങളുടെ അനിയത്തിമാര്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഈ ഗീര്‍വാണ പ്രസംഗം അവരുടെ അടുത്ത് കാച്ചുക. അപ്പോള്‍ മനസിലാകും.

   നമുക്കൊക്കെ സ്ത്രീകളെ ബഹുമാനിക്കാനോ അറിയില്ല, അപമാനിക്കാതിരുന്നുകൂടെ!!!

   Delete
  2. . ഇവിടെ ലേഖകൻ പറയുന്നത്ത്‌ കേട്ടാൽ . ഡോ:രജത് കുമാർ പെണ്‍ക്കുട്ടികളെ വഴിതെറ്റിക്കാൻ തുനിഞ്ഞ് ഇറങ്ങിയിരിക്കുന്ന ആൾ ആണെന്ന് തോന്നുന്നു (സ്ത്രീ വിധ്വക്ഷി, സ്ത്രീകളെ പുച്ഛത്തോടെ കാണുന്നവൻ ഞരമ്പുരോഗി ,പെണ്‍ക്കുട്ടികളെ കണ്ടാൽ മുണ്ടിന്റെ മുൻപിൽ മുഴവരുന്ന ആൾ പുരുക്ഷ മേധാവിത്വത്തിൽ വിസ്വസിക്കുന്നയാൾ വിശേക്ഷണങ്ങൾ ഇനിയുമുണ്ട് ) ??? നമുക്ക് ഇഷ്ട്ടമുള്ള വ്യക്തി ,വിഷയം എന്നിവ നായീകരിക്കാൻ,ഒരുപാട് ഉദാഹാരണങ്ങൾ നിരത്താം ചിലരുടെ വാക്കുകൾ ഉദ്ധരിക്കാം.! നമുക്ക് എഷ്ട്ടമില്ലാത്ത ഒരാളിനെ തേജോവധം ചെയ്യാൻ പ്രാസന്ഗികന്റെ വക്കുകൾതന്നെ അടർത്തിയെടുത്ത് പ്രയോഗിക്കാം .ഉദ : മാർപ്പാപ്പ പണ്ട് പാരിസിലെങ്ങാണ്ട് പോയപ്പോൾ ആരോ പറഞ്ഞു ഇവിടെ പാപമാർഗത്തിൽ ജീവിക്കുന്നവർ ഉണ്ട് വേശ്യാലായങ്ങളുമുണ്ട് അപ്പോൾ പാപ്പ തിരിച്ചു ചോദിച്ചു . ഇവിടെ വേശ്യാലയങ്ങളുമുണ്ടോ പിറ്റേന്ന് വാർത്ത ഇങ്ങനെയായിരുന്നു "ക്രിസ്തീയ സഭയുടെ ആചാര്യൻ പാരിസിൽപോയി വേശ്യലയം എവിടെയെന്നു തിരക്കി " ഇത്തരത്തിൽ സംതൃപ്തി നേടുന്നവരുമുണ്ട് ..... അദ്ദേഹം (ഡോ:രജത് ) പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉള്ളതായി തോന്നുന്നില്ല .അദ്ദേഹം ഉദ്ദേശിച്ചത് ഇങ്ങനെയാവാം . പുരുഷൻ മാർക്ക് (ചില ആൾക്കാർ മാത്രം )ഒരുസ്ത്രീയെ വഴിപിഴപ്പിക്കാൻ 10 മിനിട്ട് മതിയാകും പക്ഷെ അതിന്റെ ഭവിക്ഷ്യത്ത് അനുഭവിക്കുന്നത് സ്ത്രീയാണ് അതിനാൽ സ്ത്രീയെ നീ കൂടുതൽ ജാഗ്രതകാട്ടുക !!! ഇതിനെയാണ് നിങ്ങൾ പുരുഷനു സ്പേം അയക്കാനുള്ളസ്ഥലമാണോ സ്ത്രീ ???? എന്നൊക്കെയുള്ള തരംതാണ വിശകലനം. പുരുഷൻ സ്ത്രീയുടെ യൂട്രസിലേക്കല്ലാതെ .മൃഗങ്ങളുടെ യൂട്രസാണോ ഉപയോഗിക്കേണ്ടത്???.. സ്ത്രീകളുടെ യൂട്രസ് സ്ഥാനം തെറ്റാറുണ്ട് ഒരു ഗൈനകോളജിസ്റ്റിനോട് ചോദിക്കുക.... ! ജീൻസ് ധരിക്കുന്നത് പുരുഷന്മാർക്ക് പ്രശ്നങ്ങൾ സിഷ്ട്ടിക്കുന്നുണ്ട്. ഖനികളിൽ പണിയെടുക്കുന്നവരുടെ പ്രത്വുല്പാധനശേഷി ക്രമാതീതമായി കുറയുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .... (ഖനി തൊഴിലാളികൾക്കായി നിർമ്മിക്കപെട്ടതാണ് ജീനസ് )താങ്കൾ പറഞ്ഞല്ലോ "കേൾവിക്കാർ കുട്ടികൾ ആണെന്ന് ഓർക്കണം" ഈ കുട്ടികൾ മുഴുവൻ ചീത്തയാണെന്ന് ഞാൻ പറയില്ല .....ഈകുട്ടികൾക്ക് അറിയാൻ പാടില്ലാത്ത എന്തുകാര്യമാണ് ഉള്ളത് ഓരോന്നായി ഞാൻ എടുത്തു പറയുന്നില്ല കുറച്ചൊക്കെ യുടുബിലുണ്ടാകും ചിലപെണ്‍ കുട്ടികൾക്ക് റെഡ്ടുബ്‌ ആണ് ഇഷ്ട്ടം . ഈയിടെ എന്റെ ഫ്രെണ്ടിനു ഒരു പെണ്‍ക്കുട്ടിയുടെ മൊബെൽ ഫോണ്‍ കളഞ്ഞുക്കിട്ടി അതിലെ മെമ്മറി കാർഡു നിറയെ നീലച്ചിത്രങ്ങളും ലൈഗീക ചുവയുള്ള കേട്ടാൽ അറക്കുന്ന സംഭാക്ഷണങ്ങളും .എല്ലാ പെണ്‍ക്കുട്ടികളും ഇതു പോലെയാണ് എന്ന് ഇതിനർധ്ഥമില്ല. നല്ല പെണ്‍കുട്ടികൾക്ക് അപവാദമായി ചിലർ എവിടെയുമുണ്ടാകും . ഇതിനൊക്കെ കാരണം രജത് കുമാറാണോ ???? ചില പ്രതികരണ മാമ്മൻ മാർ എന്തെങ്കിലും വായിച്ചാൽ ചാടികേറി അങ്ങ് പ്രതികരിക്കും സത്യം അവർക്കറിയേണ്ട പ്രതികരിച്ചില്ലെങ്കിൽ അവര്ക്ക് ഉറക്കം വരില്ല . അതും പൂഞ്ഞാറിലെ തനി നാടൻഭാക്ഷയിൽ ....... സ്ത്രീ വിരോധി എന്നാൽ സ്വന്തം അമ്മയെ തള്ളി പറയുന്നവൻ എന്നാണ് അർത്ഥം. ഡോ:രജത് കുമാർ അങ്ങനെയാണോ എന്നറിയില്ല ........!

   Delete
  3. താങ്കള്‍ ബ്ലോഗ്‌ മുഴുവന്‍ വായിച്ചില്ല എന്നു കരുതുന്നു .വായിക്കാത്ത ഭാഗം കൂടി വായിക്കുക".....മനുഷ്യവര്ഗനത്തില്‍ സാമുഹ്യപരമായും,സദാചാരപരമായും, നിയമങ്ങള്ക്ക നുസരിച്ചും, സ്പേം യൂട്രസ്സില്‍ അയക്കുന്നതിനു മുന്പാകയി ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്. സാധരണഗതിയില്‍ വിവാഹമെന്ന പരിപാവനമായ ചടങ്ങിലൂടെയാണ് ഇതിനുള്ള അനുമതിലഭിക്കുന്നത്.(മറ്റു അവിഹിത ബന്ധത്തിന്റെത കാര്യങ്ങള്‍ ഇവിടെചര്ച്ചുയ്ക്ക് വരുന്നില്ല. കാരണം ഇവിടെ മൂല്യബോധനയാത്രയില്‍ ഊന്നിക്കൊണ്ടാണ്പ്രസംഗം നടന്നത്.) അങ്ങനെ കിട്ടുന്ന അനുമതിയിലൂടെ പുരുഷനുംസ്ത്രീയും പരസ്പരം ബന്ധപ്പെടുമ്പോളാണ് സ്ത്രീ ഗര്ഭംനധരിക്കാനുള്ള സാഹചര്യം രൂപപ്പെടുന്നത്. അതിനുള്ള മുന്നൊരുക്കമാണ് ശാരിരികവും മാനസികവുമായ പരസ്പര ധാരണയോടുകൂടിയ ബന്ധപ്പെടലില്‍ പുരുഷനില്‍ നിന്നുള്ള ബീജം സ്ത്രീയുടെ യൂട്രസ്സില്‍ എത്തുന്നത്‌. ഇതൊരു പാവനമായ കര്മ്മ്മാണ്.വാവിനു കാറുന്ന പശുവിനെ ഇണചേര്ക്കാ നായി മൂരിയുടെയടുത്തു കൊണ്ടുപോകുന്നതു പോലെയുള്ള ശൈലിയില്‍ ഇതിനെ വ്യാഖ്യാനിക്കുന്നതിലൂടെ എന്തു മൂല്യബോധനമാണ് കുട്ടികള്ക്കി ടയില്‍ ഉണ്ടാകുക. “ഞാനുള്പ്പെയടുന്ന പുരുഷവര്ഗത്തിനു പത്തുമിനിട്ട്കൊണ്ടു സ്പേം യൂട്രസ്സില്‍ എത്തിക്കാന്‍ കഴിയും പിന്നത്തെ പണി സ്ത്രീയുടെ മാത്രമാണ്” എന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്.അതില്‍ മുഴച്ചു നില്ക്കു ന്നത് പുരുഷന്റെ് അഹങ്കാരവും, സ്ത്രീകളോടുള്ള പുച്ഛവുമാണ്. കുഞ്ഞിനു രൂപം കൊടുക്കുന്നതിലും വളര്ത്തുബന്നതിലും പുരുഷനും സ്ത്രീയ്ക്കും തുല്യ ചുമതലയാണുള്ളത്. സ്പേം ചീറ്റിക്കല്‍ മാത്രമാണ് പുരുഷന്റെ് പണിയെന്നു പഠിപ്പിക്കുന്ന ആര്ഷി സദാചാരവാദികളും അവര്ക്ക് ഓശാന പാടുന്ന മതസദാചാരവാദികളും പെണ്കുരട്ടികള്‍ ഒരു മൂലയ്ക്ക് ഒതുങ്ങി കഴിയെണ്ടാവരാണെന്ന ചിന്തകളെ ഊട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. പെണ്കുദട്ടികളുടെ യൂട്രസിലേക്ക് സ്പേം അയക്കുന്ന വിദ്യ അവിടെ നില്ക്കണട്ടെ.അതിലല്ല ബോധനം നടത്തേണ്ടത്; അതിനുവേണ്ടിമാത്രം തുനിഞ്ഞിറങ്ങുന്നവുരുടെ കരണക്കുറ്റിനോക്കി രണ്ടു പൊട്ടിക്കാനുള്ള വിദ്യയാണ് പറഞ്ഞു കൊടുക്കേണ്ടത്....."

   Delete
 5. സ്ത്രീകളെന്നത് പത്തുമിനിട്ടിനുള്ളില്‍ പായിക്കപ്പെടുന്ന സ്പേം വഹിക്കാനുള്ള യൂട്രസ്സുമായി നടക്കുന്ന യന്ത്രങ്ങള്‍....
  ..മൂല്യബോധനം..മൂല്യബോധനം...

  ReplyDelete
 6. നന്നായി. ഇത്രെം കാലം ഈ വിക്ഷേഒഅണത്തിനു നിന്നു കൊടുത്ത അവന്റെ ഭാര്യയോടാണു സഹതാപം തോന്നുന്നത്. കഷ്ടം.
  കേരളത്തിലെ റോഡിലൂടെ തലങ്ങും വിലങ്ങും പാഞ്ഞിട്ടും യൂട്രസ് സ്കിപ്പ് ചെയ്തു പോയിട്ടില്ല എന്നിട്ടാണു..

  ReplyDelete
 7. സൂക്ഷിച്ചാല്‍ യൂട്രസ് ഇളകിപ്പോവില്ല എന്നൊരു പഴഞ്ചൊല്ല് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്

  ReplyDelete
 8. ലീഗുകാരെ സുഖിപ്പിക്കാന്‍ ആശാന്‍ ഒരു കളികളിച്ചത...കാരണം ഗീതയെഴുതി ആര്ഷത്തില്‍ ജീവിക്കുന്നുവെന്നു പറയുന്ന വര്യന്‍ ഖുറാന്‍ ആണ് പറയുന്നത്.സ്ത്രീ മൂടിപ്പോതിഞ്ഞു ജീവിക്കണം എന്ന് പറയുന്നത് ആരാണെന്നു നോക്കിയാല്‍ മാത്രംമതി കാര്യം മനസിലാവാന്‍....ആര്‍ഷഭാരതവര്യന് കൊടിപിടിക്കുന്ന ധാര്‍മ്മിക രോഷങ്ങള്‍ ആരാണെന്നു നോക്കിയാല്‍ എല്ലാം മനസിലാകും...........

  ReplyDelete
 9. പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും അതിന്റെതായ സ്ഥാനം ഉണ്ട്
  പരസ്പരം ബഹുമാനിക്കുക, സംസ്കാരം അറിഞ്ഞു പെരുമാറുക.

  ReplyDelete
  Replies
  1. ശരിയാണ് സുഹൃത്തെ ......

   Delete

 10. OPENING SHORTLY

  Dr.Rajath Kumar Moulavi "Memorial" uterus re fixing Centre

  only Rs. 400,000 per uterus for those who wear "Jeans"
  special discount for those who wear saari and salwar
  free fixing for those who wear Parda

  ReplyDelete
 11. ഫേസ്ബുക്കിലും ബ്ലോഗിലും അറിഞ്ഞും അറിയാതെയും പ്രതികരിക്കുന്ന അഭിനവ പ്രതികരണ തൊഴിലാളികള്‍ കേവലം ഒരു മൂന്നാം കിട ചാനല്‍ കുതന്ത്രത്തിന്റെ ഭാഗമായി വളച്ചും ഒടിച്ചും സ്കോപ് മെനയുമ്പോള്‍ സത്യാവസ്ഥ മനസ്സിലാകാതെ സ്ത്രീ വിരുദ്ധം, അസന്മാര്‍ഗികം എന്നെല്ലാം പറഞ്ഞു വാളെടുക്കുമ്പോള്‍ ഇവിടെ വിജയികുന്നത് സ്ത്രീത്വം ആണോ ... അതോ മറ്റു പലരുടെയും വാണിജ്യ താല്പര്യങ്ങള്‍ ആണോ എന്ന് ചിന്തികുന്നത് നന്നായിരിക്കും,

  ReplyDelete
 12. ഇദ്ദേഹത്തോട് ഇപ്പോള്‍ നല്ല ബഹുമാനം തോന്നുന്നു...
  ഇദ്ദേഹത്റ്റിന്റെ കുറെ വിഡിയൊ കണ്ടു..
  ഇദ്ദേഹം ബഹുമ്മനിക്കപ്പേടെണ്ട വ്യ്കതി തന്നെയാണു..

  ഇതെന്റെ അഭിപ്പ്രായമാണു.. അരെയും അടിച്ചേല്പ്പിക്കുന്നില്ല.

  http://www.youtube.com/watch?v=6H3OkQqd9LU

  ReplyDelete
  Replies
  1. ഇതുപോലെ കണ്ടു മനസ്സിലാക്കി . വിവേക പൂർവ്വം പ്രതികരിക്കുക . ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ടു . ചാടികേറി തെറിപറയുന്നത്‌ നല്ല സ്വഭാവമല്ല

   Delete
  2. ആരെങ്കിലും എന്തെങ്കിലും ..താങ്കള്‍ മഹര്‍ഷി പറയുന്ന വീഡിയോ ആദ്യം കാണൂ..പിന്നെ പറ ആരാ പറഞ്ഞതെന്ന്....

   Delete
 13. അദ്ധേഹത്തിന്റെ വാകുഗളിൽ തെറ്റായി ഒന്നും പറഞ്ഞതായി എനിക്ക് തൊനിയില്ല്. ഇവിടെ തെറി പറയുന്നവരോട് എനിക്ക് പുച്ചമാണ് തോന്നുന്നത്.

  ഈ തെറി പറയുന്ന ആളുഗൽ ഒന്ന് മനസ്സിലാകണം ഇവിടെ ആണ്‍ കുട്ടിഗലും പെന്കുട്ടിഗലും ഇരിക്കുന്ന ഒരു ക്ലാസ്സിൽ ലൈഫ് പ്രോസേസ്സിനെ കുറിച്ച് സായ്ന്റിഫികായി ക്ലസ്സെടുതതിനെ യാണ് അദ്ധേഹത്തെ പെന്കുട്ടിഗലെ ബഹുമാനികാതവാൻ എന്ന് വിളികുന്നത്.

  അതെ ആണ്കുട്ടിഗലും പെന്കുട്ടിഗലും ഇരിക്കുന്ന തിയെടരിൽ ഒരു പ്രണയ സിനിമ കളിച്ചാൽ ഇവരൊക് കയടിച്ചു പാസകുന്നത് ആ പ്രണയിനികളുടെ ച്ചുംപനത്തെയും കേട്ടിപിടുതവും എല്ലാം ആണ്.

  അതിനാരും ആ നടനെയോ നദിയെയോ അല്ലെങ്ങിൽ സംവിതയകനെയോ ചീത്ത പറയുന്നില്ല, അതിനെ പുഗഴ്ത്തി പറയാനെ നീരമോള്ലോ.
  അറിയുഗ നമ്മൾ നടന്നു നീങ്ങുന്നത് ഒരു വലിയ തീ കുണ്ടാരതിലെകാന് തിഗച്ചും നാറിയ ഒരു ലോഗതെകാന്.

  ReplyDelete
  Replies
  1. അദേഹം എഴുന്നെള്ളിച്ച സയന്‍സിന്റെ ആധികാരികത ഒന്നു വ്യക്തമാക്കിയാല്‍ കൊള്ളാം ...യൂട്രസ് താഴെ വീണ കേസുകള്‍ മാത്രം പറഞ്ഞാലും മതി..ഒന്നറിയാനാ......

   Delete
 14. READ CAREFULLY:
  http://keralaonlinenews.com/dr-rejith-kumar-anti-women-speech-01-malayalam-news-36493.html/

  ReplyDelete
 15. തുളസി ദയവു ചെയ്തു എഴുത്ത് നിർത്തി ജനങ്ങളുടെ മനസ്സില് വിഷം കുത്തി നിറയ്ക്കു ന്നത് അവസാനിപ്പിക്കുക . പുണ്യം കിട്ടും.

  ReplyDelete
  Replies
  1. താങ്കളുടെ എതിലെയാണ് വിഷം കയറിയത് എന്നു വ്യക്തമാക്കിയാല്‍ അതിനുള്ള മരുന്ന് പറഞ്ഞു തരാം...വിഷം തിരിച്ചറിയുന്നതും പുണ്യമാണ്.

   Delete
 16. Aaa malapurathe 2 vayassukari Jeans ettennu thonnunu...!!!

  ReplyDelete
 17. കള്ള കള്ള കാമത്തിന് ചെല്ലപ്പേര് പ്രേമം

  ReplyDelete
 18. ......The Canadian Medical Association Journal did some studies on “tight fitting” clothing and its effects on women’s health. They found out that the body can develop a nerve condition called paresthesia which is similar to carpal tunnel syndrome. This condition causes a burning sensation under the hip bone. This can cause a numbness and tingling in the legs.

  People who struggle with a burning in their chest and an acidic taste in their mouth knows that this is signs of heartburn and acid reflux. When you already have this sensation and you wear tight clothing, it can cause the condition to worsen. The pressure of the tight clothing pushes against the stomach rising the intra-abdominal pressure and this causes the acid from your stomach to squirt back into your esophagus, which gives you a terrible case of heartburn.

  Most of us women know that yeast infections are a common medical condition for the majority of us. A yeast infection thrives in a warm, moist places and they will cause an itchy, painful, and irritating condition which leads us to make a doctor’s call. Tight clothing doesn’t provide enough airflow to particular areas and it becomes moist and the outcome will end up with a woman getting a terrible case of yeast infection.

  Have you ever been wearing a pair of tight jeans and felt faint? Did you ever stop to consider the jeans just may be your problem? When garments are so tight around the middle area of the body, it can cause the chest not to fully expand causing breathing to be shallow. It has also been known to decrease oxygen intake and result in a person fainting.

  Tight fitting clothing is also harmful for men because it can cause infertility in them and the testicles can also suffer damage.

  Think before you slip into your next tight clothing article because it can be risky for your health. We all like to think we look curvy and sexy in our tight fitting jeans but actually we are causing damage to our bodies in many areas. Wouldn’t you rather save yourself all the suffering and pain and wear clothes that are comfortable and fit well?
  .....just and addition from my side .....

  ReplyDelete