**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, July 21, 2013

മമ്മൂട്ടി നടത്തിയ കാല്‍കഴുകല്‍ ശുശ്രൂഷ....


  വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍  
 പത്മശ്രീ ഭരത് ഡോക്ടര്‍ മമ്മൂട്ടി ഈ കഴിഞ്ഞമിഥുനമാസം മുപ്പത്തി രണ്ടാം തിയതി അര്‍ദ്ധരാത്രിയില്‍ ഒരു തീരുമാനമെടുത്തു. നാളെ, അതായത് കര്‍ക്കിടകം ഒന്നിന്, സ്വന്തമായുള്ള പത്തേക്കര്‍പാടത്ത് തന്‍റെ നേതൃത്വത്തില്‍ തന്നെ ഞാറുനടില്‍ നടത്തും...അതിനായി അതിരാവിലെതന്നെ കുളിച്ചൊരുങ്ങി. തനികര്‍ഷകനായി പണിയായുധങ്ങളുമെടുത്തു കച്ചത്തോര്‍ത്തും ചുറ്റി പാളത്തൊപ്പിയും കാലന്‍കുടയും കയ്യിലേന്തി അദേഹം യാത്രയായി .ഒരു കിലോമീറ്റര്‍ നടന്നു കടവിലെത്തി; കുറ്റിയില്‍ കെട്ടിയിട്ടിരുന്ന കൊതുമ്പ് വള്ളമഴിച്ച് ഒറ്റയ്ക്കു തുഴഞ്ഞു പുന്നമടക്കായലിന്‍റെ ഓളപരപ്പിലൂടെ തിത്തിത്തായ് തകതോം താളത്തില്‍ തുഴഞ്ഞ് അദേഹം പാടശേഖരത്തു എത്തുന്നു .അവിടെ കാത്തുനിന്നു തൊഴിലാളികളോടൊപ്പം ആടിയും പാടിയും ഞാറുനടീല്‍ ആരംഭിച്ചു. കഠിനമായ മഴയത്തും കാറ്റിലും കഠിനമായ നടീല്‍ നടത്തുന്നു. ഇടയ്ക്കിടെ നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ... എന്ന പാട്ടും പാടികൊടുത്തു. ചെറുമികളും കിടാത്തന്മ്മാരും അതേറ്റു പാടി. ചെളിപുരണ്ട കൈ ചന്തിയില്‍ത്തുടച്ചു കൊണ്ട് ചെണ്ടന്‍കപ്പയും ചാളക്കറിയും വാഴയിലയില്‍ കുഴച്ചുകഴിച്ചു. പാടവരമ്പത്തുനിന്നു ടീവി ക്കാര്‍ ലൈവ് സംപ്രേക്ഷണം നടത്തുന്നു. പത്രക്കാര്‍ പാടവരമ്പിലൂടെ ഓടിനടന്നു ഫോട്ടോ എടുക്കുന്നു. ആരാധക വൃന്തം ആമോദത്തോടെ കീ ജയ്‌ വിളിക്കുന്നു. വഴിയേ പോകുന്ന സാധാരണക്കാരന്‍, ഇതെന്താ..കൂത്ത്‌. എന്ന മട്ടില്‍ തുറിച്ചുനോക്കുന്നു. എല്ലാവര്‍ക്കും ഹാപ്പിയായി. ഇന്നത്തെ ന്യൂസ് അവര്‍ മമ്മൂട്ടിയുടെ ഞാറു നടീലിനെക്കുറിച്ചാണ്.. കേരളം മുഴുവന്‍ മമ്മൂട്ടിക്ക് പിന്നില്‍ അണി നിരക്കണമെന്നു കൃഷിമന്ത്രി....യുവാക്കള്‍ മമ്മൂട്ടിയെ കണ്ടുപഠിക്കണമെന്ന് മുഖ്യമന്ത്രി....ഇങ്ങനെയൊക്കെയാണ് മമ്മൂട്ടി ഞാറുനടാന്‍ പോകുന്നുവെന്നു കേട്ടപ്പോള്‍ സംഭവിക്കുമെന്ന് കരുതിയത്‌.. ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തിലെ ജനകിയന്മാരില്‍ കാണുന്ന അഭിനയരീതിപ്രകാരം മമ്മൂട്ടിയും ഇങ്ങനെയാണ് അഭിനയിക്കേണ്ടിയിരുന്നത്. അതു പ്രതിക്ഷിച്ചാണ് എല്ലാവരും ഇരുന്നതും... അഭിനയം, അതാണല്ലോ നമുക്ക് വേണ്ടത്.. ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരി, കോടികള്‍ കട്ടുമുടിച്ച് കൊട്ടാരങ്ങള്‍ പണിതുയര്‍ത്തി ചന്തികഴുകാന്‍ വരെ ജോലിക്കാരെ വയ്ക്കുന്ന നമ്മുടെ ജനകിയന്മാരെ നമ്മളാരും ഇങ്ങനെ പഴിക്കാറില്ല. എല്ലാം നിങ്ങള്‍ക്ക് വേണ്ടിയാണ്...ഞാന്‍ ജനങ്ങളുടെ കൂടെയാണ്.... അല്ലെങ്കില്‍ ഞാന്‍ സുതാര്യനാണ്... എന്നൊക്കെ ഇടയ്ക്കിടെ അടിച്ചുവിട്ടാല്‍ മതി; എല്ലാം ശുഭം. നമ്മള്‍ക്ക് കിട്ടേണ്ട എല്ലിന്‍ കഷണം കിട്ടിയാല്‍ മതി..യജമാനന്‍ നല്ലവനായി....ഇവിടെ പ്രതീക്ഷിച്ച എല്ലിന്‍ കഷണം കിട്ടിയില്ല അതുകൊണ്ട് നമ്മള്‍ വൈലന്റായി......

ഇനി മാമാങ്കത്തില്‍ പങ്കെടുത്ത പ്ലാമൂട്ടില്‍ വിദ്യാധാരന്‍റെ വാക്കുകളിലേക്ക്....

  മമ്മൂട്ടി കണ്ടത്തില്‍ പൂട്ടാനിറങ്ങുന്ന വാര്‍ത്ത അറിഞ്ഞാണ് കൂട്ടത്തില്‍ പൂട്ടാന്‍ ഞാനും സ്ഥലത്തെത്തിയത്. പറഞ്ഞുറപ്പിച്ച സമയത്തുതന്നെ അദേഹം തന്‍റെ സ്വന്തം വാഹനമായ ലാന്‍ഡ് ക്രൂയിസറില്‍ ആറ്റുവക്കിലേക്ക് വന്നെത്തി. ആറ്റിലേക്കിറക്കിയാണ് വണ്ടിനിറുത്തിയത്. കാല്‍ ചെളിയില്‍ തൊടാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്ന് എതിര്‍ ഫാന്‍സുകാര്‍ അപ്പോഴേ ആക്ഷേപം ഉന്നയിച്ചു. എന്നാല്‍ അദേഹത്തിന് വളംകടിയുടെ അസുഖമുള്ളതിനാലും നടുവളയാതെ വള്ളത്തെക്കേറാനുമാണ് അടുപ്പിച്ചു നിറുത്തിയതെന്നും സ്വന്തം ഫാന്‍സുകാര്‍ പ്രസ്താവിച്ചു. ടീവിക്കാരും, പത്രക്കാരും, സ്വന്തം ലേഖകരും, സ്ഥലം ഫോട്ടോക്കാരും, പിന്നെ പ്രദേശത്തെ  മുഴുവന്‍ മൊബൈല്‍ വരിക്കാരും തങ്ങളുടെ ക്യാമറാ ഫ്ലാഷുകള്‍ മിന്നിച്ച വെട്ടത്തിലാണ് അദേഹം ബോട്ടിലെക്ക് കയറിയത്. താന്‍ കൃഷിലേക്ക് ഇറങ്ങുവാണെന്നും, കേരളിയരുടെ പത്തായത്തിലേക്ക് ഒരു മണി അരിയെങ്കിലും പെറുക്കിക്കൂട്ടാന്‍ തനിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്നും, തന്‍റെ ഈ പൂട്ടൂകാണുന്ന എല്ലാ യുവാക്കളും മറ്റു തൊഴിലുകള്‍(പ്രത്യേകിച്ച് സിനിമാ ഫീല്‍ഡ് ) ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങണമെന്നും ബോട്ടില്‍ വച്ച് വിദ്യാധരന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പൂട്ടാനിറങ്ങേണ്ട സമയത്ത് യുവാക്കളെല്ലാം സിനിമ പിടിക്കാന്‍ ഇറങ്ങുന്നതാണ് ഇപ്പോഴത്തെ ഈ ക്ഷാമത്തിന് പ്രധാന കാരണമെന്നു അദേഹം കൂട്ടിച്ചേര്‍ത്തു... ബോട്ടുയാത്രയില്‍ കര്‍ഷകരുടെ മുഖം കണ്ട അദേഹം വികാരാധീനനായി. ഈ അലവലാതികളോന്നും ഇതിനുമുന്നെ ബോട്ടു കണ്ടിട്ടില്ലേയെന്നു ഇരുകരകളിലുംനിന്നു തന്നെ തുറിച്ചു നോക്കുന്ന ജനസഞ്ചയത്തെ നോക്കി അദേഹം നെടുവീര്‍പ്പിട്ടു. ചന്ദനം ചുമക്കുന്നകഴുതയ്ക്ക് അതിന്‍റെ മണം അറിയില്ലെന്നുപറയുന്നത് എത്ര വാസ്തവം. കായലില്‍ കക്കാവാരുന്ന കല്യാണിയേയും, ഞണ്ടു പിടിക്കുന്ന കണാരനെയും, വലയിറക്കുന്ന വേലപ്പനെയുമൊക്കെക്കണ്ട് അദേഹം വിങ്ങിപ്പൊട്ടി ..എന്തുകൊണ്ട് നമ്മുടെ യുവാക്കള്‍ ഈ തൊഴിലുകള്‍  ഉപേക്ഷിക്കുന്നുവെന്നു അദേഹം ചോദിച്ചു. കൂടുതല്‍ വിങ്ങിപ്പൊട്ടലുകള്‍ ഉണ്ടാകാതിരിക്കാന്‍ ബോട്ടിന്‍റെ ഷട്ടറുകള്‍ താഴ്ത്തിയായിരുന്നു പിന്നിട് യാത്ര.....

  ബോട്ടില്‍നിന്നിറങ്ങിയ അദേഹം ചേറുകണ്ട വട്ടോനെപ്പോലെ ചെളിയിലേക്ക് എടുത്തു ചാടി. പ്രായത്തിന്‍റെ അവശതകൊണ്ട് വേച്ചു പോയ അദേഹത്തെ ഒരു  കര്‍ഷകത്തൊഴിലാളി സ്വന്തം കൈകളില്‍ താങ്ങി. മുന്‍തയ്യാര്‍ പ്രകാരം, അദേഹം സ്റ്റാര്‍ട്ടാക്കി നിറുത്തിയ ഞാറുനടീല്‍ യന്ത്രത്തില്‍ ചാടിക്കയറുകയും, യന്ത്രം നൂറുമൈല്‍ സ്പീഡില്‍ ഓടിച്ചുകൊണ്ട് ഒരേക്കര്‍ സ്ഥലത്തെ നടീല്‍ വെറും പത്തുമിനുട്ടും നാലുസെക്കണ്ടുമെടുത്തു പൂര്‍ത്തിയാക്കി, ഇതൊക്കെ എന്ത് എന്ന ഭാവത്തില്‍  വണ്ടി സൈഡിലാക്കി....... കണ്ടുനിന്ന ആബാലവൃന്തം കൈയ്യടിച്ചു. ചെറുമികളും കിടാത്തന്മാരും തമ്പുരാനേത്തൊടാന്‍ മത്സരിച്ചു. അയിത്തം നിലവിലുണ്ടെങ്കിലും തിരെഞ്ഞെടുപ്പുസമയത്ത് തെരുവുകുട്ടികളുടെ മൂക്ക് പിഴിയുന്ന രാഷ്ട്രിയക്കാരെപ്പോലെ അദേഹം തീണ്ടലും തൊടീലും സഹിച്ചുനിന്നു.

 തിമിരത്തിന്‍റെ ഓപ്പറേഷന്‍ കഴിഞ്ഞ അന്നുമുതല്‍ ഉപയോഗിക്കുന്ന കട്ടിക്കണ്ണട മാറ്റാന്‍ പാടില്ലായെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശംകൊണ്ടാണ് ഇന്നും, അന്നും, എന്നും, എപ്പോഴും കറുത്തകണ്ണട ഉപയോഗിക്കുന്നത്.. ഗ്ലാസ്സിന്‍റെ പവര്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം..അതിനെയാണ് ന്യൂ ജനറേഷന്‍ കൂതറകള്‍ കൂളിംഗ് ഗ്ലാസ് വച്ചു ഞാറുനട്ടു എന്നൊക്കെ ആക്ഷേപിക്കുന്നത്. ഈ രാജ്യത്തു കര്‍ഷകര്‍ക്ക് കൂളിംഗ് ഗ്ലാസ്‌ ഉപയോഗിക്കാന്‍ പാടില്ല എന്നൊരു നിയമം ഉണ്ടെന്നു മനസ്സിലായത് ഇപ്പോഴാണ്.

 നടീല്‍വണ്ടിയെന്നിറങ്ങി കാലില്‍പ്പറ്റിയ ചെളികഴുകാന്‍ കുനിഞ്ഞതെയുള്ളൂ തലകറങ്ങി.. അടുത്തുണ്ടായിരുന്നവര്‍ താങ്ങിയില്ലായിരുന്നുവെങ്കില്‍ കായലില്‍ കിടന്നാനെ ..നടുവളച്ചു കാലിലെ ചെളികഴുകാന്‍ ആവതു ശ്രമിച്ചു, നാലഞ്ചു വളിപോയതു മിച്ചം. നടുവളയുന്നില്ല.....കണ്ടുനിന്ന പ്രകൃതി കൃഷിക്കാരന്‍ ഹിലാലിനു വിഷമംതോന്നി അങ്ങേര്, ആ കാലൊന്നു കഴുകിക്കൊടുത്തു...പാടത്തും പറമ്പിലുമൊക്കെ വെളിക്കിരിക്കുന്നവനെ സമ്മതിക്കണമെന്നൊരു തിരിച്ചറിവും ഇതുമൂലം ഉണ്ടാകും . യൂറോപ്യന്‍ ക്ലോസറ്റ് കണ്ടുപിടിച്ചില്ലായിരുന്നുവെങ്കില്‍ തന്‍റെ അവസ്ഥ എന്താകുമെന്നു അദേഹത്തിന് മനസ്സിലായി. ഇങ്ങനെ നടു വളയ്ക്കാന്‍ കഷ്ടപ്പെടുന്ന ഒരു മനുഷ്യനെ സഹായിച്ചതിനാണ്....... മമ്മൂട്ടി കര്‍ഷകത്തൊഴിലാളിയെക്കൊണ്ട് കാലു കഴുകിച്ചുവെന്നു പറഞ്ഞുപരത്തുന്നത്. അല്ലെങ്കില്‍ത്തന്നെ മണ്ണിനെയും കൃഷിയും സ്നേഹിക്കുന്ന ഏതൊരാള്‍ക്കും കാലില്‍ പറ്റിയ മണ്ണ് കഴുകുന്നതില്‍ വലിയ വിഷമമൊന്നുമില്ല.. അതുപോലെ കാലുകഴുകല്‍ അത്ര മോശമായ ഇടപാടുമല്ല. സ്വന്തം ശിഷ്യന്മ്മാരുടെ കാലുകഴുകിയാണ് ഗുരുവായ ക്രിസ്തുദേവന്‍ സ്നേഹത്തിന്‍റെ മാതൃക ലോകത്തിനു കാണിച്ചു തന്നത്. ഒരു കര്‍ഷകത്തൊഴിലാളി കാലുകഴുകി എന്നുവെച്ച് മമ്മൂട്ടി വലിയവന്‍, അഹങ്കാരി എന്നര്‍ത്ഥമില്ല.. യഥാര്‍ത്ഥ കര്‍ഷകന്‍റെ, മണ്ണിനെ സ്നേഹിക്കുന്ന ഹിലാലിന്‍റെ ഹൃദയവിശാലതയാണ് ഇവിടെ ആരും കാണാതെപോയത്. തൊഴിലാളി ഇപ്പോഴും അടിമയാണ് എന്നു സ്ഥാപിക്കാനാണ് ഇതുവഴി എല്ലാവരും ശ്രമിച്ചത്‌. വെറുതെ നോക്കിയിരുന്നു കൂലിവാങ്ങുന്ന തൊഴിലാളികളുടെ നാട്ടില്‍,  മറ്റൊരാളുടെ കാലു കഴുകാനുള്ള, കര്‍ഷക സന്മനസ് ആരും കണ്ടില്ല..
 
        മറ്റൊരുകാര്യം തരിശായിക്കിടന്നിരുന്ന പാടത്തുനിന്നു, ലാഭമൊന്നും കിട്ടില്ലായെന്നു മനസ്സിലാക്കിത്തന്നെ  കൃഷിയിറക്കാന്‍ തയ്യാറായ കര്‍ഷകനും അഭിനന്ദനം അര്‍ഹിക്കുന്നു. ജനങ്ങളുടെ നികുതിപ്പണത്തില്‍ കയ്യിട്ടു വാരിയും,കട്ടുമുടിച്ചും നാടിനെസേവിക്കുന്ന ജനകീയ അലവലാതികളെക്കാള്‍ എന്തുകൊണ്ടും മികച്ചവനാണ് പാടത്ത് വിത്തുവിതയ്ക്കാന്‍ തയ്യാറാകുന്ന കര്‍ഷകനും, അതിനുവേണ്ടി യത്നിക്കുന്ന തൊഴിലാളിയും..ഒരാള് കാലു കഴുകി എന്ന ഒറ്റക്കാരണത്താല്‍ ഇവിടെ ഒന്നും ഒലിച്ചു പോകുകയൊന്നുമില്ല... ഇതുകൊണ്ട് ആരുടെ വീട്ടിലും കഞ്ഞി വേവാതിരിക്കുകയുമില്ല. ഹോട്ടല്‍ മുറികളിലും റിസോട്ടുകളിലും  കാലുമാത്രമല്ല മറ്റുപലതും കഴുകികൊടുക്കുന്ന കാര്യം പുറത്തുവന്നിട്ടും ലെവനൊക്കെ ഓശാനപാടുന്ന ആരും ഇതില്‍ ഞെട്ടേണ്ട ആവശ്യവുമില്ല... ഇന്നത്തെ കാലത്ത് കേരളത്തില്‍ പത്തേക്കര്‍ പാടത്തു കൃഷി ഇറക്കുന്നവന്‍റെ കാലുമാത്രമല്ല ചന്തിപോലും കഴുകികൊടുക്കണം. അരിവില അന്പതായി എന്നുറക്കെ പറയുമ്പോഴും ഉള്ള പാടം നികത്താന്‍ നോക്കുന്നവാരാണ് അധികവും. ലാഭകരമല്ലാത്ത ഒരു ബിസിനസ് നടത്തികൊണ്ട് സാമൂഹ്യപ്രതിബത്ധത ഉറപ്പിക്കാനുള്ള ശ്രമം ആരുനടത്തിയാലും അയാളെ അഭിനന്ദിക്കുകയാണ് വേണ്ടത്. അതിനെ കേവലം കാലുകഴുകല്‍ കാരണം പറഞ്ഞു താഴ്ത്തികെട്ടാന്‍ ശ്രമിക്കുന്നത് ഭൂഷണമല്ല. ചുരുക്കത്തില്‍ ‘ഇമ്മാനുവേലിനെ’ കാണാന്‍പോയ മലയാളികണ്ടത് ‘ഭാസ്ക്കരപട്ടേലിനെയാണ്’. അവിടെയാണ് പ്രശ്നം വന്നത്; പരിഹാരമായി ‘ ‘ പൊന്തന്‍മാട ’  രണ്ടുപ്രാവശ്യം കണ്ടാല്‍മതി സമാധാനമായിക്കോളും......

 

21 comments:

  1. വാര്‍ത്തകള്‍ കൊണ്ട് മനുഷ്യരേ എങ്ങനെ പൊട്ടന്‍ കളിപ്പിക്കാം എന്നു നമ്മുടെ മാധ്യമങ്ങള്‍ പഠിപ്പിക്കുന്നു

    ReplyDelete
  2. മമ്മുട്ടി ഞാറു നടീൽ ഇന്റെ ക്രെഡിറ്റ് കൊണ്ട് പോയത് കൊണ്ട് ...മോഹലാൽ ഇനി ഓണത്തിന്റെ സമയത്തെ ഒരു മണിക്കൂർ കയ്യ്തിനു വരുമാരിക്കും

    ReplyDelete
    Replies
    1. വന്നുകഴിഞ്ഞു...അങ്ങേര് കൈയ്യില്‍ ചെളി പറ്റിക്കാനൊന്നും ഇല്ല..ബ്ലോഗിലൂടെയാണ് ഉദ്ധാരണം നടത്തുന്നത്,

      Delete
  3. ഇതൊക്കെ എന്ത്!!!


    ഹോട്ടല്‍ മുറികളിലും റിസോട്ടുകളിലും കാലുമാത്രമല്ല മറ്റുപലതും കഴുകികൊടുക്കുന്ന കാര്യം പുറത്തുവന്നിട്ടും ലെവനൊക്കെ ഓശാനപാടുന്ന ആരും ഇതില്‍ ഞെട്ടേണ്ട ആവശ്യവുമില്ല...

    ReplyDelete
  4. നന്നായിരിക്കുന്നു..തിരിഞ്ഞും മറിഞ്ഞും വെട്ടുന്ന നല്ലൊരു കളരി കുരുക്കൾ !

    ReplyDelete
    Replies
    1. അപ്പൊ എന്‍റെ മുറകള്‍ തെറ്റിയിട്ടില്ല അല്ലേ ഗുരുക്കളെ..

      Delete
  5. അടിസ്ഥാനപരമായി ഒരു സിനിമാക്കാരനും പിന്നെ ഒരു ബിസിനസുകാരനുമായ ഒരു വ്യക്തി,പ്രായോഗികമായി കൃഷിയിൽ വലിയ മുൻപരിചയവും ഇല്ല എന്ന വസ്തുത കണക്കിൽ എടുത്തു കൊണ്ട്,ശ്രി മമ്മൂട്ടി ചെയ്തതിനെ അനുമോദിക്കുകയാണ്‌ വേണ്ടത്.ലാഭം കിട്ടില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഇമേജ് ബൂസ്റ്റ്‌ ചെയ്യുവാനോ അതോ വെറും നേരം പോക്കിനോ ആണെങ്കിൽ കൂടി കൃഷി ഇറക്കുവാൻ മുൻകൈ എടുത്ത വ്യക്തിയെ പ്രശംസിക്കുന്നതിനു പകരം കാൽ കഴുകളിലെക്ക് എല്ലാം ചുരുക്കി കളഞ്ഞ ഫേസ്ബുക്ക് അക്ടിവിസടുകളിൽ എത്ര പേർ ജീവിതത്തിൽ ഒരിക്കലെങ്കിലും ചേർ ചവിട്ടിയിട്ടുണ്ട് എന്ന് കൂടി അറിഞ്ഞാൽ കൊള്ളാം.വീട്ടില് മൂത്തവരുടെയോ പ്രായം ആയവരുടെയോ കാൽ കഴുകി കൊടുക്കുന്നത് നല്ല ശീലമായി കണക്കാക്കുന്ന ഒരു തലമുറ ജീവിച്ചിരുന്ന നാട്ടിൽ, സിനിമ നടൻ ആയത് കൊണ്ട് മാത്രം മമ്മൂട്ടിയുടെ കാൽ ഒരാള് കഴുകിയത് ഇത്ര വലിയ ആനക്കാര്യം ആക്കുന്നത് വെറും അല്പ്പത്തം എന്നെ പറയുവാൻ ഒക്കൂ.

    ReplyDelete
    Replies
    1. താങ്കള്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.

      Delete
  6. Ithano madhyama dharmam..inganeyum varthakal undakkiyedukkamennu theliyukkunnu...

    ReplyDelete
  7. Ithano madhyama dharmam..inganeyum varthakal undakkiyedukkamennu theliyukkunnu...

    ReplyDelete
  8. ഓരോരോ വാര്‍ത്തക്കളെ..മമ്മുട്ടി ഞാറു നാട്ടു,നിത്യ വിമാനമോടിച്ചു ,മഞ്ജു തിരിച്ചുവന്നു......നന്നായിട്ടുണ്ട് നന്നായിട്ടുണ്ട് .

    ReplyDelete
    Replies
    1. ഓരോരോ വാര്‍ത്തകള്‍ക്ക് ഓരോരോ കാരണങ്ങള്‍ അല്ലേ കാത്തി

      Delete
  9. This comment has been removed by the author.

    ReplyDelete
  10. മമ്മൂട്ടിയുടെ കാല്‍ കഴുകല്‍ വിവാദത്തിന്റെ സത്യാവസ്ഥ പുറത്ത്
    http://boolokam.com/archives/115148

    മമ്മൂട്ടിയെ കൃഷി ചെയ്യാന്‍ പ്രരിപ്പിച്ചതും, ചെളിയില്‍ ഇറക്കിയതും അവസാനം ബോട്ടില്‍ കയറാന്‍ നേരത്ത് കാല്‍ കഴുകാന്‍ സഹായിച്ചതും കേരളത്തിലെ അറിയപ്പെടുന്ന കൃഷി വിദഗ്ദനായ ഹിലാല്‍ എന്ന വ്യക്തിയാണ്. സംഭവത്തെക്കുറിച്ച് ഹിലാല്‍ വിവരിക്കുന്നു.

    17 ഏക്കറോളം വരുന്ന തന്റെ സ്വന്തം കൃഷിയിടം മമ്മൂട്ടി പ്രകൃതി കൃഷി സംഘത്തിനു കൃഷി ചെയ്യാന്‍ നീക്കി വെക്കുകയായിരുന്നുവെന്നു പ്രകൃതി കൃഷി വിദഗ്ദനായ ഹിലാല്‍ പറയുന്നു. പ്രകൃതി കൃഷി സംഘത്തോടൊപ്പം ഞാറു നടാന്‍ മമ്മൂട്ടി എത്തിയതിനെയും ഹിലാല്‍ പ്രകീര്‍ത്തിക്കുന്നു. ഈ പ്രകൃതി കൃഷിയിടത്തിലെ ചെളി നിറഞ്ഞ കാലുമായി തിരിച്ചു ബോട്ടില്‍ കയറാന്‍ ഒരുങ്ങിയ മമ്മൂട്ടിയുടെ കാലിലെ ചെളി കുറച്ചു വെള്ളമൊഴിച്ച് കഴുകിയത് മഹാപരാധമായി പോയെന്നു പ്രചരിപ്പിക്കുന്നവരോട് മഹാ കഷ്ടം എന്ന് മാത്രമാണ് ഹിലാല്‍ പറയുന്നത്. വിഷം കഴിച്ച് കഴിച്ചു ഇത്തരക്കാരുടെ മനസ്സ് പോലും വിഷലിപ്തമായിരിക്കുകയാണെന്ന് ഹിലാല്‍ പറയുന്നു. ഹിലാളില്‍ന്റെ വാക്കുകള്‍ വീഡിയോയിലൂടെ കാണൂ

    Read & Share on Ur Facebook Profile: http://boolokam.com/archives/115148#ixzz2ZkihxQHT

    ReplyDelete
    Replies
    1. ഞാനും യോജിക്കുന്നു.

      Delete
  11. orale sahayikkunnathinu ethra aropanam uyarthanda karyamilla..
    sahayikkuka ennullathu valya karyma thanne anu.. athinu mammuttyum aa krishikaraneyum thettuparaynda sadacharathe anu njaan kuttam parayunnathu..

    ReplyDelete
    Replies
    1. അതേ ഞാനും യോജിക്കുന്നു.

      Delete