**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, July 5, 2013

തിളക്കംകൂട്ടാന്‍ കരിക്കുകുടിക്കൂ പാലുകാച്ചൂ.....


 

  ബ്രേക്കിംഗ് ന്യൂസ്,,,,,,,,, ‘കഴുതയുടെ തൊഴിയേറ്റ അമ്മായിയമ്മ മരിച്ചു’.. ആ, പഞ്ചായത്തിലെയും അടുത്ത പഞ്ചായത്തിലെയും മുഴുവന്‍ മരുമക്കളും മരണവീട്ടിലേക്കു ഒഴുകിയെത്തി .പക്ഷേ മരിച്ച അമ്മായിയമ്മയെ കാണാന്‍ തിരക്ക് കുറവായിരുന്നു; തിരക്ക് മുഴുവന്‍ ആ തൊഴിച്ച കഴുതയെ കാണാനായിരുന്നു. പല മരുമക്കളും ആ കഴുതയെ തങ്ങളുടെ വീട്ടിലേക്കു വാങ്ങാന്‍ അവരുടെ ഭര്‍ത്താക്കന്മ്മാരെ നിര്‍ബന്ധിച്ചു...ടീവി ക്കാര്‍ പ്രസ്തുത വീട്ടിലെ മരുമകളുമായുള്ള അഭിമുഖത്തിന്‍റെ പ്രത്യേക ബുള്ളറ്റിന്‍ പുറത്തിറക്കി കഴുതയുടെനിറം, തൂക്കം, തീറ്റ ,സ്വഭാവം, തൊഴിയുടെ രീതി എല്ലാം ചര്‍ച്ചയ്ക്ക് വിധേയമാക്കി.. ഈ കഴുത കഴിഞ്ഞ ജന്മ്മത്തില്‍ അമ്മായിയമ്മ പീഡനം ഏറ്റുവാങ്ങിയ ഏതോ മരുമകളുടെ പുനരവതാരമായിരിക്കും   അതുകൊണ്ടാണ് അത് ഈ തൊഴിതൊഴിച്ചത് എന്നുവരെ കണ്ടെത്തി...ഏതായാലും ഈ കഴുതയെ ഇപ്പോള്‍ വില്‍ക്കുന്നില്ലായെന്നു കൊച്ചുമോന്‍ പ്രഖ്യാപിച്ചതോടെ കഴുതയെ കാണാന്‍ വന്ന പല മരുമക്കളും വീര്‍ത്ത മുഖവുമായാണ് തിരിച്ചുപോയത്. കൊച്ചുമോന്‍; ആരാ,,, മോന്‍; അവനറിയാം നാളെ തന്‍റെ കല്യാണവും കഴിയും; കഴുതയെ ഇനിയും ആവശ്യം വരും...

 ഒത്തിരി ആളുകളുടെ ഒരുപാട് കാശ് നഷ്ടപ്പെട്ട ഒരു തട്ടിപ്പു പദ്ധതിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ്  സോളാര്‍ പാനല്‍ വിവാദവുമായി ബന്ധപ്പെട്ടു പുറത്തു വന്നിരിക്കുന്നത്.  പണം പോയവരില്‍  സാധാരണക്കാരു മുതല്‍ വന്‍കിടക്കാര്‍ വരെയുണ്ട്. കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നു... നാളിതുവരെ, തട്ടിയ കോടികള്‍ എവിടെയാണെന്ന് ഒരു പിടിയുമില്ല. തൊണ്ടിമുതലായ കോടികള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ പോലീസിനും താല്പര്യം കാണുന്നില്ല.. സരിത, ശാലൂ, മോരുകുടി, പാലുകുടി,കരിക്കുകുടി തുടങ്ങിയ കുടികളുമായും, നട്ടപ്പാതിരയ്ക്ക് സരിതയുമായി ഫോണില്‍ വികസനകാര്യങ്ങളെക്കുറിച്ചു സംസാരിച്ചവരുടെ ലിസ്റ്റ് നോക്കിയും അന്വേഷണം  ചുറ്റിക്കറങ്ങുന്നു. പണം പോയവരുടെ കാര്യം തൊഴിയേറ്റു മരിച്ച അമ്മായിയമ്മയെപ്പോലെ വിസ്മൃതിയിലാകുന്നു..സാധാരണ ഇത്തരം കേസുകളില്‍ തൊണ്ടിമുതല്‍ പ്രധാനമാണ്; എന്നാല്‍ അത് കണ്ടെത്താന്‍ യാതൊരു ശ്രമവും നടക്കുന്നില്ലായെന്നതാണ് വാസ്തവം. ബിജുവും സരിതയും പിന്നെയൊരു കോപ്പനും അറസ്റ്റിലായിയെന്നതൊഴിച്ചാല്‍ വഞ്ചി ഇപ്പോഴും തിരുന്നക്കരെ തന്നെ..അറസ്റ്റിലായവര്‍ക്ക് കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ ജാമ്യംകിട്ടും.. സ്ഥിരം പരിപാടിപോലെ മുങ്ങും, വേറെയെവിടെയെങ്കിലും പൊങ്ങി അടുത്ത തട്ടിപ്പുതുടങ്ങും..മാധ്യമങ്ങളും പോലീസും മോരുകുടിയും പാലുകാച്ചലും കരിക്കുവെട്ടലുമായി കാലം കഴിക്കും...  ഇതാണ് സംഭവിക്കാന്‍ പോകുന്നത്.. സ്ഥിരം ജയിലും കേസുമായി നടക്കുന്നവര്‍ക്ക് ഇതൊരു വിശ്രമകാലം അത്രയേയുള്ളൂ...പക്ഷെ ഇവര്‍ തട്ടിയ ആ കോടികള്‍ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത്.ആരെയാണ് അത് സൂക്ഷിക്കാന്‍ ഏല്പ്പിച്ചിരിക്കുന്നത്...അതാണ്‌ അറിയേണ്ടത്; എങ്കില്‍ മാത്രമേ പണം പോയവര്‍ക്ക് അത് തിരിച്ചു കിട്ടുകയുള്ളൂ...എന്നാല്‍ അന്വേഷണം ഇപ്പോള്‍ പാലുകാച്ചലും കരിക്കു കുടിയിലുമൊക്കെയായി കറങ്ങുന്നു.

 ചില ഫോണ്‍ വിളിയുടെ കണക്കുകളാണ് ഇപ്പോള്‍  പുറത്തുവരുന്നത്.. കേസ് മൊത്തം മാറി..... ഐ ഗ്രൂപ്പ് ചൂടായി, എ ഗ്രൂപ്പ് ഇടഞ്ഞു. എന്തു കാര്യത്തിന്...? തട്ടിപ്പുകേസിലെ പ്രതിയായ സരിതയെ വിളിച്ച പുണ്യവാളന്മ്മാരുടെ ലിസ്റ്റുകള്‍ പുറത്തായിപോലും...ലിസ്റ്റു വന്നപ്പോള്‍ ചക്കരപാത്രത്തില്‍ കയ്യിട്ടുവാരാത്തവരായി ആരുമില്ലായെന്ന അവസ്ഥയിലായി കാര്യങ്ങള്‍. മികച്ച കാര്യക്ഷമതയ്ക്കുള്ള അവാര്‍ഡ് വാങ്ങി മുഖ്യമന്ത്രി തിരിച്ചുവന്ന ദിവസംതന്നെ ജോപ്പനെ പോലിസ് അറസ്റ്റ് ചെയ്തുകളഞ്ഞു.. പോലിസ് ചെയ്തത് മഹാപരാധമാണ് പോലും...അല്ലാതെ ഏതെങ്കിലും ജനകിയ പ്രശ്നത്തിന് ഫണ്ട് അനുവദിക്കാത്തതല്ല കാര്യം... മഴക്കാലക്കെടുതിയില്‍ അടിയന്തരസഹായം എത്തിക്കാത്തതിലല്ല ഈ അമര്‍ഷം.... അട്ടപ്പാടിയില്‍ ശിശുമരണം ഉണ്ടായതിലല്ല ഈ ഗ്രൂപ്പ് നൊമ്പരം.  പിന്നെയോ....നമ്മുടെ നേതാക്കള്‍ നട്ടപ്പാതിരയ്ക്ക് സോളാര്‍ സരിതയുമായി ചര്‍ച്ചനടത്തിയ കാര്യം പൊതുജനം അറിഞ്ഞതിനാലാണ് അമര്‍ഷം.. എങ്ങനെയുണ്ട് കാര്യങ്ങള്‍..ഇതിലിപ്പോള്‍ ഞങ്ങള്‍ ജനങ്ങള്‍ക്ക്‌  യാതൊരു വിഷമവുമില്ല നിങ്ങള്‍ നിയമസഭയില്‍ കിടന്നുറങ്ങുന്നതു കണ്ടപ്പോഴേ ഞങ്ങള്‍ വിചാരിച്ചിരുന്നു..പാവങ്ങള്‍ക്ക് രാത്രിമുഴുവന്‍ പിടിപ്പതുജോലി ഉണ്ടായിരുന്നുവെന്നു..... സാരമില്ല സോളാര്‍ കത്തിക്കാനല്ലേ നിങ്ങളീ ഉറക്കമിളച്ചത്........ഞങ്ങളു ക്ഷമിച്ചു.... ഖജനാവിലെ നികുതിപ്പണം കൊടുത്ത് രാത്രിമുഴവന്‍ ഫോണ്‍ വിളി..പിറ്റേ ദിവസം നിയമസഭയില്‍ വന്നിരുന്നു ഉറക്കം....ഇതാണ്‌ യഥാര്‍ത്ഥ ജനസേവനം; അല്ലേ നേതാക്കളെ.....?

 ഒരുഭൂലോകഫ്രോഡ്; നമ്മുടെ മന്ത്രിമാരുടെ ഫോണിലേക്ക് മിസ്‌ അടിച്ചാല്‍ തിരിച്ചുവിളിക്കാന്‍ മത്സരം..വെറുതെയാണോ, ടെലിഫോണ്‍ ബില്ലിനത്തില്‍ ലക്ഷങ്ങളാണ് പൊതുഖജനാവില്‍ നിന്നും അടയ്ക്കുന്നത്. വിളിച്ചോട്ടെ...... വിളിച്ചു നിര്‍വൃതിയടയട്ടെ...ഭരണത്തിനിടയില്‍ മുഷിയുമ്പോള്‍ അല്പം ഉല്ലാസമൊക്കെ നല്ലതാണ്.....രാജക്കന്മ്മാരുടെ ലീലാവിലാസങ്ങള്‍ക്കു അന്തപുരങ്ങള്‍ പണിതു സ്ത്രീകളെ സൂക്ഷിച്ചിരുന്ന നാടാണിത്. അന്തപുരം പരിപാടി ഇപ്പള്‍ നടക്കാത്തതുകൊണ്ട് പാലുകാച്ചലും കരിക്കുകുടിയുമായി അവര്‍ രസിക്കട്ടെ...എന്നാല്‍ പാലുകാച്ചിയ പാത്രവും, കരിക്ക് വെട്ടിയ കത്തിയുമെല്ലാം പിന്നിട് കാണുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന ഭാവത്തിലുള്ള ആ നില്പ്; അതാണ്‌ സഹിക്കാന്‍ വയ്യാത്തത്. പിന്നെ തര്‍ക്കമായി. പാല് കാച്ചിയോ.. ഇല്ല.  കരിക്കുകുടിച്ചോ ഇല്ല.....ഞാനാവഴി പോയിട്ടേയില്ല എന്നാദ്യം പറയും.. ഞാന്‍ കണ്ടല്ലോ എന്നാരെങ്കിലും പറഞ്ഞാല്‍; ഓ, ഞാന്‍ മറന്നു പ്രവര്‍ത്തകര്‍ കൈകാണിച്ചപ്പോള്‍ രണ്ടു സെക്കണ്ട് കാച്ചി അപ്പോഴേ പോന്നു എന്നുപറയും.. അവിടെ കിടന്നുറങ്ങുന്ന തെളിവ് കാണിക്കുമ്പോള്‍ ..ഓ ഞാനതങ്ങു മറന്നു, കാച്ചി കഴിഞ്ഞപ്പോള്‍ മൂര്‍ച്ചയൊന്നു നോക്കി അറിയാതെ ഉറങ്ങിപ്പോയിയെന്നായി പറച്ചില്‍ ... എന്തിനാ നേതാവേ ഈ വേഷം കെട്ടലുകള്‍..പോയാ പോയെന്നു പറയാനുള്ള ധൈര്യം വേണം അല്ലെങ്കില്‍ കാച്ചാന്‍ പോകരുത്.അണ്ടര്‍സ്റ്റാന്റ്.

  കാച്ചിയാ കാച്ചിന്നു പറയണം. ഇവിടെ ആരും നിങ്ങളെ ഒന്നും ചെയ്യില്ല.. കാച്ചിയ കഥകള്‍ കേള്‍ക്കാന്‍ തയ്യാറായിരിക്കുകയാണ് കേരളം... Aപടങ്ങള്‍ കളിക്കുന്ന തിയേറ്ററില്‍പ്പോലും ഇപ്പോള്‍ ആളില്ലായെന്നാണറിവ് ..ഒക്കെയും  ടീ വി യ്ക്ക് മുന്നിലല്ലേ... പിങ്ക് ജട്ടി വലിച്ചുരി, കറുത്ത ബ്രായുടെ കൊളുത്തൂരി, ഞാനാദ്യം, അല്ല അയാളാദ്യം ഇങ്ങനെയല്ലേ വിവരണങ്ങള്‍ ആനന്ദലബ്ദിക്കിനിയെന്തുവേണം.. നിങ്ങളെല്ലാം നല്ല പുണ്യാത്മാക്കള്‍ ആണെന്നുള്ള കാര്യം ഇവിടുത്തെ കൊച്ചുകുട്ടികള്‍ക്കുവരെ അറിയാം. പിന്നെ നാക്കിനു എല്ലില്ലാത്തെടത്തോളം കാലം പിടിച്ചു നില്‍ക്കാം.. ബെസ്റ്റ് മിനിസ്ടരല്ല, ബെസ്റ്റ് കാച്ചന്‍ വരെ ആകാം... അല്‍പ്പമെങ്കിലും നാണം, അഭിമാനം അവശേഷിക്കുന്നുടെങ്കില്‍ ഇട്ടെറിഞ്ഞു ഇറങ്ങി പോകൂ...

 പിടികൂടുന്ന എല്ലാ അറുവാണിച്ചികളുടെയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അവസാനം ചെന്നെത്തുക രൂപക്കുട്ടില്‍ നിറുത്തിയിരിക്കുന്ന ഏതെങ്കിലും മഹാന്മാരുടെ പേരുകളിലായിരിക്കും.ഉടനെ ഇളക്കമായി;;;ഞാനല്ല, ഞാനാ വഴി പോയിട്ടേയില്ല...ഒടുവില്‍ ഫോട്ടോ കണ്ടാലും പറയും ഒരാളെപ്പോലെ ലോകത്ത് ഏഴാളുണ്ട് ഇതു ഞാനല്ലായെന്നു.... നാറിയാലും നാറിയാലും പിന്നെയും ഇരുന്നു മെഴുകുകയാണ്.. ഇതിനു ഒരു പരിഹാരമേയുള്ളൂ..സെക്രട്ടറിയേറ്റിനോട് ചേര്‍ന്നുതന്നെ അന്തപുരങ്ങള്‍ സ്ഥാപിക്കുക. എന്തിനും തയ്യാറായിനില്‍ക്കുന്ന  മുറ്റിയ ഇനങ്ങള്‍; ബാക്കിയുള്ളവരെക്കുടി പറയിക്കാതെ ഇത്തരം അന്തപുരങ്ങളിലേക്ക് താമസം മാറ്റുക.. പാലുകാച്ചലും, കരിക്കുകുടിയും അവിടെ നടക്കെട്ടെ.

   നാട്ടിലാകെ പ്രളയവും പകര്‍ച്ചവ്യാധികളും നടമാടുന്നു. എവിടെയൊക്കെ ഉരുള്‍പൊട്ടി, ആരൊക്കെ ഒലിച്ചുപോയി ,നാളെ കുട്ടികള്‍ക്ക് സ്കൂള്‍ ഉണ്ടോ... എന്തെങ്കിലും വിവരം കിട്ടുമോയെന്നു കരുതി ഏതെങ്കിലും മാതൃഭാഷാ ചാനലുകള്‍ തുറന്നാല്‍ എല്ലാത്തിലും കരിക്കുകുടിയും പാലുകാച്ചലും തന്നെ വിഷയം. ജട്ടിയുടെ കളര്‍, ബ്രായുടെ വീതി, ഏതു പൊസിഷന്‍, ആരാണ് ആദ്യം ഗോളടിച്ചത് എന്നു തുടങ്ങി ‘XXX’ ഫിലിമുകളില്‍ പോലും കാണാത്ത തരത്തിലുള്ള വിവരങ്ങളാണ് കലാപരിപാടികള്‍ നടത്തിയവര്‍ തന്നെ പറയുന്നത്. ചെരിഞ്ഞാണോ, മലര്ന്നാണോ കിടന്നത്, എത്ര മില്ലി അകത്തു പോയി പോലുള്ള ഊമ്പന്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന അവതാരകര്‍..... നാണമില്ലേ നിങ്ങള്‍ക്ക്...? എവിടെയാണ് നമ്മുടെയൊക്കെ സെന്‍സര്‍ ബോര്‍ഡും നിയമവുമൊക്കെ... ഇത്തരം വാര്‍ത്തകള്‍ കാണിക്കാന്‍ ‘അടല്‍റ്റ്’ ചാനലുകള്‍ തുടങ്ങട്ടെ...

 വാര്‍ത്തയാണെന്നു കണ്ടാല്‍, അപ്പൊ പഠിക്കാനുണ്ടെന്നു പറഞ്ഞു എണീറ്റു പൊയ്ക്കെണ്ടിരുന്ന മക്കളൊക്കെ ഇപ്പോള്‍ ‘ന്യൂസ് അവര്‍’ എന്നുകേട്ടാല്‍   ടീവി-യ്ക്ക് മുന്നില്‍തന്നെ...എണീറ്റു പോകിനെടാ എന്നു പറഞ്ഞാല്‍, അപ്പൊ വാര്‍ത്ത കാണണ്ടേ എന്നാ മറുചോദ്യമാണ് വരുന്നത്. എന്‍റെ ശിവനേ എന്നെയങ്ങ് എടുക്കണേ... ഇതിപ്പോ വല്ല ബിബിസി-യൊ, റോയിട്ടരോ കാണാമെന്നു വച്ചാല്‍ വല്ലതും മനസിലാകണ്ടേ...അതുകൊണ്ടാണ്; അതുകൊണ്ട് മാത്രമാണ്..ശ്രേഷ്ഠഭാഷാ ചാനലുകള്‍ കാണാമെന്നു വയ്ക്കുന്നത്.. അതിപ്പോ അടച്ചിട്ട മുറിയിലിരുന്നു കാണേണ്ട അവസ്ഥയിലാണ്‌.. വാര്‍ത്താചാനലുകള്‍ക്കൊക്കെ ഒരു പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..അതുപോലെ നേതാക്കളുടെ പാതിരാക്കോളുകളുടെ ലിസ്റ്റ് പ്രസിദ്ധികരിക്കുന്ന രീതിയും മാറ്റണം. കൊതുകിനുമില്ലേ കൊതംകടി......ഈ മന്ത്രീ, നേതാവ് എന്നൊക്കെ പറഞ്ഞാല്‍ അപ്പൊ ഇങ്ങനെയാണല്ലേ...തുടക്കത്തില്‍ പാലുകാച്ചാലും കരിക്കുകുടിയുമായി നടക്കാം.. പിന്നിട് ഇതൊക്കെ നിഷേധിച്ചുകൊണ്ട് ബ്ലാ ബ്ലാ അടിക്കാം.... അപ്പൊ ഒരു സംശയം ഇതിനിടയില്‍ ‘ഭരണം’, അത് ആരു നടത്തും..??

15 comments:

  1. ഹ ഹ അടിപൊളി,ഭരണമൊക്കെ നമ്മുടെ അകത്തമ്മമാര്‍ നടത്തിക്കോളും അതോര്‍ത്തു വിഷമിക്കേണ്ട രാത്രികളില്‍ പൊരിഞ്ഞ ചര്ച്ചയല്ലേ നടക്കുന്നത് ജനം ഒന്നുകൊണ്ടും പേടിക്കേണ്ട.എല്ലാം ഏതെങ്കിലും സാരിത്തുമ്പില്‍ കാണും.

    ReplyDelete
    Replies
    1. രാത്രിയിലെ ചര്‍ച്ച കൊണ്ട് ജനത്തിനു എന്തു ഉപകാരം

      Delete
  2. ശരിയാണ് വാര്‍ത്താ ചാനലുകള്‍ മഞ്ഞ ചാനലുകള്‍ ആയി മാറിയിരിക്കുന്നു.കുടുംബസമേതം ഒന്നിച്ചിരുന്നു വാര്‍ത്ത പോലും കാണാന്‍ കഴിയില്ല എന്ന സ്ഥിതിയിലാനിപ്പോള്‍ കാര്യങ്ങള്‍

    ReplyDelete
    Replies
    1. മഞ്ഞ ചാനലുകള്‍ മഞ്ഞ വാര്‍ത്തകള്‍

      Delete
  3. സര്‍വം സരിതമയം
    ലക്ഷങ്ങള്‍ പോയത് മിച്ചം

    ReplyDelete
    Replies
    1. പോയവന് പോയി അത്രതന്നെ

      Delete
  4. രസകരം ആയി തുളസിയിലെ ഈ പോസ്റ്റ്‌. ആശംസകൾ

    ReplyDelete
    Replies
    1. നന്ദി കണക്കൂര്‍

      Delete
    2. absolutely...the Best post ever ..well done Thulasi ..And you pls write again ....

      Delete
  5. ഭരണം ശാലു മേനോനും,സരിതയും കൂടി നടത്തിക്കോളും...നമുക്ക് വാർത്തകൾ കണ്ട് രസിക്കാം..ഉള്ളിക്ക് 95 രൂപ ആയതും,മഴക്കെടുതിയും,ഡെങ്കിപ്പനിയും ഒന്നും നമ്മുടെ ഡിപ്പാർട്ട്മെന്റല്ല ശിവനേ... ഇവിടെ എവിടെയെങ്കിലും ‘മുക്കാലി’ കിട്ടുമോ... അത് അടിക്കാനുള്ള ആളിനേയും കിട്ടുമോ.... ശ്ശേ..........................

    ReplyDelete
    Replies
    1. ഒരു മുക്കാലിതന്നെയാണ് ആവശ്യം. പക്ഷെ ആരു അടിക്കും എന്നുള്ളതാണ് വിഷയം

      Delete
  6. എത്ര മനോഹരമായ ആചാരങ്ങള്‍.'

    ReplyDelete
    Replies
    1. അതേയതെ മനോഹര കാഴ്ചകളും

      Delete