**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, March 16, 2013

ഇമ്മടെ നെഞ്ചത്തെക്കൊരു 144 ??


                          

 

  അച്ചപ്പോ,,, നിന്‍റെ അച്ചപ്പത്തിനു എന്താ ഒരു മുറുക്കമില്ലാത്തത് പിടിക്കുന്നപാടെ പൊടിഞ്ഞു പോകുന്നല്ലോ

അതെന്‍റെ മനസ്സുപോലെ നിര്‍മ്മലമാ പ്രസിഡന്‍റെ; പെട്ടന്ന് അലിയും, മുറുക്കം തീരെക്കുറവാ...

ഹും മം.. അതെനിക്കിട്ടോന്നു വെച്ചതാണല്ലോ..കാറ്റത്തു വീടുപോയി, വാഴ ഒടിഞ്ഞന്നൊക്കെപ്പറഞ്ഞു പഞ്ചായത്തിലേക്ക് വന്നെക്ക്; അപ്പൊ ഞാന്‍ എടുത്തോളാം...

  കണക്കിലെഴുതിക്കോ,, പിന്നെക്കാണാം..എനിക്ക് കുറച്ചു തിരക്കുണ്ട്‌.

   ഉവ്വാ ഉവ്വേ ...എഴുതി എഴുതി ബുക്കു തീരാറായി..

അതെന്താ നായരേ, ഞാന്‍ കഴിച്ചാ കാശുകൊടുക്കത്തവനാണ് എന്ന ധ്വനിവല്ലതും...ഉണ്ടോ??? ഉണ്ടേപ്പറ, ഞാന്‍ കട മാറിക്കോളാം....

 പിന്നെ നിങ്ങളാരും വരുന്നില്ലേ.... ഇന്ന് എട്ടാം വാര്‍ഡിലെ മൂത്രപ്പുര ഉല്ഘാടനമാ...

അഞ്ചാം വാര്‍ഡില്‍ മൂത്രമൊഴിക്കുന്ന ഞങ്ങളെന്തിനാ എട്ടാം വാര്‍ഡിലേക്ക് വരുന്നത്..പ്രസിഡന്റ് ചെന്നാട്ടെ.

എല്ലാവരും ഇങ്ങനെ പറഞ്ഞാല്‍ ബഹുജനപങ്കാളിത്തം ഉണ്ടാകില്ല. പിന്നെയെങ്ങനെ വികസനം വരും. നന്നാവില്ലാ, നന്നാവില്ലാ ഈ നാട് നന്നാവില്ലാ...

വികസനം.....വികസനമല്ല; ആസനമാണ് വളരുന്നത്..ഇവിടെ നല്ലൊരു റോഡില്ല, യാത്രാസൗകര്യങ്ങളില്ല, പകുതി വീടുകളിലും കറന്റ് ഇല്ല. രാത്രി ആയാല്‍ കാട്ടുമൃഗങ്ങള്‍ നാട്ടിലാണ്; പേടിച്ചിട്ടു പുറത്തിറങ്ങാന്‍കൂടി വയ്യ..അപ്പോഴാ ഒരു മൂത്രപ്പുര ഉല്‍ഘാടനവും പൊക്കിപ്പിടിച്ചു വന്നിരിക്കുന്നത്.

ദേ ..നളിനാക്ഷാ; പരാല്‍കോളേജ്‌ മാഷാണന്നോന്നും നോക്കുകേല .ഞാന്‍ ഭരണകക്ഷിയില്‍പ്പെട്ട പഞ്ചായത്തു പ്രസിഡണ്ടാ... അധികം കളിച്ചാല്‍ മാവോയിസ്റ്റ്‌ ബന്ധമാരോപിച്ചു തന്നെ ഞാന്‍ അകത്താക്കിക്കളയും... പറഞ്ഞേക്കാം..

  വിട്ടുകള പ്രസിഡന്‍റെ...........

എനിക്കിപ്പോള്‍ സമയമില്ല ഉത്ഘാടനം കഴിഞ്ഞുകാണാം.

      ഒന്നു പോടോ...നായരേ കടുപ്പത്തില്‍ ഒരു ചായ താ ...

            കടി എന്നാ ഉള്ളത്...

        പഴംപൊരിയുണ്ട് എടുക്കട്ടെ..

            ഇന്നലത്തെയാണോ..???

            രാവിലത്തെയാ....

                 ഹും..

രാത്രി മന്തുരോഗത്തിനുള്ള ഗുളിക തിന്നതാ ..വയറ്റിന്നു വല്ലാത്തൊരു ഞരക്കവും മൂളാലും..

അതു സാരമില്ല വയറ്റിലെ കൊതുകുകള്‍ പുറത്തെയ്ക്കിറങ്ങുന്നതാ...

       കുഴപ്പമൊന്നും ഉണ്ടാകില്ലല്ലോ അല്ലെ..

ഏയ്‌ ഒരു കുഴപ്പവുമില്ല...ചുമ്മാ കിട്ടുന്നതല്ലേ നല്ലവണ്ണം ചവച്ചിറക്കിയാല്‍ മതി..

     അല്ല അതാരാ ഓടി വരുന്നത്??? അപ്പിയല്ലേ...

ഓടിക്കോ,, എല്ലാവരും ഓടിക്കോ,,,നായരെ കട അടച്ചോ..പ്രശ്നമാകും.

      എന്താ പ്രശ്നം, നീ കാര്യംപറ അപ്പീ..

        പപ്പടബോളി ഉണ്ടോ

         ഉണ്ടേല്‍??

     രണ്ടെണ്ണം എടുക്ക് ..ഒരു ഗ്ലാസ്‌ വെള്ളവും...

ക്ര്‍ിം,,,,ഗ്ളും ഒരു കഷണം ബോളിയും ഒരു ഗ്ലാസ്‌ വെള്ളവും ഒരുമിച്ചിറക്കി അപ്പി മൊഴിഞ്ഞു..


അതുപിന്നെ ഞാന്‍ എട്ടാം വാര്‍ഡിലെ മൂത്രപ്പുര ഉല്ഘാടനത്തിന് പോയതാ.പ്രസിഡന്റ് മൂത്രമൊഴിച്ചു ഉത്ഘാടിച്ചശേഷം എല്ലാവരും മൂത്രമൊഴിക്കാന്‍ തിരക്കു കൂട്ടുന്നതിനിടയിലാണ് 144 പ്രഖ്യാപിച്ചത്. പുരുഷന്മ്മാര്‍ ആദ്യം മൂത്രമൊഴിക്കും; അതുകഴിഞ്ഞ്‌ സ്ത്രീകള്‍ മൂത്രമൊഴിക്കും എന്നായിരുന്നു യോഗത്തിലെധാരണ.എന്നാല്‍ അതിനിടയില്‍ വനിതാമെമ്പര്‍ കേറി ഇടപെട്ടു, അവര്‍ക്കും ഒപ്പം ഒഴിക്കണമെന്ന് അങ്ങനെ ആകെ ഉന്തുംതള്ളുമായി. അതിനിടയിലാണ് പോലിസിന്റെ 144 പ്രഖ്യാപനം ഉണ്ടായത്.ആളുകള്‍ പിരിഞ്ഞു പോകാത്തതുകൊണ്ട് പോലിസ്‌ ലാത്തി വീശി..ഞാന്‍ ഓടി തടിയെടുത്തു.


         ദേ വരണൂ പ്രസിഡന്റ്....

എന്താ പ്രസിഡന്‍റെ ...ഷര്‍ട്ടിന്റെ കീശ എന്തിയെ??? ,,അങ്ങോട്ട്‌ പോയപ്പോ ഉടുത്ത മുണ്ടല്ലല്ലോ ഇത്!!!...ഒരു കാലേലേ ചെരുപ്പ് കാണുന്നുള്ളൂ!!!!..എന്തുപറ്റി.

ഇനി ഒന്നും പറ്റാനില്ല...കിട്ടിയതൊക്കെ എടുത്തുകൊണ്ട് ഞാനിങ്ങു പോന്നു..

        ഒരു ഗ്ലാസ്‌ വെള്ളം വെള്ളമെടുത്തെ..

      കട അടച്ചോ വേഗം ..പുലി ഇറങ്ങിയിട്ടുണ്ട്..

                പുലിയോ???

അതെ പുലി;   കൂടെ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

       പുലി ഇറങ്ങിയാല്‍  144 പ്രഖ്യാപിക്കുമോ.. ???

 അതാ പുതിയാ നിയമം. ഇപ്പൊ ഇറക്കിയതാ... ആദ്യ പരിക്ഷണം നമ്മുടെ പഞ്ചായത്തിലാ..

ചുമ്മാ പറയുന്നതാന്നു വിചാരിച്ചു ഞങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍... നല്ല മുട്ടന്‍ തല്ല്. പ്രസിടന്റാണ്, എന്നെ ഒഴിവാക്കി അടിക്കണമെന്നു ഞാന്‍ പോലീസുകാരോട് പറഞ്ഞതാ. ആദ്യം അടി, പിന്നെ പ്രസിഡന്റ് എന്നാണവന്‍മ്മാര് പറഞ്ഞത്...ഞാന്‍ തിരുന്തൂരത്തെയ്ക്ക് വിളിച്ചിട്ടുണ്ട്...

     കേരളത്തിലെ വനമേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ ഗ്രാമങ്ങളിലും ഇനി മുതല്‍ 144 പ്രഖ്യാപനത്തിന്‍റെ മുഴക്കം കേള്‍ക്കാം. പുതിയ കേന്ദ്രനിര്‍ദേശപ്രകാരം പുലിയോ, കടുവയോ പോലുള്ള വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങിയാല്‍ ജില്ലാഭരണകൂടത്തിനു 144 പ്രഖ്യാപിക്കാം... അതിന്‍റെ പേരില്‍ നാട്ടില്‍ നടക്കുന്ന ജനനമരണ ചടങ്ങുകള്‍, വിവാഹങ്ങള്‍, ഉത്സവങ്ങള്‍ മറ്റു പൊതുപരിപാടികള്‍ എല്ലാം ഒരുവേള മാറ്റിവയ്ക്കേണ്ടി വന്നാലും അത്ഭുതപ്പെടാനില്ല. കരണം നാട്ടിലിറങ്ങുന്ന പുലിക്ക് ഡിസ്റ്റെര്‍ബന്‍സ് ഉണ്ടാക്കുന്ന ഒന്നും പാടില്ല. വയനാട്ടില്‍ ഒരു കടുവ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.ആളുകള്‍ കൂട്ടംകൂടി കൂടി മൃഗത്തെ പ്രകോപിപ്പിക്കുന്നത് തടയാനാണത്രേ പുതിയ നിയമം. കാര്യങ്ങള്‍ ഇങ്ങനെയാണ് പോകുന്നതെങ്കില്‍ മലയോര മേഖലയില്‍ 144 ഒഴിഞ്ഞ നേരമുണ്ടാവുകയില്ല.

 കര്‍ഷകനും നാട്ടിലിറങ്ങി നാശങ്ങള്‍ വരത്തുന്ന വന്യജീവികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ വനമെഖലയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ വളരെ രൂക്ഷമായിരിക്കുന്ന സമയത്താണ് ഈ നിയമം വന്നിരിക്കുന്നത്.പ്രകൃതിജന്യ മായ ആവാസവ്യവസ്ഥകളുടെ നഷ്ടപ്പെടല്‍മൂലം വാസസ്ഥലവും, ആഹാരവും തേടിയാണ് വന്യജീവികള്‍ നാട്ടിലേക്കെത്തുന്നത്.ഇതിനു കാരണക്കാര്‍ ആരാണ്??? സാധരണ ജനങ്ങളാണോ?? വളരെ ശക്തമായ ഒരു വനംപരിസ്ഥി നിയമമുള്ള നാടാണിത്. അനുവാദമില്ലാതെ വനത്തില്‍ നിന്ന് ഒരു വിറകുകമ്പ് എടുത്താല്‍പ്പോലും ജയിലില്‍ പോകാം. നാട്ടിലിറങ്ങി കൃഷിനശിപ്പിച്ചാലോ, ആത്മരക്ഷാര്‍ത്ഥമോ ആണെങ്കില്‍പ്പോലും ഒരു മൃഗത്തെയും കൊല്ലാന്‍ പാടില്ല. മനുഷ്യനെ ആക്രമിച്ച പുലിയെ; കീഴ്പ്പെടുത്തുന്നതിനിടയില്‍ പുലി ചത്ത സംഭവത്തില്‍ ആളുകള്‍ ജയിലിലാണ്. മൃഗസ്നേഹം അത്രമേലുള്ള സര്‍ക്കാര്‍, എന്തേ ഈ മൃഗങ്ങള്‍ കാടിനു വെളിയില്‍വരാതെ നോക്കാത്തത്. 144 പ്രഖ്യാപിച്ച് ജനത്തെ വീട്ടിലിരുത്തുന്ന സര്‍ക്കാര്‍, എന്തേ കാട്ടുമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാത്തത്. ചോരയും നീരും വിയര്‍പ്പാക്കി മണ്ണില്‍ വിളയിച്ച വിളകളെല്ലാം ഒറ്റരാത്രികൊണ്ട് നശിപ്പിക്കപ്പെടുമ്പോള്‍ കര്‍ഷകനുണ്ടാകുന്ന നഷ്ടം എന്തേ ഭരണകൂടങ്ങള്‍ കാണാത്തത്.???

  കേരളത്തിലെ വനമേഖലകളില്‍ നാടുംകാടും തമ്മില്‍ വേര്‍തിരിക്കാനുള്ള അതിര്‍ത്തികളായി കിടങ്ങുകളും വൈദ്യുതിവേലികളും സ്ഥാപിക്കാനുള്ള കര്‍ഷകരുടെ മുറവിളി അവിടെയുമിവിടെയും മുഖംരക്ഷിക്കാനുള്ള മിനുക്കു പണികളിലായി ഒതുങ്ങുന്നു... എന്നാല്‍ വകയിരുത്തുന്ന കോടികള്‍ കൃത്യമായി തീരുന്നുമുണ്ട്. കാടു സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ കാട്ടിലെ മൃഗങ്ങള്‍ നാട്ടിലിറങ്ങതിരിക്കാനും ശ്രദ്ധിക്കണം.

  വനവത്ക്കരണമെന്നു പുലമ്പുകയും വഴിനീളെയുള്ള തണല്‍മരങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്യുന്ന കാഴ്ചകളാണ് ദിവസേനെ കാണുന്നത്.ഒരു നഗരത്തിന്‍റെ ശ്വാസകോശങ്ങളായ മരങ്ങളെ മുറിച്ചുമാറ്റുകയും അതിനെച്ചുറ്റിപ്പറ്റി ജീവിക്കുന്ന പക്ഷികളെയും, ചെറുജീവികളെയും അനാഥരാക്കുകയും ചെയ്യുന്ന അതേ പൂവംഗന്‍മ്മാര്‍ തന്നെയാണ് നാട്ടിലിറങ്ങുന്ന കടുവയ്ക്കും പുലിക്കും വേണ്ടി 144 പ്രഖ്യാപിക്കുന്നത്..

 വനംവകുപ്പിന്‍റെയും മറ്റു പാരിസ്ഥിതി സംഘടനകളുടെയും മണ്ടന്‍ പരിഷ്‌ക്കാരങ്ങളാണ് കാട്; വന്യജീവികള്‍ക്ക് അന്യമാക്കുന്നത്.മൃഗങ്ങളുടെ സ്വാഭാവിക ആവാസരീതിക്ക് കോട്ടംതട്ടുന്ന രീതിയിലുള്ള വനവത്ക്കരണമാണ് പ്രധാനകാരണം. തേക്ക്, യൂക്കാലി, അക്കേഷ്യ പോലുള്ള മരങ്ങള്‍ വച്ചുപിടിപ്പിച്ചുകൊണ്ട്‌ നിത്യഹരിതവനങ്ങളെ വരണ്ടതാക്കുന്നത് ജനങ്ങളാണോ??? ഇത്തരത്തിലുള്ള മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ ഖജനാവില്‍ നിന്നും കോടികളാണ് അനുവദിക്കുന്നത്. ഇത്തരം കാടുകളില്‍ ഏതു വന്യമൃഗമാണ് ജീവിക്കുന്നത്. വയനാടന്‍ കാടുകളിലൂടെ സഞ്ചരിക്കുന്ന ആര്‍ക്കും ഈ തലതിരിഞ്ഞ വനവല്‍ക്കരണം കാണാവുന്നതാണ്. വേനലായാല്‍ ഇലകൊഴിഞ്ഞ മരങ്ങളെയും, വറ്റിവരണ്ട അരുവികളെയും, മെലിഞ്ഞുണങ്ങി അസ്ഥികൂടങ്ങളായ മൃഗങ്ങളെയുമാണ് കാണാന്‍കഴിയുക..ആരാണ് ഉത്തരവാദി.??. വനമേഖലയില്‍ താമസിക്കുന്ന സാധരണജനങ്ങളാണോ??..144 ലാം വകുപ്പാണോ ഇതിനു പരിഹാരം.

  വനത്തില്‍ നിരീഷണക്യാമറകള്‍ വച്ച് നാട്ടിലിറങ്ങുന്ന മൃഗത്തെ നിരീക്ഷിക്കുക,എവിടെയാണ് ഇറങ്ങുന്നത്. ഒരേ മൃഗംതന്നെയാണോ ഇറങ്ങുന്നത്. ഇറങ്ങാന്‍ കാരണം എന്താണ് തുടങ്ങിയ പഠനങ്ങളാണ് ഈ നിയമത്തില്‍ പറയുന്ന നിര്‍ദേശങ്ങള്‍..എന്നാല്‍ മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍; നിരീക്ഷണക്യാമറകളും, 144-ലാംവകുപ്പും  അല്ല വേണ്ടത്; പകരം സ്വാഭാവികമായ വനവത്ക്കരണവും;വനാതിര്‍ത്തികളില്‍ കിടങ്ങുകളും വൈദ്യുതവേലികളും നിര്‍മ്മിക്കുകയാണ് വേണ്ടതെന്ന സാമാന്യബോധം ഇന്ദ്രപ്രസ്ഥത്തില്‍ ഇരിക്കുന്ന ഐഎഫ്എസ് ദൈവങ്ങള്‍ക്ക് ആരാണ് പറഞ്ഞു കൊടുക്കുക.

 പുതിയ വനനിയമങ്ങളും പരിസ്ഥിമേഖലകളുമൊക്കെ കേരളംപോലെ ജനസാന്ദ്രതകൂടുതലുള്ള സ്ഥലങ്ങളില്‍ നടപ്പാക്കുമ്പോള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകാതെ നോക്കേണ്ടതാണ്. വനം എന്നത് ചിത്രത്തിലോ വീഡിയോയിലെ കണ്ട് വായില്‍തോന്നുന്ന നിയമങ്ങളൊക്കെ പടച്ചുവിടുന്ന ഡല്‍ഹി ഗോസായിമാരുടെ മേശപ്പുറത്തെയ്ക്ക്; കശുവണ്ടിപരിപ്പും കരിമീന്‍ പൊള്ളിച്ചതും വിളമ്പുന്ന അടുക്കളക്കാരന്‍ മാത്രമാകാതെ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ മനസിലാക്കാന്‍ കേരളസര്‍ക്കാരും ശ്രദ്ധിക്കണം. നാട്ടിലുള്ള എലികള്‍ക്കുവരെ NSG സംരക്ഷണം ഉള്ളപ്പോള്‍ കാടിറങ്ങുന്ന കടുവയ്ക്കും NSG സംരക്ഷണം കൊടുക്കാമെന്നായിരിക്കും???
(ചിത്രങ്ങള്‍ കടപ്പാട് ഗൂഗിള്)‍
 

13 comments:

 1. കാണാന്‍ വയ്യാത്ത കാഴ്ച്ചകള്‍
  കേള്‍ക്കാന്‍ സഹിയാത്ത വാര്‍ത്തകള്‍

  ReplyDelete
  Replies
  1. അജിത്തെട്ടാ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം

   Delete
 2. തല തിരിഞ്ഞ നിയമങ്ങളും അതു പടച്ചുവിടുന്നവരുമാണ് നമ്മുടെ നാടിന്റെ യഥാര്‍ത്ഥ ശത്രുക്കള്‍

  ReplyDelete
 3. VANAM VAKUPPINU MATTU
  KESUKETTUKAL KAZHINJITTU SAMAYAMILLA,ENTHU KARSHAKAN ETHU AANAA

  ReplyDelete
 4. കാണാന്‍ വയ്യാത്ത വാര്‍ത്തകള്‍

  ReplyDelete
 5. ഉള്ള കാടൊക്കെവെട്ടി തേക്കും അക്കെഷ്യയും പിടിപ്പിക്കട്ടെ അതാണല്ലോ വനവല്‍ക്കരണം,ഉള്ള തോടും കൂടി വറ്റും പിന്നെ മൃഗങ്ങള്‍ എങ്ങോട്ടുപോകും.മനുഷ്യന് കാടും കാട്ടുമൃഗങ്ങള്‍ക്ക് നാടും അതാണ്‌ മെച്ചം.

  ReplyDelete
  Replies
  1. സന്ദീപ്‌ അഭിപ്രായം പറഞ്ഞതില്‍ സന്തോഷം

   Delete
 6. വ്യാജ പട്ടയം ഉണ്ടാക്കി കാട് വെട്ടി തെളിച്ചു അതിൽ കൃഷി ഇറക്കുന്ന "കർഷകനെ"ക്കാൾ,കാടിന്റെ യഥാർത്ഥ അവകാശി ആയ മൃഗത്തിന്റെ അവകാശം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് വന നിയമം കൊണ്ട് വന്നിരിക്കുന്നത്.നാല് വോട്ടു കിട്ടുമെങ്കിൽ കാട് മൊത്തം സ്വന്തക്കാർക്കു എഴുതിക്കൊടുക്കുന്ന കർഷക പാർടിക്കാർ വടക്കേ ഇന്ത്യയിലെ ഗോസയിമാരിൽ ഇല്ലാത്തത് കൊണ്ട് കൂടിയാണ് ഇങ്ങിനെയൊരു നിയമം ഉണ്ടായത് തന്നെ.നാല് ഭാഗവും വനത്താൽ ചുറ്റപെട്ടു കിടക്കുന്ന ഗ്രാമങ്ങൾ,തനിയെ പൊട്ടി മുളച്ചതാണോ?വന്യ മൃഗത്തിന്റെ സ്വാഭാവികമായ ആവാസ വ്യവസ്ഥ നശിപിച്ചു അവിടെ കൂര കെട്ടി താമസിക്കുന്ന മനുഷ്യൻ തന്നെയാണ് സ്വയം ഇത്തരം ദുരന്തങ്ങള വിളിച്ചു വരുത്തുന്നത്.നൂറ്റാണ്ടുകളായി ആനകളും മറ്റു മൃഗങ്ങളും സഞ്ചരിച്ചു കൊണ്ടിരുന്ന കാട്ടു പാതകളുടെ നടുവിൽ റബ്ബറും വാഴയും വെച്ചാൽ കാട്ടിൽ കേസ് കൊടുത്ത് വഴി തിരിച്ചു പിടിക്കുവാൻ സിവിൽ കോടതി ഇല്ലാത്തത് കൊണ്ട് മൃഗങ്ങൾ തങ്ങളുടെ വഴി മുടക്കുന്ന വിളകൾ നശിപ്പിക്കുന്നത് സ്വാഭാവികം മാത്രം.മനുഷ്യൻ അനധികൃതമായി വനം കയ്യേറുന്നത് സൌകര്യ പൂർവം മറന്നു വന നിയമത്തിനെ കയറി പിടിച്ചു അതിനെ വിമര്ശിക്കുന്ന ബ്ലോഗർ കണ്ണടച്ച് ഇരുട്ടാക്കുവാൻ ശ്രമിക്കുകയാണ്.

  ReplyDelete
  Replies
  1. അജ്ഞാതന്‍ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം അറിയ്ക്കുന്നു.ബ്ലോഗ്ഗര്‍ കണ്ണടച്ച് ഇരുട്ടാക്കുകയല്ല ചെയ്തത്.കണ്ണു തുറന്നു കാണുകയാണ് ചെയ്തത്.ഞാന്‍ ഇവിടെ നെല്ലിയാമ്പതിപോലുള്ള വിഷയങ്ങളെ ന്യയികരിക്കുകയല്ല ചെയ്തിരിക്കുന്നത്.വയനാട്പോലുള്ള സ്ഥലങ്ങളില്‍ സംഭവിച്ച കാര്യങ്ങളാണ് പറഞ്ഞത്.അവിടെ നടന്ന വന്യജീവിആക്രമണങ്ങള്‍ കാടുകേറിയ മനുഷ്യരുടെ മേലല്ല നടന്നത്.സ്വന്തം അവകാശസ്ഥലത്ത് താമസിക്കുന്ന മനുഷ്യരുടെമേല്‍ തന്നെയാണ്.അവിടെ നടക്കുന്ന അധികൃതരുടെ പിടിപ്പുകേടിനെക്കുറിച്ചാണ് പറഞ്ഞത്.കിടങ്ങുകളും വൈദ്യുതി വേലികളും നിര്‍മ്മിക്കുന്നതില്‍ നടന്നിരിക്കുന്ന പാളിച്ചകള്‍ ആണ് പറഞ്ഞിരിക്കുന്നത്.വസ്തുതകള്‍ ശരിക്കും അറിഞ്ഞു പറയുക.താങ്കള്‍ പറഞ്ഞിരിക്കുന്ന കാട്ടിലെ റബറും വാഴയും അല്ല വിഷയം.പദ്ധതി നടത്തിപ്പിലെ പാളിച്ചകള്‍ ആണ് വിഷയം.http://www.mathrubhumi.com/wayanad/news/2177038-local_news-panthalloor-പന്തല്ലൂര്‍.html

   Delete
 7. വളരെ മനോഹരമായി പാഞ്ഞിരിക്കുന്നു
  അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. അബൂതി കഥ നന്നായിട്ടുണ്ട്,

   Delete