**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, March 13, 2013

നാവികരും കുറേകഴുതകളും!!!!


            

ബ്രേക്കിംഗ് ന്യൂസ്:- *****ഇറ്റലി തള്ളി, ഇന്‍ഡ്യ വീണു****സമയക്കുറവ്‌ മൂലം മന്ത്രിയുടെ പത്രസമ്മേളനത്തിന്‍റെ തത്സമയത്തിലേക്ക്..........

 എല്ലാം റെഡിയല്ലേ...ക്യാമറ കുറച്ചുകൂടി ക്ലോസപ്പ്....,ഓക്കേ... റെഡി, ലൈറ്റ്‌, മൈക്ക്..ആക്ഷന്‍....  ടൈറ്റില്‍സോങ്ങ്.....

     .......ഇന്നലെയുള്ളോര്‍ ഇന്നിവിടില്ലാ....

     .......ഇനിവരുകില്ലാ..കണ്ണുതുടച്ചോ...

     .......ഇന്ത്യാക്കാരാ......

   ഹാ))))))))ച്ചി...നാശം തുലച്ചു@#%$ ...ആ ഒന്നുകൂടി.. ഓക്കേ റെഡി.....ചോദിച്ചോളൂ.

 ബഹുമാനപ്പെട്ട മിനിസ്റ്റര്‍ കൊലപാതകകുറ്റത്തിന് വിചാരണനേരിടുന്ന ഇറ്റാലിയന്‍ നാവികര്‍  വോട്ടുചെയ്യാന്‍ ഇറ്റലിയില്‍ പോയിട്ട് തിരിച്ചു വരുന്ന ലക്ഷണങ്ങള്‍ ഒന്നും കാണുന്നില്ലല്ലോ. ഇപ്പൊ വരാന്‍ സൌകര്യപ്പെടില്ല എന്നാണ് മറുപടിയെന്നറിഞ്ഞു.... എന്താണ് അങ്ങയുടെ അഭിപ്രായം....

       മ്ലേച്ചം,ഭയാനകം,അപലപനീയം....

     ഇതില്‍ക്കൂടുതല്‍ അങ്ങേയ്ക്ക് ഒന്നും പറയാനില്ലേ ......

 “ ഇറ്റലിക്കാരെ വെറുതെവിട്ടു, സര്‍ക്കാര്‍ ഒത്തുകളിച്ചു, വട്ടുകളിച്ചു,പന്തുകളിച്ചു തുടങ്ങിയ കുപ്രചരണങ്ങളുമായി ചില എമ്പോക്കികള്‍ ഇറങ്ങിയിട്ടുണ്ട്.. ഒറ്റഒരെണ്ണത്തിനെ വിടില്ല. ലൈക്കും കമന്റും നിരീക്ഷിക്കാന്‍ പോലീസിനു ജാഗ്രതാനിര്‍ദേശം കൊടുത്തുകഴിഞ്ഞു. യവനൊക്കെ വല്ലതും അറിയാമോ....”.

(കണ്ട്രോള്‍.... കണ്ട്രോള്‍..... ഇതൊക്കെ ജനം ലൈവായിക്കാണും.......

ഉവ്വോ... എന്നാ അതങ്ങു മുറിച്ചു മാറ്റിയേക്കണം കേട്ടോ. ശരി തുടങ്ങാം.....)

 കാര്യങ്ങളുടെ കിടപ്പുവെച്ചു നോക്കിയാല്‍ നമ്മുടെ മുന്നില്‍ മൂന്നു പ്രശ്നങ്ങളാണുള്ളത്.

നമ്പര്‍വണ്‍> വോട്ട് ചെയ്യാന്‍ നാവികരെ ഇറ്റലിക്ക് വിട്ടത് ശരിയാണോ??

നമ്പര്‍ ടു > ഇറ്റലിയില്‍ പോയവര്‍ തിരിച്ചുവരുന്നില്ല എന്നുപറഞ്ഞാല്‍ നമ്മള്‍ കുറ്റക്കാര്‍ ആണോ??

നമ്പര്‍ ത്രീ> ഇവര്‍ തിരിച്ചുവന്നിട്ട് ഇവിടെ വല്ലകാര്യവും ഉണ്ടോ??.....

  അതില്‍ നമ്പര്‍വണ്‍ വോട്ടുചെയ്യാന്‍ വിട്ടത് കുറ്റമാണോ?? അല്ലേയല്ല... വോട്ടവകാശം ഒരു പൌരന്‍റെ മൌലികാവകാശമാണ് അതുകൊണ്ട് വിട്ടേ തീരു. ഇറ്റാലിയന്‍ ജയിലില്‍ക്കഴിയുന്ന (109പേര്‍ ) ഇന്ത്യന്‍ തടവുകാരെല്ലാം കഴിഞ്ഞ ഇലക്ഷനില്‍ ഇവിടെവന്നു വോട്ടു ചെയ്തശേഷമാണ് തിരിച്ചുപോയത്. ഓണത്തിനും, ക്രിസ്മസിനും, വിഷുവിനും,ബക്രീദ്നുമെല്ലാം അവര്‍ വീട്ടുകാരുടെ കൂടെയാണ്,,, അറിയില്ലേ.?/ മാത്രമല്ല മാസാമാസം വീട്ടുചിലവിനു ആയിരം ഇറ്റാലിയന്‍ ‘ലിറ’ വീതം, അവിടെ തടവില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്കുവേണ്ടി ഇറ്റലി; നാട്ടിലേക്കയക്കുന്നുണ്ട് അതുമറക്കാന്‍ പറ്റുമോ???. വേറെയും പ്രശ്നങ്ങളുണ്ട്, കടലില്‍ വെടിവെച്ചു, രണ്ടുപേര്‍ മരിച്ചെന്നു നമ്മള്‍ പറയുന്നു; വെടിവെച്ചില്ല, ചത്തില്ല എന്നൊക്കെ അവരു പറയുന്നു. സംഗതി നടന്നത് കേരളക്കടലിലാണെന്നു നമ്മള്‍ പറയുന്നു, എന്നാല്‍ സംഗതിനടന്നത്അന്താരാഷ്ട്രക്കടലിലാണെന്നു അവര്‍ പറയുന്നു. പട്ടാളക്കാര്‍ക്ക് നിയമം ബാധകമല്ലായെന്നു ഇറ്റലിപറയുന്നു; ബാധകമാണെന്നു നമ്മള്‍ പറയുന്നു. ഈ വിഷയത്തില്‍ കേരളപോലീസിനു കേസെടുക്കാന്‍ അധികാരമില്ലന്നു ഇറ്റലിയും നമ്മുടെ കോടതിയും പറയുന്നു.. ആര്‍ക്കും വെളിവില്ലാത്തസ്ഥിതിക്ക് സത്യത്തില്‍, തെറ്റുകാര്‍ ആരാണ്.... ആരാണ്?? നിങ്ങള്‍ പറയൂ...ഇല്ലാത്ത അധികാരംകാണിച്ച കേരളാപോലീസോ, വോട്ടുചെയ്യാന്‍ നാട്ടില്‍പ്പോയി പനിപിടിച്ചു കിടപ്പിലായ നാവികാരോ..

 ഇനി നമ്പര്‍ ടു  വോട്ടുചെയ്യാന്‍ ഇറ്റലിയില്‍ പോയവര്‍ തിരിച്ചുവരുന്നില്ലായെന്നു പറഞ്ഞാല്‍ അതു കേരളാസര്‍ക്കാരിന്‍റെ കുറ്റമാണോ??ഇന്ത്യന്‍ സര്‍ക്കാരിന്‍റെ കുഴപ്പമാണോ..അല്ലേ അല്ല...നമ്മള്‍ സത്യസന്ധരും,നിഷ്കളങ്കരുമായതിനാല്‍ അവരെ വിശ്വസിച്ചു. പോയാല്‍ തിരിച്ചുവരേണ്ടത്  നമ്മളാണോ......  അവരല്ലേ..??. അല്ലേ,, അല്ലേ...... നമ്മള്‍ക്കിതില്‍ ഇനി ആകെചെയ്യാന്‍പറ്റുക പ്രതിക്ഷേധം അറിയ്ക്കുകയെന്നതാണ്. വേണമെങ്കില്‍ ഒരു ഞടുക്കവും ഞെട്ടലും കൂടി രേഖപ്പെടുത്താം. അതാണ്‌ അന്താരാഷ്ട്രമര്യാദ. നമ്മുടെ മുഖ്യമന്ത്രി ഉടനെ ഡല്‍ഹിക്ക്പോകുന്നുണ്ട് ഞടുക്കവും ഞെട്ടലും അറിയിക്കാന്‍... മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ ഉടനടി ഇടപെട്ടില്ലേ?? ഇറ്റാലിയന്‍ അംബാസഡരെ വിളിച്ചുവരുത്തി കാലുപിടിച്ചില്ലേ....  ഇറ്റലിയോട് കൂട്ടുവെട്ടിയെന്നും,ഇനി മിണ്ടൂലായെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചില്ലേ.. ഇതൊന്നും കാണാന്‍ ഇവിടെ ആരുമില്ലേ എന്റീശ്വരാ.....

നമ്പര്‍ ത്രീ   “പോയ നാവികര്‍ തിരിച്ചുവന്നിട്ട് ഇവിടെ വല്യ കാര്യവുമുണ്ടോ???? നിങ്ങള്‍ പറയൂ.... ചിലവിനു കൊടുത്തു മുടിയുന്നതുമിച്ചം. നമുക്കാണേല്‍ വല്ല ഗോതമ്പുണ്ടയിലും പരിപ്പുകറിയിലും കാര്യമൊതുക്കാം ഇവന്മാര്‍ക്കാകുമ്പോള്‍ ഇറ്റാലിയന്‍ പിസതന്നെ കൊടുക്കേണ്ടേ??? ഇറ്റാലിയന്‍ ജയിലില്‍ കിടക്കുന്ന ഇന്ത്യാക്കര്‍ക്കെല്ലാം മൂന്നുനേരവും ചിക്കന്‍ബിരിയാണിയും, കിടക്കാന്‍നേരം ഒരു ഗ്ലാസ്‌ ശുദ്ധമായ പശുവിന്‍പാലും കൊടുക്കുന്നുണ്ടന്നാ ഇറ്റാലിയന്‍ അംബാസഡര്‍ പറഞ്ഞത്. അതുകൊണ്ട് കുറയ്ക്കാന്‍ പറ്റുമോ?? മരിച്ചവരുടെ കുടുംബത്തിനു അത്യാവശ്യം ചില്ലറയായി ഒരു കോടി കൊടുത്തിട്ടുണ്ടന്നാ കേഴ്‌വി... അവര്‍ക്ക് നാവികര്‍ വന്നാലുംപോയാലും കുഴപ്പമില്ല. വിശിഷ്യാ കുഞ്ഞാടുകള്‍ക്ക് വേണ്ടി വല്യയിടയന്‍മ്മാരു തന്നെ ഇടപെട്ടാണ് കാശു വാങ്ങിക്കൊടുത്തതും, പ്രശ്നം ഒതുക്കിയതും. കേസിപ്പോള്‍ കേരള സര്‍ക്കാരിന്‍റെ തലയിലാണ്. നല്ല വക്കീലിനെവെച്ച് കേസ്‌ വാദിക്കണമെങ്കില്‍ ഏ.ഡി.ബി ലോണ്‍ ഇനിയും എടുക്കേണ്ടിവരും. വണ്ടിക്കു എണ്ണയടിക്കാന്‍ പോലും ചില്ലറയില്ലാതെ നട്ടംതിരിയുന്ന സമയമാണ്...കാലാകാലം വാദവും, എതിര്‍വാദവും, അപ്പീലും, പുനരന്വേഷണവുമൊക്കെയായി കോടികള്‍ തുലച്ചുകഴിയുമ്പോള്‍ സാക്ഷികള്‍ കൂറുമാറും; പോലീസിനു കോടതിയുടെ വക നാലുശാസനയുംകിട്ടി, കേസ് ഒരു കോലമാകും . ഇറ്റലിക്കാര്‍ അവരുടെ പാട്ടിനുംപോകും. നമ്മളിവിടെ ഈ വകയില്‍ എടുത്ത ലോണ്‍ അടയ്ക്കാന്‍ വകയില്ലാതെ തെണ്ടേണ്ടി വരും..വെറുതെ പൈസാ കളയണോ.കൊട്ടിഘോഷിക്കപ്പെട്ട പല കേസുകളുടെയും സാക്ഷികള്‍ കൂറു മാറിത്തുടങ്ങി.അതുകൊണ്ട് എന്നാ ചെയ്യണം നിങ്ങള്‍ പറയൂ.....എന്നു വിചാരിച്ച് സര്‍ക്കാര്‍ വെറുതെയിരിക്കില്ല ഇറ്റലിയിലുള്ള എല്ലാ പത്രങ്ങളിലും ഒരു ഫുള്‍പ്പേജ് പരസ്യംകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്; അതിങ്ങനെയാണ് “തിരിച്ചുവരൂ മക്കളെ നിങ്ങള്‍ പോയതിനു ശേഷം നിങ്ങളുടെ അമ്മ കിടപ്പിലാണ്, അനുജന്‍നടപ്പിലാണ്, പെങ്ങള്‍ ഇരിപ്പിലാണ്..നിങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയ പിസ തണുത്തു പോകും. ഈ പരസ്യം കണ്ടാല്‍ അവര്‍ വരാതിരിക്കില്ല..”(തല്ലു കിട്ടാന്‍ സാധ്യതയുള്ളതുകൊണ്ട്മന്ത്രിയുടെ പ്രതികരണം തല്ക്കാലം ഇവിടെ നിറുത്തുന്നു..)

 ഇനി ഇക്കര്യത്തില്‍ അധികം മസിലുപിടിച്ചാല്‍ നമ്മുടെ ഹെലികോപ്റ്റര്‍ വാങ്ങിയവകയില്‍ നടത്തിയ കൈക്കൂലിയിടപാടും, അടിച്ചുമാറ്റലും, കമ്മീഷനുമെല്ലാം  പുറത്തുവിടുമെന്നാ ഇറ്റലിക്കാരുടെ ഭീഷണി. അതുകൊണ്ട് തടി വെടക്കാക്കാതെയുള്ള പ്രതിഷേധമാണ് നമ്മള്‍ ഉദേശിക്കുന്നത്.കാര്യം പുടികിട്ടിയോ പുളളകളെ.....

 നാവികര്‍ക്ക് ജാമ്യംനിന്ന ഇറ്റാലിയന്‍ അംബാസഡര്‍ക്ക് നയതന്ത്രപരിരക്ഷ യുള്ളതിനാല്‍ പ്രതികളെ പറഞ്ഞസമയത്ത് ഹജരാക്കിയില്ലെങ്കിലും; നമ്മുടെ  നിയമത്തിന് ഒരു ചുക്കും ചെയ്യാന്‍ കഴിയുകയില്ലായെന്ന സത്യം അറിയാതെയാണോ; അംബാസഡറുടെജാമ്യത്തില്‍ നാവികരെ വിട്ടത്‌. അതോ ഉത്തരവാദപ്പെട്ടവര്‍ ജനങ്ങളെ വിഡ്ഢികളാക്കി നാടകം കളിക്കുകയായിരുന്നോ?? ഇനിയിപ്പോള്‍ രാഷ്ട്രപതിയ്ക്ക് നടപടിയെടുക്കാം, അതിനുള്ള ധൈര്യം രാഷ്‌ട്രപതി കാണിക്കുമോ?? ഇന്‍ഡ്യ ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കും, ലോകത്തിലെ മുന്‍നിര സൈനികശക്തിയുമാണെന്ന് അവകാശപ്പെടുന്ന നമ്മുടെ നേതാക്കന്മാര്‍ക്ക് ഇറ്റലിയുടെ ഈ ഉടമ്പടിലംഘനത്തെ നേരിടാനുള്ള കെല്പ്പുണ്ടോ?? വേണ്ടിവന്നാല്‍ ഇറ്റലിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച്‌ നയതന്ത്രതലത്തില്‍ ശക്തമായഭാക്ഷയില്‍  ഇടപെട്ടുകൊണ്ട് നാവികരെ തിരിച്ചു കൊണ്ടുവരാനുള്ള ആര്‍ജവം കാണിക്കുമോ?? പ്ലീസ്‌.. ......ലോകരാഷ്ട്രങ്ങളുടെമുന്നില്‍ നാറ്റിക്കരുത്, ഇന്ത്യക്കാരന്‍ എന്നതില്‍ ഇതുവരെ അഭിമാനമുണ്ട്, അതുകൊണ്ടു മറ്റുരാഷ്ട്രങ്ങളുടെ മുന്നില്‍ ഇനിയും നാണംകെടുന്ന അവസ്ഥ ചിന്തിക്കാനേവയ്യ. ആരുടെ കാലുപിടിച്ചാണെങ്കിലും കൊലയാളികളെ തിരിച്ചെത്തിക്കണം; ഒരു ദിവസമെങ്കിലും ജയിലില്‍ കിടത്തണം. നൂറ്റിയൊന്പതോളം ഇന്ത്യക്കാര്‍ കാലങ്ങളായി നാടുകാണാതെ ഇറ്റാലിയന്‍ ജയിലുകളില്‍ കിടപ്പുണ്ടെന്നാണ് അറിവ്‌.. അവരെ ഓര്‍ത്തെങ്കിലും...പ്ലീസ്‌. സുഭാഷ്ചന്ദ്രബോസും,ഭഗത്സിംഗും,ബാലഗംഗാതര തിലകനുമൊക്കെ ജീവിച്ചിരുന്ന നാടാണിത്. ആത്മാഭിമാനവും അന്തസ്സും കളഞ്ഞുകുളിക്കരുത്. ഇന്ത്യയെന്നാല്‍ ഇത്രയേയുള്ളൂവെന്നു മറ്റു രാജ്യങ്ങളെക്കൊണ്ട് പറയിക്കരുത്...അപേക്ഷയാണ്...ഉപേക്ഷിക്കരുത് സര്‍ക്കാരേ.............................

 ഇവിടെ കൊല്ലപ്പെട്ടത് സാധരണക്കാരായ രണ്ടു മല്‍സ്യതൊഴിലാളികളായാതിനാല്‍  ഈ വിഷയത്തില്‍ അമിതപ്രാധാന്യം കൊടുക്കേണ്ട എന്ന ഉപദേശമാണ് സര്‍ക്കാരിനു കിട്ടിയിരിക്കുന്നതെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള നടപടികളാണ് ഇപ്പോള്‍കാണുന്നത്. പക്ഷെ ഇതൊരു അഭിമാനപ്രശ്നമാണ്. നമ്മുടെ നീതിന്യായവ്യവസ്ഥയുടെയും പരമാധികാരത്തിന്‍റെയും മുഖത്താണ് ഇറ്റലി കാര്‍ക്കിച്ചുതുപ്പിയിരിക്കുന്നത്. അത് അംഗികരിക്കാന്‍ ആത്മാഭിമാനമുള്ള ഒരു ഇന്ത്യാക്കാരനും കഴിയില്ല. നമ്മുടെ രാജ്യത്തുവെച്ചു നമ്മുടെ രണ്ടു പൌരന്മാരെ കൊലപ്പെടുത്തിയിട്ടും, നമ്മള്‍ അവരോടു കാണിച്ച ഔദാര്യത്തെ മുതലെടുത്തുകൊണ്ട് നമ്മുടെ നിയമവ്യവസ്ഥയെയും പരമാധികാരത്തെയും തെല്ലും ഗൌനിക്കാത്ത; ഇറ്റാലിയന്‍ നിലപാടിനെ പിന്തുണയ്ക്കുന്നത് ആരായാലും അവരെ സംശയിക്കേണ്ടിയിരിക്കുന്നു. ഇറ്റലിയുടെ ഈ ധാര്‍ഷ്ട്യത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാരും മുട്ടു മടക്കുകയാണെങ്കില്‍; ഞങ്ങള്‍ ജനങ്ങള്‍ക്ക്‌, നിങ്ങളെ സംശയമുണ്ട്...1700മുതല്‍  1947 ആഗസ്റ്റ്15വരെ ഏതാണ്ട് രണ്ടരനൂറ്റാണ്ട് കാലംനടന്ന സ്വാതിന്ത്ര്യസമര പോരാട്ടത്തിലൂടെ ലക്ഷക്കണക്കിന് ഇന്ത്യാക്കാര്‍ സ്വന്തംജീവന്‍ കൊടുത്തുനേടിയെടുത്ത നമ്മുടെ സ്വാതിന്ത്രത്തെ സ്വാര്‍ത്ഥലാഭത്തിനും, അധികാരം നിലനിറുത്താനുള്ള പിമ്പുപണിക്കുമായി, ഏതെങ്കിലും വിദേശരാജ്യത്തിന്‍റെ കല്‍ക്കിഴില്‍ അടിയറ വയ്ക്കാനുള്ള നീക്കത്തെ; നയതന്ത്രമായും, സമാധാനശ്രമമായും കാണാന്‍ കഴിയില്ല. അതൊരു പേടിത്തൊണ്ടന്‍റെ മുട്ടുകൂടിയിടിക്കുന്ന ശബ്ദമായേ മനസ്സിലാക്കാന്‍ കഴിയൂ. ഇങ്ങനെ മറ്റു രാജ്യങ്ങളുടെ വെല്ലുവിളികേള്‍ക്കുമ്പോഴേ മൂത്രമൊഴിച്ചുകൊണ്ട് കട്ടിലിനടിയില്‍ക്കയറുന്ന നിങ്ങള്‍ക്ക്; എങ്ങനെയാണ് ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുക. ജനപ്രതിനിധികളുടെ സുരക്ഷയ്ക്കുവേണ്ടി പ്രത്യേക കമാണ്ടോസംഘമുണ്ടാക്കാന്‍ തീരുമാനിച്ച നിങ്ങള്‍, ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി എന്താണ് ചെയ്യുന്നത്.??? ആരോട് യുദ്ധംചെയ്യാനാണ്  കോടികള്‍ തുലച്ചു സൈനികഹെലികോപ്റ്ററുകള്‍ വാങ്ങുന്നത്..????..പറയൂ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്.....നമ്മുടെ നിയമങ്ങളെയും പരമാധികാരത്തെയും വെല്ലുവിളിച്ച രാജ്യത്തോട് എന്തു സമീപനമാണ് നിങ്ങള്‍ സ്വികരിക്കുന്നത്..പറയൂ അറിയാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്....പാക്കിസ്ഥാന്‍ വെട്ടിയെടുത്ത ഇന്ത്യന്‍ സൈനികന്‍റെ തല ഇതുവരെ വിട്ടുകിട്ടിയില്ല.ആര്‍ക്കും അതില്‍ പരിഭവവുമില്ല.....എന്തിനാണ് രാജ്യത്തിന്‍റെ മൊത്തവരുമാനത്തില്‍ അറുപതുശതമാനവും സൈനിക ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നത്. ഉപയോഗശൂന്യമായ,നിലവാരം ഇല്ലാത്ത,മറ്റു രാജ്യങ്ങള്‍ ഉപേക്ഷിച്ചതുമായ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത് എന്തിനു വേണ്ടിയാണ്...അഴിമതി,കൈക്കൂലി,കീശവീര്‍പ്പിക്കള്‍  തുടങ്ങിയ ഉദേശ്യം മാത്രമേ ഇതിനു പിന്നില്‍ കാണാന്‍ കഴിയൂ.... സൂപ്പര്‍പവറാണത്രേ...ജനസംഖ്യയില്‍ നാല്‍പതുശതമാനവും ഒരു നേരത്തെ കഞ്ഞിക്കുവകയില്ലാത്ത സൂപ്പര്‍പവര്‍....

8 comments:

 1. ഒരുകണക്കിന് നോക്കിയാല്‍ അവന്മ്മാര്‍ തിരിച്ചു വന്നിട്ടും വല്യ കാര്യമൊന്നുമില്ല തീറ്റിപ്പോറ്റാനുള്ള കാശും കൂടി പോകും...നമ്മുടെ നാടായതിനാല്‍ കുറച്ചു കഴിയുമ്പോള്‍ അവന്മ്മാര്‍ അവരുടെ പാട്ടിനു പോകും....നമ്മുടെ ആളുകളല്ലേ സായ്പ്പിനെ കാണുമ്പൊള്‍ കവാത്തു മറക്കും..

  ReplyDelete
 2. പാക്കരന്‍March 13, 2013 at 12:21 PM

  ഉടനെ ഒരു അന്വേഷണകമ്മിറ്റി ഉണ്ടാക്കണം. പണിയില്ലാതെ ചൊറി കുത്തുന്ന ഏതെങ്കിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ ഒരു ടീം ഇറ്റലിക്ക് പോകട്ടെ...വേണമെങ്കില്‍ അവിടെ താമസിച്ച് ചര്‍ച്ച നടത്തട്ടെ.അല്ല പിന്നെ

  ReplyDelete
 3. ബിനുജോണ്‍March 13, 2013 at 12:28 PM

  വളരെ ശക്തമായ ഭാഷ.ഒരു ശരാശരി മലയാളിയുടെ ആകുലതകളും,വികാരങ്ങളും.....ആശംസകള്‍

  ReplyDelete
 4. തല്‍ക്കാലം വേറെയൊന്നും ചെയ്യാനില്ല,വല്ല നേര്‍ച്ച പെട്ടിയിലും കാശിട്ടു പ്രാര്‍ത്ഥിക്കാം അവന്മാര്‍ക്ക് നല്ല ബുദ്ധി തോന്നി തിരിച്ചു വരുന്നതിനു വേണ്ടി.പാവപെട്ട മീന്‍പിടുത്തക്കാരന്റെ ഭാര്യയും മക്കളും നഷ്ട പരിഹാരം വാങ്ങിയതിനെ വിമര്‍ശിക്കുവാന്‍ നമുക്കര്‍ഹാത ഉണ്ടോ?.ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്ത ആ പാവപെട്ടവരുടെ ഏക ആശ്രയം ആണ് നഷ്ടപെട്ടത്.മുന്നോട്ടുള്ള ജീവിതം ദുഷ്ക്കരം ആയ പാവങ്ങള്‍,നഷ്ട പരിഹാരം വാങ്ങിയതില്‍ തെറ്റില്ല.മരിച്ച മുക്കുവര്‍ പിടിച്ചു കൊണ്ട് വരുന്ന മീന്‍ വിറ്റു കിട്ടുന്ന കാശു കൊണ്ട് അന്നന്നത്തെ വക കണ്ടെത്തുന്ന ഈ പവപെട്ടവര്‍ക്ക്,ഞാനും നിങ്ങളും ഭക്ഷണം കൊടുക്കുമോ?ഇവിടെ ഇരുന്നു വിമര്‍ശിക്കുവാന്‍ വളരെ എളുപ്പമാണ്,ആരും ആശ്രയം ഇല്ലാത്തവരെ ജീവിതം കാലം മുഴുവന്‍ ഏറ്റെടുത്തു അവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കുവാന്‍ കഴിയാത്തവര്‍ മിണ്ടാതിരുന്നു അവനവന്റെ പണി നോക്കുന്നതാണ് നല്ലത്.

  ReplyDelete
 5. സുഭാഷ്ചന്ദ്രബോസും,ഭഗത്സിംഗും,ബാലഗംഗാതര തിലകനുമൊക്കെ ജീവിച്ചിരുന്ന നാടാണിത്. ആത്മാഭിമാനവും അന്തസ്സും കളഞ്ഞുകുളിക്കരുത്. ഇന്ത്യയെന്നാല്‍ ഇത്രയേയുള്ളൂവെന്നു മറ്റു രാജ്യങ്ങളെക്കൊണ്ട് പറയിക്കരുത്...അപേക്ഷയാണ്...ഉപേക്ഷിക്കരുത് സര്‍ക്കാരേ.............................

  ReplyDelete
 6. തിരിച്ചു വന്നാലും നമ്മളൊക്കെ കൊടുക്കുന്ന ടാക്സിൽ നിന്നും ഇവര്ക്ക് പിസ്സാ വാങ്ങിച്ചു കൊടുക്കണമല്ലോ...

  മാതാവിനും പുത്തനും മാമാന്താൻ പാവ മന്ത്രിക്കും സ്ത്രോത്രം

  ReplyDelete
 7. നമ്മളെ ഒരുമാതിരി ആസ്സാക്കിയിട്ട് നാവികരെ കൊണ്ട്പോയ ഇറ്റാലിയന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി രണ്ടെണ്ണം പൊട്ടിക്കുകയാണ് ആദ്യം വേണ്ടത്. അവന്‍റെ അമ്മേടെ,.... അല്ലാ, അവന്‍റെ അമ്മേടെ ഏടത്തി ഒന്നുമല്ലല്ലോ അവിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇത്ര താല്പര്യമെടുത്ത് പിള്ളേരെ കൊണ്ടുപോയി വോട്ട് ചെയ്യിക്കാന്‍?

  ReplyDelete
 8. ഇറ്റലി ജയ് ജയ്

  ReplyDelete