**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, April 24, 2013

ഒരു 7’UP കഥകളി...............


 

വിദ്യാധരന്റെ വ്യകുലചിന്തകള്‍  

 ഹല.. ഹല.. ഹലോ..... ടെസ്റ്റിംഗ് ടെസ്റ്റിംഗ്................

  എല്ലാം ശരിയല്ലേ...... എന്നാ പൊക്കാം.....

   പതുക്കെപ്പറ, മൈക്ക് ഓണാ.................

   കേശവാ പൊക്ക് ..

    എന്തോന്നു പൊക്കാന്‍.......

     തുണി പൊക്കെടാ....................

      ആരുടെ തുണിപൊക്കാന്‍...............

       എടാ കര്‍ട്ടന്‍ പൊക്ക്........... ..

 സുഹൃത്തുക്കളെ, വളരെ ദയനീയമായ ഒരു സംഭവമാണ് അരങ്ങേറിയിരിക്കുന്നത്.  നമ്മുടെ കഥകളിയെ 7അപ്പ്‌ കമ്പനിക്കാര്‍ മാനഭംഗപ്പെടുത്തിയിരിക്കുന്നു. നടുറോഡില്‍ അപമാനിക്കപ്പെട്ട കഥകളിയെ രക്ഷിക്കുന്നതിനുവേണ്ടി നടത്തുന്ന ഈ പരസ്യ വിചാരണയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്ന എല്ലാ നാട്ടുകാര്‍ക്കും സ്വാഗതം.

 വിചാരണ നയിക്കുന്നത് നമ്മുടെ പഞ്ചായത്തിലെ ആസ്ഥാനകവി ശ്രീമാന്‍ വേലന്‍ ചെടയന്‍, പ്രമുഖപരിസ്ഥിതിപ്രവര്‍ത്തക ആശാകുമാരി, മുന്‍മന്ത്രി അലമ്പുവാസു, കലാമണ്ഡലംവീസി കാര്‍ക്കോടകന്‍, കഥകളികലാകാരന്‍ ഉസിലാം പെട്ടി എന്നിവരാണ്. കമ്പനിയെ പ്രതിനിധികരിച്ച് ശ്രീമാന്‍ മൈത്താണ്ടിയും സംസരിക്കുന്നതായിരിക്കും.

 സദസ്സില്‍ ഇരിക്കുന്നവര്‍ക്കും മൈക്ക് തരുന്നതായിരികും. അതുവരെ അടങ്ങി ഒതുങ്ങി ഇരുന്നോളണം

   ശരി തുടങ്ങാം

 >ആദ്യമായി കവിയില്‍ നിന്നും തുടങ്ങാം.. കഥകളിയെ പരസ്യത്തില്‍ മോശമായി ചിത്രികരിച്ചുവെന്നു പറയുന്നു;ഇതിനെക്കുറിച്ച് എന്തു പറയുന്നു..

 ‘ഇതു തികച്ചും മോശമായി പോയി..... .മ്ലേച്ചം എന്നുതന്നെ പറയാം. ഇവര്‍ക്കെങ്ങനെ ഇതിനു ധൈര്യം വന്നുവെന്നാണു മനസിലാവാത്തത്. പരസ്യം പിന്‍വലിച്ചു മാപ്പ് പറയണം.’


‘കഥകളി, തുള്ളല്‍, കൂത്ത്‌ ഇവയെല്ലാം നമ്മുടെ പാരമ്പര്യ  കലാരൂപങ്ങളാണ്. ഇവയെ ഇങ്ങനെ നടുറോഡില്‍ അപമാനിക്കാന്‍ പാടില്ല.അതു കളിച്ചവന് വിലക്കേര്‍പ്പെടുത്തണം എന്നാണെനിക്കു പറയാനുള്ളത്.’

>മുന്‍മന്ത്രിയ്ക്ക് എന്താണ് പറയാനുള്ളത്:

  ‘ഇത് ആഗോളകുത്തക ബൂര്‍ഷ്വാസിയുടെ ഗൂഡാലോചനയാണ്.ഇതിനെ ചെറുത്തു തോല്പ്പികണം’.

>കലാമണ്ഡലംവീസി എന്ത് പറയുന്നു:

‘ഇത് കഥകളിയെ മാനഭംഗപ്പെടുത്തിയതാണ്.കമ്പനിക്ക് കമ്പിയടിച്ചിട്ടുണ്ട് മൂന്നു ദിവസത്തിനകം പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ നടപടിയുണ്ടാകും’

>കഥകളി കലാകാരന്‍ ഉസുലാംപെട്ടി;

 ‘സത്യം പറഞ്ഞാല്‍ കഞ്ഞികുടിക്കാന്‍ ഗതിയില്ലാത്തതുകൊണ്ടാണ് ഇങ്ങനത്തെ പരിപാടികള്‍ക്ക് കലാകാരന്‍മ്മാര്‍ വേഷംകെട്ടുന്നത്.അതിനാല്‍ കലാകാരന്‍മ്മാര്‍ക്ക്  എന്തെങ്കിലും സഹായം ചെയ്തു കൊടുക്കണം.’

  @#$%&*....   മൈക്കിങ്ങു താട.......... ഹാ അടങ്ങു അച്ചൂ....... മൈക്ക്  തരാമെന്നെ..

     അച്ചുവിന് മൈക്ക് കൊടുക്കൂ.................  

  ഇതാ 7അപ്പ്‌ പരസ്യത്തില്‍ കഥകളി വേഷംകെട്ടിയ ‘കൂതറ അച്ചു’ നിങ്ങളോട് സംസാരിക്കുന്നു.

   ഫ്തൂ...അലവലാതികള് ഒരു വിചാരണയ്ക്ക് വന്നിരിക്കുന്നു. വേദിയിലിരിക്കുന്ന എല്ലാ പൂമാന്മാരോടും ഞാന്‍ ചോദിക്കുന്നു. നീയൊക്കെ കിടന്നു കരഞ്ഞല്ലോ ... ഞാനൊന്നു പറയട്ടെ; കലാമണ്ഡലത്തില്‍ നിന്നും കഥകളിയില്‍ എല്ലാ കോഴ്സും കഴിഞ്ഞു പുറത്തിറങ്ങിയവനാണ് ഈ ഞാന്‍...പഠിച്ച പണിയുമായി ബന്ധപ്പെട്ടു ഒരു ജോലികിട്ടാന്‍ നാടുനീളെ അലഞ്ഞു. കുറച്ചു കുട്ടികളെ, യുവജനോല്‍സവത്തിനുവേണ്ടി കഥകളി പഠിപ്പിക്കാന്‍ കഴിഞ്ഞുവെന്നതോഴിച്ചാല്‍,  അഷ്ടിക്കുള്ള വകയൊന്നും ഇതിലൂടെ കിട്ടിയില്ല. ഇപ്പൊ വാര്‍ക്കപ്പണിയ്ക്ക് പോകുന്നു. ഉത്സവപറമ്പുകളിലും അമ്പലങ്ങളിലും മാത്രമാണ് ഇടയ്ക്കൊരോ കളി കിട്ടുന്നത്. അതുകൊണ്ട് കുടുബം പുലരുമോ.ഒരു സീസണില്‍ എത്ര കളി കിട്ടും.  ഒരു തൊഴില്‍ പഠിക്കുന്നത് അതുകൊണ്ട് ജീവിക്കാനാണ്. അല്ലാതെ അതിന്‍റെ സൌന്ദര്യം നോക്കികൊണ്ടിരുന്നാല്‍ കുടുംബം മുഴുവന്‍ ഒരു മുഴം കയറില്‍ തീരേണ്ടിവരും....അറിയാമോ.

    അച്ചൂ പ്ലീസ്‌ ..............ഇല്ല ഞാന്‍ പറഞ്ഞു കഴിഞ്ഞില്ല..

  വി.ഐ.പി കളെ സ്വീകരിക്കാനും, കല്യാണത്തിനും, പൊതു പരിപാടികള്‍ക്കും, ഘോഷയാത്രകള്‍ക്കും, പരസ്യങ്ങളിലുമെല്ലാം ഒറ്റക്കാലില്‍ കോറ്റിയേപ്പോലെ നില്‍ക്കുന്നത്; കഥകളിയെ മാനഭംഗം ചെയ്യാനല്ല, ഒരു ചാണ്‍ വയറിനു വേണ്ടിയാണ്.അറിയമോടാ പുല്ലുകളെ...........  ഈ ഗീര്‍വാണം അടിക്കുന്ന എത്ര പേര്‍ക്കറിയാം കഥകളിയുടെ ഒരു പദമെങ്കിലും തെറ്റുകൂടാതെ ചെല്ലാന്‍

  അച്ചൂ അടങ്ങു........ അച്ചൂ ...ഒന്ന് പോടോ...............

 ആസ്ഥാനകവി ഞാനൊന്നു ചോദിക്കട്ടെ, അങ്ങ് കവിത മാത്രമേ എഴുതാറുള്ളോ. സിനിമയ്ക്ക് പിന്നണി എഴുതുന്നത്‌ കവിതയിലാണോ?? സാഹചര്യംനോക്കി പ്രേമവും, വിരഹവും,കലഹവും എല്ലാം എഴുതാറില്ലേ..അത്യാവശ്യം ടപ്പാന്‍ കൂത്തും എഴുതാറില്ലേ..? മോശമല്ലാത്ത കാശും വാങ്ങാറില്ലേ..?.ആരേലും പറഞ്ഞോ അങ്ങ് ഭാഷയെ വ്യഭിചരിച്ചാണ് പൈസ ഉണ്ടാക്കിയതെന്ന്.....

  ഇനി പരിസ്ഥിതി ടീച്ചറോട്; തനതുകലയും പാരമ്പര്യവും മുറുകെ പിടിച്ചുകൊണ്ട് പരിസ്ഥിതിപ്രവര്‍ത്തനം നടത്തുന്ന ആര്‍ക്കുമറിയാം മാവൂര്‍,  ഗ്വാളിയോര്‍ റേയോണ്‍സ് എന്ന ബിര്‍ളയുടെ കമ്പനി;  ആ നാടിനെ നശിപ്പിച്ച കഥ. മാവൂര്‍ ഗ്രാസിംകമ്പനി ഉടമകളായ ബിര്‍ള നല്‍കിയ ‘സരസ്വതി സമ്മാന്‍’ അവാര്‍ഡിനെ നിങ്ങള്‍ രണ്ടുകൈയ്യുംനീട്ടി വാങ്ങിയില്ലേ? മാവൂരും, വഴക്കാടും ക്യാന്‍സര്‍ രോഗംമൂലം വേദനിക്കുന്ന മനുഷ്യരുടെ മുഖം മറന്നുപോയോ?? ചാലിയാറിനെ വിഷലിപ്തമാക്കിയ ബിര്‍ള നല്‍കിയ അവാര്‍ഡ് വാങ്ങാം കുഴപ്പമില്ല.വായിലും, തെണ്ടയിലും, കരളിലും, ക്യാന്‍സര്‍ ബാധിച്ചു വിഷമിക്കുന്ന മനുഷ്യര്‍ക്ക് താങ്കളുടെ കവിത വായിച്ചാല്‍ ആശ്വാസം ലഭിക്കുമായിരിക്കും.പരിസ്ഥിതിസ്നേഹം പറഞ്ഞു നടക്കുമ്പോഴും നാടുനശിപ്പിച്ച ബിര്‍ളയുടെ അവാര്‍ഡ് വാങ്ങാന്‍ ഒരു വിഷമവും തോന്നിയില്ല.. അതിനേക്കാള്‍ വലിയ കുറ്റമൊന്നും ഈ പാവം വേഷം കെട്ടുകാരന്‍ ചെയ്തിട്ടില്ല......

  പ്രിയ മുന്‍മന്ത്രി, അങ്ങയുടെ ഭരണകാലത്ത് കഥകളിയേയും, കഥകളി കലാകാരന്മാരെയും ഉദ്ധരിക്കാന്‍ അങ്ങ് എന്താണ് ചെയ്തതെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

  കഥകളി കലാകാരന്‍ അപ്പുമേസ്തിരി പറഞ്ഞതാണ്‌ അതിന്‍റെശരി. കാശു കിട്ടുന്നേടത്തോക്കെ വേഷംകെട്ടുന്നത് ഒരുപരിധിവരെ  ഗതികേടുകൊണ്ടാണ്. പൈതൃക കലയെ ചില്ലുകൂടിനകത്തുവെച്ച് പൂജിച്ചാല്‍ മാത്രംപോര. അത് അഭ്യസിച്ചു ഉപജീവനം കഴിക്കുന്ന കലാകാരന്മ്മര്‍ക്ക് മാന്യമായി ജീവിക്കാനുള്ള അവസരങ്ങളും ഉണ്ടാകണം; അല്ലെങ്കില്‍ ഇതുപോലെ അകത്തമ്മ കലകള്‍ പലതും പെഴച്ചുപോകും മറക്കേണ്ട....... അല്ലപിന്നെ..

 7അപ്പ്‌ പരസ്യംകണ്ട കോളേജുപിള്ളേര്‍ അടുത്ത കോളേജുഡേയ്ക്ക് കഥകളി അവതരിപ്പിക്കാന്‍ ബുക്ക്‌ ചെയ്തിരിക്കുകയാണ്. അയ്യായിരംരൂപ അഡ്വാന്‍സും തന്നു. ദിവസവും അന്വേഷണങ്ങള്‍ വരുന്നുമുണ്ട്. പരസ്യത്തില്‍ കണ്ട കുമ്മിയടിയല്ല അവര്‍ക്കുവേണ്ടത് നല്ല ഒര്‍ജിനല്‍ കത്തിവേഷം തന്നെവേണം പോലും. അതുകൊണ്ട് കഥകളിയുടെ മാനം നടുറോഡില്‍ അഴിഞ്ഞു വീണുവെന്നുപറഞ്ഞു ആരും കരയേണ്ട....മാധ്യമങ്ങളുടെ മുന്നില്‍ കലാപ്രേമം കലശലായി, ബോധംകേട്ടുവീഴുന്നവര്‍ ഈ കലകളൊക്കെ പഠിച്ചു പുറത്തിറങ്ങുന്നവരുടെ അവസ്ഥകളെക്കുറിച്ചാണ് പോയി അന്വേഷിക്കേണ്ടത്.

   അടുത്തതായി കമ്പനി പ്രതിനിധി മൈത്താണ്ടിയുടെ കുമ്പസാരമാണ്....

  ‘ഈ പരസ്യം ഇത്രത്തോളം ഹിറ്റാകുമെന്ന് ഞങ്ങളും കരുതിയില്ല.ഇതിപ്പോ കഥകളിയും ഹിറ്റായി, നമ്മളും ഫിറ്റായി. കേരളം എന്നെഴുതി വച്ചിരിക്കുന്ന എല്ലാ സ്ഥലത്തും കഥകളിയും കാണാം. സിനിമയിലും ടീവിയിലുമൊക്കെ കഥകളിവേഷങ്ങള്‍ തല്ലുമേടിക്കുന്നതും, പട്ടി ഓടിക്കുന്നതും സ്ഥിരം കാഴ്ചയാണ്. കല്യാണവേദികളില്‍ പനിനീരു തളിക്കുന്നതുപോലും ഇപ്പോള്‍ കഥകളിവേഷത്തിലാണ്. പൊരിവെയിലത്ത് ഈ വേഷവും കെട്ടി ഘോഷയാത്രകളില്‍  എട്ടേപത്തെ സ്റ്റൈലില്‍ പോകുന്നവരൊക്കെ ഒര്‍ജിനല്‍ വേഷക്കാര്‍ തന്നെയാണോ?? നമ്മുടെ പരസ്യത്തില്‍ ചെക്ലെയര്‍ ദാമുവിനോട് ഒരു വേഷവും കെട്ടിവരാന്‍ പറഞ്ഞു; അവന്‍ ഇട്ട വേഷത്തില്‍ പരസ്യം ഷൂട്ട്‌ ചെയ്തു. അതു കഥകളി വേഷമാണെന്ന് ഞാനറിയുന്നത് ഇപ്പോഴാണ്. ഇതിപ്പോ ഇങ്ങനെയാവുമെന്നു കരുതിയില്ല....വേണ്ടത് ചെയ്യാം.... കാശാണെങ്കില്‍ കാശ്... മാപ്പാണെങ്കില്‍ അങ്ങനെ ....ഏതായാലും കുഴപ്പമില്ല. പരസ്യം ലക്ഷ്യംകണ്ട സ്ഥിതിക്ക് വേണമെങ്കില്‍ പിന്‍വലിക്കുകയും ആവാം....എങ്ങനെയായാലും  നമുക്ക് കച്ചോടം നടന്നാല്‍മതി..’

         ഒരു പരസ്യത്തില്‍ എന്തെങ്കിലും കാട്ടിക്കൂട്ടിയാല്‍ അഴിഞ്ഞുവീഴുന്നതല്ല കഥകളി. പരസ്യത്തില്‍, കഥകളി എന്തെന്നുപോലും അറിയാത്ത ഏതോ ഏഭ്യന്‍, കഥകളിവേഷംധരിച്ചു ആഭാസനൃത്തം ചവിട്ടിയപ്പോള്‍, അതാണ്‌ കഥകളിയെന്ന് പറഞ്ഞിറങ്ങിയ പണ്ഡിതരെ, നിങ്ങള്‍ക്കാണ് തെറ്റിയത്. അത് കഥകളിയല്ല, അഴയില്‍ ഉണക്കാനിട്ടിരുന്ന വേഷമെടുത്തുധരിച്ച ഏതോ ഭ്രാന്തന്‍ നടത്തിയ പരാക്രമങ്ങളാണ് നിങ്ങള്‍ കഥകളിയായി തെറ്റുധരിച്ചത്….

  ഒരുപക്ഷെ ഒരു നല്ല കലാകാരന്‍ 7അപ്പ്‌ അടിച്ച് ഭ്രാന്തനായി മാറിയതുമാകാം..... അതുകൊണ്ട് കലയേയും കഥകളിയേയും നശിപ്പിച്ച്; വഴിയില്‍ കാണുന്ന പെണ്ണിനെയും കയറിപ്പിടിച്ച് ജയിലില്‍പ്പോകാതിരിക്കാന്‍ മേലാല്‍ ആ പാനിയം കുടിക്കല്ലേ..... എന്ന മഹത്തായ സന്ദേശമാണ് ആ പരസ്യം പകര്‍ന്നുതരുന്നത്...സംഗതി വിട്ടേക്കൂ വട്ടാകാതിരിക്കാന്‍ 7അപ്പ് ഉപേക്ഷിക്കൂ എന്നാണ് പറഞ്ഞുകൊടുക്കേണ്ടത്.

 നമ്മുടെ പൈതൃകകലകളെ അപഹാസ്യമാക്കുന്നതില്‍ കുത്തക കമ്പനികള്‍ മാത്രമല്ല. സിനിമകള്‍, പരസ്യങ്ങള്‍, ടീവി ഷോകള്‍, നമ്മള്‍ തന്നെ സംഘടിപ്പിക്കുന്ന പൊതുപരിപാടികള്‍ എല്ലാം മുന്‍പന്തിയില്‍ തന്നെയാണ്., എന്തിനധികം പറയുന്നു.മലയാളി മങ്കമാരുടെ കളിയായ തിരുവാതിരയെ അതേ മങ്കമാര്‍ തന്നെ കൊല്ലുന്നത് കണ്ടോളൂ...

എന്നിട്ടെന്താ തിരുവാതിര ചത്തോ.....മാനസികനില തെറ്റിയവര്‍ ഇങ്ങനെ പലതും ചെയ്യും.അതുകൊണ്ട് നമുക്കവരോട് ദയ കാണിക്കാം.നമുക്കും നമ്മുടെ മക്കള്‍ക്കും നില തെറ്റാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യാം..

ആസ്വദിക്കാന്‍ ആളുണ്ടെങ്കില്‍ ഒരു കലാരൂപവും നശിക്കില്ല. കെട്ടിയടയ്ക്കപ്പെട്ട അതിര്‍ വരമ്പുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആസ്വാദനം പ്രസംഗിച്ചാല്‍ പോര...ജീര്‍ണ്ണതയുടെ മതില്‍ക്കെട്ടിനകത്തുനിന്നും കലാരൂപങ്ങളെ ജനമധ്യത്തിലേക്ക് ഇറക്കി കൊണ്ടുവരണം....ഒരു പരസ്യത്തിന് കഥകളിയെക്കുറിച്ച് ഇത്രത്തോളം ഓര്‍മ്മപ്പെടുത്താമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുറവിളികൂട്ടിയവര്‍ ഉടന്‍ ഗോദയിലേക്ക് ഇറങ്ങുക....ആട്ടം തുടങ്ങട്ടെ. കളി കാണാന്‍ ഞങ്ങള്‍ റെഡി...

 

 

14 comments:

  1. മോഹനന്‍April 24, 2013 at 8:08 AM

    നമ്മുടെ കലകളെ നാറ്റിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് നമ്മള്‍ തന്നെയാണ്.കലാകാരന്മ്മാരുടെ വയട്ടിപ്പിഴപ്പും ഒരു പ്രശ്നമാണ്

    ReplyDelete
  2. രഞ്ജിത്April 24, 2013 at 8:15 AM

    മാഷേ അടിപൊളി പോസ്റ്റ്‌ തിരുവാതിരയെ നശിപ്പിച്ച മങ്കമാരെ മുക്കാലില്‍ കെട്ടി അടിക്കണം

    ReplyDelete
  3. നീലത്താമരApril 24, 2013 at 8:24 AM

    ഇങ്ങനെ ഒരു പരസ്യം വന്നതുകൊണ്ട് കുറച്ചാളുകള്‍ കഥകളിയെ അറിഞ്ഞു.അതാണ്‌ വാസ്തവം.

    ReplyDelete
  4. അതു വിട്ടേക്കൂ വട്ടാകാതിരിക്കാന്‍ സെവെന്‍അപ്പ്‌ കുടിക്കാതിരിക്കൂ ഹഹാ അതു റോക്സ്.

    ReplyDelete
  5. സൂപ്പര്‍ സൂപ്പര്‍ കോമഡി .ആക്ഷേപഹാസ്യത്തിലൂടെ വ്യക്തമായി കാര്യം അവതരിപ്പിച്ചു.

    ReplyDelete
  6. ഈ ഒരു ‘ആഗോളപ്രശ്ന’ത്തില്‍ പല പോസ്റ്റുകളും വായിച്ചു
    ഇത് മാത്രമാണ് വകതിരിവോടെ കാതലായ കാര്യങ്ങള്‍ പറഞ്ഞത്

    (ഇതെവിടെ നിന്ന് ഒപ്പിച്ചു തക്കസമയത്ത് ഈ “തിരുവാതിര” ലിങ്ക്??)

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. വളരെ നന്നായി എഴുതി.. കഥകളി എന്തുകൊണ്ട് പാര്ശ്വവത്കരിക്കപ്പെട്ടു എന്ന്‌കൂടി ഈ പറയുന്ന "വിവാദ ജീവികള്‍" ആലോചിച്ചിരുന്നെകില്‍

    ReplyDelete
  9. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി നമ്മള്‍ തന്നെയാണ് ആ ആഗോള കമ്പനിക്ക് പരസ്യം കൊടുക്കുന്നത് . കഥകളി മാത്രമല്ല പല ഇതുപോലെയുള്ള പല കലകളും ഇതിനു മുമ്പും ഇതിനേക്കാള്‍ വിക്രിത മാക്കിയിട്ടുണ്ട് .പോസ്റ്റില്‍ പറയുന്ന ഒരു കാര്യം അംഗീകരിക്കാതെ വയ്യ ,ഈ പരസ്യത്തിനു വേണ്ടി കഥകളി നശിപ്പിക്കുന്നു എന്ന് മുറ വിളികൂട്ടുന്നവരില്‍ എത്ര പേര്‍ ഉണ്ട് ഒരു കഥകളി ക്ഷമയോടെ മുഴുവനും കാണുന്നവര്‍ ??.അന്യം നിന്ന് പോകുന്ന ഈ കല നിലനിര്‍ത്തണം എന്ന് ഈ വിവാദം കൊണ്ട് ആര്‍ക്കെങ്കിലും തോന്നി എങ്കില്‍ ഞാന്‍ ആ കോളക്കാര്‍ക്ക് ഒരു അവാര്‍ഡ് കൊടുക്കും :)

    ReplyDelete
  10. You will need the best of the best, sounds and samples that
    is, and you will also need to continually expand upon your sound
    library. TUAW was even claimed that a product will be launched in last year's Christmas shopping season. The macbook pro is the most powerful laptop computer offered by Apple today.

    ReplyDelete
  11. You see people passing time by checking on friends, catching up on texts or e-mail or playing a video game oblivious to what is happening around.
    Music player, P503 supports a variety of media formats.
    Though it cannot offer you emailing, application downloading, etc.



    my web-site ... samsung s4

    ReplyDelete