**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, April 11, 2013

ധാത്രക്കുട്ടന്‍റെ സ്മാര്‍ത്തവിചാരം....

             അങ്ങനെ മണ്മറഞ്ഞു പോയ ഒരു അമൂല്യകലാരൂപം കൂടി പുനരാവിഷ്ക്കരിക്കപ്പെട്ടു. മൂല്യംകൂടിയ പുരാവസ്തുക്കള്‍ മ്യൂസിയത്തിലേക്ക് മാറുകയും, പഴയ കലാരൂപങ്ങള്‍ കൂടുതല്‍ തനിമയോടെ പുനരാവിഷ്ക്കരിക്കാന്‍ ബിനാലകള്‍ നടത്തുകയും ചെയ്യുന്ന കാലമാണ്. ചുരുങ്ങിയപക്ഷം നല്ലൊരു കഥകളി സെറ്റപ്പാക്കണമെങ്കില്‍ രൂപ അന്‍പതിനായിരമെങ്കിലും മുടക്കണം. എന്തിന് നല്ലൊരു  പാമ്പാട്ടം കാണാമെങ്കില്‍ പോലും ബീവരെജിന്‍റെ മുന്നില്‍ പോകണം . അങ്ങേനെയുള്ളപ്പോളാണ് നല്ല എച്ച്.ഡി ക്വാളിറ്റിയില്‍ ഒന്നാംതരം ഒരു സ്മാര്‍ത്തവിചാരം കുടുംബസമേതം ആസ്വദിക്കാനായത്.

   ക്രിസ്തുവര്‍ഷം 1905 ല്‍ നടന്നുവെന്നു പറയപ്പെടുന്ന കുറിയെടുത്തു ധാത്രിയുടെ സ്മാര്‍ത്തവിചാരതിനുശേക്ഷം ഇത്രയും ആഘോഷത്തോടെ നമ്മള്‍ കൊണ്ടാടിയ മറ്റൊരു ‘വിചാരം’ കാണാനേപറ്റില്ല. അന്നൊക്കെ  സ്മാര്‍ത്തന്‍ പറയുന്നതല്ലേ നമ്മള്‍ അറിയുക. ഇന്നിപ്പോള്‍ പാര്‍ട്ടികള്‍  നേരിട്ടല്ലേ വെളിപ്പെടുത്തുന്നത്. അടുക്കളദോഷം(പരപുരുഷബന്ധം) സംഭവിച്ച അന്തര്‍ജ്ജനങ്ങളെ (ഇവരെ ‘സാധനം’ എന്നാണ് വിളിച്ചിരുന്നത്‌) രാജാവിന്‍റെ സാന്നിദ്ധ്യത്തില്‍ സ്മാര്‍ത്തന്‍മാര്‍ വിചാരണനടത്തി, കുറ്റംതെളിഞ്ഞാല്‍ ഇല്ലത്തുനിന്നും ദേശത്തുനിന്നും ഭ്രഷ്ട് കല്‍പ്പിച്ചു പുറത്താക്കുന്ന രീതിക്കാണ് സ്മാര്‍ത്തവിചാരം എന്നു പറയുന്നത്. ചോദ്യം ചെയ്യലില്‍  കുറ്റം ആരോപിക്കപ്പെട്ട സ്ത്രീയ്ക്കൊപ്പം കിടക്കപങ്കിട്ട പുരുഷനും ഭ്രഷ്ട് ബാധകമാണ്. കുറ്റംതെളിഞ്ഞാല്‍ സ്ത്രീയുടെ കാര്യം പോക്കാണ്. ഇല്ലത്തുനിന്നുമാത്രമല്ല  ദേശത്തുനിന്നും ഭ്രഷ്ടാക്കിയിരിക്കും. എന്നാല്‍ പങ്കാളിയായ പുരുഷന് അപ്പീലിനു പോകാം.ഇതിനായി ‘പമ്പ്’ എന്ന കല്‍പ്പനയും, തുടര്‍ന്ന്(ശുചീന്ദ്രത്ത്‌) തിളച്ചഎണ്ണയില്‍  ‘കൈമുക്കല്‍’ എന്ന ചടങ്ങുംനടത്തി ഊരിപ്പോകാവുന്നതെയുള്ളൂ. ഇതിനായി വിചാരണ നടത്തുന്ന സ്മാര്‍ത്തന്‍ കനിയണമെന്ന് മാത്രം. മിക്കവാറും ആണുങ്ങള്‍ കൈപൊള്ളാതെ കൈകഴുകി രക്ഷപ്പെടുന്നതാണ് ചരിത്രം. ഇതാണ് ചരിത്ര വശം. കാലം മാറുന്നതനുസരിച്ച് കോലം മാറണമെന്നാണല്ലോ പ്രമാണം. അതുകൊണ്ട് കേരളത്തില്‍ നടന്ന പുതിയ സ്മാര്‍ത്തവിചാരത്തില്‍ ധാത്രിയല്ല; ധാത്രനാണ് വിചാരണയ്ക്ക് വിധേയനായത്..പരപുരുഷബന്ധം എന്നത് പരസ്ത്രീബന്ധം എന്നായിമാറി; അത്രയേയുള്ളൂ..

  ദാസീ വിചാരം, സാധനത്തെ അഞ്ചാം‌പുരയിലാക്കൽ, സ്മാർത്തവിചാരം, സ്വരൂപം ചൊല്ലല്‍, ഉദകവിച്ഛേദനം, ശുദ്ധഭോജനം എന്നിങ്ങനെ ആറു ഘട്ടങ്ങളിലൂടെയാണ് പരിപാടി പുരോഗമിക്കുക. സാധരണഗതിയില്‍ പെണ്ണിനെകൊണ്ട് എങ്ങനെയെങ്കിലും കുറ്റം സമ്മതിപ്പിച്ചു നാട്ടില്‍നിന്ന് പുറത്താക്കലാണ് പതിവ്‌. ഇങ്ങനെ പുറത്താക്കുന്ന സ്ത്രികളെ സ്വന്തമാക്കാന്‍ വിചാരണ സ്ഥലത്തിന് പുറത്തു ആണുങ്ങള്‍ കൂടിയിരുന്നു വെന്നും പറയപ്പെടുന്നു. അത് അന്തകാലത്തെ ചരിത്രം. ഇത് ഇന്തകാലം അതുകൊണ്ട് പരിപാടിയില്‍  കാലോചിതമായ മാറ്റങ്ങള്‍ വരത്തുവാന്‍ ആഘോഷക്കമ്മിറ്റിക്ക് അധികാരമുണ്ടെന്നകാര്യം ഓര്‍മ്മപ്പെടുത്തുന്നു...

കിര്‍ണിംങ്ങ്,, കിര്‍ണിം,, കിര്‍ണിം,, കിര്‍ണിം,, കിര്‍... കിര്‍... കിറ്....

 അതാ,,,, തുണി പൊങ്ങുന്നു, സോറി അല്ല ക്ഷമിക്കണം... കര്‍ട്ടന്‍ പൊങ്ങുന്നു...അരണ്ട വെളിച്ചത്തില്‍ വിദൂഷകന്‍ പ്രത്യക്ഷപ്പെടുന്നു..

  ധാത്രക്കുട്ടന്‍റെ സ്മാര്‍ത്തവിചാരം കാണാന്‍ വന്നവരേ..... ഇതിലെ.... ഇതിലെ.. ഇതിലെ....

 സ്മാര്‍ത്തന്‍മ്മാര്‍  ചോദ്യംചെയ്തിട്ടും, മൂത്രം കുടിപ്പിച്ചിട്ടും, ഭേദ്യം ചെയ്തിട്ടും, പട്ടിണിക്കിട്ടിട്ടും, അംശവടിയും പട്ടുകോണകവും ഊരി മാറ്റിയിട്ടും എല്ലാം നിഷേധിക്കുകയും; ഒടുവില്‍ ജയിലില്‍ ഉണ്ട ഉരുട്ടേണ്ടിവരുമെന്ന തിരിച്ചറിവുണ്ടായപ്പോള്‍ എല്ലാകുറ്റങ്ങളും ഏറ്റു പറഞ്ഞ്, ഒരുവീടിനും, ചില്ലറ കോടികള്‍ക്കും മാപ്പുവാങ്ങി തലയൂരിയ ധാത്രക്കുട്ടന്‍റെ കഥ..... കുട്ടനെ സ്വന്തമാക്കാന്‍ ഗെയിറ്റിനു പുറത്തു കാത്തുനിന്ന, ഡാ ക്ലൂസ് പെറുക്കികളെല്ലാം ഊമ്പിതിരിഞ്ഞുയാത്രയായ കഥ....കേള്‍ക്കാം..കേട്ടുകൊണ്ടിരിക്കാം...

 നാടുനീളെ തെറിപറഞ്ഞു നടക്കുന്നഒരു പാവം പാണനാണ് ധാത്രന്‍റെ രഹസ്യകേളികള്‍ നാടാകെപ്പാടിയത്.അരമനരഹസ്യം അങ്ങാടിപ്പാട്ടായതോടെ അന്തപുരം ഇളകിമറിഞ്ഞു. അമ്മ മഹാറാണി അരുത്തമ്മപിള്ളതങ്കച്ചി തന്നെ ധാത്രനെതിരെ മൊഴികൊടുത്തു. ഇവന്‍ അഥീനിയുടെ കാമുകന്‍, ഇവന്‍ സ്യൂസിന്‍റെ നിഷേധി; താനിരിക്കെ ഇവന്‍ പല സ്ത്രീകളെയും അന്തപുരത്തിനകത്ത്‌ കയറ്റി. ചോദ്യം ചെയ്ത തന്നെ കുനിച്ചുനിറുത്തി കൂമ്പുകലക്കിയെന്നും വെളിപ്പെടുത്തി.

     ഉവ്വോ.......  എന്ന സ്മാര്‍ത്തന്‍റെ ചോദ്യത്തിന് മുന്നില്‍, ഇല്ല എന്നായിരുന്നു മറുപടി.

  അരുത്തമ്മപിള്ള തങ്കച്ചിയും, പക്കീര്‍സായുംകൂടി തന്നെയാണ് തല്ലിയതെന്ന് ധാത്രന്‍ മൊഴിഞ്ഞു. തല്ലുകിട്ടി കുമ്പളങ്ങ പോലെയായ മോന്തയുടെ ക്ലിപ്പിങ്ങുകള്‍ ധാത്രന്‍ തെളിവിനായി സമര്‍പ്പിച്ചു.ശക്തരില്‍ ശക്തന്‍ എതിരാളിക്കൊരു പോരാളി എന്ന രീതിയില്‍ പയറ്റിത്തെളിഞ്ഞ കൊച്ചുപിള്ളയെ,കേവലം തങ്കച്ചി മാത്രമായ അരുത്തമ്മ; ഉണ്ണിയാര്‍ച്ചപ്പോലെ ചവിട്ടിമെതിച്ചുവെന്നു വിശ്വസിക്കാണമെങ്കില്‍ നാട്ടില്‍ ഡിങ്കോയിസം നിലവില്‍വരണം.എന്നാലും നമുക്കതങ്ങു വിഴുങ്ങാം..പട്ടണം ഇക്കയുടെ മേക്കപ്പ് ഒരു ഒന്നര മേക്കപ്പ് വരും. ധാത്രനെ മുറിയിലിട്ട് തങ്കച്ചിപെരുമാറുന്നത് കണ്ടതായി ഉമ്മണിപ്പിള്ള എന്ന ആശ്രീതന്‍ സാക്ഷിയായിപ്പറഞ്ഞു. കഴുത്തിനു ഞെക്കിയും, ചന്തിയില്‍ ചട്ടുകംകൊണ്ടുപൊള്ളിച്ചും, കാലുമടക്കി തൊഴിച്ചും(തൊഴികൊണ്ടസ്ഥാനം ആംഗ്യത്തില്‍ വ്യക്തമാക്കി),തങ്കച്ചിയും പരിവാരങ്ങളും തന്‍റെ യശമാനനെ പീഡിപ്പിച്ചുവെന്നു ഉമ്മണിപ്പിള്ള വെളിപ്പെടുത്തി.

  എന്നാല്‍ പാണന്‍ പാടിയ കഥകളെല്ലാം സത്യമാണെന്നും.

   പ്രാപിക്കാന്‍ പോയ പരസ്ത്രീ തന്‍-

   കാന്തനാണ് എന്‍ മഹാ ധാത്രന്‍റെ

  വദനത്തില്‍ മേടിയതെന്നും

  തിരിച്ചുവന്ന മമ നാഥന്‍-

  എന്‍ പുറത്തു താണ്ഡവമാടിയെന്നും.

  തങ്കച്ചി കരഞ്ഞു മൊഴിഞ്ഞതിനാല്‍ ധാത്രന്‍റെ അംശവടിയും രാജാധികാര്യക്കാരന്‍ സ്ഥാനവും തിരിച്ചെടുക്കാന്‍ ഉത്തരവായി...

  ഇതെല്ലാം കണ്ട മൂത്തപിള്ള, വട്ടുകേറി, പഞ്ചാരകൊണ്ട് തുലാഭാരം നടത്തി, പഞ്ചാരിമേളത്തിന്‍റെ അകമ്പടിയോടെ, സന്തോഷത്തിലാറാടി. സ്മാര്‍ത്തന്‍മാര്‍ക്കെല്ലാം പട്ടുകോണകവും, ഊണിനു എട്ടുതരം പായസവും കൊടുക്കണമെന്നാവശ്യപ്പെട്ടു.

  ജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ ജീവിക്കുന്നതെന്ന് ധാത്രന്‍ വെളിപ്പെടുത്തി.കാട്ടില്‍ തപസ്സ് ചെയ്യുന്ന യതിവര്യനാണ് താനെന്നു ഊന്നിപ്പറഞ്ഞു. ആശ്രമകന്യകകളാണ് തന്‍റെ ശിക്ഷ്യരെന്നും, അവര്‍ക്കുവേണ്ടി അമ്പുംവില്ലും കുലയ്ക്കുന്ന താന്‍ കായിക ആചാര്യനാണെന്നും,സുകുമാരകലകള്‍ വളര്‍ത്താന്‍വേണ്ടി ആനകൊമ്പു പോലും കാളക്കൊമ്പാക്കുമെന്നും പറഞ്ഞു.

   എന്നിട്ടോ............?? സ്മാര്‍ത്താന്‍ ചൂരല്‍ കൈയ്യിലെടുത്തു.

      തല്ലല്ലേ,,, എല്ലാം പറയാം.....

  കോണാത്തില്‍പ്പോയി കേണലായ തൈപ്പറമ്പില്‍ അശോകനെ സഹായത്തിനുവിളിച്ചു. അശോകന്‍റെ കളരിയിലെ പൈലുകള്‍ ധാത്രനു വേണ്ടി നാടുനീളെ പോസ്റ്ററൊട്ടിച്ചു. നല്ലവന്‍, വല്ലഭന്‍, സല്‍ഗുണന്‍,സുന്ദരന്‍ കോമളന്‍,ലോലന്‍,സാധുവാം മാരനെ  കൈതൊഴാം കേള്‍ക്കുമാറാകണം നാട്ടുകാരെ ...എന്ന പ്രാര്‍ത്ഥനഗാനങ്ങളും പുറത്തിറക്കി.

  ഇതിനിടയില്‍,ഊണിനു വിളമ്പിയ മോരിലെ കറിവേപ്പില വാടിയതാണെന്ന കാര്യത്തില്‍ സ്മാര്‍ത്തന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ടായി.. തങ്ങള്‍ വിചാരണ ബഹിഷ്ക്കരിക്കും എന്നൊരു സംഘം,പോക്കണം കേട്ടവന്മ്മാര്‍ പോകട്ടെയെന്നു വേറൊരു സംഘം. ഒടുവില്‍ അത്താഴത്തിനും അടപ്രഥമന്‍ വിളമ്പാമെന്ന അറിയിപ്പുകൊടുത്തുപ്രശ്നം ഒതുക്കി..

  അമ്മ മഹാറാണിഅരുത്തമ്മപിള്ള തങ്കച്ചിയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ .....ഉണ്ടോ... ഉണ്ടോ.. ഉണ്ടോ...????

 എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ്; ചോദിച്ച കാശു തരാമെങ്കില്‍, മാപ്പ് കൊടുക്കാന്‍ തയ്യാറാണെന്ന് അരുത്തമ്മപിള്ളതങ്കച്ചി അറിയിച്ചു.ചോദിച്ച കാശുകൊടുത്തു പ്രശ്നം ഒതുക്കിയാല്‍ അംശവടിയും, സര്‍വാധികാര്യക്കാരന്‍  സ്ഥാനവും തിരിച്ചുതരാമെന്നു നാടുവാഴിയുടെ വാഗ്ദാനം. അല്ലെങ്കില്‍ തിളച്ച എണ്ണയില്‍ കൈകഴുകേണ്ടിവരും(ശുചീന്ദ്രത്), പൊള്ളിയില്ലേല്‍ രക്ഷപെടാം; പൊള്ളുമെന്നത് നൂറുശതമാനം ഉറപ്പാണ്‌. കൂടാതെ ജയിലില്‍ ഉണ്ട ഉരുട്ടേണ്ടിയുംവരും. മാത്രമല്ല കാനാന വാസത്തിനിടയില്‍ അനുവാദംകൂടാതെ  ആശ്രമപരിധിയില്‍നിന്നും വിറകുപെറുക്കിയെന്ന കാരണത്താല്‍ ജയിലിലാക്കിയ ഇടയചെക്കന്മ്മാര്‍ തന്‍റെ പുറത്തു അച്ചുനിരത്തും.. അതിലുംഭേദം അരമനയും അഞ്ഞൂറെക്കറും കൊടുത്തു ഈ കുരിശിനെ ഒഴിവാക്കുന്നതാണ്. പിന്നെ മാപ്പുചോദ്യം ..അത് ചോദിച്ചാല്‍ തരാമെന്നു പറഞ്ഞസ്ഥിതിക്ക് എന്തു പ്രശ്നം. ധാത്രന്‍ എല്ലാം സമ്മതിച്ചു..

 ധാത്രനുസമ്മതമാണോ.......... സ്മാര്‍ത്തന്‍റെ ചോദ്യം.

     സമ്മതമാണ്......

  എങ്കില്‍ മംഗളഗാനം പാടിക്കോളൂ...

     മാപ്പു തരൂ ഓമനേ ............

    അഴിഞ്ഞാടിയതു ഞാനാണ്,

    കൂമ്പിനിടിച്ചതു ഞാനാണ്,

    കയ്യൊടിച്ചതു ഞാനാണ്,

    കള്ളം പറഞ്ഞതു ഞാനാണ്,

    കേസുകൊടുത്തത് ഞാനാണ്,

    തെറ്റായിപ്പോയി അതു തെറ്റായിപ്പോയി...,

    തങ്കച്ചി പറഞ്ഞത് ശരിയാണ്,

    നാണമില്ലാത്തവന്‍ ഞാനാണ് ,,,

    തല്ലുകിട്ടിയത് ശരിയാണ്,

    കാലുപിടിച്ചത് ശരിയാണ്,

    ഫോണ്‍വിളിച്ചതു ശരിയാണ്,

    ഉമ്മിണി പറഞ്ഞത്‌ കളവാണ്,

    ചോദിച്ച കോടികള്‍ കൊടുക്കും ഞാന്‍,

    അരമനവീടു കൊടുക്കും ഞാന്‍,

    അഞ്ഞൂറേക്കാര് കൊടുക്കും ഞാന്‍ ...

    മാപ്പു തരൂ ഓമനേ.......

സ്മാര്‍ത്തന്‍മ്മാര്‍ വിചരണ അവസാനിപ്പിച്ച്, വിധി പ്രഖ്യാപിച്ചു..

  ഒഴിഞ്ഞുപോകൂ...തങ്കച്ചി ഒഴിഞ്ഞുപോകൂ......................

ഇനി അവസാന ഘട്ടം ശുദ്ധഭോജനം...

നാളെ മുതല്‍ നീ സ്വതന്ത്രാനാണ്,നിന്നിലുള്ള എല്ലാ കുറ്റവും ഒലിച്ചുപോയിരിക്കുന്നു, ഇന്നുമുതല്‍ നിനക്ക് ആശ്രമകന്യകകളെ അമ്പെയ്ത്ത് പഠിപ്പിക്കാം,കാട്ടില്‍പ്പോയി ഒറ്റക്കാലില്‍ തപസ് ചെയ്യാം, ഷക്കീലമാരോടോത്ത്‌ കിന്നാരത്തുമ്പികളിക്കാം.നീയാണ് നീയാണ് മഹാന്‍...

ആരെവിടെ.... ഇവനെ അംശവടിയും അധികാര ചിഹ്നങ്ങളും ധരിപ്പിക്കൂ.ഇനിമേല്‍ നീ, ദേശംകണ്ട ഏറ്റവും നല്ല ഉത്തമന്‍ എന്നു വിളിക്കപ്പെടും...ഗെയിറ്റിനു പുറത്തു കാത്തുകിടക്കുന്ന എച്ചികളോട് പറയൂ പോയി തുലയാന്‍....

വിദൂഷകന്‍: കള്ളങ്ങള്‍പറയുകയും, കുടുങ്ങുമെന്നുറപ്പായപ്പോള്‍  താന്‍ കള്ളനാണെന്നു സമ്മതിക്കുകയും ചെയ്ത, ഇവനാണോ നിങ്ങള്‍ പറഞ്ഞ ആ നല്ലവന്‍

                   ശുഭം...

പാണന്‍ പുതിയ കഥകളുമായി വരുന്നതുവരെ ചെറിയ ഒരിടവേള...........

 നിങ്ങളുടെ അഭിപ്രായങ്ങള്‍  അറിയിക്കാന്‍ മറക്കില്ലല്ലോ...               

15 comments:

  1. വളരെ മനോഹരം ഈ എഴുത്ത്
    ഭവ്യതയോടെ അവതരിപ്പിച്ച ആക്ഷേപഹാസ്യത്തിന്റെ ചാരുത.

    ആശംസകള്‍

    ReplyDelete
  2. നാണംകെട്ട് മുണ്ടും തലയിലിട്ട് പോകുന്ന ലെവനാണ് നമ്മ പറഞ്ഞ ആ മഹാന്‍...

    ReplyDelete
  3. ആന്റണിApril 11, 2013 at 9:47 AM

    കേരളത്തിലെ ജനങ്ങളെ മുഴുവന്‍ നുണ പറഞ്ഞു പറ്റിചിട്ട്,നല്ലപിള്ള ചമയുന്നു.യാമിനി പറഞ്ഞത് ശരിയും താന്‍ പറഞ്ഞത് കള്ളവും ആണെന്ന് ഉളുപ്പില്ലാതെ സമ്മതിച്ചിട്ട്..ജയിലില്‍ പോകാതെ രക്ഷപെടാന്‍ നോക്കുന്ന ഈ ഇവനോയൊക്കെ എഴുന്നോള്ളിച്ചു നടക്കുന്ന ഊമ്പന്‍മ്മാരെ സമ്മതിക്കണം..നാളെ തന്നെ ഇവനെ മന്ത്രിയാക്കണം...ഇവനാണ് നമ്മ പറഞ്ഞ ആ നല്ലവന്‍.തുളസിക്ക് ആശംസകള്‍

    ReplyDelete
  4. very good.............

    ReplyDelete
  5. നമിച്ചു ഗുരോ ....കൊള്ളാം അടിപൊളി ഇതെങ്ങിനെ എഴുതുന്നു ....സൂപ്പര്‍ മചൂ

    ReplyDelete
  6. ട്രാഫിക് ഫൈന്‍ ഒഴിവാക്കാന്‍ ഒരു നുണ പറഞ്ഞ ബ്രിട്ടീഷ് മന്ത്രിക്ക് മന്ത്രിസ്ഥാനവും നഷ്ടപ്പെട്ട് ജയില്‍ വാസവും വിധിക്കപ്പെട്ട വാര്‍ത്ത കേട്ട് മലയാളികള്‍ ബോധരഹിതരാവുന്നത് ഇത്തരം മന്ത്രിമാരാലും നേതാക്കളാലും നിറഞ്ഞ സമൂഹത്തില്‍ ജീവിക്കുന്നതുകൊണ്ടാവാം.

    ഒരുത്തനുമില്ല സദാചാരം എന്ന വാക്കുച്ചരിക്കുവാന്‍ യോഗ്യനായവന്‍ ഈ തെമ്മാടിക്കൂട്ടത്തില്‍.

    ReplyDelete
  7. കസറി
    ഒരു ദേശത്തിനെ നാറ്റിക്കാൻ ഇടയാക്കിയ ഒരു കുടുംബത്തിലെ
    വിഷുപ്പ് , ഇങ്ങനെ അലക്കിയാലും വെളുക്കുമെന്ന് തോന്നുന്നില്ല!
    സ്ത്രീജന സുരക്ഷിതത്വത്തിന് ചര്ച്ച നടക്കുന്ന സഭയുടെ നായകൻ
    "തോണ്ടീന്നും തോണ്ടില്ലാന്നും വയീലു വെച്ച് ഒരു വിസ്താരം "
    നടക്കുന്ന ഈ രാജ്യത്ത് ഇതിനപ്പുറവും കാണേണ്ടി വരും!!
    നാളെ, 'സൈബർ സെൽ' വീട്ടിൽ വരുമോ ആവോ !!

    ReplyDelete
  8. അരമനവീടും അഞ്ഞൂറേക്കറും കിട്ടീപ്പോ കാരയ്ം സോള്‍വ് ആയി എന്ന് തോന്നുന്നു

    സ്മാര്‍ത്തവിചാരം കമന്ററി സൂപ്പറായി കേട്ടോ

    ReplyDelete
  9. മംഗളഗാനം നാടാകെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്.

    ReplyDelete
  10. അബുബക്കര്‍April 12, 2013 at 9:18 AM

    ഹഹഹ്ഹഹ് അടിപൊളി മാഷേ ...നാണംകെട്ടവന്റെ ആസനത്തില്‍ ആളുമുളച്ചാല്‍ അതും തണലാ അതുകൊണ്ട് പറഞ്ഞിട്ട് കാര്യമില്ല...

    ReplyDelete
  11. വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവരേയും നന്ദിയോടെ സ്മരിക്കുന്നു.

    ReplyDelete
  12. Hello colleagues, how is everything, and what you want to say concerning this piece of writing,
    in my view its genuinely amazing designed for me.


    Also visit my blog post planet-archeage.de

    ReplyDelete
  13. വളരെ നല്ലത്. ആക്ഷേപഹാസ്യത്തിലൂടെ പല സത്യങ്ങളും പറഞ്ഞു.

    ReplyDelete
  14. ഇതൊരു വിചാരണ തന്നെ ....!!!!

    ReplyDelete
  15. ഇതൊരു വിചാരണ തന്നെ ....!!!!

    ReplyDelete