**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, November 13, 2013

പിണറായി ലാലേട്ടന്‍...........


 

 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

     പിണറായി വിജയന്‍ കരുത്തുറ്റ അനുഭവസമ്പത്തും നിശ്ചയദാര്‍ഢ്യവുമുള്ള നേതാവാണെന്നും, നിരവധി പ്രതിസന്ധിഘട്ടങ്ങളില്‍ പതറാതെ പിടിച്ചുനിന്ന പിണറായിയുടെ ഇശ്ചാശക്തിയെ മാതൃകയാക്കണമെന്നും ദേശാഭിമാനി-ഒഡിസിയാ അക്ഷരമുറ്റം ക്വിസ് പരിപാടിയുടെ സംസ്ഥാനതല മത്സരം കോഴിക്കെട്ട് ഉത്ഘാടനം ചെയ്തുകൊണ്ട് നടന്‍ മോഹന്‍ലാല്‍ പറഞ്ഞത് ചിലരെയൊക്കെ ചൊടിപ്പിച്ചിരിക്കുന്നു... ഇതിനെത്തുടര്‍ന്നു സ്ഥിരംപരിപാടിയായ കോലം കത്തിക്കലും നടന്നുകഴിഞ്ഞു,,, എതിര്‍ ഫാന്‍സാണോ എതിര്‍ പാര്‍ട്ടിക്കാരാ ണോ പരിപാടിയുടെ പ്രായോജകരേന്നത് വ്യക്തമല്ല..ഏതായാലും, ലാല്‍ ‘ഈ നാട്ടില്‍ ജീവിക്കാന്‍ ഭയമാണെന്നു’ കവിത എഴുതിയതിനു ശേഷം നിലപാട് മാറ്റിയത് ആര്‍ക്കോ പിടിച്ചിട്ടില്ല. നിലപാട് മാറ്റാന്‍ തക്കവിധം ഇവിടുത്തെ അന്തരീക്ഷം മാറിയെങ്കില്‍ അതിനു കാരണക്കാരാരാണ് എന്ന കാര്യവും ആരും പറഞ്ഞുകണ്ടില്ല... ദേശഭിമാനി നടത്തുന്ന അക്ഷരമുറ്റം പരിപാടിയുടെ ബ്രാന്‍ഡ്‌ അംബാസിഡറായ ലാലിന് ഈ പരിപാടിയില്‍ പിണറായിവിജയനെക്കുറിച്ചല്ലാതെ ഉമ്മന്‍ ചാണ്ടിയെ മാതൃകയാക്കണമെന്നു പറയാന്‍ കഴിയുമോ.??//ബ്ലഡി ഫൂള്‍സ്.......... ലാലിനെ ദൈവമായി ആരാധിക്കുന്ന ഏതെങ്കിലും ഭക്തര്‍ക്കായിരിക്കണം ലാലിന്‍റെ ഈ പ്രസ്താവനയില്‍ വിഷമംതോന്നിയത്.. തങ്ങളുടെ ദൈവം  വിജയനെപ്പോലുള്ള ഒരാളെ മാതൃകയാക്കണമെന്നു പറഞ്ഞാല്‍ എങ്ങനെ സഹിക്കും..

  ലാലേട്ടന്‍ പറയുന്നതുമാത്രം കേട്ടു പുണ്യജീവിതം നയിക്കുന്ന നിരവധി ശുദ്ധാത്മാക്കളുടെ നാടാണ് കേരളം..അദേഹം സ്വിച്ച് ഓഫ്‌ ചെയ്യാന്‍ പറഞ്ഞാല്‍ ലൈറ്റ് കെടുത്തും , ലോട്ടറി എടുക്കാന്‍ പറഞ്ഞാല്‍ ലോട്ടറി എടുക്കും...തുണിവാങ്ങും, ആട്ട വാങ്ങും,അച്ചാര്‍ വാങ്ങും, മസാലപ്പൊടി വാങ്ങും അങ്ങനെ പോകുന്നു... മലബാര്‍ഗോള്‍ഡില്‍ പോയി സ്വര്‍ണ്ണംവാങ്ങി, വീട്ടില്‍ വെച്ചിട്ടെന്താ കാര്യം എന്നു കേട്ടപ്പോള്‍ വാങ്ങിയ സ്വര്‍ണ്ണമെല്ലാം ബ്ലേഡ് ബാങ്കില്‍ പണയംവെച്ച്, വൈകിട്ടെന്താ പരിപാടിയെന്ന ചോദ്യംകേട്ട് പണയംവെച്ചു കിട്ടിയ പണവുമായി വൈകുന്നേരം കള്ളുഷാപ്പ് നിരങ്ങുന്നവരാണ് ഭക്തര്‍.. ലാലേട്ടന്‍ എന്തുപറഞ്ഞാലും കേരളം മുഴുവന്‍ അനുസരിക്കുമെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്.. അങ്ങനെവന്നാല്‍ അക്ഷരമുറ്റം പരിപാടിയില്‍ പങ്കെടുത്ത കുരുന്നുകളെല്ലാം നാളെ പിണറായിവിജയനെ റോള്‍ മോഡലാക്കും .കേരളംമുഴുവന്‍ സഖാക്കളേക്കൊണ്ട് നിറയും.. ബാക്കിയെല്ലാപ്പാര്‍ട്ടികളും അന്യംനിന്നുപോകും അങ്ങനെയൊരു ചിന്ത മനസ്സില്‍ തോന്നിയതുകൊണ്ടാണ് ലാലിന്‍റെ വാക്കുകളില്‍ ഭക്തര്‍ക്ക് കുഴപ്പം തോന്നിയത്...സംഗതി ന്യായംതന്നെ..  വാസ്തവത്തില്‍ മോഹന്‍ലാല്‍ പോയിട്ട് ഒടേതമ്പുരാന്‍ പറഞ്ഞാലും; പറഞ്ഞത് പറഞ്ഞെടുത്തു വെച്ചു സ്വന്തംകാര്യം നോക്കുന്നവനാണ് മലയാളി. പ്രസംഗംകേട്ട കുട്ടികള്‍ പോലും കേട്ടകാര്യം മറന്നുകാണും ...അങ്ങനെ നന്നാവാനാണെങ്കില്‍ ഞായറാഴ്ച്ച പ്രസംഗം കേള്‍ക്കുന്ന എല്ലാ ക്രിസ്ത്യാനികളും എന്നേ സ്വര്‍ഗ്ഗത്തില്‍ എത്തിയേനെ.. വൃതംനോറ്റ് മലചവുട്ടുന്ന ഭക്തരൊക്കെ എന്നേ നന്നായേനെ,, മക്കയ്ക്ക് പോയി വരുന്നവരൊക്കെ എന്നും അങ്ങനെതന്നെ ജീവിച്ചേനെ,, വല്ലതും നടക്കുന്നുണ്ടോ..ഒന്നുമില്ല..ആ ചെവിയില്‍ക്കൂടി കേട്ട്, ഈ ചെവിയില്‍ക്കൂടി പുറത്തുവിടും അത്രതന്നെ..

 സിനിമാക്കാരുടെ ഗീര്‍വാണങ്ങള്‍ കേട്ട് ഇന്നേവരെ ഒരു മലയാളിയും അവന്‍റെ ചിന്തകള്‍ മാറ്റിയ ചരിത്രം ഉണ്ടായിട്ടില്ല..കാശുവാങ്ങിപങ്കെടുക്കുന്ന പരിപാടികളില്‍ അതിന്‍റെ സംഘാടകരെ സുഖിപ്പിക്കുകയെന്നത് കേവലമായ ഒരു കച്ചവടതന്ത്രം മാത്രാമാണ്..വീട്ടിലെ കല്യാണത്തിനും, ചോറൂണിനും, കടയുത്ഘാടനത്തിനുമൊക്കെ സിനിമാക്കാരെ വിളിക്കുകയും വേണ്ട തുക കൊടുക്കാമെന്നു സമ്മതിക്കുകയും ചെയ്താല്‍ ഇതേ ഡയലോഗുകള്‍ നിങ്ങളെ കുറിച്ചും കേള്‍ക്കാം.. നാട്ടില്‍ പരമനാറിയും വട്ടിപ്പലിശക്കാരനും, തെമ്മാടിയുമായി ഒരുവന്‍റെ കടയുല്‍ഘാടനത്തിനു വിളിച്ചാലും കാശുവാങ്ങി  വരുന്നവര്‍ മഹത്തരം, ഭയങ്കരം, നല്ലവന്‍, ജ്ഞാനി,,,,  എന്നൊക്കെ പറയും.. കൊടുക്കുന്ന തുകയ്ക്കും പരിഗണനയ്ക്കുമപ്പുറം ആ വാക്കുകള്‍ക്ക് യാതൊരു മാനവുമില്ല..
    ഒരുമാതിരിപ്പെട്ട കിട്ടാവുന്ന അവാര്‍ഡൊക്കെ തരപ്പെടുത്തികഴിഞ്ഞു.. അങ്ങേയറ്റത്ത്‌ വേറൊരു മഹാന്‍ അടുത്തതവണ പ്രജാസഭയിലേക്ക് നോട്ടമിട്ടിട്ടുണ്ടെന്ന വാര്‍ത്തയും കേള്‍ക്കുന്നു.. തനിക്കും അതുപോലൊന്നു കിട്ടിയാല്‍ പുളിക്കത്തില്ലായെന്ന കാര്യം രാഷ്ട്രിയക്കാരെ  അറിയിച്ചിരിക്കുന്നു.. അത്രമാത്രം... എവിടെ ചാന്‍സ് കിട്ടുമോ അവിടെ പെയിന്റ്ടിക്കും.. ഏതായാലും ഇത്തവണ ചുമരുമാറി പെയിന്റടിച്ചതിനാല്‍ പണ്ട് മുങ്ങിയ ആപ്പും ആനക്കൊമ്പുമൊക്കെ പൊങ്ങാന്‍ സാധ്യതയുണ്ട്.. തൊടുപുഴ മലങ്കര ജലാശയത്തിനടുത്തുള്ള ലാലിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍വെച്ച് അതിലെ വെറുതെ നടന്നുപോയ ഏതോ ഒരു ഉടുമ്പിനെ സിനിമാക്കാര്‍  ആക്രമിച്ചുവെന്നും ആക്രമണത്തില്‍ പരിക്കുപറ്റിയ ഉടുമ്പ് ആശുപത്രിയില്‍ മൃതിയടഞ്ഞുവെന്നും, അല്ല അവിടെ വെച്ചുതന്നെ കൊന്നതാണെന്നും പറഞ്ഞുകൊണ്ടുള്ള പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.. ഇനി കാത്തിരുന്നുകാണാം..സംഗതി നിന്നുകത്തിയാല്‍ എവിടെങ്കിലും ഒരു സീറ്റ് തരപ്പെടും... അലമാരയില്‍ വെയ്ക്കാന്‍ ഒരു പ്രജാപ്പട്ടവും ഒപ്പിക്കാം...ഈ കരുത്തുറ്റ അനുഭവസമ്പത്തും നിശ്ചയദാര്‍ഢ്യവുമൊക്കെ എവിടെ കിട്ടുമോ അവിടുന്നു വാങ്ങണം..അതില്‍ ആളും തരവും നോക്കേണ്ടതില്ല; ശൈലി മാത്രം നോക്കിയാല്‍ മതി.. വളര്‍ന്നുവരുന്ന തലമുറയ്ക്ക് അനുഭവസമ്പത്തും നിശ്ചയദാര്‍ഢ്യവും ഇശ്ചാശക്തിയുമൊക്കെ പകര്‍ന്നുകൊടുക്കാന്‍ കഴിഞ്ഞാല്‍ പിന്നിടുള്ള മാതൃകകളെ അവര്‍ത്തന്നെ സ്വയം തിരഞ്ഞെടുത്തുകൊള്ളും

10 comments:

 1. ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും സഖാവ് പിണറായി വിജയനുണ്ട്. ഈ അടുത്ത കാലത്ത് ഇത്രയും തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു നേതാവും ഇന്ത്യയില്‍ ഇല്ല എന്ന് തന്നെ പറയാം. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി വിവിധ വെല്ലുവിളികള്‍ നേരിട്ടപ്പോള്‍ അതിനെ എല്ലാം മറികടന്നു ആ പാര്‍ട്ടിയുടെ അമരക്കാരന്‍ ആയി തുടരാന്‍ കഴിയുന്നതും അദ്ദേഹത്തിന്റെ നേതൃത്വം, മിതമായ ഭാഷ, വ്യക്തിത്വം എന്നിവ കൊണ്ടാണ്. കേരള സംസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച , ഏറ്റവും കരുത്തനായ മുഖ്യ മന്ത്രിയായി സഖാവ് പിണറായി വിജയന്‍ വരട്ടെ. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന, നടപ്പിലാക്കാന്‍ കഴിയുന്ന നട്ടെല്ലുള്ള ഭരണാധികാരികളെയാണ് കേരളത്തിനാവശ്യം.

  ReplyDelete
  Replies
  1. കേരളത്തിനാവശ്യം നട്ടെല്ലുള്ള നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള നേതാക്കളെയാണ് .പിണറായിക്ക് നല്ല നേതാവുമാണ് പക്ഷെ ഹിറ്റ്ലറിന്റെ മാനറിസം( mannerism) അദ്ദേഹത്തിന് കുറച്ചു കൂടുതലാണ് . ഏകാധിപത്യ സ്വഭാവം

   Delete
 2. സച്ചിന്‍ സച്ചിന്‍ സച്ചിന്‍.....ഒരു ഡോക്ടറോട്, സച്ചിനെ മാതൃകയാക്കണം. എന്ന് പറഞ്ഞാല്‍ പോയി അതുപോലെ ക്രിക്കറ്റ് കളിക്കണം എന്നാണോ അര്‍ഥം.പല പല അര്‍ഥങ്ങള്‍.പറയാന്‍ യോഗ്യത ഉള്ളവര്‍ പറയുമ്പോള്‍ അതുകേള്‍ക്കണം.യോഗ്യത ഉള്ളവര്‍ മാത്രം.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. രാഷ്ട്രിയക്കാരുടെ പരിപാടിക്ക് സിനിമാതാരങ്ങള്‍ പോകുന്നതും താരങ്ങളുടെ പരിപാടിക്ക് രാഷ്ട്രിയക്കാര്‍ പാലു കാച്ചുന്നതും സ്ഥിരം പരിപാടിയാണ് അധികാരം പങ്കിട്ട് ആസ്വധികുക എന്നതില്‍ കവിഞ്ഞ് അതിനു യാതൊരു വിലയും കല്‍പ്പിക്കേണ്ട ആവശ്യമില്ല. പതക്കങ്ങള്‍ കിട്ടാന്‍ അഭിനയം മാത്രം പോര നല്ല തിരുമ്മലും വശം വേണം...അതുകൊണ്ട് എന്തോ കാര്യം സാധിക്കാന്‍ വേണ്ടി ലാല്‍ നടത്തിയ ഒരു തിരുമ്മല്‍ എന്നനിലയില്‍ ഈ പ്രസ്താവനെയെ കണ്ടാല്‍ മതി..കുട്ടികള്‍ക്ക് മാതൃകയാക്കാന്‍ പറ്റിയ ഒരു രാഷ്ട്രിയ നേതാവും ഇന്ന് കേരളത്തില്‍ ഇല്ല...പിന്നെ ഓരോരുത്തര്‍ക്കും താന്‍ കുഞ്ഞു പൊന്‍കുഞ്ഞാണ്...അതുകൊണ്ട് മാതൃകയാക്കിയാല്‍ എന്താ കുഴപ്പം എന്ന ചോദ്യം സ്വാഭാവികം..

  ReplyDelete
 5. ചുമ്മാ ഒരു പ്രസംഗം. (റോള്‍ മോഡല്‍ ഇവരൊന്നുമല്ല...സരിത, കവിത, ശാലു, ഫയാസ്, ജോപ്പന്‍, സലിം രാജ് ഇവരൊക്കെയാ. സ്വകാര്യമായി ചെറുപ്പക്കാരോടൊക്കെ ഒന്ന് അന്വേഷിച്ച് നോക്കൂ. “ഇവമ്മാരൊക്കെയാ മിടുക്കര്..” എന്ന് അവര്‍ പറയും!)

  ReplyDelete
 6. പ്രസംഗവും,ആള്‍കൂട്ടവും എത്ര കേട്ടതാ,എത്ര കണ്ടതാ മലയാളി!
  ആശംസകള്‍

  ReplyDelete
 7. മലബാര്‍ഗോള്‍ഡില്‍ പോയി സ്വര്‍ണ്ണംവാങ്ങി, വീട്ടില്‍ വെച്ചിട്ടെന്താ കാര്യം എന്നു കേട്ടപ്പോള്‍ വാങ്ങിയ സ്വര്‍ണ്ണമെല്ലാം ബ്ലേഡ് ബാങ്കില്‍ പണയംവെച്ച്,

  ReplyDelete
 8. comments about the actor is correct.Perhaps most people have their own views in this issue.we need not like all these comments.But the intention in this write up is to tarnish pinarayi.It may be from jealousy.It is not acceptable.Please go through the court verdict.Please do not mean that Indian judiciary is foolproof.Communist party has declared in the beginning itself to fight against the case judicially and politically. The central committee published a lot of statements and pamphlets in this regard.The intention of the congress government was to crush the communist party.Now it recognised as a political one.The victory is not enough.Anticommunists and bourgeois medias were succeeded in misguiding the people.The party has to campaign still in this case and win the minds of downtrodden in India and especially in Kerala.Surely communist party will win.Lal salam

  ReplyDelete