**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, November 7, 2013

തസ്ലീമ നസ്രീന് ‘ലജ്ജ’ ഇല്ലേ.................????


 

 
വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  നമ്മുടെ സാമൂഹ്യപുരോഗതിയിലും രാഷ്ട്രനിര്‍മ്മാണത്തിലും ശ്രദ്ധേയമായ പങ്കുവഹിച്ച അമ്മമാരെ ആദരിക്കാനെന്ന പേരില്‍ കാലിക്കറ്റ് സര്‍വ്വകലാശാല നടത്തുന്ന ‘പൊന്നമ്മ’ എന്ന അവാര്‍ഡ് പദ്ധതിയ്ക്കെതിരെ വിവാദ എഴുത്തുകാരി തസ്ലിമ നസ്രിന്‍ അരയുംതലയും മുറുക്കി രംഗത്തു വന്നിരിക്കുന്നു.. അമ്മമാരേ ആദരിക്കല്‍ വിദ്യാര്‍ഥികളെ ഇരുണ്ട യുഗത്തിലേക്ക് നയിക്കുമെന്നാണ് അവരുടെ ആശങ്ക “”’.....ഗോള്‍ഡന്‍ മദര്‍ അവാര്‍ഡ് തീരുമാനത്തിലൂടെ വിദ്യാര്‍ഥികളെ ഇരുണ്ട യുഗത്തിലേക്ക് നയിക്കാനാണ് ഇവിടെയൊരു സര്‍വകലാശാലയുടെ ശ്രമമമെന്ന് തോന്നുന്നു. മാതൃത്വത്തെ മഹത്വവത്കരിക്കാനുള്ള നീക്കം അവര്‍ ഉപേക്ഷിക്കണം.
ബുദ്ധിമതികളും സ്വതന്ത്രരും വിദ്യാസമ്പന്നരുമായ വനിതകള്‍ മുഴുവനും വിവാഹം കഴിക്കാനും കുട്ടികളെയുണ്ടാക്കാനും ഇഷ്ടപ്പെടുന്നില്ല. സ്വന്തം ശരീരത്തിന്‍റെ പൂര്‍ണനിയന്ത്രണം സ്ത്രീകളുടേതു തന്നെയാകട്ടെ. സ്വന്തം ഗര്‍ഭപാത്രംകൊണ്ട് എന്തു ചെയ്യണമെന്നും അവര്‍ തീരുമാനിക്കട്ടെ. അമ്മയാകാന്‍ തലച്ചോറ് ആവശ്യമില്ല, അതിന് ലൈംഗികബന്ധംമാത്രം മതി. വിവാഹപൂര്‍വലൈംഗികബന്ധത്തിനുള്ള അവകാശം തടഞ്ഞും അവരെ വിവാഹംചെയ്ത് വിധേയരാക്കി നിര്‍ത്തിയും പിതൃദായകസമൂഹം സ്ത്രീകളുടെ ജീവിതം നരകതുല്യമാക്കുകയാണ്.
''
പെണ്ണെന്നാല്‍ ലൈംഗികോപകരണവും കുട്ടികളെ ഉത്പാദിപ്പിക്കുന്ന യന്ത്രവും പുരുഷന്‍റെ അടിമയും മാത്രമാകുന്നു. എല്ലാ സ്ത്രീകളെയും അമ്മമാരാകാന്‍ പ്രോത്സാഹിപ്പിക്കുകയെന്നത് ഒരു സര്‍വകലാശാലയുടെ ഉത്തരവാദിത്വമല്ല. ഏവരാലും ബഹുമാനിക്കപ്പെടാനും അഭിമാനമുള്ള മനുഷ്യരായി ജീവിക്കാനും സ്ത്രീകളെ സഹായിക്കുകയാണ് സര്‍വകലാശാല ചെയ്യേണ്ടത്. കുട്ടികളെ ഉണ്ടാക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് പെണ്ണിന്‍റെ വ്യക്തിപരമായ കാര്യം മാത്രം. അതിര്‍വരമ്പുകള്‍ ഭേദിച്ച് സ്ത്രീകളുടെ കിടപ്പുമുറിയിലേക്ക് കയറുകയാണ് കാലിക്കറ്റ് സര്‍വകലാശാല''-ഇങ്ങനെ പോകുന്നു തസ്ലീമയുടെ ആശങ്കകള്‍..ഗര്‍ഭപാത്രത്തിന്‍റെ ഉപയോഗങ്ങള്‍ അടുത്ത പോസ്റ്റിലൂടെ തസ്ലീമ വെളിപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു..  തസ്ലീമയുടെ സമാനചിന്താഗതിയില്‍  കുട്ടികളെക്കാള്‍ എനിക്കിഷ്ടം പട്ടികളെയാണെന്നു നമ്മുടെ ഒരു പ്രിയ സെലിബ്രിറ്റി വെളിപ്പെടുത്തിയിട്ടുണ്ട്... അവരുടെയും നാമം ഇവിടെ വാഴ്ത്തപ്പെട്ടിടട്ടെ... ഞാന്‍ വിവാഹം കഴിക്കാത്തതുപോലെ എന്‍റെ മക്കളെയും വിവാഹം കഴിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കുകയില്ല.. എന്നു പറയാനുള്ള ബോള്‍ഡ്നസ് ആയിരിക്കട്ടെ നമ്മുടെ അടുത്തലക്ഷ്യം...  

 

  പൊന്നമ്മയാകാനുള്ള ഫോം സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ നിന്നും ആവശ്യക്കാര്‍ക്ക് ഡൌന്‍ലോഡ് ചെയ്ത് ഉപയോഗിക്കാം..ഒരു കണ്ടീഷന്‍ മാത്രം പൊന്നമ്മയാകാന്‍ മത്സരിക്കുന്ന  അമ്മമാര്‍, താഴെപ്പറയുന്ന ഏതെങ്കിലും വിഭാഗത്തിലായിരിക്കണം കഴിവ് തെളിയിച്ചത്...

AREAS FROM WHICH NOMINATIONS ARE INVITED

1. Art ( Music, Dance, Painting, Acting etc)

2. Literature

3. Teaching (3 categories)

Primary level

Secondary level

University level

4. Social work

5. Politics

6. Administration

7. Media

8. Sports

9. Agriculture

10. Entrepreneurship

11. Engineering

12. Medicine

13. Research

14. Law and judiciary

15. Police

16. Banking

 ഇതാണാ മേഖലകള്‍ ഇതിനു പുറത്തുള്ളവര്‍ പൊന്നമ്മയാകാന്‍ യോഗ്യത ഇല്ലാത്തവരാണ്..ഇവര്‍ക്കുണ്ടായ മക്കളും പൊന്നുമക്കളാകാന്‍ തരമില്ല.. സര്‍വകലാശാല പറയുന്നതായതുകൊണ്ട് മറിച്ചു ചിന്തിക്കേണ്ട ആവശ്യമില്ല. എന്നാലും ഇതില്‍ കുറച്ച് മറവികള്‍ സംഭവിച്ചിട്ടുണ്ട്....

 സമയത്തിന് പരീക്ഷ നടത്താതിരിക്കുക, നടത്തിയ പരീക്ഷയുടെ ഫലം തോന്നുമ്പോള്‍ പ്രസിദ്ധികരിക്കുക.. ഉത്തരക്കടലാസുകള്‍ വഴിവക്കില്‍ ഉപേക്ഷിക്കുക, സിലബസിനു പുറത്തുള്ള കാര്യങ്ങള്‍ ചോദിക്കുക.. ജയിക്കേണ്ടവനെ തോല്പ്പിക്കുക തോല്‍ക്കേണ്ടവര്‍ ജയിക്കുക...ഉത്തരപേപ്പര്‍ കാണാതാകുമ്പോള്‍ എല്ലാവരെയും ജയിപ്പിക്കുക.. തുടങ്ങി വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്താനുള്ള നിരവധി പരിപാടികള്‍ സര്‍വ്വകലാശാലയുടെ ഭാഗത്തുനിന്നും ദിവസേനെയെന്നോണം കാണുന്നുണ്ട്.. കൂടാതെ രാഷ്ട്രിയം മാറുന്നതനുസരിച്ച് വൈസ്ചാന്‍സലര്‍ മാറുക, വിദ്യാഭ്യാസപരിഷ്ക്കാരങ്ങളില്‍ രാഷ്ട്രിയനിറം കലര്‍ത്തുക,  സര്‍വകലാശാല ഭൂമി രാഷ്ട്രിയക്കാര്‍ക്ക് പതിച്ചുനല്‍ക്കുക. പീഡനത്തിനിരയായ സഹ പ്രവര്‍ത്തകയെ കൂടുതല്‍ പീഡിപ്പിച്ചോടിക്കുക, അദ്ധ്യാപകര്‍ സമയത്തിനു ക്ലാസ്സില്‍വരണമെന്ന് നിയമം കര്‍ശനമാക്കാന്‍ ശ്രമിച്ച വീ സി യ്ക്കെതിരെ സമരം ചെയ്യുക...  എന്നിങ്ങനെയുള്ള അഭിമാനകരമായ പ്രവര്‍ത്തികളിലൂടെ  പുരോഗമനകേരളത്തിലെ തക്ഷശിലയാണ് കാലിക്കറ്റ് സര്‍വ്വകലാശാലയെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.. അതിനിടയില്‍ കിട്ടുന്ന ചെറിയ സമയത്തിനിടയില്‍ പറ്റുംപോലെ ചില്ലറ കോഴ്സുകളും പരീക്ഷകളും  ഫല പ്രഖ്യാപനവുമൊക്കെ നടത്തി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയെന്ന അനാവശ്യപരിപാടിയും നടത്തിവരുന്നു.. ഭാഗ്യമുള്ള വിദ്യാര്‍ഥിക്ക് കൃത്യസമയത്ത് പഠനം പൂര്‍ത്തിയാക്കാം അല്ലാത്തവന്‍റെ കാര്യം ഗോപി... അങ്ങനെയിരിക്കെയാണ് ഒരു വെറൈറ്റിക്കു വേണ്ടി ‘ഗോള്‍ഡന്‍ മദര്‍’ പുരസ്ക്കാരം കൊടുക്കാമെന്നു വെച്ചത്. പ്രസവിച്ചു കുഞ്ഞുങ്ങളെ പോറ്റിവളര്‍ത്തുന്ന നല്ല അമ്മമാര്‍ക്കുള്ള  അവാര്‍ഡാണെങ്കിലും എല്ലാ പൊന്നമ്മമാരും അവാര്‍ഡിനു അപേക്ഷിക്കാന്‍ യോഗ്യരല്ല ... അപേക്ഷിക്കാനുള്ള യോഗ്യത  സര്‍വ്വകലാശാല പറയുന്ന വിഭാഗങ്ങളില്‍പ്പെടുന്നവരായിരിക്കണം.. അവരില്‍നിന്നേ  പൊന്നമ്മ ഉണ്ടാകാന്‍ പാടോള്ളൂ.. എടുത്തുപറയാന്‍ പ്രത്യേക മേഖലകളില്ലാത്ത ബഹുഭൂരിപക്ഷം അമ്മമാരും പടിക്ക് പുറത്തുതന്നെ...അവര്‍ക്കാര്‍ക്കും രാഷ്ട്രനിര്‍മ്മാണത്തില്‍ യാതൊരു റോളുമില്ല പോലും..ഹേയ് പ്രത്യേക മേഖലാവാദങ്ങള്‍ ഒന്നുമില്ലാത്ത അമ്മമാരെ നിങ്ങളുടെ കാര്യം മഹാകഷ്ടം.. നാട്ടിലെ സര്‍വകലാശാലയും പറയുന്നു; നിങ്ങള്‍ നടയ്ക്കിരുത്തേണ്ട ജന്മങ്ങള്‍ മാത്രമാണെന്ന്.......ഒരു സര്‍വ്വകലാശാല ഇമ്മാതിരി തരംതിരിവ് കാണിക്കുമ്പോള്‍ ചില്ലറ വിഷമം തോന്നുക സ്വാഭാവികമാണ്. വയലില്‍ പണിയെടുത്ത് കുടുംബം പോറ്റുന്ന നാണിയമ്മയോ, ഭര്‍ത്താവ് മരിച്ചശേഷം അണ്ടി ഫാക്ടറിയില്‍ തൊണ്ടുതല്ലി മക്കളെ പോറ്റുന്ന കമലാക്ഷിയമ്മയോ, കയറുപിരിച്ചു കുടുംബം പുലര്‍ത്തുന്ന ജാനമ്മയൊ, കൊളുന്തുനുള്ളി ജീവിക്കുന്ന മണിയമ്മയോ. എന്തിനധികം കിടപ്പിലായ ഭര്‍ത്താവിനെയും പറക്കമുറ്റാത്ത മക്കളെയും പോറ്റാന്‍ ദിവസക്കൂലിക്ക് പറമ്പുകിളയ്ക്കാന്‍ പോകുന്ന  മാധവിയോ.. പൊന്നമ്മയാകില്ലാന്നു സാരം..അന്നന്നത്തെ അന്നത്തിനായി വിയര്‍പ്പൊഴുക്കുന്ന ഇവര്‍ക്കാര്‍ക്കും മുകളില്‍ പറഞ്ഞപോലുള്ള വ്യക്തമായ മേഖലകള്‍ സ്ഥാപിച്ചെടുക്കാന്‍ വിഷമാണ്.... പണ്ടൊരു ചാനല്‍ കേരളത്തിലെ പെണ്‍കുട്ടികളില്‍ മിടുക്കിയെ കണ്ടെത്തിയതുപോലെ ഞഞ്ഞാപിഞ്ഞാ പരിപാടിയിലൂടെ മാസം ലക്ഷങ്ങളുടെ വിറ്റുവരവും ഹൈക്ലാസ് മക്കളുമുള്ള ഒരു പൊന്നമ്മയേയും പ്രതിക്ഷിക്കാം.... നടത്തിപ്പിലെ പാളിച്ചകള്‍ ‘പൊന്നമ്മ’ പരിപാടിയില്‍ നിരന്നു കിടപ്പുണ്ടെങ്കിലും അമ്മമാരേ ആദരിക്കുന്ന ഏതൊരു പരിപാടിയും മഹത്തരം തന്നെയാണ്.. .ഗര്‍ഭം ധരിച്ച്, പ്രസവിച്ച്, മുലയൂട്ടി, മക്കളെ പോറ്റിവളര്‍ത്തി സമൂഹനിര്‍മ്മാണത്തെ ശക്തിപ്പെടുത്തുന്നതില്‍ അമ്മമാരുടെ പങ്ക് ആര്‍ക്കും തള്ളിപ്പറയാന്‍ കഴിയില്ല ..അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അവരോടു സഹതപിക്കാനേ നിര്‍വ്വാഹമുള്ളൂ.. ഇരുട്ടുകൊണ്ട് ഓട്ട അടയ്കുന്നവരാണ് അക്കൂട്ടര്‍... പ്രസവിച്ചു മക്കളെ പോറ്റിവളര്‍ത്തുന്നത് ഒരു സ്ത്രീയുടെ ബലഹീനതയാണെന്നു ഒരിക്കലും പറയാന്‍ കഴിയില്ല.. മാതൃത്വം സ്ത്രീയ്ക്ക് മാത്രമുള്ള കഴിവും ശക്തിയുമായി അംഗികരിക്കുകയാണ് വേണ്ടത്.. മനുഷ്യ രാശിയുടെ നിലനില്പുതന്നെ സാദ്ധ്യമാക്കുന്നതില്‍ അമ്മയ്ക്കുള്ള പങ്ക് വലുതാണ്. അതുകൊണ്ട് അമ്മമാര്‍ ആദരിക്കപ്പെടെണ്ടവര്‍ തന്നെയാണ്.....   
  ഗര്‍ഭം ധരിച്ചതുകൊണ്ടോ പ്രസവിച്ചതുകൊണ്ടോ ഒരു സ്ത്രീ  ബുദ്ധിയില്ലാത്തവളാകുമെന്ന കണ്ടെത്തല്‍ ശുദ്ധ അബദ്ധമാണ്...... മാതൃത്വത്തെ മാനീക്കുന്നത് ഇരുണ്ട യുഗത്തിലേക്ക് നയിക്കുമെന്നുള്ള തസ്ലീമ നസ്രിനെപ്പോലുള്ളവരുടെ നിലപാടുകളോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. അത് മൃഗസമാനമായ ചിന്തയാണ്.. ബുദ്ധിയുള്ള സ്ത്രീകള്‍ പ്രസവിക്കാനും കുഞ്ഞുങ്ങളെ പോറ്റാനും ഇഷ്ട്ടപ്പെടുന്നില്ലായെന്ന തസ്ലീമയുടെ  നിലപാടുവെച്ചു നോക്കിയാല്‍ ..ഏതോ ബുദ്ധിയില്ലാത്ത അമ്മയ്ക്ക് പറ്റിയ തെറ്റെന്ന് അവരെത്തന്നെ വിലയിരുത്തേണ്ടി വരും.. അത് ശരിയാണോന്നു അവര്‍തന്നെ പരിശോധിക്കട്ടെ.. ദിവസവും നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുന്ന സ്വന്തം നാട്ടില്‍നിന്നും, വിവാദ എഴുത്തിലൂടെ ജീവന് ഭീഷണി വന്നപ്പോള്‍ പ്രാണഭയത്താല്‍ ഒളിച്ചോടി അന്യനാട്ടില്‍ താമസിക്കുന്ന അവര്‍ക്ക് വേണ്ട സംരക്ഷണം ഇപ്പോള്‍ കൊടുക്കുന്നത്‌ അവര്‍ പറഞ്ഞപ്രകാരമാണെങ്കില്‍;  ബുദ്ധിയില്ലാത്ത സ്ത്രീകള്‍ പ്രസവിച്ചുപോറ്റി വളര്‍ത്തിയ മക്കളാണെന്നുള്ള കാര്യം ഓര്‍ക്കേണ്ടതാണ്.. ഒരമ്മയുടെ സ്നേഹത്തോടെ അവര്‍ക്ക് ആഥിത്യം നല്‍കിയ നാടിന്‍റെ സംസ്കൃതിയെയാണ് അവര്‍ കളിയാക്കിയിരിക്കുന്നത്... പ്രസവിക്കുന്നതും കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്നതും സ്ത്രീകള്‍ക്ക് മാനഹാനി ഉണ്ടാക്കുമെന്നും അത് പുരുഷന്‍റെ മുന്നിലുള്ള സ്ത്രീയുടെ കീഴടങ്ങലാണെന്നും, അമ്മയാകാന്‍ തലച്ചോര്‍ ആവശ്യമില്ലായെന്നും, ബുദ്ധിമതികളും സ്വതന്ത്രരും വിദ്യാസമ്പന്നരുമായ വനിതകള്‍ മുഴുവനും വിവാഹം കഴിക്കാനും ‘കുട്ടികളെയുണ്ടാക്കാനും’ ഇഷ്ടപ്പെടുന്നില്ലായെന്നും അവര്‍ പറയുമ്പോള്‍;  ഇവിടെയുള്ള  അമ്മമാര്‍ ജന്മം നല്‍കിയ മക്കളാണ് ഇങ്ങനെയൊക്കെ പറയാനും സ്വാതന്ത്ര്യമായി ജീവിക്കാനും വേണ്ട സംരക്ഷണം അവര്‍ക്ക് നല്‍കുന്നതെന്ന യാഥാര്‍ത്ഥ്യം തസ്ലീമ മനസിലാക്കിയാല്‍ കൊള്ളാം.. തസ്ലീമയുടെ പ്രായമുള്ള എല്ലാ സ്ത്രീകളും വിവാഹം കഴിക്കാതിരിക്കുകയോ കുട്ടികള്‍ക്ക് ജന്മം നല്‍കാതിരിക്കുകയോ ചെയ്തിരുന്നെങ്കില്‍ തസ്ലീമയോടൊപ്പമുള്ള വാര്ധിക്യനിര മാത്രമേ ലോകത്തിന്ന്‍ കാണുകയൊള്ളൂ.. അവര്‍ക്ക് ആവശ്യമായ സംരക്ഷണത്തിനുള്ള യുവത്വം എവിടെനിന്ന് ഉണ്ടാകും എന്നുകൂടെ വ്യക്തമാക്കണം.. ഇതൊരു തരം അസൂയയാണ്; അമ്മമാരോടും കുഞ്ഞുങ്ങളോടുമുള്ള അസൂയ... മാതൃത്വം ആസ്വദിക്കാനോ ഒരു കുഞ്ഞിന്‍റെ സ്നേഹം അനുഭവിക്കാനോ കഴിയാത്തതിലുള്ള അസൂയ,,,,,പുതിയ തലമുറയോടുള്ള അസൂയ.... എല്ലാ അമ്മമാരും ബുദ്ധിയില്ലാത്തവരും പുരുഷന്‍റെ അടിമയുമാണെന്നും,  താനും തന്നെപ്പോലുള്ള സ്ത്രീകളും മാത്രമാണ്  ശരിക്കും ബുദ്ധിയുള്ളവരെന്നുമുള്ള അവരുടെ ജല്‍പ്പനങ്ങള്‍ ലജ്ജാകരമാണ്... ഓരോ നല്ല എഴുത്തുകാര്‍ക്കും സമൂഹത്തോട് ഒരു ബാധ്യതയുണ്ട് . സമൂഹത്തിലെ പുഴുക്കുത്തുകള്‍ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതും കൂടിയായിരിക്കണം  അവരുടെ എഴുത്തിന്‍റെ ആത്യന്തികലക്ഷ്യം... എനിക്ക് ശേഷം പ്രളയം എന്ന കാഴ്ചപ്പാട് ശുദ്ധഭോഷ്ക്കാണ്.ഇക്കാര്യത്തില്‍ തസ്ലീമയെന്ന എഴുത്തുകാരി  എവിടെ നില്‍ക്കുന്നുവെന്നത് ചിന്തിക്കേണ്ടതാണ്. തസ്ലീമ മണ്ടത്തരം പറഞ്ഞാല്‍ അത് മണ്ടത്തരം അല്ലാതാകുന്നില്ലായെന്ന ഉറച്ച ബോധ്യത്തോടെ മക്കളെ പ്രസവിച്ച്, സ്നേഹിച്ച്, പോറ്റിവളര്‍ത്തുന്ന എല്ലാ അമ്മമാര്‍ക്കും പിന്തുണ അറിയിച്ചുകൊണ്ട്‌...

31 comments:

 1. ബോബന്‍November 7, 2013 at 6:27 AM

  തസ്ലീമയുടെ വിടുവായത്തം അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളുന്നു...അവര്‍ ഒരമ്മയ്ക്ക് പിറന്നതല്ലേ.?/അമ്മയും ഒരു വിഡ്ഢി ആയിരുന്നുവെന്നാണോ അവര്‍ പറയുന്നത്...ഇവരുടെ ഗര്‍ഭപാത്രത്തില്‍ ഇവര്‍ എന്തു കൃഷിയാണ് ചെയ്യുന്നത്..ഇതു അധപതനത്തിന്റെ അങ്ങേയറ്റം

  ReplyDelete
  Replies
  1. അവര് .. കണ്ടിരിക്കുന്ന അനുഭവിച്ചിരിക്കുന്ന ജീവിത സാഹചര്യങ്ങളില്‍ ആയിരിക്കാം അവരെകൊണ്ട് അങ്ങനെ പറയുവാന്‍ കാരണം..

   സ്ത്രീകള്‍ പലരും പുരുഷകേന്ദ്കൃത സമുഹത്തില്‍ പ്രസവിക്കാനുള്ള യന്ത്രം മാത്രമായി മാറുന്നത് ഉദേശിച് ആയിരിക്കും അവര്‍ അങ്ങനെ പറഞ്ഞത് പ്രസവിച്ചാല്‍ മാത്രമേ സ്ത്രീകള്‍ മഹത്തപെടുകയുള്ള് ..?

   അല്ലാത്തവര്‍ എത്ര കഴിവുള്ള വ്യക്തി ആയാലും മഹത്തപെടില്ലേ ..?


   സ്ത്രീകള്‍ ലോകത്ത് അകെ ചെയേണ്ടത് പ്രസവിക്കുക് എന്നത് മാത്രമാണ് എന്നാ പുരുക്ഷ സമുഹ ചിന്ത ഗതി ആയിരിക്കും അവര്‍ ചോദ്യം ചെയ്തത് ..

   Delete
 2. വിവരമില്ലാത്ത ഇസ്ലാമിസ്റ്റുകൾ പ്രശസ്ത ആക്കിയ മൂന്നാം കിട കമ്പി എഴുത്തുകാരി മാത്രമാണ് ഇവർ.സെക്സിന് അമിത പ്രാധാന്യം നല്കി എഴുതുന്ന ഇവരുടെ ശൈലി തന്നെ നാലാം കിടയാണ്.അവരുടെ വിവരക്കേടിനെ അത് അർഹിക്കുന്ന പുച്ചത്തോടെ അവഗണിക്കുക.മറ്റുള്ളവര സ്വസ്ഥതയോടെ കല്യാണം കഴിച്ചു കുട്ടികലുമൊത്തു ജീവിക്കുന്നതിൽ ഉള്ള അസൂയ ആണ് ഇവരുടെ കടിയുടെ അടിസ്ഥാനം.കണ്ടവന്റെ കൂടെയൊക്കെ കറങ്ങി തോന്നുമ്പോൾ തോന്നുന്നവനു കാൽ അകത്തി കൊടുക്കുന്നത് ആയിരിക്കും ഇവർ പറയുന്ന ഉന്നതിയുള്ള മറ്റേ സംസ്കാരം.

  ReplyDelete
  Replies
  1. അസൂയ തന്നെ കാരണം

   Delete
 3. കഷ്ടം..ലക്ഷങ്ങള്‍ ഇഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ മുടക്കി,സാമ്രാജ്യം പിടിച്ചടക്കിയ സന്തോഷത്തോടെ കുഞ്ഞിനെ മാറോടണക്കുന്ന അമ്മമാരെക്കുറിച്ച് തസ്ലീമ കേട്ടിട്ടില എന്ന് തോന്നുന്നു. :(

  ReplyDelete
  Replies
  1. സത്യം...ഒരു കുഞ്ഞിനുവേണ്ടി കാത്തിരിക്കുന്ന എല്ലാവരും വിഡ്ഢികള്‍

   Delete
 4. മംഗല്യാന്‍റെ കൂടെ ഇവരെ കൂടി കയറ്റി വിടാമായിരുന്നു.. ഇവര്‍ ഇവിടെയെങ്ങും ജനിക്കേണ്ടവര്‍ ആണെന്ന് തോന്നുന്നില്ല..

  ReplyDelete
  Replies
  1. ഹി ഹി അവിടെയുല്ലവര്‍ക്കും കിടക്കപ്പൊറുതിയുണ്ടാവില്ല

   Delete
 5. This comment has been removed by the author.

  ReplyDelete
  Replies
  1. ഇവരെന്താണ് പറഞ്ഞതെന്നും, എന്താണ് ബാക്കിയുള്ളവര്‍ കേട്ടതെന്നും ഇവര്‍ക്ക് തന്നെ ഒരുപിടിയും ഇല്ലായിരിക്കും .കേട്ടപ്പാടെ ചാടി പുറപ്പെടും ചിലര്‍.പിന്നീടു ആലോചിക്കുമ്പോള്‍ :( അതാണ് ഇപ്പോഴത്തെ ട്രെന്‍ഡി.

   Delete
  2. This comment has been removed by the author.

   Delete
  3. തസ്ലിമ പറഞ്ഞതിൽ ഹാലിളകുന്നതിൽ കഴമ്പില്ല എന്ന് തോന്നുന്നു :
   Taslima Nasreen writes in her blog
   No Country For Women
   "..Mothering is a misogynistic term, it should be ‘parenting’. By giving importance to mothering, you ignore the roles of fathers. Parenting makes easier for a working mother and father to balance work and family. It needs a partnership that rejects traditional patriarchal models of motherhood. When the worls is talking about planned parenthood, Calicut university is stuck with motherhood.

   It’s not a university’s responsibility to encourage women to become mothers. University should encourage women to become dignified personalities, independent and respected human beings. It is totally women’s personal matter whether they want to reproduce. Like a conservative patriarchal guardian Calicut university crossed the university boundary and entered women’s private bedrooms. It is alarming. "
   http://freethoughtblogs.com/taslima/2013/11/04/calicut-university-is-an-institution-of-nonsense-patriarchy/

   Delete
  4. You had better honestly engaged in a dialogue with what she had expressed rather than passing judgment!

   Delete
  5. This comment has been removed by the author.

   Delete
  6. Universities are supposed to enlighten students, but by creating golden mother award, it seems one of the universities is dragging its students towards the dark ages.

   They must stop glorifying motherhood. Educated, independent and intelligent women might not like to marry and have kids. Let women take total control of their own bodies. Let women decide what they want to do with their wombs. It does not need a brain to be a mother. It just needs sexual intercourse. Patriarchal society is making women’s life hell by forcing them to marry and be submissive, to be a child bearing machine, a sex object and a slave of men.
   താങ്കള്‍ ഈ ഭാഗം കണ്ടില്ല എന്നു തോന്നുന്നു...

   Delete
  7. http://www.mathrubhumi.com/online/malayalam/news/story/2597788/2013-11-05/kerala

   Delete
  8. ഓരോരുത്തര്‍ക്കും ഓരോന്നു തോന്നാന്‍ ഓരോരോ കാരണങ്ങള്‍ അല്ലേ അനീഷ്‌

   Delete
  9. മാതൃത്വത്തെ 'ആദരിക്കുന്ന'തും (to respect ) 'മഹത്വവൽക്കരിക്കുന്ന'തും (glorifying motherhood ) രണ്ടു കാര്യങ്ങൾ ആണ് . മാതൃത്വമെന്ന സ്ഥാപനം സ്ത്രീയെ അവളുടെ ഗർഭപാത്രവുമായി ബന്ധപ്പെട്ട ഏകമാനമുള്ള ഒരു സാമൂഹ്യാസ്തിത്വത്തിലേക്ക് ചുരുക്കുന്നു . സാമൂഹ്യ പദവിയിൽ സമ്പൂർണ്ണ സ്ത്രീ പുരുഷ സമത്വം എന്ന ശാസ്ത്രീയവും അഭിലഷണീയവും പുരോഗമനപരവും ആയ ലക്ഷ്യത്തിൽ നിന്നും ലോകത്തെ പിറകോട്ട് നയിക്കുന്ന ശക്തികൾ ആണ് മാതൃത്വത്തെ സ്ഥാപനവല്ക്കരിക്കുന്നതിലും മഹത്ത്വവല്ക്കരിക്കുന്നതിലും മുഴുകുന്നത് എന്നതിന് ഇത്തരം ആദർശവൽക്കരണവും ഫാസ്സിസവും തമ്മിൽ സമീപകാല ലോക ചരിത്രത്തിൽ ദൃശ്യമായിരുന്ന പ്രത്യക്ഷ ബന്ധം തന്നെ ഉദാഹരണം ആണ്

   Delete
 6. Her brain under controll of SATAN ( the un know negative power ).

  ReplyDelete
  Replies
  1. There is nothing odd about that women find happiness in being mothers.
   The problem, however, is glorifying motherhood as patriarchal-hetero sexual institution .Often people tend to do so at the expense of sacrificing visions about a just society based on perfect equality between men women and transgendered people.
   Respecting mothers in itself is not exactly same as glorifying motherhood .
   We should be able to respect mothers without passing moral judgment on women's choices in reproduction. As Taslima Nasreen has pointed out in her recent blog, an institution of higher learning( University of Calicut) announcing the title 'Golden Mother' is indeed a regressive step . The University had called forth applications from mothers who had been successful in varying fields of profession .
   Taslima rightly raises the question of glorifying motherhood at the expense of discrediting the more democratic idea of 'Parenting', where the responsibility of caring children is equally shared between male and female partners.
   Again, I feel it is wrong to say heterosexuality is 'not historically created but it is biologically determined ' . The issue of society being hetero- normative is less about biology than the gendered values and hierarchy socially constructed.

   Delete
 7. Wonderful presentation.. done well.. congrats...

  ReplyDelete
  Replies
  1. നന്ദി അറിയ്ക്കുന്നു

   Delete
 8. Replies
  1. അതേ അങ്ങേയറ്റം മഹത്വരമാണ്......

   Delete
 9. ചുമ്മാതെയല്ല ബംഗ്ലാദേശ് പോലും ആ സ്ത്രീയെ ചവിട്ടിപ്പുറത്താക്കിയത്. കാലിക്കറ്റിന്റെ പൊന്നമ്മയല്ലാതെ എത്രയോ പൊന്നമ്മമാര്‍ പിറന്ന് വളര്‍ന്ന ദേശമാണിത് എന്ന് ഊണിവേര്‍സിറ്റി എന്നെങ്കിലും തിരിച്ചറിയുമോ എന്തോ!

  ReplyDelete
  Replies
  1. ചക്കിക്കൊത്ത ചങ്കരന്‍ എന്നല്ലേ അജിത്തേട്ട...

   Delete
 10. ഇതൊരു തരം അസൂയയാണ്; അമ്മമാരോടും കുഞ്ഞുങ്ങളോടുമുള്ള അസൂയ... മാതൃത്വം ആസ്വദിക്കാനോ ഒരു കുഞ്ഞിന്‍റെ സ്നേഹം അനുഭവിക്കാനോ കഴിയാത്തതിലുള്ള അസൂയ,,,,,പുതിയ തലമുറയോടുള്ള അസൂയ....


  അല്ലാതെ പിന്നെ എന്ത്...!

  ReplyDelete
 11. ഇവര്‍ എന്താണ് ചെയ്യുന്നത് എന്ന് ഇവര്‍ക്ക് തന്നെ അറിയില്ല...:(

  ReplyDelete
 12. i think she is infertile and jealous abt all the mothers who gives birth........if she is intellligent she would never brag about it and act like only she has got it

  ReplyDelete