**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, December 15, 2013

ഒറ്റ പ്രതികരണത്തില്‍ അഞ്ചുലക്ഷം; സൂപ്പര്‍ലോട്ടോ...
 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

   തിരുവനന്തപുരത്ത് ക്ലിഫ്-ഹൌസ് ഉപരോധത്തിനിടയില്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച സന്ധ്യയെന്ന വീട്ടമ്മയ്ക്ക് അഞ്ചുലക്ഷത്തിന്‍റെ സൂപ്പര്‍ ലോട്ടോ അടിച്ചതില്‍ ഒരു വിഭാഗം അസൂയ പ്രകടിപ്പിച്ചുകഴിഞ്ഞു..ഇതിലും പാവങ്ങള്‍ വേറെയില്ലേ എന്നാണു ചോദ്യം... ഇതു കൊള്ളാവുന്ന ഒരിടപാടാണെന്നും എല്ലാ വ്യവസായികളും ഇത്തരം ഓഫറുകള്‍ കൊടുക്കണമെന്നും മറ്റൊരു വിഭാഗം പറയുന്നു... പണം കിട്ടിയാല്‍ പ്രതിഷേധിക്കാന്‍ ഞങ്ങള്‍ റെഡി ... ഓരോ പ്രതിഷേധങ്ങള്‍ക്കും കൊടുക്കുന്ന തുകയുംകൂടി പ്രസിദ്ധപ്പെടുത്തിയാല്‍ കുറേക്കൂടി എളുപ്പമായനെ... വഴിതടഞ്ഞാല്‍, കടഅടച്ചാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ അങ്ങനെ ഓരോന്നിനും തുക നിശ്ചയിക്കണം... മാത്രമല്ല തുകതരുന്ന മുതലാളി നല്ലവനാണെന്നും അദേഹത്തിന് ഭാരതരക്നം കൊടുക്കണമെന്നും അടുത്ത മുഖ്യമന്ത്രി അക്കണമെന്നും വാദിക്കാനും ഞങ്ങള്‍ക്ക് മടിയില്ല... കാരണം അത്രയ്ക്ക് വിഷമത്തിലാണ് കാര്യങ്ങള്‍. അഞ്ചുലക്ഷമെന്നത് ചില്ലറതുകയൊന്നുമല്ലല്ലോ.. നടുവൊടിഞ്ഞു കിടന്നകിടപ്പില്‍ കട്ടിലില്‍ ചുമന്നുകൊണ്ടുവന്നിട്ടും ജനസമ്പര്‍ക്കത്തില്‍ക്കിട്ടിയത് ആയിരത്തിയഞ്ഞൂറ് ഉലുവയാണ്... വീട്ടീന്നു സമ്പര്‍ക്കസ്ഥലത്തു വന്നതിനുള്ള ആംബുലന്‍സ് വാടകയ്ക്കുപോലും ആ കാശു തികയില്ല...  ഇനിയീ മുഖ്യമന്ത്രിക്ക് ജയ്‌ വിളിക്കാനും പോകില്ല... എവിടെ പ്രതിപക്ഷവഴിതടയലുണ്ടോ അവിടെ തെറിവിളിക്കാന്‍ പോകും ഏതെങ്കിലും ഔസേപ്പുമാര് ലക്ഷംതന്നാല്‍ എന്താ പുളിക്കുമോ..?/

   സന്ധ്യയുടെ പ്രതികരണം പ്രഹസനസമരങ്ങള്‍ നടത്തിക്കൊണ്ട് കേരളിയരെ പറ്റിക്കുന്ന എല്ലാ രാഷ്ട്രിയക്കാരുടേയും മുഖത്തിനേറ്റ പ്രഹരമാണെന്നതില്‍ തര്‍ക്കമില്ല.. അതിനുള്ള ആദ്യ അവസരം പ്രതിപക്ഷംതന്നെ ഉണ്ടാക്കിക്കൊടുത്തു... കേരളത്തെ പിടിച്ചുകുലുക്കിയ ‘സോളാര്‍’വിഷയത്തിലെ രാഷ്ട്രിയമാഫിയ കൂട്ടുകെട്ടിനെതിരെ രൂപംകൊണ്ട ജനകീയവികാരത്തെ സ്വയം ഏറ്റെടുത്ത് സ്വന്തം തൊഴുത്തില്‍ക്കൊണ്ടുപോയിക്കെട്ടി അവസാനം ഒന്നുമില്ലാതാക്കിത്തീര്‍ത്ത ഒരു പരിഹാസ്യനാടകത്തിന്‍റെ പര്യവസാനംപോലെ  എല്ലുംതോലുമായ ക്ലിഫ് ഹൌസ് ഉപരോധത്തില്‍ എത്തിനില്‍ക്കുമ്പോള്‍ സന്ധ്യക്ക് മാത്രമല്ല കേരളത്തിന്‍റെ വടക്കേയറ്റത്ത്‌ നിന്നും സമരത്തില്‍ പങ്കെടുക്കാന്‍ ഭാണ്ഡവും മുറുക്കി തിരുവനന്തപുരത്തുവന്ന്‍ നടുറോഡില്‍ കിടന്നുറങ്ങി അവസാനം ഇളിഭ്യരായി മടങ്ങിപ്പോരേണ്ടിവന്ന സാധരണപ്രവര്‍ത്തകര്‍ക്കും നേതാക്കന്മാരുടെ മുഖത്തു നോക്കി നാലെണ്ണം പറയണമെന്ന് തോന്നിയാല്‍ കുറ്റം പറയാന്‍ കഴിയില്ല...    മുഖ്യമന്ത്രി നാടുനീളെ സമ്പര്‍ക്കവുമായി നടക്കുമ്പോള്‍ ക്ലിഫ് ഹൌസിനു മുന്നില്‍ വെറുതെ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുന്നതിലെ യുക്തി, ഉള്ളി പൊളിക്കുന്നത് പോലെയാണ്... ഇപ്പോള്‍ നടക്കുന്ന സമരം എന്തിനു വേണ്ടിയാണെന്ന് ഓരോ ദിവസവും പറഞ്ഞാലും മറന്നുപോകുന്നു. എന്തിനാണെന്നോ ആര്‍ക്ക് വേണ്ടിയാണന്നോ ഒരു പിടിയുമില്ല.. രാവിലെ വരുക; ഒരു മണിക്കൂറിനുള്ളില്‍ പോലിസ് അറസ്റ്റ് നടക്കുന്നു ..നാളെ ഇതേ സമയം ഇതേ സ്ഥലത്തു വീണ്ടും കാണാം അതുവരെ വണക്കം പറഞ്ഞു എല്ലാവരും പിരിഞ്ഞുപോകുന്നു.. ഇതിങ്ങനെ ആവര്‍ത്തിക്കുമ്പോള്‍ സ്ഥലവാസികള്‍ക്ക് ബോറടിക്കുക സ്വാഭാവികം.. സ്ഥിരം ഈ നാടകം കാണുന്ന ആരും പ്രതികരിച്ചുപോകും... എല്ലാദിവസവും റോഡ്‌ തടയപ്പെടുന്നതില്‍ വീട്ടമ്മയുടെ പ്രതികരണം സ്വാഭാവികംമാത്രം.. ഏതായാലും പ്രതികരണം കിട്ടിയപ്പോള്‍ നേതാക്കള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. ഉപരോധത്തിനിടയില്‍  വാഹനങ്ങള്‍ കടന്നുപോകാനുള്ള സ്ഥലം പതിച്ചുകൊടുത്തു.. ഇതുനേരത്തെ തോന്നിയിരുന്നുവെങ്കില്‍ പലതും ഒഴിവാക്കാമായിരുന്നു... ക്ലിഫ്-ഹൌസ് ഉപരോധിച്ചാലും ഇല്ലെങ്കിലും അതവിടെത്തന്നെ നില്‍ക്കും; എങ്ങും പോവുകയില്ല.. മുഖ്യമന്ത്രിയാണെങ്കില്‍ ജനസമ്പര്‍ക്കമെന്നും പറഞ്ഞു നാടുചുറ്റലിലുമാണ്... നമ്മളിവിടെ സമരം നടത്തി വെറുതെ നാട്ടുകാരുടെ തെറി കേള്‍ക്കാമെന്നല്ലാതെ വേറെ ഒരു പ്രയോജനവുമില്ല. അതുകൊണ്ട് ഈ സമരം വല്ല കടപ്പുറത്തെയ്ക്കും മാറ്റുന്നതാണ് നല്ലത്.. ആവശ്യമുള്ളവര്‍ക്ക് പങ്കെടുക്കുകയും ചെയ്യാം സമരവും നടക്കും; പൊതുജനങ്ങള്‍ക്ക് ഒരു ശല്യവുമില്ല.. മാത്രമല്ല ഇങ്ങനെ ഒരു സമരരീതി തുടങ്ങിയാല്‍ പൊതുജനപിന്തുണ കൂടുകയേയുള്ളൂ... കേരളത്തിന്‍റെ വിശാലമായ കടല്‍ത്തീരങ്ങളില്‍ സമരപന്തലുകള്‍ ഉയരട്ടെ...

 സന്ധ്യയുടെ പ്രതികരണം മീഡിയകളില്‍ ഹിറ്റായപ്പോഴാണ് എങ്ങനെ കൈ നനയാതെ മീന്‍പിടിക്കാമെന്ന് ചിലര്‍ കാണിച്ചുകൊടുത്തത്.. സ്വന്തം വാഹനത്തിനു കടന്നുപോകാന്‍ പൊതുവഴി നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച സന്ധ്യക്ക് കേരളത്തിലെ വ്യവസായപ്രമുഖന്‍ ഔസേപ്പ് ചേട്ടന്‍ കൊടുത്തത് അഞ്ചുലക്ഷം രൂപ... വെരി ഗുഡ്....  ഓരോ പ്രതികരണത്തിനും അഞ്ചുലക്ഷം രൂപ കൊടുക്കുകയെന്നത്‌ നല്ലൊരു പരിപാടിയാണ്... ഏതെങ്കിലും രാഷ്ട്രിയപ്പാര്‍ട്ടികളുടെ കൊടിയുംപിടിച്ച് പൊരിവെയിലത്ത് ജാഥയ്ക്ക് പോകുന്ന എല്ലാ ദിവസവേതനക്കാരും ഇനി തങ്ങളുടെ റെയിറ്റ്‌ ഉയര്‍ത്തണം... പത്തുമിനുട്ട് പ്രകടനത്തിന് അഞ്ചുലക്ഷം വരെ കിട്ടുന്നുണ്ട്‌.. അതുകൊണ്ട് നേതാക്കന്മാരോട് കണക്കുപറഞ്ഞു കൂലിവാങ്ങാന്‍ മടിക്കേണ്ട,, സന്ധ്യക്ക് ഔസേപ്പ് ചേട്ടന്‍ അഞ്ചുലക്ഷം കൊടുത്തത് തെറ്റായിപ്പോയി എന്നതാണ് പരക്കെ ആക്ഷേപം.. അതില്‍ ന്യായമുണ്ട്. ഒരു കുറ്റിപ്പിരിവ് നടത്തിയാല്‍ നൂറിന്‍റെ അയ്യായിരം രേസീറ്റ് മുറിച്ചാലെ ഈ തുക കിട്ടു.. ബക്കറ്റ് പിരിവാണെങ്കില്‍ ഒരു ദിവസമെങ്കിലും വെയിലുകൊള്ളണം.. ഇതിപ്പോ പത്തുമിനിറ്റ് ഷോയ്ക്ക് അഞ്ചുലക്ഷം ... ജോലിക്ക് അന്യായ വേതനം... നാളെമുതല്‍ തങ്ങളുടെ റെയിറ്റ്‌ അഞ്ചുലക്ഷമാണെന്ന് ഓരോ പ്രതികരണത്തൊഴിലാളികളും തീരുമാനിച്ചാല്‍ ഇവിടെ പ്രതികരിക്കാന്‍ ആളെ കിട്ടുമോ.. കൊടിപിടിക്കാന്‍ ആളെകിട്ടുമോ, സമരത്തിന്‌ ആളെ കിട്ടുമോ..??/  അവിടെയാണ് കുഴപ്പം.. എന്നാല്‍ ഒരു സത്യക്രിസ്ത്യാനി ഇതുകണ്ടോന്നും ഭയപ്പെടില്ല..കാരണം . ക്രിസ്തുവിന്‍റെ പാദങ്ങള്‍ സുഗന്ധതൈലംക്കൊണ്ടു കഴുകിയ മഗ്ദ്ധലനാമറിയത്തോടു അവിടെ ഉണ്ടായിരുന്ന ചിലര്‍ അമര്‍ഷത്തോടെ  ചോദിച്ച പോലെയാണിത്.. എന്തുകൊണ്ട് നീ ഈ സുഗന്ധതൈലം മുന്നൂറു ദനാറായ്ക്ക് വിറ്റ് ആ പണം ദരിദ്രര്‍ക്ക് കൊടുക്കുന്നില്ല.. അതിനു ക്രിസ്തു പറഞ്ഞ മറുപടി ഇതാണ്  അവളെ തടയേണ്ട; ദരിദ്രര്‍ എപ്പോഴും നിങ്ങളോട് കൂടിയില്ലേ ഞാനോ എപ്പോഴും നിങ്ങളോട് കൂടി ഉണ്ടാവില്ല..(മാര്‍ക്ക്‌:14:7.) കൊച്ചുമുതലാളി  ഈ വചനം പാലിക്കുക മാത്രമാണ് ചെയ്തത്.. സ്വന്തം അമ്യൂസ്മെന്റ് പാര്‍ക്കില്‍ വെച്ചുണ്ടായ അപകടത്തില്‍ ശരീരം തളര്‍ന്നുകിടക്കുന്ന  ദരിദ്രന്‍ എണിക്കാന്‍ കഴിയതെ ഇപ്പോഴും എപ്പോഴും അവിടെത്തന്നെ കിടക്കും... സീപിഎം സമരത്തിന്‍റെ മുന്നില്‍ച്ചെന്നു നാലെണ്ണം പറയാന്‍ കാലങ്ങള്‍ കാത്തിരുന്നാലെ ആളെക്കിട്ടു.. അങ്ങനെയൊരു ധീരതകാണിച്ച സന്ധ്യക്ക് കൊടുക്കണോ അഞ്ചുലക്ഷം; അതോ കാലങ്ങളായി കിടന്നകിടപ്പില്‍ കിടക്കുന്ന വ്യക്തിക്ക് കൊടുക്കണോ അഞ്ചുലക്ഷം... നിങ്ങള് പറയൂ... ഒരു സത്യക്രിസ്ത്യാനി ബൈബിള്‍ പറയുന്നതുപോലെ ചെയ്യുന്നതില്‍ എന്താണ് തെറ്റ്... വിമര്‍ശകരോന്നും ബൈബിള്‍ വായിക്കാത്തതിനു കൊച്ചുമുതലാളി എന്തുപിഴച്ചു... സ്വന്തം വാട്ടര്‍ തീം പാര്‍ക്കില്‍വെച്ച് സംഭവിച്ച അപകടത്തില്‍ ശരീരം തളര്‍ന്നുകിടക്കുന്ന വ്യക്തിക്ക്  കേവലം അറുപതിനായിരം രൂപകൊടുത്ത് നടതള്ളിയതിനെ ഈ പരസ്യതന്ത്രവുമായി കലര്‍ത്താന്‍ പാടില്ല അത് സദാചാരവിരുദ്ധമാണ്..

   കാസര്‍ഗോഡ്‌ ഒരു വീട്ടമ്മ സ്വന്തം വീടിന് പഞ്ചായത്തു നമ്പര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് റോഡ്‌ ഉപരോധിച്ചു.. വെള്ളരിക്കുണ്ട്: ഓട്ടോറിക്ഷകളുടെ ട്രിപ്പ് സര്‍വീസ് ഓട്ടോത്തൊഴിലാളികള്‍തന്നെ തടഞ്ഞപ്പോള്‍ യാത്രമുടങ്ങിയ അങ്കണവാടി അധ്യാപിക ഒറ്റയ്ക്കു വാഹനങ്ങല്‍ തടഞ്ഞ് പ്രതിഷേധിച്ചു. പരപ്പയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇവിടെയും കൊച്ചുമുതലാളിമാര്‍ ലക്ഷങ്ങള്‍ കൊടുക്കുമോയെന്നു കണ്ടറിയണം.. ഒരു പാരിസ്ഥിതിക ജനകീയ വിഷയത്തില്‍ സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട  ജസീറ എന്നൊരു വീട്ടമ്മ മക്കളുമായി നമ്മുടെ സെക്രട്ടെരിയേറ്റിനു മുന്നില്‍ ആരുടേയും വഴിതടയാതെ മാതൃകാപരമായി സമരം നടത്തിയിരുന്നു.. ആരും ലക്ഷങ്ങള്‍ കൊടുത്തില്ല..ജനപ്രതിനിധികള്‍ അടക്കം മാന്യന്മാര്‍ ജസീറയെ തള്ളിപ്പറഞ്ഞു. ഡല്‍ഹിയിലെ തണുപ്പില്‍ പാര്‍ലമെണ്ടു പരിസരത്ത് ജസീറയും മക്കളും ഇപ്പോഴും ആര്‍ക്കും ശല്യമുണ്ടാക്കാതെ നീതിക്കായി സമരംചെയ്യുന്നു.. ജനകീയവിഷയത്തില്‍ സ്ത്രീകളുടെ പ്രതികരണത്തിന് വിലയിടുന്ന ഒരു മാന്യദേഹങ്ങളേയും ആ വഴി കണ്ടില്ല... അങ്ങനെ വരുമ്പോഴാണ് സ്വാഭാവിക സംശയങ്ങള്‍ ഉണ്ടാകുന്നത്..എന്‍റെ പണം ഞാന്‍ എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കും താനാരാ ചോദിക്കാന്‍,,, എന്ന സാമാന്യതത്വത്തില്‍ കവിഞ്ഞ് ഈ കൊടുക്കല്‍  ഭയങ്കര സംഭവമാണെന്ന പ്രചരണം പ്രശസ്തിക്കുവേണ്ടി ഉപയോഗിക്കുമ്പോളാണ് അഞ്ചുലക്ഷത്തിന്‍റെ രാഷ്ട്രിയം ശ്രദ്ധിക്കപ്പെടുന്നത്.. രാഷ്ട്രിയത്തിലെ തലതിരിഞ്ഞ കളികള്‍ സ്വന്തം ബിസിനസ് സാമ്രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് ഉപയോഗികുമ്പോള്‍ തൊഴിലാളികള്‍ ഇറക്കേണ്ട ചരക്ക് മുതലാളിതന്നെ ഇറക്കി മാതൃകകാട്ടും.. തുടര്‍ന്നങ്ങോട്ട് തനിക്ക് ബോധിക്കാത്ത രാഷ്ട്രിയങ്ങളെ തല്ലാന്‍കിട്ടുന്ന ഓരോ വടിയും വളരെ വിദഗ്ധമായി ഉപയോഗിക്കുകയെന്നത് ജനകീയ പ്രതികരണത്തോടുള്ള കൂറുകൊണ്ടൊന്നുമല്ല... അഞ്ചുമുടക്കിയാല്‍ പത്തിന്‍റെ ലാഭം കൊയ്യാമെന്ന ബിസ്സിനസ് തന്ത്രത്തിന്‍റെ ഭാഗമാണത്.. പൊതുപരിപാടിയില്‍ സ്റ്റേജില്‍ തനിക്ക് ഇഷ്ടപ്പെട്ട ആട്ടങ്ങള്‍ നടക്കുമ്പോള്‍ സമ്മാനങ്ങള്‍ ഓഫര്‍ ചെയ്യുന്ന പ്രാഞ്ചിയേട്ടന്മാരെ ഏതു നാട്ടിന്‍പുറങ്ങളിലും കാണാന്‍ കഴിയും..സ്വന്തം പേരുവിവരങ്ങള്‍ മൈക്കിലൂടെ വിളിച്ചുപറയപ്പെടുമ്പോഴും സമ്മാനദാനത്തിന് സ്റ്റെജിലെക്ക് കയറുമ്പോഴും, താന്‍ ഇതിലൂടെ നാട്ടുകാര്‍ക്ക് പ്രോത്സാഹനമാണ് കൊടുക്കുന്നതെന്ന ടയലോഗ് അഴകിയ രാവണന്മാരുടെ സ്ഥിരം പരിപാടിയാണ്.. ബിസ്സിനസ്സില്‍ ലാഭമുണ്ടാക്കാന്‍ കസ്റ്റമര്‍ നടുവൊടിഞ്ഞു കിടക്കുമ്പോള്‍ കണ്ണടയ്ക്കുകയും,,, തനിക്ക് ഇഷ്ടപ്പെടാത്ത രാഷ്ട്രിയപ്പാര്‍ട്ടിയ്ക്കെതിരെ പ്രതികരിക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ ഓഫര്‍ ചെയ്യുകയും ചെയ്യുന്നതിലെ ലോജിക്ക് ഓരോരുത്തര്‍ക്കും അവരവരുടെ താല്പര്യം അനുസരിച്ച് വിശദികരിക്കാം.. എന്നാല്‍ അനാവശ്യ സമരങ്ങള്‍ നടത്തി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഏതൊരു പ്രസ്ഥാനങ്ങള്‍ക്കുമെതിരെ ആം ആദ്മികളുടെ പ്രതികരണം കാലികപ്രസക്തമാണ്‌...

10 comments:

 1. അവുസേപ്പ്‌ മാപ്പിള; അരവിന്ദ് കേജരിവാളിനു പഠിക്കുവാ .............

  ReplyDelete
 2. "അനാവശ്യ സമരങ്ങള്‍ നടത്തി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഏതൊരു പ്രസ്ഥാനങ്ങള്‍ക്കുമെതിരെ ആം ആദ്മികളുടെ പ്രതികരണം കാലികപ്രസക്തമാണ്‌..." completely agreeing! ആ സ്ത്രീ ഇത്രേം exposure കിട്ടുമെന്നൊന്നും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല....സഹികെട്ടു പറഞ്ഞു പോയതാകും ....ഇത്രേം പറയാനുള്ള ആര്‍ജ്ജവം കാണിച്ചതിനെ എങ്ങനെ അംഗീകരിക്കാതിരിക്കാനാകും. അതും അതും ചെങ്കൊടിക്കാരോട്!ആ ധൈര്യത്തിനു ഇത്രേമൊന്നും കൊടുത്താല്‍ പോരാ എന്നാ എന്റെ opinion

  ReplyDelete
 3. ആം ആദ്മി കള്‍ക്കും ചിലതൊക്കെ കാണിക്കാന്‍ കഴിയും എന്നു ഉറപ്പായി

  ReplyDelete
 4. ചാക്ക് പോലെ ഇപ്പോള്‍ ചിറ്റിലപ്പള്ളി

  ReplyDelete
 5. അവസരം പാര്‍ത്തിരുന്ന പ്രഞ്ചിയേട്ടന്മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതാണ് അഞ്ചു ലക്ഷത്തില്‍ കണ്ടത്... ഇയാള്‍ അത്ര മാന്യന്‍ ആണെങ്കില്‍ ആദ്യം തളര്‍ന്നു കിടക്കുന്ന ആ ചെറുപ്പക്കാരനെ സഹായിക്കട്ടെ ..കേരളത്തില്‍ ആരും പറഞ്ഞിട്ടല്ല മുതലാളി വൃക്ക കൊടുത്തത് ..അങ്ങനെ സ്വന്തം വൃക്ക കൊടുത്ത എത്രയോ പേര്‍ നമ്മുടെ ചുറ്റുവട്ടത് ഉണ്ട് ... അരി പ്രാഞ്ചിയുടെ അവതാരം ആ തളര്‍ന്നു കിടക്കുന്ന ചെറുപ്പക്കാരന് കൊടുക്കട്ടെ അഞ്ചുലക്ഷം

  ReplyDelete
 6. ആടുകളെ തല്ലു പിടിപ്പിക്കുന്നത് നടുക്കിരുന്നു ചോര കുടിക്കാന്‍ തന്നെ!
  അത് മനസ്സിലാകാതെ കുറെ പേര്‍

  ReplyDelete
 7. ഈ നാട്ടിൽ നൂറുകണക്കിനാളുകൾ, ജീവിച്ചിരിക്കുമ്പോഴോ മരണശേഷമോ നയാ പൈസാ പ്രതിഫലം വാങ്ങാതെ കിഡ്നി ദാനം ചെയ്തിട്ടുണ്ട്‌. ചിറ്റിലപ്പിള്ളീലെ മൊതലാളി കൊടുക്കണേനു മുമ്പും അതു കഴിഞ്ഞും. ആരെങ്കിലും ഹീറോ ആയോ മൊതലാളിയെപ്പോലെ, ഇല്ല. എന്തേ ആയില്ല..? തച്ചോളി ഒതേനനെപ്പോലെ ചാടിത്തുള്ളി പയറ്റിയാൽ മാത്രം നാടറിയുന്ന ചേകവരാകില്ല, അതിനു കരയായ കരയെല്ലാം വീരഗാഥകൾ പാടിപ്പുകഴ്ത്തി നടക്കാൻ ചെല്ലും ചെലവും കൊടുത്തു പോറ്റുന്ന പാണന്മാരു വേണം. കാറ്റുള്ളപ്പോൾ ....റ്റാൻ അറിയുന്നവനുള്ളതാണു ലോകം. തന്റെ സ്ഥാപനത്തിലു ണ്ടായ അപകടത്തിൽ നടുവൊടിഞ്ഞ ആപാവം ചെറുപ്പക്കാരനു ഒരു വൈദ്യ സഹായവും ലഭ്യമാക്കാതെ പറഞ്ഞയച്ച ശേഷം ഇപ്പോൾ മൊതലാളി പറയുന്നത്‌ അവൻ മദ്യലഹരിയിൽ ആയിരുന്നു എന്നാണു. ഒരാളെ പരസ്യമായി തേജോവധം ചെയ്യാൻ എന്തു തെളിവാണു ഇയാളുടെ കയ്യിൽ ഉള്ളത്‌. നല്ല വക്കീലിനെ വെച്ച്‌ ഒരു കളികളിച്ചാൽ മൊതലാളിക്ക്‌ കുറച്ച്‌ നോവും.

  ReplyDelete
 8. boolokathe oru mannan blogar muthalaliye vaazthi post ittu ;ini muthal ellavarum veedinte chumaril muthalaaliyude padam thookki thiri kathikkunathu nallathaanannaanu angerude abhiprayam ;ee pannaykk ariyamo nadu thalarnnavante vedhana..

  ReplyDelete
 9. how many of you donated your kidney... or willing to donate it?

  ReplyDelete
 10. പുള്ളീടെ കാശ്, പുള്ളി ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കും, പണ്ട് കിഡ്നി ദാനം ചെയ്ത ഒരു സാറിനും ഇതുപോലെ കാശ് കൊടുത്തിരുന്നു, പക്ഷെ അന്ന് വാങ്ങിയ കാശ് ഇന്ന് തിരിച്ചു കൊടുത്ത് പുള്ളി കമ്മ്യൂണിസ്റ്റ്‌ ചായ്വ് പ്രദര്‍ശിപ്പിച്ചു. അതെന്താ സഖാവേ കമ്മ്യൂണിസ്റ്റ്‌ കാരന്‍ പൈസ വാങ്ങിയപ്പോ അത് വാര്‍ത്ത അല്ലാതാകുകയും, ഇപ്പൊ കോണ്‍ഗ്രസ്‌ അനുഭാവി എന്ന് മുദ്ര കുത്തിയവര്‍ വാങ്ങിയപ്പോ ഔസേപ്പച്ചന്‍ ഫ്രോടും ആയത്?. പിന്നെ അപകടം എല്ലാര്‍ക്കും ഉണ്ടാകാം, അത് ആ പയ്യന്‍റെ ഭാഗ്യദോഷം, ഈ റിസ്ക്‌ ഒക്കെ അറിഞ്ഞല്ലേ നമ്മള്‍ പലരും വീഗാലാന്‍ഡില്‍ പോകുന്നത്? പിന്നെ 60000 രൂപ കൊടുത്തത് 2002 ഇല്‍ ആണ് എന്നാണ് തോന്നുന്നത് , അന്ന് കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ ശമ്പളം പോലും ഇന്നത്തേതിന്റെ നാലില്‍ ഒന്നേ ഉള്ളൂ, അപ്പൊ കൊച്ചൌസേപ്പ് ചേട്ടനും അതുപോലെ കാശ് കുറവാകില്ലേ? അന്നാണ് ഈ സംഭവം എങ്കില്‍ പുള്ളി അഞ്ചു ലക്ഷത്തിനു പകരം വല്ല അന്‍പതിനായിരവും കൊടുത്തേനെ!. പിന്നെ എന്തൊക്കെ പറഞ്ഞാലും അമ്മയെ തല്ലിയാലും രണ്ടു ഭാഗമാണല്ലോ ആളുകള്‍! അത് അവരുടെ സ്വാതന്ത്യം!

  ReplyDelete