**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, December 22, 2013

ഇനിയും; മുല ചെത്തേണ്ടിവരുമോ...??

         

 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
   ശമ്പളത്തിന്‍റെ പത്തുശതമാനം വീടുപണിയുടെ ലോണിന്‍റെ അടവിലേക്ക് പോകും, മൂന്നുശതമാനം വണ്ടിയുടെ ലോണിന്‍റെ അടവ്, ആറുശതമാനം സ്ഥലം വാങ്ങിയ അടവ്, നാലുശതമാനം സ്വര്‍ണ്ണം വാങ്ങിയ അടവ് ഹോ എന്തൊരു അടവാണിത്.... കണക്കെവിടെയെങ്കിലും പിഴച്ചോ ..
  എടിയേ,,, ആ കാല്‍ക്കുലേറ്റര്‍ ഒന്നെടുത്തെ...ഇക്കണക്കിനു പോയാല്‍ ഈ ക്രിസ്മസിന് ടിവി മാറ്റുന്ന കാര്യം ഗോവിന്ദ,,, വീടിന്‍റെ പെയിന്റടിയും മുടങ്ങും; ആകെ കുഴഞ്ഞല്ലോ..    എടിയേ,,,,,, കടുപ്പത്തില്‍ നല്ലൊരു ചായ എടുക്കൂ വല്ലാത്ത ക്ഷീണം...
 ചായക്കു പറഞ്ഞിട്ട് അഞ്ചുമിനിറ്റ് കഴിഞ്ഞു........... ചായയുമില്ല കാല്‍ക്കുലേറ്ററുമില്ല..............
   നിനക്കൊന്നും ചെവി കേള്‍ക്കില്ലേ,,,,
  ദേ മനുഷ്യാ,,,കിടന്നു കൂവാതെ; നാളെ വല്ലതും ഉടുത്തോണ്ട് പോകണമെങ്കില്‍ ഇതൊക്കെ കഴുകിയിടണം ... കറന്റുപോയിട്ട് ദിവസം ഒന്നായി ... പത്തടി ആഴത്തില്‍നിന്നും വെള്ളംകോരിവേണം അലക്കാന്‍ .. എനിക്കാകെ രണ്ടുകയ്യേയുള്ളൂ നോക്കിക്കേ.............

 ചൊറിഞ്ഞു വരുന്നുണ്ടെങ്കിലും ഒന്നും മിണ്ടിയില്ല..പണ്ട് നങ്ങേലി കാണിച്ചപോലെ ഇവളെങ്ങാനും കൈമുറിച്ചു മുന്നില്‍ വെച്ചാല്‍ സംഗതി കുഴയും...
ഹാ നിനക്കതങ്ങ്‌ പറഞ്ഞാല്‍ പോരെ,, നീ പൊയ്ക്കോ ചായ ഞാന്‍തന്നെ ഉണ്ടാക്കിക്കൊള്ളാം...
സമാധാനത്തിന്‍റെ പൂത്തിരികള്‍ വിരിഞ്ഞു. ഞാനൊരു സ്നേഹമുള്ള സിംഹമായി മാറി...

പറഞ്ഞപോലെ എന്തുകൊണ്ടാണിപ്പോള്‍ നങ്ങേലിയെപ്പറ്റി ഓര്‍ത്തത്..ഞാന്‍ ഭാര്യാസ്നേഹമുള്ള ഒരു കണ്ടപ്പനായതുകൊണ്ടാവും.. ഒരുപക്ഷെ സ്ത്രീ സ്വാതന്ത്ര്യനുവേണ്ടി പ്രതികരിച്ച് രക്തസാക്ഷിയായ ആദ്യ മലയാളസ്ത്രീ ആയിരിക്കണം നങ്ങേലി.. താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ക്ക് മാറു മറയ്ക്കണമെങ്കില്‍ മുലക്കരമെന്ന പേരില്‍ നികുതി ഏര്‍പ്പെടുത്തിയ തിരുവതാംകൂര്‍ രാജാവിനോടുള്ള പ്രതികരണം തന്‍റെ രണ്ടു മുലയുംചെത്തി രാജാവിനു കൊടുത്തുകൊണ്ടാണ് നങ്ങേലി പ്രകടമാക്കിയത്.. മാറുമറച്ചതിന്‍റെ പേരില്‍ മുലക്കരം പിരിക്കാനെത്തിയ രാജകിങ്കരന് മുന്നില്‍ തന്‍റെ രണ്ടു മുലയും ചെത്തി ചേമ്പിലയില്‍വെച്ച്, ഇനി മുലക്കരം ബാധകമല്ലല്ലോയെന്നു ചോദിച്ച നങ്ങേലി ഒടുവില്‍ ചോരവാര്‍ന്നു മരിച്ചു..ഭാര്യയുടെ മരണത്തില്‍ മനംനൊന്ത   ഭര്‍ത്താവ് കണ്ടപ്പന്‍ നങ്ങേലിയുടെ ചിതയില്‍ ചാടി മരിക്കുന്നു.. എന്നിട്ടും തമ്പുരാന്‍റെ കണ്ണുംകാതും തുറന്നില്ല.. 986-ലാണ് ഈ നാണംകെട്ട കരം നിറുത്തലാക്കിയത്.. പ്രജാക്ഷേമ തല്‍പ്പരരേന്നു വാഴ്ത്തപ്പെടുന്ന പൊന്നുതമ്പുരാക്കന്മാരുടെ  സാധാരണജനങ്ങളോടുള്ള സത് ഭരണത്തിന്‍റെ തെളിവാണ് മുലക്കരം... ഇതുമാത്രമല്ല ജനദ്രോഹപരമായ ധാരാളം  നികുതികള്‍ അക്കാലത്തു തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്നു. രൂപാവരി, ആണ്ടുക്കാഴ്ച, കുപ്പക്കാഴ്ച, മുടിയെടുപ്പ്, അലങ്കാരം, കൈക്കൂലി, തങ്കശ്ശേരി വേലികെട്ട്, മുണ്ടുവച്ചുതൊഴല്‍, ഈഴവത്തിക്കാശ്, മണ്ണാന്‍ മാറ്റുവരി, കച്ചപ്പണം, തിരുക്കല്യാണം അങ്ങനെപോകുന്നു നികുതിപ്പേരുകള്‍  തങ്ങളുടെ സുഖജീവീതത്തിനും ദൂര്‍ത്തിനും വേണ്ടി ജനദ്രോഹത്തിന്‍റെയും ജാതിയതയുടെയും ഏതറ്റംവരെയും പോകുന്നവരായിരുന്നു പഴയ തമ്പ്രാക്കള്‍ എന്നതിന് വേറെ തെളിവെന്തിനാണ് ... എന്നിട്ടും അത്തരം വിഗ്രഹങ്ങളെ പൂവിട്ടുപൂജിക്കുന്നത് കാണുമ്പൊള്‍ നങ്ങേലിമാരുടെ മുലകളില്‍നിന്നും പൊടിയുന്ന ചോര കുടിക്കുന്നതില്‍ ഇന്നത്തെ ജനകീയരാജാക്കളും മോശമല്ലായെന്നു മനസ്സിലാക്കാം ...
 കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സ്ത്രീവിമോചനക്കാരുടെ നേതൃനിരയിലോ ചരിത്രക്കുറിപ്പുകളിലോ വീരകൃത്യങ്ങളുടെ കണക്ക് പുസ്തകങ്ങളിലോ നങ്ങേലിയുടെ പേര് കാണാന്‍ കഴിയില്ല..നങ്ങേലിക്ക് വേണ്ടി ഒരു സ്മാരകവും ഒരിടത്തും ഉയര്‍ന്നുമില്ല.. ആകെയുള്ളത് ഒരു മുലച്ചിപ്പറമ്പ് മാത്രമാണ്... അതുതന്നെ  ഗ്രേഡ് ഭാഷയില്‍ പിന്നോക്കം നില്‍ക്കുന്ന പേരായി മാറിയിരിക്കുന്നു..ഭാര്യയോടുള്ള സ്നേഹത്തിന്‍റെ പ്രതികമായി താജ്മഹലും ഷാജഹാനും ഓര്‍മ്മിക്കപ്പെടുമ്പോള്‍... ഭാര്യയുടെ മരണത്തില്‍ മനംനൊന്തു അതേ ചിതയില്‍ ജീവനൊടുക്കിയ കണ്ടപ്പന് ചവറ്റുകൊട്ടയിലാണ് സ്ഥാനം... ദൂഷിച്ച രാജഭരണത്തിനെതിരെ സ്വന്തം ജീവന്‍ കൊടുത്ത് പ്രതികരിച്ച നങ്ങേലി മനപ്പൂര്‍വം മറക്കപ്പെട്ടപ്പോള്‍ കങ്കാണിയുടെ വേഷമിട്ട രാജകുടുംബം ഇന്നും രാജകീയമാനങ്ങള്‍ അവകാശമാക്കുന്നുവെന്നത് ചരിത്രത്തിന്‍റെ ഗതികേട്........... യോഗ്യത ഉണ്ടെങ്കില്‍ കൊടുക്കേണ്ടത് കൊടുക്കട്ടെ തര്‍ക്കമില്ല...
 രാജഭരണത്തിനെതിരെ അന്നു മുലയരിഞ്ഞു പ്രതിക്ഷേധിച്ച നങ്ങേലിയുടെ ധൈര്യം സിരകളില്‍ ആവാഹിച്ച സ്ത്രീകള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ട്.. പക്ഷെ അവര്‍ക്കും സ്ഥിതി പഴയതുതന്നെയാണ്; അവഗണന... ഡല്‍ഹിയിലെ മരംകോച്ചുന്ന തണുപ്പില്‍ ജസീറ എന്നൊരു കേരളക്കാരിയും അവരുടെ മക്കളും ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കൊട്ടാരമായ പാര്‍ലമെന്റിനു മുന്നില്‍ സമരത്തിലാണ്... നമ്മുടെയൊരു ജനപ്രതിനിധി അവര്‍ക്ക് തണുപ്പില്‍നിന്നും രക്ഷനേടാന്‍ സ്വറ്ററുകള്‍ നല്കിയതൊഴിച്ചാല്‍ മറ്റൊരു നേതാവും അവരെ ശ്രദ്ധിച്ചില്ല..ഗാട്ഗില്‍ റിപ്പോര്‍ട്ടിനു വേണ്ടി ചാനലുകള്‍തോറും കുരയ്ക്കുന്ന ഞാഞ്ഞൂല്‍വാദികളും ജസീറ ഉന്നയിക്കുന്ന പ്രശ്നത്തെക്കുറിച്ച് മിണ്ടുന്നില്ല... കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ നടക്കുന്ന മണലൂറ്റിനെക്കുറിച്ച് ഒരു പരിസ്ഥിതികമ്മറ്റിക്കും പരാതിയില്ല എന്നതാണ് രസകരം... പരലമെന്റില്‍ ഉറങ്ങാന്‍ പോകുന്ന പ്രതിനിധികളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. സരിതയോ ശാലുവോവാണ് ഇങ്ങനെ കിടന്നിരുന്നതെങ്കില്‍ കേരളരാഷ്ട്രിയംതന്നെ തെരുവില്‍ കുറ്റിയടിച്ചേനെ... വലിയൊരു പാരിസ്ഥികപ്രശ്നം അധികാരികളുടെ മുന്നില്‍ എത്തിക്കാന്‍ ജസീറ ഡല്‍ഹിയില്‍ കിടന്നു മഞ്ഞുകൊള്ളുന്ന ഇതേ സമയത്തുതന്നെയാണ് ദേവയാനി എന്നൊരു മറ്റൊരു സ്ത്രീയുടെ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒന്നടങ്കം വാളെടുക്കുന്നത്.. ദേവയാനിയെന്ന ഇന്ത്യന്‍ നയതന്ത്രഉദ്യോഗസ്ഥ തന്‍റെ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തുകൊണ്ട് നിയമലംഘനം നടത്തിയതിനെത്തുടര്‍ന്ന് അമേരിക്കന്‍ ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ നമ്മുടെ ഭരണകൂടം മുഴുവന്‍ നിയമലംഘനം നടത്തിയര്‍ക്ക് പിന്തുണയുമായി പോകുന്നു..എന്താണ് രാജ്യത്തെ സാധരണ ജനങ്ങളുടെ  അവസ്ഥ??
  ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ നടന്ന കലാപത്തില്‍ എല്ലാം നഷ്‌ടമായ ആളുകളെ താമസിപ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍, തണുപ്പ് കടുത്തതോടെ ആളുകള്‍ കൂട്ടത്തോടെ മരണമടയുന്നു.. രോഗം ബാധിച്ച് ഇതിനകം 40 കുട്ടികള്‍ മരിച്ചു. നിരവധിപേര്‍ മൃതപ്രായരായി കിടക്കുന്നു.കൊടുംതണുപ്പില്‍ കമ്പിളിയൊ, പുതപ്പോ, വസ്ത്രങ്ങളോ ഇല്ലാതെ നരകിക്കുകയാണ് ഭൂരിഭാഗം പേരും. തണുപ്പില്‍ പലരും രോഗികളായി. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പണമില്ല. ചികില്‍സാ സഹായം എത്തിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ട് പോലും ഒരു നടപടിയും ഇവിടെ ഉണ്ടാകുന്നില്ല. ക്യാമ്പുകളില്‍ ഇപ്പോള്‍ ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുന്നില്ല. കലാപബാധിതരെ പുനരധിവസിപ്പിക്കാനായി കൊണ്ടുവന്ന 90 കോടി രൂപയുടെ  പാക്കേജ് പിന്‍വലിച്ച  സര്‍ക്കാര്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചിട്ടുമില്ല. ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ പീഡനത്തിനു ഇരയാക്കപ്പെടുന്നു.. ഇങ്ങനെ ജനങ്ങള്‍ പുഴുവരിച്ചു മരിക്കുമ്പോഴാണ് നമ്മുടെ നേതാക്കള്‍ നിയമലഘനം നടത്തിയ ഒരു പ്രതിക്കുവേണ്ടി അന്താരാഷ്ട്രതലത്തില്‍ പൊറോട്ടുനാടകം കളിക്കുന്നത്... സാധരണജനങ്ങള്‍ കൊടിയദുരിതം അനുഭവിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ ശ്രമിക്കാതെ അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗഡേക്ക് ലോകസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കാനാണ് നേതാക്കള്‍ക്ക് തിടുക്കം... ഉത്തര്‍പ്രദേശിലെ റാംപൂര്‍ മണ്ഡലത്തില്‍ ദേവയാനിക്ക് സീറ്റ് നല്‍കാമെന്ന് സമാജ് വാദി പാര്‍ട്ടി വ്യക്തമാക്കി.  ജോലി രാജിവെച്ച് വരികയാണെങ്കില്‍ ദേവയാനിക്ക് സീറ്റ് നല്‍കാന്‍ തയ്യാറാണെന്നും അമേരിക്കയോടുള്ള പ്രതിഷേധം പാര്‍ലമെന്റ് അംഗമെന്നനിലയില്‍ രേഖപ്പെടുത്താന്‍ അവര്‍ക്ക് കഴിയുമെന്നും നേതാക്കള്‍  പറയുന്നു.ആദര്‍ശ് ഫ്ലാറ്റ് കുംഭകോണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തല്‍, കേരളത്തിലടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കോടിക്കണക്കിന് സ്വത്തുക്കളടക്കം ഒരു പാര്‍ലമെണ്ടു അംഗമാകാനുള്ള എല്ലാ മിനിമം യോഗ്യതകളും ഇതോടുകൂടി ഉണ്ടായിരിക്കുന്നു... ഇനിയിപ്പോ  നമ്മുടെ ജനാധിപത്യം പൂത്തുലയും...ഇതാണ് നമ്മുടെ രാജ്യം.. മറ്റൊരു രാജ്യത്ത് തട്ടിപ്പ് നടത്തി പിടിക്കപ്പെട്ട ആളെ പാര്‍ലമെണ്ട് അംഗമാക്കാനാണ് തിടുക്കം... ഇങ്ങനെ കള്ളന്മാര്‍ നിറയുന്ന പാര്‍ലമെന്റിനു മുന്നില്‍ ജസീറയെപ്പോലുള്ള ഒരു സാധാരണസ്ത്രീ സമരം കിടന്നാല്‍ എന്തായിരിക്കും അവസ്ഥ..സ്ത്രീ പീഡനങ്ങളുടെ തലസ്ഥാനമായ ഡല്‍ഹിയിലെ തെരുവില്‍ ഒറ്റയ്ക്ക് സമരം ചെയ്യുന്ന ജസീറയുടെ ധൈര്യം അംഗികരിക്കണം... ഈ സമരത്തിന്‌ ഇസങ്ങള്‍ മറന്നുള്ള ബഹുജനപിന്തുണ കൊടുക്കേണ്ടിയിരിക്കുന്നു..  നങ്ങേലി മുലചെത്തി മരണം വരിച്ചപോലെ അതിശൈത്യത്തില്‍ ജസീറയും മക്കളും ഐസ്സയാലും അധികാരിവര്‍ഗ്ഗം കണ്ണുതുറക്കാന്‍ സാദ്ധ്യതയില്ല.. അതുകൊണ്ടുതന്നെ സമൂഹത്തിന്‍റെ എല്ലാ തുറകളില്‍നിന്നുമുള്ള പിന്തുണ ഈ സഹോദരിയുടെ സമരത്തിന്‌ ആവശ്യമാണ്... കുറ്റംചെയ്ത ഉദ്യോഗസ്ഥയെക്കാള്‍ എന്തുകൊണ്ടും ജനം സപ്പോര്‍ട്ട് ചെയ്യേണ്ടത് ജെസീറയെയാണ്... വരുന്ന തിരഞ്ഞെടുപ്പിന് മുന്പ് ജസീറ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഒരു പര്യടനം നടത്തണം... സാധരണക്കാരന്‍ ഉന്നയിക്കുന്ന പ്രശ്ങ്ങളില്‍ നമ്മുടെ ജനപ്രതിനിധികള്‍ സ്വീകരിക്കുന്ന നിലപാടുകളും ജസീറയുടെ അനുഭവങ്ങളും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കണം... കേള്‍ക്കുന്നവര്‍ തീരുമാനിക്കട്ടെ നമ്മുടെ ജനപ്രതിനിധികളുടെ യോഗ്യത... മിനിമം ഹിന്ദിയും ഇംഗ്ലീഷുമെങ്കിലും  മനസിലാവുന്ന ആളുകളെ മാത്രമേ പാര്‍ലമെന്റില്‍ അയക്കാവൂ..അല്ലെങ്കില്‍ കേരളത്തില്‍ കിടന്നു കുരയ്ക്കുകയും, പാര്‍ലമെന്റില്‍ ചെന്നാല്‍  കൂര്‍ക്കംവലിക്കാനും മാത്രമേ മാന്യദേഹങ്ങള്‍ക്ക് കഴിയൂ...  സാധാരണക്കാരുടെ അവകാശങ്ങളും അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളും ചര്‍ച്ചചെയ്യാന്‍ ഇവിടാര്‍ക്കും സമയമില്ല.. ഉന്നതശ്രേണിയില്‍പ്പെട്ട കള്ളനെ എങ്ങനെ ജയിലില്‍ കിടത്താതെ രക്ഷിക്കമെന്നാണ് നമ്മുടെ ചര്‍ച്ച.. കള്ളന്‍റെ മനുഷ്യാവകാശത്തിനാണ് കൂടുതല്‍ മുന്‍‌തൂക്കം.. ദേവയാനിക്ക് പാര്‍ലമെന്റ് സീറ്റ് വാഗ്ദാനം ചെയ്യുമ്പോള്‍ ജസീറയ്ക്ക് ഒരു വാര്‍ഡ്‌ മെമ്പര്‍ സ്ഥാനംപോലും ലഭിക്കില്ല.. നങ്ങേലിമാര്‍ മുലചെത്തി പ്രതിഷേധിച്ചാലും കാര്യമില്ല.. ദേവയാനിമാരുടെ തുണിയഴിച്ചോ എന്നുള്ളതാണ് വലിയ പ്രശ്നം..

11 comments:

  1. കുറുപ്പ്December 22, 2013 at 11:53 AM

    മുലയും തലയും പോയാലും ഈ നാട് ശരിയാവാന്‍ വിഷമാമാണ്

    ReplyDelete
  2. അതാണ്‌ പോയന്റ് و
    ദേവയാനിക്ക് പാര്‍ലമെന്റ് സീറ്റ് വാഗ്ദാനം ചെയ്യുമ്പോള്‍ ജസീറയ്ക്ക് ഒരു വാര്‍ഡ്‌ മെമ്പര്‍ സ്ഥാനംപോലും ലഭിക്കില്ല.. നങ്ങേലിമാര്‍ മുലചെത്തി പ്രതിഷേധിച്ചാലും കാര്യമില്ല.. ദേവയാനിമാരുടെ തുണിയഴിച്ചോ എന്നുള്ളതാണ് വലിയ പ്രശ്നം..

    ReplyDelete
  3. athyavashyam tholi veluppenkilum venam ennale aarenkilum thirinju nokku..

    ReplyDelete
  4. വല്ല സരിതയും ശാലുവുമായിരുന്നേല്‍ കേരളം മുഴുവന്‍ തെരുവില്‍ ഇറങ്ങിയേനെ .............

    ReplyDelete
  5. ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ പീഡനത്തിനു ഇരയാക്കപ്പെടുന്നു.. ഇങ്ങനെ ജനങ്ങള്‍ പുഴുവരിച്ചു മരിക്കുമ്പോഴാണ് നമ്മുടെ നേതാക്കള്‍ നിയമലഘനം നടത്തിയ ഒരു പ്രതിക്കുവേണ്ടി അന്താരാഷ്ട്രതലത്തില്‍ പൊറോട്ടുനാടകം കളിക്കുന്നത്...

    ReplyDelete
  6. സരിതയോ ശാലുവോ ഒക്കെ ആയിരിക്കണമായിരുന്നു. പ്രധാനമന്ത്രി വരെ വന്നേനെ

    ReplyDelete
  7. ​അതെ നമ്മുടെ നേതാക്കന്മാരുടെ വിലയിരുത്തൽ വളരെ രസകരം തന്നെ,
    ദേവയാനിയെന്ന നയതന്ത്രന്ജ് യെ പിന്താങ്ങി പ്രധാന മന്ത്രിയടക്കം പല
    പാർട്ടിക്കാരും അണി നിരന്നു, പക്ഷെ അവരെ കുടുക്കിലാക്കാൻ കാരണമായ
    പാവം വീട്ടു ജോലിക്കാരി അതും ഒരു ഇന്ത്യൻ സ്ത്രീ അവരെപ്പറ്റി അന്വേഷിക്കാനോ
    സഹതാപിക്കാനോ ഇവിടെ ആരുമില്ല, അവരും ഒരു സ്ത്രീ അല്ലെ!
    എന്തേ ഈ ഇരട്ടത്താപ്പു നയം അല്ലെങ്കിലും ഇവിടെ സൂചിപ്പിച്ച ആ നങ്ങേലിയുടെ
    ലിസ്റ്റിൽ പെടുന്നവർ ആയിരിക്കും ആ വീട്ടു ജോലിക്കാരിയും !
    എന്തായാലും ആ ദേവയാനിയുടെ കള്ള സമ്പാദ്യത്തിന്റെ കോടികളുടെ തട്ടിപ്പിന്റെ
    കഥ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നു ദേശത്തിന്റെ നാനാ കോണുകളിൽ
    നിലങ്ങളും കെട്ടിടങ്ങളും വാങ്ങി ക്കൂട്ടിയതിന്റെ കണക്കുകൾ ആരേയും ഞെട്ടിപ്പിക്കുന്നവ തന്നെ!
    അപ്പോൾ ഈ ദേവയാനി എന്തു കൊണ്ടും പാർലമെന്റിൽ ഇരിക്കാൻ സർവ്വ യോഗ്യതകളും ഉള്ളവൾ തന്നെ !!

    ReplyDelete
  8. മുലച്ചിപ്പറമ്പ് ഇന്നും അനാഥമാണ് ,മുല ചെത്തി ആ ചോര കുടിച്ചു വളര്‍ന്നവര്‍ക്ക് പൂങ്കാവനങ്ങള്‍ ...

    ReplyDelete
  9. Why the leading political parties are away from jazeera, bcz there is no political benefit from her issues.These politicians are thinking about their family not the country.

    ReplyDelete