**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, February 11, 2014

ആ പേപ്പട്ടികളെ വെടിവെച്ചുകൊല്ലൂ............

       

    വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 ലവലേശം ചെറിച്ചില്‍ ഉണ്ടാകില്ലെന്ന വാഗ്ദാനത്തെത്തുടര്‍ന്നാണ് നടപ്പുവിലയുടെ ഇരട്ടിവിലകൊടുത്ത് കഴിഞ്ഞവര്‍ഷം കൃഷിഭവനില്‍നിന്നും ചേനവിത്തുകള്‍ വാങ്ങിയത്.. നൂറുകിലോ തൂങ്ങുന്ന ചേനയും മനസ്സില്‍ കണ്ടുകൊണ്ടാണ് ഒരു വിത്തും കുഴിച്ചുവെച്ചത്; എന്നാല്‍ വിളവെടുപ്പില്‍ കിട്ടിയത് ഏറിയാല്‍ പത്തുകിലോ; അധികവും അഞ്ചുകിലോ അതാണ്‌ കിട്ടിയതൂക്കം.  അപ്പോഴേ ഒരു ചൊറിച്ചില്‍ തോന്നിയതാണ്.. ഒരെണ്ണം ചെത്തിപ്പുഴുങ്ങിയതോടെ എല്ലാം പൂര്‍ത്തിയായി... ഇനി ചൊറിയാന്‍ ഒരു സ്ഥലവും ബാക്കിയില്ല. ചൊറിച്ചില്‍ മാറാന്‍ വെളിച്ചെണ്ണ നല്ലതാണെന്ന അറിയിപ്പ് കിട്ടിയതിനെത്തുടര്‍ന്ന്‍ ദേഹമാസകലം വെളിച്ചെണ്ണതേച്ചിരുപ്പാണ്. നാക്കിന്‍റെയും,`തൊണ്ടയുടെയും ചൊറിച്ചില്‍ മാറാന്‍ അല്പം എണ്ണ കുടിക്കുകയും ചെയ്തു. ഏതായാലും ചെറിയ റിസള്‍ട്ടുകള്‍ അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്...അണ്ടിയോടടുക്കുമ്പോള്‍ മാങ്ങയുടെ പുളിപോലെ ചേനയോടടുക്കുമ്പോള്‍ ചൊറിച്ചിലും അറിയാം..

 ‘നിങ്ങളിതുവരെ കുളിച്ചില്ലേ മനുഷ്യാ,,,, ജാഥ ഇപ്പൊഴിങ്ങെത്തും ഹാരാര്‍പ്പണം നടത്താനുള്ളതാ.. താമസിച്ചാല്‍ വല്ല അവളുമാരും കേറിമാലയിടും, അല്ലേല്‍ത്തന്നെ എല്ലാത്തിനും അസൂയയാ,, പത്രത്തില്‍ പടം വരാനുള്ള ചാന്‍സ് നിങ്ങളായിട്ടു കളയുമെന്നാണ് തോന്നുന്നത്..’
   ഭാര്യക്ക് ഇന്നൊരു മാലയിടല്‍ ചടങ്ങുണ്ട്. ഓള്‍ കേരളാ വനിതാമുന്നേറ്റയാത്ര കൃത്യം അഞ്ചുമണിക്ക് കവലയിലെത്തും. ഇത്തവണ മാലയിടാനുള്ള ചാന്‍സ് ഭാര്യക്കാണ് .വനിതാസംരക്ഷണ സമിതിയുടെ സെക്രട്ടറിയെന്ന നിലയില്‍ കിട്ടിയ ചാന്‍സാണ്.... മാല കോര്‍ക്കാന്‍ അഞ്ഞൂറിന്‍റെ ഒറ്റനോട്ട് പലചരക്കുകടയില്‍ കൊടുത്ത് ചില്ലറയാക്കി അഞ്ച്, പത്ത് നോട്ടുകളാക്കിനേരത്തെ എത്തിച്ചിരുന്നു ..ഫാക്ടംഫോസ് വാങ്ങിയ ചാക്കിന്‍റെ നൂലില്‍ അതെല്ലാം കോര്‍ത്തു മാലയാക്കി ..   ഹാരം കൃത്യമായി കഴുത്തില്‍ ഇടാനും തുടര്‍ന്നു ജാഥാ ക്യാപ്റ്റനെ കെട്ടിപ്പിടിക്കാനും കൈകൂപ്പി പൊതുജനത്തിനു നേരെ ചിരിക്കാനും പരിശീലനം നടത്തി ഒരു പരുവമായതുകൊണ്ട് ഈ മാലയിടല്‍ ചടങ്ങെങ്ങാനും മിസ്സായാല്‍ നമ്മുടെ കാര്യം കട്ടപ്പുകയാണ്.. അതുകൊണ്ട് ഇനി വേഗം ഒരു കുളി, അതിനു ശേഷം യോഗസ്ഥലത്തെയ്ക്ക്...

 പറഞ്ഞ സമയത്ത് തന്നെ മുന്നേറ്റയാത്ര കവലയിലെത്തി. മൈക്ക് അനൌന്‍സ്മെന്റാണ് മുന്നില്‍.... ഇതാ വരുന്നു ഞ്ടാന്സി റാണി, ഇതാ വരുന്നു ആനിബസന്റ് തുടങ്ങിയ വിശേഷണങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം. അനൌസ്മെന്റ് നടത്തുന്നത് തത്തമംഗലം കുട്ടപ്പനും പാര്‍ട്ടിയുമാണ്. കവലയില്‍ പന്തല്‍ കെട്ടിയതും മൈക്ക് ഓപ്പറേറ്റ് ചെയ്യുന്നതും ‘ശശിസ്വരം’ ലൈറ്റ് ആന്‍ഡ്‌ സൗണ്ട് കമ്പനി നടത്തുന്ന കുഞ്ഞാപ്പുവും കൂട്ടരുമാണ്.. മുന്നേറ്റയാത്ര സ്വീകരണത്തിന് പടക്കം പൊട്ടിച്ചത് പടക്കവാസുവാണ്..ജാഥ അംഗങ്ങള്‍ക്ക് നാരങ്ങവെള്ളവും സോഡയും വിതരണം ചെയ്തത് പെട്ടിക്കടക്കാരന്‍ മാധവനാണ്... ചുരുക്കത്തില്‍ സ്കൂള്‍ കുട്ടികളുടെ അരങ്ങേറ്റം രക്ഷിതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന അവസ്ഥയാണ് മുന്നേറ്റത്തില്‍ കണ്ടത്... ചുറ്റിലും കരുത്തരായആണുങ്ങളുടെ സംരക്ഷണയില്‍ സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റയാത്ര... പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന സ്ത്രീകളെല്ലാം അവരവരുടെ ഭര്‍ത്താക്കന്മാരുടെ സംരക്ഷണയിലാണ് എത്തിയിരിക്കുന്നത്... അണിഞ്ഞൊരുങ്ങിയെത്തുന്ന സ്ത്രീകളെ ചരക്കുകളാക്കി ആസ്വദിക്കുന്ന ഒലിപ്പിര് സംഘങ്ങള്‍ കയ്യാലമാട്ടയിലും ഉപ്പുപെട്ടിപ്പുറത്തും കാലാട്ടി ഇരിക്കുന്നു...ഇക്കുറി കേരളം രക്ഷപെടും. സംശയംവേണ്ട..................

 ഗംഭീരം പ്രസംഗമാണ് നടന്നത്..സകല ആണുങ്ങളെയും തെറിവിളിച്ചു.. എല്ലാ ഭരണപക്ഷവും പറയുന്നതുപോലെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും പ്രശ്നങ്ങള്‍ക്ക് കാരണം പ്രതിപക്ഷമാണ് പോലും അതുകൊണ്ട് അവരെ അടുത്ത തിരഞ്ഞെടുപ്പില്‍ തറപറ്റിക്കണം.അല്ലാതെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് നഹി നഹി....... ജാഥ നേതാവ് മരമാക്രി സ്റ്റേജില്‍ പൂതനാമോക്ഷം ആടുന്നു... ഇവളെ എന്‍റെ കൈയ്യില്‍ കിട്ടിയാല്‍ നാലാംമാസം പെറീപ്പിക്കുമെന്ന് ആരോ അഭിപ്രായം പറഞ്ഞു...എന്തിനു നാല് പറ്റുമെങ്കില്‍ പിറ്റേദിവസം പെറീപ്പിക്കണം എന്നാ കൊച്ചുംനോക്കി വീട്ടില്‍ ഇരുന്നോളും,,, ഉപ്പുപെട്ടി ചര്‍ച്ച ഇങ്ങനെ പോകുന്നു. രണ്ടുമണിക്കൂര്‍ നേരത്തെ പ്രസംഗം കഴിഞ്ഞു. നേതാവിന് കഴിക്കാനുള്ള ബിരിയാണിയും കുടിക്കാനുള്ള ചുക്കുവെള്ളവും നേരത്തെ എത്തിച്ചിട്ടുണ്ട്... മുന്നേറ്റയാത്രയെ പറഞ്ഞുവിട്ടിട്ടാണ് വീട്ടിലെത്തിയത്... ടീവി തുറന്നപ്പോള്‍ അടുത്ത വാര്‍ത്തയെത്തി.. മന്ത്രിയുടെ പിഎ യും കൂട്ടുകാരനും കൂടി പാര്‍ട്ടി ഓഫീസിലെ തൂപ്പുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നശേഷം ചാക്കില്‍ക്കെട്ടി കുളത്തില്‍ താഴ്ത്തിയിരിക്കുന്നു..ഡല്‍ഹി സംഭവത്തിനും സൌമ്യ കൊലപാതകത്തിനും ശേഷം അതിനോട് കിടപിടിക്കുന്ന സംഭവം.. കവലയില്‍ പൂതനാമോക്ഷം ആടിയ വനിതാ മുന്നേറ്റക്കാരിയുടെ ഒരഭിപ്രായവും ഈ കാര്യത്തില്‍ കണ്ടില്ല.. എന്തേ ഇവളുടെയൊക്കെ നാക്ക് ഇറങ്ങിപ്പോയോ.. ഈ കൊലപാതകത്തിനെതിരെ കേരളത്തിലെ സ്ത്രീ സംഘടനകളുടെ നിലപാട് എന്താണ്.. ഒരു വശത്തു ലോഡ്ജുകള്‍ കേന്ദ്രികരിച്ചുകൊണ്ട്‌ പെണ്‍വാണിഭം നടക്കുന്നു.. മറുവശത്ത്മന്ത്രിയുടെ പി എ യുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രികരിച്ചുകൊണ്ട് ബലാല്‍സംഗംവും കൊലപാതകവും നടത്തുന്നു.. ഇതിനിടയിലാണ് നാടു നീളെ കുറേ അലവലാതികള്‍ സ്ത്രീമുന്നേറ്റമെന്നും പറഞ്ഞ്ചെണ്ടകൊട്ടി പ്രകടനം നടത്തുന്നത്. ഈ കൊലപാതകം നടത്തിയ പാര്‍ട്ടിപട്ടികള്‍ക്ക് തങ്ങളുടെ കുത്തിക്കഴപ്പ് തീര്‍ക്കാന്‍ മൈക്ക് കെട്ടി പ്രകടനം നടത്തുന്ന മുറ്റുകേറിയ അലവലാതികളുടെ അടുത്തു പോയ്ക്കൂടെ..... എന്തിനു തൂപ്പുജോലി ചെയ്തു ജീവിക്കുന്ന ഒരു സാധുസ്ത്രീയെ കൊലപ്പെടുത്തി... മന്ത്രിയുടെ ശിങ്കിടികളായതുകൊണ്ട് പോലീസ്അന്വേഷണം വഴിപാടാകും. ബലാല്‍സംഗം ഏതോ അദൃശ്യശക്തി നടത്തിയതായി റിപ്പോര്‍ട്ടും വരും.. ആ സ്ത്രീ സ്വയം ചാക്കില്‍കയറി കുളത്തില്‍ ചാടിയതായി അന്വേഷണം സംഘം കണ്ടെത്തുകയും ചെയ്യും.. പൊതുജനം ഈ വാര്‍ത്ത‍ അപ്പാടെ വിശ്വസിക്കണം.. ഇപ്പോള്‍ പ്രതികളെന്ന് പറയപ്പെടുന്നവര്‍ നിരപരാധികളും സാധുക്കളുമായി മാറും, അടുത്ത തിരഞ്ഞെടുപ്പില്‍ കപട ആരോപണത്തില്‍ ക്രൂശിക്കപ്പെട്ട പാവങ്ങളെന്ന ലേബലില്‍ ഈ പട്ടികളെ സ്ഥാനാര്‍ഥികളാക്കും.. അമ്മയേയും പെങ്ങളെയും വരെ കൂട്ടിക്കൊടുക്കുന്ന നെറികെട്ട രാഷ്ട്രിയ ചെറ്റകള്‍ ഈ പട്ടികള്‍ക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കും.. ആടിനെയും പട്ടിയേയും തിരിച്ചറിയാന്‍ കഴിയാത്ത ജനം അവരെ ജയിപ്പിക്കും.. അവര്‍ മന്ത്രിയാകും.. നമ്മളെ ഭരിക്കും....പെണ്ണുപിടിയനും ബലാല്‍സംഗവീരന്മാര്‍ക്കും ജനാധിപത്യന്‍റെ കാവല്‍പ്പുരയിലെക്ക് കച്ചീട്ടുകൊടുത്തു വിടുന്ന വിഡ്ഢികളായ പൊതുജനത്തിന്  കുളത്തിലെറിയപ്പെടുന്ന ചാക്കുകളില്‍ കാണപ്പെടുന്ന പെണ്‍ശരീരങ്ങള്‍ ഒരോര്‍മ്മപ്പെടുത്തലാണ്. നാളെ നിങ്ങളുടെ പെണ്‍മക്കള്‍ക്കാകാം ഈ വിധി... നമ്മുടെ പെണ്‍മക്കളുടെ മനം പോകാതിരിക്കണമെങ്കില്‍ അവര്‍ ചാക്കില്‍ക്കെട്ടി കുളങ്ങളില്‍ എറിയപ്പെടാതിരിക്കണമെങ്കില്‍ ഇത്തരം ഹീനക്രിത്യങ്ങള്‍ക്കെതിരെ രാഷ്ട്രിയം മറന്ന് നമ്മള്‍ പ്രതികരിച്ചേ മതിയാകൂ.. ഇത്തരം പട്ടികള്‍ക്ക് വേണ്ടി ഏതെങ്കിലും മൃഗസ്നേഹി കുരയ്ക്കാന്‍ വന്നാല്‍ അവനെ ആദ്യം ചങ്ങലയ്ക്കിടണം... മുന്നേറ്റയാത്ര പിന്നേറ്റ യാത്ര എന്നൊക്കെ പാടി ..ഒരു പണിയും ചെയ്യാതെ മേലനങ്ങാതെ കുടുംബത്തേയും മക്കളേയും നോക്കാതെ നാടുനീളെ കറങ്ങിനടക്കുന്ന കൊടിച്ചിപട്ടികളെ നമ്മുടെ രാഷ്ട്രിയസാമൂഹ്യ മേഖലകളില്‍ നിന്നും അടിച്ചു പുറത്താക്കണം.. സ്ത്രീജനങ്ങളെ കാണുമ്പൊള്‍ വായില്‍ വെള്ളംനിറയുന്ന അമ്പലക്കാളകളെ അധികാര രാഷ്ട്രിയത്തില്‍ നിന്നും ആട്ടി ഓടിക്കണം... അവന്‍റെയൊക്കെ പീഡനയന്ത്രങ്ങള്‍ നിര്‍വീര്യമാക്കപ്പെടണം..അല്ലെങ്കില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ഒരു കാലത്തും നിലയ്ക്കുകയില്ല.. ശക്തമായ ജനകീയ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ മുന്നേറ്റയാത്രകള്‍ നടുത്തുന്ന ഒരു വിഭാഗം ബിരിയാണി കഴിച്ചു ദേഹവണ്ണം കൂട്ടുമ്പോള്‍  അന്നന്നത്തെ അന്നംതേടുന്ന സാധു സ്ത്രീകള്‍ക്ക് ചാക്കില്‍ക്കെട്ടി കുളത്തില്‍ എറിയപ്പെടാനായിരിക്കും വിധി.......................

6 comments:

 1. രവികുമാര്‍February 11, 2014 at 2:46 PM

  എനിക്കും അത് തന്നെയാണ് പറയാനുള്ളത് ആ പട്ടികളെ വെടിവെച്ചു കൊല്ലണം

  ReplyDelete
 2. മാഷേ ഞാന്‍ താങ്കളെ നൂറു ശതമാനം സപ്പോര്‍ട്ട് ചെയ്യുന്നു

  ReplyDelete
 3. ഇതൊന്നും സംഭവിക്കില്ല.
  അവള്‍ നടപ്പുദോഷമുള്ളവളായിരുന്നു എന്ന് സ്ഥാപിക്കാനായിരിയ്ക്കും ഇനിയുള്ള ശ്രമം.
  അവരെ എന്തുവേണമെങ്കിലും ചെയ്യാന്‍ ലൈസന്‍സുണ്ടല്ലോ

  ReplyDelete
 4. ഈ കേസ് തന്നെ ചാക്കില്‍ കെട്ടി എറിയാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു... ബലാല്‍സംഗം നടന്നിട്ടില്ല എന്നാണിപ്പോള്‍ പോലിസ് പറയുന്നത് ..ജനനേന്ദ്രിയത്തില്‍ ഉണ്ടായ മുറിവ് കുളത്തില്‍ എറിഞ്ഞപ്പോള്‍ സംഭവിച്ചതാകമെന്നും പോലിസ് പറയുന്നു... പാവം കണ്ട്രിസുകാര്‍ നമ്മള്‍ വെറുതെ അവരെ സംശയിച്ചുപോയി...

  ReplyDelete
 5. ഒരു പണിയും ചെയ്യാതെ മേലനങ്ങാതെ കുടുംബത്തേയും മക്കളേയും നോക്കാതെ നാടുനീളെ കറങ്ങിനടക്കുന്ന കൊടിച്ചിപട്ടികളെ നമ്മുടെ രാഷ്ട്രിയസാമൂഹ്യ മേഖലകളില്‍ നിന്നും അടിച്ചു പുറത്താക്കണം.. സ്ത്രീജനങ്ങളെ കാണുമ്പൊള്‍ വായില്‍ വെള്ളംനിറയുന്ന അമ്പലക്കാളകളെ അധികാര രാഷ്ട്രിയത്തില്‍ നിന്നും ആട്ടി ഓടിക്കണം... അവന്‍റെയൊക്കെ പീഡനയന്ത്രങ്ങള്‍ നിര്‍വീര്യമാക്കപ്പെടണം..അല്ലെങ്കില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ഒരു കാലത്തും നിലയ്ക്കുകയില്ല....


  billion likes for this lines!

  ReplyDelete
 6. ആ സ്ത്രീ സ്വയം ചാക്കില്‍കയറി കുളത്തില്‍ ചാടിയതായി അന്വേഷണം സംഘം കണ്ടെത്തുകയും ചെയ്യും....

  if the police can close TP case without evidence, this is has no chance!

  ReplyDelete