**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, February 19, 2014

വള്ളിക്കാവ് വഴി വിശുദ്ധ നരകത്തിലേക്ക് ...........


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
    ശരിയായ ക്രിയകള്‍ ചെയ്തില്ലെങ്കില്‍ ദുര്‍മരണം പ്രാപിച്ച ആത്മാക്കള്‍ ഗതിയില്ലാതെ അലയുമെന്നും, തന്‍റെ മരണത്തിനു കാരണക്കാരായവരെ പല തരത്തിലും വിടാതെ പിന്തുടരുമെന്നും ഒടുക്കം ഒരു കുളം തോണ്ടലിലോ, ഉച്ചാടനക്രിയയിലോ, കാഞ്ഞിരമരത്തിലെ ആണിയിലോ മാത്രമേ സംഭവം ഒതുങ്ങുകയുള്ളൂവെന്നും ഏറ്റുമാനൂര്‍ ശിവകുമാറും, കോട്ടയം പുഷ്പനാഥും, പി ജി തമ്പി തുടങ്ങിയ മഹാമാന്ത്രികന്മാര്‍  ഒരു ഇരുനൂറുതവണ മനുഷ്യ സമൂഹത്തെ ഉദ്ബോധിപ്പിച്ചതാണ്... ‘രക്തരാക്ഷസ്സിലും’ ‘പള്ളിവേട്ടയിലും’ ‘അമാവാസി ഒരു കാളരാത്രി’യിലുമൊക്കെ ഇതിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.. എന്നിട്ടും ഇവിടെ ചിലരൊന്നും ഒന്നും പഠിച്ചിട്ടില്ല.. ആ സത്നാം സിംഗിനെ കൊന്നു കെട്ടിത്തൂക്കിയപ്പോള്‍ എല്ലാം തീര്‍ന്നുവെന്നു കരുതിയെങ്കില്‍ തെറ്റി.. കാര്യം ചിതാഭസ്മമൊക്കെ ബീഹാറിലേക്ക് കൊണ്ടുപോയെങ്കിലും ടിയാന്‍റെ ആത്മാവ് വള്ളിക്കാവ് ദേവസ്ഥാനത്തുതന്നെ കറങ്ങുന്നുവെന്നുവേണം കരുതാന്‍... ശരിയായ ഉച്ചാടനക്രിയകള്‍ നടത്തി ആത്മാവിന് മോഷം  ലഭിക്കാനുള്ള നടപടികള്‍ ഇന്നുവരെ ആരും ചെയ്തിട്ടില്ല... സത്യം ഇന്നുവരെ പുറത്തു വന്നിട്ടില്ല.. ആത്മാവ് സത്യം പറയിപ്പിക്കുമെന്ന് ഭാര്‍ഗ്ഗവിനിലയത്തിലൂടെ കേരളം കണ്ടതുമാണ്.. പിന്നിട് ദേവദൂതനിലൂടെ മോഹന്‍ലാലും ഇതുതന്നെ പറഞ്ഞതാണ്...  അതുകൊണ്ട് തന്റെതടക്കം പലരുടെയും കൊലയും അതിന്‍റെ കാരണവുമൊക്കെ വെളിപ്പെടുന്നടുവരെ ആത്മാവ് ഈ പരിസരങ്ങളിലൊക്കെ കാണുമെന്നു തോന്നുന്നു... ചിലപ്പോളത് ആരിലെങ്കിലും ആവേശിച്ചു സത്യം പുറത്തുകൊണ്ടുവരാനും സാദ്ധ്യതയുണ്ട്... കവടിനിരത്തി നോക്കുമ്പോള്‍ അങ്ങനെയാണിപ്പോള്‍ കാണുന്നതും ..ചിലപ്പോള്‍ ഒരു കുളം തോണ്ടല്‍ തന്നെ പ്രതീക്ഷിക്കാം ..
  
  പ്രമുഖ ആള്‍ ദൈവമായ അമൃതാനന്ദമയിയെക്കുറിച്ചു അവരുടെ തന്നെ പ്രമുഖ ശിഷ്യയായിരുന്ന ‘ഗായത്രി ഗെയില്‍ ട്രേഡവ’ ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ പുസ്തകം പുറത്തുവിടുന്നു... ജൂലിയന്‍ അസാഞ്ചിന്‍റെ വിക്കീലീക്സ് കേബിളിനെക്കാള്‍ വലിയ കേബിളാണിതെന്നു പറയപ്പെടുന്നു.. ‘വിശുദ്ധ നരകം; വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധ ഭ്രാന്തിന്റെയും ഓര്‍മ്മകുറിപ്പ്’ ഇതാണ് പുസ്തകത്തിന്‍റെ പേര് .. ഇരുപത്തിയൊന്നാം വയസ്സില്‍ ആള്‍ദൈവത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായി ഇരുപതുവര്‍ഷത്തെ സേവിക്കലും കഴിഞ്ഞ് നാടുപിടിച്ച ഓസ്ട്രേലിയക്കാരി ഗെയില്‍ ട്രേഡ്‌വായാണ് പുസ്തകത്തിന്‍റെ രചയിതാവ്.. തട്ടിപ്പും, വെട്ടിപ്പും, കൊലപാതകവും, ബലാല്‍സംഗവുമൊക്കെ ഇഴ പിരിഞ്ഞ ഒരു കിടിലന്‍ അധോലോക മാഫിയയുടെ പ്രവര്‍ത്തനമാണ് പോലും പുസ്തകത്തിലൂടെ വിവരിക്കുന്നത്.. ഏതായാലും ഈ പുസ്തക വിതരണത്തിലൂടെ ഗെയിലിന്‍റെ സമ്പാദ്യം കനക്കുമെന്നാണ് പുസ്തകത്തിനു ലഭിച്ച സ്വീകാര്യത വ്യക്തമാക്കുന്നത്...1999-തിലാണ് ഗെയില്‍ എന്ന ഗായത്രി ആശ്രമം വിടുന്നത്...കാര്യങ്ങളൊക്കെ നാളിതുവരെ പറയാതെവെച്ചത് മാനസികസംഘര്‍ഷം മൂലമാണെന്നും പറയുന്നു... വിശുദ്ധനഗരത്തില്‍വെച്ച് നിരവധി തവണ റേപ്പ് ചെയ്യപ്പെട്ടിട്ടും നാളിതുവരെ ഒരു പരാതിയും കൊടുക്കാതെ എല്ലാം പുസ്തകത്തിലാക്കി വായനക്കാരെ കോരിത്തരിപ്പിക്കാന്‍ ശ്രമിച്ചത് ഏതായാലും നന്നായി... പട്ടിണികിടക്കുന്ന കുഞ്ഞാടുകള്‍ക്ക് അതൊരു ആശ്വാസമാകും..ദൈവത്തിന്‍റെ സ്വന്തം നാട് ഇനിമുതല്‍ വിശുദ്ധനരകം എന്നപേരില്‍ അറിയപ്പെടും..അതോടെ വിനോദസഞ്ചാരം ഉഷാറാകാനും സാദ്ധ്യതയുണ്ട്...
   പക്ഷെ ഇതുകൊണ്ടോന്നും നമ്മുടെ ഭക്തി മാര്‍ക്കറ്റില്‍ അമ്മ ദൈവത്തിന്‍റെ വിലയിടിയാന്‍ പോകുന്നില്ല.. നുമ്മടെ ഭക്തരില്‍ ഭൂരിഭാഗവും പൊത്തകമൊന്നും വായിക്കുന്ന കൂട്ടരേയല്ല... വായിക്കാന്‍ അറിയാവുന്നവര്‍ക്ക് കിട്ടാതിരിക്കാന്‍ പൊത്തകംത്തന്നെ നുമ്മ നിരോധിക്കും.. ഭക്തിപ്രസ്ഥാനമെന്നാല്‍; ആളായാലും ശരി, ദൈവമായാലും ശരി സംഗതി കോടികള്‍ മറിയുന്ന ബിസ്സിനസ്സ് സാമ്രാജ്യമാണെന്നതാണ് സത്യം... നന്നായി മാര്‍ക്കറ്റിംഗ് അറിയാവുന്നവന്‍ ക്ലച്ചുപിടിക്കും. അല്ലാത്തവനെ ഒടുക്കം നാട്ടുകാര്‍തന്നെ കൈവെയ്ക്കും... കെട്ടിപ്പിടിച്ചും ഉമ്മവെച്ചും ആഗോള മാര്‍ക്കറ്റിംഗ് നന്നായറിയവുന്നതുകൊണ്ട് പേടിക്കാനില്ല... ഗായത്രിഗെയിലങ്ങ് ആസ്ട്രെലിയായിലിരുന്നേ ഇതൊക്കെ പറയൂ...  ഇവിടെവന്നു പറയട്ടെ; അപ്പൊ കാണാം കളി.. സത്നാം സിംഗ് പോയ വഴിയേ നമ്മള്‍ അയക്കും; അല്ലപിന്നെ;; ദൈവങ്ങളോടാ കളി.. ആശ്രമത്തില്‍ നിരവധി തവണ റേപ്പ് ചെയ്യപ്പെട്ടതായി മുന്‍ശിഷ്യ വിവരിക്കുന്നു... എല്ലാ ആശ്രമങ്ങളെക്കുറിച്ചും പറയുന്ന ഒരു ആരോപണമാണിത്.. ലൌകികമായ എല്ലാ സുഖങ്ങളും വെടിഞ്ഞ് തികച്ചും നിര്‍കൊണന്മാരായി പച്ചവെള്ളംപോലും ചവച്ചുകുടിക്കുന്ന ആശ്രമപുരുഷന്മാര്‍ ആരെയെങ്കിലും റേപ്പ് ചെയ്യുമോ... അങ്ങനെയെങ്കില്‍ കടുക്കാവെള്ളത്തില്‍ ആരോ മായം കലര്‍ത്തിയിരിക്കണം.. ഈ റേപ്പ് എന്നതൊക്കെ   വെറും തോന്നലാകാനെ സാദ്ധ്യതയുള്ളൂ... ഭക്തി വല്ലാതെ കൂടിവരുമ്പോള്‍ നിര്‍വാണം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ പലരും നമ്മേ റേപ്പ് ചെയ്യുന്നതായി തോന്നും. ഒക്കെ വെറും തോന്നലുകളായി കരുതിയാല്‍ മതി.. കൃത്യമായി സ്റ്റഡിക്ലാസ്സില്‍ കയറാതെ വല്ല ‘എ’ പടവും കണ്ടു നടന്നാല്‍ ഇതാണ് കുഴപ്പം... അല്ലാതെ വേറൊന്നുമല്ല... ആശ്രമത്തില്‍ കൊലപാതകം നടന്നുവെന്നു പറയുമ്പോള്‍ തെറ്റുധാരണയുണ്ടാകരുത്; സമാധിയാക്കി എന്നു കരുതിയാല്‍ മതി... പ്രശ്നക്കാരെ ഇങ്ങനെ നിര്‍ബന്ധസമാധിയാക്കാമെന്നാണ് ഗ്രന്ഥങ്ങള്‍ പറയുന്നത്.. ഇതൊക്കെ ഒരു പുണ്യമായി കരുതണം... കുപ്രചരണങ്ങള്‍ നടത്തുന്ന മാന്യന്മാരെ ഒരു പ്രാവശ്യമെങ്കിലും ആശ്രമത്തില്‍ കൊണ്ടുപോകണം അവിടെമാകെ പോസിറ്റിവ് എനര്‍ജികൊണ്ടു നിറഞ്ഞു നില്‍ക്കുകയാണ്... അതില്‍നിന്നും എങ്ങനെ കറന്റ് ഉണ്ടാക്കാമെന്നാണ് സ്റ്റീഫന്‍ ഹോക്കിങ്ങ് വരെ ഇപ്പോള്‍ ചിന്തിക്കുന്നത്.. മാത്രമല്ല ഈ പുസ്തകം ഇന്ത്യയിലെ ഭക്തിപ്രസ്ഥാനങ്ങല്‍ക്കെതിരെ വളര്‍ന്നുവരുന്ന ഒരു ആസ്ട്രേലിയന്‍ ഗൂഡാലോചനയുടെ ഭാഗമാണ് അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഈ പുസ്തകം ഉടനെ നിരോധിക്കണം.. ഇച്ചീച്ചി ഭാഗങ്ങള്‍ ഈ പുസ്തകത്തില്‍ ഒത്തിരി ഉള്ളതിനാല്‍ ഈ പുസ്തകം കുട്ടികളുടെ കൈയ്യില്‍ എത്തിപ്പെടാതെ കാര്‍ന്നോന്മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്...
   
https://docs.google.com/file/d/0B7W-5UC6oICWT2pSR0toZ3R4VjQ/preview?pli=1

 വളരെ സത്യസന്ധമായി ആത്മീയക്കച്ചവടം ചെയ്യുന്ന ഒരു സ്ഥാപനത്തിനെതിരെ പുസ്തകമിറക്കി ആളാവാന്‍ നോക്കുന്നത് ദൈവം പോലും പൊറുക്കില്ല...വലിയവലിയ ആളുകളെ അപമാനിക്കുന്നത് ചിലരുടെ ഒരു സ്വഭാവമാണ്..നിത്യാനന്ദയെക്കുറിച്ചുപോലും ആളുകള്‍ എന്തൊക്കെ പറഞ്ഞിരിക്കുന്നു.. ആശ്രമത്തിനു വിദേശസഹായം കിട്ടുന്നുവെന്നാണ് ചില കൊന്തന്മാരുടെ പരാതി... വെറും കെട്ടിപ്പിടുത്തം അല്ലാതെ വേറൊരു പ്രൊഡക്റ്റും ആശ്രമത്തില്‍ ഉല്പാദിപ്പിക്കുന്നില്ല... അതിന്‍റെ കയറ്റുമതിയും ഇറക്കുമതിയുമെല്ലാം  വാറ്റുനിയമങ്ങള്‍ അനുസരിച്ചുതന്നെയാണ് നടത്തുന്നത്... തലയ്ക്കകത്തു പത്തുപൈസയുടെ മൂളപോലും ഇല്ലാത്ത കഴുതകളുടെ പോക്കറ്റില്‍ കിടക്കുന്ന പണം വെറുമൊരു കെട്ടിപ്പിടുത്തത്തിലൂടെ എന്‍റെ പോക്കറ്റില്‍ വീഴുന്നത് എന്‍റെ കുഴപ്പമാണോ.. നമ്മളിവിടെ ദിവസവും പ്രഷറിനും പ്രമേഹത്തിനും മരുന്നു കഴിക്കുമ്പോള്‍ കുറേ കിഴങ്ങന്മാര്‍ക്ക് ഞാന്‍ കെട്ടിപ്പിടിക്കുമ്പോള്‍ അസുഖംമാറുന്നുണ്ടെങ്കില്‍ അതെന്‍റെ കുഴപ്പമാണോ.. ഇനിയും അസുഖം മാറാത്തവര്‍ക്കായി കിട്ടിയ പണം കൊണ്ട് ആസ്പത്രികെട്ടി; അതൊരു കുറ്റമാണോ... ആശുപത്രിയില്‍ മെഡിസിനു പഠിക്കാന്‍ അന്‍പതുലക്ഷം മുതല്‍ കോടികളുവരെ കോഴ വേണമെന്ന് ഇവിടെല്ലാവര്‍ക്കും അറിയാം... പണിയെടുക്കുന്ന നേഴ്സുമ്മാര്‍ക്ക് നക്കാപ്പിച്ചശമ്പളമാണ് കൊടുക്കുന്നതെന്നും, സമരം ചെയ്യുന്നവരുടെ കാലു തല്ലിയൊടിക്കുമെന്നും ഇവിടെല്ലാവര്‍ക്കും അറിയാവുന്നതാണ്.. പുണ്യത്തിനു വേണ്ടിയാണെങ്കില്‍ അട്ടപ്പാടിയില്‍ എന്നേ ആശുപത്രി തുറന്നേനെ... ആശ്രമ വിരുദ്ധര്‍ നാടുനീളെ ഇതൊക്കെ പാടി നടന്നിട്ടും നോട്ടിസ് അടിച്ചുവിതരണം ചെയ്തിട്ടും ഇവിടൊരു ചുക്കും സംഭവിച്ചില്ല... ഭക്തരുടെ എണ്ണം കഴിഞ്ഞവര്‍ഷത്തെക്കാള്‍ പത്തുശതമാനമാണ് കൂടിയത്.. ദൈവമില്ലെന്നു പറയുന്ന എമ്പോക്കികളുവരെ പാതിരായ്ക്ക് ജാതകമറിയാന്‍ വരുന്നു; പിന്നെയാ ഈ പൊത്തകം.. നാട്ടിലുള്ള സകലയെണ്ണവും നുമ്മടെ കാലേല്‍ വീഴും ..അതിപ്പോ മന്ത്രിയായാലും വേണ്ടില്ല പോലിസായാലും വേണ്ടില്ല... വീഴാത്തവന്മാരെ ഒതുക്കും... പൊത്തകം ഇറക്കിയിട്ട്‌ അവളിങ്ങോട്ട് വരട്ടെ... ദൈവകോപം വരുന്നവഴി അപ്പൊ അറിയാം...
  നെല്ലിക്കാത്തളം വെയ്ക്കേണ്ട ആളുകള്‍ക്കുള്ള ഹോമം ഉടനെ ആരംഭിക്കുന്നതാണ്.. ബിസ്സിനസ്സ് എങ്ങനെ നടത്തണമെന്ന് അറിയേണ്ടവര്‍ക്ക് ഇതിലെ വരാം... നുമ്മടെ എവിടെ തൊട്ടാലും പണമാണ്.. കൂടെ കൂടുന്നവനും കുറ്റം പറയുന്നവനും പണം കിട്ടും.. ആശ്രമത്തിലെ അന്തേവാസിയാകൂ സുഖം നേടു..അല്ലെങ്കില്‍ കുറ്റം പറഞ്ഞു പുസ്തകം ഇറക്കൂ പണം നേടാം; അതാണ്‌ കളി... വേണമെങ്കില്‍ നമ്മളുമായി ഒരു ടൈയപ്പ് ഉണ്ടാക്കാന്‍ നോക്കൂ ബിസിനസ്സ് വളര്‍ത്താം... ഓതലും ജപിക്കലുമായി കൂടിയാല്‍ മതി മണ്ടന്മ്മാര്‍ ക്യൂവായി വന്നോളും... സംസ്ഥാനത്തിന്‍റെ കൈയ്യില്‍ ദിനേശുബീഡി വാങ്ങാനുള്ള കായ്‌ പോലുമില്ലാത്ത ഈ അവസ്ഥയില്‍ ഒന്നുകില്‍ സര്‍ക്കാരിനു ആള്‍ ദൈവങ്ങളുമായി സഹകരിക്കാം.. ജില്ലകള്‍ തോറും ആശ്രമങ്ങള്‍ സ്ഥാപിച്ച് പരിപാടി നടത്തുകയാണെങ്കില്‍ ജനങ്ങളെല്ലാം ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിയും... ആശ്രമത്തില്‍ വലിയൊരു നേര്‍ച്ചപ്പെട്ടി സ്ഥാപിച്ചാല്‍ ഇന്‍കംടാക്സ് പിരിക്കേണ്ട ആവശ്യമേ വരില്ല..ടാക്സ് വെട്ടിക്കുന്നവനും ഇവിടെ ക്രത്യമായി തുകയിടും...അതാണ്‌ ഭക്തിബിസിനസ്സ്.. രാഷ്ട്രിയ കൊലപാതകവും അക്രമവും നടത്തുന്നവരെ ആള്‍ ദൈവങ്ങളുടെ പെഴ്സണല്‍ സ്റ്റാഫിലേക്ക് എടുക്കുകയാണെങ്കില്‍ അവരും നന്നാവും... ബലാല്‍സംഗവും പീഡനവും നടത്തേണ്ടവര്‍ക്ക് അതിനുള്ള സൌകര്യവും കിട്ടും... ഇരുപതു വര്‍ഷത്തോളം കൂടെ താമസിച്ച് എല്ലാം അറിയാവുന്നവര്‍ പറയുന്നത് തെറ്റാകാന്‍ വഴിയില്ലല്ലോ... ശിഷ്യകളുടെ ശ്രദ്ധയ്ക്ക്; എത്ര റേപ്പ് നടന്നാലും പിടിച്ചുനില്‍ക്കണം. അവസാനം പെന്‍ഷന്‍ പറ്റണകാലത്ത് ഇതുപോലെ വിശുദ്ധ നരകമെന്നോ പറുദീസാ നരകമെന്നോ പേരില്‍ പുസ്തകം ഇറക്കുക.. എഴുതുമ്പോള്‍ ശ്രദ്ധിക്കുക ഓരോ അധ്യായത്തിലും ഓരോ റേപ്പ് സീനും, കൊലപാതകശ്രമവും നിര്‍ബന്ധമായും ഉണ്ടായിരിക്കണം.. കച്ചവടം പൊടിപൊടിക്കും...

 ആശ്രമവാക്യം;-കൊക്കെത്ര കുളം കണ്ടതാ മക്കളെ; ഇതുകൊണ്ടെന്നും ഇവിടെ ഒന്നും സംഭവിക്കില്ല... മണ്ടന്മാര്‍ ഉള്ള കാലത്തോളം കനക സിംഹാസനത്തില്‍ ഇരുന്ന് നുമ്മ കെട്ടിപ്പിടുത്തം തുടരും.. വെള്ളം കിട്ടാതെ കുഞ്ഞങ്ങള്‍ മരിക്കുമ്പോഴും; കഴുതകള്‍ പാലുകൊണ്ട് നമ്മുടെ കാലുകള്‍ കഴുകും... വിഡ്ഢികള്‍ നമുക്കായി പൂക്കള്‍ പറിക്കും; നാമതുകൊണ്ട് വൃഷ്ടി നടത്തും.... മക്കളെ;;;;; മണ്ടന്മാരേ,,,,,,,,,,,,,, പലരും നമ്മളെക്കുറിച്ച് പൊത്തകം എഴുതും;എന്നാല്‍ വായിക്കരുത്... അതിനെതിരെ നിങ്ങള്‍ ഹര്‍ത്താല്‍ നടത്തണം, പൊത്തകം കത്തിക്കണം... നാടുനീളെ എത്ര പൊത്തകങ്ങള്‍ നിരോധിക്കുന്നു.. എത്രയെത്ര ഫത്വവകള്‍ പുറപ്പെടുവിക്കുന്നു... നമുക്കും വേണ്ടേ ഒരു ഉശിരൊക്കെ; അതുകൊണ്ട് വിളിമക്കളെ ഗായത്രി ഗെയില്‍ മൂര്‍ദാബാദ്.... 

16 comments:

 1. പവിത്രന്‍February 19, 2014 at 8:45 AM

  എനിക്കും ശിഷ്യപ്പെടാന്‍ മോഹം ...............

  ReplyDelete
 2. ഇത്രയും നല്ല വ്യാകുലചിന്തകള്‍ ഇപ്പോഴാണ് വായിക്കാന്‍ സാധിച്ചത്.. വൈകി വന്നവന്റെ വ്യസനം.
  നല്ല അവതരണം. നല്ല പോസ്റ്റ്‌. ആശംസകള്‍

  ReplyDelete
 3. ഇതൊക്കെ പോസിറ്റിവ് എനര്‍ജിയുടെ ഓരോ കളികളാവാനെ തരമുള്ളൂ... ഏതായാലും സത്നാം സിംഗ് പണി തുടങ്ങിയെന്ന് കരുതാം

  ReplyDelete
 4. ഒന്നും സംഭവിക്കില്ല കെട്ടിപ്പിടിക്കാന്‍ മണ്ടന്മാര്‍ ക്യൂവിലാണ് .... ഇനഗ്നെ എത്രയെണ്ണം ദിവസവും ബലാല്‍സംഗം ചെയ്യപ്പെടുന്നു,,, എന്തെങ്കിലും സംഭവിച്ചോ ..ഒന്നുമില്ല...ഇത്രയുമായ സ്ഥിത്യ്ക്ക് നേതാക്കളുടെ ഹോട്ടും അമ്മ പക്കല്‍ കാണും

  ReplyDelete
 5. ഭാസ്ക്കരന്‍February 19, 2014 at 10:54 AM

  http://keralaonlinenews.com/aritanandamayi-gayatri-holy-hell-01-malayalam-news-70042.html/ ഈ ലിങ്കില്‍ പോയാല്‍ ശിഷ്യടെ നിര്‍വാണ പരമ്പര മലയാളത്തില്‍ വായിക്കാം ..എങ്ങനാപ്പാ അവിടെ ഒരു സ്വാമി മെമ്പര്‍ ഷിപ്പ് കിട്ടുക..കൊതിയവണൂ

  ReplyDelete
 6. We are just the monkeys who fell out of the trees
  We are blisters on the earth
  And we are not the flowers
  We're the strangling weeds in the meadow

  And love is just our way of looking out for ourselves
  When we don't want to live alone
  So step into the vacuum
  Tear off your clothes and be born again

  Pretend that you're alone now and everything's gone
  Just animal reflexes, no one looking on
  Forget about the fashion, forget about the law
  Pretend that you're alone now

  I wonder what I'd do
  If I could wake up every morning with a clean slate
  I'd burn through the cities and tear through the towns
  'Cause there's no deals to make

  So break out of the cages
  The delicate structures we cling to all our lives
  'Cause we're just the monkeys who fell out of the trees
  When we were trying to fly

  Pretend that you're alone now and everything's gone
  Just primal desire, no right and no wrong
  Forget about the future, forget about blame
  Pretend that you're alone now
  Pretend that you're alone now

  She's not waiting for tomorrow
  And she has no love in her eyes
  Oh no, I wanna come down right now
  But although I wanna get out right now, ooh

  Pretend that you're alone now and everything's gone
  Just animal reflexes, there's no one looking on
  Forget about religion, forget about shame
  Pretend that you're alone now

  No numbers in your phone now, there's nothing going on
  Just primal desire, no right and no wrong
  Forget about fashion, forget about fame

  ReplyDelete
 7. വെറുതെ ഇരുന്നു ഒരു പുത്തകം എഴുതിയാലും പയസ പയസ

  ReplyDelete
 8. ഇതിപ്പോ മദാമ്മയായിട്ടു കച്ചവടം പൂട്ടിക്കുമോ... ആശ്രമ പരിസരത്തുള്ള പെട്ടിക്കടക്കാരും അങ്ങോട്ടു വണ്ടി ഓടിക്കുന്ന ബസ്സ്‌ മുതലാളി മാരുമൊക്കെ നാളെ മുതല്‍ മദാമ്മയ്ക്കെതിരായി സമരം പ്രഖ്യാപിക്കാനും സാദ്ധ്യത യുണ്ട്

  ReplyDelete
 9. കുറേക്കാലം നമ്മളെ സയപ്പന്മാര്‍ കൊള്ള നടത്തിയതല്ലേ ,നമ്മളും മോസക്കാരല്ല നമുക്കും കുറച്ചു റേപ് നടത്താം മതമ്മമാരെകൊണ്ട് സാമിമാരുടെ കോണനും കഴിയിക്കം.......

  ReplyDelete
 10. മലയ്ക്കെതിരെ ഒരു എലി
  മയിയോടാ കളി!!!

  ReplyDelete
 11. ഹയി ഹയീ.... എന്താ നോം ഈ കേക്കണേ... നോമും നിരീച്ചത് ഇതെല്ലാം നല്ലതാണെന്നായിരുന്നല്ലൊ.. എന്താ ചെയ്യാ... ശിവ ശിവാ.... അതേ .. രാമാ... ഇതിലെന്തേലും നേരുണ്ടോ?? വിശ്വസിക്കാൻ പറ്റണില്ല്യാലോ... എന്താ ആ മദാമ്മയുടെ പേര്... അവളുടെ വിലാസമുണ്ടോ .. കിട്ടിയാൽ ഒരു കുറിപ്പിടാമായിരുന്നു... കിട്ടിയാലോ.. ഒന്ന് ആറാടാമായിരുന്നു.... താങ്കളുടെ അവതരണ ശൈലി നമുക്ക് ഒത്തിരിയങ്ങട്ട് ഇഷ്ടായി... ഒരു സമ്മാനം നോം തരുന്നുണ്ട്... വലിയ സാഹിത്യാകാരനാണല്ലേ.... ഹയി ഹയീ ... കലികാലം... കലികാലം... രാമാ....

  ReplyDelete
 12. http://ammascandal.wordpress.com/%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AA%E0%B5%87%E0%B4%B0%E0%B5%81-%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF/

  ReplyDelete
 13. ഏതായാലും അമ്മയും മക്കളും നാട്ടുകാരെ പറ്റിച്ച് സുഖിക്കുന്നു... ദേവദാസി സമ്പ്രദായം അടിപൊളിയായി ....മദാമ്മയ്ക്ക് മടുത്തതുകൊണ്ട് അവര്‍ സ്ഥലം വിട്ടു..മടുക്കാത്തവര്‍ ഇപ്പോഴും പോര് നടത്തുന്നു... എല്ലാത്തിനും സാക്ഷി പുസ്തത്തില്‍ പറഞ്ഞ പോലെ നനഞ്ഞ തുണിക്കഷണങ്ങള്‍...സത്യത്തില്‍ ദൈവം എന്നതുണ്ടോ ഉണ്ടെകില്‍ എന്തേ ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും അനങ്ങതിരിക്കുന്നു,,,കളവായാലും ശരിയായാലും അങ്ങേര് ഇടപെട്ടാല്‍ തീരാവുന്ന കാര്യമല്ലേ ഉള്ളു..

  ReplyDelete
 14. പണത്തിനും പ്രശസ്തിക്കും വേണ്ടി ഓരോരുത്തർ ചെയ്യുന്നതെല്ലാം ഏറ്റുപിടിക്കാൻ ചൂണ്ട കാണുബോഴേക്കും കൊത്തുന്ന തുപ്പലാംകൊത്തികളായ് ചില “”“പ്രതിഭകൾ“”“.... feeling .... പുഛം പോലും തോറ്റു പോകുന്ന എന്തോ ഒന്നു !!!

  ReplyDelete
 15. Just one question, does it take so long to understand that one is raped and cheated in the name of spirituality, somehow seems unbelievable.

  ReplyDelete