**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, December 30, 2012

പുരുഷു എന്നെ അനുഹ്രഹിക്കണം.


     
  ബലാല്‍സംഗികളാവാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ആണുങ്ങളെയും കട്ടപ്പുറത്തിരുത്തുന്ന മുട്ടന്‍ തെറിയുടെ വെടിക്കെട്ട് പ്രകടനമാണ് ഭിത്തിയില്‍ തൂക്കിയിരിക്കുന്ന അന്‍പത്തിരണ്ടിഞ്ചില്‍ തെളിയുന്നത്.എങ്ങോട്ട് മാറ്റിയാലും തൃശൂര്‍പൂരത്തിന് അമിട്ടുപൊട്ടുന്നതുപോലെയുള്ള കിടിലന്‍ പ്രകടനങ്ങള്‍..മൂല്യം പോയി, ച്യുതി വന്നു, മനസിലാക്കണം ,തൊലിക്കണം തൊഴിക്കണം, തൂക്കണം, ചെത്തണം, കണ്ടിക്കണം,കൊല്ലണം  തുടങ്ങിയ പ്രയോഗങ്ങള്‍. അതിനിടെ പളനിയ്ക്ക് പോകാനിറങ്ങിയ പിരിവുകാരെപ്പോലെ ചിലര്‍ പ്രാര്‍ഥിക്കണം, പ്രാര്‍ഥിക്കണം എന്നുപറഞ്ഞുകൊണ്ട് കൂപ്പുകൈയ്യുമായി വരുന്നു...വാര്‍ത്ത അവതരിപ്പിക്കുന്നവന്‍ അതിഥികളുമായി ഊക്കന്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നു. ലെവന്മമാരുടെ അതു ചെത്തണം, തൂക്കണം എന്നുതന്നെയാണ് അതിഥികളായി വന്നിരിയ്ക്കുന്ന മഹിളകള്‍ അധികവും പറയുന്നത്. അതിഥികള്‍ അധികവും സിനിമാമേഖലയുമായി ബന്ധപ്പെട്ടവരാണ്. പീഡനവും, സിനിമയും ബെസ്റ്റ്‌ കോമ്പിനേഷനായതുകൊണ്ടായിരിക്കണം ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ്‌നടത്തിയത്. ഈ വന്നവരൊക്കെ എത്രപേരുടെ ഇതിനകം ചെത്തിയിട്ടുണ്ട് എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.എന്തൊരു പ്രകടനമാണ് ഇവര്‍ നടത്തുന്നത്.ഈ പറയുന്നവരില്‍ ഒറ്റയൊരെണ്ണംപോലും പൊതുപ്രതിഷേധങ്ങളില്‍ പങ്കെടുത്തുകണ്ടില്ല.മുഖമൊക്കെ മിനുക്കി എ.സി മുറിയില്‍ ക്യാമറയ്ക്കു മുന്നിലിരുന്നു ഭയങ്കരപ്രകടനം..നമിച്ചു മക്കളെ നമിച്ചു... എന്തൊരു നേര്, എന്തൊരു നിര്‍ഭയം. പണ്ടൊരു സ്ത്രീ ഒരു പീഡനപര്‍വം വെളിപ്പെടുത്താന്‍ ഇതേ ചാനലിന്‍റെ സ്റ്റുഡിയോവില്‍ ചെന്നപ്പോള്‍ ഇതിവിടെ പറ്റില്ലായെന്നു പറഞ്ഞു ഒഴിവാക്കിയ കൂട്ടരാണ്; അന്നവര്‍ക്കൊരു ‘വിഷന്‍’ മാത്രമേ കൂട്ടുണ്ടായിരുന്നുള്ളൂ..ഇന്നിപ്പോള്‍ ഗംഭിരന്‍ പ്രകടനം ..
      ചര്‍ച്ചിക്കാന്‍ കേരളത്തിലെ മൂന്ന് മഹിളകളാണ് അണി നിരന്നിരിയ്ക്കുന്നത് . ഈ വിഷയത്തില്‍ പ്രാര്‍ത്ഥനയാണ് പരിഹാരം എന്നു വിശ്വസിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധിയും ,അതല്ല സ്കൂളുകളില്‍  ഗീത പഠിപ്പിക്കാത്തതാണ് കുഴപ്പമെന്ന്പറയുന്ന മഹിളയും, എന്തോ..... മറ്റു പുരോഗമനവനിതകളെ ഒന്നും ക്ഷണിച്ചുകണ്ടില്ല. മൂന്നാമത്തെതാരം കേരളത്തിലെമൊത്തം സ്ത്രീജനങ്ങളുടെയും പ്രതിനിധിയെന്നു ‘നേരോടെ നിര്‍ഭയം’ പറയുന്ന; മൂലവും,മൂല്യവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത  ‘മംഗ്ലിഷ്‌ റാണി’യും. തള്ളെ... ഒള്ളത് പറയാമല്ലോ പൊളപ്പന്‍ പ്രകടനമായിരുന്നു. രോമംവരെ എഴുന്നേറ്റുനിന്നു കയ്യടിച്ചു. ഉജാല എവിടെയുണ്ടോ അവിടെ വെണ്മയുണ്ട് എന്നുപറയുന്നതുപോലെ എവിടെ തുണി പ്രശ്നമുണ്ടോ അവിടെ മംഗ്ലീഷ് റാണിയുണ്ട് See the real issue is not the way of  dressing. It is my right ..’കൊള്ളാം ഇതാണ് ചുണ. ടി വി യില്‍ നിന്നും കണ്ണ് പറിക്കാന്‍ കഴിയുന്നില്ല.ഈ അവകാശം എവിടെവരെ പോകും എന്നറിയാന്‍ വല്ലാത്ത ആഗ്രഹം.ദുഷ്ടന്‍ ക്യാമറമാന്‍; ക്യാമറ അനക്കുന്നതേയില്ല...... തുണിയാണ് കുഴപ്പംപോലും കുറെ അലവലാതി സദാചാരക്കാര്‍ ഇറങ്ങിയിരിക്കുന്നു. മറച്ചു വയ്ക്കുന്നതാണ് കുഴപ്പം. എല്ലാം തുറന്നു നടക്കുകയാണെങ്കില്‍ ഇതൊക്കെ ആര്‍ക്കു വേണം.......ഷക്കില, രേഷ്മ പടങ്ങളൊക്കെ ഈ സെന്‍സര്‍ബോര്‍ഡ്‌ എന്തിനാ കത്രിക വയ്ക്കുന്നതെന്നാ സംശയം....ആവിഷ്ക്കാര സ്വാതന്ത്ര്യമായി അതങ്ങുതുറന്നു വിട്ടാല്‍ പോരെ...പച്ച മലയാളത്തില്‍ പറഞ്ഞാല്‍ അരവയറും, മുലയും, തുടയും മറ്റു പലതിന്‍റെയും ആകൃതികളുവരെ അതെപടി പുറത്തു കാണിക്കുന്ന വേഷവും ധരിച്ചുകൊണ്ട് പ്രേഷകരുടെ മുന്നില്‍ നിന്ന് What a nice performance….” എന്ന് പറയുമ്പോള്‍   കണ്ടുകൊണ്ടിരിയ്ക്കുന്ന ആരുടെയെങ്കിലും പെര്‍ഫോമന്‍സ് ഇളകിയാല്‍ അതിന്‍റെ ഉത്തരവാദിത്വം ആര്‍ക്കാണ്. ഈശ്വരാ....എന്‍റെ നോയമ്പ് തെറ്റി......കടുക്കാവെള്ളം കഴിച്ചുകഴിയുന്ന ചില മൈകൊണാപ്പന്‍മാര്‍ ഇതൊക്കെ കണ്ടാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല എല്ലാമിങ്ങു പോരട്ടെയെന്ന് പറയുന്നത് വിശ്വസിക്കേണ്ട....എന്നെതൊട്ടാല്‍ അടിച്ചു പല്ലുകൊഴിക്കും എന്നൊക്കെ വീമ്പിളക്കുന്ന വമ്പത്തിമാര്‍ സംശയമുണ്ടെങ്കില്‍ മലയാളത്തിലെ സെലിബ്രിറ്റികളുടെ ഹോട്ട് വീഡിയോകളുടെ ഹിറ്റ്‌ നോക്കിയാല്‍മതി. അപ്പൊപോയി കണ്ടു എന്ന് കുറ്റപ്പെടുത്തരുത്. സദാചാരവാദി അല്ലാത്തതുകൊണ്ട് അതിനു തടസ്സമില്ല....ഇനി ആണെങ്കിലും; വന്നുകണ്ടോ ഇതാ ഞങ്ങളുടെ ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നുപറഞ്ഞു മാടിവിളിച്ചാല്‍ എങ്ങനെയാ പോകാതിരിക്കുക ....   അവിടെയൊക്കെ നിങ്ങളുടെ വസ്ത്രങ്ങളുടെ തെന്നിമാറ്റമാണ് വില്‍പ്പനയ്ക്ക് വച്ചിരിയ്ക്കുന്നത്.തൊടാന്‍ കിട്ടിയാല്‍ പല്ലും നഖവും പോലും കിട്ടാന്‍ വിഷമമായിരിയ്ക്കും. സംശയമുണ്ടെങ്കില്‍ കഴിഞ്ഞ ദിവസം ആരാധകരുടെയിടയില്‍ പെട്ടുപോയ ഇമ്മടെ ‘ഗോസ്റ്റ്‌ ഹൌസ്’ ഐറ്റത്തിനോട് ചോദിച്ചാല്‍ മതി. അമ്പുകൊള്ളാത്തവര്‍ ആരുണ്ട്‌ കുരുക്കളില്‍ എന്നല്ലേ പ്രമാണം . ശക്തമായ ഒരു സംരക്ഷണ വലയത്തിനുള്ളില്‍ നിന്നുകൊണ്ടു മംഗ്ലീഷ് റാണിയടക്കമുള്ള  ലിംഗംചെത്തലുകാര്‍ നടത്തുന്ന പ്രദര്‍ശനങ്ങള്‍ക്ക് വിലകൊടുക്കേണ്ടിവരുന്നത്.. ഇതൊന്നുമറിയാത്ത പാവം സ്ത്രീകളാണ്. അതുകൊണ്ട് ആഘോഷവേളകള്‍ ഉല്ലാസപൂരിതമാക്കുമ്പോള്‍  വസ്ത്രധാരണത്തില്‍ അല്പം ഡീസന്‍സി കാണിച്ചാല്‍ കൊള്ളാമെന്നാണ് കൂതറസദാചാരക്കാരുടെ ഒരു നിര്‍ദേശം. സദാചാരക്കാരോക്കെ അമ്മയും, പെങ്ങളും ഇല്ലാത്ത പരനാറികളാണ്; നിങ്ങള് ധൈര്യമായി തുണിയഴിച്ചോളൂ നമ്മളോണ്ട് കൂടെ എന്നൊക്കെ പലരും പറയും... ഇരുട്ടത്തുതന്നെ നടന്നോ അത് നിങ്ങളുടെ അവകാശമാണ് എന്നും ലെവന്മ്മാര്‍ പറയും....സൂക്ഷിക്കണം അതിനുള്ള സമയം ഇനിയും ആയിട്ടില്ല.

  പ്രാര്‍ത്ഥനയും, ഗീതാ പഠനവുമാണ് പീഡനം തടയാന്‍ ബെസ്റ്റ്‌ എന്ന് പറയുന്ന മഹിളാമണികള്‍.തങ്ങളുടെ പാര്‍ട്ടിയിലെ പീഡനവീരന്മാരുടെ കാര്യം പറയുമ്പോള്‍ ഞഞ്ഞാ കുഞ്ഞാ പറയുന്നു.വിവിധ പാര്‍ട്ടികളില്‍ പെട്ട 260 ജനപ്രതിനിധികള്‍ ഇപ്പോഴേ പീഡനക്കേസില്‍ പ്രതികളാണ്.ഈ ഗീര്‍വാണം അടിക്കുന്ന മഹിളകള്‍ക്ക് അതിനെക്കുറിച്ച് വല്ലതും പറയാനുണ്ടോ..
തുണിയുടെ ഇറക്കം കൂട്ടിയാലും കുറച്ചാലും ഇവിടെ പീഡനത്തിനു വല്ല കുറവും ഉണ്ടോ??
അതിനിടയില്‍ ഏതോ തരുണിമണി പറയുന്നതുകേട്ടു ആണിനെയും പെണ്ണിനെയും ഒരു പോലെ വളര്‍ത്തിയാല്‍ മതി,സ്കൂളില്‍ ഒന്നിച്ചിരുത്തിയാല്‍മതി എന്നൊക്കെ ........വെറുതെ പിള്ളേര്‍ക്ക് ആശ കൊടുക്കല്ലേ..??
പീഡിക്കുന്നവന്‍ പുരുഷനും പീഡനത്തിനു വിധേയമാകുന്നവര്‍ സ്ത്രികളുമാണ്.സര്‍ക്കാര്‍ നടപടികളും,മറ്റു ചര്‍ച്ചകളും അതിന്‍റെ വഴിക്കുപോകും.എല്ലാ സംരക്ഷണങ്ങള്‍ക്കും ചില പരിമിതികളുണ്ട്. നാളെയും നമ്മള്‍ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടിവരും.  അതുകൊണ്ട് പ്രായോഗികമായ പ്രതിരോധനടപടികള്‍  നോക്കാം.പീഡനയന്ത്രം നിര്‍വീര്യമാക്കലും,ചെത്തലുമൊക്കെ കുറ്റം നടന്നതിനു ശേഷമുള്ള പരിഹാരമാണ്.രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ക്കും,ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ക്കും,അതുപോലെ എന്‍റെ അവകാശം എല്ലാവരെയും കാണിക്കണമെന്ന് താല്പര്യപ്പെടുന്നവരും അറിഞ്ഞിരിക്കേണ്ട ഒന്നുരണ്ടു കാര്യങ്ങള് പരിചയപ്പെടുത്തുന്നു. വശപിശകുള്ള ഏതെങ്കിലും സാഹചര്യത്തില്‍ പെട്ടുപോയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ .....

 അനുകൂലമല്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഒരു ആക്രമണം പ്രതിക്ഷിച്ചുകൊണ്ട് അതിനെ പ്രതിരോധിക്കാന്‍ മനസിനെ പാകപ്പെടുത്തുക.
 ആത്മവിശ്വാസം കൈവെടിയാതെ ശബ്ദമുണ്ടാക്കി മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കുക.

 ഇനിയാണ് ഏറ്റവും നല്ല പരിഹാരം...പീഡനതന്ത്രം ഓടണ മന്ത്രം ഇതാ കേട്ടോളൂ...  ആക്രമിക്കാന്‍ നോക്കുന്നവന്‍റെ പീഡനയന്ത്രം ഇരിക്കുന്ന ഭാഗത്ത് ശക്തിയായ പ്രഹരം ഏല്‍പ്പിക്കുക. പരമാവധി ശക്തിയില്‍ കൈകൊണ്ടുള്ള ഇടിയോ, കാലുകൊണ്ടുള്ള തൊഴിയോ,ആ സമയത്ത് കൈയ്യില്‍ കിട്ടുന്ന ഏതുവസ്തുവും ഇതിനായി ഉപയോഗിക്കാം...ആക്രമികള്‍ എത്രപേരുണ്ടെങ്കിലും ഒരുത്തന്‍റെ വീഴ്ചയില്‍ എല്ലാവരും പകയ്ക്കും.ഈ സമയംകൊണ്ട് നിങ്ങള്‍ക്ക് ബഹളം കൂട്ടാം, ഓടാം, അല്ലെങ്കില്‍ അടുത്തവനെയും വീഴ്ത്താം....

 ആത്മവിശ്വാസമുണ്ടെങ്കില്‍ അത്ര പെട്ടന്നൊന്നും നമ്മളെ ആര്‍ക്കും കീഴ്പ്പെടുത്താന്‍ കഴിയില്ല. ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ യോഗ അഭ്യസിക്കുന്നത് നല്ലതാണ്. പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ ശ്രദ്ധിക്കുക;പാട്ടും,ഡാന്‍സും പഠിക്കുന്നകൂടെ മകള്‍ കരാട്ടെയും പഠിക്കട്ടെ.ഒരു പക്ഷെ ജീവിതത്തില്‍ അതായിരിക്കും കൂടുതല്‍ ഉപകാരപ്പെടുക....

8 comments:

  1. ഇതൊക്കെ പണ്ടേ പടിപ്പിക്കെണ്ടതാ.ചുമ്മാ അനുശോചനം രേഖപ്പെടുത്തിയിട്ട് കാര്യമില്ല...അടിക്ക് അടി തൊഴിക്കു തൊഴി ..അതാണ്‌ പരിഹാരം ..

    ReplyDelete
  2. ഒരു പെണ്ണ് ബസ്സില്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ അവളുടെ കണങ്കാല് കണ്ടാല്‍,അത് നോക്കി വാണം വിടുന്ന ചേട്ടന്മാര്‍ ആണ് പെണ്ണിന്റെ നഗ്നത കണ്ടാല്‍ സുന എണീക്കില്ല എന്നും പറഞ്ഞു ഇവിടെ പകല്‍ മാന്യന്മാരും അഭിനവ പുരോഗമനവാദി /സ്ത്രീ സ്വതന്ത്ര്യവാദി ആവുന്നത്.ബ്രേസിയര്‍ ഇടാതെ മാറിടം ചാടിച്ചു നടക്കുന്ന പെണ്ണിനെ നോക്കി വായില്‍ വെള്ളം ഒലിപ്പിക്കുന്ന മാന്യന്മാര്‍ ആണ് പെണ്ണ് മാന്യമായി വസ്ത്രം ധരിക്കണമെന്ന് പറയുന്നവരുടെ മെക്കിട്ടു കേറുന്നത്.പെണ്ണ് നഗ്നത കാണിച്ചു നടന്നാലേ ഇവന്റെയൊക്കെ വായിലും മറ്റു വല്ലയിടത്തും വെള്ളം വരികയുള്ളൂ.പെണ്ണിനോട് മാന്യമായ വസ്ത്രം ധരിക്കണമെന്ന് പറയുന്നവരെയൊക്കെ ഇവര്‍ പിന്തിരിപ്പന്മാരും പഴഞ്ചനും സദാചാര വാദികളും ആക്കി നാല് ഭാഗത്ത് നിന്നും വളഞ്ഞു നിന്ന് ആക്രമിക്കും.പെണ്ണിനെ അല്‍പവസ്ത്ര ധാരിണികള്‍ ആക്കി പൊതുസ്ഥലത്ത് ആനയിക്കേണ്ടത് ഇന്വരുടെയൊക്കെ ആവശ്യമാണ്‌.പക്ഷെ ഇവന്റെയൊക്കെ പെങ്ങളോ അമ്മയോ കുറച്ചു ഇരുകിയതോ ഇറക്കം കുറഞ്ഞതോ ആയ വസ്ത്രം ധരിച്ചു പുരത്തിരുഅങ്ങുവാന്‌ നോക്കിയാല്‍ ആദ്യം അവരെ തടയുന്നത് ഈ സ്ത്രീ പക്ഷ വാദികളായ കിഴങ്ങന്മാര്‍ തന്നെയാണ്.സ്വന്തം സുരക്ഷ സ്ത്രീകള്‍ സ്വയം നോക്കണം,വല്ലതും പൊഇട്ടു നിലവിളിച്ചിട്ടു കാര്യമില്ല.പിന്നെ മംഗ്ലീഷിന്റെ പൊളപ്പന്‍ ആവിഷ്ക്കാര വസ്ത്രധാരണ സ്വാതന്ത്ര്യം നെറ്റില്‍ ഇങ്ങിനെ വിലസുന്നത് കണ്ടു..അവളോക്കെയാണ് നമ്മുടെ നാട്ടിലെ സാധാരണ പെണ്‍കുട്ടികള്‍ക്ക് വേണ്ടി വാദിക്കുന്നത്.ത്ഫൂ

    ReplyDelete
    Replies
    1. പാലുണ്ണിDecember 30, 2012 at 1:33 PM

      സത്യമാണ് താങ്കള്‍ പറഞ്ഞത്..ഊരിക്കോ, പൊക്കിക്കോ അതെല്ലാം ആവിഷ്ക്കര സ്വതന്ത്രമ്മാനെന്നും പറഞ്ഞു വാണംവിട്ടു നടക്കുന്ന കുറ കൂതരകള്‍.ഊരുന്ന ലെവള്മാരൊക്കെ ഊരിക്കാണിച്ച് പണവും വാങ്ങി വീട്ടില്‍ പോകും അതുകണ്ട് കഴപ്പ് കേറുന്നവന്‍ പാവങ്ങളെ ക്കെറി പിടിക്കും..എന്നിട്ട് പിറ്റേ ദിവസം ഇറങ്ങും ചാരിത്രവതികള്‍ ആയിട്ട് ഇവളെയൊക്കെ പോക്കിപ്പിടിക്കാന്‍ കുറേ ചാനലുകാരും ....

      Delete
  3. ഉള്ളത് പറഞ്ഞാൽ കാര്യമില്ലാതില്ല..

    ReplyDelete
  4. ആയോധനമുറകള്‍ പഠിക്കുന്നത് ഒരു പരിതിവരെ നല്ലതാണ് ...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ ..
    എല്ലാഭാവുകങ്ങളും നേരുന്നു...

    ReplyDelete
  5. പുരുഷു അനുഗ്രഹിക്കണം

    ReplyDelete
  6. സ്കൂളുകളില്‍ ഒരു പാട്യ വിഷയമാക്കി അയോധന കലകള്‍ നിര്‍ബന്ധമായും പെണ്‍കുട്ടികള്‍ക്ക് പഠിപ്പിച്ചിരിക്കണം എന്നൊരു നിയമം പ്രാബല്യത്തില്‍ വരേണ്ടിയിരിക്കുന്നു. ഒരു പരിധി വരെ അതുകൊണ്ട് പ്രയോജനം ചെയ്യും.

    ReplyDelete
  7. വേണ്ടതു ആയോധന കലയല്ലാ..
    സംസ്കാരിക പഠനമാണു..
    കൂട്ടി ആണായിക്കോട്ടെ പേണ്ണായിക്കോട്ടെ.. അടിത്തറ എപോളും സംസ്കാരാമാണു..
    അതു മാതപിതാക്കളാണു പകര്‍ന്നു നല്‍കേണ്ടതു..

    അതിനുദാഹരണം ഞാന്‍ പറയാം.. കണ്ടൂ നോക്കൂ..
    http://www.youtube.com/watch?v=aK2BX5Q1sDI&lc=UH2Fbzs5WzZlk2THgXeNYS5x_atHobrrwaqo7aFCeGE&feature=inbox

    ReplyDelete