**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, January 1, 2013

സ്റ്റോറി ഓഫ് ഡിങ്കോളിഫിക്കെഷന്‍..


 

 

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

   >അങ്ങനെ അതങ്ങു കൊഴുപ്പിച്ചു. പ്രതിക്ഷിച്ചതിനെക്കാള്‍ കേമമായിരുന്നുവല്ലേ... ...

<പിന്നെപിന്നെ സൂപ്പര്‍... പറയാതെ വയ്യ...പ്രസിഡന്റിന്‍റെ പ്രസംഗം കേട്ട് ജനമാകെ ഇളകിയില്ലേ...

>പിന്നെ നമ്മളല്ലേ ആള്‍ക്കാര്‍.. ജനം ഇളകും.. അല്ലെങ്കില്‍ ഇളക്കും.... അതാണ്...

<പ്രതിപക്ഷം ഇനി വാ തുറക്കില്ല.എന്തോ പരിപാടിയുണ്ടെന്നുപറഞ്ഞു ആ പ്രതിപക്ഷക്കാരന്‍ നേരത്തെ മുങ്ങി; അല്ലേ???ജനങ്ങളോട് ഉത്തരവാദിത്വമില്ലാത്തവന്മ്മാര്‍...

>ങ്ങാ;.. പിന്നെ ആ മെഴുകുതിരിയൊക്കെ പെറുക്കിയെടുത്തു വച്ചോളണം.എപ്പോഴാ അടുത്തത് കത്തിക്കേണ്ടി വരികയെന്നു പറയാന്‍ പറ്റില്ല..

  ഉവ്വ്..

>എടാ വിദ്യാധരാ... ഈ പീഡനം എന്നൊക്കെ പറയുന്നത് ഒരു ആഗോളപ്രതിഭാസമാണ്.അതിങ്ങനെ നടന്നുകൊണ്ടേയിരിക്കും...,അല്ലയോ ഇപ്പൊ ഇവിടെയിങ്ങനെ പ്രതിഷേധം നടക്കുമ്പോള്‍തന്നെ വേറെ എത്ര പീഡനം നടന്നുകഴിഞ്ഞു. തടയാന്‍ കഴിഞ്ഞോ ...

എന്താ നിന്‍റെ അഭിപ്രായം..???

<ഇതൊക്കെ മോശമായ  കാര്യമല്ലേ പ്രസിഡന്‍റെ.....അതുകൊണ്ടല്ലേ നമ്മള്‍ പ്രതിഷേധിച്ചത്...

>പ്രതിഷേധം അതുവിട് ..നീ കണ്ടില്ലേ പ്രതിഷേധിക്കാന്‍ വന്നവരൊക്കെ ചിരിച്ചുകളിച്ച് ഹായ് കുയ്‌ പറഞ്ഞുപിരിഞ്ഞത്.നാളെ ഇതൊക്കെ ആള്‍ക്കാര്‍ മറക്കും,മാളത്തില്‍ ഒളിച്ച വീരന്മാരൊക്കെ അവരുടെ പണി തുടങ്ങുകയും ചെയ്യും.

<ഇനിയിപ്പോ അത്ര എളുപ്പമാവില്ല പ്രസിഡന്റെ കാര്യങ്ങള്‍.സൂക്കേട് കൂടുതലാണേല്‍ മറ്റവനെയങ്ങ് ന്യൂട്രലാക്കാന്‍വരെ പുതിയ നിയമത്തില്‍  വ്യവസ്ഥയുണ്ട്.

>ഹയ്യോ.... നീ വെറുതെ മനസമാധാനം കളയാനായി ഓരോന്ന് പറയാതെ വിദ്യാധരാ...പിന്നെ ജാഥയില്‍ പുതിയ കുറെ പീസുകളെ കണ്ടല്ലോ...ഏതു വാര്‍ഡാ,.. തടയുന്നതാണോ.....

<ദേ,,,, പ്രസിഡന്‍റെ.. ചുമ്മാ വേണ്ടാതീനം പറയല്ലേ. ഞാന്‍ ചെന്ന് നിര്‍ബന്ധിച്ചതുകൊണ്ട് വന്നതാ ...നിങ്ങളുടെ മറ്റേപണി ഇവിടെ എടുക്കല്ലേ..

>കണ്ടോ ഇതാണ്‌ കുഴപ്പം .എടാ ഞാന്‍ ആരെയെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ..ഇല്ലായെന്ന് ഞാന്‍ പറയും.കാരണം ചോദിക്കുന്ന കാശു കൊടുത്തിട്ടാ.... അല്ലാതെ ഫ്രീ അല്ല...ഫണ്ട്... ഫണ്ട് നല്ലോണം ചിലവാക്കിട്ടാ... അറിയാമോ...

 ഞാനൊരു പെണ്ണുപിടിയനാണെന്നും, പഞ്ചായത്തിലെ ഇത്ര സ്ത്രികളുമായി ബന്ധമുണ്ടെന്നും ,പീഡനക്കേസില്‍ പ്രതിയാണെന്നുമൊക്കെ പ്രതിപക്ഷം പറഞ്ഞില്ലേ. എന്നിട്ടെന്തായി ഞാന്‍ ജയിച്ചില്ലേ. എന്‍റെ ഭൂരിപക്ഷം കുറഞ്ഞോ. സ്ത്രീകളടക്കം എനിക്കുവേണ്ടി വോട്ടു പിടിക്കാന്‍ ഇറങ്ങിയില്ലേ..? അതാണ് കളി.

മദ്യനിരോധനക്കാര്‍ ഷാപ്പിനു മുന്നില്‍ സമരം കിടന്നു.നമ്മള്‍ ഷാപ്പ് അടച്ചു.അവര്‍ക്ക് സന്തോഷം. നല്ല പ്രസിഡന്‍റ്.എന്നാലോ പിറ്റേ ആഴ്ച്ച പഞ്ചായത്തിലെ മറ്റൊരു വാര്‍ഡില്‍ ഷാപ്പ്തുറന്നു.ഇവിടെ കുറെ അടപ്പീരുകാര്‍ ഉണ്ടല്ലോ. ഷാപ്പുകളുടെ എണ്ണം കുറഞ്ഞോ.ഒന്നടച്ചാല്‍ ഒന്‍പതെണ്ണം തുറക്കും..മദ്യം വേണ്ടായെന്നല്ലേ സ്ത്രീകളും പിന്നെ കുറെ പച്ചവെള്ളം കുടിക്കുന്ന പുരുഷന്മാരും പറയുന്നത്.ഇവര്‍ ഒന്നിച്ചു നിന്നാല്‍ തന്നെ വോട്ടര്‍മാരുടെ എഴുപതു ശതമാനത്തോളം വരും.എന്നാല്‍ തങ്ങളുടെ ഒരു സ്ഥാനാര്‍ത്ഥിയേയെങ്കിലും ജയിപ്പിക്കാന്‍ ഇവര്‍ക്ക് പറ്റുമോ... ഇല്ല. ഇതൊക്കെയാണ് കളി..

 ഇന്നിപ്പോ പ്രതിഷേധത്തില്‍ പങ്കെടുത്ത മാന്യന്മാരൊക്കെ വൈകുന്നേരം ഹോട്ടലില്‍ മുറിബുക്ക് ചെയ്തിരിയ്ക്കുകയാ... ന്യൂ ഇയര്‍ അടിച്ചു പൊളിക്കാന്‍...അടുത്ത പീഡനം നാളെത്തന്നെ ഉണ്ടാകുമോയെന്നാ എന്‍റെ പേടി.ഡല്‍ഹി പീഡനത്തിലെ പ്രതികളെല്ലാം കുറ്റം ചെയ്യുമ്പോള്‍ മദ്യ ലഹരിയില്‍ ആയിരുന്നുവെന്നു പറയുന്നു.ഇവിടെ  മദ്യത്തിനെതിരെ ആരെങ്കിലും പ്രതിഷേധിച്ചോ...തൂക്കണം, തൂക്കണം.... അതാണ്‌ ഇന്നത്തെ ആവശ്യം. തൂക്കട്ടെ, അവന്‍ പോകുമ്പോള്‍ വേറൊരുവന്‍ വരും.... അല്ലാതെന്ത്..

ഇതൊന്നും ശരിയാകില്ല വിദ്യാധരാ ..പ്രസംഗംപോലെ ഇവിടെ ഒന്നും നടക്കില്ല..പ്രതിഷേധിക്കാന്‍ ചെന്നവന്മാര്‍ തന്നെ അവിടെ ചന്തിക്കു പിടിച്ചുവെന്നുപറഞ്ഞു പെണ്ണുങ്ങള്‍ പരാതി കൊടുത്തിട്ടുണ്ട്‌..ഇതിപ്പോ നാറാണത്ത്‌ ഭ്രാന്തന്‍ വരം ചോദിച്ചപോലെയാ ഒരു കാലിലെ മന്ത് മറ്റേ കാലിലേയ്ക്ക് മാറി അത്രയേ ഒള്ളു....

<നമ്മുടെ ജാഥയില്‍ വല്ല പിടുത്തവും നടന്നോ എന്നാ എന്‍റെപേടി....നാളെ അറിയാം..

ഇതൊക്കെ എന്തുകൊണ്ടാണെന്ന് അറിയാമോ .. പേടി വേണം. പിടിച്ചാല്‍ പിടിക്കുന്നകൈ അപ്പൊവെട്ടുമെന്ന പേടിയുണ്ടേങ്കില്‍ വളരെമാറ്റംവരും.പല മക്കളുള്ള തന്ത വെള്ളമിറങ്ങി ചാകില്ലായെന്ന് പറയുന്നതുപോലെയാ ഇവിടുത്തെ കാര്യങ്ങള്‍. കുറേപ്പേര്‍ക്ക് തൂക്കണം,കുറേപ്പേര്‍ക്ക് ചെത്തണം,നിലവിലുള്ളത് മതിയെന്ന് ചിലര്‍,സമൂഹത്തെ ചികില്‍സിക്കണമെന്ന് ചിലര്‍,മനുഷ്യാവകാശം നോക്കണമെന്ന് ചിലര്‍, സര്‍ക്കാരിനാണേല്‍ എന്ത് ചെയ്യണമെന്നു ഒരു പിടിയുമില്ല.അവന്‍ പറഞ്ഞാലും ടിക്കെ, ഇവന്‍ പറഞ്ഞാലും ടിക്കെ, മറ്റവന്‍ പറഞ്ഞാലും ടിക്കെ.

  ഇവിടെ കൃത്യം; കുറ്റമാണെന്നും, ചെയ്തത് ആരാണെന്നും, എന്തിനു വേണ്ടി ചെയ്തുവെന്നും, എന്തു തരത്തിലുള്ള കുറ്റമാണെന്നും പകല്‍പോലെ വ്യക്തമാണ്.. പിന്നെ ശിക്ഷകൊടുക്കാന്‍ എന്തിനി താമസം.കുറ്റം പകല്‍ പോലെ വ്യക്തമായ സാഹചര്യത്തില്‍ ഇനിയുള്ള ഓരോ താമസവും കുറ്റവാളികള്‍ക്ക് രക്ഷപെടാനുള്ള പഴുത് ഉണ്ടാക്കലാണെന്നു പറയേണ്ടിവരും.വൈകികിട്ടുന്ന നീതി; നീതിനിഷേധം തന്നെയാണ്.ഇങ്ങനെ സൃഷ്ടിക്കുന്ന നൂലാമാലകള്‍ തന്നെയാണ് പല പ്രതികളെയും രക്ഷപ്പെടുത്തുന്നത്. കുറ്റം തെളിഞ്ഞാല്‍  കുറ്റവാളി വേഗത്തില്‍ ശിക്ഷിക്കപ്പെടണം.ഓരോ കുറ്റകൃത്യത്തിലും ഇരയും, സമൂഹവും അനുഭവിക്കേണ്ടി വരുന്ന സഹനങ്ങള്‍ക്ക് പരിഹാരമാകണമെങ്കില്‍ കുറ്റം തെളിഞ്ഞാല്‍ കുറ്റവാളി ഉടനെ ശിക്ഷിക്കപ്പെടെണ്ടിയിരിക്കുന്നു.  

  >നീ നോക്കിക്കേ.... ഈ പിടുത്തവും, പൂശലുമൊക്കെ അധികം നടക്കുന്നത്. ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ അടുത്തല്ലേ.നല്ല കൈക്കരുത്തുള്ള ആണുങ്ങളുള്ള വീട്ടിലെ പെണ്ണുങ്ങളുടെ പിറകെ ആള്‍ക്കാര്‍കുറവാ..എന്നാ കാരണം ..പല്ലിന്‍റെ എണ്ണംകുറയും, എല്ലിന്‍റെ എണ്ണംകൂടും അതുതന്നെകാരണം.

<അതുശരിയാ പ്രസിഡന്റിന്‍റെ കാര്യംതന്നെ എടുത്താല്‍ മതിയല്ലോ..

   ചുമ്മാ ഊതല്ലേ...

 >നിന്നോടായതുകൊണ്ട് പറയുവാ... നമ്മുടെ പുതിയ സെക്രട്ടറിയില്ലേ ആ മുട്ടന്‍ ചരക്ക്‌....അവളോട്‌ ഞാനൊന്ന് മുട്ടി നോക്കിയതാ..എന്‍റെ പൊന്നേ....ചെരുപ്പ്‌ തുന്നണ സൂചിയാടാ.. അവള് പ്രയോഗിച്ചത്..അതും ചന്തിയ്ക്കുതന്നെ. ഒരാഴ്ച്ച ഞാന്‍ കസേരയില്‍ ഇരുന്നിട്ടില്ല അറിയാമോ. കാട്ടില്‍ കഞ്ചാവുവേട്ടയ്ക്കിടെ തൂറാന്‍ പോയപ്പോള്‍ കുറ്റികേറിയതാണന്നാ ഞാന്‍ വീട്ടില്‍ പറഞ്ഞത്. ഇതൊന്നും ആരോടും പറഞ്ഞെക്കല്ലേ......

 പിന്നെ നാളെയെന്നാ പരിപാടി. ന്യൂയിറല്ലേ.  ചേട്ടന്‍ കൊണ്ടുവന്ന മിലട്ടറി വല്ലതും ബാക്കിയുണ്ടെങ്കില്‍ എടുത്തോണ്ട് വീട്ടിലേക്ക് പോരെ.... പന്നിയിറച്ചി വറത്തതുണ്ട്.നല്ല കോമ്പിനേഷനാ....

എന്നാ.. പറഞ്ഞപോലെ നാളെക്കാണാം. താമസിച്ചുപോയി; പെമ്പറന്നോരും, പിള്ളേരും ഉറങ്ങുന്നതിനു മുന്‍പ്‌ ചെല്ലണം......

*********     *********  *********                *********

  ടിക്ക്‌ ടിക്ക്‌ ....ടിക്ക്‌ ..

#ഏതു അലവലാതിയാ ഈ നേരത്ത്.....

*ഞാനാ കമലം

#ഏതു തെണ്ടിയാടാ..

*കമലം ഒന്നു പതുക്കെ.... ഞാനാ പ്രസിഡന്റ് ...

#എന്നാ കോപ്പാന്ന്‍ ഈ നേരത്താണോ വരുന്നത്.. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കുകേലായെന്നുവച്ചാല്‍...

*കമലം പതുക്കെ.. വല്ലവരും കേള്‍ക്കും... വാതില്‍ തുറക്ക്

#ഹും കേറിവാ ...എന്നാ ഈ നേരത്ത്.

*നിന്നെയൊന്നു കാണണമെന്നു തോന്നി...

#ഹോ.. വല്യ സ്നേഹം ..വേലയിറക്കല്ലേ .പെണ്ണുംപിള്ള എന്തിയെ വിരുന്നിനു പോയോ...കവലയില്‍ കിടന്നു പൊനയുന്നത് കണ്ടല്ലോ ..സ്ത്രീകളെ മുഴുവന്‍ രക്ഷിക്കുമെന്നോ. സ്ത്രീയെ അമ്മയും,പെങ്ങളുമായി കാണണമെന്നോ...ഒള്ളതാ.....

*എന്‍റെ കമലം അതൊക്കെ ചുമ്മാ നാട്ടുകാരെ സുഖിപ്പിക്കാനല്ലേ..

#സ്ത്രീകള്‍ പിഴച്ചാല്‍ നാടുമുടിയുമെന്നും, പിഴയ്ക്കാതെ നോക്കണമെന്ന് വിളിച്ചു കൂവിയെല്ലോ ..നാണമുണ്ടോടോ തനിക്കൊക്കെ..... ..ഒരു പ്രസിഡന്റ് വന്നിരിക്കുന്നു.. പിന്നെയെ... ഇന്നു വര്‍ഷാവസാനമാ എനിക്ക് കുറച്ചു പൈസാ വേണം ..

  *ഒക്കെ തരാം നീ ചൂടാകല്ലേ കമലം....

#ദേ.. അറിയാമല്ലോ കാര്യങ്ങള്‍ അല്ലേ......

എന്‍റെ കെട്ട്യോന്‍ തെങ്ങേന്നു വീണു നടുവൊടിഞ്ഞുകിടന്നപ്പോള്‍ സഹായം ചോദിച്ചാ ഞാനാദ്യം നിങ്ങളുടെ അടുത്തുവന്നത് .തിരുവനന്തപുരത്ത് പോകണം, മന്ത്രിയെ കാണണം എന്നൊക്കെപ്പറഞ്ഞ് എന്നെ നിങ്ങള് പല സ്ഥലത്തും കൊണ്ടുപോയി സഹായിച്ചു........ഇപ്പോള്‍ സഹായക്കാര് ധാരാളമായപ്പോള്‍ ഞാന്‍ അഴിഞ്ഞാട്ടക്കാരിയായി .......

എന്‍റെ കെട്ട്യോന്‍ അങ്ങനെകിടന്നാ മരിച്ചത്..എല്ലാം അറിഞ്ഞിട്ടും അതിയാന്‍ എന്നോട് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല.......തന്നെപ്പോലത്തെ മാന്യന്മ്മാരായ തെണ്ടികളാ എന്നെ നാട്ടിലെ ഡ്രൈവിംഗ് സ്കൂളാക്കിയത്.എന്നിട്ട് ഇറങ്ങിക്കോളും സദാചാരപ്രസംഗവുമായിട്ട്..നിന്‍റെയൊക്കെ കെട്ടിയോളും, പെണ്മക്കളും സുരക്ഷിതര്‍.വല്യകൊട്ടാരവും, ചുറ്റുമതിലും, കാവല്‍ പട്ടികളുമായി ആരെയും പേടിക്കേണ്ടല്ലോ...

*ഒന്നു പതുക്കെ കമലം ആരേലും കേള്‍ക്കും.....

#ആരു കേള്‍ക്കാന്‍..പ്രതിപക്ഷം അറിഞ്ഞാലോയെന്നു പേടിച്ചിട്ടാ... പേടിക്കേണ്ട..പ്രതിപക്ഷനേതാവ്‌ ഇപ്പൊ ഇവിടുന്നു ഇറങ്ങിയെയുള്ളു..ദേ ആ വളവ് തിരിഞ്ഞുകാണും. പാര്‍ട്ടി യോഗത്തിലാണന്നാ ഭാര്യ വിളിച്ചപ്പോള്‍ പറഞ്ഞത്..

ഡിംഗ് ഡോങ്ഗ്.. ഡിംഗ് .......

*അയ്യോ മിണ്ടല്ലേ വീട്ടിന്നാ.....

എടി ഞാനിപ്പോ എത്തും...പ്രതിഷേധം കഴിഞ്ഞു.ഞാനീ മൈക്ക് സെറ്റുകാരനെയും പറഞ്ഞുവിട്ടിട്ട് ഇപ്പൊവരും..നീ വച്ചോ.

#ഹും, എന്നാ വാ.. പെട്ടന്ന് പോവനുള്ളതല്ലേ....

*കമലം; ഇതാണ് സ്വര്‍ഗം ,നിന്‍റെ സാമിപ്യം എന്നെ സ്വര്‍ഗത്തില്‍ എത്തിക്കുന്നു.

#കഴിഞ്ഞെങ്കില്‍ കാശുംതന്നു എണിറ്റ് പോകാന്‍ നോക്ക് ..കെട്ടിയോള് ചോറും വിളമ്പി കാത്തിരിപ്പുണ്ടാകും...

*ഓക്കേ ഓക്കേ നാളെക്കാണാം ഹാപ്പി ന്യൂ ഇയര്‍....

എല്ലാം കണ്ടുകൊണ്ട് ഉത്തരത്തിലിരുന്ന പല്ലി ചിലച്ചുകൊണ്ട് പറഞ്ഞു; കള്ളന്‍ പിടിക്കപ്പെടുന്ന സമയംവരെ നീതിമാനാണ്....ചോറ് വിളമ്പി കാത്തിരിക്കുന്നവരെയും,ജയിപ്പിച്ചുവിട്ട ജനത്തെയും ഒരുപോലെ വഞ്ചിക്കുന്ന അമ്പലക്കാളകള്‍......ഇവനെയൊന്നും ഷണ്ഡനാക്കാനിവിടെ ആരുമില്ലേ.....????

 

 

 

 

 

3 comments:

 1. പ്രതിഷേധങ്ങളും,സമരങ്ങളും എത്രതോളും വിജയിച്ചുവെന്ന് ഇനിയുള്ള നാളുകളില്‍ കാണാം.ഇതുമൂലം പീഡനങ്ങള്‍ക്ക് കുറവൊന്നും കാണുന്നില്ല.....

  ReplyDelete
 2. പാക്കരന്‍January 1, 2013 at 3:34 PM

  ഇതിപ്പോ നാറാണത്ത്‌ ഭ്രാന്തന്‍ വരം ചോദിച്ചപോലെയാ ഒരു കാലിലെ മന്ത് മറ്റേ കാലിലേയ്ക്ക് മാറി അത്രയേ ഒള്ളു...വളരെ ശരിയാ ,,

  ReplyDelete
 3. വിദ്യാധരാ...
  ഇങ്ങനെയൊക്കെയാണ് കളികള്‍

  ReplyDelete