**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, November 11, 2013

ചാള്‍സ്കുമാരാ അങ്ങയുടെ രാജ്യം വരണമേ......


 

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  പ്രധാനവാര്‍ത്തകള്‍; ബ്രിട്ടിഷ് രാജകുമാരനും ഭാര്യയും കേരളത്തില്‍ എത്തിയിരിക്കുന്നു..//. അലവി എന്താണ് വിവരങ്ങള്‍.../   മാളൂ; അവരിപ്പോള്‍ എത്തിയതേയുള്ളൂ..കുമാരന്‍ മൂത്രമൊഴിക്കാന്‍ ബാത്‌റൂമില്‍ കയറിയിരിക്കുകയാണ്..ഞാനിപ്പോള്‍ നില്‍ക്കുന്നത് ബാത്‌റൂമിന്‍റെ വാതുക്കലാണ്. അകത്തുനിന്നും വെള്ളംവീഴുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്... ബാത്‌റൂം അകത്തുനിന്നും ലോക്കാണ്..ഇനി തുറന്നലെ കൂടുതല്‍ വിവരങ്ങള്‍ തരാന്‍ കഴിയൂമാളൂ.,, നന്ദി അലവി..അവരിപ്പോള്‍ ബാത്‌റൂമിലാണ്, ഉടനെ അടുത്ത വിവരങ്ങള്‍ പ്രതിക്ഷിക്കാം..അതുവരെ ചെറിയ ഒരിടവേള..

   അങ്ങനെ കുറേക്കാലങ്ങള്‍ക്ക് ശേഷം നമ്മുടെ പഴയ ജന്മിത്തമ്പുരന്‍ അടിയന്മാരുടെ കുടിലുസന്ദര്‍ശിക്കാന്‍ ആഗതനാവുകയാണ്.. നാട് മുഴുവന്‍ ആനന്ദത്തിലാണ്, ആബാലവൃന്ദം ജനങ്ങളും കണ്ണിലെണ്ണയുമൊഴിച്ചു കാത്തിരിക്കുകയാണ് ...പണ്ട്; കൃത്യമായി പറഞ്ഞാല്‍ അറുപത്തിയാര് വര്‍ഷങ്ങള്‍ക്ക് മുന്പ് കുടികിടപ്പവകാശത്തിനുവേണ്ടി സമരം നടത്തിയ കിടാത്തന്മാര്‍ക്ക് ഭൂമി പതിച്ചുനല്‍കി കപ്പല്‍ കയറിയതാണ് ..നന്നായോ മുടിഞ്ഞോ എന്നൊന്നും ഇതുവരെ അന്വേഷിച്ചില്ല... അതിന്‍റെ ആവശ്യവുമില്ല.. കറുത്ത തൊലിയന്മാര്‍ മുടിഞ്ഞുപോകട്ടെയെന്നാണ് ആപ്തവാക്യം അതിതുവരെ മാറിയിട്ടില്ല.. അതിനിടെ ലെവന്മാര്‍ ചൊവ്വയിലേക്ക്  റോക്കറ്റ് വിട്ടുവെന്ന വാര്‍ത്തയും പുറത്തുവരുന്നു.. സംഭവത്തിന്‍റെ നിജസ്ഥിതി ഒന്നറിയാമല്ലോയെന്നുകരുതി ഇറങ്ങിയതാണ്.. കൂട്ടത്തില്‍ കുറച്ചു കരിമീന്‍ പൊള്ളിച്ചതും, ആകോലി വറുത്തതും കഴിക്കണം... കറുത്ത ആനകളെയൊന്നു കാണണം. പറ്റിയാല്‍ പുറത്തുകയറണം.. എണ്ണത്തോണിയില്‍ കിടക്കണം, ഒന്നുരണ്ട് അമ്പലങ്ങളില്‍ കയറണം,വെള്ളച്ചാട്ടത്തില്‍ മുങ്ങികുളിക്കണം... ഒക്കെ വാര്‍ത്തയാക്കിക്കോളും പാപ്പരാസിക്കൂട്ടങ്ങള്‍.. ലണ്ടനില്‍ പാപ്പരാസികള്‍ എന്നൊരു വിഭാഗം തന്നെയുണ്ട്‌.. ഇന്ത്യയില്‍പ്പിന്നെ പാപ്പരാസികളല്ലാതെ വേറൊരു വിഭാഗമേയില്ല അതുകൊണ്ട് വെളിക്കിറങ്ങുന്നതുവരെ സൂക്ഷിച്ചുവേണം.. ഇതാ രാജകുമാരന്‍ മൂത്രമൊഴിക്കുന്നു എന്ന തലക്കെട്ടോടെ മുന്‍പേജില്‍ പടവും പത്തുകോളം വാര്‍ത്തയും വരും...

പഴയ അടിമകളായതുകൊണ്ട് യജമാനഭക്തിയ്ക്ക് ഒരു കുറവുമില്ല..അന്നു നല്ലവണ്ണം ചവിട്ടും തൊഴിയും കൊടുത്തതിന്‍റെ ഗുണം ഇപ്പോഴും കാണാം.. ആലുവാകൊട്ടാരസന്ദര്‍ശനം,  കുമരകം ബോട്ടുയാത്ര, മീന്‍ പിടുത്തം, ഞണ്ടുപിടുത്തം, കക്കാവാരല്‍, ഫോക് ലോര്‍ അക്കാഡമി സന്ദര്‍ശനം, കഥകളി കാണല്‍ തുടങ്ങിയ ചരിത്രപ്രധാനമായ സംഭവങ്ങള്‍ രാജകുമാരനും കുമാരിയും നടത്താന്‍ സാദ്ധ്യതയുണ്ടെന്നാണ് പാപ്പരാസികള്‍ പറയുന്നത് .. ഉറപ്പില്ല.. കൂടാതെ അറുപത്തിയഞ്ചാം ജന്മദിനവും കേക്ക് മുറിച്ചുകൊണ്ട് രാജകുമാരന്‍ ആഘോഷിക്കുമെന്നും കേരളത്തിലെ മുഖ്യാധാരപത്രങ്ങള്‍ ജനങ്ങളോട് പറയുന്നു... വാര്‍ത്ത‍ അറിയാന്‍ ജനങ്ങള്‍ പത്രങ്ങള്‍ വാങ്ങിയതുകൊണ്ട് പതിനായിരം കോപ്പി കൂടുതല്‍ അടിക്കേണ്ടിവന്നുവെന്നു ‘എ ബി സി’ കണക്കുകള്‍ പറയുന്നു..

  മഹാപ്രഭുവിന്‍റെ സന്ദര്‍ശനംപ്രമാണിച്ച് വിപുലമായ ഒരുക്കങ്ങളാണ് പ്രജാനേതാക്കള്‍ ചെയ്തിരിക്കുന്നത്.. ആലുവായിലും പരിസരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.. പ്രധാന റോഡുകളെല്ലാം അടച്ചു.. ആംബുലന്‍സുകള്‍ നഗരത്തിനു പുറത്തുകൂടി മാത്രമേ സഞ്ചരിക്കാവൂവെന്നു നിര്‍ദേശം കൊടുത്തിട്ടുണ്ട്‌.. രാജകുമാരാന്‍ ഉറങ്ങുന്ന സമയത്ത് ഒരു വാഹനവും ഹോണടിക്കാനോ, ആംബുലന്‍സ് ഫയര്‍ എഞ്ചിന്‍ എന്നിവ സൈറന്‍ മുഴക്കാനോ പാടില്ലയെന്നു പ്രത്യേക ഓര്‍ഡര്‍ ഇറക്കിയിട്ടുണ്ട്.. പിച്ചക്കാരെയെല്ലാം ആട്ടിയോടിക്കും... റോഡുവക്കില്‍ കേബിള്‍ കുഴിക്കുന്ന തമിഴന്മാരെ ഒരാഴ്ചത്തെയ്ക്ക് നാട്ടിലേക്ക് പറഞ്ഞു വിടാന്‍ തീരുമാനമായി... കുമാരന്‍ പോകുന്നവഴിക്ക് ഇവറ്റകള്‍ വെറും നിക്കറിട്ട് ചാലുകീറുന്നത്കണ്ടാല്‍ നാടിനു മോശമാണ്.. ഇരുചക്രവാഹനങ്ങള്‍ ഓട്ടോക്കാര്‍ കാല്‍നട യാത്രക്കാര്‍ തുടങ്ങിയ ബിലോ-ആവറേജുകളെയെല്ലാം ഇന്ന് വഴിമാറ്റി വിടുന്നതായിരിക്കും.. വഴിവക്കുകള്‍ ഉടനീളെ ചെടികളും പൂക്കളും കൊണ്ട് അലങ്കരിച്ചുകഴിഞ്ഞു.. താലപ്പൊലിയും വെഞ്ചാമരവും വീശാന്‍ ആയിരം മലയാളിമങ്കമാരെ റെഡിയാക്കി കഴിഞ്ഞിരിക്കുന്നു.. ആലുവകൊട്ടാരവും അനുബന്ധസ്ഥലങ്ങളും പെയിന്റടിച്ചു തീര്‍ത്തു. ബംഗ്ലൂരില്‍നിന്നും കൊണ്ടുവന്ന പൂന്തോട്ടം അതേപടി നട്ടുകഴിഞ്ഞു. പള്ളിയുറക്കത്തിനു വേണ്ട കട്ടില്‍ നിലമ്പൂര്‍ തേക്കുകൊണ്ടുതന്നെ ഉണ്ടാക്കിയതാണ്. അണ്ടിപരിപ്പും, മുന്തിരിയും, കൊഞ്ചും, ഞണ്ടും, ഞവണിങ്ങായും എല്ലാം റെഡി.. ഫ്രഷ്‌ കരീമിനെ പിടിക്കാന്‍ അഞ്ഞൂറ് ചൂണ്ടക്കാര്‍ രാവിലെതന്നെ വേമ്പനാട്ടുകായലില്‍ അരിച്ചുപെറുക്കുന്നു... പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കാന്‍ ലണ്ടനില്‍നിന്നാണ് ഷെഫ് വന്നിരിക്കുന്നത്.. അദേഹം തിന്നു ബാക്കിയുള്ളതാണ് കുമാരന്‍ തിന്നുന്നത്.. വേമ്പനാട്ടുകായലില്‍ ജാഗ്രതാനിര്‍ദേശം കൊടുത്തു കഴിഞ്ഞു.. ഒരാഴ്ചത്തേയ്ക്ക് ഒറ്റ മീന്‍പിടുത്തതോണിയും അനുവദിക്കില്ല. കടത്തുബോട്ടുകളും ജങ്കരുകളും ഷെഡില്‍ തന്നെ.. കായല്‍ നേവിയുടെ അണ്ടറിലാണിപ്പോള്‍.. ഒള്ളി ഹൌസ് ബോട്ടുകള്‍ മാത്രം സഞ്ചരിക്കും..അങ്ങനെ പോകുന്നു വിവരങ്ങള്‍... 

  പൌരാണിക നിര്‍മ്മാണരീതിയിലും,ശില്‍പ്പങ്ങളിലും കുമാരനു താല്പര്യമുണ്ടെന്നു ആരോ പറഞ്ഞതുകൊണ്ട് ഫോക്-ലോര്‍ അക്കാദമിയുടെ തട്ടിന്‍പ്പുറത്ത് മാറാല പിടിച്ചുകിടക്കുന്ന ശില്‍പ്പങ്ങളെല്ലാം തുടച്ചു വൃത്തിയാക്കിവെച്ചിട്ടുണ്ട്.. മലപ്പുറത്തുനിന്നു പഴയയൊരു നാലുകെട്ട് പൊളിച്ചുകൊണ്ടുവന്ന് അക്കാദമിയുടെ മുറ്റത്തു സ്ഥാപിച്ചുകഴിഞ്ഞു..കൂടാതെ അങ്ങേര്‍ക്ക് കഥകളിയുടെ അസുഖം അസാരം ഉള്ളതിനാല്‍,കളിയൊന്നുമില്ലാതെ വീട്ടിലിരുന്നിരുന്ന അഞ്ഞൂറോളം കലാകാരന്മാരെ അലര്‍ട്ടാക്കിയിട്ടുണ്ട്.. ഫുള്‍ വേഷത്തില്‍ ഇരുപത്തിനാലുമണിക്കൂറും വിളിപ്പുറത്തു വേണമെന്നാണ് ഓര്‍ഡര്‍... കത്തി, പച്ച, കരി എല്ലാം റെഡിയാണ്...അങ്ങനെ മൊത്തതില്‍ ഗംഭീര തയ്യാറെടുപ്പുകളാണ്.. മാവേലി നാടുകാണാന്‍ വന്നിട്ടുപോലും ഇത്രവലിയ തയ്യാറെടുപ്പ് കണ്ടില്ല.. കുറേ കള്ളുകച്ചവടക്കാരും, തുണിക്കടക്കാരും, സ്വര്‍ണ്ണക്കടക്കാരും, ടീവിക്കാരുമൊക്കെയാണ് അതിനു തയ്യാറെടുപ്പ് നടത്തിയത്.. ജനങ്ങളുടെ കീശപിഴിയലായിരുന്നു ലക്ഷ്യം.. എന്നിട്ടോ പട്ടിണിയും ദാരിദ്രവുമൊക്കെ അങ്ങനെതന്നെ മാറ്റങ്ങളോന്നുമില്ല.. ഇതിപ്പോ അങ്ങനെയല്ല.. പണ്ട് ക്ലിന്റനും ഒബാമയും ബോംബയില്‍ വന്നപ്പോള്‍ അവര്‍ കടന്നുപോകുന്ന റോഡുകള്‍ വരെ കഴുകിവൃത്തിയാക്കിയിരുന്നു, പൊതുജനങ്ങള്‍ കടന്നുവരാത്ത വിധം റോഡുകള്‍ അടച്ചു, പിച്ചക്കാരെയും ചേരിനിവാസികളെയും ആട്ടിപ്പായിച്ചു.. വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി. ചുരുക്കത്തില്‍ ലോകനേതാക്കള്‍ക്കായി ഒരു കൃത്രിമ പറുദീസാതന്നെ  ഉണ്ടാക്കി.. ഇവിടെയും ഏതാണ്ട് അങ്ങനെയൊക്കെത്തന്നെ കാര്യങ്ങള്‍.. അല്ല ഇത്രയൊക്കെ കാട്ടിക്കൂട്ടനും പത്തുകോളം വാര്‍ത്തകൊടുക്കാനും ഈ വരുന്നതാരാ ദൈവമോ..? അച്ചിവീട്ടില്‍ വിരുന്നുവന്ന മരുമകനൊന്നുമല്ലല്ലോ ഈ പെടാപാട് പെടാന്‍.. ഈ നാടിന്‍റെ മക്കളെ അടിച്ചുചതച്ചു കൊന്നുതള്ളിയ ഒരു സാമ്രാജ്യത്തിന്‍റെ അവശേഷിപ്പല്ലേ ഈ വരുന്നത്...???

  കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ചരിത്ര മ്യൂസിയത്തില്‍ നിന്നും പതിനാഞ്ചുവര്‍ഷം മുന്പ് കാണാതായ 'പെരിഞ്ചെല്ലൂര്‍ ചെപ്പേട്' ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ കണ്ടെത്തിയിട്ടുണ്ട്. എ.ഡി. 1145 സപ്തംബറില്‍ വട്ടെഴുത്തുലിപിയില്‍ തയ്യാറാക്കിയ ഉടമ്പടിയാണ് പെരിഞ്ചെല്ലൂര്‍ ചെപ്പേട്. ഭാഷാഗവേഷകനായ ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന്‍നായര്‍ 1976-ല്‍ കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗത്തിന് സംഭാവനചെയ്തതാണ് കേരളചരിത്രവുമായി ബന്ധപ്പെട്ട ഈ അമൂല്യരേഖ. ചരിത്രകാരനും ഡല്‍ഹി സര്‍വകാലാശാലയിലെ പ്രൊഫസറുമായ ഡോ.കേശവന്‍ വെളുത്താട്ട് നടത്തിയ അന്വേഷണത്തിലാണ് ഈ ചെപ്പേട് ഇപ്പോള്‍ ലണ്ടനിലാ ണെന്നറിയുന്നത്. ആ അമൂല്യസ്വത്ത്‌ മടക്കിത്തരാന്‍ കുമാരനോട് പറയുമോ..? നമ്മുടെ ശേഖരത്തിലുണ്ടായിരുന്നതും കടത്തികൊണ്ടുപോയതുമായ ആ കോഹിനൂര്‍ രക്നം മടക്കിത്തരാന്‍ കുമാരിയോടു പറയുമോ..? എന്തിനേറെ ജാലിയന്‍ബാലവാഗില്‍ നമ്മുടെ നാട്ടുകാരെ കൂട്ടക്കൊലചെയ്ത ജനറല്‍ ടയറിനു മെഡല് കൊടുത്തത് ശരിയായില്ലാന്ന് ഇത്തവണയെങ്കിലും കുമാരനോടു പറയുമോ..? ഉവ് ഉവ്വാ ഇത്തിരി പുളിക്കും..ഇക്കാര്യത്തില്‍ ഇപ്പോളും ബ്ലാ ബ്ലാ ബ്ലൂ ബ്ലൂ പറഞ്ഞ് ആശ്വസിക്കും അത്രതന്നെ... കാര്യം ചൊവ്വയിലേക്ക് റോക്കറ്റൊക്കെ വിട്ടെങ്കിലും പഴയ ജന്മിയെ കണ്ടാല്‍ ഇപ്പോഴും മുട്ടുവിറച്ച് തുടയിലൂടെ മൂത്രംപോകും. അതാണ്‌ അവസ്ഥ.. അതുകൊണ്ട് മറുകണ്ടം ചാടാതെ വയ്യ..കുമാരനോട്‌ ചില ആവലാതികള്‍ പറഞ്ഞുനോക്കാം.. ചിലപ്പോ പരിഹാരമുണ്ടായാലോ.

പ്രിയ കുമാരാ,, അങ്ങേയ്ക്ക് സ്തോത്രം..അങ്ങയുടെ രാജ്യം വരേണമേ; അങ്ങാണ് ഇപ്പോഴും ഞങ്ങളുടെ രാശാവ്..അങ്ങയുടെ കുടുംബക്കാര്‍ ഞങ്ങളെ ഭരിച്ചപ്പോള്‍, സ്ഥിതി ഇത്ര മോശമല്ലായിരുന്നു.. ഇന്ന് ഞങ്ങളുടെ അവസ്ഥ മഹാമോശമാണ് ..വെള്ളക്കാര്‍ പോയി കൊള്ളക്കാര്‍ വന്നു എന്നാണ് ഞങ്ങള്‍ മനസ്സില്‍ പറയുന്നത്. അന്ന്‍ അങ്ങയുടെ ആള്‍ക്കാര്‍ ഒഴിവാക്കിയ സതി, ശൈശവവിവാഹം, അയിത്തം, വിദ്യാഭ്യാസനിഷേധം  തുടങ്ങിയവ എല്ലാം വീണ്ടും തിരിച്ചുവരവ് തുടങ്ങിയിരിക്കുന്നു. എല്ലാം പഴയ കാലത്തേക്ക് പോകുന്നു,,, നമ്മുടെ പഴയ മെക്കാളയൊ, ടെല്‍ഹൌസിയൊ, വാറന്‍ ഹോസ്റ്റിങ്ങോ ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്നിങ്ങോട്ട് അയക്കണം.. അവരൊക്കെ ഉണ്ടാക്കിയ പാലവും റോഡുകളും റെയില്‍വേ ലൈനുമൊക്കെയാണ് ഇപ്പോഴും ഞങ്ങളുടെ ആശ്രയം..നുമ്മ ഉണ്ടാക്കുന്നതൊക്കെ ഏറിയാല്‍ ആറുമാസം; അതിനകം പൊളിഞ്ഞുവീഴുന്നു.. നിങ്ങള്‍ ഉണ്ടാക്കിയിട്ടുപോയ പാലങ്ങളുടെ നട്ട് മുറുക്കാന്‍പോലും നമുക്കാവുന്നില്ല..നിങ്ങളുടെ ആ പഴയ ടെക്ക്നിക്ക് ഒന്നു പറഞ്ഞുതരണം.. അതുപോലെ കുമാരനും കുമാരിയും ആറുമാസം കൂടുമ്പോളെങ്കിലും കേരളത്തില്‍ വരണം.. വരുമ്പോള്‍ ഏതെങ്കിലും റിസോട്ടില്‍ താമസിക്കാതെ ഞങ്ങളുടെ നാട്ടിലൂടെ തെക്കുവടക്ക് സഞ്ചരിക്കണം. അതും റോഡിലൂടെ തന്നെവേണം സഞ്ചരിക്കാന്‍.. കാരണംമറ്റൊന്നുമല്ല കുമാരനും കുമാരിയും കടന്നുപോകുന്ന വഴികളും, ഇറങ്ങുന്നസ്ഥലത്തെ വാട്ടര്‍ പൈപ്പും,വൈദ്യുതിവിളക്കുമെല്ലാം നമ്മുടെ ഏമാന്മാര്‍ നിങ്ങളെ കാണിക്കാനെങ്കിലും നന്നാക്കും.. കാര്യം നിങ്ങളുടെ മുന്നില്‍ നല്ലപിള്ള ചമയാന്‍ നടത്തുന്ന ഗിമിക്കുകളാണെങ്കിലും അങ്ങനെയെങ്കിലും ഈ റോഡൊക്കെയൊന്നു നന്നാകട്ടേന്നു വിചാരിച്ചു പറഞ്ഞതാണ്..

  അന്നുഞങ്ങള്‍ക്ക് തന്നിട്ടുപോയ സ്വാതിന്ത്ര്യവും അധികാരവുമൊക്കെ ഞങ്ങളുടെ കൈയ്യില്‍നിന്നും വിട്ടുപോയി.. അടിമകളെക്കാള്‍ കഷ്ടമാണ് ഇപ്പോള്‍ ഞങ്ങളുടെ ജീവിതം..ഞങ്ങളുടെ നേതാക്കള്‍ക്ക് തട്ടിപ്പും, വെട്ടിപ്പും, മൂഞ്ചിപ്പും പിന്നെ പെണ്ണുപിടിയും തരംപോലെ വിദേശയാത്രയുംകഴിഞ്ഞ് ഒന്നിനും സമയമില്ല..ഞങ്ങടെ മുഖ്യമന്ത്രിയാണെങ്കില്‍ ഒരു പാവമാണ്.അദേഹം നേരം വെളുക്കുമ്പോള്‍തന്നെ  ജനസമ്പര്‍ക്കം എന്നൊക്കെ പറഞ്ഞു ഇറങ്ങും,വരുന്നവര്‍ക്കെല്ലാം ഖജനാവില്‍ നിന്നും കുറേശ്ശെ കാശെടുത്തുകൊടുക്കും എന്നിട്ടു സ്വന്തം കുടുബസ്വത്തുവിറ്റിട്ടാണ് കൊടുക്കുന്നതെന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും അങ്ങേരെക്കൊണ്ട് വേറെ ശല്യമോന്നുമില്ലെങ്കിലും കൂട്ടത്തിലുള്ളതെല്ലാം പോക്കാണ്.. കൂട്ടത്തിലുള്ള ഒരെണ്ണവും ഒരുജോലിയും ചെയ്യാത്തതുകൊണ്ട്‌ എല്ലാ ജോലിയും അങ്ങേര് ഒറ്റയ്ക്കാണ് ചെയ്യുന്നത്..ഓഫീസില്‍ ഇരിക്കാന്‍ അദേഹത്തിന് സമയം കിട്ടാത്തതിനാല്‍..ഓഫിസില്‍ സരിത, ബിജു, കോപ്പന്‍,ചക്കു, സലിം തുടങ്ങിയവരൊക്കെ കേറിനിരങ്ങി ഒരു പരുവാമാക്കി.. നിങ്ങള് പോകുമ്പോള്‍ പറ്റുമെങ്കില്‍ ഞങ്ങളുടെ മുഖ്യനെയും കൊണ്ടുപോകണം അവിടെ ഏതെങ്കിലും പള്ളിക്കമ്മിറ്റിയുടെ പ്രസിഡന്റാക്കിയാല്‍ മതി....നാട്ടില്‍ ചെല്ലുമ്പോള്‍ അമ്മച്ചിയോട്‌ പറയണം പഴയ പ്രജകളൊക്കെ കമ്പനി ഭരണം ആഗ്രഹിച്ചുതുടങ്ങിയെന്ന്..പഴയ വൈസ്രോയിമാരെയാണ് ഇവിടെയിപ്പോള്‍ ആവശ്യം..

എനിക്ക് അങ്ങയെ നേരില്‍ കാണണമെന്നു അതിയായ ആഗ്രഹമുണ്ട്.. പക്ഷെ എന്നെപ്പോലുള്ള സാധാരണക്കാരെ; അങ്ങുപോകുന്ന വഴിയുടെ ഏഴയിലത്തുപോലും അടുപ്പിക്കില്ല..അങ്ങയുടെ താമസത്തിന് പ്രദേശമാകെ നന്നാക്കിയ വകയിലും, കറന്റ് ഉപയോഗിച്ചതിനും, വെള്ളം കുടിച്ചതിനുമൊക്കെ അങ്ങ് പോകേണ്ടതാമസം പുതിയ നികുതിയുണ്ടാക്കി പിരിവ് തുടങ്ങും. ചുരുക്കത്തില്‍ ഞങ്ങളുടെ കാര്യം പരമദയനിയമാണ്.. അങ്ങ് പോകുന്ന വഴിവക്കിലുള്ള ആല്‍മരത്തില്‍ ആരുംകാണാതെ ഞാന്‍ ഇരുപ്പുണ്ട്‌..അടയാളമായി എന്‍റെ ഒരേയൊരു വെള്ളമുണ്ട് പലതായി കീറി ആലിന്‍റെ കൊമ്പുകളില്‍ തൂക്കിയിട്ടുണ്ട്‌.. പോകുന്നവഴി അങ്ങതുകണ്ടാല്‍ അവിടെയിറങ്ങണം..ആലിന്‍റെ മുകളിലേക്കുനോക്കി ഇങ്ങനെ പറയണം.. ‘വിദ്യാധരാ,,ഇറങ്ങിവരുക, ഇന്നെനിക്ക് നിന്‍റെ വീട്ടിലായിരിക്കും ഭക്ഷണം.’. ഇതുകേട്ടാല്‍ ഞാന്‍ ഇറങ്ങിവരും..നമുക്ക് എന്‍റെ വീട്ടില്‍നിന്നും ഭക്ഷണം കഴിക്കാം.. അവിടെ ഞാന്‍ നട്ടുവളര്‍ത്തിയ നല്ല ചെണ്ടന്‍കപ്പ പുഴുങ്ങിയതും, വെളിച്ചെണ്ണയൊഴിച്ച കാന്താരി മുളക് ചമ്മന്തിയും ഉണ്ടാക്കിവെച്ചിട്ടുണ്ട്..എന്നെക്കൊണ്ട് ഇതിനുള്ള പങ്ങേയുള്ളൂ കുമാരാ.. ഓണംവന്നാലും ഉണ്ണിപിറന്നാലും കോരന് കുമ്പിളിലല്ലേ കഞ്ഞി...മറക്കരുത് ആല്‍മരം,,, വെള്ളത്തുണി................

27 comments:

  1. Well done.
    I was supposed to write this. Keep it up.

    ReplyDelete
    Replies
    1. നന്ദി ദീപു ഹരിദാസ്

      Delete
  2. mE TOO, WAS WAITING FOR SOMEONE TO START..... PRABUDHA KERLAMEY NINNEYORTHU LAJJA THONNUNNU.

    ReplyDelete
    Replies
    1. ശരിക്കും തോന്നുന്നു..കൂടുതല്‍ എന്തുപറയാന്‍ അല്ലേ

      Delete
  3. ഇതു വല്ലാത്തൊരു നാണക്കേടാണ്..ഇത്രമാത്രം ന്യൂസ് വാല്യൂ കൊടുക്കാന്‍ ഇതിയാന്‍ നമ്മുടെ ആരെങ്കിലുമാണോ .നമ്മളെ ചവിട്ടി മെതിച്ച ഒരു വര്‍ഗ്ഗത്തിന്റെ ഇന്നത്തെ നേതാവല്ലേ ഇദേഹം..അന്നു സ്വതിന്ത്ര്യത്തിനു വേണ്ടി പടപൊരുതി ഇവരുടെ തോക്കിനു മുന്നില്‍ പിടഞ്ഞുവീണ ആയിര ങ്ങളോടുള്ള അപമതിയാണ് ഇതു,,അങ്ങേരും ഭാര്യയും ജീവിതം ആസ്വദിക്കാന്‍ ലോകം ചുറ്റുന്നു അതിനു നമുക്കെന്ത്..നമ്മുടെ ഭരണ സംവിധാനങ്ങള്‍ ഇവര്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നു..അടിസ്ഥാനപരമായ വെള്ളക്കാരന് ഇന്ത്യ ഇന്നും അടിമകളുടെ രാജ്യമാണ്...നമ്മുടെ ചൊവ്വ ദൌത്യത്തെ വരെ അവര്‍ കളിയാക്കി എന്നിട്ടും ഈ നാണം കെട്ട വിധേയത്വവുമായി നമ്മള്‍ അവരുടെ കാലുനക്കി പിറകെ നടക്കുന്നു

    ReplyDelete
    Replies
    1. അതങ്ങനെയാണ് ലെവന്മാരെ കാണുമ്പൊള്‍ നമ്മള്‍ കവാത്ത് മറക്കും

      Delete
  4. പൊറുതിമുട്ടി നിന്‍റെ രാജ്യം വരാന്‍ പ്രാത്ഥിക്കുന്നവരുടെ ഗതികേട്!
    സ്വര്‍ണ്ണമഴ പെയ്താലും കോരന്‍റെ കുമ്പിളില്‍ വീഴുന്നത് കണ്ണീരു തന്നെ.
    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പന്‍ ചേട്ടന് സ്വാഗതം ...കോരന്റെ അവസ്ഥ ഇപ്പോഴും എപ്പോഴും ഒന്നുതന്നെ

      Delete
  5. അങ്ങയുടെ കുടുംബക്കാര്‍ ഞങ്ങളെ ഭരിച്ചപ്പോള്‍, സ്ഥിതി ഇത്ര മോശമല്ലായിരുന്നു.. ഇന്ന് ഞങ്ങളുടെ അവസ്ഥ മഹാമോശമാണ് ..വെള്ളക്കാര്‍ പോയി കൊള്ളക്കാര്‍ വന്നു എന്നാണ് ഞങ്ങള്‍ മനസ്സില്‍ പറയുന്നത്. അന്ന്‍ അങ്ങയുടെ ആള്‍ക്കാര്‍ ഒഴിവാക്കിയ സതി, ശൈശവവിവാഹം, അയിത്തം, വിദ്യാഭ്യാസനിഷേധം തുടങ്ങിയവ എല്ലാം വീണ്ടും തിരിച്ചുവരവ് തുടങ്ങിയിരിക്കുന്നു. എല്ലാം പഴയ കാലത്തേക്ക് പോകുന്നു,,, നമ്മുടെ പഴയ മെക്കാളയൊ, ടെല്‍ഹൌസിയൊ, വാറന്‍ ഹോസ്റ്റിങ്ങോ ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്നിങ്ങോട്ട് അയക്കണം.. അവരൊക്കെ ഉണ്ടാക്കിയ പാലവും റോഡുകളും റെയില്‍വേ ലൈനുമൊക്കെയാണ് ഇപ്പോഴും ഞങ്ങളുടെ ആശ്രയം..നുമ്മ ഉണ്ടാക്കുന്നതൊക്കെ ഏറിയാല്‍ ആറുമാസം; അതിനകം പൊളിഞ്ഞുവീഴുന്നു.. നിങ്ങള്‍ ഉണ്ടാക്കിയിട്ടുപോയ പാലങ്ങളുടെ നട്ട് മുറുക്കാന്‍പോലും നമുക്കാവുന്നില്ല..നിങ്ങളുടെ ആ പഴയ ടെക്ക്നിക്ക് ഒന്നു പറഞ്ഞുതരണം.>>>>>>> 100% യോജിക്കുന്നു

    ReplyDelete
    Replies
    1. പറയാമെന്നല്ലാതെ കാര്യമൊന്നും ഉണ്ടാവില്ല

      Delete
  6. നമ്മെ ചവിട്ടി മെതിച്ച് നമ്മുടെ വിലപ്പെട്ട സബ്ബത്ത് കൊള്ളയടിച്ച് നാട് കുട്ടിച്ചോരാക്കിയ ഇവന്മാര്‍ക്ക് ഓശാന പാടുന്ന നമ്മുടെ ഭരണാധികാരികളെ ആദ്യം തല്ലണം .......അയാള്‍ക്ക് പ്രോട്ടോക്കോള്‍ അതും എപ്ലസ് കാറ്റഗറി ഉപരാഷ്ട്രപതിക്കുള്ള സംരക്ഷണം

    ReplyDelete
    Replies
    1. കുറച്ചു റോഡ്‌ നന്നായതാണ് ഇതുകൊണ്ടുള്ള ഉപകാരം

      Delete
  7. good points thulasi.. English preach democracy, still they have a king/queen and they get tax payers money. :)

    I still dont understand why those poor british people pay for these useless guys.. media a making news after news for no reasons :)

    സ്വര്‍ണ്ണമഴ പെയ്താലും കോരന്‍റെ കുമ്പിളില്‍ വീഴുന്നത് കണ്ണീരു തന്നെ

    ReplyDelete
    Replies
    1. ഓസിലടിച്ചു ജീവിക്കാന്‍ ഇങ്ങനെയും കുറേ ജന്മങ്ങള്‍...ഇവരുടെ തലയില്‍ വരച്ചത് നമ്മുടെ എവിടെയെങ്കിലും വരച്ചാല്‍ മതിയായിരുന്നു

      Delete
  8. വളരെ നന്നായിരിക്കുന്നു,രാജ്യത്തിന് എന്തോ നിധി കിട്ടിയ പോലെയാണ് ചില മാധ്യമങ്ങളുടെ ആവേശം കണ്ടാല തോന്നുന്നത് .......

    ReplyDelete
    Replies
    1. മാധ്യമങ്ങള്‍ക്ക് നിധികിട്ടി നമ്മള്‍ക്ക് തൊഴികിട്ടി..........

      Delete
  9. അതിഥി ദേവോ ഭവ എന്നല്ലേ നാട്ടുനടപ്പ് ........

    ReplyDelete
    Replies
    1. കാര്യം ശരിയാണ് എന്നുവെച്ച് വീട്ടുകാര്‍ വഴിയില്‍ കിടക്കണം എന്നില്ലല്ലോ

      Delete
  10. നമ്മുടെ രാജഭക്തി ഭീകരം തന്നെയാണ് അല്ലെ ? ...നമ്മുക്ക് പ്രതീക്ഷയ്ക്ക് "പ്രതീഷ " ലോട്ടറിയും ധനക്കമ്മി നികത്താന്‍ കള്ളുകച്ചവടവും ഇനി വേണ്ടി വന്നാല്‍ പെണ്ണ് കച്ചവടവും നടത്താല്ലോ ....മൂല്യങ്ങള്‍ നഷ്ട പ്പെട്ടു പോകുന്നു അല്ലെ .....വീണ്ടുമോരോര്‍മപ്പെടുതല്‍ തന്നതിന് നന്ദി

    ReplyDelete
    Replies
    1. നമ്മുടെ ഭക്തി അപാരമാണ്...ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കും അത്രയ്ക്ക് ഭക്തിയാണ്..പക്ഷെ കാര്യമൊന്നുമില്ല..

      Delete
  11. Replies
    1. അതേയതെ അതുകൊണ്ട് ചില്ലറ ബുദ്ധിമുട്ടുകള്‍ നമുക്ക് സഹിക്കാം

      Delete
  12. ഗംഭീരമായി. ഒന്നും ബാക്കിവെക്കാതെ എല്ലാം പറഞ്ഞു...

    ReplyDelete
    Replies
    1. എന്തുചെയ്യാം ചുമ്മാ പറയാമെന്നല്ലാതെ....

      Delete
  13. KAKKOSIL POLUM POKATHE IVANTEYOKKE ASANAM THANGI PALLUM ILICH NADAKKUNNAVANMARE ADYAM THALLANAM .4 DIVASAM KERALATHIL VAYNOKKI NADANNAPPOL IVANTEYOKK PADAM MUNPEJIL KODUTH RAJABAKTHI KATTIYA PATHRAKKARE NINGALKKONNUM IVANE ARIYILLE.

    ReplyDelete