**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, February 13, 2014

പോലിസ് അടുത്തുണ്ട്;ജനനേന്ദ്രിയങ്ങള്‍ സൂക്ഷിക്കുക...


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
   ദേശിയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധം  നടത്തിയവരെ തല്ലിയോടികുന്നതിനിടയില്‍ വടകര സി ഐ യുടെ നേതൃത്വത്തില്‍ ഒരു പറ്റം പോലീസുകാര്‍ അറുപത്തിനാല് വയസ്സുള്ള നാരായണന്‍ നായരുടെ ജനനേന്ദ്രിയം തകര്‍ക്കുന്നത്തിന്‍റെ ഫോട്ടോയാണ് പത്രത്തിന്‍റെ മുന്‍പേജില്‍ കിടക്കുന്നത്.. അബദ്ധത്തിലെ അറിയാതയോ അല്ല മനപ്പൂര്‍വം തന്നെയാണ് ഈ നികൃഷ്ടക്രീയ നടത്തുന്നതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു..ഇത്തരത്തില്‍ ജനനേന്ദ്രിയം തകര്‍ത്തുകൊണ്ട് സമരക്കാരെ നേരിടുന്ന വിദ്യ കേരളാപ്പോലിസിന്‍റെ ജനമൈത്രിയുടെ ഭാഗമാണോയെന്നു പുതിയ ആഭ്യന്തര മന്ത്രി വ്യക്തമാക്കിയാല്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതലുകളെ ടുക്കാന്‍ ഉപകരിക്കും... ഈ അടുത്ത കാലത്തായി പുരുഷജനനേന്ദ്രിയങ്ങളോട് കേരളാപോലീസിനു വല്ലാത്ത വെറുപ്പാണെന്നു തോന്നുന്നു... അതോ പോലീസിന്‍റെ നിയന്ത്രണം ഏതെങ്കിലും ഷണ്ഡന്‍മ്മാരുടെ കയ്യികളിലാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.. ഇത്തരത്തില്‍ വരിയുടയ്ക്കലിനു നേതൃത്വം കൊടുക്കുന്നവരെ അത് ചെയ്യിക്കാനുള്ള മാനസികാവസ്ഥയെന്താണെന്ന് അടിയന്തരമായി പരിശോധിക്കേണ്ടിയിരിക്കുന്നു..ഇതിനൊരറുതി വരുത്തിയില്ലെങ്കില്‍ പോലിസിനാല്‍ ഷണ്ഡനാക്കപ്പെടുന്നവരുടെ എണ്ണം ഇനിയും കൂടും... വര്‍ഗ്ഗീസ് ,രാജന്‍, സമ്പത്ത് തുടങ്ങിയവരെയൊക്കെ പോലിസ് നീതിനടത്തി കൊലപ്പെടുത്തിയത് പൊതുജനങ്ങള്‍ കാണാതെയായിരുന്നു... അതുമാറി ഇപ്പോള്‍ തെരുവില്‍വെച്ചുതന്നെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ജനങ്ങള്‍ക്ക് നേരെ നടത്താന്‍ പോലിസ് ധൈര്യപ്പെടുന്നു... ഇത് വേലിതന്നെ വിളവ് തിന്നാന്‍ തുടങ്ങുന്നതിന്‍റെ ആദ്യലക്ഷണമാണ്.. കഴിഞ്ഞ നാളുകളില്‍ തിരുവനന്തപുരത്ത് ഒരു യുവാവിന്‍റെ ജനനേന്ദ്രിയം പോലിസ് പരസ്യമായി തകര്‍ക്കുന്ന ദ്രെശ്യങ്ങള്‍ കേരളം കണ്ടതാണ്... അതിന്മേല്‍ എന്തു നടപടിയെടുത്തുവെന്നു ആരും ചോദിക്കരുത്...അതിനു മറുപടിയായി നൂറുനൂറു രാഷ്ട്രിയകാരണങ്ങള്‍ നിരത്തും. ഇത്തരത്തിലുള്ള ക്രൂരമായ സംഭവങ്ങള്‍ പലതും കക്ഷിരാഷ്ട്രിയത്തിന്‍റെ മറവില്‍ ലഘുവായി തള്ളിക്കളയുമ്പോള്‍ ഇതേ സംഭവങ്ങള്‍ പിന്നിടും ആവര്‍ത്തിക്കപ്പെന്നു... ഇത്തരത്തിലുള്ള മനുഷ്യാവകാശലംഘനങ്ങല്‍ക്കെതിരെ ശക്തമായ ജനവികാരം ഉയരണം...
   അടുത്ത കാലത്തായി കേരളപോലീസില്‍ ചില പ്രാകൃതമാറ്റങ്ങള്‍ പ്രകടമാണ്...ഉരുട്ടികൊലപാതകങ്ങള്‍ തിരിച്ചു വന്നിരിക്കുന്നു... മൂന്നാംമുറകള്‍ വ്യാപകമാവുന്നു.. പോലീസുകാര്‍ മദ്യപിച്ച് പൊതുസ്ഥലങ്ങളില്‍വെച്ച് സ്ത്രീകളെ കയറിപ്പിടിക്കുന്നു..ശബരിമല ഡ്യൂട്ടിക്കിടയില്‍ പോലിസ് അസോസിയേഷന്‍ നേതാവുതന്നെ സഹപ്രവര്‍ത്തകനെ പീഡിപ്പിക്കുന്നു.. സ്ത്രീ പീഡനക്കേസുകളില്‍ പോലിസ് പിടികൂടുന്ന പ്രതികളാരും ശിക്ഷിക്കപ്പെടാതെ രക്ഷപെടുന്നു.. സമരമുഖങ്ങളില്‍ പ്രതിഷേധക്കാരുടെ ജനനേന്ദ്രിയങ്ങള്‍ തകര്‍ക്കപ്പെടുന്നു.. പോലീസിലെ കൈക്കൂലിയും സ്വജനപക്ഷപാതവും രാഷ്ട്രിയയിടപെടലുകളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു.. ജനമൈത്രിപോലീസും മറ്റു പലവിധ മുഖം മിനുക്കലുക്കല്‍ പരിപാടികളും നടത്തുന്നുണ്ടെങ്കിലും, പൊതുജനങ്ങളോടുള്ള പോലിസ് ഇടപെടലില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല... ഏതെങ്കിലും രാഷ്ട്രിയക്കാരന്‍റെ അകമ്പടിയിലാതെ സാധരണക്കാര്‍ക്ക് പോലിസ് സ്റ്റെഷനുകളിലെക്ക് കയറിച്ചെല്ലാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്.. നിക്ഷ്പക്ഷ നീതിനിര്‍വഹണം ഇപ്പോള്‍ സാരോപദേശകഥകളിലേ കാണാന്‍ കഴിയൂ. സ്റ്റേഷനില്‍ വരുന്ന സാധാരണക്കാരെല്ലാം  അന്താരാഷ്ട്ര ക്രിമിനലുകളാണെന്ന രീതിയില്ലുള്ള പെരുമാറ്റമാണ് നമ്മുടെ പോലീസിന്‍റെ മുഖമുദ്ര.. എന്നാല്‍ വിഐപി ക്രിമിനലുകളെ കാണുമ്പൊള്‍ വേണമെങ്കില്‍ അവരുടെ കാലും തിരുമ്മിക്കൊടുക്കും.. ജനനേന്ദ്രിയം തകര്‍ക്കപ്പെടേണ്ട നിരവധി ക്രിമനലുകള്‍ പോലിസ് എസ്കോര്‍ട്ടോടെ ചുറ്റിത്തിരിയുമ്പോഴാണ്‌ സാധാരണക്കാര്‍ക്കു നേരെയുള്ള ഈ പ്രകടനം.... തിരുവനന്തപുരത്ത് കുടുംബത്തെ വീട്ടില്‍ കയറി ആക്രമിച്ച ഗുണ്ടാസംഘത്തിനെതിരെ പോലിസ് മൌനം പാലിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തത് അടുത്തകാലത്താണ്... ഇങ്ങനെയുള്ള നിരവധി സംഭവങ്ങളാണ് ദിവസവും പുറത്തുവരുന്നത്.. അഭ്യന്തരവകുപ്പ് ഭരിക്കുന്ന മന്ത്രി ഇതൊക്കെ അറിഞ്ഞേ മതിയാകൂ... ഗ്രൂപ്പുകളിയും പകിടകളിയുമൊക്കെ നടത്തി സമയംകളയുമ്പോള്‍ പ്രജകള്‍ പലരും ജനനേന്ദ്രിയങ്ങള്‍ തകര്‍ന്ന്‍ ആശുപത്രികളിലാണെന്ന് അദേഹം മനസിലാക്കണം...
  
  കേരളത്തില്‍ പോലിസ് മാറിയെ മതിയാകൂ..ഇത്തരത്തില്‍ സമൂഹമദ്ധ്യത്തില്‍ ക്രൂരതകള്‍ ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥരേ ശിക്ഷണ നടപടികള്‍ക്കും ചികല്സകള്‍ക്കും വിധേയരാക്കേണ്ടതാണ്... മാനസികനില തെറ്റിയ പോലീസുകാരെ പൊതുജനങ്ങളിലേക്ക് ഇറക്കി വിടുകയല്ല വേണ്ടത്; ചികല്സിക്കുകയാണ് ചെയ്യേണ്ടത്... പുതിയ പോലിസ് അക്കാഡമികള്‍ക്കൊപ്പം തളംതെറ്റിയവരെ ചികല്സിക്കാനുള്ള ആശുപത്രികളും തുടങ്ങണം... പ്രാകൃതവന്ധ്യംകരണമേഖലകളില്‍ അതായത് കാള, പന്നി, പട്ടി തുടങ്ങിയ മൃഗവിഭാഗങ്ങളില്‍ വരിയുടയ്ക്കല്‍ ജോലികളില്‍ ഏര്‍പ്പെടുന്നവരെ പോലിസ് സേനയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കണം.. അല്ലെങ്കില്‍ ഇത്തരക്കാര്‍ ഏതെങ്കിലും ദുര്‍ബലനിമിഷത്തില്‍ മനുഷ്യനിലേക്കും തിരിയാന്‍ സാധ്യതയുണ്ട്... തനിക്കില്ലാത്തത് മറ്റുള്ളവര്‍ക്കും വേണ്ടയെന്ന മാനസിക വിഭ്രാന്തിയില്‍ നിന്നും ഇത്തരം വരിയുടയ്ക്കല്‍ വൈകൃതങ്ങള്‍ പിറവിയെടുക്കാം.. അതുകൊണ്ട് ലൈംഗിക ആരോഗ്യത്തില്‍ ഫിറ്റല്ലാത്തവരെയും ജനങ്ങള്‍ക്കിടയിലെക്ക് അയക്കാതെ ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണം.. പുരുഷ ലൈംഗിക അവയവത്തിനോടുള്ള അമിതമായ വിരോധവും, സ്ത്രീകളുടെ അരക്കെട്ടിനോടുള്ള അമിതാവേശവും പോലിസിങ്ങില്‍ പറഞ്ഞിട്ടുള്ള കാര്യമല്ല... അതുകൊണ്ട് അത്തരം ഭാഗങ്ങള്‍ കേന്ദ്രികരിച്ച് പ്രത്യേകതാല്പര്യം കാണിക്കുന്നവരെ എത്രയും വേഗം സേനയില്‍നിന്നും പുറത്താക്കുകയാണ് വേണ്ടത്.. അല്ലെങ്കില്‍ മാന്യമായ ജനസേവനം നടത്തുന്ന പോലീസുകാരുടെപോലും ആത്മാഭിമാനം നഷ്ടമാകും.. അതല്ല; കാര്യങ്ങള്‍ ഈ രീതിയില്‍ത്തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ്‌ പോലിസ്സേനയും സര്‍ക്കാരും ശ്രമിക്കുന്നതെങ്കില്‍, ജനങ്ങള്‍; പ്രത്യേകിച്ചും സമര പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും ലൈംഗികാവയവങ്ങളുടെ സംരക്ഷണത്തിനായി പാഡുകള്‍ അഥവ  സംരക്ഷണ കവചം ധരിക്കേണ്ടിവരും. അതിനായി ഒരു ബോധവല്‍ക്കരണം ആവാം......... നിയമപ്രകാരമുള്ള മുന്നറിയിപ്പുകള്‍ കൊടുക്കാം...  ‘-----സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ ലൈംഗികാവയവങ്ങള്‍ നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട്. അതിന് പോലീസും സര്‍ക്കാരും ഉത്തരവാദികള ല്ലായിരിക്കും---‘ എന്നൊരു ബാനര്‍ എല്ലാ സമരമുഖങ്ങളിലും ഉയര്‍ത്തികാണിക്കണം; എന്നിട്ടേ പോലിസിങ്ങ് ആരംഭിക്കാവൂ..സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും പാഡുകള്‍ ധരിച്ചിരിക്കണമെന്നൊരു നിയമവും ഉണ്ടാക്കാം.. കേരളം സമരങ്ങളുടെ നാടാകുമ്പോള്‍ പാഡുവിതരണം ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയെ ഏല്പ്പിക്കുയാണെങ്കില്‍ സര്‍ക്കാരിനത് ഒരു വരുമാനമാവുകയും ചെയ്യും.. സംരക്ഷണ കവചങ്ങള്‍ക്ക് സബ്സീടി ഏര്‍പ്പെടുത്തിയാല്‍ അടുത്ത ഇലക്ഷന് പറയാന്‍ ഒരു വികസന പദ്ധതി കൂടിയാകും.. അതിനുള്ള സബ്സീടി വിതരണം ആധാറുമായി ബന്ധപ്പെടുത്തിയാല്‍ അതും ഉപകാരമായിരിക്കും..

   ജനസംഖ്യ നിയന്ത്രണത്തിനായി പണ്ടൊരു നേതാവ് നടപ്പിലാക്കിയ നിര്‍ബന്ധ വന്ധ്യംകരണത്തിന്‍റെ ഭാഗമായി തുടരുന്ന ഹിഡന്‍ അജണ്ടയുടെ ഭാഗമാണോ പോലിസിനെ ഉപയോഗിച്ചുള്ള ഈ ജനനേന്ദ്രിയം തകര്‍ക്കല്‍ പരിപാടിയിലൂടെ സര്‍ക്കാര്‍ ഉദ്യേശിക്കുന്നതെന്നും വ്യക്തമാക്കണം... അതോ ഹെല്‍മറ്റു കമ്പനികളുടെ വില്പനകൂട്ടാന്‍ ഇടയ്ക്കിടെ നിയമം ശക്തമാക്കുന്നതുപോലെ ഈ ജനനേന്ദ്രിയമുടയ്ക്കലില്‍ ഏതെങ്കിലും പാഡുകമ്പനികള്‍ പണമിറക്കുന്നുണ്ടോയെന്നും അന്വേഷിക്കണം. ഏറെ താമസിയാതെ ... “””------സമരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്ന വിവാഹം കഴിക്കാത്ത യുവജനങ്ങള്‍ ജാഗ്രതെ;, ഒരു പക്ഷെ ഈ സമരം നിങ്ങളുടെ വൈവാഹിക ജീവിതത്തെ തന്നെ ബാധിച്ചേക്കാം അതുകൊണ്ട് ലൈംഗിക അവയവങ്ങളുടെ സുരക്ഷയ്ക്ക് പാഡുകള്‍ ഉപയോഗിക്കൂ ജീവിതം ആസ്വദിക്കൂ----..” എന്ന ബോര്‍ഡുകളും പരസ്യങ്ങളും മാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടാലും അത്ഭുതപ്പെടെണ്ട... ഏതായാലും ഈ രൂപത്തിലുള്ള പ്രാകൃത സംഭവങ്ങള്‍ ഉത്തരവാദപ്പെട്ട ഒരു സര്‍ക്കാര്‍ വിഭാഗത്തില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടാകുന്നത് അത്യന്തം ആശങ്കാജനകമാണ്..... ഏതെങ്കിലും രാഷ്ട്രിയ ലാഭങ്ങള്‍ക്കുവേണ്ടി  ഇത്തരം സംഭവങ്ങള്‍ വളരെ ലഘുവായിക്കണ്ട്  തള്ളിക്കളയുകയെന്നത് ജനാധിപത്യഭരണ സംവിധാനത്തിനു ഭൂഷണമല്ല.. ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ച് തെരുവുകളില്‍ ജനങ്ങളുടെ ജനനേന്ദ്രിയങ്ങള്‍ തകര്‍ത്ത ചോരച്ചാലുകള്‍ ഒഴുകുമ്പോള്‍ ഓര്‍ക്കുക അതൊരു ശുഭാലക്ഷണമല്ല.....

7 comments:

  1. ഇവനൊക്കെ അണ്ടി ഫാക്ടറിയില്‍ ആയിരുന്നോപോലും പണി ...ഇത്തരക്കാരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി പ്രസിദ്ധപ്പെടുത്തനം

    ReplyDelete
  2. ഇതെല്ലാം മുന്നറിയിപ്പുകളാണ്: സന്ദേശം വ്യക്തം. ഇനി ആരും സമരത്തിന് വന്നേക്കരുത്. സൂര്യനെല്ലിക്കേസിന്റെയും വിതുരക്കേസിന്റെയും പരിണതി അറിഞ്ഞതില്‍ പിന്നെ ഇനി ഏതെങ്കിലും ഒരു പെണ്‍കുട്ടി കേസിനു പോകുമോ? പോകാന്‍ ധൈര്യം കാട്ടിയാലും വീട്ടുകാര്‍ അതിനനുവദിക്കുമോ? ഇതെല്ലാം മുന്നറിയിപ്പുകളാണ്. നന്മയുള്ളവര്‍ ഇനി ഈ നാട്ടില്‍ വേണ്ട എന്ന മുന്നറിയിപ്പ്. ഞങ്ങള്‍ നിങ്ങളെ ഇഷ്ടമുള്ളത് ചെയ്യും, ഒരുത്തനും ചോദിക്കാന്‍ വന്നേക്കരുത് എന്ന മുന്നറിയിപ്പ്. കേരളത്തില്‍ ജീവിക്കാന്‍ ഭയമാകുന്നുവെങ്കില്‍ അതില്‍ അതിശയപ്പെടാനില്ല

    ReplyDelete
    Replies
    1. അജിത്തേട്ടന്‍റെ അഭിപ്രായം നൂറുശതമാനവും ശരിയാണ് .............

      Delete
  3. പോലിസ് സംവിധാനങ്ങള്‍ ജനവിരുദ്ധമായാല്‍ നാട് നശിക്കും

    ReplyDelete
  4. ദേശിയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധം???

    why he is protesting? doesn't he need road? or he hasn;t got the reasonable price for the property?

    I do not see any reason for the strike.....

    ReplyDelete
    Replies
    1. നമ്മുടെ നാട്ടില്‍ പ്രതിഷേധിക്കാന്‍ പ്രത്യേകിച്ച്കാരണമൊന്നും വേണ്ടല്ലോ.... മുന്പ് സ്ഥലം ഏറ്റെടുത്തവര്‍ക്ക് നഷ്ടപരിഹാരം നല്കാതെ സര്‍ക്കാര്‍ പറ്റിച്ചു അതുകൊണ്ട് ജനം തെരുവിലിറങ്ങി..പക്ഷെ അതിനു വരിയുടച്ചാണോ സര്‍ക്കാര്‍ പ്രതികരികേണ്ടത്... അതൊരു നാറിയ ഇടപാടാണ്

      Delete
    2. സമരങ്ങളെ നേരിടുന്ന പോലിസ് രീതിയെക്കുറിച്ചാണ് ചിന്തിച്ചത്

      Delete