**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, February 15, 2014

ഡല്‍ഹിയില്‍ പേപ്പട്ടിയാക്രമണം;ആം ആദ്മികള്‍ക്ക് കടിയേറ്റൂ....


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
   1947-ല്‍ പൂര്‍ത്തിയായ സ്വാതന്ത്ര്യസമരം കഴിഞ്ഞതില്‍ പിന്നെ മാറ്റത്തിനുവേണ്ടിയുള്ള കാര്യമായൊരു രാഷ്ട്രിയസമരം ഇന്ത്യയില്‍ നടന്നിട്ടുണ്ടോയെന്നു സംശയമാണ്..നാല്പത്തിയേഴില്‍  ഗാന്ധിജിയുടെ നേതൃത്വത്തില്‍ വെള്ളക്കാരെ പുറത്താക്കിയെങ്കിലും ... അവരു പോയ ഉടനെതന്നെ ഗാന്ധിശിഷ്യര്‍ അധികാരത്തിന്‍റെ പിറകെ പോയി.... മറ്റൊരുകൂട്ടര്‍ ഗാന്ധിജിയെതന്നെ ഇല്ലായ്മ ചെയ്തു.. ഗാന്ധി എന്നത് നാല്‍ക്കവലകളില്‍ മഞ്ഞുംമഴയും കൊണ്ട്, കാക്കയും തൂറി നില്‍ക്കുന്ന പ്രതിമകളിലെക്ക് മാറിയപ്പോള്‍ ഗാന്ധിയുടെ പേരും പറഞ്ഞ് പുതിയ കുറേ ഇത്തിള്‍ക്കണ്ണികള്‍ രാഷ്ട്രപിതാവിന്‍റെ തഴമ്പും കാണിച്ച്  ജനങ്ങളെപ്പറ്റിച്ചു സുഖമായി ജീവിക്കുന്നു.. സത്യത്തില്‍ ഇന്ത്യ അന്നേ മറ്റൊരു അടിമത്തത്തിലേക്ക് പോയിരുന്നു.. വെള്ളക്കാര്‍ പോയി പകരം കൊള്ളക്കാര്‍ വന്നു അതാണ്‌ ആകെ കിട്ടിയ ഒരുമാറ്റം.. ഗാന്ധിജിക്ക് മറ്റൊരു പകരക്കാരന്‍ ഇല്ലാത്തതിനാല്‍ സ്ഥിതി പണ്ടാത്തെതിനെക്കാള്‍ രൂഷമായി എന്നതാണ് സത്യം... മതം ജാതി വര്‍ഗ്ഗം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ്; തന്ത്രം അതിനെക്കാള്‍ മനോഹരമായി നടപ്പിലാക്കി; അഴിമതിയില്‍ മുങ്ങി, ഖജനാവുകൊള്ളയടിച്ച് സ്വന്തം പോക്കറ്റ് വീര്‍പ്പിക്കുന്ന ബനാനറിപബ്ലിക്  ശൈലി  അതിവിപുലമായി നടപ്പിലാക്കിയാണ് രാഷ്ട്രിയക്കാര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ നയിക്കുന്നത്.. ചുരുക്കത്തില്‍ സ്വാതന്ത്ര്യം കിട്ടി അറുപത്തിയെഴുവര്‍ഷം കഴിയുമ്പോള്‍ അഴിമതിയടക്കമുള്ള കാര്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രിയക്കാരുടെ മൌലികാവകാശമായി മാറിയിരിക്കുന്നു... അഴിമതി നടത്താനുള്ള അവകാശം രാഷ്ട്രിയക്കാരുടെ മൌലികാവകാശമാണെന്ന ധാരണ ജനങ്ങളുടെ ഇടയില്‍ പടര്‍ത്തുന്നത്തില്‍ എല്ലാ കക്ഷികളും മത്സരിച്ചുകൊണ്ടിരുന്നു.. ഈ അവസരത്തിലാണ് അരവിന്ദ് കേജരിവാളും കൂട്ടരും നാടിനെയോന്നു വൃത്തിയാക്കമെന്നു കരുതി രംഗത്തുവരുന്നത്... അഴിമതിരഹിത ഭരണമെന്ന ആശയം ആം ആദ്മി മുന്നോട്ട് വച്ചതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും തുടക്കം.. രാഷ്ട്രിയമെന്നാല്‍ അഴിമതിയാണെന്നും, അഴിമതി രാഷ്ട്രിയക്കാരന്‍റെ മൌലികാവകാശമാണെന്നുമുള്ള വാദത്തില്‍ കൊണ്ഗ്രസ്സും ബിജെപിയും മറ്റുരാഷ്ട്രിയകക്ഷികളും ഒന്നിച്ചുനില്‍ക്കുമ്പോള്‍  മറുഭാഗത്ത് ഭരണത്തില്‍ നിന്നും അഴിമതി തുടച്ചുനീക്കണമെന്ന ആവശ്യവുമായി കേജരിവാളിന്‍റെ നേതൃത്വത്തില്‍ ആം അദ്മിപാര്‍ട്ടിയും നിലകൊള്ളുന്നു. ഇക്കാര്യത്തില്‍ വെറും ആം ആദ്മികളായ നമ്മള്‍ ആരുടെ പക്ഷത്തുനില്‍ക്കണം എന്നതാണ് വിഷയം... അഴിമതി നിരോധന ലോക്പാല്‍ ബില്‍ അവതരിപ്പിച്ച കേജരിവാളിനെ കൊണ്ഗ്രസ്സും ബിജെപിയും ഒന്നിച്ചെതിര്‍ക്കുന്നു.. സര്‍ക്കാരിനെ താഴെയിറക്കുന്നു.. കേജരിവാള്‍ സര്‍ക്കാര്‍ നിലംപോത്തിയതില്‍  ഈ രാഷ്ട്രിയകക്ഷികള്‍ ഒരുമിച്ചു പടക്കംപൊട്ടിച്ച് ആഹ്ലാദിക്കുന്നു, സത്യത്തില്‍ ഇവര്‍ ആരെയാണ് കൊഞ്ഞനം കുത്തുന്നത്... ചരിത്രം ഉണ്ടാക്കുന്ന മണ്ടന്മാര്‍ ഇതിനെ ഡല്‍ഹി സ്വാതന്ത്ര്യസമരവിജയമെന്ന് വിശേഷിപ്പിക്കാനും സാധ്യതയുണ്ട്..
  
 അഴിമതി തങ്ങളുടെ മൌലികാവകാശമാണെന്ന ധാരണയില്‍ ജനങ്ങളെ കൊള്ളയടിക്കുകയും, രാജ്യം വന്‍കിടമുതലാളിമാര്‍ക്ക് അടിയറ വയ്ക്കുകയും ചെയ്തിരുന്ന പതിവ് ഭരിക്കലില്‍ നിന്നും വ്യതിചലിച്ച് രാഷ്ട്രിയരംഗത്തെ അഴിമതിയും കൊള്ളയും അവസാനിപ്പിക്കുമെന്ന മുദ്രാവാക്യത്തില്‍ ഡല്‍ഹിയില്‍ അധികാരം പിടിച്ചെടുത്ത കറുത്ത കുതിരകളായ ആം ആദ്മികള്‍ ഇന്ത്യ മുഴുവന്‍ പടരാന്‍ ഇടയായാല്‍ ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രിയം നിയന്ത്രിക്കുന്ന വെട്ടുകിളികള്‍ക്ക് കൂട്ടത്തോടെ വംശനാശം സംഭവിക്കാന്‍ ഇടയുണ്ട്..അംബാനിയെപ്പോലുള്ള സാധു മുതലാളിമാരുടെ നിലനില്പുതന്നെ വെള്ളത്തിലാകും.. നിലനില്പ് അപകടത്തിലായ വെട്ടുകിളി രാഷ്ട്രിയപാര്‍ട്ടികളുടെ കൂട്ടായ്മയാണ് കേജരിവാളിനെതിരെ ഡല്‍ഹിയില്‍ കണ്ടത്.. അഴിമതിയുടെ  കാര്യത്തില്‍ കൊണ്ഗ്രസ്സും ബിജെപിയും ഒരേ തൂവല്‍പക്ഷികളെണെന്നു ഈ സംഭവത്തിലൂടെ അവര്‍ ഏറ്റുപറഞ്ഞിരിക്കുന്നു.. അഴിമതി പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ അവകാശം എടുത്തുകളയാന്‍ സമ്മതിക്കില്ലായെന്നു അവര്‍ ഒരൊറ്റ ശ്വാസത്തില്‍ വിളിച്ചുപറഞ്ഞിരിക്കുന്നു... വരുന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യക്കാര്‍ക്ക് അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്യുന്ന പാര്‍ട്ടികളാണ്‌ ഇവരെന്ന് ഓര്‍ക്കണം..എങ്ങനെയുണ്ട് കുമ്മിയടി..?

 പ്രധാനമന്ത്രിയാകാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന രണ്ടുപേരില്‍ ഒരാള്‍ വഴിവക്കുകളിലും നാല്‍ക്കവലകളിലും സ്വന്തം മുഖത്തിന്‍റെ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന തിരക്കിലാണ്... റോഡ്‌ ഷോകള്‍ സംഘടിപ്പിച്ച് വരവറിയിക്കുന്നു.. കൂലി എഴുത്തുകാരെ ആശ്രയത്തില്‍ സ്വന്തം മഹാത്മ്യം അച്ചടിപ്പിച്ചു വിതരണം ചെയ്യിക്കുന്നു.. മാധ്യമങ്ങള്‍ത്തോറും പട്ടിണി പാവങ്ങളുടെ പടം കാണിച്ചുകൊണ്ട് ഇന്ത്യാ നിര്‍മ്മാണം നടത്തുന്നു.. മറ്റൊരാള്‍ പണ്ടു നടത്തിയ കലാപത്തിന്‍റെയും കൂട്ടക്കുരുതിയുടെയും ചോരക്കറകള്‍ കഴുകിക്കളയാന്‍ നാട്ടുകാര്‍ക്ക് ചായ വിതരണം നടത്തുന്നു.. കോടികളുടെ ധൂര്‍ത്താണ് ഈ മാന്യദേഹങ്ങള്‍ തങ്ങളുടെ ഇമേജ് കൊഴുപ്പിക്കാന്‍നടത്തുന്നത്..ഈ പണമൊക്കെ എവിടുന്നു കിട്ടുന്നു..?? അംബാനിയെപ്പോലുള്ള മുതലാളിമാരുടെ കഞ്ഞിവിതരണത്തില്‍ ആശ്രയിച്ച് അവരുടെ പടിവാതുക്കല്‍ കാത്തുകിടക്കുന്ന തെരുവുപട്ടികളെപ്പോലുള്ള രാഷ്ട്രിയപ്പാര്‍ട്ടികളെ ഇനിയും നമ്മള്‍ വിശ്വസിക്കുന്നത് ആത്മഹത്യാപരമാണ്.. മുലകുടി മാറാത്തവാനും, ഇന്ത്യയെ അറിയാത്തവനും, ചോരകുടിക്കുന്നവനുമൊക്കെ ചര്‍മ്മം മിനുക്കാന്‍ ഉപയോഗിക്കുന്ന കോടികള്‍ ഈ രാജ്യത്തെ സാധാരണക്കാര്‍ക്ക് കഞ്ഞികുടിക്കാനുള്ള പണമാണ്.. ഇവരെപ്പോലുള്ള ജനങ്ങളുടെ ചോരകുടിച്ചു വണ്ണം വയ്ക്കുന്ന അട്ടകളെ നിയന്ത്രിക്കാന്‍ വേണ്ടിയാണ് കേജരിവാള്‍ ലോക്പാല്‍ ബില്‍ അവതരിപ്പിച്ചത്..അതിന്‍റെ ഗുണഭോക്താക്കള്‍ ജനങ്ങളാണ്..


 പിഞ്ഞിക്കീറിയ ഉടുപ്പും, അറ്റം എത്താത്ത മുണ്ടുമൊക്കെ ആദര്‍ശ രാഷ്ട്രിയത്തിന്‍റെ ലക്ഷണമെന്ന വ്യാജേനെ കള്ളന്മാര്‍ക്കും, കൂട്ടിക്കൊടുപ്പുകര്‍ക്കും, വേശ്യകള്‍ക്കും സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കാനും മന്ത്രിമാര്‍ അടക്കമുള്ളവരുടെ ഓഫിസുകളിലും കിടപ്പറകളിലും കറങ്ങിനടക്കാനുള്ള അവകാശമല്ല ജനാധിപത്യം.. രാഷ്ട്രപിതാവിന്‍റെ കുടുംബപ്പേരിനെ വാലറ്റമാക്കി അടിച്ചെടുത്ത് ജനങ്ങളില്‍ തെറ്റുധാരണഉണ്ടാക്കുന്ന ഊമ്പിയ കുടുംബാധിപത്യവും, ആര്‍ഷഭാരതം പ്രസംഗിച്ചു മതകലഹങ്ങള്‍ ഉണ്ടാക്കി ജനങ്ങളുടെ ചോരകുടിച്ച് ഉന്മാദം പ്രകടിപ്പിക്കുന്നതുമല്ല ജനാധിപത്യം..മൈക്ക് കിട്ടിയാല്‍ മണിക്കൂറുകളോളം പെരുംനുണകള്‍ തട്ടിവിട്ട് ജനങ്ങളെ വിഡ്ഢികളാക്കുന്നതുമല്ല ജനാധിപത്യഭരണം.. പട്ടിണിയിലായ ജനങ്ങള്‍ക്ക് ആഹാരവും അടിസ്ഥാന സൌകര്യങ്ങളും എത്തിക്കുന്നതാണ് ജനാധിപത്യത്തിലെ രാഷ്ട്രിയം..ആ തത്വത്തില്‍ നിന്നുകൊണ്ടുള്ള നല്ലൊരു തുടക്കമാണ് കേജരിവാള്‍ ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ കുറിച്ചത്.. അഴിമതിയ്ക്കെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ചതാണ് രാജ്യം കേജരിവാളില്‍ കണ്ട ഏറ്റവും വലിയ സവിശേഷത.... ഇത്രയും കാലം ഈ രാജ്യം മാറിമാറി ഭരിച്ചിട്ടും അഴിമതിയ്ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും കഴിയാത്ത ഇന്ത്യയിലെ രാഷ്ട്രിയകക്ഷികള്‍ അഴിമതി തങ്ങളുടെ മൌലികാവകാശമാണെന്നും പ്രഖ്യാപിച്ചിരിക്കുന്നു..  അതിനെതിരെ പോരാടുന്ന അരവിന്ദ് കേജരിവാള്‍ ഒരു പ്രതികമാണ് അഴിമതി ഇഷ്ടപ്പെടാത്ത ഇന്ത്യന്‍ ജനതയുടെ പ്രതീകം .. ജനാധിപത്യത്തിന്‍റെ തേര് തെളിക്കാനുള്ള അവകാശം നമ്മള്‍ ആര്‍ക്കാണ് കൊടുക്കേണ്ടത്..?? അഴിമതി നിരോധന നിയമം നടപ്പിലാക്കാന്‍ യക്നിക്കുന്ന കേജരിവളിനൊ... അതോ കുത്തകമുതലാളിമാരുടെ അമേധ്യം ഭക്ഷിച്ചുകൊണ്ട് അവന്‍റെ വീട്ടുപടിക്കല്‍ കാവല്‍കിടക്കുന്ന പലതന്തയ്ക്ക് പിറന്ന സ്വഭാവം കാണിക്കുന്ന ഇന്ത്യന്‍ രാഷ്ട്രിയത്തിലെ കോമാളികള്‍ക്കോ...???

6 comments:

  1. ഡല്‍ഹിയിലെ പേപ്പട്ടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചില നാടന്‍ പട്ടികള്‍ നാട്ടില്‍ ഇരുന്നു കുരയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്..ചാനലുകള്‍ തോറും തെണ്ടി നടക്കുന്ന പട്ടികള്‍

    ReplyDelete
  2. കേജരിവാള്‍ രാജിവെച്ചത് മോശമായിപോയിയെന്നാണ് രാജിക്കുവേണ്ടി മുറവിളി കൂട്ടിയ തെണ്ടികള്‍ ഇപ്പോള്‍ പറയുന്നത്...

    ReplyDelete
  3. കെജരിവാള്‍ തിരിച്ചുവന്നേക്കാം. നമ്മെപ്പോലുള്ള ജനമാണ് ഇന്‍ഡ്യയില്‍ ഭൂരിപക്ഷമെങ്കില്‍!

    ReplyDelete
  4. അംബാനിയെപ്പോലുള്ള മുതലാളിമാരുടെ കഞ്ഞിവിതരണത്തില്‍ ആശ്രയിച്ച് അവരുടെ പടിവാതുക്കല്‍ കാത്തുകിടക്കുന്ന തെരുവുപട്ടികളെപ്പോലുള്ള രാഷ്ട്രിയപ്പാര്‍ട്ടികളെ ഇനിയും നമ്മള്‍ വിശ്വസിക്കുന്നത് ആത്മഹത്യാപരമാണ്.. മുലകുടി മാറാത്തവാനും, ഇന്ത്യയെ അറിയാത്തവനും, ചോരകുടിക്കുന്നവനുമൊക്കെ ചര്‍മ്മം മിനുക്കാന്‍ ഉപയോഗിക്കുന്ന കോടികള്‍ ഈ രാജ്യത്തെ സാധാരണക്കാര്‍ക്ക് കഞ്ഞികുടിക്കാനുള്ള പണമാണ്....

    yep... million likes !

    ReplyDelete
    Replies
    1. ഞാനും യോജിക്കുന്നു.... ഇവന്മാരെയൊക്കെ ചാട്ടയ്ക്കടിച്ചു ചാണകവെള്ളം വെള്ളം തളിക്കാന്‍ ആരുമില്ലേ

      Delete
  5. തട്ടിപ്പും വെട്ടിപ്പും കൂട്ടിക്കൊടുപ്പുമൊക്കെ പകല്‍ പോലെ വ്യക്തമായിട്ടും കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന പരനാറി കളായ പല മുഖ്യന്മാരും അധികാര കസേരയുടെ കാര്യത്തില്‍ കേജരിവാളിനെ കണ്ടുപടിക്കണം

    ReplyDelete