**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, February 8, 2014

CBI നിരാഹാരം സമ്പൂര്‍ണ്ണവിജയം;സര്‍ക്കാരിന്‍റെ തെറാപ്പി ഫലിച്ചു.


  വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
  ചീറ്റി ഊറ്റി എന്നൊക്കെ ചുമ്മാ പറഞ്ഞാല്‍ പോരാ...ആദ്യം കാര്യങ്ങള്‍ പഠിക്കണം,,, അതിനു സെന്‍സ് ഉണ്ടാകണം സെന്സബിളിറ്റി ഉണ്ടാകണം. ഇതൊന്നും ഇല്ലേല്‍ മിനിമം ഒരു ദിവസത്തെ പണിക്കൂലിയെങ്കിലും അറിയണം. ഇന്നത്തെക്കാലത്ത് ഒരു നിരാഹാരം സംഘടിപ്പിക്കണമെങ്കില്‍ എത്ര ചിലവ് വരും... കോടികള്‍ പിരിച്ചെടുത്ത്‌ നിരാഹാരം സംഘടിപ്പിക്കുന്നവരുവരെ ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാന്‍ തത്രപ്പാട് പെടുകയാണ്... അതിനിടെ സമരവിരുദ്ധരുടെ ആക്രമണം വേറെ,,,, അവര്‍ക്ക് അഞ്ചുലക്ഷവും നാനോക്കാറും കൊടുക്കാനായി നില്‍ക്കുന്ന കുത്തക ബൂര്‍ഷ്വാകള്‍ വേറെ... അങ്ങനെ എന്തെല്ലാം.... കിടപ്പ് മുതല്‍ എണിറ്റു പോക്കുവരെ കൃത്യമായ വരവ് ചിലവ് കണക്കുകള്‍ എഴുതി വച്ചാലെ കാര്യം നടക്കുകയുള്ളൂ.... തുടങ്ങിയാല്‍പ്പിന്നെ എപ്പോ ചര്‍ച്ചനടക്കും എന്നതാണ് അറിയേണ്ടത്... ഒരു രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ എങ്ങനെയും തീര്‍ക്കണം. പണ്ടത്തെപോലെ ടോര്ച്ചിനുള്ളില്‍ ഏത്തപ്പഴം കയറ്റിയുള്ള പരിപാടിയൊന്നും നടക്കില്ല. ചുറ്റിലും ചാനലുകാരാണ്... ഇതിനിടയില്‍ ആരെങ്കിലും കനിവുതോന്നി അഞ്ചുലക്ഷം പ്രഖ്യാപിച്ചാല്‍ ഭാഗ്യം... പൊതുവേ കേരളത്തിലെ നിരാഹാരങ്ങളൊന്നും തടിയെപ്പിടിക്കുന്ന അവസ്ഥവരെ നീണ്ട ചരിത്രമില്ല... ആദ്യത്തെ ഒന്നുരണ്ടു ദിവസത്തെ ആഘോഷങ്ങള്‍ക്ക് ശേഷം ചര്‍ച്ച...... ചര്‍ച്ചയില്‍ എങ്ങും തൊടാതെയുള്ള കുറെ വാക്കുകള്‍ കേള്‍ക്കാം... അന്വേഷണം നടത്തും, അനുഭാവപൂര്‍വ്വം പരിഗണിക്കും, ഉറപ്പു കൊടുത്തു,,, തുടങ്ങിയ വാക്കുകളാണ് പൊതുവേ പ്രയോഗിക്കുന്നത്... പിന്നെ നാരങ്ങാവെള്ളം കൊടുക്കലും കുടിക്കലുമാണ്. മാധ്യമങ്ങള്‍ അത് നന്നായി പകര്‍ത്തും; ശേഷം പായും ചുരുട്ടി മടങ്ങിപ്പോക്ക് ഇങ്ങനെയാണ് പരിപാടിക്രമം...വെറും സമരമോ വളയല്‍ സമരമോ ആണെങ്കില്‍ ഭക്ഷണം കഴിച്ചശേക്ഷം വീട്ടില്‍ പോകാം എന്നൊരു അറിയിപ്പും ഉണ്ടാകും.... ‘ഞമ്മക്കും ചുകം, അവര്‍ക്കും ചുകം, കണ്ടുനില്‍ക്കുന്നവര്‍ക്കും ചുകം അങ്ങനെ ശങ്ങതി മംഗളം’... പക്ഷെ ഇത്തവണ കാര്യങ്ങള്‍ക്കൊരു മാറ്റം പ്രതീക്ഷിച്ചതാണ് അതും ചീറ്റി...
 തത്വത്തില്‍ അംഗികരിച്ചതുകൊണ്ട് ടിപി രമയുടെ നിരാഹാരം നിറുത്തി. തത്വത്തില്‍ അംഗികരിക്കാത്തതുകൊണ്ട് ഇറോം ശര്‍മ്മിള ഇപ്പോഴും നിരാഹാരം തുടരുന്നു... അതാണ്‌ മലയാളിക്ക് വിവരമുണ്ട് വിവരമുണ്ട് എന്നു മലയാളിതന്നെ പറയുന്നത്. ടിപി വധക്കേസിലെ മുഴുവന്‍ ഗൂഡാലോചനയും ഇത്തവണ പുറത്തുവരുമെന്നാണ് കേരളം കരുതിയത്‌. പക്ഷെ ഒന്നും പുറത്തുവരുന്ന ലക്ഷണമില്ല .. ഇതിലിപ്പോള്‍ തെളിയാന്‍ ഒന്നുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം,, എങ്കിലും ചില പേരുകളെക്കെ പത്രത്തില്‍ അച്ചടിച്ചുവരണമെന്ന നിര്‍ബന്ധബുദ്ധിയാണ് സമരത്തില്‍ എത്തിച്ചത് .. അങ്ങനെ അച്ചടിക്കാന്‍ പറ്റുമോ..? അങ്ങനെ തുടങ്ങിയാല്‍ രാഷ്ട്രിയം എന്നുന്നുണ്ടോ.. നാളെമുതല്‍ ഇവിടെ രാഷ്ട്രിയ കൊലപാതകമെന്ന ഇനം തന്നെ നിന്നുപോയെന്നു വരും... ഇനി അതിന്‍റെ പേരില്‍ കേരളം മുഴുവന്‍ കത്തിയാല്‍ ആ ചാരവും പുകയുമടിച്ചു ലോകംതന്നെ നശിക്കില്ലേ.. ഇതിനൊക്കെ ഏറ്റവും നല്ല പരിഹാരം; തത്വത്തില്‍ നല്‍കുന്ന ഉറപ്പുരാഷ്ട്രിയം അംഗികരികുകയെന്നതാണ്.. സോളാര്‍ സമരം മുതല്‍ ഇങ്ങോട്ടുള്ള സകല സമരങ്ങളും തത്വത്തില്‍ അംഗികരിച്ചാണ് അവസാനിപ്പിച്ചത്... സിറ്റിംഗ് ജഡ്ജിയെക്കൊണ്ടുള്ള അന്വേഷണം തത്വത്തില്‍ അംഗികരിച്ചാണ് സോളാര്‍ സമരം നിറുത്തിയത്.. ‘ഈ വഴിതടയല്‍  എന്തിനാടെ കുരുപ്പകളെ’.. എന്ന ഒറ്റ ചോദ്യത്തെ തത്വത്തില്‍ അംഗികരിച്ചാണ് വഴിതടയല്‍ സമരം നിറുത്തിയത്.. എന്തിനധികം ഡല്‍ഹിയിലെ കൊടുംതണുപ്പില്‍, കേരളത്തിലെ മണല്‍മാഫിയകള്‍ക്കെതിരെ ജെസീറ നടത്തിയ സമരംപോലും അന്വേഷണമെന്ന വെറും തത്വത്തില്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് പിന്‍വലിച്ചത്.. എന്നിട്ടു ഇവിടെ എന്തെങ്കിലും സംഭവിച്ചോ... കാര്യങ്ങളെല്ലാം പഴയപടി നടക്കുന്നു. അതാണ് നമ്മക്കും ചുകം, അവര്‍ക്കും ചുകം, കണ്ടു നിക്കുന്നവര്‍ക്കും ചുകമെന്ന പഴമൊഴിയില്‍ പറയുന്നത്...
 ഈ ‘തത്വത്തില്‍ അംഗികാരം’ എന്നു പറയുന്നത് ഒരു ഭയങ്കര സംഭവമാണ്. ഒരുതരം ഹിപ്നോട്ടിക് ചികല്‍സപോലെയാണത് ... ഇതില്‍ രോഗിയും ചികല്സകനും തമ്മിലുള്ള വിശ്വാസമാണ് പ്രധാനം.. നിങ്ങള്‍ ഇപ്പോള്‍ ഉറങ്ങുകയാണെന്ന് ചികല്സകന്‍ പറഞ്ഞാല്‍ രോഗി വിശ്വസിക്കണം...നിങ്ങള്‍ ഇപ്പോള്‍ നീന്തുകയാണ് എന്നു ചികല്സകന്‍ പറഞ്ഞാല്‍ രോഗി അപ്പോള്‍ കൈകാലിട്ടടിക്കാന്‍ തുടങ്ങണം.. എന്നാലെ ചികല്‍സ ഫലിക്കൂ..ഇവിടെ ആവശ്യങ്ങള്‍ തത്വത്തില്‍ അംഗികരിച്ചുവെന്നു പറഞ്ഞാല്‍ ആവശ്യങ്ങള്‍ നടന്നുകിട്ടിയതായി വിശ്വസിക്കണം.. എന്നാലെ ചികല്‍സ ഫലിക്കൂ.. ഈ തെറാപ്പി ഉപയോഗിച്ചാണ് സര്‍ക്കാര്‍ രമയുടെ നിരാഹാരം നിറുത്തിയത്,,, മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്താന്‍ രണ്ടുദിവസം പട്ടിണി കിടക്കുന്നതും ചികത്സയുടെ ഭാഗമാണ്... വിശപ്പ് കൂടുമ്പോള്‍ എന്തു ഉറപ്പു കൊടുത്താലും വേഗം സ്വീകരിക്കപ്പെടും... അടുത്തുതന്നെ അടുപ്പുകൂട്ടി പൊറോട്ടയും ചിക്കന്‍കറിയും ഉണ്ടാക്കി അതിന്‍റെ മണം അടിപ്പിച്ചാല്‍ വേഗം തീരുമാനമാകും... ഇനി ചികല്സയിലേക്ക് വരാം..
ആദ്യം രോഗിയോട് ചികല്സകന്‍: താങ്കള്‍ ഉറങ്ങുകയാണ്
രോഗി:  ഉവ്വ്..............
  താങ്കള്‍ക്ക് എന്താണ് വേണ്ടത്.................
    സിബിഐ അന്വേഷണത്തിന് ഉത്തരവിടണം..
     ഇതാ തത്വത്തില്‍ ഉത്തരവിട്ടിരിക്കുന്നു..സിബിഐ ഇപ്പൊവരും കാറിന്‍റെ ഒച്ച കേള്‍ക്കുന്നില്ലേ..................
        ഉവ്വ്................
  ഇതാ ഇപ്പോള്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുയാണ്... ഇതാ താങ്കള്‍ പറയുന്നവരെയൊക്കെ സിബിഐ പിടിച്ചുകഴിഞ്ഞു. അവരൊക്കെ ഈ കേസില്‍ പ്രതിയാകും. അവരെയൊക്കെ നാളെ തൂക്കാന്‍ വിധിക്കും .... സന്തോഷമായില്ലേ
    സന്തോഷമായി......................
      എങ്കില്‍ എണിറ്റു വീട്ടില്‍ പൊയ്ക്കോളൂ...
ഇതാണീ തത്വത്തില്‍ ഉള്ള ഹിപ്നോട്ടിക് തെറാപ്പി... സോളാര്‍ സമരം, വഴിതടയല്‍ സമരം, ജയില്‍ പടിക്കല്‍ സമരം, ജെസീറ സമരം തുടങ്ങിയവയൊക്കെ ഈ രീതിയില്‍ തത്വത്തില്‍ അംഗികരിക്കുന്ന ഹിപ്നോ തെറാപ്പി പ്രകാരം  പരിഹരിച്ചതാണ്.. രമയുടെ കാര്യത്തിലും ഈ ചികല്‍സ ഫലിച്ചുവെന്നുവേണം കരുതാന്‍... ഈ സര്‍ക്കാര്‍ ഹിപ്നോതെറാപ്പിയില്‍ ഒരുപാട് മുന്നേറ്റം നടത്തിയിട്ടുണ്ട്.. അതിന്‍റെ ഭാഗമായാണ് ദാരിദ്രം ഒരു മാനസികാവസ്ഥയാണെന്നു പ്രഫസര്‍ ലംബോധരന്‍ പരസ്യമായി പറഞ്ഞത്.. കാര്യം മനസിലാവാത്ത കുറേ കൂറകള്‍ അണ്ണന്‍റെ പ്രസ്താവനയ്ക്കെതിരെ ഒച്ചയുണ്ടാക്കി... കാര്യം മനസിലാക്കിയവരൊക്കെ എന്‍റെ പിഴ എന്‍റെ പിഴ എന്നുപറഞ്ഞു നെഞ്ചത്തടിച്ചു.. ഇറോംശാര്മ്മിളയെപ്പോലുള്ള ചുരുക്കം ചിലരുടെ കാര്യത്തിലെ ഈ രീതിയിലുള്ള തെറാപ്പികള്‍  ഫലിക്കാതിരുന്നിട്ടുള്ളൂ..മാറിമാറി വന്ന പല സര്‍ക്കാരുകളും അവരുടെ ആവശ്യങ്ങള്‍ തത്വത്തില്‍ അംഗികരിക്കാമെന്ന് ഉറപ്പ് നല്‍കിയതാണ് പക്ഷെ തന്‍റെ ആവശ്യങ്ങള്‍ നടത്തിക്കാണിക്കണം എന്നതാണ് അവരുടെ നിലപാട്... അതാണ്‌ ലക്ഷ്യം നേടാനുള്ള സമരം.. അതുകൊണ്ടെന്താ മൂക്കില്‍ കുഴലുമിട്ടു ഇപ്പോഴും കിടക്കുന്നു..ഇവിടെ നമുക്കതിനോന്നും നേരമില്ല...
 ആര്‍ എം പി എന്നൊരു മഹാപ്രസ്ഥാനമാണ് രമയുടെ സമരം തയ്യാറാക്കിയത്...വന്‍ജനപിന്തുണയുള്ള പ്രസ്ഥാനമാണത്. ഒഞ്ചിയം എന്ന രാജ്യത്തെ ഭരണപ്പാര്ട്ടിയാണത്.. പിറവിക്ക് ശേഷം വല്ലാതെ വളര്‍ന്ന് വളര്‍ന്ന് ഇന്ത്യയൊട്ടുക്കും വേരുള്ള പാര്‍ട്ടി.... ആം ആദ്മി പര്ട്ടിപോലും അതിന്‍റെ മുന്നില്‍ ഒന്നുമല്ല... വാസ്തവത്തില്‍ ഒരു വ്യക്തിയോടുള്ള വ്യക്തിപരമായ അടുപ്പത്തിലും, ചില താല്‍ക്കാലിക രാഷ്ട്രിയ വിരോധങ്ങളിലും ഊരിത്തിരിഞ്ഞ ചെറിയൊരു ആള്‍ക്കൂട്ടം എന്നതില്‍ കവിഞ്ഞ് ആര്‍ എം പി എന്നത് ഒന്നുമല്ലെന്ന് ഇവിടുത്തെ രാഷ്ട്രിയക്കാര്‍ക്ക് നന്നായി അറിയാം ... ഇന്നല്ലെങ്കില്‍ നാളെ അതും എം ആര്‍ മുരളിയാകും. അതുകൊണ്ട് ഇപ്പോള്‍, പറ്റുന്നപോലെ വെള്ളം കലക്കുക, മീന്‍ പിടിക്കുക അല്ലെങ്കില്‍ എപ്പോഴേ സിബിഐ അന്വേഷണം വന്നേനെ.....

  വീടുംകൂടും അടച്ച് തിരുവനന്തപുരത്തുവന്ന്‍ നിരാഹാരത്തിന് കൂട്ടുകിടക്കാന്‍ എത്ര ആര്‍ എം പി കാര്‍ ഉണ്ടാകുമെന്നതല്ല പ്രശ്നം. കയ്യിലെ കായ് തീരുമ്പോള്‍ വന്നവരെല്ലാം മടങ്ങും; അല്ലേല്‍ ബക്കറ്റ് പിരിവിനിറങ്ങണം...അക്കാര്യത്തില്‍ ചിലര്‍ പേറ്റന്റ് എടുത്തതിനാല്‍ അതും നടപ്പില്ല. അല്ലെങ്കില്‍ പരിപാടി വല്ല ഇവന്റ് മാനെജുമെന്റ്റുകാരെയും ഏല്‍പ്പിക്കണം അതിനും ഫണ്ടുവേണം.. തല്ക്കാലം കരാറില്‍ പറഞ്ഞദിവസങ്ങളില്‍ നിരാഹാരം; അതുകഴിഞ്ഞ് തത്വത്തില്‍ ഉറപ്പുവാങ്ങുക... പരിപാടി ശുഭം.. ഇനിയിപ്പോ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒരാഴ്ചകൂടി നിരാഹാരം പ്രതീക്ഷിക്കാം... കൊല്ലപ്പെട്ട ഭര്‍ത്താവിനോടുള്ള സ്നേഹമായിരുന്നു ഈ നിരാഹാരത്തിന് പിന്നിലെങ്കില്‍, ഗൂഡാലോചന പുറത്തുകൊണ്ടുവരാനുള്ള യഥാര്ത്ഥ ആഗ്രഹം ഉണ്ടായിരുന്നുവെങ്കില്‍ ഈ നിരാഹാരം ഇങ്ങനെ തീരില്ലായിരുന്നു... തുടക്കത്തില്‍ എന്താണ് പറഞ്ഞത് ആ ആവശ്യം നേടിയെടുക്കുവോളം നിരാഹാരം തുടര്‍ന്നേനെ എങ്കില്‍ കേരളം മുഴുവന്‍ രമയോടൊപ്പം നിന്നേനെ...ഇതിപ്പോ പാവകളികാരന്‍റെ വിരലുകള്‍ക്ക് അനക്കം നിന്നപ്പോള്‍ പാവയും നിന്നു.. ടിപിയുടെ കൊലപാതകത്തെ എങ്ങനെ വില്പനച്ചരക്കാക്കാമെന്ന രാഷ്ട്രിയപാര്‍ട്ടികളുടെ നിലപാടുകള്‍ക്കൊപ്പം ടിപിയുടെ വിധവയും കൂടുന്നത്  അപമാനകരമാണ്. അന്വേഷണം പ്രഖ്യപിക്കേണ്ടാവര്‍ തന്നെ നിരാഹരപന്തലില്‍ കുമ്മിയടി നടത്തുന്ന കാഴ്ചയാണ് കേരളം കണ്ടത്...ഇത്തരം നിരാഹാര നാടകങ്ങളുടെ പിന്നിലുള്ള സാമ്പത്തികവും രാഷ്ട്രിയവുമായ മുന്നൊരുക്കങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാവും.. ടിപി വധക്കേസ് മാത്രമല്ല എല്ലാ രാഷ്ട്രിയകൊലപാതകങ്ങളുടെയും പിന്നിലുള്ള ഗൂഡാലോചനകള്‍ പുറത്തുകൊണ്ടുവരേണ്ടതാണ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും വേണം.. പക്ഷെ ഇക്കാര്യത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പോലും ആത്മാര്‍ത്ഥത ഇല്ലെങ്കില്‍ പിന്നെ ആര്‍ക്കാണതില്‍ താല്പര്യം... ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് നിരാഹാരസമരമെങ്കില്‍ ഒന്നുകില്‍ ആവശ്യങ്ങള്‍ സാധിച്ചുകിട്ടണം അല്ലെങ്കില്‍ നിരാഹാരം തുടരണം.. മറ്റു പലതുമാണ് ലക്ഷ്യമെങ്കില്‍ ടോര്‍ച്ചിലെ ഏത്തപ്പഴമെന്ന തത്വത്തില്‍ നിരാഹാരം കിടക്കും; ബിരിയാണിയുടെ മണമെന്ന ഉറപ്പില്‍ നിരാഹാരം തീരും....ഇറോം ഷാര്‍മ്മിള എവിടെ കിടക്കുന്നു ഒഞ്ചിയം എവിടെ കിടക്കുന്നു.. 

10 comments:

  1. ഹഹ ഹ അതേയതെ ഈ തത്വത്തില്‍ അംഗികാരം ഭയങ്കര ഇരുമ്പുലക്കയാണ് അത് വിഴുങ്ങി അല്പം വെള്ളവും കുടിച്ചാല്‍ ഏതു നിരാഹാരവും പമ്പ കടക്കും

    ReplyDelete
  2. രമയുടെത് വെറും രാഷ്ട്രിയ നാടകം മാത്രമാണ് ... നിരാഹാരം കൊണ്ട് എന്താണവര്‍ നേടിയത് ..

    ReplyDelete
  3. നാടകാന്ത്യം സീബിയൈ എന്നു കരുതിയത് നാടകാന്ത്യം സവാള വട എന്നായിപ്പോയല്ലോ

    ReplyDelete
  4. udf sponserd program hhhaaaahhahhiii

    ReplyDelete
  5. hahahahah...........ugran

    ReplyDelete
  6. രാഷ്ട്രീയമൈലേജ് ആണ് എല്ലാവര്‍ക്കും നോട്ടം

    ReplyDelete
  7. ഇറോം ഷര്‍മിള എവിടെ കിടക്കുന്നു ഒഞ്ചിയം എവിടെ കിടക്കുന്നു ..അതുകാര്യം.

    ReplyDelete
  8. Rema wanted to find truth, that is who gave order to kill TP. In present situation where Ummen help Pinarayi and Pinaryi help Ummen, thats is impossible to find out. But at least an attempt can be initiated, that is the only thing a poor widow can do. She adopted whatever means available to her, Gandhian way. You people are just CPM brainwashed idiots, TP was also one, he never contempted any murder when he was in CPM.

    But after the judgement we see lot of fiasco , senior party members visiting jails to see petti murderers and arrange same cell for them. People of Kerala have no doubt. who ordered the "event management " , here the event management was for a killing. You cannot hide truth with 10000 lies.

    ReplyDelete
  9. കൊല്ലപ്പെട്ട ഭര്ത്താ വിനോടുള്ള സ്നേഹമായിരുന്നു ഈ നിരാഹാരത്തിന് പിന്നിലെങ്കില്‍, ഗൂഡാലോചന പുറത്തുകൊണ്ടുവരാനുള്ള യഥാര്ത്ഥ ആഗ്രഹം ഉണ്ടായിരുന്നുവെങ്കില്‍ ഈ നിരാഹാരം ഇങ്ങനെ തീരില്ലായിരുന്നു... തുടക്കത്തില്‍ എന്താണ് പറഞ്ഞത് ആ ആവശ്യം നേടിയെടുക്കുവോളം നിരാഹാരം തുടര്ന്നേകനെ എങ്കില്‍ കേരളം മുഴുവന്‍ രമയോടൊപ്പം നിന്നേനെ...ഇതിപ്പോ പാവകളികാരന്റെ് വിരലുകള്ക്ക്ു അനക്കം നിന്നപ്പോള്‍ പാവയും നിന്നു.. അതാണ്‌ സത്യം

    ReplyDelete
  10. വാസ്തവത്തില്‍ ഒരു വ്യക്തിയോടുള്ള വ്യക്തിപരമായ അടുപ്പത്തിലും, ചില താല്‍ക്കാലിക രാഷ്ട്രിയ വിരോധങ്ങളിലും ഊരിത്തിരിഞ്ഞ ചെറിയൊരു ആള്‍ക്കൂട്ടം എന്നതില്‍ കവിഞ്ഞ് ആര്‍ എം പി എന്നത് ഒന്നുമല്ലെന്ന് ഇവിടുത്തെ രാഷ്ട്രിയക്കാര്‍ക്ക് നന്നായി അറിയാം ..

    yes... like you many want to disgrace this lady. if she fast and die infront of the assembly, some of them would have told, why did she fasted even after the inquiry ordered.

    i do see that Congress is making use of the opportunity. but CPI gave the chance for that. whey did they kill TP? killing is a norm for CPM. due to Rema that will have some stoppage for short while!

    ReplyDelete