**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, March 1, 2014

ആ ചുംബനം എന്നെ കൊലയാളിയാക്കി...വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍   
 രാഹുല്‍ ഗാന്ധിയെ ചുംബിച്ച സ്ത്രീയെ ഭര്‍ത്താവ് ചുട്ടുകൊന്നതായി മാധ്യമങ്ങള്‍ പറയുന്നു...അസമിലെ ജോര്‍ഘട്ടിലാണ് സംഭവം നടന്നത്.. കോണ്‍ഗ്രസ് വാര്‍ഡംഗമായ ബൊണ്ടി ചുടിയയെയാണ് ഭര്‍ത്താവ് സോമേശ്വര്‍ ചുടിയ ചുട്ടുകൊന്നത്.മരിച്ചത് മറ്റൊരു സ്ത്രീയാണെന്ന്‍ വേറെ ചിലര്‍ പറയുന്നു... ചുംബനവുമായി അതിനു ബന്ധമില്ലെന്നും അത് ആത്മഹത്യയാകാനാണ് സാധ്യതയെന്നും ആസാം പോലിസ് വെളിപ്പെടുത്തുന്നു...  അങ്ങനെവരാനേ സാദ്ധ്യതയുള്ളൂ... നിലമ്പൂര്‍ കൊലപാതകത്തില്‍ രാധ പീഡനത്തിനിരയായിയെന്നു പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറയുമ്പോള്‍; ഏയ്‌ അങ്ങെനെയൊന്നും സംഭവിച്ചിട്ടേയില്ലന്നാണ് മിടുക്കന്മാരായ നമ്മുടെ പോലിസ് പറയുന്നത്... അപ്പോപ്പിന്നെ ആസാം പോലിസ് പറയുന്നത് വെള്ളംതൊടാതെ വിഴുങ്ങതാണ് നല്ലത്..........ഏതായാലും ഒരു ചുംബനവും ഒരു കൊലപാതകവും നടന്നിരിക്കുന്നുവെന്നത് സത്യമാണ്...
  പൊതുവേദിയില്‍വെച്ചു രാഹുലിനെ പരസ്യമായി ചുംബിച്ച ഭാര്യയെ ഭര്‍ത്താവ് പരസ്യമായിത്തന്നെ ചുട്ടുകൊന്നു.. അത് സദാചാരമാണോ ദുരാചാരമാണോ സത്യമാണോ മിഥ്യയാണോ എന്നുള്ള കാര്യങ്ങള്‍ ഇഴകീറി പരിശോധിക്കണം... ഇതൊരു ദുരഭിമാനകൊലയാണോയെന്നും സംശയിക്കണം.. ഭര്‍ത്താക്കന്മമാര്‍ നോക്കിനില്‍ക്കെ ആത്മീയ ആള്‍ദൈവങ്ങളെ ഭാര്യമാര്‍ ഇതുപോലെ കെട്ടിപ്പിടിച്ചുകാണുന്നു; ദൈവങ്ങള്‍ തിരിച്ചും ചെയ്യാറുണ്ട്... പ്രോബ്ലം നഹി... എന്നാല്‍ ഇന്ത്യയിലെ ഏറ്റവുംവലിയ രാഷ്ട്രിയ ദൈവമായ രഹൂല്‍ജീയെ ഉമ്മവെച്ചുവെന്ന മൈനര്‍ കാര്യത്തിനാണ് ടിയാന്‍ ഈ മേജര്‍ കുറ്റം ചെയ്തിരിക്കുന്നത്.. മ്ലേച്ചം എന്നേ പറയാന്‍ കഴിയൂ... രഹൂല്‍ജി കേരളത്തില്‍ വന്നപ്പോള്‍ സമാനസംഭവങ്ങള്‍ ആവര്‍ത്തിപ്പിക്കാന്‍ ചില മനോരോഗി മാധ്യമങ്ങള്‍ നോക്കിയതാണ്.... എന്തോ ഭാഗ്യംകൊണ്ട്  നടന്നില്ല... പകരം മദറിന്‍റെ ചെരുപ്പ് എടുത്തുകൊടുത്തതും, മദറിന്‍റെ കണ്ണുനിറഞ്ഞതും അന്നു വാര്‍ത്ത‍യായിരുന്നു.. ആ വാര്‍ത്ത‍ വായിച്ച ആയിരത്തോളം പേരാണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിക്കരഞ്ഞത്...
  ഇത്തരം ഭര്‍ത്താക്കന്മാര്‍ക്ക്  ചുംബനത്തെക്കുറിച്ച് വലിയ പിടിപാടില്ലെന്ന് തോന്നുന്നു.. പാര്‍ട്ടിയിലെ ചുംബനക്കാരായ വനിതാപ്രവര്‍ത്തകരുടെ ജീവന് ഭീഷണി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഭര്‍ത്താക്കന്മാര്‍ക്ക് ഒരു സ്റ്റഡി ക്ലാസ് കൊടുക്കുന്നത് നന്നായിരിക്കും.. ഇതൊക്കെ വെറും ‘ഷോ’ ആണെന്നു പകലന്തിയോളും വേലചെയ്തു വൈകുന്നേരം വീടുപിടിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക്  മനസിലാവണമെന്നില്ല.. ഇനി കുറച്ചു ന്യൂസവര്‍ കണ്ടുകളയാമെന്നു വിചാരിച്ചു ടീവി തുറക്കുമ്പോള്‍;;;; ഇതാ ഭാര്യയുടെ ചുംബനരംഗം ബ്രേക്കിംഗ് ന്യൂസായി കാണിക്കുന്നു...എന്തുചെയ്യണം; നേതാവല്ലേ ക്ഷമിക്കാമെന്ന് കരുതി ..പിറ്റേദിവസം ജോലി സ്ഥലത്തു ചെല്ലുമ്പോള്‍ കൂട്ടുകാരുടെ നോട്ടം, ചിരി, അര്‍ഥംവെച്ച മൂളല്‍ ..എന്താടോ ഭാര്യയുടെ ചുംബനമൊക്കെ എങ്ങനെ പോകുന്നു,,, തുടങ്ങിയ കമന്റ്... ഇതിലൊക്കെ പിടിച്ചുനില്ക്കാന്‍ ശരിക്കും സ്റ്റഡിക്ലാസ് തന്നെ കൊടുക്കണം... വേണ്ടേ.?? ദേ, നീ അയല്‍പക്കത്തെ വാസുവിനെ ചുംബിക്കരുത്‌ വേണേല്‍ പഞ്ചായത്തുപ്രസിഡന്റിനെ ചുംബിച്ചോയെന്നു ഒരു ഭര്‍ത്താവും പറയില്ല... സ്വന്തം ഭര്‍ത്താവ് പൊതുവേദിയില്‍ മറ്റൊരു സ്ത്രീയെ ചുംബിക്കുന്നത് ഏതൊരു ഭാര്യക്കും ഇഷ്ടമാകുമെന്നും കരുതുന്നില്ല... സ്ഥലം ഇന്ത്യയായതുകൊണ്ട് ഇമ്മാതിരി കോപ്രായങ്ങള്‍ സ്ത്രീകളുടെ അവകാശമാണെന്ന് പറയുന്നതില്‍ ന്യായികരണമില്ല...
  നിന്‍റെ ചുണ്ടുകളെ നീ പുശ്ചിക്കരുത്;  അവ ചുംബനത്തിനായി സൃഷ്ടിക്കപ്പെട്ടതെന്നാണ് ഷേക്സ്പിയറാശാന്‍ പറഞ്ഞിരിക്കുന്നത്.. പ്രണയത്തിന്‍റെ പ്രബലഭാഷയാണ് ചുംബനമെന്നും, തീവ്രമായ സ്നേഹത്തിന്‍റെ ലൈംഗികതയുടെ സന്ദേശം അതിലുണ്ടെന്നും, വീഞ്ഞിനെക്കാള്‍ ലഹരി ചുംബനം തരുമെന്നും ആരൊക്കെയോ എവിടെയൊക്കെയോ പറഞ്ഞിട്ടുണ്ട്.. ഇനി ചുംബനത്തെ ഇനം തിരിച്ചാല്‍  ഏകദേശം ഇരുപത്തിയഞ്ചിനം ചുംബനങ്ങളാണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്...പുതിയ ഇനങ്ങള്‍ക്കയുള്ള പരീക്ഷണങ്ങള്‍ ഇപ്പോഴും നടക്കുന്നുമുണ്ട്... അതില്‍ താരതമ്യേനെ നിരുപദ്രവകരവും സങ്കീര്‍ണ്ണതകളില്ലാത്തതുമായ ‘കവിള്‍ ചുംബനമാണ്’ ആസാം  സംഭവത്തിന്‌ ആധാരമായി വന്നിരിക്കുന്നത്.. സൌഹൃദസന്ദേശം നല്‍കാനാണുപോലും  ഈ ചുംബനം ഉപയോഗിക്കുന്നത്.. എന്നിട്ടും അനന്തര ഫലം കൊലപാതകത്തിലാണ് എത്തിയിരിക്കുന്നത്... ആത്മീയ ദൈവങ്ങളുടെ സ്വാതന്ത്ര്യത്തിലേക്ക് രാഷ്ട്രിയദൈവങ്ങള്‍ ഇനിയും എത്തിയിട്ടില്ലായെന്നാണ് ഇതു തെളിയിക്കുന്നത് ...ഇത്തരം പരസ്യചുംബനങ്ങള്‍ നടത്തുന്ന വനിതകള്‍ ഭര്‍ത്താക്കന്മാര്‍ക്ക് വായിക്കാന്‍ ചുംബന റഫറന്‍സ് പുസ്തകങ്ങള്‍ വാങ്ങി കൊടുത്ത് ബോധവല്‍ക്കരണം നടത്തട്ടെ,,,  അല്ലെങ്കില്‍ ഇതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ട്.. സ്വന്തം ഭാര്യ ഒരു പൊതുവേദിയില്‍ മറ്റൊരുവന്‍റെ കവിളില്‍ അവന്‍ ഏതൊരുവനായാലും  ചുംബിക്കുന്നത് നല്ലൊരു പ്രവണതയായിയെടുക്കാന്‍ തക്കവിധം ഇന്ത്യന്‍ ഭര്‍ത്താക്കന്മാര്‍ വിശാലഹൃദയരാവുന്ന കാലം വാരാനിരിക്കുന്നതേയുള്ളൂ.. അല്ല; അതുവന്നുകഴിഞ്ഞുവെന്നു പറയുന്നവര്‍ക്ക് സ്വന്തം പ്രോപ്പര്‍ട്ടിയെ രംഗത്തിറക്കി പൊതുവേദിയില്‍ ഉമ്മ കൊടുപ്പിച്ചു സ്വന്തം നിലപാട് തെളിയിക്കവുന്നതാണ്.. പേടിക്കേണ്ട ഈ ന്യൂജനറേഷന്‍ ഒന്നുവന്നോട്ടെ എല്ലാം ശരിയാകും... എന്നു കരുതിയാലും പിഴയ്ക്കും.. മുന്നില്‍ കണ്ട സ്ത്രീയെ കയറിപ്പിടിച്ച ന്യൂജനറേഷന്‍ തിരക്കഥാകൃത്തിനെ ന്യൂജനറേഷന്‍ പൈലുകള്‍ത്തന്നെ പഞ്ഞിക്കിട്ടിരിക്കുന്നു... അമേരിക്കയിലെ കാലിഫോര്‍ണിയായിലെ ഒറിഗോണ്‍ നഗരത്തില്‍ നടന്ന സംഭവമൊന്നുമല്ല നമ്മുടെ കൊച്ചിയില്‍ തന്നെയാണ് സംഭവം നടന്നത്.. തിരക്കഥ എഴുതുന്നതിനിടയില്‍ സിനിമയിലെ റേപ്പ് സീനിലേക്ക് സ്വയം സന്നിവേശിച്ച മലപ്പുറംകാരനായ  ന്യൂജനറേഷന്‍ തിരക്കഥാകൃത്ത് അടച്ചിട്ടമുറിയില്‍ നിന്നും പുറത്തിറങ്ങി സ്വയം നഗ്നനായി നടക്കുമ്പോള്‍ മുന്നില്‍ കണ്ട സ്ത്രീ കടന്നുപിടിക്കുകയും ചെയ്തപ്പോള്‍, അന്യരുടെ സ്വകാര്യതയില്‍ ഇടപെടാന്‍ ആഗ്രഹിക്കാതിരുന്നിട്ടും രക്ഷിക്കണേയെന്നുള്ള സ്ത്രീയുടെ നിലവിളിയുടെ വെളിച്ചത്തില്‍ കിട്ടിയ ഉള്‍വിളിയില്‍ ചില്ലറ  ന്യൂജനറേഷന്‍ യുവത്വങ്ങള്‍  തിരക്കഥാകൃത്തിന്‍റെ സ്ഥാനത്തും അസ്ഥാനത്തും നന്നായി തലോടിയശേഷം ടിയാനെ കെട്ടിയിട്ടു പോലിസില്‍ ഏല്‍പ്പിക്കുകയുമുണ്ടായി... ന്യൂജനറേഷനില്‍ ഒരു കൊഹാബിട്ടെഷന്‍ സംഘടിപ്പിച്ചുകൊണ്ട് തിരക്കഥയൊന്നുമാറ്റിയെഴുതാന്‍ അങ്ങേര്‍ക്ക് കഴിയാത്തതിനാലാവും കഥയിലില്ലാത്ത തല്ലു കൊള്ളേണ്ടിവന്നത്...
  
  സാമൂഹ്യസേവനത്തിനിറങ്ങിയാലും, നടുഭരിക്കാന്‍ നടന്നാലും, കലാരംഗത്ത് നിറഞ്ഞാടിയാലും എല്ലാത്തിനും ഒരു നിയന്ത്രണരേഖ വയ്ക്കുന്നത് നാല്ലതാണ് .. ചരടുപൊട്ടിയ പട്ടംപോലെ അലഞ്ഞുതിരിയാന്‍ തുടങ്ങിയാല്‍ എരിഞ്ഞടങ്ങലായിരിക്കും ഫലം... സ്വന്തംഭാര്യ മറ്റൊരുത്തനെ ചുംബിക്കുന്നതും, മറ്റൊരുവന്‍ സ്വന്തംഭാര്യയെ കെട്ടിപ്പിടിക്കുന്നതും  ഉള്‍ക്കൊള്ളാന്‍ പാകത്തില്‍  ഭാരതവികസനം നടന്നിട്ടില്ലായെന്നതാണ് ചുരുക്കം... നിര്‍ഭയ പദ്ധതിയില്‍ ചുംബനസുരക്ഷ ഉറപ്പാക്കാത്തകാലത്തേളം മഹിളകള്‍ ജാഗ്രതെ.. തല്ക്കാലം വേലിക്കിപ്പറത്തുനിന്നുള്ള ഫ്ലയിംഗ് കിസ്സുകള്‍ കൊടുത്തു സായൂജ്യമടയുക അല്ലെങ്കില്‍ നേതാക്കളെ ചുംബിക്കുന്നത് സ്ത്രീകളുടെ അവകാശമായി അംഗികരിക്കാന്‍ ഹര്‍ത്താല്‍ നടത്തുക... മന്മഥലീലകള്‍ നടത്തി പ്രജാക്ഷേമം ഉറപ്പാക്കാന്‍ ഇറങ്ങുന്ന രാഷ്ട്രിയക്കാരും ചുംബന കെട്ടിപ്പിടി വിഷയത്തില്‍ അല്പം ജാഗ്രത കാണിക്കുക... ഓഷോ പറഞ്ഞപോലെ ‘ഓരോ ചുംബനത്തിലും ദൈവത്തെ കാണുന്ന’ രീതിയിലേക്ക് നമ്മുടെ ആളുകള്‍ വളര്‍ന്നിട്ടില്ല.. ആത്മീയ ആള്‍ ദൈവങ്ങള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നതല്ല... വിശുദ്ധനരകത്തിലെ സന്യാസി; ഭക്തയോടു പറഞ്ഞപോലെ ഞാനുമായി ബന്ധപ്പെട്ടാല്‍ നീ എപ്പോഴും കന്യകയായിരിക്കുമെന്നു കരുതുന്ന കാലം ഇനിയും വന്നിട്ടില്ല.. അതുകൊണ്ട് ചുമ്മാ,,, ഉമ്മവാങ്ങി എന്തിനാ മറ്റൊരുത്തന്‍റെ കുടുംബം അനാഥമാക്കുന്നത്... 

 വാല്‍ക്കഷണം:::---- രാഷ്ട്രിയത്തില്‍ ചുംബനവും, ഉമ്മയും, കെട്ടിപ്പിടുത്തവും, സ്നേഹപൂര്‍വ്വമുള്ള തലോടലും നിയമവിധേയമാക്കുക.. 

7 comments:

 1. കുറുപ്പ്March 1, 2014 at 4:19 PM

  ഹ്ഹഹ് ഹ ചന്തിക്ക് പിടുത്തവും നിയമവിധേയമാക്കണം ..പണ്ടൊരു പിടുത്തം നടന്നതില്‍ എന്തൊക്കെ പുകിലാ ഉണ്ടായത് ..

  ReplyDelete
 2. അനുകൂലിച്ചാണോ പ്രതികൂലിച്ചാണോ എഴുതിയിരിക്കുന്നതെന്നും മനസ്സിലാകുന്നില്ല.

  ReplyDelete
 3. ന്യൂജെന്‍ രാഷ്ട്രീയക്കൂത്തുകള്‍

  ReplyDelete
 4. ആളും തരവും നോക്കി ചുംബനം നടത്തിയില്ലെങ്കില്‍ ആത്മാവ് പരലോകത്ത് ചെല്ലും... എന്തിനാണ് ഇത്ര വിധേയത്വപ്രകടനങ്ങള്‍ നടത്തുന്നത്...

  ReplyDelete
 5. കോമളന്‍March 3, 2014 at 9:52 AM

  ഉമ്മ കളിയില്‍ ഒരു പരീശീലനം ആരംഭിച്ചാലോ മാഷേ ..പലര്‍ക്കും ഉമ്മകള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല... അതാണ് പ്രശ്നം

  ReplyDelete
 6. താന്‍ ബലാത്സംഗത്തിനു ശ്രമിച്ചത് ദൈവം പറഞ്ഞതു കൊണ്ടാണെന്ന് തിരക്കഥാകൃത്ത് ഹാഷിര്‍ മുഹമ്മദ്. ദൈവമാണ് എന്നോട് അതു ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. ഏഴുപാപങ്ങളില്‍ ഒന്നു ചെയ്യാന്‍ ദൈവം നിര്‍ദ്ദേശിച്ചു. ഏഴ് പാപങ്ങളില്‍ ഒന്നാണ് ബലാത്സംഗം. അതുകൊണ്ടാണ് അതിനു ശ്രമിച്ചതെന്നും ഹാഷിര്‍ മുഹമ്മദ്............... ഇവനോട് ഏതു ദൈവമാണു പോലും അങ്ങനെ പറഞ്ഞത് ..കഞ്ചന്‍റെ ഓരോ കളികളെ

  ReplyDelete