**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, October 31, 2014

കൊച്ചിയിലെ ചുംബനം അവതാളചുംബനം.....


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
   കൊച്ചി മറൈന്‍ഡ്രൈവില്‍ നവംബര്‍ രണ്ടിന് നടത്താനിരുന്ന ചുംബന മേള നാട്ടുകാരായിട്ടും പോലീസായിട്ടും കുളമാക്കുന്ന ലക്ഷണമാണ് കാണുന്നത്.. കേരളത്തിന്‍റെ സാംസ്‌കാരികരംഗത്ത് വന്‍കുതിച്ചുചാട്ടം ലക്ഷ്യമിട്ട് നടത്തുന്ന ഈ മേളയ്ക്ക് പോലിസ് അനുമതി നിഷേധിച്ചു കഴിഞ്ഞു... എന്നാ ഒരു പോസ്റ്ററെങ്കിലും ഒട്ടിക്കാമെന്ന് വിചാരിച്ചപ്പോള്‍ നാട്ടുകാര് അതും വലിച്ചുകീറി...  പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത നാട്ടില്‍ ചുംബനം നടക്കുമോ... ഇനിയിപ്പോ എന്തോ ചെയ്യും... നിങ്ങള്‍ തളരരുത് ചുംബനക്കാരെ   ചുംബനം നടത്താന്‍ മറൈന്‍ഡ്രൈവ് തന്നെ വേണമെന്നില്ല നടുറോഡിലും ബസ്റ്റാന്റിലും ഹോട്ടലിലും എല്ലായിടത്തും നടത്താം... വിവരദോഷികളുടെ അടിയെ മാത്രം പേടിച്ചാല്‍ മതി.... ചുംബനം നടക്കട്ടെ... നാട് രക്ഷപെടട്ടെ..
  മറൈന്‍ഡ്രൈവിലെ മേളയ്ക്ക് കേരളം മുഴുവന്‍ നോട്ടിസുണ്ടെങ്കിലും ഏറിയാല്‍ പത്തു അല്ലെങ്കില്‍ പതിനഞ്ചു ചുംബനക്കാരെയാണ് പ്രതീക്ഷിക്കുന്നത്.. സംഘാടകരുടെ എണ്ണം കണ്ടാലറിയാം പൊതുജനപങ്കാളിത്തം...  ചുംബിക്കാന്‍ അറിയതതുകൊണ്ടാല്ല ആളു വരാത്തത്... ഉളുപ്പ് എന്നൊരു സാധനം അധികമാളുകള്‍ക്കുമുള്ളതു കൊണ്ടാണ്...      പക്ഷെ ചുംബനം കാണാനെത്തുന്നവരുടെയും അത് തടയാന്‍ വരുന്നവരുടെയും തിരക്ക് തൃശൂര്‍പ്പൂരത്തെക്കാളും കൂടുത ലായിരിക്കുമെന്നാണ് പോലിസ് പറയുന്നത്.. സോ;;;;;;; നഗരം ജനബാഹുല്യത്താല്‍ വീര്‍പ്പുമുട്ടും ..ട്രാഫിക് ബ്ലോക്കുകള്‍ രൂപപ്പെടും... ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ കൊണ്ടാണ് മേളയ്ക്ക് പോലിസ് അനുമതി നിഷേധിച്ചത്... അല്ലാതെ ചുംബനം ക്രിമിനല്‍ കുറ്റമായാതുകൊണ്ടല്ല..
 ചുംബനം പലതരമുണ്ട്; കമിതാക്കള്‍ തമ്മില്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍, അമ്മയും കുഞ്ഞും തമ്മില്‍, മാതാപിതാക്കളും കുട്ടികളും തമ്മില്‍, സ്വവര്‍ഗ്ഗഭോഗികള്‍ തമ്മില്‍ ഇങ്ങനെ പോകുന്നു...ഇതില്‍ ഏതു തരമാണ് മറൈന്‍ഡ്രൈവില്‍ നടത്തപ്പെടുന്നതെന്നു സംഘാടകര്‍ വ്യക്തമാക്കാത്തതിനാല്‍ ചെറിയൊരു ഒരു ആശയകുഴപ്പം നിലവിലുണ്ട്... കാണാന്‍ വരുന്നവര്‍ക്കും,,, ജോഡിയില്ലാതെ വരുന്നവര്‍ക്കും  ചുംബിക്കാന്‍ അവസരമുണ്ടോയെന്നും വ്യക്തമല്ല.... പരിപാടിയുടെ ഒരു പോക്കുവെച്ചു നോക്കിയാല്‍ കോഴിക്കോട്ടെ ചാനല്‍ കാണിച്ച ചുംബനംതന്നെയായിരിക്കും നടക്കുക... അതിനാണ് മാര്‍ക്കറ്റ്... കോഴിക്കോട്ടെ ഡൌന്‍ടൌന്‍ ഹോട്ടലില്‍ നടന്നുവെന്നു പറയപ്പെടുന്ന അനാശാസ്യചുംബനം ജയ്ഹിന്ദ് ചാനല്‍ ഒളിച്ചുപിടിച്ചു നാട്ടുകാര്‍ക്ക് കൊടുത്തു... ഈ അനാശാസ്യചുംബനത്തില്‍ മനംനൊന്ത യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടലില്‍ അക്രമം അവതരിപ്പിക്കുന്നു... അതു ലൈവായി ലോകം കാണുന്നു... ഇങ്ങനെ അനാശാസ്യത്തിനെതിരെ വളരെ ആശാസ്യവും മാന്യവുമായി പ്രതികരിച്ചതിന്‍റെ തുടര്‍നീക്കമാണ് മറൈന്‍ഡ്രൈവിലെ ചുംബനമേളയില്‍ എത്തിനില്‍ക്കുന്നത്‌.. യുവമോര്‍ച്ചക്കാര്‍ തടഞ്ഞ ചുംബനത്തെ മറൈന്‍ഡ്രൈവില്‍ പുനരാവിഷ്കരിക്കുകവഴി  പരസ്യമായി പൊതുസ്ഥലങ്ങളില്‍ ചുംബിക്കാനുള്ള പൌരന്‍റെ അവകാശം ഉയര്‍ത്തികാട്ടുമെന്നാണ് സംഘാടകരുടെ വാദം... കന്നിമാസപ്പട്ടികള്‍ പൊതുസ്ഥലങ്ങളില്‍ ഇണചേരുന്നതിനുള്ള സ്വാതന്ത്ര്യം പണ്ടേ നേടിയെടുത്ത സ്ഥിതിക്ക് മനുഷ്യനും ആവാമെന്നാണ് വാദം....
  കോഴിക്കോട്ടെ ഹോട്ടലില്‍ നടന്ന  അക്രമവും, ചാനല്‍ കാണിച്ച ചിത്രങ്ങളും സൂഷ്മമായി പരിശോധിച്ചാല്‍; ഏതോ മാന്യദേഹത്തോട് ഹോട്ടലിലെ പഴയപറ്റുകാശ് തിരിച്ചുചോദിച്ചതിലുള്ള പ്രതികാരം തീര്‍ത്തതാണ് ഈ എക്സ്ക്ലൂസിവെന്നു മനസിലാക്കാം... അക്രമികള്‍ക്കെതിരെ പോലിസ് കേസും എടുത്തു... എക്സ്ക്ലൂസിവില്‍ കണ്ട ചുംബനക്കാര്‍ മുങ്ങുകയും ചെയ്തു... അവര്‍ക്കില്ലാത്ത സൂക്കേടാണ് മറ്റുചിലര്‍ക്കുണ്ടായത്... ഒളിച്ചും പാത്തും ഇതുവരെ നടത്തിയതൊക്കെ ഈവകുപ്പില്‍ പരസ്യമായി ചെയ്യാന്‍ പറ്റുമോ എന്നൊരു ട്രയല്‍ അത്രേ ഉള്ളു... അക്രമത്തെ ചുംബനം കൊണ്ടുനേരിടാതെ അക്രമികള്‍ക്ക് പൂക്കള്‍ കൊടുത്തുകൊണ്ട് നേരിടുന്നതായിരിക്കും കൂടുതല്‍ മനോഹരം..
  
  ചുംബനം മനോഹരമായ ഒരു വികാര പ്രകടനമാണെന്നതില്‍ തര്‍ക്കമില്ല... സന്തോഷത്തിന്‍റെയും, സംതൃപ്തിയുടെയും, അനുഗ്രഹത്തിന്‍റെയും ,കരുണയുടെയും, ദുഃഖത്തിന്റെയുമെല്ലാം ബഹിര്സ്പുരണമായി അത് പ്രകടിപ്പിക്കാം.. ഉള്ളില്‍ നിറയുന്ന വികാരങ്ങളുടെ മനോഹരാവിഷ്ക്കാരമായ ചുംബനത്തെ കേവലം നാട്ടുകാരെ കാണിക്കാനുള്ള ചെഷ്ടയായി മാറ്റുമ്പോള്‍ അത്ര സുഖം പോരാ... എന്‍റെ സ്വാതന്ത്ര്യം മുഴുവന്‍ എല്ലാക്കാര്യത്തിലും നാട്ടുകാരെ കാണിച്ച് ഉറപ്പുവരുത്തിയെതീരുമെന്ന് ശാട്യം പിടിക്കാതിരിക്കുന്നതാണ് ബുദ്ധി... പ്രണയാതുരമായ അല്ലെങ്കില്‍ ലൈംഗിക ഉന്മാദം ജനിപ്പിക്കുന്ന ചുംബനങ്ങള്‍ക്ക് മാത്രമാണ് നമ്മുടെ നാട്ടില്‍ പൊതുസ്ഥലങ്ങളില്‍ അപ്രഖ്യാപിത വിലക്കുള്ളത് അല്ലാതെ അമ്മ കുഞ്ഞിനെ ചുംബിക്കുന്നതുപോലുള്ള സ്നേഹവാത്സല്യചുംബനങ്ങള്‍ക്ക് എവിടെയും ഒരു എതിര്‍പ്പും ഉണ്ടാകുന്നില്ല... മതിഭ്രമം ബാധിച്ച പ്രണയജോടികള്‍ക്കും, മൃഗതുല്യമായ കാമചേഷ്ടകള്‍ കാണിക്കുന്നവര്‍ക്കും പൊതുസ്ഥലങ്ങളില്‍ ചുംബനം നടത്തി അര്‍മ്മാധിക്കണമെന്നു പറഞ്ഞാല്‍ ആ  രീതി ഇവിടെ ഇതുവരെ പ്രചാരത്തില്‍ ആയിട്ടില്ല.. മാത്രമല്ല ചുംബനമേള നടത്തിപ്പുകാരുടെ ആകാരവും സ്വരവും ശ്രദ്ധിച്ചാല്‍ ഇവിടെ നടത്തുന്ന പരിപാടി ഒരു നൈസര്‍ഗികപ്രതികരണമല്ല.. പ്രതികാരഭാവമാണ് പ്രകടമാക്കുന്നത്.. ചാനല്‍   ദൃശ്യങ്ങളാണ് പുനരാവിഷ്കരിക്കുന്നതെങ്കില്‍ അത്തരം ചുംബനങ്ങള്‍ക്ക് സ്വാഭാവികത ഉണ്ടാകില്ലായെന്നുമാത്രമല്ല ചോരപൊടിയാനും സാദ്ധ്യതയുണ്ട്.. അതുകണ്ട് ആരെങ്കിലും തലകറങ്ങി വീണാല്‍ ആരു സമാധാനം പറയും... കന്നിമാസശുനകന്മാരെപ്പൊലെ വഴിനീളെ ചുംബിച്ചുകൊണ്ട്; ചുംബിക്കാനുള്ള അവകാശം സ്ഥാപിക്കാന്‍ ഇതു പാരിസൊന്നുമല്ല.. അതുപോലെ ചുംബിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴാന്‍ ഇവിടം വെള്ളരിക്കാപ്പട്ടണവുമല്ല.. നിര്‍മ്മലവും പവിത്രവുമായ സ്നേപരിലാളനയുടെ പ്രതിഫലനമെന്ന രീതിയില്‍ ഇവിടെ ചുംബനങ്ങള്‍ ധാരാളം നടക്കുന്നുണ്ട്.... ആരും അതിനെതിരെ ഒച്ച വയ്ക്കാറില്ല... ഒരു ഹോട്ടലും പൊളിക്കാറുമില്ല... പക്ഷെ ഡൌന്‍ ടൌന്‍ രീതിയില്‍ ഇണകള്‍ തമ്മിലുള്ള പ്രേമപരവേശം കൊണ്ടോ... താല്‍ക്കാലിക ആശ്വാസത്തിനുള്ള പ്രതിവിധിയായോ അന്യോന്യം ആസക്തികള്‍ കൈമാറുന്ന ചുംബനങ്ങള്‍ അല്പം മറവില്‍ നടത്തുന്നതല്ലേ യുക്തി.. നിങ്ങളുടെ സീല്‍ക്കരങ്ങളും പരാക്രമങ്ങളും മറ്റുള്ളവരുടെ ഉള്ളില്‍ തീ കോരിയിടാന്‍ പകത്തിലാവാണോ.. പരസ്യചുംബനമേള സംഘടിപ്പിച്ചതുകൊണ്ട് ഇവിടെ പ്രത്യേകിച്ചൊരു ഗുണവുമില്ല.. ശല്യം അനവധിയാണുതാനും... സംഘാടകര്‍ക്ക് വേണമെങ്കില്‍ ഒരു കമ്മിറ്റി ഓഫിസ് തുറന്നു ചുംബിക്കാന്‍ മുട്ടി നില്‍ക്കുന്നവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യട്ടെ... ആര്‍ക്കൊക്കെയാണോ ചുംബിക്കേണ്ടത് അവരുടെ വീട്ടില്‍ ചെന്നു വീട്ടുകാരുടെ സാന്നിധ്യത്തില്‍ പരിപാടി നടത്തട്ടെ... സ്വന്തം വീടും വീട്ടുകാരും ഉള്ളപ്പോള്‍ സദാചാരക്കാരെയും പേടിക്കേണ്ട... വീട്ടിന്നുതുടങ്ങിയിട്ട് റോഡിലേക്കിറങ്ങാം അതാണ്‌ അതിന്‍റെ ശരി...
  
  ഇഷ്ടപ്പെട്ടവര് തമ്മില്‍ ചുംബിക്കുന്നുവെന്നുപറയുമ്പോള്‍ ഇന്നു ഒരാളോട് ഇഷ്ടം കൂടുന്നു.. ചുംബിക്കുന്നു.. നാളെ വേറൊരാളോട് ഇഷ്ടം കൂടുന്നു ചുംബനം നടക്കുന്നു... ഇങ്ങനെ ഇഷ്ടപ്പെടുന്നവരെല്ലാം അവര്‍ക്ക് തോന്നുമ്പോള്‍ തോന്നിയ സ്ഥലത്തുവെച്ചു ചുംബിക്കാന്‍ തുടങ്ങിയാല്‍ സ്ഥിതി വലിയ കഷ്ടത്തിലാകും... നിലവില്‍ ചുംബിക്കേണ്ടവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ഇപ്പോള്‍തന്നെ ഇവിടെ ധാരാളമുണ്ട്.. അതുകൂടാതെ പൊതുസ്ഥലങ്ങളിലും ആളുകള്‍ കൂടുന്ന മറ്റു സ്ഥലങ്ങളിലുമൊക്കെ സ്ഥലകാലബോധമില്ലാതെ  ചുംബിക്കണമെന്നു വാശിപിടിച്ചാല്‍ തെരുവുപട്ടികളും മനുഷ്യനും തമ്മില്‍ എന്തു വിത്യാസം..

ചുംബനവാദികളുടെ സാമൂഹ്യനിലവാരത്തിലേക്ക് ഇവിടുത്തെ മഹാഭൂരിപക്ഷവും എത്താത്ത കാലത്തോളും ചില ചുംബനങ്ങള്‍ നമുക്ക് ഗോപ്യമായിത്തന്നെ നടത്താം.. ആളെ കാണിക്കാന്‍ ചുംബനം നടത്തി പല്ലിന്‍റെ എണ്ണം കുറയ്ക്കാനും, എല്ലിന്‍റെ എണ്ണം കൂട്ടാനും ശ്രമിക്കുന്നത് മഹാവിഡ്ഢിത്തമാണ്... അടച്ചിട്ട മുറിയില്‍ ആണുംപെണ്ണും ഒന്നിച്ചിരുന്നാല്‍ അനാശാസ്യം ആരോപിച്ച് വാതില്‍ ചവിട്ടിപ്പൊളിക്കുന്ന നാട്ടില്‍ പരസ്യമായി ചുണ്ടുകള്‍ കൂട്ടിമുട്ടിച്ചുകൊണ്ട്‌ സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ പോയാല്‍ ഇന്നത്തെ ഒരിതുവെച്ചു പറഞ്ഞാല്‍ അനിസ്പ്രെ പോലിരിക്കും തരി പോലുമുണ്ടാവില്ല കണ്ടുപിടിക്കാന്‍... അതുകൊണ്ട് ചുംബനമേളകള്‍  ഉപേക്ഷിക്കാം പകരം വിവിധ ചുംബനങ്ങളുടെ സാമൂഹ്യപ്രസക്തി മനസ്സിലാക്കാന്‍ നമുക്കൊരു ചുംബനദിനം ആചരിക്കാം..... അമ്മയും കുഞ്ഞും തമ്മിലുള്ള   സ്നേഹചുംബനമാകട്ടെ അതിന്‍റെ ലോഗോ.....

7 comments:

 1. ഈ എഴുത്തില്‍ ചുംബിച്ചാലോ?

  ReplyDelete
 2. ചുംബനം എല്ലായിടത്തും നടക്കുന്നു .....അതില്‍ കാമം വരുമ്പോഴാണ് പ്രശ്നം

  ReplyDelete
 3. ജാഥി extremists കളെ സന്ധോഷിപികാൻ വേണ്ടി ഒരു സാധാചാര പ്രമാണി പെണ്കുട്ടികേൽ ജീനസ് ഇടരുതേ എന്ന് പറഞ്ഞു. ജനം മന്ടെന്മാര് എന്ന് കരുതുകയും എന്നാൽ സ്വയം ബുദ്ധിജീവികേൽ എന്ന് പരസ്പരം അവകാശ പെടുന്ന കലാ സാംസ്കാരിക പ്രമുകരും ഉന്നതങ്ങളിൽ ഉള്ള പണ്ടിതെൻ മാരും കുണ്ടിതെൻ മാരും അതിനോട് അനുകൂലിച്ചു. ആര്ഷ ഭാരത സംസ്കാരത്തിന്റെ ചട്ട കൂടിൽ നിന്ന് വേണം ശ്രീകേൽ വസ്ത്രം ധരിക്കാൻ ഞങ്ങൾ മാനിയെൻ മാര് തീരുമാനിക്കും നിങ്ങേൽ യെന്ദു ധരികണം എന്ന്. അവസാനം ശല്ലിയം സഹിക്കാൻ പറ്റാതെ വന്നപ്പോൾ ഒരികലും ജീനസ് ഇട്ടിടിലാത്ത കുറച്ചു തന്റേടം ഉള്ള സുന്ദരി പെണ്ണുങ്ങൾ നല്ല മുറുകിയ ജീനസ് ധരിച്ചു ഒരുമിച്ചിരുന്നു കാലിന്റെ മുകളിൽ കാലും വച്ച് facebook യിൽ ഫോട്ടോ ഇട്ടു. തുറിച്ചു നോക്കിയിട്ട് ഷേപ്പ് പറയാൻ പറ്റുന്നവർ മുന്നോട്ടു വാടാ സംസ്കാരം ഇല്ലാത്ത തെണ്ടികളെ എന്നാ മട്ടിൽ. അതോടു കൂടി ജീനസ് മലയാളീ പെണ്കുട്ടികളുടെ ഡ്രസ്സ് ന്റെ ബാകമായി എല്ലാവരും ഇടാൻ തുടങ്ങി. . നിങ്ങള്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇടാം അതിനു നാട്ടുപ്രമാനിയുടെയോ പകൽ മാനിയ മാരുടെയോ സാധാചാര കാരുടെയോ അനുവാദം നോക്കണ്ട. അതുപോലെ kiss ഉമ്മയിൽ കൂടെ സ്നേഹ പ്രകടനം എന്നത് ഒരു വെക്തിയുടെ സിവിൽ right ആണ് അതിനെ നിയത്രികാനുള്ള അവകാശം സാമൂക ദ്രോഹികല്ക് തീറ് യെഷുതിയാൽ നാളെ അവർ നിങ്ങൾ ആരോട് മിണ്ടണം ആരോട് മിണ്ടണ്ട എന്ന് പറയും നിങ്ങളുടെ അപ്പനെ കാൾ വലിയ അപ്പെൻ ആയി അവർ നിങ്ങളുടെ മക്കളെ യും മാധാപിതകാളായ നിങ്ങളെയും അവർ വിടിവാൾ കൊണ്ട് നിയത്രികും അവരുടെ മസിലുകൽകു മുന്നിൽ പോലീസും നിയമവും വെറും നോക്കുകുതികേൽ ആയിമാറും. വരാൻ പോകുന്ന ആ ഫാസിസത്തെ ആണ് ജനം തടുകുന്നത്. അല്ലാതെ മാധിയമങ്ങളും സാധാചാര കാരും പറയുന്നപോലെ ഊണും ഉറകവും ഫക്ഷണവും കുളിയും പല്ലുതെകലും ഇല്ലാതെ 24 മണിക്കൂറും road side യിൽ തലങ്ങും വിലങ്ങും ഉമ്മ വച്ചുകൊണ്ടിരികുക എന്നല്ല. ആണ് പെണ്ണിനെ തന്നെ ഉമ്മവക്കണം എന്നില്ല ആണ് ആണിനേയും പെണ്ണ് പെണ്ണിനേയും ഉമ്മ വക്കാം. ഉമ്മ എന്ന് ഉതെശികുന്നത് ജാഥി മത രാഷ്ട്രിയ നെധാകളുടെ മൈകിലൂടെ വിളിച്ചു കൂവുന്ന കപട നാടക സ്നേഹം അല്ല. മറിച്ചു ക്രെധയതിൽ (heart) നിന്നും ഉള്ളതാണ് അത് ഉള്ളവര്ക് മാത്രമേ അങ്ങനെ ചെയാൻ പറ്റുകയുള്ളു അതിനെ തടയരുതെ എന്ന് മാത്രമേ പറയുന്നുള്ളൂ. അത്തരം നല്ല സ്നേഹിക്കുന്ന heart ഉള്ളവർ പോകുക.

  ReplyDelete
 4. ചുംബനക്കാര്‍ പറയുന്നതുപോലെ കേരളത്തില്‍ ചുംബനനിരോധനമോന്നും ഇല്ല ... ഇവിടെ ഒരു പാട് ചുംബനങ്ങള്‍ നടക്കുന്നുണ്ട്..പക്ഷെ ഹിപ്പി സംസ്കാരത്തിന്റെ ഭാഗമായി ...മതിഭ്രമം ബാധിച്ചവര്‍ തമ്മില്‍ ശ്ലീലമല്ലാത്ത ഭാഷയില്‍ പൊതുസ്ഥലങ്ങളില്‍ അന്യോന്യം ഉമ്മവെച്ചുകളിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്.... അത് തുടരുകയും ച്ചെയ്യും.... യുത്വത്തെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ വേറെ ഉള്ളപ്പോള്‍ ചുംബനമാണ് വലിയ പ്രശ്നമെന്ന് പറഞ്ഞു മേള നടത്താന്‍ ശ്രമിക്കുന്നതിനെ പത്തല്‍ ഉപയോഗിച്ച് നേരിടുകയാണ് വേണ്ടത്

  ReplyDelete
 5. ചുംബിക്കൽ പുണ്യം സ്നേഹപ്രകടനങ്ങൾ സുന്നത്താണെന്നാണു /പുണ്യ കർമമാണെന്നാണു മതം പറയുന്നത് സംസ്കാരം പറയുന്നത് മാന്യർ മാന്യമായി ചെയ്യുന്ന സ്നെഹപ്രകടനമാണത്
  കാമ കേളികളുടെ പരസ്യപ്രകോപന പ്രകടനം നമ്മുടെ സംസ്കാരം /നിയമം അംഗീകരിക്കുന്നില്ല ഒരു വ്യാപാര സ്ഥാപനത്തിൽ നിയമ ലംഘനം നടന്നെങ്കിൽ സാമൂഹ്യ പ്രതിബധതയുള്ളവർക്ക് ,ആ സ്ഥാപനത്തെ ബഹിഷ്കരിക്കാം അവർക്കെതിരെ പ്രചരണം നടത്താം പറ്റാവുന്ന വിധത്തിൽ നിയമ പാലകരെ അറിയിക്കാം അല്ലാതെ നിയമം കയ്യിലെടുക്കുകയല്ല വേണ്ടതു നിയമ ലംഘനം ആര് ചെയ്താലും അത് മുഖം നോക്കാതെ തടയാൻ നിയമ പാലകരെ സഹായിക്കലാണ് സന്മനസുള്ളവർ ചെയ്യുക

  ഇവിടെ നിയമ ലംഘകരെ പ്രോത്സാഹിപ്പിക്കും വിധം ചുംബന കൂട്ടായ്മ ഒരുക്കാനോരുങ്ങുന്നവർ സാമൂഹ്യ പരിഷ്കരണ താത്പരാരോ സാമൂഹ്യ പ്രതിബധതയുല്ലവരോ ആണൊ എന്ന് ആലോചിക്കുന്നത് കൊള്ളാം പല ജന നേതാക്കളും ഈ ആളാവാനുള്ള ചുംബന പ്രഹസനത്തെ പല പ്രമുഖരും പിന്താകുന്നതെന്തു കൊണ്ടെന്നതു മനസിലാകുന്നില്ല

  എന്ത് കൊമാളിത്തത്തെയും പ്രോത്സാഹിപ്പിക്കാൻ ചിലരുണ്ടാകുമല്ലൊ ?മാധ്യമങ്ങൾക്കും പ്രവർത്തകർക്കും പണിയില്ലാത്ത പ്രതികരണ തല്പരര്ക്കും ഒരു പണി വേണ്ടേ ഒരു നെരുംബോക്ക് ഇതിലും എത്ര നിയമലംഘനംഗളും പ്രധിഷേധം അർഹിക്കും കാര്യങ്ങളും നാട്ടിൽ നടമാടുന്നുണ്ട് ?
  ഓരോ കാര്യത്തിന്റെയും ഗൗരവമനുസരിച്ചു മുന്ഗണന നല്കാൻ സർവർക്കും സൽബുദ്ധിയും സന്മനസ്സും ഉണ്ടകട്ടെയെന്നാശിക്കുന്നു

  ReplyDelete
 6. തിന്മകൾ പ്രോത്സാഹിപ്പിക്കപ്പെടുകയും നന്മകൾ പരിഹസിക്കപ്പെടുകയും ചെയ്യും അതാണിന്നത്തെ കാലം

  ReplyDelete