**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, February 13, 2017

എച്ചിക്കാനം സോഷ്യല്‍മീഡിയയില്‍ വിളമ്പിയത് എച്ചില്‍ബിരിയാണി..   

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  വലിയ വലിയ എഴുത്തുകാരുടെ മഹാനീയചരിത്രങ്ങള്‍ പരിശോധിച്ചാല്‍ അവരൊക്കെ ചിലപ്പോഴെങ്കിലും കഥയിലെ കഥാപാത്രമായി മാറിയവരോ, ചിലപ്പോള്‍ കഥയില്‍നിന്നും ഇറങ്ങിപ്പോയ കഥാപാത്രത്തിന്‍റെ പിന്നാലെ പോയവരുമാണ്... സ്വയം കഥാപാത്രമായി മാറി ബഹ്യാലോകവുമായി കാലങ്ങളോളം ഒരുബന്ധവും പുലര്‍ത്താതെ; മാര്‍ക്കോസ് ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി... ഗോവര്‍ദ്ധനന്‍റെ യാത്രകളില്‍ കഥയില്‍നിന്നും ഇറങ്ങിപ്പോയ കഥാപാത്രത്തെത്തേടിയാണ് ആനന്ദിന്‍റെ യാത്ര.... ഇതുപോലൊരു പരിണാമദിശയിലാണ് വിഖ്യാതിത എഴുത്തുകാരന്‍ സന്തോഷ്‌ എച്ചിക്കാനവുമെന്നുതോന്നുന്നു. മര്‍ക്കോസിന് ഒപ്പമോ, ആനന്ദിന് ഒരു നെല്ലിടതാഴെയോ നില്‍ക്കുന്ന എഴുത്തുകാരനാണ് എച്ചിക്കാനമെന്നുള്ളത് ഇവിടെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്... അതുകൊണ്ടുതന്നെ അല്പം അഹങ്കാരമൊക്കെ ആവാമെന്നാണ് വെപ്പ്. അദേഹമിപ്പോള്‍ പൂട്ടില്ലാത്ത സോഷ്യല്‍മീഡിയയില്‍ ആത്മരതിയിലൂടെ ശുക്ലവിസര്‍ജനം നടത്തി ഒടുക്കം മലമൂത്രവിസര്‍ജ്ജനം നടത്തുന്നവരുടെ ഇടങ്ങള്‍ തൂത്തു വൃത്തിയാക്കുന്ന തിരക്കിലാണ് .. തീട്ടം കോരാനുള്ള ആ വരവ് ഒന്ന് കണ്ടുനോക്കൂ.. ”ഹസൈനാര്‍ച്ചയുടെ ഫോര്ച്യൂണര്‍ വന്നുനിന്നു. വണ്ടിയില്‍ നിന്നും ഇറങ്ങി സാധാരണചെയ്യാറുള്ളതുപോലെ ട്രൌസറിന്‍റെ കീശയില്‍ കൈയ്യിട്ട്; തുടയ്ക്കും വൃഷ്ണസഞ്ചിക്കുമിടയില്‍ ചൊറിഞ്ഞുകൊണ്ട് ഹസൈനാര്‍ച്ച രാമചന്ദ്രന്‍റെ കടയിലേക്ക് വന്നു-(ബിരിയാണി)”” ഇവിടെ പറഞ്ഞിരിക്കുന്നതുപോലെ  എച്ചിക്കാനം തന്‍റെ കഥയിലെ കഥാപാത്രമായ ഹസൈനാര്‍ച്ചയായി മാറുന്ന അസാധാരണമായ കാഴ്ചയാണ് കഴിഞ്ഞ ചില ദിവസങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്‌... പണക്കൊഴുപ്പ് വഷളത്തരം സംസ്കാരമില്ലായ്മ എല്ലാ ഭാവങ്ങളും മിന്നിത്തെളിയുന്നു.. ട്രൌസറിന്‍റെ കീശയില്‍ കൈയ്യിട്ടു വൃഷണസഞ്ചി ചൊറിഞ്ഞുകൊണ്ട്; ആരാടാ ഇവിടെ ആത്മരതിനടത്തിയതെന്ന് ചോദിക്കുന്ന ആ ഒരിത് പയങ്കരം തന്നെ...
 കലന്തന്‍റെകടയില്‍ ഇനിയും ബിരിയാണി മിച്ചമുണ്ടെന്നു നാട്ടുകാര്‍ അറിയണമെങ്കില്‍ ഇതുപോലെ ചൊറിഞ്ഞാല്‍ മാത്രംപോരാ; എച്ചിലാക്കിയ ബസുമതിബിരിയാണി  കുഴിച്ചുമൂടാന്‍ വന്ന ഗോപാല്‍യാദവിന്‍റെ ചന്തിക്കിട്ട് ഒന്ന് പെടയ്ക്കുകയും വേണം. അപ്പൊ അവനാകാര്യം നാടാകെ നടന്നുപറയും. അങ്ങനെ കലന്തന്‍റെകടയില്‍ ഇനിയും മിച്ചമുള്ള ബിരിയാണി വാങ്ങാന്‍ നാട്ടുകാര്‍ ഓടിക്കൂടും; മിച്ചംവന്ന എച്ചില്‍ ബിരിയാണികള്‍ വിറ്റുതീര്‍ക്കാന്‍ കലന്തന്‍റെ വിശ്വസ്തന്‍ ഹസൈനാര്‍ നടത്തിയ സൈക്കളോടിക്കല്‍ മൂവാണ് ഈ വൃഷണം ചൊറിച്ചിലെന്ന് സംശയമില്ലാതെ പറയാം..


ഇനി ഹസൈനാരുടെ പൊങ്ങച്ചവും സോഷ്യല്‍മണ്ടന്മാരുടെ മറുപടിയും

“സോഷ്യൽ മീഡിയകളിലെ എഴുത്ത് വലിയ സംഭവമായി എനിക്ക് തോന്നിയിട്ടില്ല" .....തോന്നണമെന്ന് ആരെങ്കിലും പറഞ്ഞോ? ..

"അത് സാഹിത്യമായി വായിക്കുന്നവരെ സമ്മതിക്കണം"......എന്തേ വായിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ. അതോ വയിറ്റിലസുഖം പിടിക്കുമോ. സാറിനു അങ്ങനെവല്ലതും  സംഭവിച്ചോ.

"അവരെന്തിനാണ് പുസ്തകമിറക്കുന്നത് .? ചുമ്മാ കോഴിക്കാഷ്ടം കോരാന്‍; എന്തേ,,, വിഷമമായോ.. എങ്കില്‍ അതിലൊരണ്ണം വാങ്ങിവായിക്കുക. ഇനി അതില്‍ അസൂയയാണെങ്കില്‍ വേണ്ട

"ആത്മരതിയുടെ ഇടമാണ് സോഷ്യൽ മീഡിയ." .......അതെന്താ ആത്മരതി.. അങ്ങനെ ആരെങ്കിലും അവിടെ രതിചെയ്യുന്നത് സാറ് കണ്ടോ..ആ  രതി കണ്ടപ്പോള്‍ എന്തുചെയ്തു. ആസ്വദിച്ചോ? അതോ കണ്ണുംപൂട്ടി സ്ഥലം വിട്ടോ.. മനസ്സില്‍ തോന്നുന്ന കാര്യങ്ങള് പേപ്പറില്‍ എഴുതിയാല്‍ ക്ലാസ്സിക്‌..  സോഷ്യല്‍ മീഡിയയില്‍ എഴുതിയാല്‍  ആത്മരതി..!! ഹസൈനാര്‍ച്ച വീണ്ടും വൃഷണസഞ്ചി ചൊറിയുന്നു... അല്ലാതെന്ത്

"ഗൗരവമുള്ള ചർച്ച നടക്കുമ്പോൾ ഏത് മണ്ടനും വന്ന് അവിടെ അഭിപ്രായം പറയാം" ....... ‘ഒറ്റവാതിലും’ ‘ബിരിയാണി’യുമൊക്കെ കാശ് മുടക്കി ഏതു മണ്ടനും വാങ്ങാം പക്ഷെ അഭിപ്രായം പറയാന്‍ പാടില്ല.. വീണ്ടും വൃഷണം ചൊറിച്ചില്‍

“ആര്‍ക്കും കയറി മലമൂത്രവിസര്‍ജ്ജനം നടത്താം...” യെസ്...... മുട്ടിനില്‍ക്കുന്ന ആര്‍ക്കും സ്വന്തംചിലവില്‍ മലമൂത്രവിസര്‍ജ്ജനം നടത്താം.. ആരും നിക്കറില്‍ തൂറി നാറ്റിക്കേണ്ട അവസ്ഥയില്ലായെന്നു സാരം..

“അത് കഴുകിവൃത്തിയാക്കേണ്ട ഉത്തരവാദിത്തം പിന്നെ നമ്മുടെതാകും..” അയ്യോ,,,അവിടെത്തെറ്റി; സന്തോഷ്‌സാറിന് അറിയാന്‍ പടില്ലാത്തതുകൊണ്ടാ.. സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലും മലമൂത്രവിസര്‍ജ്ജനം നടത്തിയാല്‍ അത് അവരുടെ പറമ്പത്ത് തന്നെ കിടന്നോളും; ഒരു നാറ്റവും ഉണ്ടാകില്ല. പിന്നെ സാറിനെപ്പോലുള്ളവര്‍ അവിടെ കടന്നുകയറി കൈയ്യിട്ടിളക്കി വാരിയെറിഞ്ഞു ദേഹത്താകെ തേയ്ക്കുമ്പോഴാണ് നാറ്റമുണ്ടാകുന്നത്.. അങ്ങനെ നാറ്റം ഉണ്ടായാല്‍ത്തന്നെ സാറിനുമാത്രമേ അത് അനുഭവപ്പെടൂ.. ഒന്ന് ഡിലീറ്റ് ചെയ്ത് കുളിച്ചാല്‍ തീരുന്ന കേസേയുള്ളൂ...
  
 പിന്നെ സാറിനെപ്പോലുള്ളവര്‍ പുസ്തകമിറക്കി ദേഹരതിക്കുള്ള വക ഉണ്ടാക്കുമ്പോള്‍ കൈയ്യിലെ കാശുമുടക്കി നെറ്റെടുത്ത്  അല്പം ആത്മരതി  നടത്താന്‍ ആരെങ്കിലും സോഷ്യല്‍ മീഡിയ ഉപയോഗിച്ചാല്‍ ആര്‍ക്കാണ് കുഴപ്പം.. അവിടെ ആരെങ്കിലും മലമൂത്രവിസര്‍ജ്ജനം നടത്തിയോന്ന് താങ്കള്‍ എന്തിനാണ് ഒളിഞ്ഞുനോക്കാന്‍ പോകുന്നത്..
  
 നൈസര്‍ഗികമായി കിട്ടിയ താങ്കളുടെ രചനാപാടവം സോഷ്യല്‍മീഡിയ എന്നും ആധാരിച്ചിട്ടുണ്ട്. ബിരിയാണി പോലുള്ളവയെ വിറ്റുപോകാനുള്ള മാര്‍ക്കറ്റ് സൃഷ്ടിച്ചതിലും സോഷ്യല്‍മീഡിയ മുഖ്യപങ്ക് വഹിച്ചിരുന്നു; അത് മറന്നുകൊണ്ട് കെട്ടുവള്ളത്തില്‍ ദുബായില്‍ പോയി പത്തു ചക്രമുണ്ടാക്കി മടങ്ങിവന്ന പൊങ്ങന്‍ കലന്തനായും; വൃഷണത്തില്‍ ചൊറിയുന്ന ഹസൈനാരയും സ്വയംമാറി സോഷ്യല്‍ മീഡിയയിലുള്ളവര്‍ മുഴുവന്‍ കലന്തന്‍റെ ബിരിയാണിയുടെ എച്ചില്‍ കുഴിച്ചുമൂടാന്‍വന്ന ഗോപാല്‍യാദവാ ണെന്ന് വിചാരിച്ചാല്‍; അത് വെറുതെയാണ് സര്‍.. സോഷ്യല്‍ മീഡിയയില്‍ ഉള്ളവരാരും സാറിന്‍റെ വീട്ടുപടിക്കല്‍ മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ വരുന്നില്ല സര്‍ . അതുചിലപ്പോ സാറിന്‍റെ കഥവായിച്ച് സിനിമയെടുത്തു തെണ്ടിപ്പോയ ഏതെങ്കിലും പ്രോട്യൂസര്‍ ആയിരിക്കും സര്‍ .ഒരു സിസി ടീ വി പിടിപ്പിച്ചാല്‍ അതറിയാന്‍ കഴിയും..
 ജോര്‍ജ്ജ് ഓണക്കൂര്‍, മുരുകന്‍ കാട്ടാക്കട, സുഗതകുമാരി ദാ ഇപ്പോള്‍ ഏച്ചിക്കാനവും അങ്ങനെ സോഷ്യല്‍മീഡിയ എഴുത്തുകാരെ ഇകഴ്ത്തി ക്കാട്ടുന്ന ആളുകളുടെ എണ്ണംകൂടി വരുന്നു. നിങ്ങള്‍ക്കറിയാമോ നിങ്ങളേക്കാള്‍ മികച്ചരീതിയില്‍ എഴുതുന്ന, മിടുക്കന്മ്മാര്‍  ഇവിടെയുണ്ട്. നിങ്ങളുടെയൊക്കെ പുസ്തകം വിറ്റുപോകുന്നതിനേക്കാള്‍ വേഗത്തില്‍ ഇവിടെയുള്ളവരുടെ പുസ്തകം വില്‍ക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുമുണ്ട്. അതൊന്നും കാണാതെ കാടടച്ചുള്ള ഈ അസഹിഷ്ണുതാ കലര്‍ന്ന വിമര്‍ശനത്തോട് യോജിക്കുവാന്‍ നിവര്‍ത്തിയില്ല സന്തോഷ്‌ സര്‍.
  
 പ്രീയപ്പെട്ട ഏച്ചിക്കാനം , താങ്കളുടെ എഴുത്തിനെ ഇഷ്ടപ്പെടുന്ന  ഒരാളെന്ന നിലയില്‍ പറയട്ടെ , സ്വന്തം കാശുമുടക്കി നെറ്റ് എടുത്ത് വീണ് കിട്ടുന്ന കുറച്ച് സമയത്തെ ആസ്വദിക്കാന്‍ ആളുകള്‍  ഒത്തുകൂടുന്ന ഒരിടമാണിത് ,   നാളെ സിനിമയിലേക്കും എഴുത്തിലേക്കും ഇവിടെനിന്നും പലരും ഉയര്‍ന്നുവരാം.. ഇപ്പോള്‍  താങ്കള്‍ കാണുന്നതിലും വലിയ വളര്‍ച്ച അവര്‍ക്കും ഉണ്ടാകും.. നമ്മുടെ നാടിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന  എഴുത്തും വായനയും സോഷ്യല്‍ മീഡിയകളിലൂടെ വീണ്ടും വളര്‍ച്ചയുടെ പാതയിലേക്ക് വരുമ്പോള്‍ അതില്‍ തല്‍പരരാകുന്നവരെ എന്തിനാണ് അകറ്റി നിറുത്തുന്നത്..? അവരെ ചേര്‍ത്തുനിറുത്തി പ്രോത്സാഹിപ്പികയല്ലേ വേണ്ടത്. വേര്‍തിരിവില്ലാതെ ഭാഷയും സാഹിത്യവും വളരട്ടെ. നല്ല കഥകള്‍ ഉണ്ടാകട്ടെ. കവിതകള്‍ പിറക്കട്ടെ............. 

ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....  

5 comments:

 1. അങ്ങനെ എചിക്കാനവും പ്രസിദ്ധനായി

  ReplyDelete
 2. മര്‍ക്കോസിന് ഒപ്പമോ, ആനന്ദിന് ഒരു നെല്ലിടതാഴെയോ നില്‍ക്കുന്ന വിഖ്യാതിത എഴുത്തുകാരനാണ് സന്തോഷ്‌എച്ചിക്കാനമെന്നുള്ളത് ഇവിടെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്... അത് ന്യായം

  ReplyDelete
 3. echikkaanathinte biryaani hit aakkiyathu social media aanu .. athayaal marunnupoyi

  ReplyDelete
 4. പ്രതികരണം നന്നായി.

  ReplyDelete
 5. എച്ചിക്കാനത്തിന്റെ എഴുത്തുകള്‍ മനോഹരം തന്നെയാണ് പക്ഷെ അഹങ്കാരം തലയ്ക്ക് പിടിക്കുമ്പോള്‍ മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്നത് അങ്ങേര്‍ക്ക് തന്നെ ദോഷം ചെയ്യും

  ReplyDelete