**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, March 30, 2017

ഇവിടാര്‍ക്കാ പരാതി ആര്‍ക്കുമില്ല പരാതി. ഇനിയുംവരട്ടെ ക്ലിപ്പുകള്‍..

   ര്‍ണീം ര്‍ണീം   ര്‍ണീം ര്‍ണീം .................

 ആരപ്പാ ഈ ഒന്‍പതുമണി നേരത്ത്..
*ഹെലോ; വിദ്യാധരന്‍ മാഷല്ലേ
@അതേ
*സുഖമാണോ
@അതേ സുഖമാണ്
*എല്ലാവരും ഉറങ്ങിയോ അനക്കമൊന്നും കേള്‍ക്കുന്നിലല്ലോ
@അങ്ങേതലയ്ക്കല്‍ ഒരു സ്ത്രീ ശബ്ദമാണല്ലോ ഓ,,, ഗോഡ് ഹണി ട്രാപ്പ് .......അറിയാതെ പറഞ്ഞുപോയി

അതേ കൊച്ചേ എന്നോട് കളിവേണ്ട; വെച്ചിട്ടുപോ. അല്ലെത്തന്നെ മനസമാധാനമില്ല അപ്പോഴാ.............റെക്കോര്‍ഡ്‌ ചെയ്ത്  നാളെ ചാനലില്‍ കൊടുക്കാനല്ലേ
*അയ്യോ; മാഷേ ഇത് ഞാനാ മാലതിടീച്ചര്‍
@ഒ ടീച്ചറാണോ ഞാന്‍ പേടിച്ചുപോയി ഇനിവല്ല ഹണിട്രാപ്പോ മറ്റോ ആയിരിക്കുമെന്നോര്‍ത്തു  പേടിച്ചുപോയി..
*അതേ മാഷെ  ഞാനാ കണക്കുപരീക്ഷ മാറ്റിവെച്ച കാര്യം പറയാന്‍ വിളിച്ചതാ
@ഉവ്വോ...

ആരാ മാഷേ വിളിക്കുന്നത്‌; വല്ല പെണ്ണുങ്ങളുമാണെങ്കില്‍ അധികം ശൃംഗരിക്കേണ്ടാ നാളെരാവിലെ ചാനലില്‍ വരും... ഭാര്യയുടെ മുന്നറിയിപ്പ് വന്നു..

@എന്നാ ടീച്ചറെ ആയിക്കോട്ടെ... ഫോണ്‍ കട്ടുചെയ്തു.
കിടക്കുമ്പോള്‍ വീണ്ടും സംശയംതോന്നി ടീച്ചര്‍ തന്നെയായിരിക്കുമോ വിളിച്ചത് അതോ വല്ലവരും വല്ല ഹണിട്രാപ്പും ഉപയോഗിച്ചതാണോ.. വല്ല ചോദ്യപേപ്പറും ചോര്‍ത്താന്‍ ..ഈശ്വരാ ഭഗവാനേ കാത്തോളണേ..
ഉറക്കം നല്ലപോലെ കട്ടപിടിച്ചപ്പോഴാണ് ഫോണ്‍ വീണ്ടുമടിക്കാന്‍ തുടങ്ങിയത്
ര്‍ണീം ര്‍ണീം ര്‍ണീം

ആരപ്പാ ഈ നട്ടപാതിരയ്ക്ക്
*ഹെലോ വിധ്യാരന്‍ മാഷല്ലേ
@അതേ
*ഞാനാ ഉല്‍പ്പലാക്ഷന്‍ ഒന്ന് കവലവരെ വരണം
@ഈ നട്ടപാതിരയ്ക്കോ..
*അത് മാഷേ രണ്ടുദിവസമായി കോളനിയിലെ വീടുകളില്‍ ഒളിഞ്ഞു നോക്കുന്ന ആ കള്ളനില്ലേ; അയാളെ ഞങ്ങള്‍ പിടിച്ചിട്ടുണ്ട്... എല്ലാവരുമുണ്ട് അവനെ ഇവിടെ പോസ്റ്റില്‍ കെട്ടിയിട്ടിരിക്കുവാ മാഷ്‌ വേഗം വാ
ഉല്പ്പലാക്ഷന്‍ ഫോണ്‍ വെച്ചു

കുറച്ചു ദിവസമായി ഏതോ ഞരമ്പുരോഗി കോളനിയിലെ വീടുകളില്‍ ഒളിഞ്ഞുനോക്കുന്നു..രണ്ടുദിവസം മുന്‍പേ ജനലിനരുകില്‍ ഒരു നിഴല്‍ കണ്ടതാണ് ടോര്‍ച്ചുമായി വന്നപ്പോഴേക്കും മുങ്ങിക്കളഞ്ഞു.. ഇതിപ്പോ ചെറുപ്പക്കാര്‍ എല്ലാവരുംകൂടി പതിയിരുന്നു ആളെ പിടികൂടിയിരിക്കുന്നു നല്ലകാര്യം... അവിടെവരെ ഒന്ന് പോയേക്കാം

എടിയേ ഉറങ്ങിക്കോ ഞാന്‍ കവലവരെ ഒന്നുപോകുവാ.. ആ കള്ളനെ പിടിച്ചെന്നു ഉല്‍പ്പലാക്ഷന്‍ വിളിച്ചുപറഞ്ഞു.. അവനെ പോലീസില്‍ ആക്കിയിട്ടു ഇപ്പൊവരാം

കവലയില്‍ എത്തുമ്പോള്‍ ചെറിയ ഒരു ആള്‍ക്കുട്ടമുണ്ട് .. ഇടയ്ക്കിടെ അയ്യോ തല്ലല്ലേ എന്ന അലര്‍ച്ചകേള്‍ക്കാം വരുന്നവര്‍ വരുന്നവര്‍ പോസ്റ്റില്‍ കെട്ടിയിട്ടിരിക്കുന്ന ആളുടെമേലെ കൈത്തരിപ്പ് തീര്‍ക്കുമ്പോഴാണ് നിലവിളി കേള്‍ക്കുന്നത് ..എന്നാലും ആരായിരിക്കും ആ ഞരമ്പെന്നു അറിയാനുള്ള ആകാംക്ഷയില്‍ നടത്തത്തിനു സ്പീഡ് കൂടി...
കൂട്ടംകൂടി നിന്നവരെ വകഞ്ഞുമാറ്റി; പോസ്റ്റില്‍ കെട്ടിയിട്ടിരിക്കുന്ന രൂപത്തിന്‍റെ അടുത്തേയ്ക്ക് നീങ്ങി..

തല്ലുമേടിച്ച് ഊപ്പാട് ഇളകിയിട്ടുണ്ട്..രണ്ടു കടവായിലും കൂടി ചോര ഒലിക്കുന്നു.. ഷര്‍ട്ടിന്‍റെ ബട്ടണ്‍ എല്ലാം വലിച്ചുകീറപ്പെട്ടിരിക്കുന്നു,, ഇട്ടിരിക്കുന്ന ജീന്‍സ് മുഴുവന്‍ ചെളിയില്‍ കുതിര്‍ന്നിരിക്കുന്നു.. അടുത്ത തല്ലു പേടിച്ചു തല താഴേയ്ക്ക് കുമ്പിട്ടിരിക്കുകയാണ്..
ങ്ഹാ മാഷ്‌ വന്നോ .. നമ്മുടെ കള്ളനെകിട്ടികേട്ടോ.. പഞ്ചായത്തുപ്രസിഡണ്ടിന്‍റെ വീടിന്‍റെ ജനാലയില്‍ കൂടി ഒളിഞ്ഞുനോക്കുമ്പോളായിരുന്നു പിടിച്ചത്.. ശകലം ഓടേണ്ടിവന്നു പിടിക്കാന്‍ എന്നാലും പിടിച്ചു..നല്ലോണം കൊടുത്തിട്ടുണ്ട്‌; ഇനി ഓടുന്നു പേടിക്കേണ്ടാ... ആരാന്നു അറിയേണ്ടേ..? ആ തലയൊന്നു പൊക്കി നോക്കിക്കേ...
ഞാന്‍ കുമ്പിട്ടിരിക്കുന്ന തലയൊന്നു പൊക്കിനോക്കി..

അയ്യോ ഇത് നമ്മുടെ കുമാരനല്ലേ.. ഇവനാണോ ആ ഒളിഞ്ഞുനോട്ടക്കാരന്‍..
അയ്യോ എന്‍റെ മാഷേ ഒരു അബദ്ധം പറ്റിപ്പോയതാണ് രക്ഷിക്കണം.. പറഞ്ഞതും ടിം അടുത്ത അടിവീണു തുടര്‍ന്ന് അയ്യോന്നുള്ള നിലവിളിയും 
ഇയാളെ ഇങ്ങനെ തല്ലാതെ കാര്യം എന്താണെന്നു ചോദിച്ചോ...
എന്‍റെ മാഷേ അതിനു എന്നേ പറയാന്‍ സമ്മതിക്കേണ്ടേ വാ തുറന്നാല്‍ അപ്പൊ അടിയാ....കുമാരന്‍ പറഞ്ഞു
നീയിനി കൂടുതല്‍ ചിലയ്ക്കേണ്ട പോലിസ് വരും അവരോട് പറഞ്ഞാല്‍ മതി .. പ്രസിഡണ്ട് ഇടപെട്ടു.

വരട്ടെ ഇയാള് കാര്യം പറയട്ടെ ..
എന്താ കുമാരാ,, നീയെന്തിനാ ഇങ്ങനെ ചെയ്തത്..ഇതാണോ ഇപ്പൊ നിന്‍റെ പണി
എന്‍റെ മാഷേ നിങ്ങള്‍ക്ക് അറിയാമല്ലോ ഞാന്‍ ‘പാഷാണം’  ചാനലില്‍ ജോലിചെയ്യുന്ന കാര്യം..
അറിയാം .

‘പാഷാണം’  എന്നപേരിലുള്ള  പ്രാദേശിക ചാനലിന്‍റെ ചീഫ്റിപ്പോര്‍ട്ടറാ യാണ് കുമാരന്‍ ഇപ്പൊ ജോലിചെയ്യുന്നത്..

എന്‍റെ മാഷേ രണ്ടുദിവസമായി ചാനല്‍മുതലാളി സ്വൈര്യം തരുന്നില്ല എക്സ്ക്ലൂസിവ് വേണം എക്സ്ക്ലൂസിവ് വേണം ഒരേപറച്ചില്‍ ഞാന്‍ എവിടുന്നാണ് എക്സ്ക്ലൂസിവ് ഉണ്ടാക്കുന്നത്... വല്ലതും കിട്ടിയാലല്ലേ കൊടുക്കാന്‍ പറ്റൂ.. അപ്പൊ അയാളാണ് പറഞ്ഞത് മംഗളം ശൈലിയില്‍ ഒരു സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താന്‍.. പ്രാദേശിക ചാനലായതുകൊണ്ട് ഈ ലൊക്കാലിറ്റിയില്‍ നടത്തിയാല്‍ മതിയെന്നും പറഞ്ഞും... ആരുടെയെങ്കിലും കുളിസീനോ, ബാത്ത്റൂം ശബ്ദങ്ങളോ കിട്ടിയാല്‍ മതിയെന്നും  ബെഡ്റൂം ദൃശ്യം കിട്ടിയാല്‍  കൂടുതല്‍ റീച്ച് കിട്ടുമെന്നും പറഞ്ഞു...
തല്ലുകിട്ടുന്ന പണിയല്ലേയെന്ന് ചോദിച്ചപ്പോള്‍ നാണക്കേടുകാരണം ആരും പുറത്തുപറയില്ലായെന്നും, ദ്രശ്യങ്ങള്‍ പുറത്തു കാണിക്കാതിരിക്കാന്‍ പണം ചോദിക്കമെന്നും അയാള് പറഞ്ഞു... രണ്ടുമാസമായി ശമ്പളം കിട്ടിയിട്ട് സംഗതി പിടിച്ചുകൊണ്ടുവന്നാല്‍ പ്രമോഷനും ശമ്പളകുടിശികയും ഒന്നിച്ചുതരാമെന്ന് പറഞ്ഞപ്പോള്‍ പെട്ടുപോയതാണ്...
   
എന്നിട്ട് നിനക്ക് എന്തെങ്കിലും കിട്ടിയോ..

ഉല്‍പ്പാ,,,,, അവന്‍റെ ബാഗ് പരിശോധിക്കൂ..ബാഗ്‌ തുറന്നപ്പോള്‍ ചെറിയൊരു വീഡിയോ ക്യാമറ ..ഓണ്‍ ചെയ്തുനോക്കി.. ചിത്രമൊന്നും ഇല്ല ഇരുട്ടുമാത്രം പക്ഷെ ഓഡിയോ ഉണ്ട് ...ഓണ്‍ ചെയ്യൂ... ആ,, ഓ,, ചക്കരെ,, ഉമ്മ,, ആ, ഓ,, ..എല്ലാവരും പകച്ചുപോയി...

ഇത് എവിടുന്നു പിടിച്ചടാ തെണ്ടി.... ടിം; ചോദ്യവും അടിയും ഒരുമിച്ചുവീണു..

അയ്യോ തല്ലല്ലേ പറയാം ഇത് പഞ്ചായത്തു പ്രസിഡണ്ടിന്‍റെ വീട്ടിന്നു കിട്ടിയ ഓഡിയോ ക്ലിപ്പാണ്.. കുമാരന്‍ മൊഴിഞ്ഞു..

എന്നാലും എന്‍റെ പ്രസിഡണ്ടേ എന്തായിത് ..എല്ലാ കണ്ണുകളും അത്ഭുതത്തോടെ പ്രസിഡന്റിന്റെ മുഖത്തേയ്ക്ക്.. അല്ലാ,,,നിങ്ങടെ ഭാര്യ ഇന്നുരാവിലെയല്ലേ അനിയത്തിയുടെ കല്യാണത്തിന് പോയത്  അപ്പൊ ഇതാര് ...അയല്‍ക്കാരന്‍ അന്ത്രുമാന്‍റെ ചോദ്യം
പ്രസിഡണ്ട് വിയര്‍ക്കാനും  മൂക്കൂപിഴിയാനും തുടങ്ങി.. സത്യം പറ പ്രസിഡണ്ടെ അകത്ത് ആരായിരുന്നു ഏതെങ്കിലും വനിതാ മെംബര്‍മാര്‍ ആയിരുന്നോ..

അയ്യോ അല്ലേയല്ല ഇനി എന്തിനു ഒളിക്കണം.. ഉള്ള സത്യം എല്ലാവരോടും പറയാം ... ഭാര്യ അനിയത്തിയുടെ കല്യാണത്തിന് പോയിരിക്കുവാണ്  .. മക്കള്‍ എല്ലാവരും പഠനസ്ഥലത്തും. ആരുമില്ലാത്തതുകൊണ്ട്  ഒരു ഉന്മേഷം കിട്ടാന്‍വേണ്ടി ഒരു പെഗും അകത്താക്കി, ഞാനാ കിന്നാരത്തുമ്പികള്‍ സീഡിയൊന്നു കണ്ടതാണ്... ..അമ്മച്ചിയാണേ ഇതാണ് സത്യം.. അതാണ്‌ ഈ നാറി റെക്കോര്‍ഡ്‌ ചെയ്തിരിക്കുന്നത്.. സത്യമായിട്ടും ഇതാണ് സത്യം..

ആ ഓഡിയോ ഒന്നുടെ വെച്ചേടാ,,നോക്കട്ടെ ഞാന്‍ പറയാം ആണോന്ന്... ഞാന്‍ കിന്നാരത്തുമ്പികള്‍ അന്‍പതു പ്രാവശ്യം കണ്ടതാണ്..പങ്കജാക്ഷന്‍ അഭിമാനപുരസരം മുന്നോട്ടുവന്നു . ഓഡിയോ ശബ്ദം ഒന്നുകൂടെ പ്ലേ ചെയ്തു .. ആ,, ഓ,, ചക്കരെ,,, ആ,, ഓ ...
 ആ നിറുത്തിക്കോ ശരിയാണ് ഇത് ഷാക്കിലയെ കുളിപ്പിക്കുന്ന സീനില്‍ ഉള്ളതാണ് .. ശരിയല്ലേ പ്രസിഡണ്ടേ ..എന്നോടാണോ കളിയെന്ന ഭാവത്തില്‍ പങ്കന്‍ ഒന്ന് ഞെളിച്ചുനിന്നുകൊണ്ട് ചോദിച്ചു..
ശരിയാണ് തലതാഴ്ത്തി പ്രസിഡണ്ട് മൊഴിഞ്ഞു..

അല്ല കുമാരാ നീ പ്രസിഡണ്ടിന്‍റെ വീടുതന്നെ തിരഞ്ഞെടുക്കാന്‍ എന്താ കാരണം.

അതുപിന്നെ ചേച്ചി കല്യാണത്തിനു പോകുവാന്നു രാവിലെ കണ്ടപ്പോള്‍ പറഞ്ഞതാണ് ... രാത്രി ഞാന്‍ ജോലികഴിഞ്ഞുപോകുമ്പോള്‍ പ്രസിഡന്‍റെ വീട്ടില്‍ നല്ല വെളിച്ചം ശ്രദ്ധിച്ചപ്പോള്‍ പെണ്ണുങ്ങളുടെ ശബ്ദവും .. അടുത്തു ചെന്നപ്പോള്‍ അകത്തുനിന്നു പെണ്ണുങ്ങളുടെ അയ്യോ,, ആ,, വാ,, തുടങ്ങിയ സീല്‍ക്കാരങ്ങള്‍   ജനല്‍ അടച്ചിരുന്നതുകൊണ്ട് അകത്തെന്താണ് നടക്കുന്നതെന്ന് കണ്ടില്ല .. ഞാന്‍ കരുതി  ഭാര്യ കല്യാണത്തിനു പോയപ്പോള്‍ പ്രസിഡന്‍റെ ആരെയോ പോക്കിയതാണെന്ന്‍ .. ഓഡിയോ എങ്കില്‍ ഓഡിയോ ‘പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ വീട്ടില്‍ അനാശാസ്യം’  നാളെ ബ്രേക്കിംഗ് ആക്കാമെന്നുകരുതി റെക്കോര്‍ഡ്‌ നടത്തുമ്പോഴാണ്.. ഇവരെല്ലാം ചാടിവീണ് ഓടിച്ചിട്ടുപിടിച്ചത്.. ദയവുചെയ്തു മാപ്പാക്കണം. ഭാര്യേം കുട്ടികളും അറിഞ്ഞാല്‍ ആത്മഹത്യമാത്രമേ വഴിയുള്ളൂ... അപ്പൊ നീ ഇതൊക്കെ നാളെ ബ്രേക്കിംഗ് കൊടുത്താല്‍ എന്‍റെ ജീവിതം എന്താകുമെടാ പന്ന തയോളിമോനെ .. ടിം പ്രസിഡണ്ടിന്‍റെ കാല്‍ ഒന്ന് ഉയര്‍ന്നു തന്നു ... കുമാരന്‍ ടാപ്പ് തുറന്നപോലെ നിന്ന സ്ഥലം നനച്ചു,,,
മതിമതി ഇനി തല്ലിയാല്‍ ഇയാള് ചത്തുപോകും. ആളെ കിട്ടി, കരണവും അറിഞ്ഞു. നമുക്കിത് ഇവിടെ തീര്‍ക്കാം. നാറ്റിക്കേണ്ടാ ;എന്താ പ്രസിഡണ്ടേ
മതി മതി ... മേലില്‍ ഇത് ആവര്‍ത്തിച്ചേക്കരുത്..

എല്ലാവരും പോകാന്‍ വരട്ടെ നാളെ രാവിലെ പത്തുമണിക്ക് പാഷാണം  ചാനലിലേക്ക് ബഹുജനമാര്‍ച്ച്.. അവനിട്ടും കൊടുക്കണമല്ലോ രണ്ടെണ്ണം എല്ലാവരും റെഡിയല്ലേ ..റെഡി.... എങ്കില്‍ എല്ലാവര്ക്കും ഇപ്പൊ പിരിയാം..

ഡേയ് കുമാരനെ ആരെങ്കിലും വീട്ടില്‍ കൊണ്ടാക്ക് .. ഇടികൊടുത്തവരുടെ ശ്രദ്ധയ്ക്ക് കൊഴമ്പുവാങ്ങാന്‍ കുറച്ചു പൈസയും കൊടുത്തേക്കണം..  
അങ്ങനെ ആ സംഭവം അവിടെ ഒതുക്കിത്തീര്‍ത്തു..  

എന്തൊരു കഷ്ടമാണ് ഓരോരുത്തന്മാര്‍ ചാനല്‍ ലോഞ്ചിംഗ്,എക്സ്ക്ലൂസിവ് എന്നൊക്കെപ്പറഞ്ഞുകൊണ്ട് ആരുടെയെങ്കിലും തുണ്ടും കൊണ്ടുവരും... ചാനല്‍പറയും ‘തുണ്ട്’ ആര് ആരോട് എപ്പോ പറഞ്ഞുവെന്ന്‍; കേട്ടിരിക്കുന്ന നമ്മള്‍ കേള്‍ക്കുന്നതപ്പാടെ തൊള്ളതൊടാതെ വിഴുങ്ങണം പോലും... ഓരോരുത്തരുടെയും സ്വാകാര്യതയിലെക്കുള്ള ഈ കടന്നുകയറ്റം ഒട്ടും ആശാസ്യമല്ല... ഇന്ന് മന്ത്രിയാണ് കെണിയില്‍ വീണതെങ്കില്‍ നാളെ അത് നമ്മളില്‍ ആരുമാകാം.. നമ്മള്‍ ഓരോരുത്തരും നമ്മുടെ കര്‍മ്മമേഖലയിലെ പ്രമുഖര്‍ തന്നെയാണ് .മന്ത്രിയാകുമ്പോള്‍ കേരളത്തിലെ പ്രമുഖന്‍.. അദ്ധ്യാപകന്‍ ആകുമ്പോള്‍ സ്കൂളിലെ പ്രമുഖന്‍, കുടുബനാഥന്‍ ആണെങ്കില്‍ വീട്ടിലെ പ്രമുഖന്‍, പഞ്ചായത്ത് പ്രസിഡണ്ടാണെങ്കില്‍ പഞ്ചായത്തിലെ പ്രമുഖന്‍ ഇങ്ങനെ നമ്മള്‍ ഓരോരുത്തരം നമ്മുടെ  മേഖലകളിലെ പ്രമുഖര്‍ തന്നെയാണ്.. നമ്മോട് വിരോധം ഉള്ളവര്‍ അല്ലെങ്കില്‍ നമ്മളെ ബ്ലാക്ക്‌ മെയിലിംഗ് നടത്താന്‍ ഉദേശിക്കുന്നവര്‍   നമ്മള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളിലൊക്കെ ഒളിക്യമറകള്‍ വെച്ചുകൊണ്ട് അല്ലെങ്കില്‍ ഹണിട്രാപ്പ്  പോലുള്ള രീതിയില്‍  സ്ത്രീശരീരങ്ങള്‍ കാണിച്ചുകൊണ്ട് നമ്മളിലെ മൃദുലവികാരങ്ങളെ ഉണര്‍ത്തി അതെല്ലാം റെക്കോര്‍ഡ്‌ ചെയ്ത് നമുക്കെതിരെ പ്രയോഗിക്കുന്ന രീതി ശക്തമായി എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്... ഇത്തരം സംഭവങ്ങളില്‍ ഇരയും പീഡകനും ഒന്നുമില്ല പരസ്പരം പറഞ്ഞും കേട്ടും വികാരനിര്‍വൃതി വരുത്തിയശേഷം ഒരാള്‍ മറ്റൊരാളോട് കാണിക്കുന്ന കേവലം വിശ്വാസവഞ്ചനമാത്രമാണിത്... ഓഡിയോ ചാറ്റും വീഡിയോ ചാറ്റും സര്‍വ്വസാധരണമായ ഈ കാലത്ത് ഇത് ആര്‍ക്കും സംഭവിക്കാവുന്ന കാര്യങ്ങള്‍ മാത്രമാണ്...

ഒരു പക്കാ ലൈംഗികശൃംഗാര തുണ്ട് മറ്റെല്ലാ വാര്‍ത്തകളും മാറ്റിവെച്ച്  ചാനല്‍ ലോഞ്ചിംഗിലെ എക്സ്ക്ലൂസിവായി ഉപയോഗിക്കാന്‍  മംഗളത്തെ പ്രേരിപ്പിച്ച ഘടകവും ചിന്തനീയമാണ്..കേരളിയന്‍റെ നിലവാരം ഏതറ്റംവരെ താഴ്ന്നുവന്നു ഇതിലൂടെ അറിയാം... നാട്ടില്‍ റേഷന്‍ ഇല്ലെങ്കിലും ഗ്യാസ് വില കൂടിയാലും അതിനെക്കാള്‍ നമ്മളെ വ്യാകുലപ്പെടുത്തുന്നത്   മറ്റുള്ളവരുടെ സ്വകാര്യതകളാണെന്നു മംഗളം മനസ്സിലാക്കിത്തന്നു... എസ് എസ് എല്‍ സി പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളെയും വിഡ്ഢികളാക്കി ചോദ്യപേപ്പര്‍ ചോര്‍ത്തിയ അദ്ധ്യാപകരുടെ ചെയ്തികള്‍ ചര്‍ച്ചയാക്കാന്‍ ആര്‍ക്കും താല്പര്യമില്ല... നമ്മുടെ മക്കളുടെ  ഭാവിത്തന്നെ ബാധിക്കുന്ന പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകള്‍ ആര്‍ക്കും പ്രശ്നമല്ല.... നമുക്ക് അതിനെക്കാള്‍ പ്രിയങ്കരം മന്ത്രി മേല്‍വിലാസം ഇല്ലാത്ത ആരോടോ അവരുടെ സ്വകാര്യനിമിഷങ്ങളില്‍ പറഞ്ഞ ശൃംഗാരരസങ്ങള്‍ കേള്‍ക്കുന്നതിലാണ്... ഇവിടെ നമ്മുടെ ബലഹീനത മംഗളം വിറ്റ് കാശാക്കി യെന്നതാണ് ശരി.. പട്ടാപ്പകല്‍ കുടുംബസദസ്സിലേക്ക്  ഈ അമിതലൈംഗിക  ആസക്തിനിറഞ്ഞ ശബ്ദവിവരണം  കടത്തിവിട്ട ചാനലിനെതിരെ ഏതെങ്കിലും കുട്ടികള്‍ ബാലാവകാശകമ്മിഷനില്‍ പരാതി കൊടുത്തോ..? സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള ഈ വിവരണം സംപ്രേഷണം ചെയ്തതിനു ഏതെങ്കിലും സ്ത്രീകള്‍ വനിതാക്കമ്മിഷനെ സമീപിച്ചോ.?.. ഇത്തരം അമിത ലൈംഗികപ്രസരമുള്ള കാര്യങ്ങള്‍ ഇങ്ങനെ സംപ്രേക്ഷണം ചെയ്ത ചാനലിനെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചോ.?. ആരെങ്കിലും അപമാനിക്കപ്പെട്ടതിനു പോലിസ് കേസ് ഉണ്ടോ..?എന്തിനേറെ പറയുന്നു കൊച്ചിയില്‍ നടുറോഡില്‍കിടന്നു തെരുവുപട്ടികളെപ്പോലെ കെട്ടിമറിഞ്ഞ ചുംബനക്കാര്‍ക്ക് പിന്തുണയറിയിച്ച പുരോഗമനക്കാര്‍ പോലും രണ്ടുപേരുടെ സ്വകാര്യത വില്പനചരക്കാക്കി സദാചാരപോലിസ് ചമഞ്ഞ  മംഗളത്തിനെതിരെ ഇരുപ്പുസമരം നടത്തിയോ.?..ഇല്ലേയില്ല.. എല്ലാവരും കുടുംബസമേതമിരുന്നു കേട്ടാസ്വദിച്ചു... ഇങ്ങനെ വള്ളിപൊട്ടിയ ഒരു സമൂഹത്തിനു പറ്റിയ മന്ത്രിയും; ആരാന്‍റെ അമേദ്യം ചുമക്കുന്ന ഒരു ചാനലും അത്രതന്നെ....

ദോഷം പറയരുതല്ലോ ഈ കാലത്തിനിടയില്‍ മംഗളം ചെയ്തിട്ടുള്ള ഒരു പ്രധാന നന്മ എന്താന്നുവെച്ചാല്‍ വര്‍ഗ്ഗിയതയും മതാധിപത്യവും നമ്മുടെ സമൂഹത്തെ വരിഞ്ഞുമുറുക്കുമ്പോള്‍ അതില്‍നിന്നും വിടുതല്‍ ആഗ്രഹിക്കുന്നവര്‍ക്കായി ശക്തരില്‍ശക്തനായ ‘ഡിങ്കന്‍’ എന്നൊരു ദൈവത്തെ ലോകത്തിനു പരിചയപ്പെടുത്തിയെന്നുള്ളതാണ്.. ഡിങ്കോയിസം ഒളിഞ്ഞുനോട്ടക്കര്‍ക്ക്  പറഞ്ഞിട്ടുള്ളതല്ലായെന്നും. പ്രലോഭനങ്ങള്‍ നിരത്തി സെക്സ് ചാറ്റ് നടത്തുന്നവന്‍ നമ്മില്‍പ്പെട്ടവന്‍ അല്ലായെന്നും വിശുദ്ധ ബാലമംഗളം പറയുന്നു.. വിശുദ്ധ വചനം തെറ്റിച്ച മംഗളത്തെ ഡിങ്കന്‍ കപ്പ തീറ്റിക്കുമോയെന്നു കാത്തിരുന്നു കാണാം...

ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....

6 comments:

 1. കൊള്ളാം കലക്കി എന്‍റെ ഡിങ്കാ കാത്തോളണേ

  ReplyDelete
 2. എന്‍റെ മാഷേ രണ്ടുദിവസമായി ചാനല്‍മുതലാളി സ്വൈര്യം തരുന്നില്ല എക്സ്ക്ലൂസിവ് വേണം എക്സ്ക്ലൂസിവ് വേണം ഒരേപറച്ചില്‍ ഞാന്‍ എവിടുന്നാണ് എക്സ്ക്ലൂസിവ് ഉണ്ടാക്കുന്നത്... വല്ലതും കിട്ടിയാലല്ലേ കൊടുക്കാന്‍ പറ്റൂ.. അപ്പൊ അയാളാണ് പറഞ്ഞത് മംഗളം ശൈലിയില്‍ ഒരു സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താന്‍.. പ്രാദേശിക ചാനലായതുകൊണ്ട് ഈ ലൊക്കാലിറ്റിയിലുള്ള ഏതെങ്കിലും പ്രമുഖന്‍റെ കുളിസീനോ, ബാത്ത്റൂം ശബ്ദങ്ങളോ കിട്ടിയാല്‍ മതിയെന്നും ബെഡ്റൂം ദൃശ്യം കിട്ടിയാല്‍ കൂടുതല്‍ റീച്ച് കിട്ടുമെന്നും പറഞ്ഞു..ഇനിയിപ്പോ എല്ലാ റിപ്പോര്‍ട്ടര്‍ മാര്‍ക്കും സമ്മര്‍ദം കൂടും തല്ലും കിട്ടും

  ReplyDelete
 3. ഇങ്ങനെ വള്ളിപൊട്ടിയ ഒരു സമൂഹത്തിനു പറ്റിയ മന്ത്രിയും; ആരാന്‍റെ അമേദ്യം ചുമക്കുന്ന ഒരു ചാനലും അത്രതന്നെ....

  ReplyDelete
 4. മംഗളം എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടെല്‍ അത് ഡിങ്കന്‍ മാത്രമാണ് അതാണ് സത്യം

  ReplyDelete
 5. ഡിങ്കന്‍ ഇടപെട്ടു മംഗളം മാപ്പ് പറഞ്ഞു

  ReplyDelete
 6. ഹാ ഹാ.മഞ്ഞവാരികയിൽ നിന്നും ഒട്ടും വളർന്നിട്ടില്ല .

  ReplyDelete