**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, March 27, 2017

മന്ത്രിയുടെ കുറ്റിതെറുപ്പിച്ച് മംഗളത്തിന്‍റെ ഹോട്ട് ക്ലിപ്പ്

 
 
   അങ്ങനെ മലയാളികാത്തിരുന്ന സമ്പൂര്‍ണ്ണ പാപ്പരാസിചാനല്‍ മിഴിതുറന്നു... മന്ത്രി എകെ ശശീന്ദ്രന്‍റെതെന്ന പേരില്‍ ഒരു അശ്ലീല ഓഡിയോ ക്ലിപ്പ് സംപ്രേക്ഷണം ചെയ്തുകൊണ്ടായിരുന്നു തുടക്കം... ക്ലിപ്പ്; ഹോമിയോമരുന്ന് കഴിക്കുന്നതുപോലെ അരമണിക്കൂര്‍ ഇടവിട്ട്‌ കാണിച്ചു.. അവതാരക പറഞ്ഞപോലെ കേരളം സ്തംഭിച്ചുപോയി... സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു, ഓഫീസുകള്‍ അടച്ചിട്ടു, ബസ്സുകള്‍ ഓട്ടംനിറുത്തി, പാടത്ത് കിളച്ചു കൊണ്ടിരുന്നവരും ഓഫീസില്‍ ഫയല്‍ നോക്കിയിരുന്നവരും പൊറോട്ടയ്ക്ക് മാവ് കുഴച്ചുകൊണ്ടിരുന്നവരും എന്തിനേറെ തൂറാന്‍ കക്കൂസില്‍ കേറിയവര്‍ വരെ ടീവിക്കു മുന്നില്‍ തമ്പടിച്ചു.... കൊച്ചുകുട്ടികളെ ടീവിക്ക് മുന്നില്‍നിന്നും മാറ്റണമെന്ന് അവതാരക പുട്ടിനു പീരപോലെ പറഞ്ഞുകൊണ്ടേയിരുന്നു... ഹോ ഭയങ്കരംത്തന്നെ എന്തൊരു ഭയങ്കര വെളിപ്പെടുത്തല്‍... പ്രിയ അവതാരകെ; ഇതൊക്കെ ഏക്കണ കാലം കഴിഞ്ഞു... വാട്സ് അപ്പ്‌, ഫേസ് ബുക്ക് ഇവയൊക്കെ തുറന്നാല്‍ ഇതിനേക്കാള്‍ നല്ല ക്ലിപ്പുകള്‍ പറന്നുനടക്കുന്നത് കിട്ടും.. പാതിരാത്രിയില്‍ പന്ത്രണ്ടുകാരിയുടെ സല്ലാപം... അയല്‍ക്കാരിയും ഭര്‍ത്താവും തമ്മിലുള്ള സല്ലാപം, മകന്‍ ഉറക്കമിളച്ചുകണ്ടത് കണ്ട മാതാവ് ഞെട്ടി  ഷെയര്‍ ചെയ്തിട്ടു തുറക്കുക തുടങ്ങിയ വാര്‍ത്തകള്‍ ഇഷ്ടംപോലെ നിരങ്ങുന്ന പാപ്പരാസിലോകത്തേയ്ക്ക് മറ്റൊരു പാപ്പരാസികൂടി അത്രേള്ളൂ...

  ഇന്ത്യന്‍സമയം ഏകദേശം പതിനൊന്നുമണിക്കാണ് ആ വിസ്പ്പോടനം നടന്നത്... അവതാരക വിസ്പ്പോടനക്ലിപ്പ് പുറത്തുവിടുന്നു; തല്‍സമയം ചര്‍ച്ചിക്കാന്‍ മൂന്നു മഹിളാമണികള്‍ നിരന്നിരിക്കുന്നു... ചക്കരെ പാലെ മുത്തെ ഉമ്മ,,, അങ്ങനെ ക്ലിപ്പിലെ തീവ്രത കൂടിയുംകുറഞ്ഞും കേള്‍പ്പിക്കുന്നു. പുരുഷശബ്ദം മാത്രമാണ് കേള്‍ക്കുന്നത്... ക്ലിപ്പില്‍ പറയുന്ന ഒരു ഉമ്മയും അവതാരകയുടെ മുഖത്തു തട്ടുന്നതായാണ് പ്രേഷകര്‍ക്ക് തോന്നുക.. ക്ലിപ്പ് കേള്‍ക്കുന്ന അവതാരകയിലേക്കും മറ്റു മഹിളാമണികളിലെക്കും ക്യാമറ ഇടയ്ക്കിടെ സൂം  ചെയ്യുന്നു.. വിവിധവികാരങ്ങള്‍ മിന്നിമറയുന്ന മുഖഭാവങ്ങള്‍ പ്രേഷകരെ ഒരു പ്രത്യേക ഉന്മാദവസ്ഥയിലേക്ക് കൊണ്ടുപോകുന്നു. അത് മനസ്സിലക്കിയെന്നോണം കുട്ടികളെ ടീവിയുടെ മുന്നില്‍ നിന്നും മാറ്റൂ,,, പ്ലീസ്. അവതാരകയുടെ നേര്‍ത്ത ശബ്ദം മുഴങ്ങുന്നു.. ഹാ ഹാവൂ ശൃംഗാരശബ്ദം മുറുകുന്നു... ചങ്കില്‍ പെരുമ്പറ അടിക്കുന്നു എവിടെയൊക്കെയോ വലിഞ്ഞുമുറുകുന്നു.. ഇനി ഒരു ഇടവേള കഴിഞ്ഞുവരാം .... ശോ നശിപ്പിച്ചു....എന്നാപ്പിന്നെ  അടുത്ത ക്ലിപ്പ് വരുന്നവരെ അല്പം ചര്‍ച്ചിക്കാം...

*അല്ലപ്പാ; ക്ലിപ്പില്‍ കേള്‍ക്കുന്ന ഈ പുരുഷശബ്ദം ആരോടാണ് ശൃംഗരിക്കുന്നത്..?.
*ആ അറിയില്ല...
*മിനിട്ടുകള്‍ നീണ്ട ലൈംഗിക ചുവയുള്ള സംഭാഷണം കേള്‍ക്കുമ്പോള്‍ മറുതലയ്ക്കില്‍ നിന്നും എന്തെങ്കിലും പ്രതിഷേധം ഉണ്ടായോ?
*ഇല്ലേയില്ല; മാത്രമാല്ല ഫോണ്‍ കട്ട് ചെയ്യാതെ പറയുന്നതൊക്കെയും ആസ്വദിക്കുന്നതായാണ് തോന്നുക...
*ഒട്ടും പരിചയമില്ലാത്ത ആളോട് ആരെങ്കിലും ഇങ്ങനെ സംസാരിക്കുമോ?
*ഇല്ലേയില്ല..........
*ഇത്രയും ഹോട്ടായി സംഭാഷണം തുടരണമെങ്കില്‍ ഉഭയസമ്മതം ഉണ്ടാകില്ലേ?
*ഉറപ്പല്ലേ..
*അങ്ങനെയെങ്കില്‍ അങ്ങേത്തലയ്ക്കല്‍ ആ സമയത്ത് എന്തായിരിക്കും വികാരം?
*ആസ്വാദനം അല്ലാതെന്താ........... 
*അങ്ങേത്തലയ്ക്കല്‍ ആണാണോ പെണ്ണാണോ.. അതോ ശൂന്യമാണോ..?   
*അറിയില്ല........
*ഇത് രണ്ടുപേര്‍ പരസ്പരസമ്മതത്തോടെ നടത്തിയ സംഭാഷണം അല്ലന്നുണ്ടോ?
*ആകാനാണ് കൂടുതല്‍ സാധ്യത........  
*എപ്പോഴാണ് ഈ സംഭവം നടന്നിരിക്കുനത്?
*ആ അറിയില്ല..........
*ഇതില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടോ?
*ഇതുവരെ ഇല്ല............
*പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ വളരെ സ്വകാര്യമായി ഫോണില്‍ കൂടി വികരാതീവ്രമായി സംഭാഷണം നടത്തിയാല്‍ അത് കുറ്റകരമാണോ?
*അല്ല................
*ഈ സംഭാഷണം ആരെയെങ്കിലും ദോഷകരമായി ബാധിക്കുമോ?
*അതിനു രണ്ടുപേര്‍ മാത്രം നടത്തിയ സംഭാഷണമല്ലേ.. ആരെ ബാധിക്കാന്‍..
*ഇക്കാര്യത്തില്‍ എന്തെങ്കിലും അധികാരദുര്‍വിനയോഗം നടന്നോ..?.
*അത് പറയേണ്ടത് സംഭാഷണത്തിനു ചെവികൊടുത്ത് അങ്ങേതലയ്ക്കല്‍ നിന്ന ആളാണ്‌
*അങ്ങനെ ഒരാളുണ്ടോ..? ഉണ്ടെങ്കില്‍ എവിടെ?
*ചാനലിനോട് ചോദിക്കണം   
*ഖജനാവിന് എന്തെങ്കിലും നഷ്ടം ഉണ്ടാക്കിയോ?
*അങ്ങനെ ചോദിച്ചാല്‍ മന്ത്രി ഉപയോഗിച്ച ഫോണ്‍ സര്‍ക്കാര്‍ ചിലവില്‍ ആണെങ്കില്‍ ആ കോളിന്റെ ചിലവ് ഖജനാവില്‍നിന്നും പോകും
*അത് തിരിച്ചടച്ചാല്‍ പ്രശ്നം തീര്‍ന്നില്ലേ..?
*തീരും.........
അതായത് ഉഭയസമ്മതപ്രകാരമുള്ള വെറും അഞ്ചുരൂപയില്‍ താഴെ ചിലവുവരുന്ന  ഒരു ഫോണ്‍ ശൃംഗാരമാണ് ഒലക്ക വണ്ണത്തില്‍ പുറത്തുവിട്ടത്.. ആര്‍ക്കും പരാതിയില്ല, പരാതിക്കാരിയുണ്ടോന്നും അറിയില്ല, പരാതിപ്പെടാന്‍ ആരുമില്ലാത്ത അവസ്ഥയില്‍  രണ്ടുപേര്‍ തമ്മില്‍ നടത്തിയ  സ്വകാര്യസംഭാഷണം എങ്ങനെ കുറ്റമാകും...
പിന്നെ ഇവിടെ ആര്‍ക്കാ പ്രശ്നം.... മംഗളത്തിന്...

 രണ്ടുപേര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരം നടത്തിയ ഫോണ്‍സംഭാഷണം ചോര്‍ത്തിയെടുത്തു പൊതുസമൂഹത്തിന്‍റെ മുന്നില്‍ കേള്‍പ്പിക്കുന്ന പരിപാടിയെ പത്രപ്രവര്‍ത്തനമെന്നല്ല ചെറ്റത്തരമെന്നാണ് പറയുക.. കരണത്ത് രണ്ടുപൊട്ടിക്കുക തുടര്‍ന്നാകാം ചോദ്യം ചെയ്യലും അന്വേഷണവുമൊക്കെ.. ഇതാണോ നിങ്ങ പറയുന്ന ഈ ഫോര്‍ത്ത് എസ്റ്റേറ്റ്.. ഇമ്മാതിരി വളിപ്പുകള്‍ നാട്ടുകാരെ കേള്‍പ്പിക്കാന്‍ വേണ്ടിയാണോ നിങ്ങളീ കഷ്ടപ്പെട്ടു മാധ്യമപ്രവര്‍ത്തനം നടത്തുന്നത്.. ഈ പരിപാടികള്‍ നടത്തുന്നവരെ പിമ്പുകള്‍ എന്നാണ് പൊതുവേ വിളിക്കാറ്...

   അശ്ലീല സംഭാഷണമെന്നത് സാഹചര്യത്തിന്‍റെ അടിസ്ഥാനത്തില്‍ വരുന്ന പ്രയോഗമാണ്... രണ്ടുപേര്‍ അവരുടെ സ്വകാര്യനിമിഷങ്ങളില്‍ പങ്കുവയ്ക്കുന്നത് പലതും ഒളിഞ്ഞുനിന്നു കേള്‍ക്കുമ്പോള്‍ ഒളിഞ്ഞുനോട്ടക്കാരന് അത് അശ്ലീലമായി തോന്നാം... മറ്റുള്ളവരുടെ സ്വകാര്യയിടങ്ങളില്‍ കടന്നുകയറി അവിടെയെന്താ നടക്കുന്നതെന്ന് ഒളിഞ്ഞുനോക്കി അത് ലോകംമുഴുവന്‍ പറഞ്ഞുനാറ്റിക്കുന്നതാണോ മാധ്യമ പ്രവര്‍ത്തനം. സംഭാഷണത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ക്കും പ്രശ്നമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പ്രശ്നം.. ഇത്തരം ഒളിഞ്ഞുനോട്ടക്കാരുടെ കാലു തല്ലിയോടിക്കുകയാണ് ആദ്യം വേണ്ടത്.. ഇന്നിത് മന്ത്രിക്ക്; ഇതിങ്ങനെ തുടര്‍ന്നാല്‍ നാളെ ഇത് ആര്‍ക്കെതിരെയും പ്രയോഗിക്കും.  എന്‍റെ കാശു കൊടുത്ത് ഞാന്‍ വാങ്ങിയ ഫോണില്‍ ഞാന്‍ കാശുമുടക്കി എടുത്ത സിം ഞാന്‍ കാശുകൊടുത്ത് ചാര്‍ജ് ചെയ്ത് അകലെയുള്ള എന്‍റെ ഭാര്യെയൊ കാമുകിയെയോ വിളിച്ച് അല്പം കൊച്ചുവര്‍ത്തമാനം പറയാമെന്നു വെച്ചാല്‍ മംഗളംപോലുള്ള പാപ്പരാസി പരനാറികള്‍ എന്‍റെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന് സംഭാഷണം റെക്കോര്ഡ് ചെയ്ത് ലോകം മുഴുവന്‍ കേള്‍പ്പിക്കാന്‍ തുടങ്ങിയാല്‍ അത് അനുവദിക്കാന്‍ പറ്റുമോ.. ഇവനെയൊക്കെ എന്ത് ചെയ്യണം... നാളെ ഇത് ആര്‍ക്കും വരാം....

  ഏതായാലും ക്ലിപ്പുവന്നയുടനെ മന്ത്രി രാജിവെച്ചു.. അതോടെ മംഗളം ഇറക്കിയ ബോംബ്‌ പാതിനനഞ്ഞ പടക്കമായി ചീറ്റിയെന്നതാണ് വാസ്തവം... രാജി വന്നില്ലേല്‍ അതിന്‍റെ പുറത്തുകയറിയൊരു ഊഞ്ഞാലാട്ടം തന്നെ നടത്താമായിരുന്നു... ആ മനപ്പായസം വെറുതെയായി.. 

  കേരള രാഷ്ട്രീയത്തില്‍ സ്ത്രീ വിഷയങ്ങള്‍ കടന്നുവരുന്നതില്‍ ഇപ്പൊ വലിയ പുതുമയൊന്നുമില്ല... അമ്പുകൊള്ളാത്തവര്‍ ആരുമില്ല കുരുക്കളില്‍ അതാണ് അവസ്ഥ... പിറകോട്ടു ചികയാന്‍ നിന്നാല്‍ കേരളം മുഴുവന്‍ ദുര്‍ഗന്ധം മണക്കും.. ഇരുപത്തൊന്നു പേജുള്ള കത്തും സ്വന്തം ലൈംഗിക അവയവും പ്രദര്‍ശിപ്പിച്ച എംപിയുമൊക്കെ ഇതിലെ ഇപ്പോഴും നടക്കുന്നുണ്ട്... പരാതി പറയാന്‍ ഒരു സ്ത്രീതന്നെ മുന്നോട്ടുവന്നിട്ടും മനസ്സാക്ഷിയെ നോക്കി കെട്ടിപ്പിടിച്ചുകിടന്നവരുമൊക്കെ അങ്ങനെതന്നെയിരിക്കുമ്പോള്‍ പരാതിക്കാര്‍ ഇല്ലാത്ത ഒരു ആരോപണം വന്ന് മണിക്കൂറുകള്‍ക്കകം രാജിവെച്ചതും നല്ലതുതന്നെ.. ചെയ്തത് ഒരു കുറ്റമാണെന്ന പരാതിവന്നാല്‍ നടപടിയെടുക്കേണ്ടതുമാണ്.. അതല്ല ചാനല്‍ ലോഞ്ചിങ്ങിനുവേണ്ടി പടച്ച ഒരു പെയ്ഡ് എക്സ്ക്ലൂസിവാണ് ഈ വാര്‍ത്തയെങ്കില്‍ ഈ ചാനലിനെതിരെ ശക്തമായ നടപടിയും ആവശ്യമാണ്...

  ശരിക്കും മന്ത്രിയുടെ അശ്ലീലസംഭാഷണം പുറത്തുവിട്ടുകൊണ്ട്  സ്ത്രീകളുടെ ഉന്നമനമാണോ മംഗളം ലക്ഷ്യമിട്ടത്... നല്ല ഒന്നാംതരം ലൈംഗിക സംഭാഷണം കേള്‍ക്കാന്‍ അവതാരകയായും; കേള്‍വിക്കാരായും സ്ത്രീകളെത്തനെ കൊണ്ടിരുത്തി... ക്ലിപ്പിലെ ഹോട്ട് രംഗങ്ങള്‍ കേള്‍ക്കുമ്പോള്‍ സ്ത്രീകളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങള്‍ സൂം ചെയ്ത് ലോകം മുഴുവന്‍ കാണിച്ചു... തനി ഊളത്തരം എന്നല്ലാതെ എന്താണ് ഇതിനെ പറയുക... ഒരു വാര്‍ത്തചാനല്‍ കുടുംബസദസ്സുകളിലെക്ക് എക്സ്ക്ലൂസിവ് എന്നപേരില്‍  കടത്തിവിടുന്ന  സീല്‍ക്കാരശബ്ദങ്ങള്‍ നമ്മുടെ സമൂഹത്തിനു എന്തു ഗുണമാണ് ഉണ്ടാക്കുക..? കുട്ടികളെ മാറ്റിക്കോ എന്ന് അവതരകയുടെ മുന്നറിയിപ്പുകൊണ്ട് പ്രശ്നം തീര്‍ന്നോ? എക്സ്ക്ലൂസിവെന്നപേരില്‍ ഏത് അശ്ലീലക്ലിപ്പുകളും പൊതുജനത്തെ കേള്‍പ്പിക്കാമെന്നാണോ... ഈ ക്ലിപ്പുകള്‍ വ്യാജമാണോ ഒര്‍ജിനലാണോയെന്ന് മംഗളം പറയുന്ന ന്യായങ്ങളെ മുന്നിലുള്ളൂ... ഇത് ഏതെങ്കിലും സ്ത്രീക്കെതിരെയുള്ള പീഡനം ആയിരുന്നെങ്കില്‍ ഇരയുടെ വാക്കുകളും കേള്‍പ്പിക്കേണ്ടതുണ്ട്... മാത്രമല്ല പീഡനം എയര്‍ ചെയ്യുന്നതോടൊപ്പം ഇരയ്ക്കുവേണ്ട നിയമസഹായവും ഉറപ്പുവരത്തണം..അങ്ങനെ എന്തെങ്കിലും ചെയ്തോ.. ഇതൊരു പീഡനം ആണെന്നതിനുള്ള വ്യക്തമായ തെളിവുകള്‍ മംഗളം പൊതുസമൂഹത്തിനു മുന്നില്‍ വയ്ക്കേണ്ടതാണ് ..അല്ലാത്ത പക്ഷം തെറ്റായവാര്‍ത്ത പ്രക്ഷേപണം ചെയ്തതിനു മംഗളത്തിന്റെ സംപ്രേക്ഷണ അനുമതി സര്‍ക്കാര്‍ നിരോധിക്കേണ്ടതാണ്... എക്സ്ക്ലൂസിവെന്ന പേരില്‍ നീലചിത്രത്തിലേതിനു സമാനമായ ശബ്ദരേഖകള്‍ കേള്‍പ്പിച്ചു ആളെകൂട്ടാനുള്ള സൈക്കോളജിക്കല്‍ മൂവാണോ ഇതെന്ന് കാത്തിരുന്നു കാണാം...


  റേറ്റിംഗ് കൂട്ടാനുള്ള തത്രപ്പാടില്‍ ഇന്ന് ഹോട്ട് ഓഡിയോ ക്ലിപ്പ് ,നാളെ ഹോട്ട് സീഡി അതും കഴിഞ്ഞ്... അവതാരകരും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വരുന്നവരും പരിപൂര്‍ണ്ണ നഗ്നരായി മറവില്ലാതെ എല്ലാം ലോകത്തിനു മുന്നില്‍ തുറന്നുകാട്ടുന്ന സത്യസന്ധമായ ഒരു മണിക്കൂര്‍ അതാണ്‌ നുമ്മ കാത്തിരിക്കുന്ന കലര്‍പ്പില്ലാത്ത മംഗളം ന്യൂസ് അവര്‍.. 


ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....  

11 comments:

 1. മുത്തുച്ചിപ്പി ടീമില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതിക്ഷിക്കാന്‍

  ReplyDelete
 2. സുഗതന്‍March 27, 2017 at 12:22 PM

  മന്ത്രി എന്തിനാ രാജിവെച്ചേ ഒറു പിടിയും കിട്ടുന്നില്ല... അങ്ങേര് ആരോടോ എപ്പോഴോ എന്തോ പറഞ്ഞൂന്ന് .അത് അയാളുടെ ഭാര്യോട് ആയിക്കൂടെ ..ഇതൊക്കെ ഒളിഞ്ഞുപിടിച്ചു പുറത്തുവിടുന്ന ഈ നാറികള്‍ നാളെ കക്കൂസ് പൊളിച്ച് അതിനകത്തും കയറും ഉറപ്പാ

  ReplyDelete
 3. ഇതിങ്ങനെ പോയാല്‍ വലിയ ഗുലുമാലാകും കേട്ടോ ..ഈ നാട്ടില്‍ വേറെ എന്തൊക്കെ ജനകീയ പ്രശ്നങ്ങള്‍ കിടക്കുന്നു.. മന്ത്രി ഒരു മനുഷ്യനല്ലേ മന്ത്രിപ്പണി ചെയ്യാത്ത സമയത്ത് അല്പം വികാര പ്രകടനം അതില്‍ പരാതിക്കാരും ഇല്ല ,അപ്പൊ ഇത് മംഗളം നടത്തിയ സദാചാരപോലിസിങ്ങ് ആണ് ഇത് അനുവദിച്ചുകൂടാ

  ReplyDelete
 4. *ഇത്രയും ഹോട്ടായി സംഭാഷണം തുടരണമെങ്കില്‍ ഉഭയസമ്മതം ഉണ്ടാകില്ലേ?
  *ഉറപ്പല്ലേ..

  ReplyDelete
 5. ഗോപന്‍March 27, 2017 at 10:19 PM

  തകര്‍ത്തു മാഷേ സൂപ്പര്‍

  ReplyDelete
 6. ഇതൊക്കെ കേട്ടാല്‍ തോന്നും കേരളിയര്‍ ആരും സെക്സ് ചെയ്യില്ലായെന്നു... ആരോ ആരോടോ ശൃംഗരിച്ചത് പൊതുജനത്തിന്‍റെ മുന്നില്‍ കേള്‍പ്പിക്കുന്നത് ബ്രേക്കിംഗ് ആണ് പോലും... ഇവന്റെയൊക്കെ തന്തേം തള്ളേം ഒന്നിച്ചുകിടന്നാല്‍ അതുവരെ വിറ്റ് കാശാക്കും ... മലയാളത്തിലെ സമ്പൂര്‍ണ്ണ പൈങ്കിളി ചാനല്‍ ''ഇനിയിപ്പോ ആരും നൂണ്‍ ഷോയ്ക്ക് പോകേണ്ട ഇവന്മ്മാരുടെ ചാനല്‍ തുറന്നാല്‍ മതി

  ReplyDelete
 7. മംഗളം മനസറിഞ്ഞു വിളമ്പി

  ReplyDelete
 8. ജിതിന്‍March 29, 2017 at 7:21 AM

  ഈ നഗരത്തിനു ഇതെന്തുപറ്റി എവിടെ നോക്കിയാലും ക്ലിപ്പുകള്‍, ജീവിതം സന്തോഷ പ്രധമാക്കാന്‍ ക്ലിപ്പുകള്‍ വരട്ടെ

  ReplyDelete
 9. I suspect that RSS/BJP taps every weakest links for entering to every state. they might have leaked this info to mangalam to stay away from it and make dent in the opposition...:)

  mangalam got a hot news and rating went up so they make some money.. the winner is BJP/RSS!

  ReplyDelete
 10. മറ്റുള്ളവരുടെ സ്വകാര്യയിടങ്ങളില്‍ കടന്നുകയറി അവിടെയെന്താ നടക്കുന്നതെന്ന് ഒളിഞ്ഞുനോക്കി അത് ലോകംമുഴുവന്‍ പറഞ്ഞുനാറ്റിക്കുന്നതാണോ മാധ്യമ പ്രവര്‍ത്തനം.??????


  ആർക്കറിയാം.ഇതൊക്കെയായിരിക്കും!!!

  ReplyDelete