**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, March 31, 2017

മംഗളം ; നോമ്പുകാല കുമ്പസാരം നടത്തി അങ്ങനെ ഒടുക്കം പവനായി ശവമായി.. മംഗളംചാനല്‍; മാപ്പപേക്ഷ നടത്തി. 
 എം കെ ശശീന്ദ്രന്‍നെതിരെ നടത്തിയത് സാധാരണ മാധ്യമ പ്രവര്‍ത്തനത്തില്‍ കാണാറുള്ള ഒരു സ്റ്റിംഗ് ഓപ്പറേഷന്‍ ആയിരുന്നുപോലും.. എന്തൊക്കെയായിരുന്നു ആദ്യഘട്ടത്തില്‍;  സ്റ്റിംഗ് അല്ല അഗതിയായ വീട്ടമ്മയാണ്  സ്വന്തം ചാനലില്‍ കുറെ മഞ്ഞപത്രക്കാരെ വിളിച്ചിരുത്തി ന്യായികരണം.. റിപ്പോര്‍ട്ടര്‍ ചാനലില്‍ പോയിരുന്നു വളവള അടിക്കല്‍.. നികേഷ് കുമാറിന്‍റെ ചോരതിളയ്ക്കലില്‍ നടത്തിയ ആക്രോശം... എല്ലാം ആവിയായി...പരാതിക്കാരിയുണ്ടെന്നവാദം തെളിയിക്കേണ്ടി വരുമെന്നായപ്പോള്‍ മാപ്പുപറഞ്ഞു തടിയുരാനുള്ള അവസാന ശ്രമം.. മൂട്ടില്‍ തീപിടിക്കാന്‍ തുടങ്ങിയപ്പോള്‍ തുപ്പിക്കെടുത്താനുള്ള  ശ്രമം.. മംഗളം ചൊല്ലെണ്ടിവരുമോ എന്തോ.. 

 മുതിര്‍ന്ന എട്ടു മാധ്യമപ്രവര്‍ത്തകര്‍ കൂട്ടായിയെടുത്ത തീരുമാനമായിരുന്നുപോലും ഈ ഹണിട്രാപ്പ്. ആരൊക്കെയായിരുന്നു മാധ്യമപ്രവര്‍ത്തനത്തെ വ്യഭിചരിച്ച ആ മുതിര്‍ന്നപ്രവര്‍ത്തകര്‍.. സ്വയം ഏറ്റെടുത്ത ഒരു മാധ്യമ പ്രവര്‍ത്തകയാണു പോലും ഹണിട്രാപ്പ് നടത്തിയത്.  വ്യാപകമായ സത്യവിരുദ്ധ പ്രചാരണങ്ങള്‍ നടക്കുന്നതുകൊണ്ടണ് പോലും ഇതിപ്പോ വെളിപ്പെടുത്തുന്നത്. അല്ലാതെ അടച്ചുപൂട്ടേണ്ടിവരും എന്നതല്ല കാരണം... അവിടേയും നുണ തന്നെ ശരണം...  സംഭവിച്ച തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ല അതുകൊണ്ട് ഇത്തവണ മാപ്പാക്കണം പോലും. എന്ന് സ്വന്തം ചീപ്പ് മംഗളം.. കള്ളനും പിടിച്ചുപറിക്കാരനും കൊലപാതകിയും ബലാല്‍സംഗം നടത്തിയവനും എല്ലാം കോടതിക്ക് മുന്‍പാകെ ഇങ്ങനെ പറയാറുണ്ട് അറിയാതെ പറ്റിപ്പോയതാണ് ഇനി ആവര്‍ത്തിക്കില്ല വെറുതെ വിടണം... അതുപോലെ അഗതിയായ വീട്ടമ്മയല്ല  നുമ്മടെ നടിയാണ് അത് ചെയ്തത് പ്ലീസ് പറ്റിപ്പോയി ഇത്തവണ മാപ്പാക്കണം ഇനി ആവര്‍ത്തിക്കില്ല.. ഉളുപ്പുണ്ടോടോ പറയാന്‍ മാധ്യമപ്രവര്‍ത്തനമാണുപോലും...

  രാത്രി ബസ്റ്റാന്റൂകളിലും റെയില്‍വേസ്റ്റേഷനിലുമൊക്കെ വന്നിറങ്ങുന്ന യാത്രക്കാരോട്  അടുത്തുകൂടി പതിഞ്ഞ സ്വരത്തില്‍ മന്ത്രിക്കുന്ന ഒരു കൂട്ടരുണ്ട്.. ആളുണ്ട് പോരുന്നോ.. റൂം റെഡിയാണ്, പ്രായം കുറഞ്ഞതാണ്, പൈസ വേണേല്‍ അട്ജസ്റ്റ് ചെയ്യാം പോരുന്നോ,,,,തുടങ്ങി ഇവര്‍ പിറകെനടന്നുവിവരണം നടത്തിക്കൊണ്ടേയിരിക്കും..ഓടെടാ എന്നുപറഞ്ഞാല്‍ മതി മൂത്രമൊഴിച്ചുസ്ഥലംവിടും.  പിമ്പ് അഥവ കൂട്ടിക്കൊടുപ്പുകാര്‍ എന്നാണ് ഇവര്‍ പൊതുവേ അറിയപ്പെടുന്നത്. ചില സ്ഥലങ്ങളില്‍ കയര്‍, മാമപ്പണി എന്നും അറിയപ്പെടുന്നു ... കുടുംബം പുലര്‍ത്താനോ, ജീവിക്കാന്‍ മറ്റു വഴികള്‍ ഇല്ലാത്തതുകൊണ്ടോ, അതുമല്ലെങ്കില്‍ ആരുടെയെങ്കിലും ചതിയില്‍ വീണുപോയതിനാലോ സ്വന്തം ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്ന സ്ത്രീകളുടെ ശരീരത്തിന് വിലപറഞ്ഞു ആളെകൂട്ടുന്ന ഈ പിമ്പുകള്‍ ഇരയെ സംഘടിപ്പിച്ചുകൊടുത്തതിനുള്ള  ദല്ലാള്‍ പണവും വാങ്ങി ജീവിക്കുന്നു... മംഗളവും ചെയ്തതും ഈ പിമ്പ് പരിപാടി തന്നെയാണ്.. ഒരു പുരുഷനെ; സ്ത്രീയെ ഉപയോഗിച്ച് വശീകരിച്ച് അവരുടെ വേഴ്ച്ചകള്‍ വിറ്റുകാശാക്കുന്ന അതേ മാമാപണി... മാധ്യമ പ്രവര്‍ത്തനമെന്നു പറഞ്ഞാല്‍ ഇതുപോലുള്ള കൂട്ടിക്കൊടുപ്പു പരിപാടിയാണോ മംഗളം ചീപ്പേ...

  സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താന്‍ മുതിര്‍ന്നമാധ്യമപ്രവര്‍ത്തകര്‍ കൂട്ടായിതീരുമാനമെടുത്തു പോലും... എന്തു തീരുമാനം?... അഴിമതിക്കാരെ കണ്ടുപിടിക്കാനോ? .. അധികാര ദുര്‍വിനിയോഗം കണ്ടുപിടിക്കാനോ.? എന്തിനായിരുന്നു ഈ ഓപ്പറേഷന്‍... പൊതുസമൂഹത്തിനു ഗുണകരമായ ഒന്നിനും വേണ്ടിയായിരുന്നില്ല ഈ ഹണിട്രാപ്പ്..ചാനല്‍ മുതലാളിയുടെ കീശ വീര്‍പ്പിക്കാന്‍ വേണ്ടി മാത്രം നടത്തിയാ കുടിലതന്ത്രം..  ഒരു സ്ത്രീയെ ഉപയോഗിച്ച്  മന്ത്രിയെ വശീകരിക്കുക, വശീകരണമെന്നുപറഞ്ഞാല്‍ ലൈംഗികബന്ധം നടത്താന്‍ പാകത്തില്‍ അയാളെ ഉത്തേജിപ്പിക്കുക. പാകപ്പെട്ടുകഴിഞ്ഞാല്‍ ഫോണ്‍ രതി നടത്തിക്കുക, അത് റെക്കോര്‍ഡ്‌ ചെയ്ത് പൊതുസമൂഹത്തെ കേള്‍പ്പിക്കുക.. അതിനായി സ്വന്തം സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരു ജോലിക്കാരിയെ അയക്കുക... ഭംഗിയായി കാര്യം സാധിച്ച് ചാനലിന്‍റെ റേറ്റിങ്ങും കൂട്ടുക... ഇതും പിമ്പ് പരിപാടിയല്ലേ ചാനല്‍ ചീപ്പേ.
 മന്ത്രിയെ ടാര്‍ജറ്റ് ചെയ്തത് നിങ്ങളാണെങ്കില്‍ നിങ്ങള്‍ അയച്ചസ്ത്രീ മന്ത്രിയെ അങ്ങോട്ട്‌ വിളിച്ചിരിക്കണം...കാരണം ആവശ്യം ചാനലിന്‍റെതാണ്. നിങ്ങളുടെ ഉദേശ്യം മന്ത്രിയുടെ ഫോണ്‍ രതി റെക്കോര്‍ഡ്‌ ചെയ്യുകയെന്നതാവുമ്പോള്‍ അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചതും നിങ്ങള്‍ത്തന്നെയായിരിക്കണം... എന്നുവെച്ചാല്‍ ഫോണ്‍ രതി തുടങ്ങിവെച്ചത് നിങ്ങള്‍ നിയോഗിച്ച സ്ത്രീതന്നെ ആയിരിക്കണം... മിടുക്കിയാണ് ആ മ---പ്രവര്‍ത്തക ..ബഹുമിടുക്കി.. ഇതുപോലുള്ള മിടുക്കികളെയാണ് ഇപ്പൊ നാടിനാവശ്യം .. അറുപതിനു മുകളില്‍ പ്രായമുള്ള ഒരു മനുഷ്യനെ ഇത്രയ്ക്ക് വികാരതീവ്രനാക്കാന്‍ എന്തായിരിക്കും ആ മിടുക്കി ചെയ്തിട്ടുണ്ടാകുക.. ആ മാപ്പുപറച്ചിലില്‍  ആ മിടുക്കി പ്രവര്‍ത്തകയുടെ പ്രവര്‍ത്തനക്ലിപ്പുകള്‍ കൂടി പുറത്തുവിട്ടിരുന്നേല്‍ കൂടുതല്‍ നന്നായേനെ..

 സത്യത്തില്‍ ഇതില്‍ മാപ്പ് പറയേണ്ട ഒരു കാര്യവുമില്ല. മംഗളം പോലുള്ള ഒരു ചാനല്‍ ഈ കാലഘട്ടത്തിനു വളരെ ആവശ്യമാണ്..ദയവുചെയ്ത് ഈ ചാനലിനെതിരെ ഒരു നടപടിയും എടുക്കരുതെന്നാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് പറയാനുള്ളത്...ഇവരെ പ്രോത്സാഹിപ്പിക്കണം...കാരണം കേരളം ഇപ്പോള്‍ നേരിടുന്ന ഏറ്റവുംവലിയ ദുരന്തം സ്ത്രീപീഡനമാണ്.. തൊണ്ണൂറുവയസുള്ളവൃദ്ധമുതല്‍ മുലകുടി മാറാത്ത പിഞ്ചുകുഞ്ഞുവരെ പീഡനത്തിന് ഇരയാകുന്നു.. കത്തനാരും, പൂജാരിയും, ഉസ്താദുമെല്ലാം ഓടി നടന്നു പീഡിപ്പിക്കുന്നു, അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു, അമ്മാവന്‍ മരുമകളെ പീഡിപ്പിക്കുന്നു, മിട്ടായികൊടുത്തു പീഡിപ്പിക്കുന്നു.. സര്‍വത്രപീഡനം.. അതുകൊണ്ടെന്താ മാനംമര്യാദയായി കുടുംബം നോക്കി ജീവിക്കണ പുരുഷന്മാര്‍ക്കും തലയില്‍ മുണ്ടിടെണ്ട അവസ്ഥയാണ്.. സ്വന്തം മകളെപ്പോലും മടിയിലിരുത്തി കൊഞ്ചിക്കാന്‍ പറ്റാത്ത അവസ്ഥയായി..

  എല്ലാ പീഡനങ്ങള്‍ക്കും പിറകില്‍ സ്ത്രീശരീരത്തെ ആസ്വദിക്കാനുള്ള പുരുഷന്‍റെ ആര്‍ത്തിയീണെന്നു കാണാം.. പിടിക്കപ്പെടുന്ന കുറ്റവാളികളെ ശിക്ഷിച്ചുനന്നാക്കാമെന്നു നമ്മുടെ നിയമവ്യവസ്ഥിതിയില്‍ മോഹിക്കുന്നത് വെറുതെയാണ്... ജയിലില്‍ കിടന്നു തടിച്ചുകൊഴുത്ത് പുറത്തിറങ്ങുമ്പോള്‍ അടുത്ത ഇരയെതേടിയിറങ്ങുന്നു. അതാണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്... പുരുഷന്‍റെ ലിംഗവിശപ്പ് യഥാസമയം തീര്‍ന്നാല്‍ ഇവിടെ പീഡനമേ നില്‍ക്കും. ശിക്ഷകൊടുത്തു ഒതുക്കാമെന്നുവെച്ചാല്‍ പാടായാ സ്ഥിതിക്ക് ബദല്‍ മാര്‍ഗ്ഗങ്ങള്‍ നോക്കുകയാണ് ഒരേയൊരു വഴി.. അതിലൊന്നാണ് നിര്‍ബന്ധിത സ്വയംഭോഗം. എപ്പോ ലിംഗം ഉയരുന്നുവോ അപ്പൊ  അവനെക്കൊണ്ട്‌ സ്വയംഭോഗം ചെയ്യിക്കുക.. തുടര്‍ച്ചയായ സ്വയംഭോഗം അവനിലുള്ള പീഡനവാസനെയെ തളര്‍ത്തുമെന്നു ഉറപ്പാണ്‌.. അതിനായി  ഒരു ഹെല്‍പ്പ് ഡസ്ക്ക് തുറന്നാല്‍ പീഡകരായ പുരുഷന്മാരെ ഒരു പരിധിവരെ തളര്‍ത്തിയിടാം... ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു ആളെത്തപ്പി വിദേശത്തുപോവുകയൊന്നും വേണ്ട. മംഗളം ചാനലിനെ ആ പണി ഏല്‍പ്പിച്ചാല്‍ മതി അവരത് ഭംഗിയായി ചെയ്യുമെന്ന് തെളിച്ചുകഴിഞ്ഞു... ഒരാളുടെ ലിംഗവിശപ്പ് തീര്‍ക്കാന്‍ അറിയാവുന്ന  എട്ടു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും എന്തിനും തയ്യാറുള്ള മാധ്യമ പ്രവര്‍ത്തകയും ഉള്ളതുകൊണ്ട് കാര്യങ്ങള്‍ വളരെ ഈസിയാണ്... ഇവര്‍ക്ക് വാര്‍ത്തകള്‍ക്ക് പകരം തുണ്ടുക്ലിപ്പുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതികൊടുക്കുക.. കുട്ടികളെ മാറ്റുക എന്ന് ഇടയ്ക്കിടെ എഴുതിക്കാണിക്കാന്‍ മറക്കരുത്.. മന്ത്രിയുടെ ക്ലിപ്പ്, കത്തനാരുടെ ക്ലിപ്പ്, തന്ത്രിയുടെ ക്ലിപ്പ് എന്നൊക്കെ ചുമ്മാ അടിച്ചുവിട്ടാല്‍ മതി ജനം ഓടിക്കൂടിക്കോളും.. അഭിനേതാക്കളും, സംവിധായകരും, നിര്‍മ്മാതാവും എല്ലാം ചാനലില്‍ത്തന്നെ ഉള്ളതുകൊണ്ട് നിങ്ങളുടെ സ്റ്റുഡിയോയില്‍ത്തന്നെ ഷൂട്ട്‌ ചെയ്യുകയുമാവാം.. ഒറ്റക്കാശുപുറത്തുപോവില്ല... റേറ്റിംഗിനെക്കുറിച്ചു പേടിക്കേണ്ട ആവശ്യമേയില്ല; ഒരാഴ്ചകൊണ്ട് ഒന്നാമതെത്തും. അതുറപ്പാ കേരളമല്ലേ സ്ഥലം.. അതുപോലെ സര്‍ക്കാര്‍ ചിലവില്‍ മംഗളത്തിനു ഒരു ടോള്‍ ഫ്രീ നമ്പര്‍ അനുവദിക്കുക. നിങ്ങള്‍ക്ക് എപ്പോ സെക്സ് ചെയ്യണമെന്നു തോന്നുന്നുവോ അപ്പോള്‍ ഈ നമ്പറിലേക്ക് വിളിക്കുക നിങ്ങള്‍ക്ക് വേണ്ട സേവനം ലഭിക്കുന്നതായിരിക്കും ഈ സേവനത്തിനു പ്രത്യേകഫീസ്‌ ഉണ്ടായിരിക്കുന്നതല്ലായെന്ന പ്രഖ്യാപാനത്തോടെ ആ നമ്പര്‍ പൊതുജനങ്ങള്‍ക്കായി പരസ്യപ്പെടുത്തുക... മംഗളം ഈ പരിപാടി വിജയിപ്പിക്കുമെന്നു ഉറപ്പാണ്‌..അവര്‍ക്ക് അതിനു പറ്റിയ സെറ്റപ്പ് ഉണ്ടെന്ന് അവര്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്..


   മലയാളത്തില്‍ ഇനിയൊരു വാര്‍ത്ത ചാനലിന്‍റെ ആവശ്യമേയില്ല... നേരോടെ നിരന്തരം മുതല്‍ എല്ലാ ഇനവും ഇഷ്ടംപോലെയുണ്ട്.. എല്ലാം കാണേണ്ടത് ഒരേ മലയാളിതന്നെ... മംഗളത്തിന്‍റെ തുടക്കം വെച്ചുനോക്കുമ്പോള്‍ നിങ്ങള്‍ക്ക് നല്ലത് മാമ പണിയാണ്. അതില്‍ നിങ്ങള്‍ക്ക് നല്ലൊരു ഭാവി കാണുന്നുണ്ട്.. പോരാത്തതിന് മാമപണിയിലും ഹണിട്രാപ്പിലും നല്ല പരിചയമുള്ള ജീവനക്കാര്‍ ധാരാളം... അവരുടെയൊന്നും കഴിവുകള്‍ കേവലം തുക്കടാ ന്യൂസുകള്‍ എഴുതി നശിപ്പിച്ചുകളയരുത്... നിങ്ങള്‍ പറഞ്ഞപോലെ സ്ത്രീശാക്തികാരണമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ പീഡകരായ പുരുഷന്മാരെ എണിറ്റുനടക്കാന്‍ അനുവദിക്കരുത്.. മന്ത്രിയ്ക്കിട്ടു പ്രയോഗിച്ച അതേ രീതികള്‍ പ്രയോഗിക്കുക... ഫോണിന്‍റെ ചുവട്ടില്‍ നിന്നും മാറാന്‍ അനുവദിക്കരുത് സ്വയംഭോഗം ചെയ്തു മരിക്കട്ടെ പിശാചുക്കള്‍... 

ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും

10 comments:

 1. പറഞ്ഞിരിക്കുന്നത് വളരെ ശരിയാണ് അടിപൊളി പോസ്റ്റ്‌

  ReplyDelete
 2. അല്പം ചിരിക്കാനും ചിന്തിക്കാനും

  ReplyDelete
 3. പീഡകന്മ്മാരെ തുടര്‍ച്ചയായി സ്വയം ഭോഗം ചെയ്യിക്കുക നല്ല ഐഡിയ ആണത് ..

  ReplyDelete
 4. അഴിമതി, സ്വജനപക്ഷപാതം, പ്രകൃതി ചൂഷണം, വനംകയ്യേറ്റം, ബാല പീഡനം, സുരക്ഷാ പാളിച്ചകള്‍ തുടങ്ങീ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു സമൂഹത്തിന്റെ സുസ്ഥിര വികസനത്തെ... ബാധിക്കുന്ന വിഷയങ്ങളില്‍ ജാഗ്രത കാണിക്കാത്ത മാധ്യമങ്ങളും സമൂഹവും പെണ്ണുമായി ബന്ധപ്പെട്ട വിഷയത്തിലേക്കെത്തുമ്പോള്‍ കാണിക്കുന്ന നിതാന്ത ജാഗ്രതയാണ് മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയുടെയും പിന്നാമ്പുറ താത്പര്യം. ......

  ReplyDelete
 5. മാഷേ സൂപ്പര്‍ പോസ്റ്റ്‌ പറഞ്ഞതില്‍ കാര്യമുണ്ട്

  ReplyDelete
 6. കേരളത്തില്‍ ഇനിയൊരു വാര്‍ത്താ ചാനലിന്‍റെ ആവശ്യമേയില്ല അതാണ്‌ വാസ്തവം വാര്‍ത്ത‍ അറിയിക്കാനുള്ള ഉത്സാഹം അല്ല വാര്‍ത്ത ഉണ്ടാക്കാനുള്ള അതിമോഹമാണ് ചാനലുകാര്‍ നടത്തുന്നത് ഒരേ വാര്‍ത്ത തങ്ങളുടെ രാഷ്ര്ടീയ നിലപാടുകള്‍ക്കും സാമൂഹ്യരീതികള്‍ക്കും അനുസരിച്ച് വളച്ചൊടിച്ചു കൊടുകുകയാണ് ഇവര്‍ ചെയ്യുന്നത്

  ReplyDelete
 7. എങ്ങനെ സംഗതി പൂട്ടുമോ മാമാ പണിയാ മംഗളത്തിന് ചേരുന്നത് പണ്ട് ചാരക്കേസില്‍ മറിയം റഷീദയെ പിടയ്ക്കുന്ന മത്സ്യം എന്നാണ് മംഗളം വിശേഷിപ്പിച്ചത്‌

  ReplyDelete
 8. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു ആളെത്തപ്പി വിദേശത്തുപോവുകയൊന്നും വേണ്ട. മംഗളം ചാനലിനെ ആ പണി ഏല്‍പ്പിച്ചാല്‍ മതി അവരത് ഭംഗിയായി ചെയ്യുമെന്ന് തെളിച്ചുകഴിഞ്ഞു.

  ReplyDelete
  Replies
  1. അല്ലേല്‍ ആ വകുപ്പില്‍ ഒരു വിദേശയാത്രയും സംഘടിപ്പിക്കും ഇവന്മാര്‍

   Delete
 9. ഹാ ഹാ ഹാ.രൂക്ഷഹാസ്യം.സത്യത്തിൽ എന്നാത്തിനു തുടങ്ങിയ ചാനലായിരുന്നു ഇതെന്ന് ഇപ്പോ ചിന്തിച്ചുപോകുന്നു.

  ReplyDelete