**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, March 13, 2017

പീഡനത്തിനെതിരെ റേപ്പുചെയ്ത് പ്രതിഷേധം... പ്രണയിക്കുന്നവരെ തല്ലിയോടിക്കുന്ന സദാചാരംപ്രകടിപ്പിച്ച് ഒരു വിഭാഗം, അതിനെതിരെ  പരസ്യമായി ചുണ്ടുകള്‍ കടിച്ചുപറിച്ച്  ചുംബനം നടത്തി പ്രതിഷേധിക്കുന്ന മറ്റൊരു കൂട്ടര്‍, വനിതാദിനത്തില്‍ യോനിയെക്കുറിച്ചും ആര്‍ത്തവരക്തത്തെക്കുറിച്ചും വനിതകളെ പഠിപ്പിക്കുന്ന മറ്റൊരുകൂട്ടര്‍ ഇവരെല്ലാം സ്ത്രീകളുടെ ഉന്നമനത്തിനാണല്ലോ പ്രവര്‍ത്തിക്കുന്നതോര്‍ത്ത്‌ സന്തോഷിക്കാം.ഇങ്ങനെയാണേല്‍ വരുംനാളുകളില്‍ പ്രതീക്ഷിക്കാവുന്ന മറ്റൊരുവാര്‍ത്ത എങ്ങനെയിരിക്കും; അതിങ്ങനെയായിരിക്കാം...

*പറയൂ എന്താണ് സംഭവിച്ചത്..?

*വനിതാദിനത്തില്‍  പീഡനവിരുദ്ധസമരമുണ്ടെന്നും അതില്‍  പ്രതീകാത്മക പീഡനം നടത്തി പ്രതിഷേധിക്കണമെന്നും പറഞ്ഞാണ് അവരെന്നെ വിളിച്ചത്.. എല്ലാവരും എന്‍റെ കൂട്ടുകാരായിരുന്നതിനാല്‍ ഞാനും സംശയിച്ചില്ല ... പക്ഷെ പ്രതീകാത്മക പീഡനമെന്നു പറഞ്ഞുകൊണ്ട് അവരെന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തു സര്‍... കണ്ടുനിന്ന ജനക്കൂട്ടം എല്ലാം ക്യാമറയില്‍ പകര്‍ത്തുകയും കൈകൊട്ടി ആര്‍ത്തുവിളിക്കുകയുമാണ്‌ ചെയ്തത് സര്‍.. വേറിട്ടപ്രതിഷേധം അഭിനന്ദനങ്ങള്‍ എന്നാണ് സര്‍ തളര്‍ന്നകിടന്ന എന്നേ നോക്കി അവര്‍ പറഞ്ഞത്....  

  ലോക വനിതാദിനത്തോട് അനുബന്ധിച്ചു മാന്നാനം കെ ഇ കോളേജില്‍ നടന്ന പോസ്റ്റര്‍ പ്രദര്‍ശനം  സത്രീത്വത്തെ അപമാനിക്കലാണെന്നും അല്ലെന്നും പറയപ്പെടുന്നു... പ്രതികരണത്തൊഴിലാളികള്‍  മറൈന്‍ഡ്രൈവ് പ്രശ്നത്തില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നതിനാല്‍ പോസ്റ്റര്‍ പ്രശ്നം അണ്‍ലോഡ് ചെയ്യപ്പെടാതെ ഇപ്പോഴും കെട്ടിക്കിടക്കുന്നു.. സ്ത്രീകളുടെ ലൈംഗിക അവയവത്തിന്‍റെ വര്‍ണ്ണനയില്‍ തുടങ്ങി ആര്‍ത്തവമുള്ള സ്ത്രീകളെ അമ്പലത്തില്‍ കയറ്റാത്ത പ്രശ്നംവരെ കെ ഇ കോളേജ് പോസ്റ്ററില്‍ പ്രതിപാദിക്കുന്ന വിഷയങ്ങളാണ്... ആധുനികയുഗത്തില്‍ ഇമ്മാതിരി പ്രയോഗങ്ങളൊക്കെ ആവാമെന്നാണ് പോസ്റ്റര്‍ ഒട്ടിച്ചവര്‍ പറയുന്നു..കെ ഇ കോളേജിലെ വനിതകള്‍ക്ക് പൂവും കൂവും തിരിച്ചറിയാനുള്ള വര്‍ണ്ണനകള്‍ ധാരാളംനിറഞ്ഞ പോസ്റ്റര്‍  സ്ത്രീത്വത്തെ അപമാനിക്കലാണെന്നു പെണ്‍കുട്ടികളും അധ്യാപികമാരും ഒരുവിഭാഗം അധ്യാപകരും പറയുന്നു... കോളേജ് കാമ്പസില്‍ വനിതാദിനത്തില്‍ വനിതകളെ പ്രബുദ്ധരാക്കാന്‍ നടത്തിയ പോസ്റ്റര്‍ പ്രദര്‍ശനം തങ്ങളെ അപമാനിക്കലാണെന്ന പ്രതിഷേധവുമായി അതേ കോളേജിലെ  വനിതകള്‍ത്തനെ രംഗത്തുവന്നെങ്കില്‍ നീയൊക്കെ പിന്നെ ആരുടെ കൂ നോക്കിയാടാ പൂ മക്കളെ ഇതൊക്കെ ചെയ്തതെന്ന് അറിയാതെ ചോദിച്ചുപോകും.. ആധുനികകാലമെന്നും ആവിഷ്കാരസ്വാതന്ത്ര്യമെന്നൊക്കെ  പറഞ്ഞു ഇതൊക്കെ ന്യായികരിക്കുന്നവരുടെ കൂ ചെത്തി അച്ചാര്‍ ഇടുകയാണ് വേണ്ടത്... പൂ കൂ പ്രയോഗത്തില്‍ ആരും വിഷമിക്കേണ്ട പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് ഇതൊക്കെ വെറും ആധുനിക കാലത്തേ പ്രയോഗമാണ്..

  അനാദികാലം മുതല്‍ അപ്പനപ്പൂന്മാരിലൂടെ കൈമാറി ഇങ്ങെത്തിനില്‍ക്കുന്ന    പച്ചതെറികളില്‍ പ്രമുഖരായിരുന്ന മൈ@#$.  കു*&%. പൂ#$@ തുടങ്ങിയ ദിവ്യപദങ്ങളെ ആധുനികാലത്തെ പ്രയോഗങ്ങള്‍ എന്ന് ഏതോ ചില പുരോഗമനക്കാര്‍ പറഞ്ഞുപരത്തുന്നു.. പക്ഷെ അന്നും അപ്പോഴും; ഇന്നും ഇപ്പോഴും ആ വാക്കുകള്‍ അശ്ലീലതയെത്തന്നെയാണ് കുറിക്കുന്നത് .. അത്തരം പദങ്ങളെ കഴുകി വൃത്തിയാക്കി, സഭ്യമാക്കി, ലൈംഗിക അവയവങ്ങളുടെ പര്യായമാക്കി മലയാള നിഘണ്ടുവില്‍ കയറ്റിയിരുത്താനുള്ള ശ്രമങ്ങള്‍ ആ ദിവ്യപദങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്... വല്ലാതെ മുട്ടിനില്‍ക്കുമ്പോള്‍ നിര്‍വൃതിയടയാന്‍ ടോയ് ലറ്റില്‍ പോയി  ടാ മൈ@#$,,,,, പൂ*&$#@ മോനെ…., കൂ@#$, പൂ@#$&** മോനെ എന്നൊക്കെ ആക്രോശിച്ചു ബക്കറ്റു പൊട്ടിക്കുന്നതും, മുഷ്ടിചുരുട്ടി ഭിത്തിക്കിടിക്കുന്നതുമാണ് തരിപ്പ് തീര്‍ക്കാന്‍ ഇപ്പോഴും പ്രാബല്യത്തിലുള്ള   രീതികള്‍ .. നിങ്ങളായിട്ട്‌ ഇമ്മാതിരി പദങ്ങളെ പുണ്യവല്‍ക്കരിച്ചു അവയുടെ വിലകളയരുത് പ്ലീസ് ... നാളെ മുതല്‍ ടാ പൂ@#$ മോനെയെന്ന് വിളിക്കുമ്പോള്‍,  എന്താ ചേട്ടാ ഒരു ഗ്ലാസ്‌ജ്യൂസ് എടുക്കട്ടെയെന്നു ആരെങ്കിലും തിരിച്ചുചോദിച്ചാല്‍; നമ്മള്‍ ആകെ തകര്‍ന്നുപോകും. അതുകണ്ടാ..... പ്ലീസ് ഈ മഹത്വവല്‍ക്കരണം ഉപേക്ഷിക്കൂ.. പൂ@#%  പൂവായിത്തന്നെ തുടരട്ടെ..

  ഒരുകോളേജ് കാമ്പസില്‍ വനിതാദിനം പ്രമാണിച്ച് പെണ്‍കുട്ടികള്‍ക്കായി അവതരിപ്പിക്കാന്‍ കണ്ടുപിടിച്ച പ്രയോഗങ്ങള്‍ കൊള്ളാം... സത്യത്തില്‍ ഇതുകൊണ്ട് എന്താണൂപോലും കപികള്‍ അര്‍ഥമാക്കുന്നത്.. സ്ത്രീലൈംഗിക അവയവത്തിനു ‘യോനി’ എന്നു മലയാളത്തിലും ‘vagina യെന്നു ഇംഗ്ലീഷിലും  പുരുഷനന്‍റെതാണെങ്കില്‍ ‘ലിംഗം’ എന്ന് മലയാളത്തിലും ‘penis’ എന്ന് ഇംഗ്ലീഷിലും പറയപ്പെടുന്നകാര്യം  മാന്നാനം കെ ഇ കോളേജിലെ കുട്ടികള്‍ക്ക് അറിയാതിരിക്കാന്‍ വഴിയില്ല... ഈ വാക്കുകള്‍ക്ക് പുതിയ പര്യായം ഉണ്ടാക്കിയതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ആര്‍ക്കും ഉണ്ടാകാനും സാദ്ധ്യതയില്ല... നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ പച്ചത്തെറികളെന്ന് പരക്കെ വിളിക്കപ്പെടുന്ന ചില അശ്ലീലപദങ്ങളെ സ്ത്രീകളുടെ ലൈംഗിക അവയവത്തിന്‍റെ പര്യായമായി അവതരിപ്പിക്കുക വഴി എന്ത് വനിതാദിനസന്ദേശമാണ് ടീ പുരോഗമനക്കാര്‍ കൊടുക്കുന്നതെന്ന്‍  ഒരു പിടിയുമില്ല...

  യോനിയെക്കുറിച്ചും ആര്‍ത്തവരക്തത്തേക്കുറിച്ചും പോസ്റ്റര്‍ പതിപ്പിക്കാന്‍ വനിതാദിനം തന്നെ തിരഞ്ഞെടുത്ത പുരോഗമനതലമുറയെ നമിക്കാതെ വയ്യ.. സ്ത്രീസമൂഹം അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചോ, സമീപകാലത്ത് നടന്ന ബാലപീഡനങ്ങളെക്കുറിച്ചോ ചര്‍ച്ച ചെയ്യാതെ, പോസ്റ്റര്‍ പതിക്കാതെ   പ്രതിഷേധനാളങ്ങള്‍ക്ക് തിരി തെളിക്കുകയോ ചെയ്യാതെ.... പൂര്‍, ആര്‍ത്തവരക്തം തുടങ്ങിയയ്ക്ക് വിശദീകരണം ചമയ്ക്കാന്‍ ഇറങ്ങിയ യുവതയ്ക്ക് നല്ല ഭാഷയില്‍ പറഞ്ഞാല്‍ ചൂണ്ടുവിരല്‍ നമസ്കാരം...

  ഒരു വശത്ത് സദാചാരം പഠിപ്പിക്കല്‍, മറുവശത്ത് പൂര്‍, ആര്‍ത്തവരക്ത സംവാദം.. കൊള്ളാം അതിമനോഹരം തന്നെ. കേരളിയ സ്ത്രീസമൂഹം ഇവരുടെ കരങ്ങളിലൂടെ രക്ഷപെടുമെന്ന് ഉറപ്പായി വിശ്വസിക്കാം.. സത്യത്തില്‍ സ്ത്രീകള്‍ക്ക് അവരുടെ ലൈംഗിക അവയവത്തിന്‍റെ മറുഭാഷ പഠിക്കലോ ആര്‍ത്തവരക്തം ഒഴുക്കലോ അല്ല ഇപ്പൊ നേരിടുന്ന പ്രധാനപ്രശ്നം... പുരുഷന്‍ പ്രയോഗിക്കുന്ന ലിംഗാക്രമണമാണ് മാറേണ്ടത്... സ്ത്രീകളുടെ ലൈംഗിക അവയവ വര്‍ണ്ണനയും ആര്‍ത്തവരക്തമൊഴുക്കലും  നിറുത്തി; നീ നിന്‍റെ വിജ്രുംഭിച്ച ലിംഗത്തെ അരിഞ്ഞുമാറ്റുന്ന പടമായിരുന്നു പോസ്റ്ററില്‍ വരയ്ക്കെണ്ടിയിരുന്നത്.. അതിനുള്ള കഴിവില്ല.  പകരം വീണ്ടും സ്ത്രീയുടെ മുതകത്തുതന്നെ പ്രയോഗം..
  
   അമ്പലത്തില്‍പോകാലോ, ആര്‍ത്തവരക്തമൊ അല്ല ഇവിടെ സ്ത്രീകളുടെ പ്രശ്നം; അമ്പലത്തില്‍ പോകാന്‍ ഇറങ്ങുന്ന വഴിക്കും, കടത്തിണ്ണയിലും, ബസ്‌ സ്റ്റോപ്പിലും അവളെ പിന്തുടരുന്ന കാമംനിറഞ്ഞ നിന്‍റെ കണ്ണുകളാണ് അവളുടെ പ്രശ്നം; ചുഴുന്നുകളയാന്‍ പറ്റുമോ നിനക്കത്.??.. മുട്ടില്‍ ഇഴയുന്ന പിഞ്ചുകുഞ്ഞിനെയും, നിന്‍റെ ചാരത്തുവരുന്ന  പെണ്‍കുട്ടിയെയും, നിന്‍റെ അമ്മയാകാന്‍ പ്രായമുള്ള സ്ത്രീയേയും, എഴുപതു വയസ്സുള്ള വൃദ്ധയേയും കാണുമ്പൊള്‍ മുടിഞ്ഞ ആക്രാന്തത്തോടെ ഫണം വിരിച്ചാടുന്ന നിന്‍റെയാ ലിംഗമുണ്ടല്ലോ അരിഞ്ഞുകളയാന്‍ പറ്റുമോ നിനക്കതിനെ.?? .പറ്റില്ല അല്ലേ .. പൂര്‍ തെറിയല്ല, ആര്‍ത്തവരക്തം അധികാരമാണ്, യോനിയില്‍ നനവുണ്ട് തുടങ്ങിയ ചുക്കിനുംചുണ്ണാമ്പിനും കൊള്ളാത്ത പദപ്രയോഗങ്ങള്‍ നെഞ്ചത്തൊട്ടിച്ചു ഞെളിഞ്ഞു നടക്കുകയെന്നത് മാത്രമാണ് നിനക്കൊക്കെ ആകെ ചെയ്യാന്‍ പറ്റുന്നത്.. അമ്മയായി, ചേച്ചിയായി, പെങ്ങളായി, മകളായി, പ്രണയിനിയായി,  ഭാര്യയായി, സഹപ്രവര്‍ത്തകയായി സ്ത്രീയെകാണാനും അവരെ അംഗികരിക്കാനും സ്നേഹിക്കാനും, പ്രണയിക്കാനും; യോനിയും ആര്‍ത്തവരക്തവും പരിശോധിക്കേണ്ട ഗതികേടൊന്നും ഇനിയും ഇവിടെ വന്നിട്ടില്ല...


   പുരോഗമനപ്രസ്ഥാനം, പുരോഗമന ചിന്താഗതി, ആധുനിക ലോകം തുടങ്ങിയ പദങ്ങളുടെ മറവില്‍ നമ്മുടെ സമൂഹത്തില്‍ വളരെ വിദഗ്ധമായി കടന്നുവരുന്ന അരാഷ്ട്രീയ വാദവും, അരാജകത്വസംസ്കാരവും, ലഹരിയും സെക്സും അക്രമവും കൂട്ടിക്കുഴച്ച ന്യൂജന്‍ ഹിപ്പികളും ഒക്കെക്കൂടി സ്ത്രീസ്വാതന്ത്ര്യമെന്ന സങ്കല്പത്തെ ചവിട്ടിക്കുഴച്ച് ഒരു പരുവത്തിലാക്കുമെന്നുള്ള കാര്യം ഉറപ്പാണ്‌.. പെണ്‍കുട്ടികള്‍ അപമാനം ഭാരമോര്‍ത്തു കരയാതെ ഇനിയെങ്കിലും ലെവന്റെയൊക്കെ ചെള്ളയ്ക്ക് പൊട്ടിക്കുകയാണ് വേണ്ടത് ..  

  ഈ ബ്ലോഗിലെ  പോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....  

8 comments:

 1. അമ്മയായി, ചേച്ചിയായി, പെങ്ങളായി, മകളായി, പ്രണയിനിയായി, ഭാര്യയായി, സഹപ്രവര്‍ത്തകയായി സ്ത്രീയെകാണാനും അവരെ അംഗികരിക്കാനും സ്നേഹിക്കാനും, പ്രണയിക്കാനും; യോനിയും ആര്‍ത്തവരക്തവും പരിശോധിക്കേണ്ട ഗതികേടൊന്നും ഇനിയും ഇവിടെ വന്നിട്ടില്ല.. അതാണ്‌ അതാണ് പോയിന്റ്‌

  ReplyDelete
 2. ശ്രീജിത്ത്‌March 13, 2017 at 10:52 AM

  ഈ കമ്മികള്‍ക്ക് ഇതെന്തുപറ്റി എല്ലാത്തിനും വട്ടായോ

  ReplyDelete
 3. ഐഡിയ കൊള്ളാം വ്യസ്ഥിതിയോട് കലഹിക്കുക പക്ഷെ തിരഞ്ഞെടുത്ത അവസരം മഹാ പ്രളയകലാമായിപ്പോയി . ആര്‍ത്തവ കാലത്ത് അമ്പലത്തില്‍ കയറ്റാത്ത ദൈവങ്ങളേക്കാള്‍ അപകടകാരികളായ ദൈവത്തിന്‍റെ ആസനം താങ്ങികള്‍ക്കെതിരെ മിണ്ടാതെ വെറും ശിലയായ ദൈവത്തെ തെറി വിളിച്ചു തീര്‍ക്കുന്ന ആ വൈകാരിക പ്രക്ഷോപം പുരോഗമനം അല്ലായെന്ന് മാത്രമല്ല ഭക്തമാരുടെ കോണകം കഴുകല്‍ കൂടിയാണ്

  ReplyDelete
 4. hahhha kalaki maashe ivanmmarkkonnum budhiyille , ee naadu nashippikkum pannakal

  ReplyDelete
 5. പ്ലീസ് ഈ മഹത്വവല്‍ക്കരണം ഉപേക്ഷിക്കൂ.. പൂ@#% പൂവായിത്തന്നെ തുടരട്ടെ..

  cheers!

  ReplyDelete
 6. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തില്‍ പങ്കുചേരാത്തത് കാരണം കേരളിയര്‍ക്ക് ഒരു കേന്ദ്രസര്‍ക്കാര്‍ ജോലിക്ക് പോലും അപേക്ഷിക്കാന്‍ പറ്റാത്ത അവസ്ഥായായി അതിനെക്കുറിച്ചൊന്നും ഈ വിഡ്ഢികള്‍ക്ക് ചിന്തയില്ല ... ഒരു കുടുംബം പോറ്റാനുള്ള ജോലിയെക്കുറിച്ചൊന്നും ചിന്തിക്കാതെ ആര്‍ത്തവം പൂര്‍ മൈര്‍ ചക്ക മങ്ങാത്തോലി ഈ എസ് എഫ് ഐ യൊക്കെ മഹാ ദുരന്തമാണ്

  ReplyDelete
 7. ഇങ്ങനെയും പൊട്ടന്മ്മാര്‍ ഉണ്ടല്ലോ എന്റെ ദൈവമേ ലോകത്ത് എന്തെല്ലാം വേറെ പ്രശ്നങ്ങള്‍ നടക്കുന്നു അല്ല കോട്ടയത്തു തന്നെ നടക്കുന്നു വിളിപ്പാട് അകലയുള്ള ആ മെഡിക്കല്‍കോളേജിന്റെ ഓടകള്‍ വൃത്തിയാക്കി കൂടെ ഇവറ്റകള്‍ക്ക് ..ഇവനെയൊക്കെ പ്രസവിച്ച യോനി അല്ല അവന്‍റെ ഭാഷയില്‍ പൂ ഇതൊക്കെ അറിയുന്നുണ്ടോ എന്തോ

  ReplyDelete
 8. എന്തൊരു കഷ്ടം ഇവരുടെയൊക്കെ മനസ്സില്‍ കുഷ്ഠമാ

  ReplyDelete