ലോകം മുഴുവന്‍ ഒളിമ്പിക്സ് എന്നാ കായിക മാമാങ്കത്തിന് ശ്രദ്ധ കൊടുത്തിക്കുമ്പോള്‍ നമ്മള്‍ കൊച്ചു കേരളിയരും ഒരു മാമാങ്കം കണ്ടുകൊണ്ടിരിക്കയാണ്.ഒരു വശത്ത് സര്‍ക്കാരും മറുവശത്ത് പ്രതിപക്ഷ പാര്‍ട്ടിയും തമ്മിലുള്ള ഗുസ്തി .മോശമല്ലാത്ത രീതിയില്‍ അങ്ങോട്ടും ഇങ്ങോട്ടും മെഡലുകള്‍ വാരീ കൂട്ടുന്നുണ്ട്.ഗാലറിയില്‍ ഇരിക്കുന്നവര്‍ക്ക് നാരങ്ങാവെള്ളം കുടിക്കാനുള്ള ടൈം ബ്രേക്ക് ഇപ്പോള്‍ കാണുന്നുണ്ട്. ലാത്തിയും, ജലപിരങ്കിയും, തോക്കും ഗ്രനേഡ്മൊക്കെയായി സര്‍ക്കാര്‍ സേനയും. കല്ല് ,വടിവാള്‍, വടി ,പടക്കം ഇവയൊക്കെയുമായി പ്രതിപക്ഷവും തെരുവില്‍ ഏറ്റുമുട്ടുന്നു. സാധരണ ജനങ്ങളെ ബാധിക്കുന്ന എന്തെങ്കിലും കാര്യത്തിനാണെന്ന് കരുതിയാല്‍ തെറ്റി....കൊലക്കേസ് പ്രതി എന്ന് പോലീസ് ആരോപിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചതിനാണ് ഈ പരിപാടികള്‍. എല്ലാം നിയമപരമെന്നു സര്‍ക്കാരും അല്ല പൌരാവകാശലംഘനം എന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. അണികള്‍ പാര്‍ട്ടി തിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നു ഏതാണ് ശരി ഏതാണ് തെറ്റ്????
ഗവേന്മേന്റ്റിനു നാട്ടിലെ ക്രമസമാധാനനില തകരാതെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഉണ്ട്.അതിനു കഴിഞ്ഞോ??. ജനവിരുദ്ധ നയങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ പ്രതിപക്ഷത്തിനും കഴിയണം. അതിനു കഴിയുന്നുണ്ടോ??? ഗാലറിയില്‍ ഇരുന്നു ഈ കളികള്‍ കാണുന്നവന് നിക്ഷ്പക്ഷമായി വിലയിരുത്താം. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന ഈ തെരുവ് യുദ്ധത്തിനു കാരണം അടുത്തയിടെ നടന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ ആണ്.അതിന്റെ ആസുത്രകരെയും പ്രതികളെയും പോലീസ് പിടിക്കുന്നു.നല്ലത് തന്നെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ വേണം.പൌരന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്.പക്ഷെ അതില്‍ രാഷ്ട്രിയം കലര്‍ത്താന്‍ പാടില്ല.അങ്ങനെ വന്നാല്‍ നീതി നിഷേധിക്കപ്പെട്ടവാന്‍ സ്വയം പ്രതിരോധിക്കാന്‍ തുടങ്ങും.അതൊരു ഏറ്റുമുട്ടല്‍ ആയി പെട്ടന്ന് മാറും.ഇങ്ങനെ ഉള്ള സാഹചര്യങ്ങളില്‍ ആണ് ഒരു സര്‍ക്കാരിന്റെ നയതന്ത്രനിപുണത കാണിക്കേണ്ടത് നിര്‍ഭാഗ്യവശാല്‍ അക്കാര്യത്തില്‍ ഈ സര്‍ക്കാര്‍ ഒരു തികഞ്ഞ പരാജയം ആയിരിക്കുന്നു.എലിയെ പിടിക്കാന്‍ ഇല്ലം ചുടണോ??? കേവലം ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ കാണിച്ച ഈ തിടുക്കം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരത്തില്‍ നശിപ്പിക്കപ്പെട്ട വസ്തുക്കള്‍ക്കുള്ള പരിഹാരം ആണോ.? നിരപരാധിക്കളായ സാധാരണക്കാരന് പറ്റിയ നഷ്ടങ്ങള്‍ക്ക് ആരാണ് പരിഹാരം ചെയ്യുക. കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍ നശിപ്പിക്കല്‍.മര്‍ദ്ദനത്തില്‍ പരിക്ക് പറ്റിയവര്‍,വാണിജ്യമേഖല സ്തംഭനം,പോതുജിവിതത്തെ തടസപ്പെടുത്തല്‍ ഇവയൊക്കെയാണ് .സര്‍ക്കാരും പ്രതിപക്ഷവും നടത്തിയ പേക്കൂത്തുകളുടെ ആകെ തുക.
തൊള്ളായിരം കോടി രൂപയുടെ കാലിതീറ്റ കുംഭകോണത്തിലെ പ്രതിയെ പിടിക്കാന്‍ പട്ടാളത്തെ വിളിച്ച നാടാണ് നമ്മുടെത്.എന്നിട്ടും പിടിച്ചില്ല.ജനരോഷം ഉയരും എന്ന് പറഞ്ഞു ബലപ്രയോഗം ഒഴിവാക്കി. പട്ടാളത്തിന് ഒരു പൊതുജന നേതാവിനെ പിടിക്കാന്‍ കഴിയാത്തതു കൊണ്ടല്ലയിരുന്നു അത് .ഒരു ബലപ്രയോഗവും അതിനെ തുടര്‍ന്നുണ്ടാകുന്ന നഷ്ടവും ഒഴിവാക്കാന്‍ ആയിരുന്നു ആ നടപടി. കോടതി; നിയമ നടപടികളുമായി മുന്നോട്ട് പോയി. അവസാനം നേതാവ് സ്വയം കോടതിയില്‍ ഹാജരാകേണ്ടിവന്നു. അതാണ് ഒരു സര്‍ക്കാരിന്റെ വിവേകം അഥവാ ഭരണ നൈപുണ്യം എന്ന് പറയുന്നത്. ചാണ്ടി സര്‍ക്കാര്‍ ഇക്കാര്യത്തില് ഒരു തികഞ്ഞ പരാജയം തന്നെയാണ്.പ്രതിയെ ജയിലില്‍ അടച്ചു എന്ന് പറഞ്ഞു അഭിമാനിക്കാം അതിനു വരത്തിയ നഷ്ടങ്ങളോ.?? രാഷ്ട്രിയ പ്രതിയോഗികളെ തിരഞ്ഞു പിടിച്ചു ജയിലില്‍ അടച്ചു നാട്ടില്‍ ക്രമസമാധാനം നിലനിറുത്താന്‍ സര്‍ക്കാര്‍ കാണിച്ച തിടുക്കം എത്ര സാധാരണക്കാരന്റെ അധ്വാനഫലങ്ങളാണ് നശിപ്പിച്ചതെന്ന് നേതാക്കള്‍ അറിയണം.
ജനനന്മയ്ക്കും, ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ പട നയിക്കുന്നു എന്ന് പറയുന്ന പ്രതിപക്ഷമെ............. നിങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നത്.പൊതുമുതല്‍ നശിപ്പിക്കുന്നതും, പൊതുജീവിതം സ്തംഭിപ്പിക്കുന്നതുമാണോ???? നിങ്ങളുടെ ജനസേവനം.ഇതാണോ നിങ്ങള്‍ പറയന്ന സോഷ്യലിസം.എങ്കില്‍ അതു ഞങ്ങള്‍ സാധാരണക്കാര്‍ക്ക് വേണ്ട. കള്ളക്കേസ് എടുത്താല്‍ അതു കോടതിയില്‍ ചോദ്യം ചെയ്യാം.നീതിയുടെ കൂടെ ഞങ്ങള്‍ സാധാരണക്കാര്‍ ഉണ്ടാവും.വോട്ട് എന്നൊരു ആയുധം ഉണ്ടല്ലോ അതുകൊണ്ട് പകരം ചോദിച്ചാല്‍ പോരെ??? സര്‍ക്കാരും സമരക്കാരും ഒരു കാര്യം മനസിലാക്കണം നിങ്ങളുടെ അണികള്‍ മാത്രം വിചാരിച്ചാല്‍ നിങ്ങള്‍ക്കിവിടെ തുടരാന്‍ കഴിയില്ല. അതിനു ഞങ്ങള്‍ പുറം പാര്‍ട്ടികള്‍ തന്നെ വിചാരിക്കണം. പുറത്ത് നിന്ന് കളി കണ്ട നിലയ്ക്ക് ചില സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു......പോലീസ് അന്വേഷണത്തില്‍ ഒരു ഇടപെടലും ഇല്ല; എന്ന് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും പറയുന്നു.പക്ഷെ ഒന്ന് ചോദിച്ചോട്ടെ.ആസ്പത്രിയില്‍ക്കിടക്കുമ്പോള്‍ ശുക്കൂരിനെ കൊല്ലുമെന്ന് ജയരാജനും, ടിവി രാജേഷ് MLA യുംഅറിഞ്ഞുവെന്നും, അതു തടഞ്ഞില്ല എന്നുമാണ് ഇവര്‍ക്കെതിരെ എടുത്തിരിക്കുന്ന കേസ്(ipc118).ഇതില്‍ ജയരാജനെ ജയിലിലും അടച്ചു.ടിവി രാജഷിനെ സിഐ ഓഫീസില്‍ വിളിച്ചു വരത്തി ചോദ്യം ചെയ്തു. അറസ്റ്റ് ഉടനെയുണ്ടാകും എന്നും പറയുന്നു.എന്നാല്‍ സര്‍ക്കാരിലെ തന്നെ ഒരു MLA ; ഇതിലുംവലിയ ഒരു കേസില്‍ പെട്ടിട്ടും(IPC307\324) എന്തെ അറസ്റ്റ് ചെയ്യാത്തത്. “അറിഞ്ഞിട്ടും തടഞ്ഞില്ല….” എന്നല്ല കുറ്റം. “കൊന്നേച്ചു പോരെ ഞാന്‍ നോക്കിക്കോളും...” എന്നാണ് പറഞ്ഞിരിക്കുന്നത്. അതും പൊതുവേദിയില്‍. MLA യുടെ ആഹ്വാന പ്രകാരം രണ്ടു പേരാണ് കൊല്ലപ്പെട്ടത്. ഭരണകക്ഷി MLA യെചോദ്യം ചെയ്യുന്നത് ഗസ്റ്റ്ഹൗസില്‍; ചായയും അണ്ടിപരിപ്പും കൊടുത്ത്.പ്രതിപക്ഷ MLA യെ ചോദ്യം ചെയുന്നത് സിഐ ഓഫീസില്‍. അതെന്താ രണ്ടു നീതി. വിവദപ്രസംഗം നടത്തിയ മാണിക്കെതിരെ ഉടനടി നടപടി.കണ്ണൂര്‍ ജില്ലയിലെ നിരവധി കൊലകള്‍ കെ സുധാകരന്‍ എംപി ആസൂത്രണം ചെയ്തിരുന്നു എന്ന് സഹായി തന്നെ വെളിപ്പെടുത്തിയിട്ടും ഒരു നടപടിയും കണ്ടില്ല???? മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപോലെ തന്നെ ഇടുക്കിയിലും കാസര്‍ഗോഡും DYFI പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. അതിന്‍റെ അന്വേഷണം അവിടെവരെയായി..???? പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങളുടെ ചിരി അല്ല; ഞങ്ങള്‍ക്ക് വേണ്ടത്. നിഷ്പക്ഷമായി നീതി നിര്‍വഹണം ആണ് വേണ്ടത്. CPM കൊലയാളി പ്രസ്ഥാനമാണ് അതിനു ജാനകിയ അടിത്തറ ഇല്ലഎന്ന് നിങ്ങള്‍ പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം കഴിഞ്ഞ തിരഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെക്കള്‍ വോട്ട് നേടിയ പാര്‍ട്ടി സിപിഎം ആണ്.അതുകൊണ്ട് പ്രതിപക്ഷത്തെ പോലീസിനെക്കൊണ്ട് അടിചൊതുക്കാതെ, ആത്മസംയമനത്തിലൂടെ കാര്യങ്ങള്‍ പരിഹരിക്കു.പോലീസിനെ കയറൂരി വിട്ടാല്‍ ക്രമസമാധാനം ഉണ്ടാവില്ല എന്നതിന്റെ തെളിവുകള്‍ കണ്ടില്ലേ. സമാധാനം അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
സര്‍ക്കാരുകള്‍ ജനവിരുദ്ധ നിയമങ്ങള്‍ പാസക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതെ തെരുവ് യുദ്ധം നടത്തുന്നതില്‍ നിന്ന് പ്രതിപക്ഷം പിന്മാരേണ്ടിയിരിക്കുന്നു. നാളെ വോട്ടിനുവേണ്ടി ജനങ്ങളുടെ മുന്നില്‍ കൈ നീട്ടുമ്പോള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ബസ് കത്തിച്ചു എന്നല്ല പറയേണ്ടത്. അവശ്യസാധന വില കുതിച്ചുയരുന്നു,ഡീസല്‍ പെട്രോള്‍ വിലകൂട്ടുന്നു,കറന്റ് ചാര്‍ജ് കൂട്ടുന്നു.നാട്ടില്‍ കൊലപാതകങ്ങളും മോഷണങ്ങളും പെരുകുന്നു. ഇത്തരം ജാനകിയ പ്രശ്നങ്ങളില്‍ നിങ്ങള്‍ എടുത്ത നിലപാടുകള്‍ ആണ് വിളിച്ചു പറയേണ്ടത്.വനമേഖലയില്‍ നടക്കുന്നകയ്യേറ്റങ്ങള്‍,പാട്ടക്കരാര്‍ പ്രശ്നത്തില്‍ നടത്തുന്ന പ്രത്യക്ഷഅഴിമതികള്‍, നെല്‍പ്പാടം നികത്തല്‍ നിയമത്തിലെ വെള്ളം ചേര്‍ക്കല്‍,സര്‍ക്കാര്‍ ഭൂമികളിലെ റിസോര്‍ട്ട് നിര്‍മ്മാണംതുടങ്ങിയ നിരവധിയായ സാമുഹ്യ പ്രശ്നങ്ങളില്‍ ഇടപെടാതെ ഹര്‍ത്താലും ബന്ദുമായി നടക്കുന്ന പ്രതിപക്ഷം സ്വയം പരിഹാസ്യരാവുകയാണ്. സര്‍ക്കാരിലെ അഴിമതികളെക്കുറിച്ച് പ്രതികരിക്കാന്‍ സര്‍ക്കാര്‍ MLA മാര്‍ തന്നെ വേണ്ടിവന്നിരിക്കുന്നു. മന്ത്രിമാരില്‍ പലരും കഴിവില്ലാത്തവര്‍ ആണന്നു കോണ്‍ഗ്രസ്സ് നേതാവ് സുധീരന്‍ സാര്‍ തന്നെ പറയേണ്ടിവന്നിരിക്കുന്നു.കുറ്റിഅറ്റുപോകാത്ത ഇത്തരം നേതാക്കളില്‍ ആണ് ഇനി ജനങ്ങളുടെ പ്രതിക്ഷ. ശക്തമായ ഒരു സര്‍ക്കാരും; പ്രതികരിക്കുന്ന ഒരു പ്രതിപക്ഷവും ജനാധിപത്യത്തിന്‍റെ ശക്തി തന്നെയാണ്.പക്ഷെ ജനനന്‍മ ആയിരിക്കണം അവരുടെ ലക്‌ഷ്യം. സ്വന്തം പാര്‍ട്ടി വളര്‍ത്തല്‍ മാത്രമാണ് ലക്ഷ്യമെങ്കില്‍ അവിടെ ജനാധിപത്യം മരിക്കുന്നു.ഫാസിസം ജനിക്കുന്നു......
പിന്മൊഴി:
“സിപിഎം ഭിഷണിപ്പെടുത്താന്‍നോക്കണ്ട.......”മുഖ്യമന്ത്രി.
“ഉമ്മന്‍ചാണ്ടിയുടെ പരീക്ഷണം പാര്‍ട്ടി നേരിടും....” പിണറായി.
ജനങ്ങളുടെ കാര്യം ആര് നോക്കും????????????
No comments:
Post a Comment