**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, August 10, 2012

മന്ത്രിയ്ക്കെതിരെ നടി ശ്രീവിദ്യയുടെ ബന്ധുക്കള്‍

   
 മന്ത്രി ഗണേഷ്കുമാറിന്റെ സമയം അത്ര നല്ലതല്ലെന്നു തോന്നുന്നു.പുരയ്ക്ക് മേലെ ചാഞ്ഞാല്‍ തെങ്ങായാലും മുറിക്കുക എന്നാ രീതിയില്‍ പിള്ളേച്ചന്‍ തന്നെ ആവശ്യത്തിന് പണി കൊടുക്കുന്നുണ്ട്.അതിനിടയില്‍നമ്മുടെ പൂഞ്ഞാര്‍ ഗുണ്ടയും ഗണേഷിനെ ഒതുക്കാന്‍ നോക്കുന്നുണ്ട്.എന്നിരുന്നാലും ചക്കിക്കൊത്ത ചങ്കരന്‍ എന്നദേഹം തെളിയിച്ചുകഴിഞ്ഞു.  മോഹന്‍ലാലിന്റെ ആനക്കൊമ്പ്‌ കാളക്കൊമ്പ് ആക്കി സിനിമ പ്രേമം അദേഹം തുറന്നു കാണിക്കുന്നു.പിള്ളയെപ്പോലെ തന്നെ ആശ്രിതവത്സലനാണ് താനെന്ന് പത്തനാപുരത്ത് ഓട്ടുപിടിക്കാന്‍ വന്ന ദിലീപിന് അവാര്‍ഡ്‌ കൊടുത്ത് അദേഹം തെളിയിച്ചു. ഉറങ്ങികിടന്നിടത്തുനിന്ന് വിളിച്ചേണിപ്പിച്ച ശേഷം അവാര്‍ഡ്‌ തന്നില്ല എന്ന് ഒരു നടി മാത്രമേ പറഞ്ഞുള്ളൂ.തല്ക്കാലം അത് മറ്റെടത്ത് കൊടുത്തെ പറ്റു.ഏറ്റുപോയത്‌കൊണ്ടാണ്.അടുത്ത തവണ തീര്‍ച്ചയായും പരിഗണിക്കാം.കളര്‍ഫുള്‍ ഷര്‍ട്ടും,കുളിച്ച് പല്ലുതേച്ച് മുടിയും ചീകി വരുന്നത്കൊണ്ട് യൂത്തിനൊക്കെ നല്ല അഭിപ്രായവുമാണ്.അങ്ങനെ തട്ടിമുട്ടി പോകുമ്പോഴാണ് അടുത്ത പണി വന്നിരിക്കുന്നത്.നടി ശ്രീവിദ്യയുടെ കുടുംബക്കാര്‍ ആണ് മന്ത്രിയ്ക്കെതിരെ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്.വില്‍ പത്രത്തില്‍ പറഞ്ഞ പ്രകാരം ഗണേശന്‍ സ്വത്തുക്കള്‍ വിനയോഗിച്ചില്ല എന്നാണ് പരാതി. നൃത്തകലാകാരന്മ്മര്‍ക്കായി ഒരു ഒരു ട്രസ്റ്റ്‌ രൂപികരിക്കണം എന്ന വില്‍പത്രത്തിലെ നിര്‍ദേശം കഴിഞ്ഞ ആറുവര്‍ഷമായി നടപ്പിലക്കിയില്ല.അതുപോലെ സഹോദരന്‍റെ മക്കള്‍ക്കായി വകയിരുത്തിയ പത്ത് ലക്ഷം രൂപ ഇതുവരെ കൊടുത്തില്ല എന്നും ശ്രീവിദ്യയുടെ സഹോദരന്‍ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയില്‍ പറയുന്നു.ഒളിമ്പിക്സ് പഠനത്തിന് പോയ മന്ത്രി തിരിച്ചുവന്നാല്‍...???.ഉടനെ പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കാം എന്ന് മുഖ്യമന്ത്രി ഉറപ്പ് കൊടുത്തിട്ടുണ്ട്‌.


പിന്മൊഴി :ഒരു പൂഞ്ഞാര്‍ മണം അടിക്കുന്നുണ്ടോ???????

No comments:

Post a Comment