**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, August 7, 2012

ഹിന്ദുസ്ഥാന്‍ യൂണിലിവറിനെതിരെ അമൂല്‍..!!!!!

     

   ആഗോളഭീമനായ യൂണിലിവറിന്‍റെ ഇന്ത്യന്‍പതിപ്പായ ഹിന്ദുസ്ഥാന്‍ യൂണിലിവറിനു പണികിട്ടി. പണി കൊടുത്തത്‌ മറ്റാരുമല്ല നമ്മുടെ സ്വന്തം അമൂല്‍ തന്നെ. ലിവര്‍ വ്യാജപരസ്യത്തിലൂടെ ജനങ്ങളെവഞ്ചിക്കുന്നു എന്നായിരുന്നു അമൂലിന്‍റെ പരാതി. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട പരസ്യ നിയന്ത്രണ അതോറിട്ടി ഓഫ് ഇന്ത്യ(ASCI); ലിവറിനെതിരെ നടപടിയെടുത്തു. നടപടിപ്രകാരം ഹിന്ദുസ്ഥാന്‍യൂണിലിവറിന്‍റെ പ്രമുഖ ഐസ്ക്രീം ബ്രാന്‍ഡ്‌ ആയ ക്വാളിറ്റി വാള്‍സിന്‍റെ പരസ്യത്തില്‍ ഇനി മുതല്‍ ഐസ്ക്രീം എന്ന് ഉപയോഗിക്കാന്‍ പാടില്ല. ക്ഷീരോല്പ്പാന്നങ്ങളില്‍ നിന്നല്ല സസ്യഎണ്ണയില്‍ നിന്നാണ് ക്വാളിറ്റി വാള്‍സ് ഐസ്ക്രീം നിര്‍മ്മിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ നിയമമനുസരിച്ച് ഇതിനെ ഐസ്ക്രീം എന്ന് ഉപയോഗിക്കാന്‍ പറ്റില്ല. എന്നാല്‍ ഐസ്ക്രീം എന്ന പേരില്‍ തന്നെയാണ് ക്വാളിറ്റിവാള്‍സ് പരസ്യം കൊടുക്കുന്നത്. ഇന്ത്യന്‍ നിയമമനുസരിച്ച് ക്ഷീരോല്പ്പന്നത്തില്‍ നിന്ന് തന്നെ ആയിരിക്കണം ഐസ്ക്രീം ഉണ്ടാക്കുന്നത്. അതിനു സസ്യ എണ്ണ ഉപയോഗിക്കാന്‍ പാടില്ല. ലിവറിന്‍റെ പരസ്യം ഉപഭോക്താക്കളെ വഞ്ചിക്കുന്നതാണെന്ന് പറഞ്ഞാണ് അമൂല്‍ എഎസ്സിഐ യെ സമീപിച്ചത്. എതായെലും തങ്ങളുടെ പരസ്യത്തില്‍ ഇനി ഐസ്ക്രീം എന്ന്ഉപയോഗിക്കില്ല പകരം ഫ്രോസന്‍ ഡെസേര്‍ട്ട് എന്ന്ഉപയോഗിക്കുമെന്നു ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

    1800കോടി രൂപയുടെ മൂല്യമുള്ള ഇന്ത്യന്‍ ഐസ്ക്രീം വിപണിയുടെ നാല്‍പത്‌ ശതമാനവും ക്വാളിറ്റി വാള്‍സ് പോലുള്ള ഫ്രോസന്‍ ഡെസേര്‍ട്ട് ബ്രാണ്ടുകളുടെ പക്കലാണ്. ഐസ്ക്രീം നിര്‍മ്മാണത്തിനുപയോഗിക്കുന്ന ക്ഷീരോല്പ്പന്നമായ ഡയറിഫാറ്റ്നു  300രൂപയാണ് കിലോ വില. എന്നാല്‍ ഫ്രോസന്‍ ഡെസേര്‍ട്ടില്‍ ഉപയോഗിക്കുന്ന സസ്യഎണ്ണയ്ക്കാകട്ടെ കിലോയ്ക്ക് വെറും അറുപത്‌ രൂപ മാത്രമേയുള്ളൂ. എന്നാല്‍ വിപണിയില്‍ ഐസ്ക്രീമും, ഫ്രോസന്‍ഡെസേര്‍ട്ടും തമ്മില്‍ വിലയില്‍ വല്യ മാറ്റമില്ലതാനും. ഇത്തരത്തില്‍ വ്യാജ പരസ്യത്തിലൂടെ ഉപഭോക്താക്കളെ പറ്റിച്ചു കൊള്ള ലാഭമാണ് ഫ്രോസന്‍ ഡെസേര്‍ട്ട് കമ്പനികള്‍ കൈക്കലാക്കുന്നത്. പരസ്യത്തിന് വേണ്ടി കോടികള്‍ മുടക്കുന്ന കമ്പനികള്‍ മോശം സാധനങ്ങള്‍ തന്നു വലിയ തുക നമ്മളില്‍ നിന്ന് ഈടാക്കുന്നു. താരരാജക്കന്മമാരും,താരസുന്ദരികളും ഇക്കാര്യത്തില്‍ കമ്പനികളെ സഹായിക്കുന്നു. ഗായകനായ ഷാന്‍,പാചക വിദഗ്ധന്‍ സന്ജിപ്‌കപൂര്‍.,ടിവിതാരം സ്മിതബന്‍സാല്‍ എന്നിവരാണ് ക്വാളിറ്റിവാള്‍സിന്‍റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. രസിപ്പിക്കുന്ന വാചകങ്ങളും,മയക്കുന്ന ചിരിയുമായി നൂറു ശതമാനം ഗുണമേന്മയും പറഞ്ഞു താരങ്ങള്‍ നമുക്കുമുന്നില്‍ പരിചയപ്പെടുത്തുന്ന ഉല്‍പ്പന്നങ്ങളെ ഒന്ന്കരുതിയിരിക്കുന്നത് നല്ലതാണ്.....
പിന്മൊഴി:ഭക്ഷ്യസുരക്ഷാ നിയമം പഴുതുകളെല്ലാമടച്ച് ജനങ്ങളുടെ ആരോഗ്യസംരക്ഷണം മാത്രം കണക്കിലെടുത്ത് നടപ്പിലാക്കണമെന്ന് ആര്‍. ടി. . കൗണ്‍സില്‍ ആവശ്യപ്പെട്ടു.....”. അപ്പൊ ഇത്രകാലവും ഇതില്‍ നിറയെ പഴുതുകള്‍ ആയിരുന്നോ????????

No comments:

Post a Comment